വിജയത്തിന് നേരിയ സാധ്യതപോലും ഇന്ത്യയ്ക്കുണ്ടായിരുന്നില്ല. സമനിലപോലും ഇന്ത്യ പ്രതീക്ഷിച്ചിരുന്നില്ല. പേശികൾക്കുണ്ടായ പരുക്കുമൂലം കപിൽ ആ ദിവസം പന്തെറിഞ്ഞുമില്ല. നന്ദ്‌ലാൽ യാദവും പരുക്കിന്റെ പിടിയിലായിരുന്നു. ദിലീപ് ദോഷിയുടെ ഇടതുകാലിന്റെ പരുക്കും ഇന്ത്യക്ക് പ്രശ്നമായി. അവസാനദിനം ഓസ്ട്രേലിയയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് വെറും 120 റൺസ് മാത്രം. ‌ഏഴു വിക്കറ്റുകളും കൈയിലുണ്ടായിരുന്നു. എന്നാൽ കപിലിന്റെ തിരിച്ചുവരവിനാണ് മെൽബൺ സാക്ഷ്യം വഹിച്ചത് കപിൽദേവിന്റെ മാസ്മരിക ബോളിങ്ങിനുമുന്നിൽ ഓസ്ട്രേലിയ അടിപതറി.

വിജയത്തിന് നേരിയ സാധ്യതപോലും ഇന്ത്യയ്ക്കുണ്ടായിരുന്നില്ല. സമനിലപോലും ഇന്ത്യ പ്രതീക്ഷിച്ചിരുന്നില്ല. പേശികൾക്കുണ്ടായ പരുക്കുമൂലം കപിൽ ആ ദിവസം പന്തെറിഞ്ഞുമില്ല. നന്ദ്‌ലാൽ യാദവും പരുക്കിന്റെ പിടിയിലായിരുന്നു. ദിലീപ് ദോഷിയുടെ ഇടതുകാലിന്റെ പരുക്കും ഇന്ത്യക്ക് പ്രശ്നമായി. അവസാനദിനം ഓസ്ട്രേലിയയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് വെറും 120 റൺസ് മാത്രം. ‌ഏഴു വിക്കറ്റുകളും കൈയിലുണ്ടായിരുന്നു. എന്നാൽ കപിലിന്റെ തിരിച്ചുവരവിനാണ് മെൽബൺ സാക്ഷ്യം വഹിച്ചത് കപിൽദേവിന്റെ മാസ്മരിക ബോളിങ്ങിനുമുന്നിൽ ഓസ്ട്രേലിയ അടിപതറി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിജയത്തിന് നേരിയ സാധ്യതപോലും ഇന്ത്യയ്ക്കുണ്ടായിരുന്നില്ല. സമനിലപോലും ഇന്ത്യ പ്രതീക്ഷിച്ചിരുന്നില്ല. പേശികൾക്കുണ്ടായ പരുക്കുമൂലം കപിൽ ആ ദിവസം പന്തെറിഞ്ഞുമില്ല. നന്ദ്‌ലാൽ യാദവും പരുക്കിന്റെ പിടിയിലായിരുന്നു. ദിലീപ് ദോഷിയുടെ ഇടതുകാലിന്റെ പരുക്കും ഇന്ത്യക്ക് പ്രശ്നമായി. അവസാനദിനം ഓസ്ട്രേലിയയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് വെറും 120 റൺസ് മാത്രം. ‌ഏഴു വിക്കറ്റുകളും കൈയിലുണ്ടായിരുന്നു. എന്നാൽ കപിലിന്റെ തിരിച്ചുവരവിനാണ് മെൽബൺ സാക്ഷ്യം വഹിച്ചത് കപിൽദേവിന്റെ മാസ്മരിക ബോളിങ്ങിനുമുന്നിൽ ഓസ്ട്രേലിയ അടിപതറി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഷസ് പരമ്പര കഴിഞ്ഞാൽ ക്രിക്കറ്റ് ലോകം ഇന്ന് ഏറ്റവും ഉറ്റുനോക്കുന്ന ടെസ്റ്റ് മൽസരം ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടക്കുന്ന പരമ്പരകളാണ്.  ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ജന്മമെടുത്ത അനശ്വര നിമിഷങ്ങൾക്ക് പല വർണങ്ങൾ. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പോരാട്ടങ്ങൾക്ക് 75 വർഷത്തിന്റെ പാരമ്പര്യമുണ്ട്. സർ ഡോണൾഡ് ബ്രാഡ്മാനും ഡെന്നിസ് ലിലിയും സുനിൽ ഗാവസ്കറും കപിൽദേവും സച്ചിൻ തെൻഡുൽക്കറും അലൻ ബോഡറുമൊക്കെ ആ പോരാട്ടത്തിന്റെ ഭാഗമായിരുന്നു. ഇന്ത്യ–ഓസിസ് ടെസ്റ്റ് പരമ്പരയ്ക്ക് 1947 നവംബർ 28ന് തുടക്കമായെങ്കിലും 1996 മുതൽ ഇരു ടീമുകളും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ജേതാക്കൾക്ക് സമ്മാനിക്കുന്ന കിരീടം ഇതിഹാസതാരങ്ങളായ സുനിൽ ഗാവസ്കറുടെയും അലൻ ബോർഡറിന്റെ പേരിലാണ് അറിയപ്പെടുന്നത്: ബോർഡർ–ഗാവസ്കർ ട്രോഫി.

പോരാട്ടച്ചൂടിന്റെ കാര്യത്തിൽ ഇന്ത്യ–ഓസ്ട്രേലിയ മത്സരങ്ങൾക്ക് ലോകക്രിക്കറ്റിൽ വ്യത്യസ്തമായ സ്ഥാനമാണുള്ളത്. ആവേശംകൊണ്ടും വേറിട്ട സംഭവങ്ങൾകൊണ്ടും വിവാദങ്ങൾക്കൊണ്ടും ഇന്ത്യ–ഓസ്ട്രേലിയ ടെസ്റ്റുകൾ കായികചരിത്രത്തിൽ തിളങ്ങി നിൽക്കുന്നു. ഇന്ത്യ–ഓസ്ട്രേലിയ ടെസ്റ്റ് മൽസരങ്ങളിലെ അനശ്വരനിമിഷങ്ങളിലൂടെ.

ക്രിക്കറ്റ് ഇതിഹാസങ്ങളായ സുനിൽ ഗാവസ്കറും അലൻ ബോർഡറും (Photo Credi: ICC/ twitter)
ADVERTISEMENT

ടൈ കെട്ടി ചിദംബരം സ്റ്റേഡിയം

മദ്രാസ് ചെപ്പോക്ക് എം.എ.ചിദംബരം സ്‌റ്റേഡിയത്തിന് ലോക ക്രിക്കറ്റ് ഭൂപടത്തിൽ അപൂർവ സ്‌ഥാനമാണുള്ളത്. ടെസ്റ്റ് ചരിത്രത്തിൽ ടൈയിൽ അവസാനിച്ച മൽസരങ്ങളിലൊന്ന് നടന്നത് ചെപ്പോക്കിലാണ്, 1986ൽ. എതിരാളികൾ ഇന്ത്യയും ഓസ്ട്രേലിയയും. ഇതുകൂടാതെ മറ്റൊരു ടെസ്റ്റ് മാത്രമാണ് ടൈയിൽ കലാശിച്ചത്: 1960ലെ വെസ്റ്റിൻഡീസ്– ഓസ്ട്രേലിയ ബ്രിസ്‌ബെൻ ടെസ്‌റ്റ്. 

1986–87ലെ ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിൽ മൂന്ന് ടെസ്റ്റുകളാണ് ഉൾപ്പെടുത്തിയിരുന്നത്– മദ്രാസ്, ഡൽഹി, ബോംബെ. ഓസീസ് ടീമിന്റെ നായകൻ അലൻ ബോർഡർ എന്ന ലോക ക്രിക്കറ്റിലെ ഒന്നാംകിട ക്യാപ്‌റ്റനായിരുന്നു. പരമ്പരയിലെ ആദ്യ മൽസരം 1986 സെപ്‌റ്റംബർ 18ന് ആരംഭിച്ചു. വേദിയൊരുക്കിയ എം.എ. ചിദംബരം സ്‌റ്റേഡിയത്തിലെ പിച്ച് റണ്ണ് ഒഴുക്കിന് അനുകൂലമായിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ഓസ്ട്രേലിയ ഡീൻ ജോൺസിന്റെ ഇരട്ട സെഞ്ചുറിയുടെ ബലത്തിൽ 574 റൺസ് പടുത്തുയർത്തി. 

ഇന്ത്യയുടെ തുടക്കം നിരാശപ്പെടുത്തുന്നതായിരുന്നു. ഇന്ത്യൻ നായകൻ കപിൽദേവ് അടിച്ചുകൂട്ടിയത് 119 റൺസ്. ഇന്ത്യ 397 റൺസിന് പുറത്തായി. ഓസീസിന് 177 റൺസിന്റെ ലീഡ്. രണ്ടാമിന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ബാറ്റ്‌സ്‌മാൻമാരോട് നായകൻ ബോർഡർ പറഞ്ഞത്: ‘തകർത്തടിച്ചോളൂ, റൺസ് വാരിക്കൂട്ടണം’. എന്നാൽ ബോർഡർ ആഗ്രഹിച്ചപോലെ റൺസ് ഒഴുകിയില്ല. നാലാം ദിനം കളി അവസാനിക്കുമ്പോൾ ഓസീസിന്റെ അഞ്ചു വിക്കറ്റുകൾ നഷ്‌ടപ്പെട്ടു. നേടിയത് വെറം 170 റൺസും. രാത്രിയിൽ ഓസീസ് ടീം ഒന്നടങ്കം നായകൻ ബോർഡറുടെ മുറിയിൽ ഒത്തുകൂടി. എല്ലാവരും തലപുകഞ്ഞ് ആലോചിച്ചു. ഇനി ഒരു ദിവസം മാത്രം. ആകെ ലീഡ് 347 റൺസ്. ഒരു ദിവസംകൊണ്ട് ഇന്ത്യൻ വിക്കറ്റുകൾ പിഴുതെറിഞ്ഞാൽ ഇന്ത്യൻ മണ്ണിലൊരു ജയം. ബോർഡർ തീരുമാനമെടുത്തു. ഓസീസ് ഇന്നിങ്‌സ് ഡിക്ലയർ ചെയ്‌ത് ഇന്ത്യയെ രണ്ടാമത് ബാറ്റിങ്ങിനയക്കുക.

ബോർഡർ ഗവാസ്കർ ട്രോഫി (Photo by Peter PARKS / AFP)
ADVERTISEMENT

ടെസ്‌റ്റിന്റെ അഞ്ചാം ദിവസം. സെപ്‌റ്റംബർ 22. ഇന്ത്യക്ക് ജയിക്കണമെങ്കിൽ 348 റൺസ് വേണം. ഇന്ത്യൻ ബാറ്റ്‌സ്‌മാൻമാരും രണ്ടും കൽപിച്ച് ബാറ്റിങ് ആരംഭിച്ചു. 100–ാം ടെസ്‌റ്റ് കളിക്കുന്ന ഗവാസ്‌കർ ഉഗ്രൻ ഫോമിലായിരുന്നു. ഓസീസ് നായകന്റെ നെറ്റി ചുളിഞ്ഞു. ഗവാസ്‌കർ നേടിയത് 90 റൺസ്. അമ്പയർമാരുടെ ചില തീരുമാനങ്ങളിൽ ബോർഡർ പലതവണ അസ്വസ്‌ഥനായി. ഇന്ത്യൻ വിക്കറ്റുകൾ ഒന്നൊന്നായി കൊഴിയുമ്പോൾ ഒരറ്റത്ത് രവി ശാസ്‌ത്രി പതിവിന് വിപരീതമായി തകർത്തടിച്ചു. വെറും 36 പന്തിൽനിന്ന് 48 റൺസ്. കളി തീരാൻ നിമിഷങ്ങൾ മാത്രമായി. 30,000 കാണികളും അതിന്റെ എത്രയോ ഇരട്ടി വരുന്ന ടെലിവിഷൻ പ്രേക്ഷകരും ആകാംക്ഷയുടെ മുൾമുനയിലായി. വിജയലക്ഷ്യം അടുക്കുന്തോറും ഇന്ത്യൻ വിക്കറ്റുകളും കൊഴിഞ്ഞു വീണു തുടങ്ങി.

സുനിൽ ഗാവസ്‌കർ (ഒരു പഴയകാല ചിത്രം)

അവസാന ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ വെറും നാലു റൺസു മതിയായിരുന്നു. ബോൾ ചെയ്യുന്നത് സ്‌പിന്നർ ഗ്രെഗ് മാത്യൂസ്. ആദ്യ മൂന്നു പന്തുകളിൽനിന്നായി ശാസ്‌ത്രി മൂന്ന് റൺസ് നേടി. ഇനി മൂന്ന് പന്തുകൾ മാത്രം. ജയിക്കാൻ ഒരു റൺസും. നേരിടുന്നത് പതിനൊന്നാമനായ മനീന്ദർ സിങ്ങും. നാലാം പന്ത് മനീന്ദർ തടഞ്ഞിട്ടു. അഞ്ചാം പന്ത് താണു പറന്നുവന്നു. കണ്ണും പൂട്ടി മനീന്ദർ ബാറ്റുവച്ചുകൊടുത്തു. പന്ത് നേരെ മനീന്ദറിന്റെ പാഡിൽ. ഓടാൻ ശാസ്‌ത്രി ആംഗ്യം കാട്ടി. ഓസീസ് ടീം ഒന്നടങ്കം അപ്പീലുമായി അംപയർ വിക്രം രാജുവിനു മുമ്പിൽ. അംപയറുടെ ചൂണ്ടുവിരൽ മുകളിലേക്ക് ഉയർന്നു. മനീന്ദർ പുറത്ത്. ഇന്ത്യ ഓൾ ഔട്ട്. അല്ല ചരിത്രം ഇവിടെ ആവർത്തിക്കുകയായിരുന്നു.

ടെസ്‌റ്റ് ‘ടൈ’. ഓസീസ് ടീം ഗ്രൗണ്ടിലൂടെ അക്രോശിച്ചു നടന്നു, ആഘോഷിച്ചു. ടൈ ടെസ്റ്റുകളുടെ ചരിത്രമെടുത്താൽ ഓസ്‌ട്രേലിയയുടെ ബോബ് സിംബ്‌സന് പ്രത്യേക സ്ഥാനമുണ്ട്. ചരിത്രത്തിലെ ആദ്യ ടൈ ടെസ്റ്റിൽ സിംസൻ ഓസ്‌ട്രേലിയയുടെ കളിക്കാരനായിരുന്നെങ്കിൽ 1986ൽ അവരുടെ മുഖ്യപരിശീലകനായിരുന്നു.അന്ന് ‘ടൈ’ എന്ന വാക്കിന് ഒരു പ്രാദേശിക വാക്കുപോലുമില്ലായിരുന്നു, ഇന്നും. അംപയർ വിക്രം രാജുവിന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് പിന്നീട് രവി ശാസ്‌ത്രിയടക്കമുള്ളർ വിമർശനവുമായി മുന്നോട്ടു വന്നു. 

ഗവാസ്കറിന്റെ ‘മാർച്ചിങ് ഓർഡർ’ 

2019ൽ സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നാലാം ടെസ്റ്റ് മത്സരത്തിൽ ജയിച്ച് ബോർഡർ ഗവാസ്കർ ട്രോഫിയുമായി സന്തോഷം പങ്കുവയ്ക്കുന്ന ഇന്ത്യൻ കളിക്കാർ (Photo by Peter PARKS / AFP)
ADVERTISEMENT

ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കറിന്റെ ബഹിഷ്കരണ ആഹ്വാനവും പിന്നാലെ മാനേജരുടെ കർക്കശമായ തീരുമാനവും തുടർന്ന് തോൽവിയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ഇന്ത്യയുടെ പെട്ടെന്നുള്ള തിരിച്ചുവരവും ജയവുമൊക്കെ നടന്നത് 42 വർഷം മുൻപാണ്. തിളക്കമേറിയ ഒരു ജയം മാത്രമല്ല, വിവാദമായൊരു ബഹിഷ്കരണ തീരുമാനവും ആ ടെസ്റ്റിനെ ചരിത്രത്തിൽ വേറിട്ടുനിർത്തുന്നു. 1980–81ലെ ഇന്ത്യയുടെ ഓസിസ് പര്യടനത്തിൽ മൂന്ന് ടെസ്റ്റുകളാണ് ഉൾപ്പെടുത്തിയിരുന്നത്. ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ. കപിൽദേവ്, ഗുണ്ടപ്പ വിശ്വനാഥ്, ചേതൻ ചൗഹൻ, സന്ദീപ് പാട്ടീൽ, കർസൻ ഗാവ്‌റി എന്നിവരൊക്കെയായിരുന്നു ഇന്ത്യൻ നിരയിൽ.

ഓസ്ട്രേലിയയെ നയിച്ചത് ഗ്രെഗ് ചാപ്പൽ. ഇതിഹാസങ്ങളായ ഡെന്നിസ് ലിലി, കിം ഹ്യൂസ്, അലൻ ബോര്‌ഡർ എന്നിവരടങ്ങുന്നതായിരുന്നു ഓസിസ് ടീം. സിഡ്നിയിൽ നടന്ന ആദ്യ മൽസരത്തിൽ ആതിഥേയർ ഇന്നിങ്സ് വിജയം നേടിയപ്പോൾ അഡ്‌ലെയ്ഡിൽ സമനില. മൂന്നാം ടെസ്റ്റിന് മെൽബൺ വേദിയൊരുക്കി. ജയത്തിനൊപ്പം പരമ്പര സമനിലയിൽ പിടിക്കുക എന്നതായിരുന്നു ഇന്ത്യയുടെ മുഖ്യലക്ഷ്യം. ഇതോടെ മെൽബൺ ടെസ്റ്റ് ഇന്ത്യയ്ക്ക് ജീവൻമരണപ്പോരാട്ടമായി. എന്നാൽ മൽസരത്തിന്റെ നാലാം ദിവസം ഇന്ത്യൻ നായകൻ ഗവാസ്കറെടുത്ത ഒരു വിവാദതീരുമാനം ക്രിക്കറ്റ് ചരിത്രത്തിൽ കരിനിഴൽ വീഴ്ത്തി. 

സുനിൽ ഗവാസ്കർ, രാഹുൽ ദ്രാവിഡ് (Photo by INDRANIL MUKHERJEE / AFP)

ഫെബ്രുവരി 7. ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഒന്നാം ഇന്നിങ്സിൽ ഗുണ്ടപ്പ വിശ്വനാഥ് നേടിയ 114 റൺസിന്റെ ബലത്തിൽ ഇന്ത്യ 237 റൺസ് പടുത്തുയർത്തിയപ്പോൾ മറുപടിയായി ആതിഥേയർ നേടിയത് 419 റൺസാണ്. അലൻ ബോർഡർ  അടിച്ചുകൂട്ടിയ 124 റൺസിന്റെ ബലത്തിലായിരുന്നു ഓസിസിന്റെ ആദ്യ ഇന്നിങ്സ് ലീഡ്. മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ സ്കോർ 108/0. നാലാം ദിവസമായിരുന്നു വിവാദമുയർത്തിയ ബഹിഷ്കരണം. ഗവാസ്കർ– ചേതൻ ചൗഹാൻ ഓപ്പണിങ് കൂട്ടുകെട്ട് 165 റൺസ് എന്ന മികച്ച സ്കോറിലെത്തിയപ്പോൾ ഡെന്നിസ് ലിലിയുടെ പന്ത് ഗവാസ്കറുടെ പാഡിൽ മുട്ടിയുരുമ്മിയതോടെ ഓസിസ് ടീം ഒന്നടങ്കം അപ്പീൽ ചെയ്തു. അംപയർ റെക്സ് വൈറ്റ്‍ഹെഡ് എൽബിഡബ്ള്യു വിധിച്ചു. എന്നാൽ തന്റെ ബാറ്റിലാണ് ആദ്യം പന്തുകൊണ്ടതെന്നും താൻ പുറത്തായിട്ടില്ലെന്നും ഗാവാസ്കർ ആവർത്തിച്ചതോടെ വിവാദത്തിന് തിരിതെളിഞ്ഞു. ഇതിനിടെ ലിലി ഗവാസ്കറുടെ മുന്നിലെത്തി പ്രകോപനപരമായി സംസാരിച്ചു. ഗവാസ്കറും തിരിച്ചുപറഞ്ഞു. ഔട്ടല്ലെന്നു പറഞ്ഞ് കുറെ നേരം ക്രീസിൽനിന്ന ഗവാസ്കർക്കുനേരെ അംപയർ വീണ്ടും ചൂണ്ടുവിരൽ ഉയർത്തി.

70 റൺസുമായി ഡ്രസിങ് റൂമിലേക്ക് നടന്ന ഗവാസ്കർ പൊടുന്നനെ തിരിച്ചു നടന്നു. കൂട്ടാളി ബാറ്റ്സ്മാൻ ചേതൻ ചൗഹാനെയും കൂട്ടി ഗവാസ്കർ പുറത്തേക്കു നടന്നു. മൽസരം പാതിവഴിക്ക് ബഹിഷ്കരിക്കുകയാണെന്ന് മനസിലാക്കിയ ഇന്ത്യൻ മാനേജർ എസ്.കെ.ദുറാനി ഓടിയെത്തി ചൗഹാനോട് ക്രീസിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു. മൽസരം ബഹിഷ്കരിക്കാൻ താൻ സമ്മതിക്കില്ലെന്ന് കളിക്കാരെ അറിയിച്ചു. അസിസ്റ്റന്റ് മാനേജർ ബാപു നട്കർണി ക്യാപ്റ്റനെ ശാന്തനാക്കാൻ ശ്രമിച്ചു. അംപയർ റെക്സ് വൈറ്റ്‍ഹെഡിന്റെ നാലു തീരുമാനങ്ങൾ വിവാദങ്ങളുടെ പുകമറ സൃഷ്ടിച്ചിട്ടുണ്ട്. വൈറ്റ്ഹെഡിന്റെ മൂന്നാം ടെസ്റ്റ് മാത്രമായിരുന്നു അത്. ചൗഹാനോപ്പം ദിലീപ് വെങ്സാർക്കർ ചേർന്ന് ഇന്ത്യൻ ഇന്നിങ്സ് പുനരാരംഭിച്ചു. വെങ്സാർക്കർ (41), ഗുണ്ടപ്പ വിശ്വനാഥ് (30), സന്ദീപ് പാട്ടീൽ (36) എന്നിവരുടെ പിന്തുണയോടെ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 324 റൺസിന് അവസാനിച്ചു. ജയിക്കാൻ 143 മാത്രം ആവശ്യമായിരുന്ന ഓസിസ്, നാലാം ദിവസം കളി അവസാനിക്കുമ്പോൾ 24/3.

കപിൽ ദേവ് തന്റെ മെഴുക് പ്രതിമയ്ക്കരികിൽ (Photo by CHANDAN KHANNA / AFP)

വിജയത്തിന് നേരിയ സാധ്യതപോലും ഇന്ത്യയ്ക്കുണ്ടായിരുന്നില്ല. സമനിലപോലും ഇന്ത്യ പ്രതീക്ഷിച്ചിരുന്നില്ല. പേശികൾക്കുണ്ടായ പരുക്കുമൂലം കപിൽ ആ ദിവസം പന്തെറിഞ്ഞുമില്ല. നന്ദ്‌ലാൽ യാദവും പരുക്കിന്റെ പിടിയിലായിരുന്നു. ദിലീപ് ദോഷിയുടെ ഇടതുകാലിന്റെ പരുക്കും ഇന്ത്യക്ക് പ്രശ്നമായി. അവസാനദിനം ഓസ്ട്രേലിയയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് വെറും 120 റൺസ് മാത്രം. ‌ഏഴു വിക്കറ്റുകളും കൈയിലുണ്ടായിരുന്നു. എന്നാൽ കപിലിന്റെ തിരിച്ചുവരവിനാണ് മെൽബൺ സാക്ഷ്യം വഹിച്ചത് കപിൽദേവിന്റെ മാസ്മരിക ബോളിങ്ങിനുമുന്നിൽ ഓസ്ട്രേലിയ അടിപതറി. കടുത്ത പരുക്കിനെ അവഗണിച്ച് രണ്ടാം ഇന്നിങ്സിൽ 5 വിക്കറ്റുകൾ പിഴുത കപിൽ ഓസ്ട്രേലിയയെ 59 റൺസിന് തകർത്തു. 83 റൺസിന് ആതിഥേയർ പുറത്ത്. വെറും 137 മിനിറ്റുകൾ മാത്രമേ ഓസിസിന് അവസാനദിനം പിടിച്ചുനിൽക്കാനായുള്ളൂ. ഇതോടെ പരമ്പര 1–1ന് അവസാനിച്ചു. തൊട്ടുമുൻപ് നടന്ന പരമ്പരയിലെ (1979–80) ജയത്തിന്റെ (2–0) പശ്ചാത്തലത്തിൽ ഇന്ത്യ പരമ്പര നിലനിർത്തി. മൂന്നാം ടെസ്റ്റിൽ മികച്ച പ്രകടനം നടത്തിയ ഗുണ്ടപ്പ വിശ്വനാഥ് (114, 30) മാൻ ഓഫ് ദ് മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.  

ബഹിഷ്കരണ തീരുമാനവുമായി മുന്നോട്ടുപോയിരുന്നെങ്കിൽ ഗവാസ്കറിന് ചരിത്രത്തിലേക്ക് തിരികെ നടക്കേണ്ടി വരുമായിരുന്നു എന്നുമാത്രമല്ല ഇന്ത്യൻ കായികചരിത്രത്തിലെ മികച്ചൊരു ജയം നഷ്ടപ്പെടുക കൂടി ചെയ്യുമായിരുന്നു. നീണ്ട ക്രിക്കറ്റ് കരിയറിൽ എന്തെങ്കിലും തീരുമാനം മാറ്റാൻ അവസരം ലഭിച്ചാൽ അത് മെൽബൺ ടെസ്‌റ്റിനിടയിൽ ടീമിനെ തിരികെ വിളിക്കാൻ കൊടുത്ത നിർദേശമായിരിക്കുമെന്ന് പിന്നീട് ഗവാസ്കർ പറഞ്ഞിട്ടുണ്ട്. ഡെന്നിസ് ലിലിയാവട്ടെ ഗവാസ്കർ അന്ന് പുറത്തായിരുന്നുവെന്ന് തന്റെ ‘ഓവർ ആന്‍ഡ് ഔട്ട്’ എന്ന പുസ്തകത്തിൽ ആവർത്തിച്ചിട്ടുണ്ട്. ‘Get Lost’ എന്ന ഓസ്ട്രേലിയൻ താരങ്ങളുടെ വിളികളാണ് തന്നെ കൂടുതൽ പ്രകോപിപ്പിച്ചതെന്ന് ലിറ്റിൽ മാസ്റ്റർ മറ്റൊരു അഭിമുഖത്തിലും പറഞ്ഞിട്ടുണ്ട്.  

ഈഡനിലെ തിരിച്ചുവരവ്, അവിശ്വസനീയ ജയം

2001ൽ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയെ വിജയത്തിലെത്തിച്ച വി.വി.എസ്. ലക്ഷ്മൺ– രാഹുൽ ദ്രാവിഡ് സഖ്യത്തിന്റെ പ്രകടനം ലോക ടെസ്റ്റ് ചരിത്രത്തിലെ അപൂർവമായ തിരിച്ചുവരവിന്റെ കഥയാണ്. മൂന്നു ടെസ്റ്റുകളടങ്ങിയ 2000–01 പരമ്പരയിലെ ആദ്യ മൽസരം മുംബൈയിൽ 10 വിക്കറ്റ് ജയത്തോടെ ഓസീസ് നേടി. രണ്ടാം ടെസ്റ്റ് ഇന്ത്യൻ ക്രിക്കറ്റിന്റെ മെക്കയായ ഈഡനിൽ. തുടർച്ചയായ 16 ടെസ്റ്റ് വിജയങ്ങളെന്ന ലോകറെക്കോർഡ് പതിനേഴിലേക്കു നീളാതെ ഇന്ത്യ പിടിച്ചുകെട്ടിയ മൽസരമെന്നാകും ഇന്ത്യ – ഓസ്ട്രേലിയ 2000–2001 പരമ്പരയിലെ 2–ാം ടെസ്റ്റ് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പക്ഷേ, ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ അതൊരു തിരിച്ചുവരവിന്റെയും പോരാട്ടവീര്യത്തിന്റെയും ഓർമപ്പെടുത്തലായി. അതുല്യമായ ആ വിജയത്തിനു ഇന്ത്യ നന്ദി പറയുന്നത് ബാറ്റർമാരായ ലക്ഷ്മണിനോടും ദ്രാവിഡിനോടും. 

സൗരവ് ഗാംഗുലി, ജവഗൽ ശ്രീനാഥ്, സച്ചിൻ തെൻഡ‍ുൽക്കർ (Photo by INDRANIL MUKHERJEE / AFP)

ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ ജന്മനാട്ടിൽ 90,000 കാണികൾ കളി കാണാൻ ഒഴുകിയെത്തി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ്, ക്യാപ്റ്റൻ സ്റ്റീവ് വോയുടെ ഉജ്വല സെഞ്ചുറിയിൽ (110 റൺസ്) കുറിച്ചത് 445 റൺസ്. 97 റൺസ് നേടിയ മാത്യു ഹെയ്ഡനും മികച്ച സംഭാവന നൽകി. ഏഴു വിക്കറ്റ് പിഴുത ഹർഭജൻ സിങ് ടെസ്റ്റിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യക്കാരനായതു മാത്രം ആതിഥേയർക്ക് ആശ്വാസം. മറുപടിയിൽ ഇന്ത്യ 171നു പുറത്ത്. ആറാമനായി ഇറങ്ങി 59 റൺസ് നേടിയ ലക്ഷ്മൺ ആയിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ. ഗ്ലെൻ മഗ്രോ നാലു വിക്കറ്റുകൾ പിഴുതു. ഫോൾ ഓൺ വഴങ്ങിയ ഇന്ത്യയെ നായകൻ വോ വീണ്ടും ബാറ്റിങ്ങിനു ക്ഷണിച്ചു.

രണ്ടാം ഇന്നിങ്സ് തുടങ്ങുംമുൻപ് ക്യാപ്റ്റൻ ഗാംഗുലിയും കോച്ച് ജോൺ റൈറ്റും ലക്ഷ്മണിനോട് ഒരു കാര്യം ആവശ്യപ്പെട്ടു: ‘അടുത്ത ഇന്നിങ്സിൽ വൺഡൗൺ ആയി ഇറങ്ങണം’. ഓപ്പണർ സദഗോപൻ രമേശ് (30) പുറത്തായതിനു ശേഷമാണ് ലക്ഷ്മൺ ഇറങ്ങുന്നത്. ശിവ് സുന്ദർ ദാസും (39) സച്ചിൻ തെൻഡുൽക്കറും (10) പെട്ടെന്നു മടങ്ങി. ഗാംഗുലിയും (48) ലക്ഷ്മണും ചേർന്ന കൂട്ടുകെട്ടാണ് ഇന്ത്യയെ 200 കടത്തിയത്. എന്നാൽ ഗാംഗുലിയും പോയി ആറാമനായി ദ്രാവിഡ് ക്രീസിലെത്തിയതോടെ കളിയുടെ കാറ്റു മാറി. ‘ആദ്യം ഓരോ പന്ത്, ഓരോ ഓവർ, ഓരോ സെഷൻ..... എന്നിങ്ങനെയായിരുന്നു ഞങ്ങളുടെ ഫോക്കസ്’– ലക്ഷ്മൺ പിന്നീട് പറയുകയുണ്ടായി. ഓസീസ് സ്പിന്നർ ഷെയ്ൻ വോണിനെയാണ് ലക്ഷ്മണും ദ്രാവിഡും കടന്നാക്രമിച്ചത്.

ആൻഡ്രൂ സൈമണ്ട്സ്

നാലാം ദിനം ബാറ്റിങ് അവസാനിപ്പിച്ച് കയറിയപ്പോഴേയ്ക്കും ‘ടീം ഇന്ത്യ’ മത്സരഫലത്തിൽ കണ്ണുവച്ച് തുടങ്ങി. ഇന്ത്യൻ സ്കോർ അപ്പോൾ 589/4. ഗാംഗുലിയുടെ വീട്ടിലായിരുന്നു ഇന്ത്യൻ താരങ്ങൾക്ക് അന്ന് അത്താഴ വിരുന്ന്. അഞ്ചാം ദിനം. ലക്ഷ്മണും (281) ദ്രാവിഡും (180) പുറത്തായി. 4ന് 232 എന്ന നിലയിൽ നിൽക്കെയാണ്, 5–ാം വിക്കറ്റിൽ ഇരുവരും ചേർന്ന് 376 റൺസ് കൂട്ടിച്ചേർത്തത്. ഏഴിന് 657 എന്ന നിലയിൽ ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ഓസ്ട്രേലിയയ്ക്കു ലക്ഷ്യം 384 റൺസ്. ഹെയ്ഡനും (67) മൈക്കൽ സ്ലേറ്ററും (43) മികച്ച തുടക്കം നൽകിയെങ്കിലും ഹർഭജൻ ഒരിക്കൽ കൂടി ഓസീസിനെ വട്ടം കറക്കി – 6 വിക്കറ്റുകൾ! ഹെയ്ഡനെയും ഗിൽ ക്രൈസ്റ്റിനെയും വോണിനെയും നിരുപദ്രവമെന്നു തോന്നിപ്പിച്ച പന്തുകളിൽ വിക്കറ്റിനു മുന്നിൽ കുരുക്കി സച്ചിൻ ‘സപ്പോർട്ടിങ് റോൾ’ മികവുറ്റതാക്കി. ഒടുവിൽ മാർച്ച് 15 ന് ഹൂഗ്ലി നദിക്കു മേലെ സൂര്യൻ ചായും മുൻപ് ഹർഭജൻ ഗ്ലെൻ മഗ്രോയെ വിക്കറ്റിനു മുന്നിൽ കുരുക്കി. ഇന്ത്യയ്ക്ക് 171 റൺസിന്റെ അവിശ്വനീയ ജയം! ഇന്ത്യൻ ജയം സാധ്യമാക്കുന്നതിൽ മുഖ്യ റോൾ ഉണ്ടായിരുന്ന ലക്ഷ്മണായിരുന്നു കളിയിലെ കേമൻ. 2 ഇന്നിങ്സുകളിലായി ഹർഭജൻ സ്വന്തമാക്കിയത് 13 വിക്കറ്റുകൾ. 

മങ്കിഗേറ്റ് വിവാദം 

ഹർഭജൻ സിങ്ങ് (Photo by MUNIR UZ ZAMAN / AFP)

2007–08 ലെ ഇന്ത്യ– ഓസിസ് സിഡ്നി ടെസ്റ്റിൽ ഹർഭജൻ സിങ്ങും ആൻഡ്രൂ സൈമണ്ട്സും തമ്മിലുണ്ടായ ‘മങ്കിഗേറ്റ്’ വിവാദവും ക്രിക്കറ്റിനേറെ കളങ്കമുണ്ടാക്കിയ സംഭവമാണ്. ഹർഭജൻ തന്നെ കുരങ്ങൻ എന്നു വിളിച്ചാക്ഷേപിച്ചു എന്നായിരുന്നു സൈമണ്ട്സിന്റെ ആരോപണം. സൈമണ്ട്സിന്റെ ഭാഗത്തുനിന്നുണ്ടായ പ്രകോപനപരമായ നടപടിയാണ് ഹർഭജനെ ഇങ്ങനെ പറയിപ്പിച്ചത്. ഓസ്‌ട്രേലിയയിലെ ആദിവാസി വിഭാഗക്കാരനാണ് സൈമണ്ട്‌സ്. ഗോത്രവർഗത്തിൽനിന്നുളള കാത്തി ഫ്രീമാനെപ്പോലുളള കായികതാരങ്ങൾ ഓസ്‌ട്രേലിയയ്‌ക്ക് എന്നും അഭിമാനമേകിയവരാണ്.

ഹർഭജൻ–സൈമണ്ട്‌സ് സംഭവം ഐസിസി– ബിസിസിഐ ബന്ധത്തെയും ബാധിച്ചു. എന്നാൽ ഈ സംഭവത്തിന്റെ പേരിൽ ഹർഭജൻ ഐപില്ലിനിടെ തന്നോട് ക്ഷമാപണം നടത്തിയതായി സൈമണ്ട്സ് പിന്നീട് വെളിപ്പെടുത്തുകയുണ്ടായി. ആൻഡ്രു സൈമണ്ട്‌സ് വംശീയമായി അധിക്ഷേിപിക്കപ്പെടുന്നത് ഇതാദ്യമല്ല. 2007ൽ വഡോദരയിൽ നടന്ന ഇന്ത്യാ– ഓസ്‌ട്രേലിയ ഏകദിനത്തിനിടെ സൈമണ്ട്‌സിനെ ‘കുരങ്ങൻ’ എന്നു വിളിച്ച് കാണികൾ ആക്ഷേപിച്ചിരുന്നത്രെ. എന്നാൽ കാണികളിൽനിന്നു വംശീയാധിക്ഷേപത്തിന്റെ ചുവയുളള ഒന്നുമുണ്ടായില്ലെന്നും ‘ഗണപതിപപ്പാ മോറിയ’ എന്നു ഗാലറിയിൽനിന്നു കേട്ടതു സൈമണ്ട്‌സ് തെറ്റിദ്ധരിച്ചതാവാനാണ് ഇടയെന്നും പൊലീസ് വൃത്തങ്ങൾ അന്ന് പറഞ്ഞിരുന്നു.  

ഗാംഗുലിയെ പുറത്താക്കിയ അപ്പീൽ 

2019ൽ സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നാലാം ടെസ്റ്റ് മത്സരത്തിൽ ജയിച്ച് ബോർഡർ ഗവാസ്കർ ട്രോഫിയുമായി സന്തോഷം പങ്കുവയ്ക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി (File Photo by Peter PARKS / AFP)

2007–08ലെ ഇന്ത്യ– ഓസിസ് സിഡ്നി ടെസ്റ്റ്. സൗരവ് ഗാംഗുലിയുടെ ബാറ്റിൽ കൊണ്ടെത്തിയ പന്ത് സ്‌ലിപ്പിൽ മൈക്കൽ ക്ലാർക്കിന്റെ കൈകളിൽ പതിഞ്ഞത് ക്യാച്ചായി വിധിച്ചത് വൻവിവാദമായി. പന്ത് നിലത്തുകൊണ്ടോയെന്ന സംശയം ബാക്കിനിൽക്കെ ഓസീസ് താരങ്ങളുടെ ശക്‌തമായ അപ്പീൽ. ശരിയായ ക്യാച്ച് ആണോയെന്ന് ഓസ്‌ട്രേലിയൻ ക്യാപ്‌റ്റൻ റിക്കി പോണ്ടിങ്ങിനോട് അംപയർ ബെൻസന്റെ അന്വേഷണം. തുടർച്ചയായ 16 ടെസ്‌റ്റ് വിജയങ്ങളെന്ന റെക്കോർഡ് നേട്ടം മനസ്സിൽ ചില്ലിട്ട ചിത്രം പോലെ സൂക്ഷിച്ചുവച്ചിരിക്കുന്ന പോണ്ടിങ് ഔട്ടെന്നു പറഞ്ഞു. ലെഗ് അംപയർ സ്‌റ്റീവ് ബക്‌നറെയും മൂന്നാം അംപയറെയും കാഴ്‌ചക്കാരാക്കി നിർത്തിയായിരുന്നു ബെൻസന്റെ ഔദാര്യം. ഏതായാലും ആതിഥേയർ 122 റൺസിന്റെ തകർപ്പൻ വിജയം കൈപ്പടിയിലാക്കി.  

സ്റ്റീവ് സ്മിത്തിന് ‘ബുദ്ധിഭ്രമം’ 

2015ൽ സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വച്ച് നടന്ന നാലാം ടെസ്റ്റ് മത്സരശേഷം ബോർഡർ ഗവാസ്കർ ട്രോഫിയുമായി സന്തോഷം പങ്കുവയ്ക്കുന്ന ഓസ്ട്രേലിയൻ കളിക്കാർ (Photo by FAROOQ KHAN / AFP)

2017ലെ ബാംഗ്ലൂർ ടെസ്റ്റിൽ ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് ഡിസിഷൻ റിവ്യു തീരുമാനത്തിന് ഡ്രസ്സിങ് റൂമിന്റെ സഹായം തേടിയതു വിവാദമായ സംഭവമാണ്. ഉമേഷ് യാദവിന്റെ പന്തിൽ എൽബിഡബ്ല്യു ആയപ്പോൾ റിവ്യു ആവശ്യപ്പെടും മുൻപാണ് സ്മിത്ത് ഡ്രസ്സിങ് റൂമി‍ൽനിന്നു സഹായത്തിനു ശ്രമിച്ചത്. ഇതു ശ്രദ്ധയിൽപ്പെട്ട അംപയർമാർ ഇടപെട്ടു. പിന്നാലെ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുമെത്തി. സ്മിത്തും കോഹ്‌ലിയും തമ്മിൽ ചൂടൻ വാക്കേറ്റം നടന്നു. വൈകാതെ സ്മിത്തിനെ അംപയർമാർ ഡ്രസ്സിങ് റൂമിലേക്കു പറഞ്ഞയച്ചു. സംഭവം ശരിയെന്നു സമ്മതിച്ച സ്മിത്ത് തൽക്കാലത്തേക്കുണ്ടായ ബുദ്ധിഭ്രമത്തിനിടെ സംഭവിച്ചതാണ് അതെന്നു ന്യായീകരിച്ചു. ഡിആർഎസിനു പുറത്തുനിന്നു സഹായം തേടാൻ പാടില്ലെന്ന നിയമമാണ് സ്മിത്ത് അന്ന് ലംഘിച്ചത്. 75 റൺസിന്റെ ജയം കുറിച്ചാണ് ഇന്ത്യ ബാംഗ്ലൂരിൽനിന്ന് വിമാനം കയറിയത്.  

തീ പിടിച്ച് ബ്രാബോൺ

1969–70 പരമ്പരയിലെ ആദ്യ ടെസ്റ്റ് ബോംബെ ബ്രാബോൺ സ്റ്റേഡിയത്തിൽ. ഇന്ത്യൻ നായകൻ മൻസൂർ അലിഖാൻ പട്ടൗഡി. ഓസീസ് ക്യാപ്റ്റൻ ബിൽ ലൗറി. നാലാം ദിനം അംപയറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ കാണികൾ ബ്രാബോൺ സ്റ്റേഡിയത്തിലെ സിസിഐ സ്റ്റാൻഡിനു തീവച്ചത് ഇന്ത്യ–ഓസ്ട്രേലിയ പോരാട്ടങ്ങളിലെ ഏറ്റവും ഭീതി നിറഞ്ഞ സംഭവങ്ങളിലൊന്നാണ്. രണ്ടാം ഇന്നിങ്സിൽ 7ന് 89 എന്ന നിലയിലായിരുന്നു ഇന്ത്യ. അവസാന പ്രതീക്ഷ എസ്. വെങ്കിട്ടരാഘവനും അജിത് വഡേക്കറും ചേർന്നുള്ള 8–ാം വിക്കറ്റ് കൂട്ടുകെട്ട്. എന്നാൽ, ഇന്ത്യൻ സ്കോർ 114ൽ എത്തിയപ്പോൾ വെങ്കിട്ടരാഘവനെ കീപ്പർ ക്യാച്ചിലൂടെ ഓസീസ് പുറത്താക്കി. പന്ത് ബാറ്റിൽ ഉരസിയില്ലെന്നു പറഞ്ഞായിരുന്നു ആരാധകരുടെ പ്രതിഷേധം. കസേരകളും കുപ്പികളും ഗ്രൗണ്ടിലേക്ക് എറിഞ്ഞതിനു പിന്നാലെ സിസിഐ സ്റ്റാൻഡിന് തീവച്ചു. മത്സരം പൂർണമായി അവസാനിപ്പിക്കണമെന്ന് കാണികൾ ആവശ്യപ്പെട്ടു. പിറ്റേന്ന് പുനരാരംഭിച്ച മത്സരത്തിൽ 8 വിക്കറ്റിനായിരുന്നു ഓസീസ് ജയം. പരമ്പര 3–1ന് ഓസീസ് സ്വന്തമാക്കി.

സ്റ്റീവ് സ്മിത്തും വിരാട് കോലിയും. Photo: Twitter@BCCI

പന്തും പെയിനും

ഇന്ത്യ– ഓസ്ട്രേലിയ ക്രിക്കറ്റ് പരമ്പരകളിൽ വിവാദമുയർത്തുന്ന തീരുമാനങ്ങളും കളിക്കളത്തിലെ താരങ്ങളുടെ മോശം പെരുമാറ്റവും പതിവാണ്. 2018–19 ലെ പരമ്പരയിൽ ഉൾപ്പെട്ട മെൽബൺ ടെസ്റ്റിൽ ഓസിസ് നായകൻ ടിം പെയ്നും ഇന്ത്യൻ കീപ്പർ ഋഷഭ് പന്തും വാക്കുകൾകൊണ്ട് ഏറ്റുമുട്ടിയത് പലതവണ. അഡ്‌ലെയ്ഡിൽ നടന്ന ആദ്യ മൽസരം ഇന്ത്യയും പെർത്തിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയും ജയിച്ചതോടെ പരമ്പര ആവേശത്തിലേക്ക് നീങ്ങി. മൂന്നാം ടെസ്റ്റിന് മെൽബണാണ് വേദിയായത്. സെഞ്ചുറിയുമായി മുന്നേറിയ നായകൻ വിരാട് കോഹ്‍ലിയുടെ സംശയാസ്പദമായ പുറത്താകൽ ആദ്യ പൊട്ടിത്തെറിക്ക് തിരിതെളിച്ചു.

അവസാന ദിവസങ്ങളിൽ ഇന്ത്യൻ നായകനും ഓസിസ് നായകനും തമ്മിൽ വാക്കേറ്റമായി. അംപയർ ക്രിസ് ജെഫാനിയുടെ മാന്യമായ ഇടപെടൽ അതിർവരമ്പുകൾ ലംഘിക്കാതെ കാത്തു. രണ്ടാം ഇന്നിങ്സിൽ പെയ്നിനെതിരായ ടീം ഇന്ത്യയുടെ അപ്പീൽ തള്ളപ്പെട്ടപ്പോൾ ഇരുവരും തമ്മിൽ വീണ്ടും ഇടഞ്ഞു. ആദ്യ ടെസ്റ്റിൽ ഓസിസ് താരങ്ങളായ ഉസ്മാൻ ഖവാജയും പാറ്റ് കമ്മിൻസും ബാറ്റുചെയ്യുമ്പോൾ അവരെ പ്രലോഭിപ്പിക്കാൻ ഇന്ത്യൻ കീപ്പർ പന്ത് നടത്തിയ ‘കമന്ററി’ പിന്നീട് കമന്ററി ബോക്സിലൂടെ ലോകം അറിഞ്ഞതുമെല്ലാം വിവാദമുയർത്തിയതാണ്. ഏതായാലും മെൽബണിൽ ഇന്ത്യ ജയം കുറിച്ചു: 137 റൺസിന്. തുടർന്ന് സിഡ്നിയിൽ നടന്ന അവസാന മൽസരം സമനിലയിൽ പിരിഞ്ഞതോടെ ഇന്ത്യ ഗവാസ്കർ– ബോർഡർ ട്രോഫി സ്വന്തമാക്കി (2–1) 

 

 

English Summery: The History of 75 Years; Top moments of India-Australia, Gavasker-Border Trophy, Test Cricket Maches