പൊതുസ്ഥലത്ത് നടത്തിയ അശ്ലീല പരാമർശത്തിന്റെ പേരിലാണ് കഴിഞ്ഞ ദിവസം യൂട്യൂബറെ അറസ്റ്റ് ചെയ്തത്. എന്താണ് അശ്ലീലം? എന്താണ് അശ്ലീലത്തിന്റെ പരിധി എന്നതാണ് അതിനു ശേഷം സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചർച്ച. കൃത്യമായി നികുതി അടയ്ക്കാത്തതിന്റെ പേരിൽ യൂട്യൂബർമാരിൽ പലരുടെയും വീടുകൾ റെയ്ഡ് ചെയ്യുകയും കൂടി ചെയ്തതോടെ യൂട്യൂബിൽ നിന്ന് ലഭിക്കുന്ന വരുമാനം, റീച്ച് കിട്ടാൻ സ്വീകരിക്കുന്ന മാർഗങ്ങൾ എന്നിവയെല്ലാം ചോദ്യങ്ങളായി ഉയരുകയാണ്. ഉള്ളടക്കം സംബന്ധിച്ച് എന്താണ് യൂട്യൂബിന്റെ നയം? കുട്ടികളെ ഉപയോഗിച്ച് ആളെക്കൂട്ടുന്ന ചാനലുകൾക്ക് പിടി വീഴുമോ? തട്ടിപ്പുകൾ നിരോധിക്കാൻ വകുപ്പുണ്ടോ?

പൊതുസ്ഥലത്ത് നടത്തിയ അശ്ലീല പരാമർശത്തിന്റെ പേരിലാണ് കഴിഞ്ഞ ദിവസം യൂട്യൂബറെ അറസ്റ്റ് ചെയ്തത്. എന്താണ് അശ്ലീലം? എന്താണ് അശ്ലീലത്തിന്റെ പരിധി എന്നതാണ് അതിനു ശേഷം സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചർച്ച. കൃത്യമായി നികുതി അടയ്ക്കാത്തതിന്റെ പേരിൽ യൂട്യൂബർമാരിൽ പലരുടെയും വീടുകൾ റെയ്ഡ് ചെയ്യുകയും കൂടി ചെയ്തതോടെ യൂട്യൂബിൽ നിന്ന് ലഭിക്കുന്ന വരുമാനം, റീച്ച് കിട്ടാൻ സ്വീകരിക്കുന്ന മാർഗങ്ങൾ എന്നിവയെല്ലാം ചോദ്യങ്ങളായി ഉയരുകയാണ്. ഉള്ളടക്കം സംബന്ധിച്ച് എന്താണ് യൂട്യൂബിന്റെ നയം? കുട്ടികളെ ഉപയോഗിച്ച് ആളെക്കൂട്ടുന്ന ചാനലുകൾക്ക് പിടി വീഴുമോ? തട്ടിപ്പുകൾ നിരോധിക്കാൻ വകുപ്പുണ്ടോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുസ്ഥലത്ത് നടത്തിയ അശ്ലീല പരാമർശത്തിന്റെ പേരിലാണ് കഴിഞ്ഞ ദിവസം യൂട്യൂബറെ അറസ്റ്റ് ചെയ്തത്. എന്താണ് അശ്ലീലം? എന്താണ് അശ്ലീലത്തിന്റെ പരിധി എന്നതാണ് അതിനു ശേഷം സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചർച്ച. കൃത്യമായി നികുതി അടയ്ക്കാത്തതിന്റെ പേരിൽ യൂട്യൂബർമാരിൽ പലരുടെയും വീടുകൾ റെയ്ഡ് ചെയ്യുകയും കൂടി ചെയ്തതോടെ യൂട്യൂബിൽ നിന്ന് ലഭിക്കുന്ന വരുമാനം, റീച്ച് കിട്ടാൻ സ്വീകരിക്കുന്ന മാർഗങ്ങൾ എന്നിവയെല്ലാം ചോദ്യങ്ങളായി ഉയരുകയാണ്. ഉള്ളടക്കം സംബന്ധിച്ച് എന്താണ് യൂട്യൂബിന്റെ നയം? കുട്ടികളെ ഉപയോഗിച്ച് ആളെക്കൂട്ടുന്ന ചാനലുകൾക്ക് പിടി വീഴുമോ? തട്ടിപ്പുകൾ നിരോധിക്കാൻ വകുപ്പുണ്ടോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുസ്ഥലത്ത് നടത്തിയ അശ്ലീല പരാമർശത്തിന്റെ പേരിലാണ് കഴിഞ്ഞ ദിവസം യൂട്യൂബറെ അറസ്റ്റ് ചെയ്തത്. എന്താണ് അശ്ലീലം? എന്താണ് അശ്ലീലത്തിന്റെ പരിധി എന്നതാണ് അതിനു ശേഷം സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചർച്ച. കൃത്യമായി നികുതി അടയ്ക്കാത്തതിന്റെ പേരിൽ യൂട്യൂബർമാരിൽ പലരുടെയും വീടുകൾ റെയ്ഡ് ചെയ്യുകയും കൂടി ചെയ്തതോടെ യൂട്യൂബിൽ നിന്ന് ലഭിക്കുന്ന വരുമാനം, റീച്ച് കിട്ടാൻ സ്വീകരിക്കുന്ന മാർഗങ്ങൾ എന്നിവയെല്ലാം ചോദ്യങ്ങളായി ഉയരുകയാണ്. ഉള്ളടക്കം സംബന്ധിച്ച് എന്താണ് യൂട്യൂബിന്റെ നയം? കുട്ടികളെ ഉപയോഗിച്ച് ആളെക്കൂട്ടുന്ന ചാനലുകൾക്ക് പിടി വീഴുമോ? തട്ടിപ്പുകൾ നിരോധിക്കാൻ വകുപ്പുണ്ടോ? വിശദമായി വായിക്കാം. 

∙ കോവിഡിൽ വലുതായ ലോകം

ADVERTISEMENT

കേരളത്തിൽ എന്നല്ല, ലോകത്ത് എല്ലായിടത്തും ഏറ്റവുമധികം യൂട്യൂബ് ചാനലുകൾ പുതുതായി ആരംഭിച്ചത് കോവിഡ് കാലത്താണെന്നാണ് കണക്കുകൾ. വലിയ സാങ്കേതികവിദ്യയുടെ ഒന്നും സഹായമില്ലാതെ മൊബൈൽ ക്യാമറകളിൽ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്യുന്ന വിഡിയോകൾ ആയിരുന്നു മിക്കതും. മറ്റ് വിനോദമാർഗങ്ങളുടെ അഭാവം കൊണ്ടുതന്നെ ചാനലുകൾ പലതും വേഗത്തിൽ ഹിറ്റ് ആയി. കുട്ടികളുടെ കഥ പറച്ചിൽ മുതൽ മുതൽ പാചകവും സിനിമ നിരൂപണവും വീട്ടിലെ കൃഷിയും എല്ലാം ഇത്തരം ചാനലുകൾക്ക് വിഷയവുമായി. പ്രത്യേകിച്ച് ഒരു ചെലവുമില്ലാതെ ആരംഭിക്കാവുന്ന ഇത്തരം ചാനലുകൾ താരതമ്യേന നല്ല വരുമാന മാർഗമായി മാറുകയും ചെയ്തു.

യൂട്യൂബിൽ എന്തുണ്ട് എന്നതിനേക്കാൾ യൂട്യൂബിൽ എന്തില്ല എന്ന് തപ്പുന്നതാവും എളുപ്പം. സിനിമയും പാട്ടും രാഷ്ട്രീയവും മാത്രമല്ല, കാണാൻ മടിക്കുന്ന അക്രമങ്ങളുടെ ഫൂട്ടേജുകൾ മുതൽ യഥാർഥ ശസ്ത്രക്രിയകളുടെ വിഡിയോകൾ വരെ യൂട്യൂബിൽ നിന്ന് ആർക്കും കാണാം. പാചകവും യാത്രയും വീട്ടുവിശേഷങ്ങളും കാണിക്കുന്ന പല മലയാളം യൂട്യൂബ് ചാനലുകൾക്കും ലക്ഷക്കണക്കിനാണ് ഫോളോവേഴ്സ്. പലരും വീട്ടിലെ അംഗത്തെപ്പോലെ ഫോളോവേഴ്സിന് പ്രിയപ്പെട്ടവർ. ഫോളോ ചെയ്യുന്നവരുടെ ഗ്രൂപ്പുകളും ഫാൻ പേജുകളും മറ്റ് സമൂഹമാധ്യമങ്ങളിലും ഉണ്ട്. ‘കണ്ടന്റ് ക്രിയേറ്റേഴ്സ്’ എന്നതിൽ നിന്നും ‘സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ’ ആയിത്തന്നെ പലരെയും സമൂഹം അംഗീകരിച്ചിട്ടുണ്ട്. 

പ്രതീകാത്മക ചിത്രം (by mixetto/iStockPhoto)

∙ എന്താണ് വരുമാനം?

വരുമാനം നേടാനുള്ള മോണിറ്റൈസേഷൻ പോളിസിയിൽ യൂട്യൂബ് ഇളവ് വരുത്തും എന്ന് പ്രഖ്യാപിച്ചത് അടുത്ത സമയത്താണ്. ഇതനുസരിച്ച് 500 സബ്സ്ക്രൈബർമാര്‍ ഉള്ളവർക്കും വരുമാനം ലഭിച്ചു തുടങ്ങും. 90 ദിവസത്തിനുള്ളിൽ മൂന്ന് വിഡിയോകൾ എങ്കിലും അപ്‌ലോഡ് ചെയ്തിരിക്കണം. ഒരു വർഷത്തിനിടെ 30,000 മണിക്കൂർ വ്യൂസ്, 30 ലക്ഷം ഷോർട്സ് വ്യൂ എന്നിവയാണ് മറ്റ് നിബന്ധനകൾ. ഇപ്പോൾ യുഎസ്, യുകെ എന്നിവിടങ്ങളിൽ മാത്രം അവതരിപ്പിച്ചിരിക്കുന്ന മാറ്റം വൈകാതെ ഇന്ത്യയിലും എത്തുമെന്നാണ് പ്രതീക്ഷ.

ADVERTISEMENT

ഇന്ത്യയിലെ യൂട്യൂബിന്റെ പോളിസി അനുസരിച്ച് വരുമാനം ലഭിക്കാൻ 1000 സബ്സ്ക്രൈബർമാർ എങ്കിലും വേണം. ഒരു വർഷത്തിനിടെ വിഡിയോകൾക്ക് 4000 മണിക്കൂർ വ്യൂസ് അല്ലെങ്കിൽ 90 ദിവസത്തിനിടെ ഒരു കോടി ഷോർട്സ് വ്യൂ എന്നിവയാണ് മറ്റു മാനദണ്ഡങ്ങൾ. ഒരു ലക്ഷം ഫോളോവേഴ്സ് ആയാൽ യൂട്യൂബിന്റെ സിൽവർ ബട്ടണും 10 ലക്ഷം ഫോളോവേഴ്സ് ആയാൽ ഗോൾഡൻ ബട്ടണും ലഭിക്കും. 

പക്ഷേ, ഈ യാത്ര അത്ര എളുപ്പമല്ല. വർഷങ്ങൾ കൊണ്ടാണ് പലരും ഈ നേട്ടം സ്വന്തമാക്കുന്നത്. എന്നാൽ ഒരാഴ്ച കൊണ്ട് 22 വയസ്സുകാരനായ ആലപ്പുഴ സ്വദേശി അർജുൻ സുന്ദരേശൻ 10 ലക്ഷം ഫോളോവേഴ്സിനെ നേടിയത് വലിയ വാർത്തയായിരുന്നു. 

പ്രതീകാത്മക ചിത്രം (File)

∙ റീച്ച് കിട്ടാൻ എന്തും ചെയ്യാമോ?

പൊതുവേദിയിൽ അശ്ലീലം പറഞ്ഞതിന്റെ പേരിലാണ് 24 കാരനായ യൂട്യൂബറെ പൊലീസ് കഴിഞ്ഞ ദിവസം നാടകീയമായി അറസ്റ്റ് ചെയ്തത്. ഇയാളുടെ വിഡിയോകളിലും ഉപയോഗിച്ചിരുന്നത് സമാനമായ ഭാഷയാണ്. ഇതോടെ വിഡിയോകളിൽ ഉപയോഗിക്കുന്ന ഭാഷയെ സംബന്ധിച്ച ചർച്ചയും ഉയർന്നുവന്നു. ദിവസവും പതിനായിരക്കണക്കിന് വിഡിയോകൾ അപ്‌ലോ‍ഡ് ചെയ്യപ്പെടുന്ന യൂട്യൂബിൽ കാര്യമായ സെൻസറിങ് ഒന്നും നടക്കാറില്ല എന്നത് കൊണ്ടു തന്നെ തെറിപ്പദങ്ങൾ ഉള്ള വിഡിയോകൾ ധാരാളമുണ്ട്. ആളുകളെ ആകർഷിക്കാൻ ഇത്തരം പദങ്ങൾ ഉപയോഗിക്കുന്ന തലക്കെട്ടുകളും മലയാളത്തിൽ കാണാം.

ADVERTISEMENT

ഭാഷ മാത്രമല്ല, ലൈംഗികച്ചുവയോടെയുള്ളതും അക്രമം പ്രോത്സാഹിപ്പിക്കുന്നതുമായ യൂട്യൂബ് വിഡിയോകളും ധാരാളമുണ്ട്. മലയാളത്തിലെ ഇത്തരം വിഡിയോകൾക്ക് പലതും ലക്ഷക്കണക്കിന് കാഴ്ചക്കാരുമുണ്ട്. അത് മാത്രമല്ല, കടുത്ത വർഗീയത മാത്രം പറയുകയും വ്യക്തിഹത്യ ചെയ്ത് പണമുണ്ടാക്കുകയും ചെയ്യുന്ന യൂട്യൂബ് ചാനലുകളുമുണ്ട്. ഇതിൽ പലതിനും എതിരെ മാനനഷ്ടത്തിന് കേസ് എടുക്കുകയും ചെയ്തിരുന്നു. പക്ഷേ, അപകടകരമായ ഉള്ളടക്കം നിരോധിക്കാൻ ശക്തമായ മാർഗങ്ങളൊന്നും യൂട്യൂബ് എടുക്കുന്നില്ല എന്നത് തന്നെയാണ് വാസ്തവം. പക്ഷേ, 15 വയസ്സിൽ താഴെയുള്ള കുട്ടികൾ ഇത്തരം വിഡിയോകളുടെ കാഴ്ചക്കാരാവുകയും നെഗറ്റീവ് ആയി സ്വാധീനിക്കപ്പെടുകയും ചെയ്യുന്നതാണ് വളരെ ഗൗരവകരമായി കാണേണ്ട പ്രശ്നമെന്ന് വിദഗ്ധർ പറയുന്നു. 

പ്രതീകാത്മക ചിത്രം (File)

∙ ‘മോണിറ്ററിങ് സംവിധാനം വേണം’

യൂട്യൂബിന് ഒരു കൃത്യമായ മോണിറ്ററിങ് സംവിധാനം വേണം എന്നാണ് യൂട്യൂബറായ എബിൻ ജോസ് അഭിപ്രായപ്പെടുന്നത്. യൂട്യൂബിൽ 7.5 ലക്ഷത്തോളം ഫോളോവേഴ്സുണ്ട് അദ്ദേഹത്തിന്. ഇത്തരമൊരു മോണിറ്ററിങ് സംവിധാനം യൂട്യൂബ് തന്നെ നടപ്പിലാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ‘‘സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിൽ ചെയ്യുന്ന ഓരോ വിഡിയോയ്ക്കും നമുക്ക് ഉത്തരവാദിത്തമുണ്ട്. കുട്ടികൾ ഉൾപ്പെടെയാണ് കാഴ്ചക്കാർ എന്നതിനാൽ ഉപയോഗിക്കുന്ന ഭാഷയ്ക്കും പെരുമാറ്റത്തിനും മാന്യത വേണം. ഒപ്പം, കാഴ്ചക്കാരെന്ന നിലയിൽ നല്ലത് ഏത്, ചീത്ത ഏത് എന്ന് വേർതിരിച്ചറിയാനുള്ള വിവേകവും കാണിക്കണം. സഭ്യമല്ലാത്ത ഭാഷ ഉപയോഗിക്കുന്ന, നെഗറ്റീവായ വാർത്തകൾ പങ്കുവെക്കുന്ന ചാനലുകൾക്ക് കൂടുതൽ കാഴ്ചക്കാരുണ്ടാവുന്നുണ്ട്. അത് നമ്മുടെ കാഴ്ചയുടെ കൂടി പ്രശ്നമാണ്’’, എബിൻ ജോസ് പറയുന്നു.

∙ മാറുന്ന ലോകം, മാറുന്ന ഹീറോസ്

രൂപം മാറ്റിയ വാഹനവുമായി ഭാരതം മുഴുവൻ സഞ്ചരിച്ച യൂട്യൂബേഴ്സ്, പ്രാങ്ക് വിഡിയോകൾ ചെയ്യുന്നവർ, പൊലീസിനെ എങ്ങനെ പറ്റിക്കാം എന്ന് പറയുന്നവർ, ഗെയിം കളിക്കുന്നവർ.. ഇങ്ങനെ പോകും കുട്ടികൾക്ക് താൽപര്യമുള്ള യൂട്യൂബർമാരുടെ ലിസ്റ്റ്. കുട്ടികളുടെ ഭാഷയിൽ ലളിതമായി സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്നതാണ് ഇവർക്ക് ആരാധകർ കൂടാനുള്ള കാരണമെന്ന് മന:ശാസ്ത്രവിദഗ്ധർ പറയുന്നു. പക്ഷേ, പരിധി വിടുന്ന ആരാധന അത്ര നിസ്സാരമായി കാണേണ്ടതില്ല എന്ന് തന്നെയാണ് അഭിപ്രായം. 

‘‘മൂന്ന് വയസ്സ് മുതൽ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികൾ ചുറ്റുപാടും കാണുന്ന കാര്യങ്ങൾ അതേപടി സ്വീകരിക്കാനും അനുകരിക്കാനുമാണ് ശ്രമിക്കുക. ഈ പ്രായത്തിലുള്ളവരാണ് ഏറ്റവും അധികം യൂട്യൂബ് വിഡിയോകൾക്ക് മുന്നിലേക്ക് വരുന്നത്. ചടുലമായ ഇത്തരം വിഡിയോകളുമായി ഇവരുടെ ഇന്ദ്രിയങ്ങൾ പൊരുത്തപ്പെട്ടാൽ പിന്നെ വേഗത കുറഞ്ഞ ഒന്നിനോടും – പുസ്തകം വായിക്കുക, ക്ലാസ് കേൾക്കുക തുടങ്ങിയവയോട് – അവരുടെ തലച്ചോറിന് പൊരുത്തപ്പെടാനാവില്ല. അശ്ലീല ദൃശ്യങ്ങളും അസഭ്യപ്രയോഗങ്ങളുമുള്ള വിഡിയോകൾ സ്ഥിരമായി കാണുന്നവത് പെരുമാറ്റ വൈകല്യത്തിനും പഠനപ്രശ്നങ്ങൾക്കും കാരണമാവും.’’ – മന:ശാസ്ത്രജ്ഞനായ ഡോ.അരുൺ ബി.നായർ പറയുന്നു. 

പ്രതീകാത്മക ചിത്രം (MTStock Studio/iStockPhoto)

∙ കുട്ടികളെ വച്ചുണ്ടാക്കുന്ന ഫോളോവേഴ്സ്

സിനിമ, വാര്‍ത്താ ചാനലുകള്‍, ടിവി പരിപാടികള്‍, സമൂഹമാധ്യമങ്ങള്‍, ഒടിടി പ്ലാറ്റ്ഫോമുകള്‍ എന്നിവയില്‍ 3 മാസത്തിൽ താഴെയുള്ള കുട്ടികളെ ചിത്രീകരണത്തിന് ഉപയോഗിക്കുന്നത് കർശനമായി വിലക്കിക്കൊണ്ട് ദേശീയ ബാലാവകാശ കമ്മിഷന്റെ നിർദേശം വന്നത് കഴിഞ്ഞ വർഷമാണ്. വരുമാനമുണ്ടാക്കുന്ന യൂട്യൂബ് ചാനലുകളും ഈ പരിധിയിൽപ്പെടും. ആറ് വയസ്സിൽ താഴെയുള്ള കുട്ടികളെ ഉപയോഗിച്ചുള്ള ചിത്രീകരണത്തിൽ ലൈറ്റിങിനും മേക്കപ്പിനും വരെ നിയന്ത്രണങ്ങളുണ്ട്. അത് മാത്രമല്ല, കുട്ടികളെ അവഹേളിക്കുകയും മാനസികമായി സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കം ചിത്രീകരിക്കുന്നതും തടഞ്ഞിരുന്നു. കരട് മാർഗനിർദേശങ്ങൾ പുറത്തിറങ്ങിയിരുന്നെങ്കിലും പിന്നീട് നടപടികൾ ഒന്നും മുന്നോട്ടു പോയില്ല. 

പക്ഷേ, മലയാളത്തിൽ ഏറ്റവുമധികം ഫോളോവേഴ്സ് ഉള്ള ചാനലുകളിൽ മിക്കതും ആ സ്ഥാനം നിലനിർത്തി മുന്നോട്ടു പോകുന്നത് കുട്ടികളുടെ വളർച്ചയും വിശേഷങ്ങളും കൃത്യമായി കാണിച്ചുകൊണ്ടാണ്. മലയാളി പ്രേക്ഷകർ ഏറ്റവും ഇഷ്ടപ്പെടുന്ന ഉള്ളടക്കങ്ങളിൽ ഒന്ന് എന്ന നിലയ്ക്ക് ‘സെലിബ്രിറ്റി കിഡ്സി’ന് കാഴ്ചക്കാരുമുണ്ട്. വെറുതേ കുട്ടികളെ കാണിച്ചു പോകുക മാത്രമല്ല, ബ്രാൻഡഡ് ഉൽപന്നങ്ങളുടെ പരസ്യ മോഡലുകളായി ഈ വിഡിയോകളിൽ മാറുകയാണ് കുട്ടികൾ. കുട്ടികളെ വഴക്കു പറയുകയും അവരുടെ പരീക്ഷയിലെ മാർക്കുകൾ ഉൾപ്പെടെ പരസ്യമാക്കുകയും െചയ്യുന്ന വിഡിയോകളും ഇക്കൂട്ടത്തിൽ വരുന്നുണ്ട്. ഇത് കുട്ടികളുടെ അവകാശങ്ങളുടെ ലംഘനമാണ്. 

‘‘കുട്ടികളുടെ സ്വകാര്യത ലംഘിക്കുന്ന രീതിയിൽ അവരെ വിഡിയോയിൽ പ്രദർശിപ്പിക്കുന്നത് തികച്ചും അനാരോഗ്യകരമാണ്. വളരെ മോശം കണ്ടന്റ് ഉള്ള വിഡിയോയിലാണ് കുട്ടികൾ ഉൾപ്പെടുന്നതെങ്കിൽ അവരുടെ സ്കൂളിലും അവരുടെ ചുറ്റുപാടും ഉള്ളവരും ആ രീതിയിൽ തന്നെ ആ കുട്ടികളെ കാണാനിടയുണ്ട്. അത് ഭാവിയിൽ കുട്ടികൾക്ക് ദോഷം ചെയ്യും.’’, ഡോ.അരുൺ ബി.നായർ പറയുന്നു.

പ്രതീകാത്മക ചിത്രം (by Bloomua / Shutterstock)

∙കുട്ടികള്‍ക്കും വേണ്ടേ സ്വകാര്യത?

കുട്ടികളുടെ നഗ്നദൃശ്യങ്ങളും ചിത്രങ്ങളും തിരയുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നവരെ കണ്ടെത്താൻ ഓപ്പറേഷൻ– പി ഹണ്ട് എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനകളിൽ ഇതുവരെ പിടി വീണത് നൂറുകണക്കിന് പേരാണ്. സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന കുട്ടികളുടെ ചിത്രങ്ങൾ പലതും കുട്ടികൾക്ക് എതിരെ ലൈംഗിക അതിക്രമം നടത്തുന്നവർ ദുരുപയോഗം ചെയ്യുകയാണെന്നാണ് പരിശോധനയിൽ വ്യക്തമായത്. കുട്ടികളുടെ ദൃശ്യങ്ങളും വിഡിയോകളും ലൈംഗികച്ചുവയുള്ള ഇത്തരം ഗ്രൂപ്പുകൾ വഴി വിൽക്കുകയും ചെയ്യുന്നുണ്ടെന്ന് പൊലീസ് പറയുന്നു. 5 വർഷം തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. 

വസ്ത്രം ധരിക്കാത്ത ചിത്രങ്ങൾ, കുട്ടികൾ കുളിക്കുന്ന ചിത്രങ്ങൾ തുടങ്ങിയവയൊന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കരുതെന്നാണ് പൊലീസ് പറയുന്നത്. കുട്ടികളുടെ സ്കൂൾ, ക്ലാസ്, വിലാസം, അവർക്ക് പ്രിയപ്പെട്ട വസ്തുക്കൾ, പ്രിയപ്പെട്ട ആളുകൾ തുടങ്ങിയ വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും വിലക്കുണ്ട്. തീർത്തും അപരിചിതനായ ഒരാൾക്ക് കുട്ടിയോട് സൗഹൃദം സ്ഥാപിക്കാനും കുട്ടിയോട് മോശമായി പെരുമാറാനുള്ള സാഹചര്യമൊരുക്കാനും വളരെ എളുപ്പം സാധിക്കും എന്നതുകൊണ്ടാണത്. ഇത്തരം നിർദേശങ്ങൾ എല്ലാം നിലനിൽക്കെത്തന്നെ, ചെറിയ കുട്ടികളുടെ പേരിൽ വരെ സമൂഹ മാധ്യമ അക്കൗണ്ടുകൾ സുലഭമാണ്. മറ്റ് പല രാജ്യങ്ങളിലും ഇതിന് നിയന്ത്രണമുണ്ടെങ്കിലും ഇവിടെ ഏറ്റവും അധികം കാഴ്ചക്കാരുള്ളതും കുട്ടികൾക്ക് തന്നെ.

‘‘കുട്ടികളുടെ നഗ്നത വെളിവാക്കുന്ന ദൃശ്യങ്ങൾ ഒരു കാരണവശാലും പ്രസിദ്ധീകരിക്കരുത്. ചെറിയ കുട്ടികളെ കുളിപ്പിക്കുന്നത്, വസ്ത്രങ്ങൾ ധരിപ്പിക്കുന്നത് തുടങ്ങിയവയുടെയൊക്കെ വിഡിയോകൾ മാതാപിതാക്കൾ അപ്‌ലോഡ് ചെയ്യാറുണ്ട്. പക്ഷേ, വ്യാപകമായി ഇത് ദുരൂപയോഗം ചെയ്യപ്പെടുന്നുണ്ട്. തങ്ങളെ സംബന്ധിക്കുന്ന വിശേഷങ്ങൾ എല്ലാം മറ്റുള്ളവർക്ക് അറിയാം എന്ന രീതിയിൽ, അവരുടെ ജീവിതം തുറന്നുവെക്കുന്നത് ഭാവിയിൽ കുട്ടികൾക്ക് പ്രശ്നങ്ങളുണ്ടാക്കും.’’ ചൈൽഡ്‌ലൈൻ കോഓർഡിനേറ്ററായ അൻവർ കാരക്കാടൻ പറയുന്നു. 

പ്രതീകാത്മക ചിത്രം (File)

∙ തട്ടിപ്പിനും പരിധിയില്ല

‘‘ഈ ഭക്ഷണം കഴിച്ചാൽ പ്രമേഹം 300 ൽ നിന്ന് 100 ആകും’’, ‘‘1500 രൂപയുണ്ടെങ്കിൽ കോടീശ്വരന്മാരാകാം’’ ഇങ്ങനെ പോകും പെട്ടെന്ന് ആളെക്കൂട്ടുന്ന പല യൂട്യൂബ് വിഡിയോകളുടെയും തലക്കെട്ട്. ആരോഗ്യം, സാമ്പത്തികം എന്നീ വിഭാഗങ്ങളിലാണ് യൂട്യൂബ് കേന്ദ്രീകരിച്ച് ഏറ്റവും അധികം തട്ടിപ്പ് നടക്കുന്നത്. ആധികാരികതയില്ലാത്ത പല സ്ഥാപനങ്ങളുടെയും പരസ്യമായി ഈ വിഡിയോകൾ മാറുന്നതാണ് പ്രശ്നം.

‘‘സാധാരണഗതിയിൽ മീഡിയ സ്വീകരിക്കാത്ത പരസ്യങ്ങളുണ്ട്. മരുന്നുകളുടെയും മറ്റും പരസ്യത്തിന് നിയമപരമായി തന്നെ വിലക്കുണ്ട്. പക്ഷേ, യൂട്യൂബർമാരെ സമീപിച്ച് വിഡിയോ വഴി ഇത്തരം പരസ്യങ്ങൾ കയറ്റിവിടാനാണ് ശ്രമിക്കുന്നത്. അനധികൃതമായ പല ആപ്പുകളുടെയും പരസ്യവും ഇത്തരത്തിൽ വരുന്നുണ്ട്. ആരോഗ്യപരമായ വിഡിയോകളിലെ വ്യാജന്മാരാണ് വലിയ വില്ലൻമാർ. വിഡിയോ നോക്കി ചികിത്സിക്കുകയും രോഗം ഗുരുതരമാവുകയും ചെയ്തവരെ നേരിട്ടറിയാം’’, പൊതുമേഖലാ ബാങ്ക് എൻജിനീയറായ വി.കെ.ആദർശ് പറയുന്നു.

ഇത്തരം തട്ടിപ്പുകൾ പൂർണമായി നിരോധിക്കാനാവുമോ എന്ന് ചോദിച്ചാൽ സാധ്യമല്ല എന്നാണ് സാങ്കേതികവിദഗ്ധരുടെ മറുപടി. യൂട്യൂബ് എന്നത് ഏതെങ്കിലും ഒരു പ്രത്യേക ഭൂമിശാസ്ത്രപരിധിയിൽ ഒതുങ്ങുന്നതല്ല എന്നതാണ് കാരണം. ഇവിടെ നിന്ന് ചെയ്യാൻ വിലക്കുണ്ടെങ്കിലും സമാനമായ കണ്ടന്റ് മറ്റൊരു സ്ഥലത്തു നിന്നും കൈകാര്യം ചെയ്യാൻ കഴിയും. യൂട്യൂബ് വിഡിയോകളെ പൂർണമായി വിശ്വസിച്ച് അനധികൃത ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തും വ്യാജമരുന്നുകൾക്ക് പിന്നാലെ പോയും തട്ടിപ്പിന് ഇരയാവാതിരിക്കണമെങ്കിൽ സ്വയം ജാഗ്രത കൂടിയേ തീരൂ. 

 

English Summary: Concerns About YouTube's Content Control Start to Rise As More Contentious Cases Come to Light