വിദേശയാത്ര ചെയ്യുന്നവർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒന്നാണ് ക്രെഡിറ്റ് കാർഡുകൾ. പണം എക്സ്ചേഞ്ചുകൾ വഴി മാറ്റിയെടുക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാകുന്നതോടൊപ്പം പലപ്പോഴും ക്യൂവിൽ നിൽക്കാതെ സമയം ലാഭിക്കാമെന്നതും വലിയൊരാശ്വാസമാണ്. എന്നാൽ ഇനി വിദേശയാത്രകളിൽ ക്രെഡിറ്റ് കാർഡുപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. കേന്ദ്ര സർക്കാർ ‘ടാക്സ് കലക്ഷൻ അറ്റ് സോഴ്സ്’ (ടിസിഎസ്) സംവിധാനം വഴി വിദേശത്തെ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഇടപാടുകൾക്കുള്ള നികുതി പരിഷ്കരിച്ചു

വിദേശയാത്ര ചെയ്യുന്നവർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒന്നാണ് ക്രെഡിറ്റ് കാർഡുകൾ. പണം എക്സ്ചേഞ്ചുകൾ വഴി മാറ്റിയെടുക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാകുന്നതോടൊപ്പം പലപ്പോഴും ക്യൂവിൽ നിൽക്കാതെ സമയം ലാഭിക്കാമെന്നതും വലിയൊരാശ്വാസമാണ്. എന്നാൽ ഇനി വിദേശയാത്രകളിൽ ക്രെഡിറ്റ് കാർഡുപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. കേന്ദ്ര സർക്കാർ ‘ടാക്സ് കലക്ഷൻ അറ്റ് സോഴ്സ്’ (ടിസിഎസ്) സംവിധാനം വഴി വിദേശത്തെ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഇടപാടുകൾക്കുള്ള നികുതി പരിഷ്കരിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദേശയാത്ര ചെയ്യുന്നവർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒന്നാണ് ക്രെഡിറ്റ് കാർഡുകൾ. പണം എക്സ്ചേഞ്ചുകൾ വഴി മാറ്റിയെടുക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാകുന്നതോടൊപ്പം പലപ്പോഴും ക്യൂവിൽ നിൽക്കാതെ സമയം ലാഭിക്കാമെന്നതും വലിയൊരാശ്വാസമാണ്. എന്നാൽ ഇനി വിദേശയാത്രകളിൽ ക്രെഡിറ്റ് കാർഡുപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. കേന്ദ്ര സർക്കാർ ‘ടാക്സ് കലക്ഷൻ അറ്റ് സോഴ്സ്’ (ടിസിഎസ്) സംവിധാനം വഴി വിദേശത്തെ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഇടപാടുകൾക്കുള്ള നികുതി പരിഷ്കരിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദേശയാത്ര ചെയ്യുന്നവർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒന്നാണ് ക്രെഡിറ്റ് കാർഡുകൾ. പണം എക്സ്ചേഞ്ചുകൾ വഴി മാറ്റിയെടുക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാകുന്നതോടൊപ്പം പലപ്പോഴും ക്യൂവിൽ നിൽക്കാതെ സമയം ലാഭിക്കാമെന്നതും വലിയൊരാശ്വാസമാണ്. എന്നാൽ ഇനി വിദേശയാത്രകളിൽ ക്രെഡിറ്റ് കാർഡുപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. കേന്ദ്ര സർക്കാർ ‘ടാക്സ് കലക്ഷൻ അറ്റ് സോഴ്സ്’ (ടിസിഎസ്) സംവിധാനം വഴി വിദേശത്തെ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഇടപാടുകൾക്കുള്ള നികുതി പരിഷ്കരിച്ചു എന്നതാണ് കാര്യം. നിലവിലെ നികുതി 5 ശതമാനത്തിൽ നിന്നും 20 ശതമാനമാക്കി ഉയർത്തി. എന്നാൽ 7 ലക്ഷം രൂപ വരെയുള്ള ഇടപാടുകൾക്ക് നികുതി ഉണ്ടാവില്ല.

ക്രെ‍ഡിറ്റ് കാർഡ് ഇടപാടുകൾക്ക് 20% നികുതി എന്ന പ്രഖ്യാപനമുണ്ടായതിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. നികുതിയുടെ പരിധി സംബന്ധിച്ചും ജനങ്ങൾക്കിടയിൽ ആശങ്കകളുണ്ടായി. 2023 ജൂലൈ 1 മുതൽ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് (എൽആർഎസ്) കീഴിലുള്ള ചെറിയ ഇടപാടുകൾക്ക് ടിസിഎസ് ബാധകമാകുമോ എന്ന കാര്യത്തിലാണ് വ്യക്തതയില്ലാതിരുന്നത്. പിന്നാലെ കേന്ദ്ര ധനമന്ത്രാലയം ഇക്കാര്യത്തിൽ വ്യക്തത വരുത്തി. അന്താരാഷ്ട്ര ക്രെഡിറ്റ്/‍ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഒരു സാമ്പത്തിക വർഷം 7 ലക്ഷം രൂപ വരെ വ്യക്തിഗത പേയ്‌മെന്റുകൾ നടത്തുന്നതിൽ നികുതി ഈടാക്കില്ലെന്നാണ് മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. ഈ പരിധിയിലുള്ള  കാർഡ് ഇടപാടുകൾ എൽആർഎസ് പരിധിയിൽ നിന്ന് ഒഴിവാക്കും. അതിനാൽ ടിസിഎസിനു വിധേയമല്ല. മുൻപ് ഈ പരിധി ഉണ്ടായിരുന്നെങ്കിലും പുതിയ നിയമത്തിൽ പ്രതിപാദിക്കാതെ പോയതാണ് ആശങ്കയുണ്ടാക്കിയത്.

ADVERTISEMENT

മേയ് 16നാണ് ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെൻറ് (കറൻറ് അക്കൗണ്ട് ട്രാൻസാക്ഷൻ) (അമൻറ്മെൻറ്) നിയമം, 2023 അനുസരിച്ച് വിദേശത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗം ലിബറലൈസ്‍ഡ് റെമിറ്റൻസ് സ്കീമിന് കീഴിൽ വരുമെന്ന് മന്ത്രാലയം അറിയിച്ചത്. ജൂൺ ഒന്നു മുതൽ പ്രാ‌ബല്യത്തിൽ വരുന്ന ഈ നിയമം എന്താണെന്നു പരിശോധിക്കാം.

പ്രതീകാത്മക ചിത്രം

∙ എന്താണ് ടിസിഎസ് (ടാക്സ് കലക്ഷൻ അറ്റ് സോഴ്സ്) അഥവാ സ്രോതസ്സിൽ നിന്നുള്ള നികുതി

ഒരു സാധനം വാങ്ങുമ്പോൾ വിൽക്കുന്നയാൾ സർക്കാറിലേക്ക് അടക്കേണ്ട നികുതിയാണ് ഏറ്റവും ലളിതമായി പറഞ്ഞാൽ സ്രോതസ്സിൽ നിന്നുള്ള നികുതി. ഈ തുക വിൽപ്പനക്കാരൻ സാധനം വാങ്ങുന്നയാളിൽ നിന്നും ഈടാക്കുകയാണ് ചെയ്യുക. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ 1961ൽ നിലവിൽ വന്ന ആദായനികുതി നിയമത്തിലെ സെക്ഷൻ 206സി പ്രകാരം ഓരോ സാധനങ്ങൾക്കും സേവനങ്ങൾക്കും എത്ര തുക നികുതിയായി ഈടാക്കാം എന്നു വ്യക്തമാക്കിയിട്ടുണ്ട്. ഉദാഹരണത്തിന് മദ്യത്തിന് 1 ശതമാനവും ടെൻഡറുകൾക്ക് 5 ശതമാനവും ടോൾപ്ലാസ, പാർക്കിങ്, ഖനനം എന്നിവയിൽ 2 ശതമാനവും നികുതിയായി സർക്കാറിലേക്ക് അടക്കണം. 

സ്രോതസ്സിൽ നിന്നുതന്നെ നികുതിപിരിവ് ഉറപ്പാക്കുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്. നികുതി കാര്യങ്ങളിൽ സുതാര്യത ഉറപ്പാക്കുകയാണ് ഇതുവഴി സർക്കാറിന്റെ ലക്ഷ്യം. പിരിക്കുന്ന നികുതി തുക സർക്കാർ ഓഫീസുകളാണെങ്കിൽ അന്നുതന്നെയും സ്വകാര്യ വിൽപ്പനക്കാരനാണെങ്കിൽ ഒരു മാസത്തെ നികുതി മാസാവസാനത്തിന് ഏഴുദിവസം മുൻപും ചലാൻ281 ഉപയോഗിച്ച് പൂർത്തിയാക്കണം. 

Representative Images. Photo credit : Proxima Studio/ Shutterstock.com
ADVERTISEMENT

∙ എന്താണ് സർക്കാറിൻറെ പുതിയ നീക്കം?

രാജ്യാന്തര തലത്തിൽ ക്രെഡിറ്റ് കാർഡ് ഉപയോഗം ഉദാരവൽക്കരിച്ച പണമയക്കൽ പദ്ധതിയുടെ (ലിബറലൈസ്‍ഡ് റെമിറ്റൻസ് സ്കീം– എൽആർഎസ്) കീഴിലാക്കി വിദേശനാണ്യ വിനിമയചട്ടം സർക്കാർ പരിഷ്ക്കരിച്ചു. ഇതോടെ വിദേശത്ത് ക്രെഡിറ്റ് കാ‌ർഡ് ഉപയോഗിക്കുമ്പോൾ അതിൽ 20% ടിസിഎസ് ശേഖരിക്കും. അതായത്, ഒരു സാമ്പത്തിക വർഷം ഏഴു ലക്ഷം രൂപയിൽ കൂടുതലാണ് ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ചെലവഴിക്കുന്നതെങ്കിൽ അതിന്റെ 20 ശതമാനം മുൻകൂർ നികുതിയായി നൽകണം. ജൂലൈ ഒന്നുമുതൽ നിയമം നിലവിൽ വരും.

പ്രധാനമായും വിദേശയാത്രയിലാണ് ചെലവ് വർധനവുണ്ടാകുക. ഉദാഹരണത്തിന് 10 ലക്ഷത്തിന്റെ ടൂർ പാക്കേജാണ് വിദേശത്ത് ക്രെ‍ഡിറ്റ് കാർഡ് ഉപയോഗിച്ച് ബുക്ക് ചെയ്യുന്നതെങ്കിൽ ചുരുങ്ങിയത് രണ്ട് ലക്ഷം രൂപ വരെ വർധനവ് പ്രതീക്ഷിക്കാം. ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം നികുതിവരുമാനം ഉയർത്തുകയെന്നതും സർക്കാർ  ലക്ഷ്യമിടുന്നു. ഇക്കഴിഞ്ഞ കേന്ദ്രബജറ്റിലാണ് എൽആർഎസിനു കീഴിലുള്ള ചെലവുകൾ നിയന്ത്രിക്കാനായി നികുതി വർധനവിൽ മാറ്റം ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. 

ബജറ്റിനു ശേഷമുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുന്ന നിർമല സീതാരാമൻ. ചിത്രം: PTI Photo/Shahbaz Khan

∙ നിയമത്തിൽ നിയന്ത്രണമില്ലാത്തതും 

ADVERTISEMENT

ഇന്ത്യയിൽ നിന്നും ധാരാളം പേർ പഠനത്തിനും ചികിത്സയ്ക്കും വിദേശത്തു പോകാറുണ്ട്. ക്രെഡിറ്റ് കാർഡുപയോഗിക്കുന്നവരാണ് ഇവരിൽ ഏറെയും. നിലവിൽ പുതിയ നിയമത്തിനു കീഴിൽ നിന്നും വിദേശത്തെ വിദ്യാഭ്യാസം, ചികിത്സ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. 2,50,000 ഡോളർ അഥവാ ഏകദേശം രണ്ടര കോടി രൂപയാണ് എൽആർഎസ് പരിധിയായി നിലവിൽ നിശ്ചയിച്ചിരിക്കുന്നത്. ഇതിനു മുകളിലുള്ള ഇടപാടുകൾക്ക് റിസർവ് ബാങ്കിന്റെ അനുമതി ആവശ്യമാണ്. ഇനിമുതൽ ക്രെഡിറ്റ് കാർഡുകളും ഈ പരിധിക്കുള്ളിൽ വരും. 

∙ ഇന്ത്യയിൽ നിയന്ത്രണമില്ല

ഇന്ത്യയിലിരുന്ന് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് രാജ്യാന്തര സേവനങ്ങളോ സാധനങ്ങളോ വാങ്ങുമ്പോൾ ഈ 20% നികുതി ബാധകമല്ല.  സബ്സ്ക്രിപ്ഷനുകൾ (പത്ര, മാസികകളും ഒടിടി സേവനങ്ങളും)ക്കാണ് പ്രധാനമായും ഇന്ത്യയിലിരുന്ന് വിദേശ സേവനങ്ങൾക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത്. 

കഴിഞ്ഞ സാമ്പത്തിക വർഷം ഏപ്രിൽ–ഫെബ്രുവരി കാലയളവിൽ ഇന്ത്യക്കാർ വിദേശ യാത്രയ്ക്കായി ചെലവഴിച്ചത് 1251 കോടി ഡോളറാണ്. മുൻ വർഷത്തെ അപേക്ഷിച്ച് 104% വർധനവാണ് ഉണ്ടായത്. പുതിയ നിയമം വരുമ്പോൾ ഇതിൽ മാറ്റമുണ്ടാകും എന്നാണ് കരുതുന്നത്.

പ്രതീകാത്മക ചിത്രം

∙ എന്താണ് ലിബറലൈസ്‍ഡ് റെമിറ്റൻസ് സ്കീം?

2004ലാണ് ആർബിഐ ഇന്ത്യയിൽ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (എൽആർഎസ്) അവതരിപ്പിച്ചത്. പലവിധ ആവശ്യങ്ങൾക്കായി വിദേശത്തേക്ക് പണം അയക്കുന്നത് ഇതോടെ എളുപ്പത്തിലായി. അന്താരാഷ്ട്ര വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയിലേക്കും പുറത്തേക്കും മൂലധന ഒഴുക്ക് സുഗമമാക്കുന്നതിനും എൽആർഎസ് പദ്ധതി സഹായകരമായി. ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിനും തിരിച്ച് വിദേശത്തേക്കും പണമയക്കുന്നതിന് പ്രവാസികളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവും പദ്ധതിക്കുണ്ടായിരുന്നു. ഈ പദ്ധതിക്ക് കീഴിൽ തുടക്കത്തിൽ അഞ്ചു ശതമാനമായിരുന്നു നികുതി. കഴിഞ്ഞ ബജറ്റിലാണ് ഇത് 20 ശതമാനമാക്കി ഉയർത്തിയത്.

∙ ആർക്കൊക്കെ ഇടപാടു നടത്താം

എൽആർഎസിന്റെ ആനുകൂല്യം ലഭിക്കുന്നതിനായി ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് (ഫെമ) പ്രകാരം ചില നിബന്ധനകളുണ്ട്. നിലവിലെ നിയമപ്രകാരം വ്യക്തി ഇന്ത്യൻ പൗരനായിരിക്കണം. സാധുതയുള്ള പാൻ കാർഡ്, പാസ്‌പോർട്ട്, രാജ്യത്ത് ഒരു ബാങ്ക് അക്കൗണ്ട് എന്നിവയും ഉണ്ടായിരിക്കണം. കൂടാതെ, അയയ്ക്കേണ്ട തുക ഓരോ സാമ്പത്തിക വർഷവും നിശ്ചിത പരിധിയായ 2,50,000 ഡോളർ കവിയാൻ പാടില്ല. ഇന്ത്യൻ പൗരന്മാർക്ക് ഒരു സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ-മാർച്ച്) 2,50,000 ഡോളർ വരെ അനുവദനീയമായ ഏതെങ്കിലും കറന്റ്/കാപിറ്റൽ അക്കൗണ്ട് ഇടപാടുകൾക്കോ അല്ലെങ്കിൽ ഇവ രണ്ടിനും കൂടിയോ തുക അടയ്ക്കാൻ പദ്ധതി അനുവദിക്കുന്നു. ബിസിനസ്, വിദ്യാഭ്യാസം, വ്യക്തിഗതവും മറ്റ് ആവശ്യങ്ങൾക്കും പണം വിനിയോഗിക്കാം. 

പ്രതീകാത്മക ചിത്രം

∙ മാറി പോകരുത്; ടിഡിഎസ് വേറെയാണ്

ടിസിഎസ് എന്നു കേൾക്കുമ്പോൾ തന്നെ പലരും ടിഡിഎസ് അല്ലേ എന്നു ചിന്തിക്കാറുണ്ട്. എന്നാൽ ഇത് രണ്ടും രണ്ടാണ്. ടാക്സ് ഡിഡക്റ്റഡ് അറ്റ് സോഴ്സ് എന്നതിന്റെ ചുരുക്കപ്പേരാണ് ടിഡിഎസ്. വരുമാന സ്രോതസിൽ നിന്ന് നികുതി പിരിക്കാൻ രാജ്യത്തെ സർക്കാർ നടപ്പിലാക്കിയ ഒരു സംവിധാനമാണിത്. വിവിധ വരുമാന സ്രോതസുകളിൽ നിന്ന് നികുതി വരവ് ടിഡിഎസ് ഉറപ്പാക്കുമ്പോൾ വിൽപ്പന സമയത്ത് നികുതി പിരിക്കുന്നുണ്ടെന്ന് ടിസിഎസ് ഉറപ്പാക്കുന്നു. ഇതാണ് ഇതു രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസം.

 

English Summary: What Is TCS and Government's Clarification on International Credit Card Transactions- Explained