ഹീറോയിൽനിന്നു വില്ലനിലേക്കും ‘ലോകതോൽവി’യിൽനിന്ന് നായകനിലേക്കും കളിക്കാരെ എത്തിക്കുന്നതു കൂടിയായി ഇത്തവണത്തെ ഐപിഎൽ ടൂർണമെന്റ്. ഫ്ലാഷ് ബാക്കിൽനിന്ന് തുടങ്ങാം. 2018 ൽ കൊളംബോയിൽ നടന്ന നിദാഹാസ് ട്രോഫി ട്വന്റി 20 ഫൈനൽ. രണ്ടു തമിഴ്നാട് താരങ്ങൾക്ക് ജന്മത്ത് മറക്കാനാകില്ല, ബംഗ്ലദേശിനെതിരായ ഈ കലാശക്കളി. കളി തീർന്നപ്പോഴേക്കും ഒരാൾ ഹീറോയായിക്കഴിഞ്ഞിരുന്നു. രണ്ടാമൻ കരിയറിലെ ആദ്യ ഇന്നിങ്സിൽ തന്നെ ‘പ്രഷർ കുക്കർ’ സാഹചര്യത്തിലേക്ക് എറിയപ്പെടാൻ വിധിക്കപ്പെട്ടവൻ

ഹീറോയിൽനിന്നു വില്ലനിലേക്കും ‘ലോകതോൽവി’യിൽനിന്ന് നായകനിലേക്കും കളിക്കാരെ എത്തിക്കുന്നതു കൂടിയായി ഇത്തവണത്തെ ഐപിഎൽ ടൂർണമെന്റ്. ഫ്ലാഷ് ബാക്കിൽനിന്ന് തുടങ്ങാം. 2018 ൽ കൊളംബോയിൽ നടന്ന നിദാഹാസ് ട്രോഫി ട്വന്റി 20 ഫൈനൽ. രണ്ടു തമിഴ്നാട് താരങ്ങൾക്ക് ജന്മത്ത് മറക്കാനാകില്ല, ബംഗ്ലദേശിനെതിരായ ഈ കലാശക്കളി. കളി തീർന്നപ്പോഴേക്കും ഒരാൾ ഹീറോയായിക്കഴിഞ്ഞിരുന്നു. രണ്ടാമൻ കരിയറിലെ ആദ്യ ഇന്നിങ്സിൽ തന്നെ ‘പ്രഷർ കുക്കർ’ സാഹചര്യത്തിലേക്ക് എറിയപ്പെടാൻ വിധിക്കപ്പെട്ടവൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹീറോയിൽനിന്നു വില്ലനിലേക്കും ‘ലോകതോൽവി’യിൽനിന്ന് നായകനിലേക്കും കളിക്കാരെ എത്തിക്കുന്നതു കൂടിയായി ഇത്തവണത്തെ ഐപിഎൽ ടൂർണമെന്റ്. ഫ്ലാഷ് ബാക്കിൽനിന്ന് തുടങ്ങാം. 2018 ൽ കൊളംബോയിൽ നടന്ന നിദാഹാസ് ട്രോഫി ട്വന്റി 20 ഫൈനൽ. രണ്ടു തമിഴ്നാട് താരങ്ങൾക്ക് ജന്മത്ത് മറക്കാനാകില്ല, ബംഗ്ലദേശിനെതിരായ ഈ കലാശക്കളി. കളി തീർന്നപ്പോഴേക്കും ഒരാൾ ഹീറോയായിക്കഴിഞ്ഞിരുന്നു. രണ്ടാമൻ കരിയറിലെ ആദ്യ ഇന്നിങ്സിൽ തന്നെ ‘പ്രഷർ കുക്കർ’ സാഹചര്യത്തിലേക്ക് എറിയപ്പെടാൻ വിധിക്കപ്പെട്ടവൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹീറോയിൽനിന്നു വില്ലനിലേക്കും ‘ലോകതോൽവി’യിൽനിന്ന് നായകനിലേക്കും കളിക്കാരെ എത്തിക്കുന്നതു കൂടിയായി ഇത്തവണത്തെ ഐപിഎൽ ടൂർണമെന്റ്. ഫ്ലാഷ് ബാക്കിൽനിന്ന് തുടങ്ങാം. 2018 ൽ കൊളംബോയിൽ നടന്ന നിദാഹാസ് ട്രോഫി ട്വന്റി 20 ഫൈനൽ. രണ്ടു തമിഴ്നാട് താരങ്ങൾക്ക് ജന്മത്ത് മറക്കാനാകില്ല, ബംഗ്ലദേശിനെതിരായ ഈ കലാശക്കളി. കളി തീർന്നപ്പോഴേക്കും ഒരാൾ ഹീറോയായിക്കഴിഞ്ഞിരുന്നു. രണ്ടാമൻ കരിയറിലെ ആദ്യ ഇന്നിങ്സിൽ തന്നെ ‘പ്രഷർ കുക്കർ’ സാഹചര്യത്തിലേക്ക് എറിയപ്പെടാൻ വിധിക്കപ്പെട്ടവൻ. ബാറ്റൊന്ന് പന്തിൽ കൊള്ളിക്കാൻ കഴിയാതെ വിയർത്ത് ഒടുവിൽ ആരാധകരുടെ പഴിയും പരിഹാസവും കുത്തുവാക്കും കേട്ട് തരിച്ചു പോയൊരു കന്നിക്കാരൻ. ദിനേഷ് കാർത്തിക്കും വിജയ് ശങ്കറുമാണ് ഈ താരങ്ങളെന്നു മനസ്സിലാക്കാൻ പ്രയാസമുണ്ടാകില്ല. 

 

ദിനേഷ് കാർത്തിക്ക് (Photo by INDRANIL MUKHERJEE / AFP)
ADVERTISEMENT

2004ൽ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറ്റം നടത്തിയ ദിനേഷ് കാർത്തിക്കിന്റെ കരിയറിലെ സുവർണ രേഖയായിരുന്നു ആ മത്സരം. മഹേന്ദ്രസിങ് ധോണിയെന്ന വിക്കറ്റ് കീപ്പറുടെ പിറവിയോടെ ടീമിൽ വല്ലപ്പോഴും ‘സന്ദർശനം’ നടത്തി മടങ്ങാനായിരുന്നു കാർത്തിക്കിന്റെ വിധി. നിദാഹാസ് ട്രോഫിക്കു മുൻപും ശേഷവും എന്ന വിധത്തിൽ കാർത്തിക്കിന്റെ കരിയർ തിരുത്തിയെഴുതപ്പെട്ടു. ആ ഓർമയിലെ പാൽപായസത്തിന്റെ മധുരത്തിൽ ദിനേഷ് കാർത്തിക് എന്ന ഫിനിഷർ ചർച്ച ചെയ്യപ്പെട്ടാൻ തുടങ്ങി. പണ്ട് 1998ൽ പാക്കിസ്ഥാനെതിരായ ഇൻഡിപെൻഡൻസ് കപ്പ് ഫൈനലിൽ ഹൃഷികേശ് കനിത്കർ ബൗണ്ടറി നേടി ജയിപ്പിച്ചശേഷം ഇന്ത്യൻ ആരാധകർക്ക് ഇതുപോലെ രോമാഞ്ചം സമ്മാനിച്ച അവസാന ഓവർ ഫിനിഷിങ് ഏറെയില്ലായിരുന്നു.

അമ്പാട്ടി റായുഡു (Photo by R.Satish BABU / AFP)

 

നിദാഹാസ് ട്രോഫി ഫൈനലിൽ കാർത്തിക് 9 പന്തിൽ 27 റൺസ് നേടിയാണ് ഇന്ത്യയ്ക്ക് ആവേശ വിജയം സമ്മാനിച്ചത്. സൗമ്യ സർക്കാർ എറിഞ്ഞ അവസാന പന്തിൽ നേടിയത് സിക്സർ. ടൂർണമെന്റിൽ അരങ്ങേറ്റം നടത്തിയ വിജയ് ശങ്കർ ആകട്ടെ ആദ്യ നാലു മത്സരങ്ങളിലും ബാറ്റ് ചെയ്യേണ്ടി വന്നിട്ടില്ല. ബോളിങ് മികവിൽ ഒരു തവണ പ്ലെയർ ഓഫ് ദ് മാച്ച് ആകുകയും ചെയ്തു. ഫൈനലിൽ കാർത്തിക്കിനു മുൻപായാണ് വിജയ്‌യെ ഇറക്കിയത്. മുസ്തഫിസുർ റഹ്മാൻ എറിഞ്ഞ 18ാം ഓവറിൽ 4 ഡോട് ബോൾ കളിച്ചാണ് വിജയ് ശങ്കർ ആരാധകരുടെ വെറുപ്പ് മുഴുവൻ സമ്പാദിച്ചത്. ആഞ്ഞടിക്കാനുള്ള ശ്രമങ്ങളെല്ലാം പാഴാകുകയായിരുന്നു. അവസാന പന്തിൽ മനീഷ് പാണ്ഡെ പുറത്തായി. പിന്നീട് രണ്ട് ഓവറിൽ ഇന്ത്യയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത് 34 റൺസാണ്. റുബെൽ ഹുസൈൻ എറിഞ്ഞ 19ാം ഓവറിൽ 22 റൺസാണ് കാർത്തിക് എടുത്തത്. സൗമ്യ സർക്കാർ എറിഞ്ഞ 20ാം ഓവറിലെ അഞ്ചാം പന്തിൽ വിജയ് ശങ്കർ പുറത്തായി. അവസാന പന്തിൽ ജയിക്കാൻ 5 റൺസ് വേണ്ടപ്പോഴാണ് കാർത്തിക്കിന്റെ ഹീറോ അവതാരം. 

വിജയ് ശങ്കർ (Photo by Dibyangshu SARKAR / AFP)

 

ADVERTISEMENT

∙ത്രീ ഡി ഫ്രോഡ്

 

ദിനേഷ് കാർത്തിക്ക് (Photo by Sajjad HUSSAIN / AFP)

ആ മത്സരത്തോടെ വിജയ് ശങ്കർ ട്വന്റി 20 ടീമിൽനിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും ഏകദിനത്തിൽ അദ്ദേഹത്തിന്റെ ഓൾറൗണ്ട് മികവു കൊണ്ട് പരിഗണിക്കപ്പെട്ടു. അപ്രതീക്ഷിതമായി ഏകദിന ലോകകപ്പ് ടീമിലേക്കും വിജയ് ശങ്കർ തിരഞ്ഞെടുക്കപ്പെട്ടു. ഫോമില്ലാതെ വിഷമിച്ച അമ്പാട്ടി റായുഡുവിനെ ഒഴിവാക്കിയാണ് ബോളിങ്ങും ബാറ്റിങ്ങും ഫീൽഡിങ്ങും നന്നായി ചെയ്യുന്ന ത്രീ ഡി പ്ലേയറാണ് വിജയ് എന്നു പറഞ്ഞ് അന്നത്തെ സെലക്ടർ എം.എസ്.കെ.പ്രസാദ് ടീമിലെടുത്തത്. ഇത് വിവാദവും ചർച്ചയുമെല്ലാമായി. അമ്പാട്ടി റായുഡു ത്രീ ഡി ചിത്രമിട്ട് കളി മതിയാക്കി. ത്രീ ഡി പരീക്ഷണം വലിയ വിജയമായതുമില്ല. പിന്നീട് കുറച്ച് മത്സരങ്ങളും കളിച്ചെങ്കിലും വൈകാതെ മുൻതാരമായി മാറി ഈ തിരുനെൽവേലിക്കാരൻ. ഇന്ത്യയ്ക്കായി 12 ഏകദിനങ്ങളും 9 ട്വന്റി 20യുമാണ് വിജയ് കളിച്ചത്. ഏകദിനത്തിൽ 32 ശരാശരിയിൽ 223 റൺസും ട്വന്റി 20യിൽ 25 ശരാശരിയിൽ 101 റൺസും നേടി. സ്ട്രൈക് റേറ്റ് 138. കളിക്കണക്ക് നോക്കിയാലറിയാം കാര്യമായി പരിഹസിക്കാനൊന്നുമില്ലെന്ന്.

 

ഗുജറാത്ത് ടൈറ്റൻസ് (Photo by R.Satish BABU / AFP)
ADVERTISEMENT

∙ ലോകകപ്പ് വർഷം, വിജയ് റിട്ടേൺസ്

 

ഇതുവരെ താൻ സമ്പാദിച്ച ചീത്തപ്പേര് മുഴുവൻ കഴുകിക്കളയുന്ന പ്രകടനമാണ് ഇത്തവണ ഐപിഎലിൽ വിജയ് ശങ്കർ പുറത്തെടുക്കുന്നത്. മുൻപേ ടൈമിങ്ങിൽ മിടുക്കനായിരുന്ന താരം, ഇത്തവണ കൂടുതൽ കരുത്തോടെ സ്ട്രോക് പ്ലേയിലെ പോരായ്മകൾ പരിഹരിച്ച് ഗുജറാത്തിനായി മികച്ച പ്രകടനമാണ് നടത്തുന്നത്. കഴിഞ്ഞ തവണ വെറും 4 മത്സരത്തിലാണ് ഗുജറാത്ത് ഇറക്കിയത്. അതിൽ തിളങ്ങാനായില്ല. ഐപിഎൽ സീസണിനു ശേഷം തന്റെ മോശം ഫോമിനു കാരണം പരുക്കാണെന്നു കണ്ടെത്തി ശസ്ത്രക്രിയയ്ക്കു വിധേയനായി. സുഖപ്പെട്ട ശേഷം ആഭ്യന്തര മത്സരങ്ങളിൽ നല്ല പ്രകടനമാണ് നടത്തിയത്. ഇത്തവണ വിജയ് നേടുന്ന കൂറ്റൻ സിക്സറുകൾ കാണുമ്പോൾ അറിയാം ആ പവർ വ്യത്യാസം. ഗുജറാത്ത് ടൈറ്റൻസ് തന്നിൽ അർപ്പിക്കുന്ന വിശ്വാസവും പിന്തുണയുമാണ് നന്നായി കളിക്കാൻ സഹായിക്കുന്നതെന്ന് വിജയ് പറയുന്നു. ‘മാനസിക നിലയിൽ നല്ല കരുത്തുവന്നു. ടീമിനായി നന്നായി കളിക്കാൻ സാധിക്കുന്നതിൽ സന്തോഷവാനാണ്’. 2023 ഐപിഎലിൽ 9 ഇന്നിങ്സിൽനിന്ന് 287 റൺസാണ് വിജയ് ശങ്കർ നേടിയത്. ശരാശരി 41. സ്ട്രൈക് റേറ്റ് 167. 

ലോകകപ്പ് വർഷമാണ്. ട്വന്റി 20യിലെ പ്രകടനം നോക്കി ടെസ്റ്റിൽവരെ ആളെയെടുക്കുന്ന ടീമാണ് ഇന്ത്യ. പഴയപോലെ തന്നെ ഇപ്പോഴും നാലാം നമ്പറിൽ സ്ഥിരക്കാരനില്ല. വീണ്ടും വിജയ് ശങ്കറിനായി ലഡു പൊട്ടുമോയെന്ന് കണ്ടറിയാം. 

അർഷ്ദീപ് സിങ്ങ് (Photo by Punit PARANJPE / AFP)

 

∙ ഡികെയുടെ വീഴ്ച

 

ക്രിക്കറ്റർ, പാർട് ടൈം കമന്റേറ്റർ എന്ന ദിനേഷ് കാർത്തിക്കിന്റെ ബയോ ഫുൾ ടൈം കമന്റേറ്റർ എന്നാക്കി മാറ്റാൻ സമയമായെന്നാണ് ആരാധകർ പറയുന്നത്. പതിനാറാം വർഷവും കപ്പില്ലാതെ മടങ്ങേണ്ടി വന്ന ആർസിബി ആരാധകർ കട്ടക്കലിപ്പിലാണ്. 2022 ഐപിഎലിൽ പ്രകടനം കൊണ്ട് ആരാധകരെയും സിലക്ടർമാരെയുമെല്ലാം കാർത്തിക് ‘ഫൂളാക്കി’ എന്നാണ് അവരുടെ ആക്ഷേപം. കണക്കുകൾ ഏറെക്കുറെ അത് ശരിവയ്ക്കുന്നു. കഴി‍ഞ്ഞ ഐപിഎലിൽ ഡികെ എത്ര മനോഹരമായാണ് മത്സരങ്ങൾ ഫിനിഷ് ചെയ്തത്. അതിന്റെ ബലത്തിൽ ഇന്ത്യൻ ലോകകപ്പ് ടീമിൽവരെ ഇടവും നേടി. ഋഷഭ് പന്തിനെ പിന്തള്ളി ഇലവനിലും സ്ഥാനം പിടിച്ചു. എന്നാൽ അവിടെയും വിജയിച്ചില്ല. ഇത്തവണ ആർസിബിക്കായും ദയനീയ പ്രകടനമായിരുന്നു. വിക്കറ്റ് കീപ്പിങ്ങിലും കാർത്തിക് പരാജയമായിരുന്നു. നിർണായക ക്യാച്ചുകളും റണ്ണൗട്ട് അവസരങ്ങളും പാഴാക്കി.

വിരാട് കോലിയും ഫാഫ് ഡുപ്ലെസിസും മാക്സ്‌വെലും സിറാജും തിളങ്ങിയിട്ടും പ്ലേ ഓഫ് പോലും കാണാതെ ആർസിബി പുറത്താകാൻ കാരണം ഡികെ അടക്കമുള്ള മധ്യനിരയുടെ പിടിപ്പുകേടാണ്. നാലു മത്സരങ്ങളിലാണ് കാർത്തിക് ഡക്കായത്. മികച്ച സ്കോർ 30. 13 മത്സരങ്ങളിൽനിന്നു നേടിയത് വെറും 140 റൺസ്. ശരാശരി 11.6. സ്ട്രൈക് റേറ്റ് 134. കഴിഞ്ഞ സീസണിൽ 183 സ്ട്രൈക് റേറ്റിൽ 16 മത്സരങ്ങളിൽനിന്ന് 330 റൺസ് നേടിയ ആളുടെ പതനം. അന്ന് ബാറ്റിങ് ശരാശരി 55 ആയിരുന്നു. കപ്പടിക്കാത്ത ആർസിബിയെ കളിയാക്കുന്നവർ അറിയേണ്ട ഒരു ടീമുണ്ട്, പഞ്ചാബ് കിങ്സ്. ഐപിഎലിന്റെ തുടക്കം മുതലുള്ള ടീമിന് കപ്പ് തൊടുന്നതു പോയിട്ട് പ്ലേ ഓഫിൽ കയറാൻ പോലും യോഗമില്ല.

 

∙ 16 സീസൺ, രണ്ട് പ്ലേ ഓഫ്

 

കഴിഞ്ഞ വർഷം മുതൽ ഐപിഎൽ കളിക്കാൻ തുടങ്ങിയ ഗുജറാത്ത് ടൈറ്റൻസും ലക്നൗ സൂപ്പർജയന്റ്സും രണ്ടാം തവണയും പ്ലേ ഓഫിനെത്തിയപ്പോൾ 16 സീസൺ കളിച്ച പഞ്ചാബ് കിങ്സ് ആകെ പ്ലേ ഓഫ് കണ്ടതും രണ്ടു തവണ. ആ രണ്ടിൽ ഒന്ന് ഉദ്ഘാടന സീസണിലാണ്. ക്രിസ് ഗെയിലും യുവ്‌രാജ് സിങ്ങും കെ.എൽ.രാഹുലുമൊക്കെ കളിച്ച ടീമാണ്. ഇത്തവണ താരതമ്യേന മികച്ച ടീമുണ്ടായിട്ടും അവർ പതിവുപോലെ അവസാനമായപ്പോഴേക്കും മോശമായി കളംവിട്ടു. സീസണിൽ രണ്ടോ മൂന്നോ ത്രില്ലർ മാച്ച് കാഴ്ചവയ്ക്കുന്നതിൽ മാത്രം മാറ്റമില്ല. കളിക്കാരെ വിശ്വാസത്തിലെടുക്കാതെ മാറ്റി മാറ്റി പരീക്ഷിക്കുന്ന തീരുമാനവും ശിഖർ ധവാന്റെ ക്യാപ്റ്റൻസിയുമാണ് ഇത്തവണയും പഞ്ചാബിന്റെ വഴിയടച്ചത്. പവർ പ്ലേയിൽ ഇംപാക്ട് ഉണ്ടാക്കുന്ന ശ്രീലങ്കൻ താരം ഭാനുക രാജപക്സെയ്ക്ക് അവർ വേണ്ടത്ര അവസരം നൽകിയില്ല. രണ്ടോ മൂന്നോ ഓവറിൽ തന്നെ ഫലം തരുന്ന താരമായിട്ടും ഒന്നു മോശമാകുമ്പോഴേക്കും അദ്ദേഹത്തെ മാറ്റി അടുത്തയാളെ പരീക്ഷിക്കും.

സിംബാബ്‌വെ താരവും മികച്ച ട്വന്റി 20 കളിക്കാരനുമായ സിക്കന്ദർ റാസയുടെ കാര്യത്തിലും പഞ്ചാബ് ഇതേ നയമാണ് സ്വീകരിച്ചത്. ബോളറായും ബാറ്ററായും ഉപയോഗിക്കാൻ കഴിയുന്ന റാസയെ പല പ്രധാന മത്സരങ്ങളിലും പുറത്തിരുത്തി. ക്യാപ്റ്റൻ ശിഖർ ധവാൻ കാണിച്ച ആന മണ്ടത്തരങ്ങളും പഞ്ചാബിന് പുറത്തേക്കുള്ള വഴി കാണിച്ചു. റബാദയ്ക്കും അർഷ്ദീപ് സിങ്ങിനും ഓവർ ബാക്കിയുള്ളപ്പോൾ ഡൽഹിക്കെതിരായ മത്സരത്തിൽ അവസാന ഓവർ സ്പിന്നറെ ഏൽപിച്ചത് അത്തരം അമളികളിൽ ഒന്നു മാത്രം. അടുത്ത തവണയും പ്രീതി സിന്റയും കൂട്ടരും പഞ്ചാബ് കിങ്സ് ഉടച്ചു വാർക്കുന്നത് കാണാൻ കാത്തിരിക്കാം.

 

English Summery: IPL 2023: Reviewing Teams and Players Performance -  Analysis