എസ്എസ്എൽസിക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയാലും ഇഷ്ട വിഷയത്തിന്, ഇഷ്ടപ്പെട്ട സ്കൂളിൽ പ്രവേശനം കിട്ടുമെന്ന് ഉറപ്പുണ്ടോ? ഇല്ലെന്നുതന്നെയാവും കേരളത്തിലെ, പ്രത്യേകിച്ച് വടക്കൻ കേരളത്തിലെ വിദ്യാർഥികളുടെ മറുപടി. ഉപരിപഠനത്തിന് അർഹത നേടുന്ന വിദ്യാർഥികളുടെ എണ്ണത്തിന് ആനുപാതികമായി ഹയർസെക്കൻഡറി സീറ്റുകൾ ഇല്ലെന്ന പരാതിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. പ്രശ്നങ്ങളെപ്പറ്റി വിശദമായി പഠിക്കാൻ നിയോഗിച്ച പ്രഫ.വി.കാർത്തികേയൻ നായർ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടാൻ ഇതുവരെ സർക്കാർ തയാറായിട്ടില്ല.

എസ്എസ്എൽസിക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയാലും ഇഷ്ട വിഷയത്തിന്, ഇഷ്ടപ്പെട്ട സ്കൂളിൽ പ്രവേശനം കിട്ടുമെന്ന് ഉറപ്പുണ്ടോ? ഇല്ലെന്നുതന്നെയാവും കേരളത്തിലെ, പ്രത്യേകിച്ച് വടക്കൻ കേരളത്തിലെ വിദ്യാർഥികളുടെ മറുപടി. ഉപരിപഠനത്തിന് അർഹത നേടുന്ന വിദ്യാർഥികളുടെ എണ്ണത്തിന് ആനുപാതികമായി ഹയർസെക്കൻഡറി സീറ്റുകൾ ഇല്ലെന്ന പരാതിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. പ്രശ്നങ്ങളെപ്പറ്റി വിശദമായി പഠിക്കാൻ നിയോഗിച്ച പ്രഫ.വി.കാർത്തികേയൻ നായർ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടാൻ ഇതുവരെ സർക്കാർ തയാറായിട്ടില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എസ്എസ്എൽസിക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയാലും ഇഷ്ട വിഷയത്തിന്, ഇഷ്ടപ്പെട്ട സ്കൂളിൽ പ്രവേശനം കിട്ടുമെന്ന് ഉറപ്പുണ്ടോ? ഇല്ലെന്നുതന്നെയാവും കേരളത്തിലെ, പ്രത്യേകിച്ച് വടക്കൻ കേരളത്തിലെ വിദ്യാർഥികളുടെ മറുപടി. ഉപരിപഠനത്തിന് അർഹത നേടുന്ന വിദ്യാർഥികളുടെ എണ്ണത്തിന് ആനുപാതികമായി ഹയർസെക്കൻഡറി സീറ്റുകൾ ഇല്ലെന്ന പരാതിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. പ്രശ്നങ്ങളെപ്പറ്റി വിശദമായി പഠിക്കാൻ നിയോഗിച്ച പ്രഫ.വി.കാർത്തികേയൻ നായർ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടാൻ ഇതുവരെ സർക്കാർ തയാറായിട്ടില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എസ്എസ്എൽസിക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയാലും ഇഷ്ട വിഷയത്തിന്, ഇഷ്ടപ്പെട്ട സ്കൂളിൽ പ്രവേശനം കിട്ടുമെന്ന് ഉറപ്പുണ്ടോ? ഇല്ലെന്നുതന്നെയാവും കേരളത്തിലെ, പ്രത്യേകിച്ച് വടക്കൻ കേരളത്തിലെ വിദ്യാർഥികളുടെ മറുപടി. ഉപരിപഠനത്തിന് അർഹത നേടുന്ന വിദ്യാർഥികളുടെ എണ്ണത്തിന് ആനുപാതികമായി ഹയർസെക്കൻഡറി സീറ്റുകൾ ഇല്ലെന്ന പരാതിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. പ്രശ്നങ്ങളെപ്പറ്റി വിശദമായി പഠിക്കാൻ നിയോഗിച്ച പ്രഫ.വി.കാർത്തികേയൻ നായർ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടാൻ ഇതുവരെ സർക്കാർ തയാറായിട്ടില്ല. 

 

ADVERTISEMENT

കമ്മിറ്റി ശുപാർശകൾ ഒന്നും നടപ്പാക്കാതെ ‘മാർജിനൽ സീറ്റ് വർധന’ എന്ന ‘ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കൽ’ നടപടികൊണ്ടു മാത്രം തീരുന്നതാണോ ഹയർസെക്കൻഡറി പ്രവേശനത്തിലെ അപാകതകൾ? 50 കുട്ടികൾ ഇരിക്കേണ്ട ക്ലാസിൽ 65–70 കുട്ടികൾക്ക് തിങ്ങിഞെരുങ്ങി ഇരുന്നു പഠിക്കേണ്ടി വരുന്നതിന് ആരാണ് ഉത്തരവാദികൾ? അശാസ്ത്രീയമായ ബോണസ് പോയിന്റ് നൽകൽ മൂലം, സ്വന്തം തെറ്റുകൊണ്ടല്ലാതെ അവസരം നിഷേധിക്കപ്പെടുന്ന കുട്ടികൾ ആരോടാണ് പരാതി പറയേണ്ടത്?

 

∙ ഞങ്ങളെവിടെ പഠിക്കണം?

 

അഡ്വ.എ.എം.രോഹിത്
ADVERTISEMENT

ഏറ്റവും കൂടുതൽ കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മലപ്പുറത്ത് ഉപരിപഠനത്തിന് യോഗ്യത നേടിയവരുടെ എണ്ണം 77,967 ആണ്. മെറിറ്റ്, നോൺ മെറിറ്റ്, സ്പോർട് വിഭാഗങ്ങളിലായി ആകെയുള്ള സീറ്റുകളുടെ എണ്ണമാവട്ടെ 63,875. വിഎച്ച്എസ്ഇ, പോളിടെക്നിക് തുടങ്ങിയ ഉപരിപഠന സാധ്യതകൾ ഉപയോഗിച്ചാലും പടിക്കു പുറത്താവുന്നവർ പിന്നെയുമുണ്ട്. ഒന്നരപ്പതിറ്റാണ്ടിലേറെയായി ഉപരിപഠനത്തിന് ഓപ്പൺ സ്കൂളുകളെ ആശ്രയിച്ചേ മതിയാവൂ എന്ന ഗതികേടാണ് മലപ്പുറത്തിന്. 

 

ഇത് മലപ്പുറത്തിന്റെ മാത്രം കഥയല്ല. പാലക്കാട് മുതൽ കാസർകോട് വരെ കേരളത്തിന്റെ വടക്കേറ്റത്തെ ജില്ലകളിൽ എല്ലാം ഉപരി പഠനത്തിന് യോഗ്യത നേടിയ കുട്ടികളുടേയും ലഭ്യമായ സീറ്റുകളുടെയും എണ്ണത്തിൽ ഈ അന്തരമുണ്ട്. മെറിറ്റ് സീറ്റുകളുടെ എണ്ണം മാത്രമെടുത്താൽ അവസരങ്ങൾ നഷ്ടമാകുന്നവർ നേരിടുന്ന വിവേചനത്തിന്റെ ആഴം കുറേക്കൂടി തെളിഞ്ഞുവരും. അതേ സമയം തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ യോഗ്യത നേടിയ കുട്ടികളേക്കാളും അധികമാണ് ആകെയുള്ള സീറ്റുകളുടെ എണ്ണം. 

 

എസ്‌എസ്‌എൽസി പരീക്ഷയ്ക്കു മുന്നോടിയായി പ്രാർഥിക്കുന്ന കുട്ടി (ഫയൽ ചിത്രം ∙ മനോരമ)
ADVERTISEMENT

പത്തനംതിട്ടയിൽ ആകെ യോഗ്യത നേടിയ കുട്ടികളുടെ എണ്ണം 10,194 ആണ്. ആകെയുള്ള സീറ്റുകളുടെ എണ്ണമാവട്ടെ14,871 ഉം. കോട്ടയം ജില്ലയിൽ 18,886 കുട്ടികൾ യോഗ്യത നേടിയപ്പോൾ സീറ്റുകളുടെ എണ്ണം 22,208 ആണ്. കേരള സിലബസിന് പുറമെ കേന്ദ്ര സിലബസിൽ നിന്നെത്തുന്നവർ കൂടി പ്രവേശനത്തിന് തിരക്ക് കൂട്ടുന്നതോടെ വടക്കൻ ജില്ലകളിൽ പ്രത്യേകിച്ചും സീറ്റുക്ഷാമം വീണ്ടും വർധിക്കും. ഐടിഐകളും പോളിടെക്നിക്കുകളും വിഎച്ച്എസ്ഇയും ഓപ്പൺ സ്കൂളുകളും ഉപയോഗപ്പെടുത്തുമ്പോൾ ഇത് മറികടക്കാനാകുമെന്നാണ് സർക്കാർ കരുതുന്നത്. പക്ഷേ, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള അവകാശം എല്ലാ ജില്ലയിലെയും വിദ്യാർഥികൾക്ക് ഉറപ്പുവരുത്താനാകുന്നുണ്ടോ എന്ന ചോദ്യത്തിന് കൂടി ഉത്തരം പറയേണ്ടതുണ്ട്.

 

‘‘വിദ്യാർഥികളുടെ ചോയ്സ് അനുസരിച്ചാണ് വിദ്യാഭ്യാസ മേഖലയിൽ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കേണ്ടത്. ഞങ്ങൾക്ക് ആർട്സ് ബാച്ചേ അനുവദിക്കാനാവൂ അതുകൊണ്ട് നിങ്ങൾ അത് പഠിച്ചാൽ മതി എന്ന് പറയുന്നത് ഒരു വിദ്യാർഥി വിരുദ്ധ നിലപാടാണ്. സർക്കാരിന് പരിമിതിയുണ്ട് അതുകൊണ്ട് വിദ്യാർഥികൾ കോംപ്രമൈസ് ചെയ്യണം എന്ന രീതി അംഗീകരിക്കാനാവില്ല. ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുക്കാനാവുക എന്നത് വിദ്യാർഥിയുടെ അവകാശമാണ്. സീറ്റുക്ഷാമം പരിഹരിക്കാൻ ശാശ്വതമായ നടപടികൾ ഉണ്ടാവണം.’’ കെപിസിസി അംഗവും മുൻ കെഎസ്‌യു സംസ്ഥാന സംസ്ഥാന വൈസ് പ്രസിഡന്റും ആയ അഡ്വ.എ.എം.രോഹിത് പറയുന്നു.

 

∙ നടപ്പിലാക്കാത്ത നിർദേശങ്ങൾ

 

മലബാറിലെ പ്ലസ് വൺ ക്ഷാമം പരിഹരിക്കുന്നത് പഠിക്കാൻ കമ്മിഷനെ നിയമിക്കുമെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് എൽഡിഎഫ് പ്രകടന പത്രികയിൽ പറഞ്ഞിരുന്നു. മുൻ ഹയർസെക്കൻഡറി ഡയറക്ടർ ആയിരുന്ന പ്രഫ.വി.കാർത്തികേയൻ നായർ അധ്യക്ഷനായ അഞ്ചംഗ സമിതി രൂപീകരിക്കുന്നത് അങ്ങനെയാണ്. ഹയർസെക്കൻഡറി ബാച്ചുകളുടെ പുനഃക്രമീകരണം, അധിക ബാച്ചുകളുടെ ആവശ്യകത, ഏകജാലക പ്രവേശനത്തിനുള്ള മാനദണ്ഡങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ എന്നിവ പഠിക്കുകയായിരുന്നു ലക്ഷ്യം. 

എസ്‌എസ്‌എൽസി പരീക്ഷ കഴിഞ്ഞ വിദ്യാർഥികൾ. കോട്ടയത്തെ കാഴ്‌ച (ഫയൽ ചിത്രം ∙ മനോരമ)

 

കമ്മിറ്റിക്കു മുൻപിൽ നിർദേശങ്ങളും പരാതികളും നേരിട്ട് നൽകാൻ പൊതുജനത്തിന് അവസരമൊരുക്കിയിരുന്നു. താലൂക്ക് അടിസ്ഥാനത്തിൽ വിശദമായ പഠനം നടത്തി അഞ്ചരമാസം എടുത്ത് തയാറാക്കിയ റിപ്പോർട്ടാണ് മേയ് 17 ന് മന്ത്രിക്ക് സമർപ്പിച്ചത്. മലബാർ മേഖലയിലെ സീറ്റുക്ഷാമം പരിഹരിക്കാൻ 150 പുതിയ ബാച്ചുകൾ എങ്കിലും അനുവദിക്കണമെന്നാണ് പ്രധാന ശുപാർശ. മറ്റു ജില്ലകളിൽ, 25 ൽ താഴെ മാത്രം വിദ്യാർഥികൾ പ്രവേശനം നേടിയ 105 ബാച്ചുകൾ അവരുടെ അഡ്മിഷനെ ബാധിക്കാത്ത രീതിയിൽ പുനഃക്രമീകരണം നടത്തണമെന്നും നിർദേശിച്ചിരുന്നു. പക്ഷേ, തീരുമാനങ്ങൾ ഒന്നും ഈ വർഷം നടപ്പാക്കേണ്ട എന്നാണ് സർക്കാർ നിലപാട്. 

അനിൽ എം. ജോർജ്

 

ബാച്ചുകൾ മറ്റ് ജില്ലകളിലേക്ക് മാറ്റുന്നതിനെതിരായ രാഷ്ട്രീയ സമ്മർദ്ദവും പുതിയ ബാച്ചുകൾ അനുവദിക്കുന്നതിനുള്ള സാമ്പത്തിക പ്രതിസന്ധിയുമാണ് കാരണം. എല്ലാ നിർദേശങ്ങളും ഉടനടി നടപ്പിലാക്കാൻ കഴിയില്ല എന്നതു ശരി തന്നെ. പക്ഷേ, ബാച്ച് പുനഃക്രമീകരണം നടത്താവുന്ന ഏതാണ്ട് നൂറോളം സ്കൂളുകൾ സർക്കാരിന് തീരുമാനമെടുക്കാൻ കഴിയുന്ന ഗവ.സ്കൂളുകളാണ്. സർക്കാർ സ്കൂളുകളുടെ കാര്യത്തിലെങ്കിലും ഉറച്ച നിലപാട് സ്വീകരിച്ചാൽ കുറച്ചധികം വിദ്യാർഥികളുടെ കൂടി പ്ലസ് വൺ പ്രവേശനത്തിന് വഴിയുണ്ടായേനേ.

 

സ്കൂളിൽ എല്ലാ പരീക്ഷകൾക്കും മുഴുവൻ മാർക്ക് വാങ്ങി, എസ്എസ്എൽസിക്ക് മുഴുവൻ എ പ്ലസ് നേടിയ കൊല്ലം സ്വദേശിയായ ഒരു വിദ്യാർഥിക്ക് മൂന്ന് അലോട്ട്മെന്റിലും കഴിഞ്ഞ തവണ അഡ്മിഷൻ കിട്ടിയില്ല. മുഴുവൻ എ പ്ലസ് നേടിയ ‘ശരാശരി’ വിദ്യാർഥികൾക്ക് പലർക്കും അഡ്മിഷൻ ലഭിക്കുകയും ചെയ്തു. പേര് ആരംഭിക്കുന്നത് ‘എൻ’ എന്ന അക്ഷരത്തിൽ ആണെന്നത് മാത്രമായിരുന്നു അയോഗ്യത.

∙ 50 കുട്ടികളുടെ ക്ലാസിൽ 65 പേർ

 

സാധാരണ വലുപ്പമുള്ള ക്ലാസ് മുറികളിൽ 50 പേർ ഇരിക്കേണ്ടിടത്ത് തിങ്ങി ഞെരുങ്ങി 65 പേർ. മലയാളം, ഹിന്ദി ഉൾപ്പെടെയുള്ള രണ്ടാം ഭാഷ പഠനത്തിന്റെ ക്ലാസ് മുറികളിലാവട്ടെ വിദ്യാർഥികളുടെ എണ്ണം 100 കവിയും. കേരളത്തിലെ ഹയർ സെക്കൻഡറി ക്ലാസ് മുറികളിലെ കാഴ്ചയാണിത്. മാർജിനൽ സീറ്റുകൾ മാത്രം വർധിപ്പിച്ച് പ്രവേശനത്തിലെ പരാതികൾക്ക് പരിഹാരം കാണാൻ ശ്രമിച്ചതോടെ ഉൾക്കൊള്ളാവുന്നതിലും അധികം കുട്ടികളെ ശ്വാസം മുട്ടിച്ച് ഇരുത്തേണ്ട അവസ്ഥയാണ് ഭൂരിഭാഗം വരുന്ന ക്ലാസ്മുറികളിലും.

എസ്‌എസ്‌എൽസി പരീക്ഷ ആരംഭിക്കുന്നതിനു മുന്നോടിയായി വിദ്യാർഥിനി. (ഫയൽ ചിത്രം ∙ മനോരമ)

 

എന്നാൽ കുട്ടികളുടെ എണ്ണം കൂടിയതിനനുസരിച്ച് അടിസ്ഥാനസൗകര്യങ്ങളിൽ എന്തെങ്കിലും മാറ്റമുണ്ടായോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണ് ഉത്തരം. 50 പേർ ഉപയോഗിച്ചിരുന്ന ലാബ് സൗകര്യങ്ങളാണ് 65 പേർ ഇപ്പോൾ പങ്കിട്ടെടുക്കുന്നത്. ശുചിമുറികളുടെ എണ്ണത്തിലും പുരോഗതിയില്ല. കഴിഞ്ഞ അധ്യയന വർഷം പ്ലസ് വൺ, പ്ലസ് ടു മോഡൽ പരീക്ഷകൾ രാവിലെയും ഉച്ചയ്ക്കുമായി ഒരേ സമയം നടത്തിയപ്പോൾ ഒരേ ബെഞ്ചിൽ 5 പേരെ വരെ ഇരുത്തേണ്ട അവസ്ഥയിലായിരുന്നു സ്കൂളുകൾ. 

 

ചെറിയ ക്ലാസ് മുറികളിൽ ഇരിക്കാനിടമില്ലാതെ ദിവസേന 7.45 മണിക്കൂർ ചെലവഴിക്കേണ്ടി വരുന്നത് കുട്ടികളിൽ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്ന് അധ്യാപകർതന്നെ പറയുന്നു. ആവശ്യത്തിന് ഫാൻ പോലുമില്ലാത്ത ക്ലാസ്മുറികളിൽ പലതിലും ഉച്ച കഴിഞ്ഞാൽ ഇരിക്കാനാവാത്ത അവസ്ഥയാണ്. കഴിഞ്ഞ വർഷത്തെ അതേ നിർദേശങ്ങൾതന്നെ തുടരുന്നതിനാൽ ഇക്കുറിയും അവസ്ഥയ്ക്ക് മാറ്റമുണ്ടാകില്ല. 

എസ്എസ്എൽസി പരീക്ഷ കഴിഞ്ഞിറങ്ങുന്ന മക്കളെ കാത്ത് രക്ഷകർത്താക്കൾ. തിരുവനന്തപുരം ഗവ.കോട്ടൺഹിൽ സ്കൂളിനു മുന്നിലെ കാഴ്ച. (ഫയൽ ചിത്രം ∙ മനോരമ)

 

∙ കണക്കിൽപ്പെടാത്ത കുട്ടികൾ

 

ഒരു ക്ലാസ്മുറിയിലെ കുട്ടികളുടെ എണ്ണം 50 ൽ നിന്ന് 65 ആയി ഉയർന്നെങ്കിലും അധ്യാപകരുടെ തസ്തിക നിർണയത്തിൽ ‘മാർജിനൽ ഇൻക്രീസിൽ’ വന്ന ഈ കുട്ടികളെ പരിഗണിക്കില്ല. അവർ ക്ലാസിലുണ്ട്, പക്ഷേ കണക്കിൽ അവരില്ല. ഈ അനീതിക്ക് പരിഹാരമുണ്ടാകണമെന്ന് അധ്യാപക സംഘടനകൾ കാലങ്ങളായി ആവശ്യപ്പെടുന്നതാണ്. ഭാഷാ വിഷയങ്ങളുടെ തസ്തിക നിർണയത്തിന് 120 കുട്ടികൾ വേണമെന്നാണ് ചട്ടം. അതിലുമധികം കുട്ടികൾ എത്തുന്നുണ്ടെങ്കിലും ‘അധികം’ വന്ന കുട്ടികൾ ഈ കണക്കിലുണ്ടാകില്ല. 

ശ്രീരംഗം ജയകുമാർ

 

50 ൽ അധികം കുട്ടികൾ ഒരു ക്ലാസിൽ ഉണ്ടാവുന്നത് ഗുണകരമാകില്ല എന്ന് വി.കാർത്തികേയൻ റിപ്പോർട്ടിലും പരാമർശമുണ്ട്. കേരളത്തിലെ ഹയർസെക്കൻഡറി മേഖല നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉമ്മൻചാണ്ടി സർക്കാർ നിയമിച്ച ലബ്ബ കമ്മിഷൻ, അധ്യാപക വിദ്യാർഥി അനുപാതം 1:40 ആക്കണമെന്നും 50 കുട്ടികളിൽ കൂടുതൽ ഉണ്ടെങ്കിൽ പുതിയ ബാച്ച് ആയി പരിഗണിക്കണമെന്നും നിർദ്ദേശിച്ചിരുന്നതാണ്. സീറ്റുകൾ വർധിപ്പിക്കുന്നത് ഒഴിവാക്കി ബാച്ചുകൾ അനുവദിക്കുക എന്നതുതന്നെയാണ് പരിഹാരം. 

 

പക്ഷേ, സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സർക്കാർ അടുത്ത അധ്യയന വർഷം പോലും അതിന് മുതിർന്നേക്കുമോ എന്നതു സംശയമാണ്. പുതിയ ബാച്ചുകൾ അനുവദിച്ചാൽ തീർച്ചയായും പുതിയ തസ്തികകൾ സൃഷ്ടിക്കുകയും നിയമനം നടത്തുകയും വേണം. അതിനു പകരം ചെറിയ ക്ലാസ്മുറികളിൽ പറ്റാവുന്നതിലും അധികം പേരെ കുത്തിനിറച്ച്, അധ്യാപക വിദ്യാർഥി അനുപാതം കാറ്റിൽപ്പറത്തിക്കൊണ്ട് കുറഞ്ഞ എണ്ണം അധ്യാപകരെ ഉപയോഗിച്ച് മുന്നോട്ടു പോകുന്ന തൊഴിൽ ചൂഷണത്തിന് കൂടിയാണ് ഹയർസെക്കൻഡറി ക്ലാസ് മുറികൾ സാക്ഷ്യം വഹിക്കുന്നത്. 

 

‘‘മാർജിനൽ ഇൻക്രീസ് ഒഴിവാക്കി പുതിയ ബാച്ചുകൾ അനുവദിക്കണം. അതിനനുസരിച്ച് തസ്തികകളും സൃഷ്ടിക്കണം. കാലങ്ങളായി പറയുന്ന ആവശ്യമാണിത്. ടീനേജ് പ്രായത്തിലുള്ള കുട്ടികൾ ഇത്രയധികം സമയം ക്ലാസ്മുറികളിൽ തിങ്ങിഞെരുങ്ങി ഇരിക്കുകയാണ്. 65 കുട്ടികൾ ആകുമ്പോൾ വ്യക്തിഗത ശ്രദ്ധ കൊടുക്കാൻ അധ്യാപകർക്ക് എങ്ങനെ കഴിയും?’’ എച്ച്എസ്എസ്ടിഎ ജനറൽ സെക്രട്ടറി അനിൽ എം.ജോർജ് ചോദിക്കുന്നു.

 

∙ ശനി ഒഴിവാക്കിയ ലബ്ബ കമ്മിഷൻ

 

2012 ൽ, ഹയർസെക്കൻഡറി മേഖലയുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ലബ്ബ കമ്മിഷനാണ് ആഴ്ചയിൽ 6 ദിവസം പഠനം വേണ്ടെന്ന നിർദേശം വെച്ചത്. കുട്ടികളുടെ പാഠ്യേതര മേഖലകളിലെ ഇടപെടലുകൾക്ക് അത് തടസ്സമാകുന്നു എന്നായിരുന്നു കമ്മിഷന്റെ കണ്ടെത്തൽ. കായിക വിദ്യാഭ്യാസത്തിന് പ്രത്യേകം പദ്ധതി വേണം, പ്ലസ് വൺ പരീക്ഷ സ്കൂൾതലത്തിൽ മാത്രം മതി തുടങ്ങിയ ഒട്ടേറെ നിർദേശങ്ങൾ കമ്മിഷൻ മുന്നോട്ടു വെച്ചിരുന്നെങ്കിലും ആകെ നടപ്പായത് ശനി ക്ലാസ് ഒഴിവാക്കുക എന്ന നിർദേശമാണ്. 

 

പ്രവൃത്തി ദിനങ്ങൾ 5 ആയി ചുരുങ്ങിയപ്പോൾ രാവിലെ 9 മുതൽ വൈകുന്നേരം 4.45 വരെയായി ഹയർസെക്കൻഡറിയുടെ പഠന സമയം ഉയർന്നു. ഉച്ചയ്ക്ക് അര മണിക്കൂർ ഇടവേള ഒഴിച്ചാൽ ഏഴേകാൽ മണിക്കൂർ പഠനം മാത്രം. കലാ കായിക വിഷയങ്ങൾക്കായി ആഴ്ചയിൽ ഒരു പീരിയഡ് പോലും അനുവദിച്ചിട്ടില്ല. ‌ഇത്രയധികം സമയം കുട്ടികളെ ക്ലാസിൽ ഇരുത്തേണ്ടതുണ്ടോ എന്ന് കാര്യമായിത്തന്നെ ചിന്തിക്കേണ്ടതാണ്. കോവിഡാനന്തര കാലത്തെ കുട്ടികളുടെ പഠന സമ്മർദ്ദവും സിലബസ് ലഘൂകരണവും സജീവ ചർച്ചയാവുന്ന പശ്ചാത്തലത്തിൽ പ്രത്യേകിച്ചും. അധ്യയന വർഷം 1200 മണിക്കൂറുകളാണ് പഠനത്തിനായി ഉറപ്പുവരുത്തേണ്ടത്. എന്നാൽ ഹയർസെക്കൻഡറി സമയക്രമം അനുസരിച്ച് 1296 മണിക്കൂറുകൾ ഇപ്പോൾ തന്നെ ലഭിക്കുന്നുണ്ട്. 

 

∙ മത്സരം എ പ്ലസുകാർ തമ്മിൽ

 

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷയിൽ ഇക്കുറി എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് 68,604 വിദ്യാർഥികളാണ്. മുൻവർഷത്തേക്കാൾ കാൽലക്ഷത്തോളം പേരുടെ വർധന. 90 ശതമാനം വരെ മാർക്ക് നേടിയവർക്ക് ഗ്രേസ് മാർക്ക് അനുവദിക്കില്ല എന്നാണ് സർക്കാർ മുൻപ് പറഞ്ഞതെങ്കിലും പിന്നീട് നിലപാട് നിരുത്തി. അതോടെ എ പ്ലസ് നേടിയവരുടെ എണ്ണം കുത്തനെ ഉയർന്നു. 

 

ഫുൾ എ പ്ലസ് നേടിയ എല്ലാവർക്കും ഇഷ്ട സ്കൂളിലോ ഇഷ്ട കോംബിനേഷനോ പ്രവേശനം കിട്ടുമെന്ന് ഉറപ്പു പറയാനാവാത്ത അവസ്ഥയാണ് സംസ്ഥാനത്ത്. പേരിന്റെ ആദ്യാക്ഷരം മുതൽ ബോണസ് പോയിന്റ് മാനദണ്ഡങ്ങൾ വരെ പ്രവേശനത്തിൽ ഇക്കുറിയും നിർണായകമാവും. മുഴുവൻ എ പ്ലസ് കിട്ടിയവർ പോലും ഇഷ്ട സ്കൂളിലെ പ്രവേശനം ഉറപ്പു വരുത്താൻ മാനേജ്മെന്റ് സീറ്റിന് പണം വാങ്ങി കാത്തിരിക്കുന്ന അവസ്ഥയ്ക്ക് ഗ്രേഡിങ് രീതിയും മാർക്ക് വെളിപ്പെടുത്താത്ത സർട്ടിഫിക്കറ്റുകളും ഉത്തരവാദിയാണ്.

 

∙ മാർക്ക് ലഭ്യമല്ല

 

90 മുതൽ 100 ശതമാനം വരെ മാർക്ക് നേടുന്നവർക്ക് എ പ്ലസ്, 80 മുതൽ 89 ശതമാനം വരെ എ ഗ്രേഡ് എന്നിങ്ങനെയാണ് എസ്എസ്എൽസി പരീക്ഷയിൽ ഗ്രേഡ് നിശ്ചയിക്കുന്നത്. അതായത് എല്ലാ വിഷയങ്ങൾക്കും മുഴുവൻ മാർക്ക് നേടി ആകെ 650 മാർക്ക് വാങ്ങുന്ന കുട്ടിക്കും എല്ലാ വിഷയങ്ങൾക്കും 90 ശതമാനം ഉറപ്പു വരുത്തി ആകെ 585 മാർക്ക് വാങ്ങുന്ന കുട്ടിക്കും ഒരേ പരിഗണനയാണ് ഏകജാലക സംവിധാനം നൽകുന്നത്. 

 

മുഴുവൻ വിഷയങ്ങൾക്കും ഇക്കുറി എ പ്ലസ് വാങ്ങിയ 68,604 വിദ്യാർഥികളിൽ 100 ശതമാനം മാർക്ക് നേടിയവരും 585 മുതലിങ്ങോട്ടുള്ള മാർക്കുകൾ വാങ്ങിയവരും ഗ്രേസ് മാർക്കിന്റെ സഹായത്തോടെ എ പ്ലസ് വാങ്ങിയവരും ഉണ്ടാവാം. പക്ഷേ, ഒരേ ഗ്രേഡുകാർ ഏറ്റുമുട്ടുമ്പോൾ ഇതിൽ പിന്നിലായിപ്പോകുക പേരിന്റെ അക്ഷരമാലാക്രമത്തിൽ ഒടുക്കം നിൽക്കുന്നവരായിരിക്കും. 

 

സ്കൂളിൽ എല്ലാ പരീക്ഷകൾക്കും മുഴുവൻ മാർക്ക് വാങ്ങി, എസ്എസ്എൽസിക്ക് മുഴുവൻ എ പ്ലസ് നേടിയ കൊല്ലം സ്വദേശിയായ ഒരു വിദ്യാർഥിക്ക് മൂന്ന് അലോട്ട്മെന്റിലും കഴിഞ്ഞ തവണ അഡ്മിഷൻ കിട്ടിയില്ല. മുഴുവൻ എ പ്ലസ് നേടിയ ‘ശരാശരി’ വിദ്യാർഥികൾക്ക് പലർക്കും അഡ്മിഷൻ ലഭിക്കുകയും ചെയ്തു. പേര് ആരംഭിക്കുന്നത് ‘എൻ’ എന്ന അക്ഷരത്തിൽ ആണെന്നത് മാത്രമായിരുന്നു അയോഗ്യത. മാർക്ക് തേടി വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചപ്പോൾ ലഭിച്ചതാവട്ടെ ‘മാർക്ക് ലഭ്യമല്ല’ എന്ന മറുപടിയും. ഇത്തവണയെങ്കിലും എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ മാർക്ക് രേഖപ്പെടുത്തണമെന്നും പ്രവേശനത്തിന് മാർക്ക് മാനദണ്ഡമാക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥികൾ കോടതിയെ സമീപിച്ചതാണ്. പക്ഷേ, മാർക്ക് രേഖപ്പെടുത്തുന്നത് കുട്ടികളിൽ സംഘർഷം ഉണ്ടാക്കുമെന്നാണ് സർക്കാർ നിലപാട്.

 

∙ പഞ്ചായത്തിൽ സ്കൂൾ ഇല്ലാത്തത് ആരുടെ തെറ്റാണ്?

 

കഴിഞ്ഞ വർഷം വലിയ വിവാദങ്ങൾക്കു വഴിവച്ചിട്ടും, പ്രവേശത്തിന് മാനദണ്ഡമാക്കുന്ന ബോണസ് പോയിന്റുകളിൽ ഇത്തവണയും ഒരു വ്യത്യാസവും വരുത്തിയിട്ടില്ല. ഹൈസ്കൂളിൽ പഠിച്ച അതേ സ്കൂളിൽതന്നെയാണ് ഹയർസെക്കൻഡറി പ്രവേശനത്തിന് അനുവദിക്കുന്നതെങ്കിൽ ബോണസ് പോയിന്റായി 2 മാർക്ക് ലഭിക്കും. ഹൈസ്കൂൾ മാത്രമുള്ളിടത്തുനിന്ന് വരുന്ന ഒരു വിദ്യാർഥി പ്രവേശനത്തിന് അപേക്ഷിക്കുന്നുവെന്ന് കരുതുക. പ്രവേശനത്തിന് അപേക്ഷിച്ച അതേ സ്കൂളിൽതന്നെ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഒരേ ഗ്രേഡ് നിലയുള്ള വിദ്യാർഥി അപ്പോൾ തന്നെ 2 ബോണസ് പോയിന്റുകൾക്ക് മുന്നിലാണ്. അതിനെ എങ്ങനെയാണ് നീതിയെന്ന് വിളിക്കാനാവുക?

 

ഹൈസ്കൂൾ മാത്രമുള്ള സ്കൂളുകൾ മിക്കതും ഗ്രാമീണ മേഖലയിലായിരിക്കാനാണ് വഴി. ഉപരിപഠനത്തിന് പുറത്തേക്ക് വരാൻ ആഗ്രഹിക്കുന്ന വിദ്യാർഥി ഭൗതികമായ പിന്നാക്കാവസ്ഥയുടെ പേരിൽ ആദ്യഘട്ടത്തിൽ തന്നെ തഴയപ്പെടുകയാണ്. ഒരേ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ ആണെങ്കിലും ബോണസ് പോയിന്റായി രണ്ട് മാർക്ക് ലഭിക്കും. ഇഷ്ട കോംബിനേഷൻ ഉള്ള സ്കൂൾ സ്വന്തം പഞ്ചായത്തിൽ ഇല്ലാത്തത് വിദ്യാർഥിയുടെ കുഴപ്പമാണോ? സ്വന്തം പഞ്ചായത്തിൽ സ്കൂൾ ഇല്ലാത്തവർക്ക് അതേ താലൂക്കിൽ തന്നെയുള്ള മറ്റ് സ്കൂളുകളിൽ 2 ബോണസ് പോയിന്റ് അനുവദിച്ചിട്ടുമുണ്ട്.

 

‘‘സ്വന്തം സ്കൂളിൽ തന്നെ അപേക്ഷിച്ചാൽ ബോണസ് പോയിന്റ് നൽകുക എന്നത് ശരിയായ സമീപനമല്ല. പഞ്ചായത്തിന്റെ അതിർവരമ്പുകൾ ഒക്കെ ചിലപ്പോൾ ഒരു റോഡിന് അപ്പുറവും ഇപ്പുറവും ആകും. ബോണസ് പോയിന്റിലെ അശാസ്ത്രീയതകൊണ്ടു മാത്രം അഡ്മിഷൻ നഷ്ടപ്പെട്ട ഒരുപാട് പേരുണ്ട്. മാർക്ക് ലഭ്യമല്ലാത്തതും തെറ്റായ സമീപനമാണ്. സ്കൂളുകളിൽ ഏറ്റവും നല്ല പ്രകടനം കാഴ്ച വെക്കുന്നവർക്കു പോലും അഡ്മിഷൻ ഉറപ്പു വരുത്തുന്നില്ല എന്നത് പൊതുവിദ്യാഭ്യാസ മേഖലയെ ദുർബലപ്പെടുത്താനേ ഇടവരുത്തൂ.’’ – ഹയർസെക്കൻഡറി അധ്യാപകനും എഎച്ച്എസ്ടിഎ വൈസ് പ്രസിഡന്റുമായ ശ്രീരംഗം ജയകുമാർ പറയുന്നു.

 

English Summary: Crisis in Kerala Plus One Admission: Why Students Are in Trouble again this time?