പുനലൂർ സ്വദേശി ജീവന്‍ കുമാറും കഴക്കൂട്ടം സ്വദേശി ധന്യ മാർട്ടിനും സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാവാൻ സബ് റജിസ്ട്രാർ ഓഫിസിൽ അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു. പക്ഷേ, ഇതിനിടെ ജീവന് ജോലിക്കായി യുക്രെയ്നിലേക്ക് മടങ്ങേണ്ടി വന്നു. അപേക്ഷ നൽകി 30 മുതൽ 90 ദിവസം വരെ വിവാഹം അനുവദിക്കുമെന്നതിനാൽ തിരികെ വന്ന് വിവാഹം കഴിക്കാനാകുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, കോവിഡ് വ്യാപനം ആ യാത്ര അനിശ്ചിതമായി മുടക്കി. വരനും വധുവും നേരിട്ട് എത്തിയാലേ വിവാഹം നടക്കൂ എന്ന് സബ് റജിസ്ട്രാർ ഓഫിസിൽനിന്ന് അറിയിച്ചതോടെ ധന്യ കോടതിയെ സമീപിച്ചു.

പുനലൂർ സ്വദേശി ജീവന്‍ കുമാറും കഴക്കൂട്ടം സ്വദേശി ധന്യ മാർട്ടിനും സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാവാൻ സബ് റജിസ്ട്രാർ ഓഫിസിൽ അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു. പക്ഷേ, ഇതിനിടെ ജീവന് ജോലിക്കായി യുക്രെയ്നിലേക്ക് മടങ്ങേണ്ടി വന്നു. അപേക്ഷ നൽകി 30 മുതൽ 90 ദിവസം വരെ വിവാഹം അനുവദിക്കുമെന്നതിനാൽ തിരികെ വന്ന് വിവാഹം കഴിക്കാനാകുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, കോവിഡ് വ്യാപനം ആ യാത്ര അനിശ്ചിതമായി മുടക്കി. വരനും വധുവും നേരിട്ട് എത്തിയാലേ വിവാഹം നടക്കൂ എന്ന് സബ് റജിസ്ട്രാർ ഓഫിസിൽനിന്ന് അറിയിച്ചതോടെ ധന്യ കോടതിയെ സമീപിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുനലൂർ സ്വദേശി ജീവന്‍ കുമാറും കഴക്കൂട്ടം സ്വദേശി ധന്യ മാർട്ടിനും സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാവാൻ സബ് റജിസ്ട്രാർ ഓഫിസിൽ അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു. പക്ഷേ, ഇതിനിടെ ജീവന് ജോലിക്കായി യുക്രെയ്നിലേക്ക് മടങ്ങേണ്ടി വന്നു. അപേക്ഷ നൽകി 30 മുതൽ 90 ദിവസം വരെ വിവാഹം അനുവദിക്കുമെന്നതിനാൽ തിരികെ വന്ന് വിവാഹം കഴിക്കാനാകുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, കോവിഡ് വ്യാപനം ആ യാത്ര അനിശ്ചിതമായി മുടക്കി. വരനും വധുവും നേരിട്ട് എത്തിയാലേ വിവാഹം നടക്കൂ എന്ന് സബ് റജിസ്ട്രാർ ഓഫിസിൽനിന്ന് അറിയിച്ചതോടെ ധന്യ കോടതിയെ സമീപിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുനലൂർ സ്വദേശി ജീവന്‍ കുമാറും കഴക്കൂട്ടം സ്വദേശി ധന്യ മാർട്ടിനും സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാവാൻ സബ് റജിസ്ട്രാർ ഓഫിസിൽ അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു. പക്ഷേ, ഇതിനിടെ ജീവന് ജോലിക്കായി യുക്രെയ്നിലേക്ക് മടങ്ങേണ്ടി വന്നു. അപേക്ഷ നൽകി 30 മുതൽ 90 ദിവസം വരെ വിവാഹം അനുവദിക്കുമെന്നതിനാൽ തിരികെ വന്ന് വിവാഹം കഴിക്കാനാകുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, കോവിഡ് വ്യാപനം ആ യാത്ര അനിശ്ചിതമായി മുടക്കി. വരനും വധുവും നേരിട്ട് എത്തിയാലേ വിവാഹം നടക്കൂ എന്ന് സബ് റജിസ്ട്രാർ ഓഫിസിൽനിന്ന് അറിയിച്ചതോടെ ധന്യ കോടതിയെ സമീപിച്ചു.

ഒടുവിൽ വരൻ ഓൺലൈനായി പങ്കെടുത്ത് വിവാഹം നടത്താൻ കോടതി വഴികാട്ടി. രാജ്യത്തുതന്നെ ആദ്യമായിരുന്നു ആ ഓൺലൈൻ വിവാഹം; നടന്നത് 2021 ഒക്ടോബറിൽ. രണ്ട് വർഷങ്ങൾക്കിപ്പുറം, വധൂവരന്മാർക്ക് ഓൺലൈനിൽ ഹാജരായി സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം റജിസ്റ്റർ ചെയ്യാമെന്ന് കേരള ഹൈക്കോടതി വിധി വന്നിരിക്കുന്നു. രാജ്യത്ത് വിവാഹം റജിസ്റ്റർ ചെയ്യാൻ എന്തൊക്കെയാണ് മാർഗങ്ങൾ? വ്യക്തി നിയമങ്ങൾ പ്രകാരം റജിസ്റ്റർ ചെയ്യുന്ന വിവാഹങ്ങൾക്ക് എല്ലായിടത്തും നിയമപരമായി നിലനിൽപ്പുണ്ടോ? രണ്ടു മതങ്ങളിൽപ്പെട്ടവർ വിവാഹം ചെയ്യുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങളിൽ മാറ്റമുണ്ടോ? സ്പെഷൽ മാര്യേജ് ആക്ടിന്റെ നടപടിക്രമങ്ങൾ എന്തൊക്കെയാണ്? വിശദമായി പരിശോധിക്കാം…

ADVERTISEMENT

∙ റജിസ്ട്രേഷന് തുടക്കം കുറിച്ച വിധി

സീമ, അശ്വനി കുമാർ ദമ്പതികളുടെ വിവാഹ മോചനം സംബന്ധിച്ച കേസ് ഹരിയാനയിലെ ജില്ലാ കോടതിക്ക് മുൻപിലെത്തുന്നത് 2005 ലാണ്. പിന്നീട് ട്രാൻസ്ഫർ പെറ്റീഷൻ വഴി കേസ് സുപ്രീം കോടതിക്ക് മുൻപിലെത്തിയപ്പോൾ ഉയർന്ന പ്രധാന ചോദ്യം ഈ വിവാഹം സാധുതയുള്ളതാണോ എന്നായിരുന്നു. വിവാഹ റജിസ്ട്രേഷൻ നിർബന്ധമല്ലാതിരുന്നതിനാൽ ഇത്തരം കേസുകളിൽ നിയമപരമായ വിവാഹം നടന്നിട്ടുണ്ട് എന്ന് തെളിയിക്കുന്നതായിരുന്നു പ്രധാന വെല്ലുവിളി.

ദാമ്പത്യത്തിലെ പ്രശ്നങ്ങൾ മൂലം ഉണ്ടാവുന്ന കേസുകളിൽ പലതിലും കൃത്യമായ രേഖകളുടെ അഭാവം മൂലം പ്രതികൾ രക്ഷപ്പെടുന്നതായും കോടതി കണ്ടെത്തി. ദേശീയ വനിതാ കമ്മിഷന്റെ റിപ്പോർട്ടും ഇതു ശരി വച്ചു. തുടർന്നാണ് 2006 ൽ രാജ്യത്തൊട്ടാകെ വിവാഹ റജിസ്ട്രേഷൻ നിർബന്ധമാക്കിയത്. വിധി വന്ന് 3 മാസത്തിനകം, വിവാഹം റജിസ്റ്റർ ചെയ്യുന്നതിന് സംസ്ഥാനങ്ങൾ കൃത്യമായ നടപടി എടുക്കണമെന്നായിരുന്നു നിർദേശം. റജിസ്ട്രേഷൻ നിർബന്ധമാക്കിയതോടെ രക്ഷിതാക്കളുടെ സമ്മതത്തോടെ നടന്നിരുന്ന ശൈശവ വിവാഹങ്ങൾക്കും ഒരു പരിധി വരെ വഴിയടഞ്ഞു. ഏതു നിയമപ്രകാരമാണ് വിവാഹിതരാവുന്നതെങ്കിലും ഇന്ന് റജിസ്ട്രേഷൻ നിർബന്ധമാണ്.

∙ സ്പെഷൽ മാര്യേജ് ആക്ട് വഴി എങ്ങനെ വിവാഹിതരാകാം?

ADVERTISEMENT

പ്രായപൂർത്തിയായ ഏത് സ്ത്രീക്കും പുരുഷനും മറ്റ് വ്യത്യാസങ്ങൾക്ക് എല്ലാം അതീതമായി സ്വതന്ത്രമായി വിവാഹം ചെയ്യാനുള്ള അവകാശമാണ് 1954 ലെ സ്പെഷൽ മാര്യേജ് ആക്ട് നൽകുന്നത്. ഈ നിയമപ്രകാരം സബ് റജിസ്ട്രാര്‍ ഓഫിസിലെ, നിയമിതനായ സബ് റജിസ്ട്രാര്‍ ആണ് വിവാഹ ഓഫിസര്‍. മത ആചാരപ്രകാരം വിവാഹിതരായവരുടെ വിവാഹവും ഇത്തരത്തിൽ റജിസ്റ്റർ ചെയ്യാറുണ്ട്. സ്പെഷൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹത്തിന് 2018 മുതൽ ഓൺലൈൻ ആയാണ് അപേക്ഷ സ്വീകരിക്കുന്നത്. നടപടികൾ ഇങ്ങനെ ;

∙ റജിസ്ട്രേഷൻ ഡിപാർട്മെന്റിന്റെ വെബ്സൈറ്റിൽ (pearl.registration.kerala.gov.in) മാര്യേജ് റജിസ്ട്രേഷൻ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് വിവാഹ റജിസ്ട്രേഷനുള്ള പുതിയ അപേക്ഷ സമർപ്പിക്കാം.
∙ വധൂവരന്മാരുടെ പേരുവിവരം, വിലാസം, ഐഡന്റിറ്റി തെളിയിക്കുന്ന രേഖകളുടെ വിവരം എന്നിവയെല്ലാം നൽകുന്നതോടെ ഒരു ലോഗിൻ ഐഡി ക്രിയേറ്റ് ചെയ്യപ്പെടും.

∙ ആവശ്യമായ വിവരങ്ങൾ നൽകിയ ശേഷം അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കണം. ഇതിൽ വധുവിന്റെയും വരന്റെയും ഫോട്ടോ പതിച്ച ശേഷം ഏതെങ്കിലും ഗസറ്റഡ് ഓഫിസറുടെ മുന്നിൽ ഹാജരായി അപേക്ഷയിൽ ഒപ്പിടണം.
∙ അതിനുശേഷം ഗസറ്റഡ് ഓഫിസർ ഫോട്ടോ അറ്റസ്റ്റ് ചെയ്യണം.
∙ ഈ അപേക്ഷ മുൻപു ലഭിച്ച ലോഗിൻ ഐഡി ഉപയോഗിച്ച് സൈറ്റിൽ അപ്‌ലോഡ് ചെയ്യണം.
∙ 110 രൂപ ഫീസ് ഓൺലൈൻ ആയി അടയ്ക്കുകയും വേണം. ഇത്രയും ചെയ്തു കഴിയുമ്പോൾ അപേക്ഷ സബ് റജിസ്ട്രാറുടെ ഓഫിസിൽ എത്തിയിരിക്കും.

∙ അപേക്ഷയുടെ ഒരു കോപ്പി ഓഫിസിലെ നോട്ടിസ് ബുക്കിലും ഒരു കോപ്പി നോട്ടിസ് ബോർഡിലും പതിപ്പിക്കും
∙ വധുവിന്റെയോ വരന്റയോ വീട് മറ്റൊരു സ്ഥലത്താണെങ്കിൽ ഒരു കോപ്പി അവിടുത്തെ സബ്റജിസ്ട്രാർ ഓഫിസിലേക്കും അയയ്ക്കും. അവിടെയും കോപ്പി പതിപ്പിക്കും.
∙ അപേക്ഷ നൽകുന്നതിന് മുൻപ് വരനോ വധുവോ 30 ദിവസമെങ്കിലും അതേ സബ് റജിസ്ട്രാർ ഓഫിസിന് കീഴിൽ താമസിച്ചിരിക്കണം

ADVERTISEMENT

∙ അപേക്ഷ നൽകി 30 ദിവസം പൂർത്തിയാവുന്ന ദിവസം മുതൽ 90 ദിവസം വരെയുള്ള കാലാവധിയിൽ വധുവിനും വരനും തിരിച്ചറിയൽ രേഖയുടെ ഒറിജിനലും പകർപ്പും സഹിതം സബ് റജിസ്ട്രാർ മുൻപാകെ നേരിട്ട് ഹാജരായി വിവാഹം നടത്താം. മൂന്ന് സാക്ഷികളും ഉണ്ടായിരിക്കണം.
∙ വിവാഹ റജിസ്ട്രേഷന് 1103 രൂപയാണ് ഫീസായി അടക്കേണ്ടത്. 220 കൂടി അടച്ചാൽ 50 രൂപയുടെ മുദ്രപത്രത്തിൽ വിവാഹ സർട്ടിഫിക്കറ്റ് അപ്പോൾ തന്നെ ലഭിക്കും.

∙ ഇനിയും വരും മാറ്റങ്ങൾ

സ്പെഷൽ മാര്യേജ് ആക്ട് വഴി വിവാഹിതരാവാൻ പോകുന്നവരുടെ ഫോട്ടോയും പേര് വിവരങ്ങളും മുൻപ് സർക്കാർ വെബ്സൈറ്റിൽ തന്നെ പ്രസിദ്ധീകരിച്ചിരുന്നു. മിശ്രവിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവരുടെ വിലാസം അടക്കമുള്ള വിവരങ്ങൾ സൈറ്റിൽനിന്ന് എടുക്കുകയും വ്യാപകമായി മത സംഘടനകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നത് പല തർക്കങ്ങൾക്കും ഇടയാക്കിയതോടെ ഇത് സ്വകാര്യതാ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് സൈറ്റിൽ വിവരങ്ങൾ പബ്ലിഷ് ചെയ്യുന്നത് അവസാനിപ്പിച്ചു. അതേസമയം നോട്ടിസ് ബോർഡിൽ പ്രദർശിപ്പിക്കുന്നത് തുടരുകയും ചെയ്യും.

Representative Image by istockphoto/ Md Zakir Mahmud

കോവി‍ഡ്‌കാലത്ത് പലതവണ, വിദേശത്തുള്ള വരനോ വധുവോ ഓൺലൈനായി പങ്കെടുത്തുകൊണ്ട് വിവാഹം റജിസ്റ്റർ ചെയ്യാൻ കോടതി അനുമതി നൽകിയിരുന്നു. അതാണ് വധൂവരന്മാർക്ക് ഓൺലൈനായി പങ്കെടുത്തുതന്നെ സ്പെഷൽ മാര്യേജ് ആക്ട് വഴി വിവാഹം റജിസ്റ്റർ ചെയ്യാം എന്ന തീരുമാനത്തിലേക്ക് എത്തിക്കുന്നത്. വിദേശത്തുനിന്ന് നാട്ടിലെത്തി വിവാഹം കഴിച്ചു മടങ്ങുന്ന പലർക്കും 30 ദിവസത്തെ നോട്ടിസ് പീരിയഡ് ബുദ്ധിമുട്ടാണ് എന്ന പരാതിയും നിലവിലുണ്ട്. അതിലും മാറ്റം വരുമെന്ന് കരുതാം. വിവാഹം ഓൺലൈൻ ആകുമ്പോൾ തട്ടിപ്പുകൾ നടക്കാതിരിക്കാൻ ഉള്ള ജാഗ്രതയും വർധിപ്പിക്കണമെന്ന് നിയമ വിദഗ്ധർ പറയുന്നു.

∙ എന്താണ് ഹിന്ദു മാര്യേജ് ആക്ട്?

മുസ്‌ലിം, ക്രിസ്ത്യൻ, പാഴ്സി, ജൂതൻ എന്നീ വിഭാഗങ്ങളിൽപ്പെടാത്ത എല്ലാവർക്കും, അല്ലെങ്കിൽ ഹിന്ദു അല്ലെന്ന് തെളിയിക്കാത്ത എല്ലാവർക്കും രാജ്യത്ത് ഹിന്ദു മാര്യേജ് ആക്ട് 1955 ബാധകമാണ്. വിവാഹം കഴിക്കുന്ന ആളുടെ മാതാപിതാക്കളിൽ ഒരാളെങ്കിലും ഹിന്ദു ആണെങ്കിലും ഇവരെ ഹിന്ദുവായി കണക്കാക്കി വിവാഹം നടത്താം. വിവാഹം കഴിക്കുന്നവരുടെ സമുദായത്തിലോ അല്ലെങ്കിൽ ആ പ്രത്യേക സ്ഥലത്തോ നിലനിന്ന് പോരുന്ന ആചാരങ്ങൾ അനുഷ്ഠിച്ചു കൊണ്ടുള്ള വിവാഹമാവണം നടക്കേണ്ടത്. ആചാരമനുസരിച്ച് ഏഴ് തവണ വധൂവരന്മാർ അഗ്നിക്കു ചുറ്റും വലം വയ്ക്കുന്നതോടെ (സപ്തപദി) വിവാഹച്ചടങ്ങ് പൂർത്തിയായതായി കണക്കാക്കും.

Representative Image by Shutterstock / Photo Spirit

മുൻപ് വിവാഹിതരായിട്ടുണ്ടെങ്കിൽ അത് വേർപ്പെടുത്താതെ വിവാഹം കഴിക്കരുത്, വിവാഹത്തിന് പൂർണ സമ്മതം കൊടുക്കാൻ കഴിയുന്നവരാവണം വധുവും വരനും, നിരോധിത ബന്ധത്തിൽപ്പെട്ടവർ തമ്മിൽ വിവാഹിതരാവരുത് തുടങ്ങിയ നിർദേശങ്ങളാണ് ഹിന്ദു മാര്യേജ് ആക്ടിൽ പറയുന്നത്. അതേസമയം അടുത്ത ബന്ധത്തിൽപ്പെട്ടവർ തമ്മിൽ വിവാഹിതരാവാൻ അവരുടെ ആചാരം അനുവദിക്കുന്നുണ്ടെങ്കിൽ തടസ്സമില്ല എന്നും പറയുന്നു. അടുത്ത കാലത്ത് ആര്യസമാജം വഴി വിവാഹിതരായ ഹിന്ദു–മുസ്‌ലിം ദമ്പതികളുടെ കേസിൽ നടന്നത് ഹിന്ദു മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹമല്ലെന്നു കാട്ടി കോടതി ഇത് നിയമസാധുതയില്ലാത്ത വിവാഹമായി പ്രഖ്യാപിച്ചിരുന്നു. വിവാഹം കഴിക്കുന്നവർ രണ്ടു പേരും ഹിന്ദുക്കളായിരിക്കണം എന്നതാണ് ഈ നിയമത്തിന്റെ അടിസ്ഥാന പ്രമാണം.

∙ എന്താണ് ക്രിസ്ത്യൻ മാര്യേജ് ആക്ട്?

ക്രിസ്ത്യൻ ആചാരപ്രകാരം നടക്കുന്ന വിവാഹങ്ങളാണ് ക്രിസ്ത്യൻ മാര്യേജ് ആക്ടിന്റെ പരിധിയിൽ വരുന്നത്. വധൂവരന്മാരിൽ ഒരാളെങ്കിലും ക്രിസ്ത്യൻ ആയിരിക്കണം എന്നാണ് നിബന്ധന. അതത് സമുദായത്തിന്റെ ആചാരങ്ങൾ പാലിച്ചു വേണം വിവാഹം നടത്താൻ. ഈ നിയമത്തിന് കീഴിലുള്ള എല്ലാ വിവാഹവും രാവിലെ ആറ് മണിക്കും വൈകുന്നേരം ഏഴ് മണിക്കും ഇടയിൽ നടത്തപ്പെടും. സംസ്ഥാനത്തു ക്രിസ്ത്യൻ വിവാഹങ്ങളുടെ റജിസ്ട്രേഷനു പൊതു നിയമമില്ല. ക്രിസ്ത്യൻ സിവിൽ വിവാഹ നിയമം പഴയ കൊച്ചി സംസ്ഥാനത്തും 1872ലെ ഇന്ത്യൻ ക്രിസ്ത്യൻ വിവാഹ നിയമം മലബാർ പ്രദേശത്തുമാണ് ബാധകം. പഴയ തിരുവിതാംകൂർ പ്രദേശത്ത് നിയമം നിലവിലില്ല.

Representative Image by SunKids/Shutterstock

സംസ്ഥാനത്ത് ക്രിസ്ത്യൻ വിവാഹങ്ങൾ റജിസ്റ്റർ ചെയ്യാനുള്ള ഏകീകൃത നിയമത്തിന്റെ കരട് ബിൽ നിയമപരിഷ്കരണ കമ്മിഷൻ സർക്കാരിന് സമർപ്പിച്ചിരുന്നു. ‘കേരള ക്രിസ്ത്യൻ മാര്യേജ് റജിസ്ട്രേഷൻ ബിൽ’ എന്നാണ് പേര്. ക്രിസ്ത്യൻ സഭകൾ നിശ്ചയിക്കുന്നവരാകും വിവാഹ ഓഫിസർ. അതായത്, വൈദികരുടെ കാർമികത്വത്തിലാകും വിവാഹം എന്നാണ് ബിൽ ഉദ്ദേശിക്കുന്നത്. സത്യപ്രസ്താവന ഉൾപ്പെടെ വിവാഹ ഓഫിസർ നോട്ടിസ് ബോർഡിൽ പ്രസിദ്ധീകരിക്കും. എതിർപ്പുണ്ടെങ്കിൽ 7 ദിവസത്തിനകം അറിയിക്കണം. മതിയായ കാരണമുണ്ടെങ്കിൽ കൂടുതൽ സമയം എടുക്കാം. പരാതി ശരിയെങ്കിൽ വിവാഹം നടത്തിക്കൊടുക്കരുത് തുടങ്ങിയ നിർദേശങ്ങളാണ് ബില്ലിൽ പറയുന്നത്.

∙ എന്താണ് മുസ്‌ലിം മാര്യേജ് ആക്ട്?

മറ്റ് രണ്ട് ആക്ടുകളിൽനിന്ന് വ്യത്യസ്തമായി മുസ്‌ലിം മാര്യേജ് ആക്ട് ഒരു സിവിൽ കോൺട്രാക്റ്റ് ആയാണ് കണക്കാക്കുക. മുസ്‌ലിം മത നിയമപ്രകാരം പെൺകുട്ടിയുടെ സാന്നിധ്യം വിവാഹത്തിന് ആവശ്യമില്ല. സ്ത്രീക്ക് ശാരീരികമായി പ്രായപൂർത്തി ആവുന്ന പ്രായവും പുരുഷന് കുടുംബം നോക്കാനുള്ള പ്രാപ്തി വരുന്ന പ്രായവുമാണ് വിവാഹപ്രായമായി കണക്കാക്കുന്നതെങ്കിലും രാജ്യത്തെ നിയമം അനുസരിച്ച് വിവാഹത്തിന് പെൺകുട്ടിക്ക് 18 വയസ്സും പുരുഷന് 21 വയസ്സും പൂർത്തിയായിരിക്കണം. മുസ്‌ലിം ആചാരപ്രകാരമുള്ള നിക്കാഹ് ആണ് വിവാഹമായി കണക്കാകുക.

∙ റജിസ്ട്രേഷൻ നിർബന്ധം

ഏത് ആക്ട് പ്രകാരമാണ് വിവാഹിതരാവുന്നതെങ്കിലും 2008 ലെ കേരള റജിസ്ട്രേഷൻ ആക്ട് അനുസരിച്ച് വിവാഹം നിർബന്ധമായും, വിവാഹം നടന്ന തദ്ദേശ സ്ഥാപന പരിധിയിൽ റജിസ്റ്റർ ചെയ്തിരിക്കണം. മതാചാര പ്രകാരം വിവാഹം നടന്നതിന്റെ സർട്ടിഫിക്കറ്റ്, വിവാഹ ഫോട്ടോ, വിവാഹ ക്ഷണക്കത്ത് ഉണ്ടെങ്കിൽ അത്, വധൂവരന്മാരുടെ പ്രായം തെളിയിക്കുന്ന അറ്റസ്റ്റ് ചെയ്ത രേഖകൾ, രണ്ട് ജോടി പാസ്പോർട്ട് സൈസ് ഫോട്ടോ, അഞ്ച് രൂപയുടെ സ്റ്റാംപ് ഒട്ടിച്ച അപേക്ഷാ ഫോം, അപേക്ഷകന്റെ പേരിൽ 10 രൂപയുടെ മുദ്രപത്രം എന്നിവയാണ് വേണ്ടത്.

ബീന ജോസഫ്

എന്റെ കക്ഷിയായിരുന്ന മുസ്‌ലിം യുവതിയുടെ വിവാഹമോചനത്തിനായാണ് കോടതിയെ സമീപിച്ചത്. ഭർത്താവിന്റെ മാനസിക പ്രശ്നങ്ങൾ മറച്ചുവെച്ച് വിവാഹം കഴിക്കുകയായിരുന്നു. മുസ്‌ലിം സ്ത്രീകളുടെ വിവാഹമോചനം സംബന്ധിച്ച് ഒട്ടേറെ കേസുകൾ തീർപ്പാകാതെയുണ്ടെന്ന് കണ്ട കോടതി ഇത് പഠിക്കാനായി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. മറ്റ് മുസ്‌ലിം രാജ്യങ്ങളിലെ സ്ത്രീകളുടെ വിവാഹമോചനം സംബന്ധിച്ച കാര്യങ്ങൾ പഠിച്ച ശേഷമാണ് ഇവിടെയും സ്ത്രീകൾക്ക് ‘ഖുല’ ചൊല്ലാമെന്ന വിധി വരുന്നത്. മീഡിയേഷൻ നടന്നിരിക്കണം, മെഹർ തിരികെ നൽകണം, ഖുല ചൊല്ലുന്നതായി പ്രഖ്യാപിക്കണം എന്നതാണ് വ്യവസ്ഥ. കോടതിയെ സമീപിക്കാതെ തന്നെ വിവാഹമോചനം ലഭിക്കും. പിന്നീട് കോടതിയെ സമീപിച്ചാൽ അതിന്റെ സർട്ടിഫിക്കറ്റ് കൂടി വാങ്ങാം. മലപ്പുറം ജില്ലയിൽ ആദ്യമായി അത്തരത്തിലെ ഒരു കേസ് നടത്തിയ അനുഭവമുണ്ട്.

വിവാഹം റജിസ്റ്റർ ചെയ്യാൻ വധൂവരന്മാർ നിർബന്ധമായും നേരിട്ട് ഹാജരായിരിക്കണം. ബിപിഎൽ, എസ്‌സി,എസ്ടി വിഭാഗങ്ങൾക്ക് 10 രൂപയും മറ്റുള്ളവർക്ക് 100 രൂപയുമാണ് റജിസ്ട്രേഷൻ ഫീസ്. 45 ദിവസം വരെ പിഴയില്ലാതെ വിവാഹം റജിസ്റ്റർ ചെയ്യാം. തദ്ദേശ വകുപ്പിന്റെ ‘സേവന’ സൈറ്റ് വഴി റജിസ്ട്രേഷനുള്ള ആദ്യ നടപടിക്രമങ്ങൾ ഓൺലൈനായി സമർപ്പിക്കാൻ അവസരമുണ്ട്. പക്ഷേ, ‘സേവന സിവിൽ റജിസ്ട്രേഷൻ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ’ ഉപയോഗിക്കുന്നിടത്ത് മാത്രമേ ഇതിനുള്ള സൗകര്യമുണ്ടാവൂ. മതാചാരപ്രകാരമുള്ള വിവാഹ സർട്ടിഫിക്കറ്റുകൾക്ക് രാജ്യത്ത് നിയമസാധുതയുണ്ടെങ്കിലും മിക്ക വിദേശ രാജ്യങ്ങളിലേക്കും പോകാൻ ഔദ്യോഗികമായ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

∙ വിവാഹമോചനത്തിനും നിബന്ധനയുണ്ട്

വിവാഹിതരായത് ഏത് ആക്ടിന്റെ പരിധിയിലാണോ അതേ ആക്ടിന്റെ പരിധിയിലാണ് വിവാഹമോചനവും വരുന്നത്. പൊതുവെ വിവാഹമോചനത്തിന് പറയുന്ന കാരണങ്ങൾ ഏറെക്കുറെ സമാനമാണെന്നു മാത്രം. ഹിന്ദു മാര്യേജ് ആക്ടിന്റെ സെക്‌ഷൻ 9 പ്രകാരം പ്രത്യേക കാരണങ്ങൾ ഇല്ലാതെ പങ്കാളി ഒപ്പം താമസിക്കാതിരിക്കുകയും വിവാഹ ബന്ധത്തിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്താൽ വിവാഹബന്ധം പുനഃസ്ഥാപിക്കണമെന്ന് കാട്ടി പരാതി നൽകാം. ഒപ്പം താമസിക്കണമെന്ന് കോടതി ഉത്തരവായാലും അത് അനുസരിച്ചില്ലെങ്കിൽ പക്ഷേ, നടപടിയൊന്നും എടുക്കാനാവില്ല. ഇത് വിവാഹമോചനത്തിനുള്ള കാരണമായി പരിഗണിക്കും.

ക്രിസ്ത്യൻ മാര്യേജിലെയും സ്പെഷൽ മാര്യേജിലെയും വിവാഹമോചനങ്ങൾ ഇന്ത്യൻ ഡിവോഴ്സ് ആക്ടിന്റെ പരിധിയിലാണ് വരുന്നത്. ക്രിസ്ത്യൻ മാര്യേജിൽ പള്ളികളിൽനിന്ന് വിവാഹമോചനം നേടുന്ന രീതിയുണ്ട്. പക്ഷേ, മതപരമായി വിവാഹമോചനം നേടിയാലും കോടതി കൽപിക്കുന്ന വിവാഹമോചനത്തിന് മാത്രമാണ് നിയമസാധുതയുള്ളതെന്ന് മോളി ജോസഫ് വേഴ്സസ് ജോർജ് സെബാസ്റ്റ്യൻ കേസിൽ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

കോടതിയെ സമീപിക്കാതെ തന്നെ മുസ്‌ലിം പുരുഷന് ‘തലാഖ്’ വഴി വിവാഹമോചനം നേടാം. ട്രിപ്പിൾ തലാഖ് കോടതി റദ്ദ് ചെയ്തെങ്കിലും മീഡിയേഷന് കൃത്യമായ സമയം നൽകിക്കൊണ്ട് തലാഖ് വഴിയുള്ള വിവാഹമോചനങ്ങൾ ഇപ്പോഴും സാധ്യമാണ്. വിവാഹമോചനത്തിന് കൃത്യമായ നിബന്ധനകളും നിഷ്കർശിച്ചിട്ടില്ല. പക്ഷേ, മുസ്‌ലിം സ്ത്രീയ്ക്ക് ‘ഡിസലൂഷൻ ഓഫ് മുസ്‌ലിം മാര്യേജ് ആക്ട്’ വഴി കോടതിയെ സമീപിച്ച് മാത്രമേ വിവാഹമോചനം സാധ്യമായിരുന്നുള്ളൂ. അതിൽ ഇടപെടൽ ഉണ്ടായത് 2021 ലാണ്.

English Summary: Marriage Laws and Registration in India - Explained