ഫ്രാൻസ് കാഫ്കയും മിലൻ കുന്ദേരയും; പ്രാഗിന്റെ വലിയ എഴുത്തുകാർ - രണ്ടു ചെക് വൈരുദ്ധ്യങ്ങളും. ആദ്യത്തെയാളുടെ സ്വകാര്യജീവിതം കാലക്രമേണ സാഹിത്യത്തോടു ലയിച്ചുചേർന്നപ്പോൾ, രണ്ടാമത്തെയാൾ സാഹിത്യത്തിൽനിന്ന് വ്യക്തിജീവിതത്തെ ബലമായി അകറ്റിനിർത്തി. 1984ൽ ഫ്രഞ്ച് പരിഭാഷ ഇറങ്ങിയ ‘ദി അൺബെയറബിൾ ലൈറ്റ്നസ് ഓഫ് ബീയിങ്’ അസാധാരണ വിജയം നേടിയതിനു പിന്നാലെ നൽകിയ പാരിസ് റിവ്യൂ അഭിമുഖത്തിൽ കുന്ദേര വച്ച പ്രധാന വ്യവസ്ഥ വ്യക്തിപരമായ ചോദ്യങ്ങൾ പാടില്ല എന്നായിരുന്നു. സ്വകാര്യതയില്ലെങ്കിൽ, രഹസ്യമില്ലെങ്കിൽ സ്നേഹമോ സൗഹൃദമോ സാധ്യമല്ലെന്നു പറഞ്ഞ കുന്ദേര, കമ്യൂണിസ്റ്റ് ഭരണകൂടം സ്വകാര്യതയെ പൊലീസിനെ ഉപയോഗിച്ചു തച്ചുടയ്ക്കുമ്പോൾ ജനാധിപത്യസംവിധാനം മാധ്യമങ്ങളെ ഉപയോഗിച്ചാണ് അതു ചെയ്യുന്നതെന്നും വിമർശിച്ചു

ഫ്രാൻസ് കാഫ്കയും മിലൻ കുന്ദേരയും; പ്രാഗിന്റെ വലിയ എഴുത്തുകാർ - രണ്ടു ചെക് വൈരുദ്ധ്യങ്ങളും. ആദ്യത്തെയാളുടെ സ്വകാര്യജീവിതം കാലക്രമേണ സാഹിത്യത്തോടു ലയിച്ചുചേർന്നപ്പോൾ, രണ്ടാമത്തെയാൾ സാഹിത്യത്തിൽനിന്ന് വ്യക്തിജീവിതത്തെ ബലമായി അകറ്റിനിർത്തി. 1984ൽ ഫ്രഞ്ച് പരിഭാഷ ഇറങ്ങിയ ‘ദി അൺബെയറബിൾ ലൈറ്റ്നസ് ഓഫ് ബീയിങ്’ അസാധാരണ വിജയം നേടിയതിനു പിന്നാലെ നൽകിയ പാരിസ് റിവ്യൂ അഭിമുഖത്തിൽ കുന്ദേര വച്ച പ്രധാന വ്യവസ്ഥ വ്യക്തിപരമായ ചോദ്യങ്ങൾ പാടില്ല എന്നായിരുന്നു. സ്വകാര്യതയില്ലെങ്കിൽ, രഹസ്യമില്ലെങ്കിൽ സ്നേഹമോ സൗഹൃദമോ സാധ്യമല്ലെന്നു പറഞ്ഞ കുന്ദേര, കമ്യൂണിസ്റ്റ് ഭരണകൂടം സ്വകാര്യതയെ പൊലീസിനെ ഉപയോഗിച്ചു തച്ചുടയ്ക്കുമ്പോൾ ജനാധിപത്യസംവിധാനം മാധ്യമങ്ങളെ ഉപയോഗിച്ചാണ് അതു ചെയ്യുന്നതെന്നും വിമർശിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്രാൻസ് കാഫ്കയും മിലൻ കുന്ദേരയും; പ്രാഗിന്റെ വലിയ എഴുത്തുകാർ - രണ്ടു ചെക് വൈരുദ്ധ്യങ്ങളും. ആദ്യത്തെയാളുടെ സ്വകാര്യജീവിതം കാലക്രമേണ സാഹിത്യത്തോടു ലയിച്ചുചേർന്നപ്പോൾ, രണ്ടാമത്തെയാൾ സാഹിത്യത്തിൽനിന്ന് വ്യക്തിജീവിതത്തെ ബലമായി അകറ്റിനിർത്തി. 1984ൽ ഫ്രഞ്ച് പരിഭാഷ ഇറങ്ങിയ ‘ദി അൺബെയറബിൾ ലൈറ്റ്നസ് ഓഫ് ബീയിങ്’ അസാധാരണ വിജയം നേടിയതിനു പിന്നാലെ നൽകിയ പാരിസ് റിവ്യൂ അഭിമുഖത്തിൽ കുന്ദേര വച്ച പ്രധാന വ്യവസ്ഥ വ്യക്തിപരമായ ചോദ്യങ്ങൾ പാടില്ല എന്നായിരുന്നു. സ്വകാര്യതയില്ലെങ്കിൽ, രഹസ്യമില്ലെങ്കിൽ സ്നേഹമോ സൗഹൃദമോ സാധ്യമല്ലെന്നു പറഞ്ഞ കുന്ദേര, കമ്യൂണിസ്റ്റ് ഭരണകൂടം സ്വകാര്യതയെ പൊലീസിനെ ഉപയോഗിച്ചു തച്ചുടയ്ക്കുമ്പോൾ ജനാധിപത്യസംവിധാനം മാധ്യമങ്ങളെ ഉപയോഗിച്ചാണ് അതു ചെയ്യുന്നതെന്നും വിമർശിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്രാൻസ് കാഫ്കയും മിലൻ കുന്ദേരയും; പ്രാഗിന്റെ വലിയ എഴുത്തുകാർ - രണ്ടു ചെക് വൈരുദ്ധ്യങ്ങളും. ആദ്യത്തെയാളുടെ സ്വകാര്യജീവിതം കാലക്രമേണ സാഹിത്യത്തോടു ലയിച്ചുചേർന്നപ്പോൾ, രണ്ടാമത്തെയാൾ സാഹിത്യത്തിൽനിന്ന് വ്യക്തിജീവിതത്തെ ബലമായി അകറ്റിനിർത്തി. 1984ൽ ഫ്രഞ്ച് പരിഭാഷ ഇറങ്ങിയ ‘ദി അൺബെയറബിൾ ലൈറ്റ്നസ് ഓഫ് ബീയിങ്’ അസാധാരണ വിജയം നേടിയതിനു പിന്നാലെ നൽകിയ പാരിസ് റിവ്യൂ അഭിമുഖത്തിൽ കുന്ദേര വച്ച പ്രധാന വ്യവസ്ഥ വ്യക്തിപരമായ ചോദ്യങ്ങൾ പാടില്ല എന്നായിരുന്നു. സ്വകാര്യതയില്ലെങ്കിൽ, രഹസ്യമില്ലെങ്കിൽ സ്നേഹമോ സൗഹൃദമോ സാധ്യമല്ലെന്നു പറഞ്ഞ കുന്ദേര, കമ്യൂണിസ്റ്റ് ഭരണകൂടം സ്വകാര്യതയെ പൊലീസിനെ ഉപയോഗിച്ചു തച്ചുടയ്ക്കുമ്പോൾ ജനാധിപത്യസംവിധാനം മാധ്യമങ്ങളെ ഉപയോഗിച്ചാണ് അതു ചെയ്യുന്നതെന്നും വിമർശിച്ചു. തനിക്ക് ആത്മകഥയില്ല. തന്റെ നോവലുകളിലും ആത്മകഥാപരമായ ഒന്നുമില്ല. തന്റെ എല്ലാ കഥാപാത്രങ്ങളും സമ്പൂർണമായും സാങ്കൽപികമാണ്. എഴുത്തുകാരുടെ രചനകളെ പഠിക്കാതെ അവരുടെ സ്വകാര്യജീവിതം അന്വേഷിച്ചുപോകുന്ന പ്രവണതയോടു കുന്ദേര വിമുഖനായിരുന്നു. 

കോളജ് കാലം മുതൽ അറുപതുകളുടെ ഒടുവിലെ പ്രാഗ് വസന്തം വരെ ചെക് കമ്യൂണിസ്റ്റ്പാർട്ടിയിൽ കുന്ദേര അംഗമായിരുന്നു. ഈ സമയത്ത് സോഷ്യലിസ്റ്റ് റിയലിസത്തിന്റെ ചുവടുപിടിച്ചു മൂന്നു കാവ്യസമാഹാരവും ഇറക്കി. അക്കാലത്ത് ഒരു മേലധികാരിയെ വിമർശിച്ചതിനു ജോലിയിൽനിന്നു പുറത്താക്കി. കമ്യൂണിസ്റ്റ് ചെക്കോസ്ലാവോക്യയിലെ ഈ അനുഭവങ്ങളാണ് 1967ൽ ‘ദ് ജോക്ക്’ എന്ന നോവലായത്. മനുഷ്യമുഖമുള്ള സോഷ്യലിസം എന്ന മുദ്രാവാക്യത്തോടെ ചെക് കമ്യൂണിസ്റ്റ്പാർട്ടി സ്റ്റാലിനിസത്തിൽനിന്ന് അകന്നു പാശ്ചാത്യ ഉദാരതയിലേക്കു നീങ്ങിയ 1968ലെ പ്രാഗ് വസന്തത്തിൽ കുന്ദേരയും പങ്കുചേ‍ർന്നു. സോവിയറ്റ് യൂണിയൻ യുദ്ധടാങ്കുകൾ അയച്ചാണ് ഈ വസന്തത്തെ ചെറുത്തത്. സോവിയറ്റ് അധിനിവേശത്തിനുശേഷം പ്രാഗിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രഫസർ ജോലി കുന്ദേരയ്ക്കു നഷ്ടമായി. പുസ്തകങ്ങളും നിരോധിക്കപ്പെട്ടു. ചെക് ഭാഷയിൽ സാഹിത്യമെഴുതിയിരുന്ന ആൾ പാരിസിലേക്ക് കുടിയേറിയ സാഹചര്യമിതാണ്. പാർട്ടിയിൽനിന്നകലുന്ന വർഷങ്ങളിലെഴുതിയ കഥകളുടെ സമാഹാരമാണ്, ഒരു നോവൽ രൂപത്തിൽ ലാഫബിൾ ലവ്‌സ് (1969) എന്ന പേരിലിറങ്ങിയത്.

മിലൻ കുന്ദേര. 1973ൽ പകർത്തിയ ചിത്രം. Photo by AFP
ADVERTISEMENT

ഭാര്യക്കൊപ്പം 1975ൽ പാരിസിലേക്ക് കുടിയേറുമ്പോൾ പ്രാഗിൽനിന്നു കുറച്ചു പുസ്തകങ്ങൾ മാത്രമേ കുന്ദേരയ്ക്ക് കൊണ്ടുപോകാനായുള്ളു. അതിലൊന്നു ജോൺ അപ്ഡേക്കിന്റെ Centaur എന്ന നോവലായിരുന്നു; പരാജിതനായ പിതാവിന്റെ കഥ പറയുന്ന ആ നോവൽ, കുന്ദേരയിൽ അച്ഛന്റെ ഓർമ ഉണർത്തി. പ്രാഗിലെ അറിയപ്പെടുന്ന പിയാനിസ്റ്റ് ആയിരുന്നു അദ്ദേഹം. സംഗീതം പഠിപ്പിച്ചെങ്കിലും സംഗീതജ്ഞനാകാനുള്ള താൽപര്യം കുന്ദേരയ്ക്കില്ലായിരുന്നു. എങ്കിലും അദ്ദേഹം പാശ്ചാത്യസംഗീതം നന്നായി ആസ്വദിച്ചു. സംഗീതജ്ഞന്മാരോട് അടുത്ത സൌഹൃദമുണ്ടാക്കി. പാരിസിൽ കുന്ദേരയുടെ ചെറിയ ഫ്ലാറ്റിൽ തത്വചിന്തയും സംഗീതപഠനങ്ങളുമായിരുന്നു പുസ്തകങ്ങളിലേറെയും. പാരിസ് റിവ്യുവിന്റെ അഭിമുഖകാരൻ കുന്ദേരയുടെ ഫ്ലാറ്റിൽ ചെന്നപ്പോൾ എഴുത്തുകാരന്റെ മുറിയുടെ ഭിത്തിയിൽ രണ്ടു ചിത്രങ്ങളാണു കണ്ടത്– കുന്ദേരയുടെ അച്ഛന്റെയും ചെക് സംഗീജ്‍ഞനായ ലയോഷ് യാനാ ചെക്കിന്റെയും.

എഴുത്തുകാരുടെ സ്വത്വം, ദേശം, ഭാഷ എന്നിവ സംബന്ധിച്ചു കുന്ദേര സ്വീകരിച്ച നിലപാടുകൾ വ്യത്യസ്തമായിരുന്നു. സ്വന്തം നാട് എന്ന സങ്കൽപം കുന്ദേരയിൽ എഴുത്തുകാരന്റെ അചഞ്ചലമായ സ്വാതന്ത്ര്യം എന്ന സങ്കൽപവുമായി ചേർന്നുനിന്നു. താനിനി ഒരിക്കലും പ്രാഗിലേക്കു തിരിച്ചുപോകില്ലെന്നത് ഒരു നിലപാടായിരുന്നു. 1930കളിൽ നാത്സി ജർമനി വിട്ട് യുഎസിൽ അഭയം തേടിയ തോമസ് മൻ അടക്കമുള്ള എഴുത്തുകാർക്കും ബുദ്ധിജീവികൾക്കും ഒരിക്കൽ ജർമനിയിലേക്കു മടങ്ങിപ്പോകാമെന്നു പ്രതീക്ഷയുണ്ടായിരുന്നു. അവരിലേറെപ്പേരും രണ്ടാം ലോകയുദ്ധം കഴിഞ്ഞപ്പോൾ നാട്ടിൽ തിരിച്ചെത്തുകയും ചെയ്തു. എന്നാൽ, പ്രാഗിലേക്കു മടങ്ങാനുള്ള സാഹചര്യം ഉണ്ടായപ്പോഴും കുന്ദേര പോയില്ല. 40 വർഷത്തിനുശേഷം 2019ൽ ചെക് പൗരത്വം പുനഃസ്ഥാപിച്ചപ്പോഴും ആ നിസ്സംഗത തുടർന്നു. പാരിസിലെ ജീവിതത്തിനിടെ, തന്റെ വേരുകൾ നഷ്ടപ്പെട്ടെന്നോ ദേശം നഷ്ടമായെന്നോ കുന്ദേരയ്ക്കു തോന്നിയില്ല. ഇതിന് 1985ൽ അദ്ദേഹം പറഞ്ഞ കാരണം ശ്രദ്ധേയമാണ് – ആയിരത്തോളം വർഷമായി ചെക്കോസ്ലാവോക്യ പാശ്ചാത്യലോകത്തിന്റെ ഭാഗമാണ്. സോവിയറ്റ് അധിനിവേശത്തിലായതോടെ പ്രാഗിന് അതിന്റെ പാശ്ചാത്യസ്വത്വം നഷ്ടമായി. അതിനാൽ പ്രാഗിലുള്ള ജീവിതത്തിലാവും തനിക്കു വേരുകൾ നഷ്ടപ്പെട്ടതായി തോന്നുക.

കുന്ദേരയുടെ ചില പുസ്തകങ്ങൾ

1980കളിൽ പാരിസിലേക്കു കുടിയേറിയശേഷവും കുന്ദേര ചെക് ഭാഷയിലാണു നോവലുകൾ എഴുതിയത്. ലേഖനങ്ങൾ ഫ്രഞ്ചിലും. 2000നുശേഷമെഴുതിയ രണ്ടു നോവലുകൾ ഫ്രഞ്ചിലായിരുന്നു.

ആദ്യ നോവലായ ‘ദ് ജോക്ക്’ പ്രസിദ്ധീകരിച്ച പാരിസിലെ ഗാലിമാഹ് എഡിഷൻസാണു തുടർന്നും കുന്ദേരയെ അച്ചടിച്ചത്. 1974 ലാണു ‘ലൈഫ് ഇസ് എൽസ്‍വെയർ’ യുഎസിൽ പ്രസിദ്ധീകരിച്ചത്. ‘ലാഫബിൾ ലവ്സ്’1975ൽ; ‘ദ് ഫെയർവെൽ പാർട്ടി’ 1976ലും.

ADVERTISEMENT

സെൻട്രൽ യൂറോപ്യൻ നോവലിലെ ഭാവനാലോകമാണു കുന്ദേരയിലെ നോവലിസ്റ്റിനെ സൃഷ്ടിച്ചത്. കാഫ്കയ്ക്കു പുറമേ റോബർട്ട് മ്യൂസിൽ, ഹെർമൻ ബ്രോച് എന്നിവരുടെ ഫിക്ഷനെപ്പറ്റി കുന്ദേര വിശദമായി എഴുതി. നോവൽ എന്ന സാഹിത്യരൂപത്തെ സംബന്ധിച്ച കുന്ദേരയുടെ നിലപാടുകൾ ആദ്യം ദി ആർട് ഓഫ് ദ് നോവൽ (1986) എന്ന പേരിൽ പുറത്തിറങ്ങി. ആ പരമ്പരയിൽ രണ്ടു പുസ്തകങ്ങൾ കൂടി കുന്ദേര എഴുതി– Testaments Betrayed (1993), The Curtain (2005).

ടോൾസ്റ്റോയി ആയിരുന്നു കുന്ദേരയുടെ ഇഷ്ട റഷ്യൻ നോവലിസ്റ്റ്. ഡെസ്റ്റോയെവ്സ്കിയെക്കാൾ ആധുനികനായി ടോൾസ്റ്റോയി അദ്ദേഹത്തിന് അനുഭവപ്പെട്ടു. അന്നാ കരിനീനയുടെ ഏറ്റവും ഗംഭീരമായ പഠനങ്ങളിലൊന്നു കുന്ദേരയുടേതാണ്.

തൊണ്ണൂറുകളിൽ എന്റെ തലമുറയ്ക്ക് ആരാധ്യരായിരുന്ന ഗബ്രിയേൽ ഗാർസ്യ മാർകേസ്, ജോർജ് അമാദോ, യാസുനാരി കവാബത്ത, ഇറ്റാലോ കാൽവിനോ തുടങ്ങിയവർക്കൊപ്പമാണു കുന്ദേരയുടെയും സ്ഥാനമെങ്കിലും അയാൾ ഉണ്ടാക്കിയതു വ്യത്യസ്തമായ അനുഭവമായിരുന്നു. അതിനൊരു കാരണം കുന്ദേരയുടെ തുറന്ന കമ്യൂണിസ്റ്റ് വിരുദ്ധതയായിരുന്നു. മറ്റൊന്നു നർമവും ലൈംഗികതയും സംയോജിച്ച കുന്ദേരയുടെ പുതിയ ഭാഷ; ‘അൺബെയറബിൾ ലൈറ്റ്നസ് ഓഫ് ബീയിങ്’ ആകർഷമായത് അതുകൊണ്ടായിരുന്നു. ‘ഇമ്മോർട്ടാലിറ്റി’ ഇറങ്ങിയ കാലത്ത് അതൊരു സംഭവമായിരുന്നു. കവിതയും യൗവനവും നിറഞ്ഞ ഒരു ലോകത്തേക്ക് ആ കൃതി വിരൂപമായ ഒരു ചിരി പോലെ വന്നു – കനമില്ലാത്ത ഉടലുകളുടെ ചൂടും ഭാഷയിലെ കെട്ടുപിണഞ്ഞ കാലവും; അതു കുന്ദേര ചെക് ഭാഷയിലെഴുതിയ അവസാന നോവലായിരുന്നു. തുടർന്നുള്ള രണ്ടു നോവലുകളും വർഷങ്ങളുടെ ഇടവേളയിൽ ഫ്രഞ്ചിലാണ് എഴുതിയത്. 2014 ൽ അവസാന നോവലായ ‘ദ് ഫെസ്റ്റിവൽ ഓഫ് ഇൻസിഗ്‍നിഫിക്കൻസ്’ ഇറങ്ങുമ്പോൾ കുന്ദേര 80കളിൽ ഉണ്ടാക്കിയ ആ പ്രകമ്പനം അവസാനിച്ചിരുന്നു. ഇത് നോവലിസ്റ്റിനെ തീരെ അലട്ടിയതുമില്ല. 

മിലൻ കുന്ദേര (Photo by Miguel MEDINA / AFP)

അമേരിക്കൻ നോവലിസ്റ്റ് ഫിലിപ് റോത്തിനോട് ഒരിക്കൽ മിലൻ കുന്ദേര പറഞ്ഞു– ‘കുട്ടിയായിരിക്കുമ്പോൾ, ഞാൻ അദൃശ്യനാകാൻ കഴിയുന്ന ഒരു മാന്ത്രികലേപനത്തിനുവേണ്ടിയായിരുന്നു ഏറ്റവും ആഗ്രഹിച്ചത്. മുതിർന്നപ്പോൾ, എഴുതാൻ തുടങ്ങിയപ്പോൾ വിജയം ആഗ്രഹിച്ചു. ഇപ്പോൾ ഞാൻ വിജയിയാണ്. എന്നെ അദൃശ്യനാക്കുന്ന ഒരു മാന്ത്രികലേപനമാണ് ഞാനിന്ന് ആഗ്രഹിക്കുന്നത്.’

ADVERTISEMENT

1980കളിൽ കുന്ദേര ഈ മനോനിലയിലായിരുന്നു. യഥാർഥ എഴുത്തുകാരൻ തന്റെ കൃതിയിൽ ലയിച്ച് ഇല്ലാതായിത്തീരുകയാണു വേണ്ടതെന്ന ഫ്ലോബേറിന്റെ വാക്യം കുന്ദേര ഉദ്ധരിച്ചു. ഇതിനർഥം പൊതുജീവിതം അവസാനിപ്പിക്കലായിരുന്നു.

2000നുശേഷം അദ്ദേഹം ഒരു അഭിമുഖവും നൽകിയില്ല. പൊതുപരിപാടികളിൽ പങ്കെടുത്തില്ല. ഏതാണ്ട് അദ്യശ്യനായി പാരിസിൽ ജീവിച്ചു. അടുത്ത സുഹൃത്തുക്കളോടു തന്റെ സ്വകാര്യകാര്യങ്ങൾ പുറത്തു പറയരുതെന്നു ചട്ടംകെട്ടി. ആത്മകഥ എഴുതാൻ വിസമ്മതിച്ചു. കാരണം എഴുത്തുകാരന്റെ വിലയിരുത്തലുകളും വിധിപ്രസ്താവനങ്ങളും മൗഢ്യമാണ്. 

സ്വന്തം കൃതികളുടെ വിവർത്തകരോട് ഏറ്റവും കലഹിച്ച കുന്ദേര, ‘ദ് ജോക്’ എന്ന കൃതിയുടെ ഇംഗ്ലിഷ് പരിഭാഷ മൂന്നുവട്ടമാണ് പരിഷ്കരിച്ചത്. അസൽ കൃതിയിലെ അയുക്തികതകളെ യുക്തിപരമാക്കാൻ വിവർത്തകർ ശ്രമിക്കുന്നുവെന്നാണ് അദ്ദേഹം പരാതിപ്പെട്ടത്. ഇപ്രകാരം യുക്തിഭദ്രമാക്കിയ ഗദ്യമാണ് അന്ന കരനീനയുടെ ഫ്രഞ്ച് വിവർത്തനത്തിലേതെന്നു ചൂണ്ടിക്കാട്ടി, ടോൾസ്റ്റോയിയാണ് ഏറ്റവും മോശമായി വിവർത്തനം ചെയ്യപ്പെട്ട എഴുത്തുകാരൻ എന്നും പ്രഖ്യാപിച്ചു.

ഒരു കോമ പോലും വഴിതെറ്റാത്ത കണിശതയുള്ള ഗദ്യത്തിനായി നിലകൊണ്ട കുന്ദേര ഫ്രഞ്ചിലെഴുതിയ ലേഖനങ്ങൾ അതേ ഭാഷയിലെഴുതിയ അവസാനത്തെ രണ്ടു നോവലുകളെക്കാൾ ഉജ്വലമായി. ഏറ്റവും ഒടുവിൽ പ്രസിദ്ധീകരിച്ചതും ഒരു ലേഖനസമാഹാരമാണ്. A kidnapped West: The Tragedy of Central Europe.

സ്വന്തം ജീവിതകഥ പറയാൻ മടിച്ച, കമ്യൂണിസ്റ്റ് കാലത്തു താനെഴുതിയ കവിതകളും ലേഖനങ്ങളും പുനഃപ്രസിദ്ധീകരിക്കുന്നതു വിലക്കിയ  നോവലിസ്റ്റിന്റെ രണ്ടു ജീവചരിത്രങ്ങൾ, രണ്ടും എഴുത്തുകാരന്റെ അംഗീകാരമില്ലാതെ, കഴിഞ്ഞ നാലുവർഷത്തിനിടെ ഇറങ്ങി. ‘Milan Kundera: A Writers Life’ എന്ന ആദ്യ പുസ്തകത്തിൽ സ്വകാര്യജീവിതം തീരെ പരാമർശിച്ചിട്ടേയില്ല. (ഗ്രന്ഥകാരൻ: ഴാങ് ഡോമിനിക് ബ്രീയർ). രണ്ടാമത്തെ ജീവചരിത്രം യാൻ നൊവാക് എഴുതിയ ‘Milan Kundera – Hiz Czech Life and Times’ നേരെ തിരിച്ചും. ഇതിൽ കുന്ദേര ഒളിപ്പിച്ചുവച്ച ഭൂതകാലം മുഴുവനായും ചികഞ്ഞുപുറത്തിട്ടിരിക്കുന്നു. എഴുത്തുകാരൻ അത്ര സത്യസന്ധനല്ല എന്നും നൊവാക് പറയുന്നു. ചെക്കോസ്ലാവോക്യയിൽ കുന്ദേരയ്ക്കു നല്ല പ്രതിഛായ അല്ല. നാടിന്റെ കഷ്ടകാലത്ത് നാടുപേക്ഷിച്ചു സ്വന്തം കാര്യം നോക്കിപ്പോയി എന്നൊരു വിമർശനം മുൻപേയുണ്ട്. മാത്രമല്ല കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായിരുന്ന കാലത്ത് ചില സുഹൃത്തുക്കളെ നിഷ്ക്കരുണം ഒറ്റിയിട്ടുണ്ടെന്നും ആരോപണമുണ്ട്. ചെക്കോസ്ലാവോക്യയിൽ കുന്ദേരയുടെ പുസ്തകങ്ങളുടെ വിലക്കു പിൻവലിക്കപ്പെട്ടിട്ടും അവ കാര്യമായി സ്വീകരിക്കപ്പെട്ടില്ല.

1973 ഒക്ടോബറിൽ കുന്ദേര പ്രാഗിൽ (Photo by AFP/FILES)

പ്രാഗ് വസന്തത്തിന്റെ തകർച്ചയാണ് കുന്ദേരയെ പാരിസിലേക്ക് ഓടിച്ചത്. ഗൃഹാതുരതകളില്ലാതെ പാരിസിൽ ഒരു ഫ്രഞ്ചുകാരനായി 94 വയസ്സുവരെ ജീവിച്ചു. ഇക്കാലമത്രയും സാഹിത്യത്തിലെയും പൊതുജീവിതത്തിലെയും സ്ഥൂലമായ അഭിരുചികളെ മിലൻ കുന്ദേര കഠിനമായി വെറുത്തു. അതിനെതിരായി നിരന്തരമായ ഭാവുകത്വസമരം തന്നെ ഭാഷയിൽ നടത്തുകയും ചെയ്തു. അഭിരുചിയുടെ തകർച്ചയും അന്തഃസാരശൂന്യതയും സംബന്ധിച്ച കുന്ദേരയുടെ ആശങ്ക എന്നും പ്രസക്തമാണ്. പക്ഷേ 90കളിൽ ആവേശത്തോടെ വായിക്കപ്പെട്ട കുന്ദേരയുടെ നോവലുകൾ ഇന്ന് അതേ വികാരമുണർത്തുമോ എന്നു സംശയമാണ്. അതേസമയം അദ്ദേഹം ഫിക്ഷനെക്കുറിച്ചെഴുതിയ മൂന്നു പുസ്തകങ്ങളും അങ്ങനെയാവില്ലെന്നും ഞാൻ കരുതുന്നു.

 

English Summary: A Memoir on Czech-French Writer Milan Kundera