വാതിൽപ്പുറത്തെ കളികൾ അസാധ്യമാക്കുന്ന ദീർഘശൈത്യത്തിൽ യുവാക്കൾക്ക് രസകരമായി പങ്കെടുക്കാവുന്ന ഇൻഡോർ ഗെയിം കണ്ടുപിടിക്കുകയെന്ന വെല്ലുവിളി അമേരിക്കയിലെ മാസച്യൂസെറ്റ്സിലുള്ള സ്പ്രിങ്ഫീൽഡ് വൈഎംസിഎ ട്രെയിനിങ് സ്കൂളിലുയർന്നു. പുതുചിന്ത അനുഗൃഹിച്ച ജെയിംസ് നായിംസ്മിത്ത് എന്ന കായികാധ്യപകന്റെ മനസ്സിൽ വിരിഞ്ഞ പുതുപുത്തൻ ആശയം വളർന്നു പുഷ്പിച്ചതാണ് ഇന്ന് യുവാക്കളുടെ ഹരമായ ബാസ്കറ്റ് ബോൾ കളി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നത്തെ കാഴ്ചപ്പാടനുസരിച്ച് നായിംസ്മിത്ത് 1891ൽ തുടങ്ങിയ കളി പ്രാകൃതമായിരുന്നു. ജിംനേഷ്യം ബാൽക്കണിയുടെ അടിവശത്ത് പത്തടി ഉയരത്തിൽ തറച്ചുപിടിപ്പിച്ച രണ്ടു പഴക്കുട്ടകളിലേക്ക് (peach baskets) ഫുട്ബോളിനോളം വലുപ്പമുള്ള പന്ത് എറിഞ്ഞു വീഴ്ത്തുകയാണ് മത്സരരീതി. 9 പേർ വീതമുള്ള ഇരുടീമുകളുടെ പന്തിടൽ മത്സരത്തിന് 13  കളിനിയമങ്ങളും ഉണ്ടാക്കി. പക്ഷേ കുട്ടയിൽനിന്നു പന്തെടുത്ത് താഴേയ്ക്ക് എറിഞ്ഞുകൊടുക്കാൻ ഏണിവച്ച് അതിന്മേൽ ആളെ നിർത്തുകയായിരുന്നു. കുട്ടയുടെ കീഴ്ഭാഗം മുറിച്ചുകളഞ്ഞാൽ പന്തു താനേ താഴോട്ടുവീണുകൊള്ളുമെന്ന കാര്യം ആരും ഓർത്തില്ല. ഇക്കാര്യത്തിൽ ബോധമുദിച്ചതു രണ്ടു വർഷത്തിനു ശേഷം മാത്രം!

ADVERTISEMENT

പരമ്പരാഗതമായി ചെയ്തുപോരുന്ന കാര്യങ്ങൾ ചിന്തിക്കാതെ അതേപടി തുടർന്നുപോകുന്ന രീതി വ്യാപകമാണ്. ബുദ്ധിയും പുതുചിന്തയുമുള്ളവർ പോലും പലപ്പോഴും മാറിച്ചിന്തിച്ചില്ലെന്നു വരാം. കായികരംഗത്തു വിപ്ലവം രചിച്ച നായിംസ്മിത്തിന്റെ മനസ്സിൽപ്പോലും കളിവേഗം പതിന്മടങ്ങു വർദ്ധിപ്പിക്കുന്ന ഈ ലളിതപരിഷ്കാരം എന്തുകൊണ്ട് രണ്ടുകൊല്ലക്കാലം മുള പൊട്ടിയില്ല?

ജെയിംസ് നായിംസ്മിത്തിനെക്കാൾ സമർത്ഥരായ കളിക്കാരും സ്പോട്സ്–സംഘാടകരും അന്ന് സ്പ്രിങ്ഫീൽഡിൽ ഉണ്ടായിരുന്നെന്നു വരാം. പക്ഷേ അവരാരും കായികചരിത്രത്തിലെ കഥാപാത്രങ്ങളല്ല. നായിംസ്മിത്താകട്ടെ പുതുചിന്തയുടെ ബലത്തിൽ കായികലോകത്തിൽ ചിരപ്രതിഷ്ഠ നേടി.

പ്രതീകാത്മക ചിത്രം (Photo by Delpixart/iStock)

പുതുചിന്തയിലൂടെ പലതും നേടാൻ ആഗ്രഹമുള്ളവർ ആത്മവിശ്വാസത്തോടെ മുന്നേറിയാൽ ജീവിതവിജയത്തിനു സാധ്യത കൂടും. പക്ഷേ, വിജയിച്ച പരമ്പരാഗതരീതികൾക്കപ്പുറം മെച്ചപ്പെട്ട രീതികൾ ആവിഷ്കരിക്കാനുള്ള താല്പര്യമുണ്ടാകണം. മാറ്റത്തിനു വഴങ്ങുന്ന മനസ്സു വേണം. യാഥാസ്തികത്വത്തിന് അടിമയാകരുത്. അപ്രതീക്ഷിതമായ ആശയങ്ങളും നിസ്സാരമെന്നു തോന്നിയേക്കാവുന്ന  ആശയങ്ങളും പരീക്ഷിക്കാൻ സന്നദ്ധതയുണ്ടായിരിക്കണം.

തിരിച്ചടികളും പരാജയങ്ങളും സമചിത്തതയോടെ നേരിടാൻ കഴിയണം. ഏതു രംഗത്തായാലും ഒറ്റയടിക്ക്, യാതൊരു തടസ്സവുമില്ലാതെ വിജയക്കൊടി പാറിച്ചവരില്ല. തിരിച്ചടിയിൽ മനസ്സു മടുത്ത് പിൻതിരിയുന്നവർക്ക് വലുതൊന്നും നേടാൻ കഴിയില്ല. ഒരിക്കൽ വീണാൽ റബർപ്പന്തുപോലെ കുതിച്ചുയരാനുള്ള പക്വത വിജയത്തിലേക്കുള്ള പാതയൊരുക്കും. വന്നുപോയ തെറ്റുകളിൽ നിന്നു പാഠങ്ങൾ പഠിക്കാനാവും. അവ ആവർത്തിക്കാതിരുന്നാൽ മതി. റിസ്കുകളെടുക്കാനും തയാറാവണം.

ADVERTISEMENT

പുതുമ ആവിഷ്കരിക്കണമെങ്കിൽ നിലവിലുള്ളതെല്ലാം സൂക്ഷ്മമായി വിലയിരുത്തുകയും അവയിൽ നൂതനയുക്തി പ്രയോഗിച്ച് ഫലങ്ങൾ സശ്രദ്ധം പഠിക്കുകയും വേണം. ആരും ചിന്തിച്ചിട്ടില്ലാത്ത രീതയിൽ ചിന്തിക്കണം. പെട്ടെന്ന് ഒരാശയം പൊട്ടിവീണുകിട്ടിയ അനുഭവം ചിലപ്പോഴുണ്ടാകാം പക്ഷേ അതു കാത്തിരിക്കുന്നതിൽ ബുദ്ധിയല്ല.

‌നമ്മുടെ നാട്ടിൽത്തന്നെ പുതുചിന്തയുടെ രസരമായ ഫലങ്ങളുണ്ട്. അമ്പലപ്പുഴ  അമ്പലത്തിലെ ചാക്യാർകൂത്തിനു മിഴാവു കൊട്ടിക്കൊണ്ടിരുന്നപ്പോൾ തെല്ലു മയങ്ങിപ്പോയ കുഞ്ചൻ നമ്പ്യാരെ ചാക്യാർ കഠിനമായി പരിഹസിച്ചു. ആക്ഷേപം താങ്ങാനാവാഞ്ഞ നമ്പ്യാർ ഒറ്റ രാത്രികൊണ്ട് തുള്ളലെന്ന കലാരൂപം മനസ്സിൽക്കണ്ട്, കല്യാണസൗഗന്ധികം എന്ന തുള്ളൽക്കഥയെഴുതിയുണ്ടാക്കി. പിറ്റേന്ന് ചാക്യാർ കൂത്തു തുടങ്ങിയപ്പോൾ നമ്പ്യാർ ക്ഷേത്രത്തിലെ മറ്റൊരിടത്ത് പുതിയ വേഷവുമായി തുള്ളൽപ്പാട്ടു പാടി തുള്ളിക്കളിച്ചു. പുതുമയിൽ ആകൃഷ്ടരായവരെല്ലാം കൂത്തമ്പലം വിട്ട് നമ്പ്യാരുടെ പുതുപുത്തൻ കലാരൂപം ആസ്വദിക്കാനെത്തി. ഈ ഐതിഹ്യം അക്ഷരാർത്ഥത്തിൽ ശരിയായിരിക്കണമെന്നില്ല. എങ്കിലും പരിഹാസത്തിനു പകരംവീട്ടി, സാധാരണക്കാരന്റെ ഭാഷയിൽ കവിത രചിച്ച്, നൃത്തരൂപവും വേഷവിധാനവും ആവിഷ്കരിച്ച് പുതിയൊരു ജനപ്രിയകലാരൂപത്തിന് ആ ഭാവനാശാലി തുടക്കം കുറിച്ചത് ശ്രദ്ധേയമായ പുതുമയാണ്.

പ്രതീകാത്മക ചിത്രം (By Dilok Klaisataporn/iStock)

പെരുന്തച്ചനെക്കുറിച്ചുള്ള ഐതിഹ്യങ്ങൾ പ്രസിദ്ധമാണല്ലോ. പാലം പണിഞ്ഞ് ജനങ്ങളെ രസിപ്പിക്കാൻ ചലിക്കുന്നൊരു പാവയെയും നിർമ്മിച്ചു. പാലത്തിൽ ആൾ കയറുമ്പോൾ മറ്റേ അറ്റത്തുള്ള പാവ താഴോട്ടു നീങ്ങി, നദിയിൽ നിന്നു വായിൽ വെള്ളം നിറച്ച് ഉയർന്നുവന്ന് മറുകരയിലെത്തുന്നയാളിന്റെ മുഖത്തേക്കു തുപ്പുന്ന രസികത്തം. ഇതു കണ്ട പെരുന്തച്ചന്റെ മകൻ മറ്റൊരു പാവയുണ്ടാക്കി ഘടിപ്പിച്ചു. തുപ്പുന്നതിനു മുൻപ് ആ പാവയുടെ കരണത്തടിക്കുന്ന പുതിയ പാവ.

വിനോദം നിൽക്കട്ടെ. ആധുനികജീവിതം ക്ലേശരഹിതവും രസകരവുമാക്കാൻ എന്തൊക്കെ പുതുമകളാണ് ശാസ്ത്രജ്ഞർ കണ്ടുപിടിച്ചിട്ടുള്ളത്! അച്ചടിയന്ത്രം, വൈദ്യുതിയും അതുകൊണ്ട് പ്രവർത്തിക്കുന്ന ഉപയുക്തികളും, ഫൊട്ടോഗ്രഫി, വാർത്താവിനിമയ വ്യവസ്ഥകൾ, റേഡിയോ, ടെലിവിഷൻ, കംപ്യൂട്ടർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അങ്ങനെ എത്രയെത്ര അനുഗ്രഹങ്ങൾ.

ADVERTISEMENT

ഇതിന്റെയെല്ലാം പിന്നിൽ പുതുചിന്തയ്ക്കു തയാറായ പ്രതിഭാശാലികളുടെ പ്രയത്നമുണ്ട്. നാം പലപ്പോഴും ഓർക്കാത്ത മഹത്തായ സേവനം.

പുതുചിന്തയ്ക്കൊപ്പം ജീവിതവിജയത്തിന് ഉപകരിക്കുന്ന മറ്റു ചിലതും കൂടിയുണ്ട്. എല്ലാം ഇംഗ്ലിഷിലെ ‘In’ എന്ന അക്ഷരക്കൂട്ടിൽ തുടങ്ങുന്നവ: Innovation, Intelligence, Insight, Intuition, Inspiration, Influence (പുതുചിന്ത, ബുദ്ധിശക്തി, ഉൾക്കാഴ്ച, സഹജാവബോധം, പ്രചോദനം, സജ്ജനങ്ങളുെട സ്വാധീനത).

പഴമ്പാട്ടുകൾ മാത്രം പാടാതെ, പുത്തൻ പാട്ടുകളും പാടി നോക്കാൻ മനസ്സുണ്ടായാൽ പലതിലും വിജയം കൈവരും.

English Summary: Ulkazhcha Column: The Importance of Adopting New Things in Life