മേരെ പ്യാരേ ദേശ്‍വാസിയോം... ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനകൾ മിക്കപ്പോഴും ആരംഭിക്കുന്നത് ഇതുപോലെയുള്ള സംബോധനകളിലൂടെയാണ്. ഇതിൽ മുകളിൽ പറഞ്ഞ സംബോധന കേട്ടാൽ ഇന്ത്യൻ പൗരൻമാർക്ക് പെട്ടെന്ന് ഓർ‍മ വരിക നോട്ടg നിരോധനമെന്ന സംഭവമായിരിക്കും. എന്നാൽ 2000 രൂപ മൂല്യമുള്ള നോട്ടിന്റെ കാര്യത്തിൽ 2016 നവംബറിലുണ്ടായ പോലെ വലിയ ഞെട്ടലൊന്നുമുണ്ടായില്ല. ഇന്നല്ലെങ്കിൽ നാളെ ഈ നോട്ടിന് അന്ത്യം സംഭവിക്കുമെന്ന് ഏവരും പ്രതീക്ഷിച്ചതാണ്. 2016 ൽ അഞ്ഞൂറ്, ആയിരം രൂപ മൂല്യമുള്ള നോട്ടുകൾ നിരോധിച്ചതുമായി താരതമ്യം ചെയ്താൽ ഇപ്പോഴത്തെ രണ്ടായിരം രൂപ മൂല്യമുള്ള നോട്ടുകളുടെ പിൻവലിക്കൽ ജനങ്ങളെ ബുദ്ധിമുട്ടാക്കുന്ന തീരുമാനമല്ല.

മേരെ പ്യാരേ ദേശ്‍വാസിയോം... ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനകൾ മിക്കപ്പോഴും ആരംഭിക്കുന്നത് ഇതുപോലെയുള്ള സംബോധനകളിലൂടെയാണ്. ഇതിൽ മുകളിൽ പറഞ്ഞ സംബോധന കേട്ടാൽ ഇന്ത്യൻ പൗരൻമാർക്ക് പെട്ടെന്ന് ഓർ‍മ വരിക നോട്ടg നിരോധനമെന്ന സംഭവമായിരിക്കും. എന്നാൽ 2000 രൂപ മൂല്യമുള്ള നോട്ടിന്റെ കാര്യത്തിൽ 2016 നവംബറിലുണ്ടായ പോലെ വലിയ ഞെട്ടലൊന്നുമുണ്ടായില്ല. ഇന്നല്ലെങ്കിൽ നാളെ ഈ നോട്ടിന് അന്ത്യം സംഭവിക്കുമെന്ന് ഏവരും പ്രതീക്ഷിച്ചതാണ്. 2016 ൽ അഞ്ഞൂറ്, ആയിരം രൂപ മൂല്യമുള്ള നോട്ടുകൾ നിരോധിച്ചതുമായി താരതമ്യം ചെയ്താൽ ഇപ്പോഴത്തെ രണ്ടായിരം രൂപ മൂല്യമുള്ള നോട്ടുകളുടെ പിൻവലിക്കൽ ജനങ്ങളെ ബുദ്ധിമുട്ടാക്കുന്ന തീരുമാനമല്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേരെ പ്യാരേ ദേശ്‍വാസിയോം... ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനകൾ മിക്കപ്പോഴും ആരംഭിക്കുന്നത് ഇതുപോലെയുള്ള സംബോധനകളിലൂടെയാണ്. ഇതിൽ മുകളിൽ പറഞ്ഞ സംബോധന കേട്ടാൽ ഇന്ത്യൻ പൗരൻമാർക്ക് പെട്ടെന്ന് ഓർ‍മ വരിക നോട്ടg നിരോധനമെന്ന സംഭവമായിരിക്കും. എന്നാൽ 2000 രൂപ മൂല്യമുള്ള നോട്ടിന്റെ കാര്യത്തിൽ 2016 നവംബറിലുണ്ടായ പോലെ വലിയ ഞെട്ടലൊന്നുമുണ്ടായില്ല. ഇന്നല്ലെങ്കിൽ നാളെ ഈ നോട്ടിന് അന്ത്യം സംഭവിക്കുമെന്ന് ഏവരും പ്രതീക്ഷിച്ചതാണ്. 2016 ൽ അഞ്ഞൂറ്, ആയിരം രൂപ മൂല്യമുള്ള നോട്ടുകൾ നിരോധിച്ചതുമായി താരതമ്യം ചെയ്താൽ ഇപ്പോഴത്തെ രണ്ടായിരം രൂപ മൂല്യമുള്ള നോട്ടുകളുടെ പിൻവലിക്കൽ ജനങ്ങളെ ബുദ്ധിമുട്ടാക്കുന്ന തീരുമാനമല്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേരെ പ്യാരേ ദേശ്‍വാസിയോം... ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനകൾ മിക്കപ്പോഴും ആരംഭിക്കുന്നത് ഇതുപോലെയുള്ള സംബോധനകളിലൂടെയാണ്. ഇതിൽ മുകളിൽ പറഞ്ഞ സംബോധന കേട്ടാൽ ഇന്ത്യൻ പൗരൻമാർക്ക് പെട്ടെന്ന് ഓർ‍മ വരിക നോട്ടുനിരോധനമെന്ന സംഭവമായിരിക്കും. എന്നാൽ 2000 രൂപ മൂല്യമുള്ള നോട്ടിന്റെ കാര്യത്തിൽ 2016 നവംബറിലുണ്ടായ പോലെ വലിയ ഞെട്ടലൊന്നുമുണ്ടായില്ല. ഇന്നല്ലെങ്കിൽ നാളെ ഈ നോട്ടിന് അന്ത്യം സംഭവിക്കുമെന്ന് ഏവരും പ്രതീക്ഷിച്ചതാണ്.

2016 ൽ അഞ്ഞൂറ്, ആയിരം രൂപ മൂല്യമുള്ള നോട്ടുകൾ നിരോധിച്ചതുമായി താരതമ്യം ചെയ്താൽ ഇപ്പോഴത്തെ രണ്ടായിരം രൂപ മൂല്യമുള്ള നോട്ടുകളുടെ പിൻവലിക്കൽ ജനങ്ങളെ ബുദ്ധിമുട്ടാക്കുന്ന തീരുമാനമല്ല. കാരണം ഒറ്റ രാത്രികൊണ്ട് ഇന്ത്യയിൽ പ്രചാരത്തിലിരുന്ന 86 ശതമാനം മൂല്യമുള്ള കറൻസി നോട്ടുകളാണ് 2016 ലെ നിരോധനത്തിലൂടെ മണിക്കൂറുകൾക്കകം അസാധുവായി മാറിയത്. ഇതിൽനിന്നു വ്യത്യസ്തമായി നോട്ടുകൾ മാറ്റിയെടുക്കാനായി മാസങ്ങളോളം സമയം നൽകിയതും രേഖകളൊന്നും നൽകാതെതന്നെ ബാങ്കിൽ നിന്നും മാറാമെന്ന് റിസർവ് ബാങ്ക് ഉറപ്പ് നൽകിയതും ജനത്തിന് ആശ്വാസമാണ്.

(Photo by AFP)
ADVERTISEMENT

അതേസമയം 2000 രൂപ മുഖവിലയുള്ള നോട്ടുകളുടെ പിൻവലിക്കൽ തീരുമാനത്തിനു ശേഷം രാജ്യത്ത് നടക്കുന്ന ചില സംഭവങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതാണ്. ബാങ്കിൽ പോകാതെ നോട്ടുകള്‍ മാറ്റിയെടുക്കാനാണ് ആളുകൾ ശ്രമിക്കുന്നത്. ബാങ്കിലെ നടപടി ക്രമങ്ങൾ വളരെ എളുപ്പമായിട്ടും കുറുക്കുവഴി തേടുന്നത് എന്തിനാവും? ഏതൊക്കെ വഴികളാണ് ഇതിനായി ജനം സ്വീകരിക്കുന്നത്? 2000ന്റെ നോട്ടുകൾ ആരുടെയൊക്കെ കൈകളിലാണ് ഇനിയും സൂക്ഷിക്കപ്പെട്ടിരിക്കുന്നത്? അവ അനധികൃതമാണോ? വിശദമായി പരിശോധിക്കാം

∙ നിരോധനം വന്ന വഴി

2016 ൽ ഇന്ത്യൻ പ്രധാനമന്ത്രി നേരിട്ടെത്തിയാണ് 500,1000 രൂപ മൂല്യമുള്ള നോട്ടുകൾ നിരോധിച്ച കാര്യം രാജ്യത്തെ അറിയിച്ചതെങ്കിൽ 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കുന്നതായുള്ള അറിയിപ്പ് പുറത്തുവിട്ടത് റിസർവ് ബാങ്കാണ്. ഉടൻ നിരോധനമാണ് 2016 ൽ ഉണ്ടായതെങ്കിൽ ഇക്കുറി മാസങ്ങളോളം, സെപ്റ്റംബർ 30 വരെ, 2000 നോട്ടുപയോഗിച്ചുള്ള ഇടപാടുകൾ തുടരാനും അനുമതി നൽകി.

ബാങ്കുകളിൽ എത്തിച്ച് ആളുകൾക്ക് നോട്ടുകൾ മാറ്റിയെടുക്കാം. ഒരു സമയം ഒരാൾക്ക് പരമാവധി രണ്ടായിരത്തിന്റെ പത്ത് നോട്ടുകൾ മാത്രമേ മാറാനാകൂ എന്നത് മാത്രമാണ് ഒരു നിയന്ത്രണമായി പറയാനാകുന്നത്. എന്നാൽ അതേ ദിവസംതന്നെ എത്ര പ്രാവശ്യം വേണമെങ്കിലും മാറാനാവും. നോട്ടുകൾ മാറ്റുന്നതിനായി വ്യക്തിപരമായ വിവരങ്ങളൊന്നും കൈമാറേണ്ടതുമില്ല. അക്കൗണ്ടുള്ള ആർക്കും ബാങ്കിലെത്തി മാറാം. എന്നിട്ടും ജനം ബാങ്കിൽ പോകാൻ മടി കാണിക്കുകയാണ്. പകരം 2000ത്തിന്റെ നോട്ട് ഒഴിവാക്കാൻ മറ്റു വഴികളാണ് അവർ തേടുന്നത്. 

ADVERTISEMENT

∙ ആസൂത്രണത്തോടെ 2000ത്തിന്റെ പിൻവാങ്ങൽ‌

മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകൾ മതിയായ അളവിൽ ലഭ്യമായതോടെയാണ് 2018-19 സാമ്പത്തിക വർഷത്തിൽ 2000 രൂപ നോട്ടുകളുടെ അച്ചടി റിസർവ് ബാങ്ക് നിർത്തിവച്ചത്. 2017 മാർച്ചിലെ കണക്ക് പ്രകാരം, പ്രചാരത്തിലുള്ള കറൻസിയുടെ മൊത്തം മൂല്യത്തിന്റെ പകുതിയും (50.2%) രണ്ടായിരത്തിന്റെ നോട്ടുകളായിരുന്നു. എന്നാൽ അച്ചടി നിർത്തിയതോടെ 2020 മാർച്ച് 31ൽ 2000 രൂപ നോട്ടുകളുടെ മൂല്യം പ്രചാരത്തിലുള്ള നോട്ടുകളുടെ മൂല്യത്തിന്റെ 22.6% ആയി താഴ്ന്നു.

പ്രതീകാത്മക ചിത്രം (Photo by NOAH SEELAM / AFP)

2022 മാർച്ച് 31ൽ മൂല്യക്കണക്കിൽ 2000ത്തിന്റെ വിഹിതം 13.8% ആയി വീണ്ടും കുറഞ്ഞു. ഇപ്പോൾ പിൻവലിക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചപ്പോൾ ആകെ മൂല്യത്തിന്റെ 10.8% മാത്രമാണ് 2000ന്‍റെ നോട്ടുകൾ കയ്യാളുന്നത്. ഇതിനൊപ്പം 2016ലെ നോട്ടുനിരോധനമുണ്ടാക്കിയ ശൂന്യത നികത്താനാണ് രണ്ടായിരമെന്ന ഉയർന്ന മൂല്യമുള്ള കറൻസി പുറത്തിറക്കിയതെന്ന വാദവും ശരിയായി. 

∙ ബാങ്കിൽ കയറാതെ കുറുക്കുവഴികൾ

ADVERTISEMENT

റിസർവ് ബാങ്ക് കഴിഞ്ഞ വർഷം മേയിൽ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം രാജ്യത്ത് 3.62 ലക്ഷം കോടി മൂല്യമുള്ള 2000 രൂപയുടെ നോട്ടുകളാണു പ്രചാരത്തിലുള്ളത്. അപ്പോൾ നോട്ടുകൾ പിന്‍വലിക്കുന്ന സാഹചര്യത്തിൽ 3.62 ലക്ഷം കോടി മൂല്യമുള്ള രണ്ടായിരം രൂപയുടെ നോട്ടുകൾ നാല് മാസത്തിനകം തിരികെ ബാങ്കിലേക്ക് എത്തേണ്ടതാണ്.

എന്നാൽ നേരിട്ട് ബാങ്കിലെത്തി മാറ്റിയെടുക്കുന്നതിന് പകരം മറ്റുവഴികളിലൂടെ 2000 രൂപയുടെ നോട്ടിനെ കയ്യൊഴിയാനാണ് ജനം താത്പര്യപ്പെടുന്നത്. ബാങ്കിലെത്തി 2000 രൂപ മാറ്റിയെടുക്കുമ്പോൾ അത് ഭാവിയിലെന്തെങ്കിലും പ്രശ്നമാകുമോ എന്നു ഭയക്കുന്നവരാണ് ഇക്കൂട്ടരിൽ ഭൂരിഭാഗവും. ഇവർ കൂട്ടിവച്ചിരുന്ന രണ്ടായിരം രൂപയുടെ നോട്ടുകൾ ഇപ്പോൾ ചെലവഴിക്കുന്ന വഴികൾ ഏതൊക്കെയെന്ന് നോക്കാം.

∙ മാമ്പഴം വാങ്ങാനും 2000ത്തിന്റെ നോട്ട്

മുംബൈ തെരുവിൽ മാമ്പഴം വിൽക്കുന്ന മുപ്പതുകാരനായ മുഹമ്മദ് അസ്ഹറിന് ഇപ്പോൾ ദിവസം പത്തുവരെ 2000 രൂപയുടെ നോട്ടുകളാണ് ഉപഭോക്താക്കളിൽനിന്ന് ലഭിക്കുന്നത്. ബാങ്കിൽ പോകാനുള്ള മടി കാരണമാകാം തെരുവ് കച്ചവടക്കാരന്റെ കയ്യിൽനിന്ന് ഒരു കിലോ മാമ്പഴം വാങ്ങുവാൻ പോലും 2000ത്തിന്റെ നോട്ടുകൾ കൊടുക്കുന്ന പ്രവണത രാജ്യത്ത് വർധിക്കുകയാണ്. ഒരുപക്ഷേ ഒന്നോ രണ്ടോ 2000ത്തിന്റെ നോട്ടുകൾ കൈവശമുള്ളവരാകാം ഇതുപോലെയുള്ള എളുപ്പ വിദ്യകൾ പയറ്റുന്നത്.

(Representative Image by Manjunath Kiran / AFP)

എന്നാൽ ഇതൊരു അവസരമായി ഉപയോഗിച്ച് വ്യാപാരം വർധിപ്പിക്കാൻ ശ്രമിച്ച ബുദ്ധിമാൻമാരായ വ്യാപാരികളുമുണ്ട്. 2023 സെപ്തംബർ 30 വരെ ബാങ്കിൽനിന്ന് മാറ്റിയെടുക്കാനാകും എന്നതാണ് ഇവരെ അതിന് പ്രേരിപ്പിക്കുന്നത്. അതേസമയം ഇപ്പോ‍ൾ വ്യാപാരം വർധിപ്പിക്കുന്നതിനായി 2000ത്തിന്റെ നോട്ടുവാങ്ങിയാൽ പിന്നീട് മാറ്റിയെടുക്കുമ്പോൾ ദുഃഖിക്കേണ്ടി വരുമോ എന്ന ചിന്തയിൽ വലിയ നോട്ട് സ്വീകരിക്കാൻ മടിക്കുന്നവരുമുണ്ട്. 

കുറച്ചു വിലകൂടിയാലും സ്വർണം വാങ്ങാൻ 2000 

2000 രൂപയുടെ നോട്ടുകൾ പിൻവലിക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചതിന് പിന്നാലെ രാജ്യത്ത് സ്വർണക്കച്ചവടം ഉഷാറായിരിക്കുകയാണ്. റിസർവ് ബാങ്കിന്റെ തീരുമാനത്തിന് ശേഷം രാജ്യത്ത് സ്വർണ വിൽപനയിൽ 10 ശതമാനം വരെ വർധനയുണ്ടായിട്ടുണ്ട്. രണ്ടായിരത്തിന്റെ നോട്ടുവാങ്ങിയുള്ള ഇടപാടുകളിൽ വിപണിവിലയേക്കാളും കൂടിയ തുകയ്ക്കാണ് ചില ജൂവലറികളിൽ സ്വർണം വിൽക്കുന്നത്.

(Representative Image by istockphoto)

പത്ത് ഗ്രാം സ്വർണത്തിന് വിപണി വിലയേക്കാൾ മുംബൈയില്‍ മൂവായിരം രൂപ അധികം വാങ്ങിയപ്പോൾ അഹമ്മദാബാദിൽ ആറായിരം രൂപയുടെ വ്യത്യാസമുണ്ടായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രണ്ട് ലക്ഷത്തിന് മുകളിൽ സ്വർണം വാങ്ങുന്നവരുടെ കെവൈസി രേഖകൾ സൂക്ഷിക്കേണ്ടതിനാൽ വലിയ അളവിൽ രണ്ടായിരത്തിന്റെ നോട്ടുമാറ്റിയെടുക്കുക എന്ന ഉദ്ദേശത്തോടെ എത്തുന്നവരുടെ എണ്ണം കുറവാണ്. 

∙ പെട്രോൾ പമ്പുകളിൽ 2000ത്തിന്റെ ഒഴുക്ക് 

2000 രൂപ പിൻവലിച്ചതിന് തൊട്ടുപിന്നാലെ ഇടപാടുകളിൽ പ്രകടമായ മാറ്റമുണ്ടായത് പെട്രോൾ പമ്പുകളിലാണ്. രാജ്യത്തെ ഉയർന്ന മൂല്യമുള്ള നോട്ടിന്റെ ഭാവിയിൽ തീരുമാനമായതോടെ 2000 രൂപയുടെ നോട്ടുകൾ കൂടുതലായി പമ്പുകളിലേക്ക് ഒഴുകിയെത്തി. ഈ ദിവസങ്ങളില്‍ ഡിജിറ്റൽ ഇടപാടുകള്‍ 40 ശതമാനത്തിൽ നിന്നും പത്ത് ശതമാനമായി കുറയുകയും ചെയ്തതായി ഓൾ ഇന്ത്യ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ (എഐ‌പി‌ഡി‌എ) വെളിപ്പെടുത്തുന്നു. ഇത് ഭാവിയിൽ ഡീലർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമോ എന്ന ആശങ്കയും അവർ പങ്കുവയ്ക്കുന്നുണ്ട്. 2000ത്തിന്റെ നോട്ട് സ്വീകരിക്കാൻ താത്പര്യപ്പെടാത്ത പമ്പുകളുമുണ്ട്.

∙ ഓർഡർ 'ഓൺലൈനിൽ' ക്യാഷ് 'ഡെലിവറി’യില്‍

2000ത്തിന്റെ നോട്ട് പിൻവലിക്കുമെന്ന് ഉറപ്പായതിനു ശേഷം രാജ്യത്ത് ക്യാഷ് ഓൺ ഡെലിവറി നൽകിയുള്ള ഓൺലൈൻ ഓർഡറുകൾ ഗണ്യമായി വര്‍ധിച്ചു. സാധനവുമായി വീട്ടുപടിക്കൽ ഡെലിവറി ബോയി എത്തുമ്പോൾ കാത്തിരിക്കുന്നത് 2000ത്തിന്റെ നോട്ടുമായി നിൽക്കുന്ന ഉപഭോക്താവാകും. നിയമപ്രകാരം 2000ത്തിന്റെ നോട്ട് സ്വീകരിക്കാതിരിക്കാനുമാവില്ല.

പ്രതീകാത്മക ചിത്രം (Photo Credit : Deepak Sethi / iStockPhoto.com)

നോട്ട് പി‍ൻവലിച്ച ആദ്യമണിക്കൂറുകളിൽതന്നെ കയ്യിലുള്ള 2000ത്തിന്റെ നോട്ട് ഇത്തരത്തിൽ മാറ്റിയെടുക്കാൻ ആളുകൾ ശ്രമം തുടങ്ങിയിരുന്നു. ഓൺലൈൻ ആഹാര വിതരണക്കാരായ സൊമാറ്റോ ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടിരുന്നു. ക്യാഷ് ഓൺ ഡെലിവറി ഓർഡറിലൂടെ ലഭിക്കുന്ന തുകയുടെ 72 ശതമാനവും 2000 നോട്ടുകളാണെന്നായിരുന്നു സൊമാറ്റോ ട്വീറ്റ് ചെയ്തത്. എന്നാൽ പിന്നീട് ഇക്കാര്യത്തിൽ വിശദാംശങ്ങൾ പുറത്തുവിടാൻ കമ്പനി വിസമ്മതിച്ചു. 

∙ ഭക്തിയോടെ കയ്യൊഴിയാൻ ആരാധനാലയങ്ങൾ

ഹിമാചൽ പ്രദേശിലെ കാൻഗ്ര ജില്ലയിലെ മാ ജ്വാല ദേവി ക്ഷേത്രത്തിലെ ഹുണ്ടികയിൽനിന്ന് 2000 രൂപയുടെ നാനൂറ് നോട്ടുകളാണ് കണ്ടെടുത്തത്. സമ്പന്നനായ അജ്ഞാത ഭക്തൻ കാണിക്കയർപ്പിച്ചത് 2000 നോട്ടുകൾ പിൻവലിക്കുന്നതായുള്ള റിസർവ് ബാങ്ക് പ്രഖ്യാപനത്തിന് ശേഷമാണെന്നതാണ് ശ്രദ്ധേയം. 2016ൽ നോട്ടു നിരോധനത്തിന് ശേഷം ഉപയോഗശൂന്യമായ 500, 1000 രൂപ മൂല്യമുള്ള നോട്ടുകളും രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ആരാധനാലയങ്ങളുടെ കാണിക്കവഞ്ചികളിൽ ഇതുപോലെ ഭക്തർ സമർപ്പിച്ചിരുന്നു. 

2016ൽ നിരോധിച്ച നോട്ടുകള്‍ പ്രതീകാത്മക ചിത്രം (Photo Credit : pixelfusion3d / iStockPhoto.com)

∙ ഇപ്പോൾ ആഡംബരം ഒത്തിരി വേണം, അടിച്ചു പൊളിക്കണം 

ഫർണിച്ചറുകൾ, ഇലക്ട്രോണിക്സ് സാധനങ്ങൾ, ആഡംബര വസ്തുക്കൾ എന്നിവയ്ക്കായും 2000 രൂപയുടെ നോട്ടുകൾ വിപണിയിലേക്ക് ആളുകൾ ഇറക്കുന്നുണ്ട്. പണം കയ്യിൽനിന്നു മാറ്റിയെടുക്കാനുള്ള അവസരമായിട്ടാണ് ഉപഭോക്താക്കൾ‍ അത്യാവശ്യമല്ലാത്ത ആഡംബര വസ്തുക്കൾ വാങ്ങാനൊരുങ്ങുന്നത്. ആഡംബര വാച്ചുകളുടെ വിൽപനയിൽ പോലും വലിയ വർധനയുണ്ടായതായി സെൻട്രൽ മുംബൈയിലെ മാളിൽ പ്രവർത്തിക്കുന്ന റാഡോ സ്റ്റോറിലെ സ്റ്റോർ മാനേജർ മൈക്കൽ മാർട്ടിസിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

ഇവിടെ 2000 രൂപ നോട്ടുകൾ ലഭിക്കുന്നതിൽ 70 ശതമാനം വരെ വർധനവാണ് ഉണ്ടായത്. വിൽപന ഇരട്ടിയാവുകയും ചെയ്തു. ട്രാവൽ ഏജൻസികൾക്കും ഉണർവിന്റെ കാലമാണ് ഇനിയുള്ള മാസങ്ങളെന്നാണ് സൂചന. കയ്യില്‍ കൂട്ടിവച്ച 2000 രൂപയുടെ നോട്ടുകൾ ചെലവാക്കാൻ ടൂർ പാക്കേജുകളെ കുറിച്ചുള്ള അന്വേഷണങ്ങളും ആരംഭിച്ചിട്ടുണ്ട്. 

∙ പണം മാറ്റിയെടുക്കാൻ താൽക്കാലിക തൊഴിലാളികൾ

രേഖകളിൽ‍ പെടാത്ത 2000 രൂപ മൂല്യമുള്ള നോട്ടുകൾ അട്ടിയായി സൂക്ഷിച്ചിരിക്കുന്നവർക്ക് ഇനിയുള്ള മാസങ്ങൾ ഉറക്കമില്ലാത്ത രാത്രികളാവും. അഴിമതിക്കാരും സമ്പന്നരുമായ രാഷ്ട്രീയ നേതാക്കളുടെ കൈവശമാണ് 2000ത്തിന്റെ നോട്ടുകൾ അധികവും സൂക്ഷിക്കപ്പെട്ടിരിക്കുന്നതെന്നാണ് ഓൾ ഇന്ത്യ ബാക്ക്‌വേർഡ് ക്ലാസ് ഫെഡറേഷൻ ദേശീയ പ്രസിഡന്റ് ജസ്റ്റിസ് (റിട്ട.) വി. ഈശ്വരയ്യ പറയുന്നത്. ഇവർ നോട്ടുകൾ മാറ്റിയെടുക്കുന്നതിനായി സാധാരണക്കാരെ നിയോഗിക്കും. ദിവസക്കൂലി നൽകി 2000 രൂപ നോട്ടുകൾ സാധുവായ കറൻസിയിലേക്ക് മാറ്റാൻ ധാരാളം തൊഴിലാളികളെ വിന്യസിക്കേണ്ടതുണ്ട്. ഇത് സെപ്റ്റംബർ വരെ പാവപ്പെട്ടവർക്ക് തൊഴിൽ നൽകുമെന്നും ജസ്റ്റിസ് (റിട്ട.) വി. ഈശ്വരയ്യ കണക്കുകൂട്ടുന്നു. 

2016ൽ രാജ്യത്ത് 500, 1000 നോട്ടുകൾ നിരോധിച്ചപ്പോൾ മാറ്റിവാങ്ങുന്നതിനായി മുംബൈയിൽ ബാങ്കിന് മുന്നിൽ ക്യൂ നിന്നവർ (Photo Credit : Niteenrk / iStockPhoto.com)

∙ ആരുടെ കൈയ്യിലാണ് 2000ത്തിന്റെ നോട്ടുകൾ 

2000 രൂപ മൂല്യമുള്ള നോട്ട് പിൻവലിക്കാനുള്ള റിസർവ് ബാങ്കിന്റെ തീരുമാനം ബുദ്ധിമുട്ടുണ്ടാക്കാത്തതിന്റെ പ്രധാന കാരണം ജനങ്ങളിൽ നല്ലൊരു പങ്കിന്റെയും കയ്യിൽ 2000 ത്തിന്റെ നോട്ടുകളില്ല എന്നതാണ്. ഇത് ശരിവയ്ക്കുന്നതായിരുന്നു ലോക്കൽ സർക്കിൾ നടത്തിയ സർവേ ഫലം. ഇന്ത്യയിലെ 341 ജില്ലകളിലാണ് ലോക്കൽ സർക്കിൾ സർവേ നടത്തി വിവരങ്ങൾ ശേഖരിച്ചത്.

64 ശതമാനം പേരും തങ്ങളുടെ കയ്യിൽ 2000 രൂപയുടെ നോട്ടുകള്‍ ഇല്ലെന്നാണ് അഭിപ്രായപ്പെട്ടത്. അതേസമയം 6 ശതമാനം പേർ തങ്ങളുടെ പക്കൽ ലക്ഷം രൂപയ്ക്ക് േമൽ മൂല്യമുള്ള രണ്ടായിരം രൂപയുടെ നോട്ടുകളുണ്ടെന്നും പ്രതികരിച്ചു. സർവേയിൽ പങ്കെടുത്ത 12,121 ആളുകളാണ് ഈ ചോദ്യത്തിന് ഉത്തരം നൽകാൻ തയാറായത്. ഇവരിൽ 15 ശതമാനം ആളുകളിലും പത്ത് നോട്ടുകളിലും താഴെയാണ് കൈവശമുള്ളത്. 

∙ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയ്ക്ക് സംഭവിക്കുന്നത്

2000 രൂപ നോട്ട് പിൻവലിക്കാനുള്ള തീരുമാനം സമ്പദ്‌വ്യവസ്ഥയെ പലതരത്തിലാവും ബാധിക്കുക. എന്നാൽ 2016ലെ നിരോധനവുമായി തട്ടിച്ചു നോക്കിയാൽ ഇപ്പോഴത്തെ നോട്ട് പിൻവലിക്കലുണ്ടാക്കുന്ന ആഘാതം തുലോം കുറവായിരിക്കുമെന്നാണ് കരുതുന്നത്. 2000 വിസ്മൃതിയിലാവുമ്പോൾ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയ്ക്ക് വരുത്തുമെന്ന് പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ ഇവയാണ്. 

പ്രതീകാത്മക ചിത്രം (Photo Credit : pixelfusion3d / iStockPhoto.com)

1) പിൻവലിച്ച സമയം പ്രധാനം 

2000 രൂപ നോട്ടുകൾ ജനം ദൈനംദിന ആവശ്യങ്ങൾക്ക് അധികമായി ഉപയോഗിച്ചിരുന്നില്ല. ഭാവിയിലെ ചെലവുകൾക്കായിട്ടാവും 2000 രൂപയുടെ നോട്ടുകൾ സൂക്ഷിക്കുക. വലിയ അളവിൽ 2000ത്തിന്റെ നോട്ടുകൾ സൂക്ഷിച്ചിട്ടുള്ളവരെയും റിസർവ് ബാങ്ക് നോട്ടമിട്ടു. അതിനാൽത്തന്നെ ഇപ്പോഴത്തെ സമയം വളരെ നിർണായകമാണ്. രാജ്യം തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ പോകുന്നസമയത്തുതന്നെ ഇത്തരമൊരു ശുദ്ധികലശത്തിന് തിരഞ്ഞെടുത്തത് പ്രധാനമാണ്. സൂക്ഷിക്കപ്പെട്ടിരിക്കുന്ന പണം വലിയ തോതിൽ പുറത്തിറക്കുന്നത് തിരഞ്ഞെടുപ്പ് കാലയളവിലാണ്. പണത്തിന്റെ ഉപയോഗം സാധാരണഗതിയിൽ വർദ്ധിക്കുന്നതിന് തൊട്ടുമുൻപുള്ള മാസങ്ങളിൽ ഏറ്റവും മൂല്യമേറിയ നോട്ടുകള്‍ പിൻവലിക്കുന്നത് ദുരുപയോഗം തടയാനും ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കാനും സഹായിക്കും.

2) ഡിജിറ്റൽ ഇടപാടുകൾ ഇനിയും വളരും

2016ൽ നോട്ട് നിരോധിച്ചപ്പോൾ ജനം ഡിജിറ്റൽ ഇടപാടുകളുമായി അത്ര കണ്ട് പരിചിതരായിരുന്നില്ല. എന്നാൽ ഇപ്പോൾ അതല്ല സ്ഥിതി. തെരുവു കച്ചവടക്കാർ വരെ യുപിഐ ക്യുആർ കോഡുകൾ നിരത്തിയാണ് വ്യാപാരം ചെയ്യുന്നത്. കോവിഡ്, ലോക്ക്ഡൗൺ കാലത്തും ഓൺലൈൻ വ്യാപാരം ജനത്തെ ഡിജിറ്റൽ ഇടപാടുകൾക്ക് പ്രേരിപ്പിച്ചിരുന്നു. 2000 പിൻവലിക്കുമ്പോൾ രാജ്യത്ത് ഏറ്റവും മൂല്യമുള്ള നോട്ട് 500 രൂപയുടേതാണ്. 2016ലെ നിരോധനത്തിന് മുൻപ് ഇത് ആയിരമായിരുന്നു. ഭാവിയിൽ വലിയ തുകയുടെ ഇടപാടുകൾ ഡിജിറ്റൽ രൂപത്തിലേക്ക് മാറുവാനാണു സാധ്യത. 

(Representative Image by AFP)

3) പണം ഒഴുകും വിപണി ഉണരും

2000 രൂപയുടെ നോട്ടുകൾ ബാങ്കുകളിൽ മാത്രമല്ല, സെപ്റ്റംബർ 30 വരെ ഇടപാടുകൾക്കും ഉപയോഗിക്കാവും. ഇത് വിപണിക്ക് നേട്ടമാവും. ഏറെ നാളായി സൂക്ഷിക്കപ്പെട്ടിരിക്കുന്ന പണം വ്യക്തികൾ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നതിനുപകരം ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങാനായി ഉപയോഗിക്കാം. അങ്ങനെയെങ്കിൽ വ്യാപാരികൾ വഴിയാവും നോട്ടുകൾ ബാങ്കിലെത്തുക. ഈ കൈമാറ്റം വിപണിയിൽ ചലനം സൃഷ്ടിക്കും. നികുതിയിലൂടെ സർക്കാരിനും നേട്ടം കൊയ്യാം. 

4) ബാങ്കുകൾക്കും ശുക്രൻ

2000 രൂപ മാറാനെത്തുന്നവർ ആ തുക ബാങ്കിൽ നിക്ഷേപിക്കുവാനും സാധ്യത കൂടുതലാണ്. ബാങ്ക് നിക്ഷേപം വർധിക്കാൻ ഇതു സഹായിക്കും. രാജ്യത്തെ ബാങ്കുകളിൽ സ്ഥിര നിക്ഷേപത്തിന് മികച്ച പലിശ നൽകുന്ന സമയം കൂടിയാണിപ്പോൾ. ഇത് നിക്ഷേപത്തിലേക്ക് ജനത്തെ ആകർഷിക്കും. 

ഏതൊക്കെ കുറുക്കു വഴികളിലൂടെ പണം മാറ്റിയാലും ഒടുവിൽ അത് എത്തുന്നത് ബാങ്കുകളിലാവും. നാലു മാസത്തിന് ശേഷം 3.62 ലക്ഷം കോടി മൂല്യമുള്ള 2000 രൂപയുടെ നോട്ടുകളിൽ എത്ര തിരികെ എത്തി എന്നതിലാവും സാമ്പത്തിക വിദഗ്ധർ ഇപ്പോൾ കണ്ണുവയ്ക്കുന്നത്. 

English Summery: Different Ways that Indians Find to Spend Their 2000 Currency Notes