ഉയർന്ന പിഎഫ് പെൻഷന് അപേക്ഷിക്കാനുള്ള സമയപരിധി കഴിഞ്ഞതോടെ എത്ര തുക പെൻഷൻ ഫണ്ടിലേക്കു തിരിച്ചടയ്ക്കണം, എത്ര പെൻഷൻ കിട്ടും തുടങ്ങിയ കണക്കുകൂട്ടലുകളിലാണ് വരിക്കാർ. ഹയർ ഓപ്ഷൻ നൽകിയവർക്ക് തിരിച്ചടയ്ക്കാനുള്ള തുകയറിയിച്ചുകൊണ്ട് ഇപിഎഫ്ഒ അയയ്ക്കുന്ന ഡിമാൻഡ് നോട്ടിസിൽ എത്ര തുക പെ‍ൻഷൻ കിട്ടുമെന്നു പറയാത്തതിനാൽ പല വരിക്കാരും ആശയക്കുഴപ്പത്തിലാണ്. നൽകിയ അപേക്ഷയുടെ തൽസ്ഥിതി എങ്ങനെയറിയാം? ഉയർന്ന പെൻഷന് അപേക്ഷിച്ചവർ തിരിച്ചടയ്ക്കാനുള്ള തുക എത്രയെന്ന് കണക്കുകൂട്ടാൻ എന്താണു വഴി? എത്ര പെൻഷൻ കിട്ടുമെന്ന് എങ്ങനെ കൃത്യമായി മനസ്സിലാക്കാം? വിശദമായി പരിശോധിക്കുകയാണിവിടെ.

ഉയർന്ന പിഎഫ് പെൻഷന് അപേക്ഷിക്കാനുള്ള സമയപരിധി കഴിഞ്ഞതോടെ എത്ര തുക പെൻഷൻ ഫണ്ടിലേക്കു തിരിച്ചടയ്ക്കണം, എത്ര പെൻഷൻ കിട്ടും തുടങ്ങിയ കണക്കുകൂട്ടലുകളിലാണ് വരിക്കാർ. ഹയർ ഓപ്ഷൻ നൽകിയവർക്ക് തിരിച്ചടയ്ക്കാനുള്ള തുകയറിയിച്ചുകൊണ്ട് ഇപിഎഫ്ഒ അയയ്ക്കുന്ന ഡിമാൻഡ് നോട്ടിസിൽ എത്ര തുക പെ‍ൻഷൻ കിട്ടുമെന്നു പറയാത്തതിനാൽ പല വരിക്കാരും ആശയക്കുഴപ്പത്തിലാണ്. നൽകിയ അപേക്ഷയുടെ തൽസ്ഥിതി എങ്ങനെയറിയാം? ഉയർന്ന പെൻഷന് അപേക്ഷിച്ചവർ തിരിച്ചടയ്ക്കാനുള്ള തുക എത്രയെന്ന് കണക്കുകൂട്ടാൻ എന്താണു വഴി? എത്ര പെൻഷൻ കിട്ടുമെന്ന് എങ്ങനെ കൃത്യമായി മനസ്സിലാക്കാം? വിശദമായി പരിശോധിക്കുകയാണിവിടെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉയർന്ന പിഎഫ് പെൻഷന് അപേക്ഷിക്കാനുള്ള സമയപരിധി കഴിഞ്ഞതോടെ എത്ര തുക പെൻഷൻ ഫണ്ടിലേക്കു തിരിച്ചടയ്ക്കണം, എത്ര പെൻഷൻ കിട്ടും തുടങ്ങിയ കണക്കുകൂട്ടലുകളിലാണ് വരിക്കാർ. ഹയർ ഓപ്ഷൻ നൽകിയവർക്ക് തിരിച്ചടയ്ക്കാനുള്ള തുകയറിയിച്ചുകൊണ്ട് ഇപിഎഫ്ഒ അയയ്ക്കുന്ന ഡിമാൻഡ് നോട്ടിസിൽ എത്ര തുക പെ‍ൻഷൻ കിട്ടുമെന്നു പറയാത്തതിനാൽ പല വരിക്കാരും ആശയക്കുഴപ്പത്തിലാണ്. നൽകിയ അപേക്ഷയുടെ തൽസ്ഥിതി എങ്ങനെയറിയാം? ഉയർന്ന പെൻഷന് അപേക്ഷിച്ചവർ തിരിച്ചടയ്ക്കാനുള്ള തുക എത്രയെന്ന് കണക്കുകൂട്ടാൻ എന്താണു വഴി? എത്ര പെൻഷൻ കിട്ടുമെന്ന് എങ്ങനെ കൃത്യമായി മനസ്സിലാക്കാം? വിശദമായി പരിശോധിക്കുകയാണിവിടെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉയർന്ന പിഎഫ് പെൻഷന് അപേക്ഷിക്കാനുള്ള സമയപരിധി കഴിഞ്ഞതോടെ എത്ര തുക പെൻഷൻ ഫണ്ടിലേക്കു തിരിച്ചടയ്ക്കണം, എത്ര പെൻഷൻ കിട്ടും തുടങ്ങിയ കണക്കുകൂട്ടലുകളിലാണ് വരിക്കാർ. ഹയർ ഓപ്ഷൻ നൽകിയവർക്ക് തിരിച്ചടയ്ക്കാനുള്ള തുകയറിയിച്ചുകൊണ്ട് ഇപിഎഫ്ഒ അയയ്ക്കുന്ന ഡിമാൻഡ് നോട്ടിസിൽ എത്ര തുക പെ‍ൻഷൻ കിട്ടുമെന്നു പറയാത്തതിനാൽ പല വരിക്കാരും ആശയക്കുഴപ്പത്തിലാണ്. നൽകിയ അപേക്ഷയുടെ തൽസ്ഥിതി എങ്ങനെയറിയാം? ഉയർന്ന പെൻഷന് അപേക്ഷിച്ചവർ തിരിച്ചടയ്ക്കാനുള്ള തുക എത്രയെന്ന് കണക്കുകൂട്ടാൻ എന്താണു വഴി? എത്ര പെൻഷൻ കിട്ടുമെന്ന് എങ്ങനെ കൃത്യമായി മനസ്സിലാക്കാം? വിശദമായി പരിശോധിക്കുകയാണിവിടെ. 

പെൻഷൻ ഫണ്ടിലേക്കു തിരിച്ചടയ്ക്കേണ്ട തുക കണക്കാക്കാനുള്ള എക്സൽ യൂട്ടിലിറ്റി ലിങ്ക് ഇപിഎഫ്ഒ വെബ്സൈറ്റിൽ ലഭ്യമാണ്. എന്നാൽ, പിഎഫ് വിഹിതം അടച്ചു തുടങ്ങിയതു മുതൽ വിരമിച്ചതുവരെ (സർവീസിൽ തുടരുന്നവരെങ്കിൽ 2023 ഫെബ്രുവരി വരെ) ഓരോ മാസവും ലഭിച്ച ശമ്പളവിവരം കൈവശമുണ്ടായിരിക്കണം. എങ്കിൽ മാത്രമേ തിരിച്ചടയ്ക്കാനുള്ള തുക ഈ എക്സൽ സംവിധാനമുപയോഗിച്ച് കൃത്യമായി കണ്ടെത്താൻ കഴിയുകയുള്ളൂ. 2010 മാർച്ച് മുതൽ ഇതുവരെയുള്ള ശമ്പള വിവരം പിഎഫ് വെബ്സൈറ്റിൽ ലഭ്യമായ മെംബർ പാസ്ബുക്കിലുണ്ട്. ഇതിനു മുൻപു സർവീസിലുള്ളവർ പെൻഷൻ പദ്ധതി തുടങ്ങിയ 1995 നവംബർ മുതൽ 2010 ഫെബ്രുവരി വരെയുള്ള ശമ്പള വിവരം സംഘടിപ്പിക്കേണ്ടിവരും. 

ADVERTISEMENT

അപേക്ഷയുടെ തൽസ്ഥിതി എങ്ങനെയറിയും; എക്സൽ ലിങ്ക് എവിടെ കിട്ടും? 

ഗൂഗിളിൽ member e sewa എന്ന് സേർച്ച് ചെയ്താൽ unifiedportal-mem.epfindia.gov.in എന്ന വെബ്സൈറ്റിലെ മെംബർ ഹോം പേജ് കാണാം. ഈ പേജിൽ ഇംപോർട്ടന്റ് ലിങ്ക്സ് എന്ന വിഭാഗത്തിൽ ട്രാക്ക് ആപ്ലിക്കേഷൻ സ്റ്റാറ്റസ് ഫോർ പെൻഷൻ ഓൺ ഹയർ വേജസ് എന്ന ലിങ്ക് കാണാം. ഇതിൽ ക്ലിക്ക് ചെയ്താൽ പുതിയ രണ്ട് ലിങ്കുകൾ ലഭിക്കും. 1) ഹയർ ഓപ്ഷൻ നൽകിയതിന്റെ തൽസ്ഥിതി അറിയാനുള്ളത്. 2) ഉയർന്ന പെൻഷൻ ലഭിക്കാനായി പെൻഷൻ‌ ഫണ്ടിലേക്കു തിരിച്ചടയ്ക്കേണ്ടുന്ന കുടിശിക കണക്കാക്കാനുള്ള കാൽക്കുലേറ്റർ. 

അപേക്ഷയുടെ തൽസ്ഥിതി അറിയാൻ യുഎഎൻ നമ്പർ, ഓപ്ഷൻ നൽകിയപ്പോൾ ലഭിച്ച അക്നോളജ്മെന്റ് നമ്പർ, പിപിഒ നമ്പർ എന്നിവയിലേതെങ്കിലുമൊന്നും കാപ്ചയും പൂരിപ്പിച്ച ശേഷം ലഭിക്കുന്ന ഒടിപി നൽകിയാൽ മതി. അപ്പോൾ തുറന്നുവരുന്ന പേജിൽ ജീവനക്കാരൻ നൽകിയ അപേക്ഷയുടെ പൂർണവിവരങ്ങളും തൊഴിലുടമ അംഗീകരിച്ചു കഴിഞ്ഞോ, ഇപിഎഫ്ഒ നടപടിയെടുത്തോ തുടങ്ങിയ കാര്യങ്ങളും അറിയാം. 

ഫൈനൽ ആപ്ലിക്കേഷൻ സ്റ്റാറ്റസ് എന്ന കോളത്തിനു താഴെയാണ് തൽസ്ഥിതി എന്താണെന്നു പറയുക. നൽ‌കിയ അപേക്ഷ ഇപിഎഫ്ഒയിൽനിന്ന് തൊഴിലുടമയ്ക്ക് ഫോർവേഡ് ചെയ്തുവെങ്കിൽ പെൻഡിങ് അറ്റ് എംപ്ലോയർ എന്നാണു കാണിക്കുക. തൊഴിലുടമ അപേക്ഷ അംഗീകരിച്ച് തിരിച്ചയച്ചിട്ടുണ്ടെങ്കിൽ എസ്റ്റാബ്ലിഷ്മെന്റ് ആപ്ലിക്കേഷൻ സ്റ്റാറ്റസ് എന്നതിനു താഴെ എംപ്ലോയർ അപ്രൂവ്ഡ് എന്നുണ്ടാവും. നിലവിൽ ഏത് ഇപിഎഫ് ഓഫിസിന്റെ പരിഗണനയിലാണ് എന്ന കാര്യവും പേജിലുണ്ടാകും. തിരിച്ചടയ്ക്കാനുള്ള തുക സംബന്ധിച്ച് ഇപിഎഫ്ഒ ഡിമാൻഡ് ലെറ്റർ അയച്ചിട്ടുണ്ടെങ്കിൽ അക്കാര്യവും സൂചിപ്പിച്ചിട്ടുണ്ടാകും. 

ADVERTISEMENT

അപേക്ഷ തൊഴിലുടമ അംഗീകരിച്ച് ഇപിഎഫ്ഒയിലേക്ക് അയച്ചുകഴിഞ്ഞെങ്കിൽ ഒറിജിനൽ പിഡിഎഫ് എന്നതിനു താഴെയുള്ള അറ്റാച്ച്മെന്റ് ഡൗൺലോഡ് ചെയ്യാം. ഇതിൽ തൊഴിലുടമ സമർപ്പിച്ച ശമ്പളവിവരമടക്കമുള്ള ഡിക്ലറേഷൻ കാണാം. മുഴുവൻ സേവനകാലത്തെ ശമ്പള വിവരം തൊഴിലുടമ ഡിക്ലറേഷനൊപ്പം സമർപ്പിച്ചിട്ടുണ്ടെങ്കിൽ അതും പരിശോധിക്കാം. എക്സൽ കാലൽക്കുലേറ്റർ ഉപയോഗിച്ച് തിരിച്ചടയ്ക്കാനുള്ള തുക കണ്ടെത്താനും ഈ കണക്ക് ഉപകരിക്കും.

Representative Image by IndianFaces/shutterstock

അപേക്ഷയുടെ തൽസ്ഥിതി അറിയാനുള്ള ലിങ്ക് ഉള്ള അതേ പേജിൽതന്നെയാണ് പെൻഷൻ ഫണ്ട് കുടിശിക കണക്കാക്കാനുള്ള എക്സൽ കാൽക്കുലേറ്ററിന്റെ ലിങ്കും ഉള്ളത്. വെബ്സൈറ്റിൽ ലോഗിൻ ചെയ്യാതെ തന്നെ ഈ എക്സൽ കാൽക്കുലേറ്റർ ഡൗൺലോഡ് ചെയ്യാം. ഇത് ഉപയോഗിക്കണമെങ്കിൽ കംപ്യൂട്ടറിൽ മൈക്രോസോഫ്റ്റ് എക്സൽ ഉപയോഗിക്കാനുള്ള സംവിധാനം ഉണ്ടായിരിക്കണം. മൊബൈലിലാണെങ്കിൽ മൈക്രോസോഫ്റ്റ് ഓഫിസിന്റെ സൗജന്യ പതിപ്പ് ഡൗൺലോഡ് ചെയ്താലും മതി.

എക്സൽ കാൽക്കുലേറ്റർ ഉപയോഗിക്കുന്ന വിധം 

എക്സൽ കാൽക്കുലേറ്റർ തുറന്നാൽ അതിൽ 5 പേജുകൾ കാണാം. 1. വേജ് എൻട്രി, 2. കാൽക്കുലേഷൻ ഷീറ്റ് (8.33%), 3. സമ്മറി (8.33%), 4. കാൽക്കുലേഷൻ ഷീറ്റ് (1.16%), 5. സമ്മറി (1.16%).  ഇതിൽ വേജ് എൻട്രി എന്ന ആദ്യ പേജിലെ ടോട്ടൽ വേജസ് എന്ന കോളത്തിൽ ശമ്പളവിവരം ചേർക്കുക മാത്രമേ നമ്മൾ ചെയ്യേണ്ടതുള്ളൂ. ഓരോ മാസവും പെൻഷൻ ഫണ്ടിലേക്ക് അടച്ച തുകയും ഇനി അടയ്ക്കാനുള്ള തുകയും അതതു കാലത്തെ പലിശയുമെല്ലാം മറ്റു കോളങ്ങളിൽ താനേ വന്നുകൊള്ളും. പെൻഷൻ പദ്ധതി തുടങ്ങിയ 1995 നവംബർ മുതൽ 2023 ഫെബ്രുവരി വരെ ഓരോ മാസത്തെയും പിഎഫ് ബാധകമായ ശമ്പളമാണ് (ബേസിക്+ഡിഎ) ടോട്ടൽ വേജസ് കോളത്തിൽ ചേർക്കേണ്ടത്. ബേസിക്കിനും ഡിഎക്കും പുറമെ, വേരിയബിൾ പേ, ഗ്രേഡ് പേ, പഴ്സനൽ പേ, ശമ്പള കുടിശിക തുടങ്ങി പിഎഫ് വിഹിതം ഈടാക്കാൻ കണക്കാക്കിയിട്ടുള്ള മറ്റ് ഘടകങ്ങളുണ്ടെങ്കിൽ അതുകൂടി ചേർക്കാം. 

ADVERTISEMENT

ഡൗൺലോഡ് ചെയ്ത എക്സൽ ഷീറ്റിന്റെ ടോട്ടൽ വേജസ് എന്ന കോളത്തിൽ നേരത്തേതന്നെ ഒരു സംഖ്യ ഉണ്ടായിരിക്കും. 1995 നവംബർ കോളത്തിൽ പൂജ്യം ചേർത്താൽ താഴേക്കുള്ള എല്ലാ കോളവും പൂജ്യമായി മാറും. തുടർന്ന്, എന്നുമുതലാണോ പിഎഫ് അംഗമായി വിഹിതം അടച്ചുതുടങ്ങിയത് ആ മാസം മുതലുള്ള ശമ്പളമാണ് ചേർക്കേണ്ടത്. 1995 നവംബറിനു മുൻപു സർവീസിലുള്ളവരും ’95 നവംബർ മുതലുള്ള ശമ്പളവിവരം മാത്രമേ ചേർക്കേണ്ടതുള്ളൂ. വിരമിച്ചവർ അവർക്ക് ഒടുവിൽ ശമ്പളം ലഭിച്ച മാസം വരെയും നിലവിൽ സർവീസിലുള്ളവർ 2023 ഫെബ്രുവരി വരെയുമുള്ള ശമ്പളം ചേർക്കണം. ഇതു പൂർ‌ത്തിയാകുന്നതോടെ പിന്നീടുള്ള പേജുകളിലായി തിരിച്ചടയ്ക്കേണ്ട മൊത്തം തുകയുടെ വിവരങ്ങൾ ലഭ്യമാകും. 

കണക്കുകൾ എങ്ങനെ വായിച്ചെടുക്കാം? 

കാൽക്കുലേഷൻ ഷീറ്റ്(8.33%) എന്ന രണ്ടാം പേജിൽ പെൻഷൻ ഫണ്ടിലേക്ക് ഓരോ മാസവും അടച്ച വിഹിതം, ബാക്കി അടയ്ക്കാനുള്ള തുക, അതിന്റെ പലിശ എന്ന ക്രമത്തിൽ കാണാം. സമ്മറി (8.33%) എന്ന പേജിൽ 1995 മുതൽ ഓരോ വർഷവും ആകെ അടയ്ക്കാനുള്ള വിഹിതവും പലിശയും കാണിക്കും. ഇതു മൊത്തം ചേർത്തുള്ള തുക താഴെയുണ്ടാകും. ഈ തുക പിഎഫിലേക്ക് അടയ്ക്കാൻ 3 മാസം സമയം തരും. എന്നാൽ ഓരോ മാസം വൈകുന്തോറും നിലവിലെ പിഎഫ് പലിശയായ 8.15% ശതമാനം വാർഷിക നിരക്കിൽ ഫെബ്രുവരി മുതൽ പലിശകൂടി നൽകേണ്ടിവരും. ഈ പലിശകൂടി ചേർത്ത് ഓരോ മാസം കഴിയുന്തോറും കുടിശികയാകും എന്നും സമ്മറി പേജിലുണ്ടാകും. 

Representative Image by Andrii Yalanskyi/shutterstock

കാൽക്കുലേഷൻ ഷീറ്റ് (1.16%) എന്ന പേജിൽ 2014 സെപ്റ്റംബർ മുതൽ പെൻഷൻ ഫണ്ടിലേക്ക് അധികമായി അടയ്ക്കേണ്ട 1.16% വിഹിതത്തിന്റെ കണക്കാണുള്ളത്. 15,000 രൂപ വരെയുള്ള ശമ്പളത്തിന്റെ 1.16 ശതമാനമായ 174 രൂപ കേന്ദ്രസർക്കാർ വിഹിതമായി കാണിച്ചിട്ടുണ്ടാകും. പതിനയ്യായിരത്തിനു മുകളിലുള്ള ശമ്പളത്തിന്റെ 1.16% തുക വരിക്കാരന്റെ പേരിൽ തൊഴിലുടമ നൽകുന്ന പിഎഫ് തുകയിൽനിന്ന് കിഴിവു ചെയ്തതാണ് ഈ പേജിലെ കണക്ക്. അതായത് മൊത്തം ശമ്പളത്തിന്റെ 1.16 ശതമാനത്തിൽനിന്ന് 174 രൂപ കുറച്ച് ബാക്കി അടയ്ക്കാനുള്ള വിഹിതവും പലിശയും ഇവിടെ കാണാം. സമ്മറി (1.16%) പേജിൽ ഓരോ വർഷവും ഈ വിഭാഗത്തിലേക്ക് അടയ്ക്കാനുള്ള തുക പ്രത്യേകമായും എല്ലാംകൂടി ചേർത്ത് ആകെ പലിശസഹിതം അടയ്ക്കേണ്ട തുകയും കാണും. 

∙ ആകെ കുടിശിക എത്ര? 

സമ്മറി 8.33% പേജിലെയും സമ്മറി 1.16% പേജിലെയും ആകെ തുകകൾ കൂട്ടിയ തുകയാണ് ഓരോ വരിക്കാരനും തിരിച്ചടയ്ക്കാനുണ്ടാകുക. ഇത് രണ്ടും ചേർത്ത തുക എക്സൽ ഷീറ്റിൽ നൽകിയിട്ടില്ലാത്തതിനാൽ നമ്മൾതന്നെ കൂട്ടിയെടുക്കണം. അടയ്ക്കാനുള്ള ആകെ തുക പിഎഫ് പലിശ നിരക്കിൽ ഈ വർഷം ജൂലൈ 31, ഓഗസ്റ്റ് 31, സെപ്റ്റംബർ 30 വരെയായി ഏതു മാസമാണോ അടയ്ക്കുന്നത് അതു വരെ പലിശ സഹിതം എത്ര തുകയാകുമെന്നുകൂടി എക്സൽ ഷീറ്റിലുണ്ട്. ഫെബ്രുവരി മാസത്തെ ശമ്പളം വരെയുള്ള കുടിശിക മാത്രമേ എക്സൽ ഷീറ്റിൽ കണക്കുകൂട്ടിയിട്ടുള്ളൂ. അതിനാൽ, ഏതുമാസം മുതലാണോ പെ‍ൻഷൻ ഓപ്ഷൻ അംഗീകരിച്ച് അധികവിഹിതം പ്രതിമാസ ശമ്പളത്തിൽനിന്നു കിഴിവു ചെയ്യാൻ തുടങ്ങുന്നത് മാർച്ച് മുതൽ അതുവരെയുള്ള കുടിശിക കൂടി ഇതിനോടു ചേർക്കാനുണ്ടാകുമെന്നു മറക്കരുത്. 

Representative Image by Santhosh Varghese/shutterstock

2010നു ശേഷം സർവീസിൽ കയറിയവർക്ക് അവരുടെ മൊത്തം സർവീസ് കാലത്തെ ശമ്പളവിവരവും ഓൺലൈൻ പിഎഫ് പാസ്ബുക്കിൽ ലഭിക്കുമെന്നതിനാൽ കണക്കുകൂട്ടൽ വളരെ എളുപ്പമാണ്. പാസ്ബുക്കിലെ ടോട്ടൽ പിഎഫ് വേജസ് എന്ന കോളത്തിലെ സംഖ്യയാണ് എക്സൽ ഷീറ്റിലെ വേജ് എൻട്രി കോളത്തിൽ ചേർക്കേണ്ടത്. ഉമംഗ് (UMANG) ആപ് വഴി ലഭിക്കുന്ന മെംബർ പാസ്ബുക്കിൽ പിഎഫ് വിഹിതത്തിന്റെ കണക്കുകൾ മാത്രമേ ഉണ്ടാകൂ എന്നതിനാൽ ശമ്പളവിവരം കൂടി ലഭിക്കാൻ epfindia.gov.in എന്ന വെബ്സൈറ്റിൽ പോയി പാസ്ബുക്ക് ഡൗൺലോഡ് ചെയ്യണം. 

പെൻഷൻ കണക്കാക്കൽ എന്തെളുപ്പം 

ഏറ്റവും ലളിതമായി പറഞ്ഞാൽ ശരാശരി ശമ്പളത്തെ സേവന കാലാവധികൊണ്ട് ഗുണിച്ച് 70 കൊണ്ട് ഹരിച്ചാൽ കിട്ടുന്നതാണ് പെൻഷൻ തുക. അപ്പോൾ രണ്ടു വിവരങ്ങളാണ് പെൻഷൻ കണക്കാക്കാൻ വേണ്ടത്. 1. ശരാശരി ശമ്പളം, 2. സേവന കാലാവധി. 2014 സെപ്റ്റംബർ 1നു മുൻപു വിരമിച്ചവർക്ക് ഒടുവിലെ 12 മാസത്തെയും ഇതിനു ശേഷം വിരമിച്ചവർക്ക് 60 മാസത്തെയും ശമ്പള ശരാശരി വച്ച് പെൻഷൻ കണക്കാക്കുമെന്നാണ് ഇപിഎഫ്ഒ അറിയിച്ചിരിക്കുന്നത്. 2010 മുതലുള്ള ഓരോ മാസത്തെയും ശമ്പളവിവരം മെംബർ പാസ്ബുക്കിലുള്ളതിനാൽ ഇതു നോക്കി ശരാശരി ശമ്പളം കണ്ടെത്താം. ഉദാഹരണത്തിന് 2020 ഡിസംബറിൽ വിരമിച്ചയാൾ 2016 ജനുവരി മുതൽ 2020 ഡിസംബർ വരെയുള്ള ഓരോ മാസത്തെയും ശമ്പളം മൊത്തത്തിൽ കൂട്ടി 60 കൊണ്ട് ഹരിച്ചാൽ ശരാശരി ശമ്പളമായി. 

വിരമിച്ചു കഴിഞ്ഞവർക്ക് പെൻഷൻ അനുവദിച്ചപ്പോൾ കിട്ടിയ പെയ്മെന്റ് ഓർഡറിൽനിന്ന് ആകെ സേവനകാലാവധി എത്രയെന്നറിയാം. സേവനകാലാവധി കണക്കാക്കുന്നത് പിഎഫിൽ അംഗമായ തീയതി മുതൽ 58 വയസ്സ് പൂർത്തിയാകുന്ന ദിവസം വരെയുള്ള ദിവസങ്ങളാണ്. നേരത്തേ വിരമിച്ചെങ്കിൽ അതുവരെയുള്ള ദിവസങ്ങളേ കൂട്ടുകയുള്ളൂ. വിരമിക്കൽ പ്രായം 58ലും കൂടുതലുള്ള സ്ഥാപനമാണെങ്കിലും 58 വയസ്സുവരെയുള്ള കാലം മാത്രമേ ഇപിഎഫ്ഒ പെൻഷനു വേണ്ടി പരിഗണിക്കുകയുള്ളൂ. 58 വയസ്സിനു ശേഷം പിഎഫ് വിഹിതം അടച്ചിട്ടുണ്ടെങ്കിലും അതിൽനിന്ന് പെൻഷൻ ഫണ്ടിലേക്ക് വിഹിതം പിടിക്കില്ല.

Representative Image by WESTOCK PRODUCTIONS/shutterstock

മൊത്തം സേവനദിനങ്ങളെ 365 കൊണ്ട് ഹരിച്ചാണ് സേവനകാലം കണക്കാക്കുക. ഉദാഹരണത്തിന്, 2001 ജനുവരി 1നു ജോലിയിൽ ചേർന്നയാൾ വിരമിക്കുന്നത് (58 വയസ്സ് പൂർത്തിയാകുന്നത്) 2023 ഏപ്രിൽ 20ന് ആണെങ്കിൽ സേവനകാലാവധി 22 വർഷം (22 X 365 ദിവസം), 3 മാസം (90 ദിവസം), 20 ദിവസം. ഇത് 8140 ദിവസമായിരിക്കും. ഇതിനെ 365 കൊണ്ട് ഹരിച്ചാൽ 22.30 കിട്ടും. അതാണ് സേവന കാലാവധി. 20 വർഷം സേവനം പൂർത്തിയാക്കിയവർക്ക് 2 വർഷം ബോണസ് വെയ്റ്റേജായി നൽകുന്നതിനാൽ സേവനകാലാവധി 24.30 ആയി ഉയരും. വിരമിക്കുന്നതിനു മുൻപുള്ള അവസാന 60 മാസത്തെ ശമ്പള ശരാശരി 82,500 രൂപയെങ്കിൽ പെൻഷൻ 28,639 രൂപയായിരിക്കും (82,500 X 24.30/70). ഇപിഎസ് പ്രകാരമുള്ള പെൻഷൻ പദ്ധതി തുടങ്ങിയ1995നവംബർ 16നു മുൻപേ സർ‌വീസിലുള്ളവർ‌ക്ക് നേരത്തേയുണ്ടായിരുന്ന ഫാമിലി പെൻഷൻ സ്കീം പ്രകാരം ചെറിയൊരു തുകകൂടി പാസ്റ്റ് സർവീസ് ബെനിഫിറ്റ് എന്ന പേരിൽ പെൻഷനോടു ചേർക്കും.

സഹായത്തിന് പെൻഷൻ കാൽക്കുലേറ്റർ

ആകെ സേവനകാലാവധി കൃത്യമായി കണക്കാക്കുന്നതിനും ശമ്പള ശരാശരി കാണുന്നതിനും സഹായം ആവശ്യമെങ്കിൽ ഇപിഎഫ്ഒ വെബ്സൈറ്റിലെ മെംബർ പാസ്ബുക്ക് പേജിൽ ലോഗിൻ ചെയ്ത് കയറി കാൽക്കുലേറ്റേഴ്സ് എന്ന ടാബിനു കീഴിലെ പെൻഷൻ കാൽക്കുലേറ്റർ ഉപയോഗിക്കാം. ഇത് ഇപിഎഫ്ഒ നിശ്ചയിച്ച ശമ്പളപരിധിക്കുള്ളിലെ പഴയരീതിയിലുള്ള പെൻഷൻ കണക്കാക്കാനുള്ള കാൽക്കുലേറ്റർ ആയതിനാൽ ഉയർന്ന പെൻഷൻ കണക്കിന് ഉപയോഗിക്കാനാവില്ല. എങ്കിലും സേവനകാലവും ശരാശരി ശമ്പളവും അറിയാൻ ഇത് ഉപകരിക്കും. കാൽക്കുലേറ്റർ തുറക്കുമ്പോൾ വരിക്കാരന്റെ സേവനവിവരങ്ങൾ പൂർണമായി കാണാം. സർവീസിൽനിന്ന് വിരമിച്ച തീയതിയിൽ മാറ്റം വരുത്താനുണ്ടെങ്കിൽ അതു ചെയ്യണം. സർവീസിൽ തുടരുന്നവർക്ക് മുന്നോട്ടുള്ള വിരമിക്കൽ തീയതി കൊടുക്കാൻ കഴിയില്ല. ഇതുവരെയുള്ള സേവനകാലം കാണാമെന്നു മാത്രം.

Representative Image by Arnav Pratap Singh/shutterstock

താഴെയുള്ള കാൽക്കുലേറ്റ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്താൽ സ്റ്റാറ്റ്യൂട്ടറി ലിമിറ്റ് പ്രകാരം എത്ര തുക പെൻഷൻ കിട്ടുമെന്ന് കാണിക്കും. അതിനു താഴെ ഇതു കണക്കുകൂട്ടിയ രീതി കാണാം. ഇതിൽ ഏറ്റവും താഴെ പെൻഷൻ കാൽക്കുലേഷൻ എന്ന കോളത്തിൽ, പെൻഷൻ പദ്ധതി തുടങ്ങിയ 1995 നവംബർ 16 മുതൽ 2014 ഓഗസ്റ്റ് 31 വരെ വരിക്കാരന് എത്ര സേവനദിനങ്ങളുണ്ടെന്നും 2014 സെപ്റ്റംബർ 1 മുതൽ എത്ര ദിനങ്ങളുണ്ടെന്നും രണ്ടായി കാണാം. ഉയർന്ന പെൻഷന് അർഹതയില്ലാത്തവരുടെ പെൻഷൻ ഇത്തരത്തിൽ രണ്ടായി കണക്കാക്കുന്നതിനാലാണിത്. ഈ രണ്ടു തുകകളും കൂട്ടിയ ശേഷം 365 കൊണ്ട് ഹരിച്ചാൽ കൃത്യമായ സേവനകാലം അറിയാം. അവസാന 60 മാസത്തെ ശമ്പള വിവരവും ഇതിനു ചുവടെ കൊടുത്തിട്ടുണ്ടാകും. ഇതു മൊത്തത്തിൽ കൂട്ടി 60 കൊണ്ട് ഹരിച്ചാൽ ഉയർന്ന പെൻഷൻ പദ്ധതിയിലെ ശരാശരി ശമ്പളവും ലഭിക്കും.

പിഎഫ് വിഹിതവും പെൻഷൻ ഫണ്ട് വിഹിതവും

ഒരു ജീവനക്കാരന്റെ അടിസ്ഥാന ശമ്പളവും ഡിഎയും ചേർത്ത തുകയാണ് പിഎഫിനു ബാധകമായ ശമ്പളം. ഇതിന്റെ 12% തുക ജീവനക്കാരന്റെ ശമ്പളത്തിൽനിന്ന് പ്രോവിഡന്റ് ഫണ്ടിലക്ക് പിടിക്കും. തത്തുല്യമായ വിഹിതം തൊഴിലുടമയും അടയ്ക്കും. തൊഴിലുടമയുടെ 12% വിഹിതത്തിൽനിന്ന് 8.33% തുക പെൻഷന് ഫണ്ടിലേക്കു പോകും. ബാക്കി 3.67% തൊഴിലാളിയുടെ പ്രോവിഡന്റ് ഫണ്ടിൽ തൊഴിലുടമ വിഹിതമായി വരവു വയ്ക്കും. ഇതാണ് പൊതുനിയമം. 

അതേസമയം, അതതു കാലത്ത് ഇപിഎഫ്ഒ നിശ്ചയിക്കുന്ന പരമാവധി ശമ്പളപരിധിക്കുള്ള വിഹിതം മാത്രമേ തൊഴിലുടമ നിർബന്ധമായും അടയ്ക്കേണ്ടതുള്ളൂ. ഈ പരിധിയിലുള്ള ശമ്പളത്തിന്റെ 8.33% വിഹിതമേ പെൻഷൻ ഫണ്ടിലേക്കും പോകുകയുള്ളൂ. 1995 നവംബർ മുതൽ 2001 മേയ് വരെ 5000 രൂപയും 2001 ജൂൺ മുതൽ 2014 ഓഗസ്റ്റ് വരെ 6500 രൂപയും തുടർന്നിങ്ങോട്ട് ഇതുവരെ 15,000 രൂപയുമാണ് ഇപിഎഫ്ഒ നിശ്ചയിച്ച പരമാവധി ശമ്പളപരിധി. ഈ പരിധി പ്രകാരം നിലവിൽ തൊഴിലുടമ നിർബന്ധമായും അടയ്ക്കേണ്ടത് 15,000 രൂപയുടെ 12 ശതമാനമായ 18,00 രൂപ മാത്രമാണ്(മുൻപത്തെ ശമ്പളപരിധികളിൽ ഇത് യഥാക്രമം 417 രൂപയും 541 രൂപയുമായിരുന്നു).

Representative Image by stockimagesbank/shutterstock

നിലവിൽ അടയ്ക്കേണ്ടുന്ന 1800 രൂപയിൽ 1250 രൂപ (15,000 രൂപയുടെ 8.33%) പെൻഷൻ ഫണ്ടിലും ബാക്കി 550 രൂപ ജീവനക്കാരനു പിൻവലിക്കാവുന്ന പ്രോവിഡന്റ് ഫണ്ടിലും വകയിരുത്തും. പൂർണ ശമ്പളത്തിന് തൊഴിലാളിയും തൊഴിലുടമയും വിഹിതമടച്ചാലും ഉയർന്ന പെൻഷൻ പദ്ധതിയിൽ ചേരുന്നില്ലെങ്കിൽ പെൻഷൻ ഫണ്ടിലേക്ക് പ്രതിമാസം പരമാവധി 1250 രൂപയേ നിലവി‍ൽ വകമാറ്റുകയുള്ളൂ. പെൻഷൻ പദ്ധതിയിലേക്ക് കേന്ദ്രസർക്കാർ ഓരോ ജീവനക്കാരന്റെയും പേരിൽ പ്രതിമാസം 15,000 രൂപ വരെയുള്ള ശമ്പളത്തിന്റെ 1.16% വിഹിതം (174 രൂപ) നൽകുന്നുണ്ട്.

എന്നാൽ, ഉയർന്ന പെൻഷൻ പദ്ധതിയിൽ ചേരുന്നവർ 15,000 രൂപയ്ക്കു മുകളിലുള്ള ശമ്പളത്തിന്റെ 1.16% തുക കൂടി പെൻഷൻ ഫണ്ടിലേക്കു നൽകേണ്ടതുണ്ട്. തൊഴിലുടമ ജീവനക്കാരന്റെ പേരിൽ അടയ്ക്കുന്ന 12% വിഹിതത്തിൽനിന്ന് ഇത് ഈടാക്കാനാണ് ഇപിഎഫ്ഒ തീരുമാനിച്ചിട്ടുള്ളത്. അതോടെ ഉയർന്ന പെൻഷന് അപേക്ഷിക്കുന്നവരുടെ പിഎഫ് വിഹിതത്തിൽനിന്ന് പൂർണ ശമ്പളത്തിന്റെ 8.33% തുകയും 15,000 രൂപയ്ക്കു മുകളിൽ വരുന്ന ശമ്പളത്തിന്റെ 1.16% തുകയും പെൻഷൻ ഫണ്ടിലേക്കു പോകും. മറ്റൊരു രീതിയിൽ പറഞ്ഞാൽ മൊത്തം ശമ്പളത്തിന്റെ 9.49% (8.33%+1.16%) തുകയിൽനിന്ന് കേന്ദ്ര വിഹിതമായ 174 രൂപ കുറച്ച തുക.

പിഎഫ് വിഹിതം വിഭജിക്കുന്നതിന്റെ ഉദാഹരണം

ഒരു ലക്ഷം രൂപ ശമ്പളമുള്ളയാളും തൊഴിലുടമയും മുഴുവൻ ശമ്പളത്തിനും പിഎഫ് വിഹിതം അടയ്ക്കുന്നുണ്ടെങ്കിൽ പ്രോവിഡന്റ് ഫണ്ട് വിഹിതവും പെൻഷൻ ഫണ്ട് വിഹിതവും എത്രയെന്നു നോക്കാം.

Representative Image: SIphotography / lakshmiprasad S

∙ ഉയർന്ന പെൻഷൻ പദ്ധതിയിൽ ചേരാത്തവർ

12% തൊഴിലാളി വിഹിതം– 12,000 രൂപ (പൂർണമായും പ്രോവിഡന്റ് ഫണ്ടിലേക്ക്)

12% തൊഴിലുടമ വിഹിതം –12,000 രൂപ (1250 രൂപ പെൻഷൻ ഫണ്ടിലേക്ക്, 10,750 രൂപ പ്രോവിഡന്റ് ഫണ്ടിലേക്ക്)

∙ ഉയർന്ന പെൻഷൻ പദ്ധതിയിൽ ചേർന്നവർ:

12% തൊഴിലാളി വിഹിതം– 12,000 രൂപ (പൂർണമായും പ്രോവിഡന്റ് ഫണ്ടിലേക്ക്)

12% തൊഴിലുടമ വിഹിതം –12,000 രൂപ (9316 രൂപ പെൻഷൻ ഫണ്ടിലേക്ക്, 2684 രൂപ പ്രോവിഡന്റ് ഫണ്ടിലേക്ക്)

9316 രൂപയുടെ കണക്ക് എങ്ങനെ വന്നുവെന്നു നോക്കാം. തൊഴിലുടമയുടെ 12% വിഹിതത്തിൽനിന്ന് 8.33% തുകയും(8,330 രൂപ) 15,000 രൂപയ്ക്കു മുകളിലുള്ള ശമ്പളത്തിന്റെ(ഇവിടെ 85,000 രൂപയുടെ) 1.16 ശതമാനവുമാണ്(986 രൂപ) പെൻഷൻ ഫണ്ടിലേക്ക് പോകുന്നത്. 15,000 രൂപ വരെയുള്ള ശമ്പളത്തിന്റെ 1.16% തുക (174 രൂപ) കേന്ദ്ര സർക്കാർ വിഹിതമായി നൽകുന്നുണ്ട്. 

ഉയർന്ന പെൻഷൻ പദ്ധതിയിൽ ചേർന്ന ഓരോരുത്തരുടെയും ശമ്പളത്തിലെ ആകെ പെൻഷൻ ഫണ്ട് വിഹിതം എത്രയെന്ന് എളുപ്പത്തിൽ കണക്കാക്കാം. പിഎഫ് ബാധകമായ മൊത്തം ശമ്പളത്തിന്റെ 9.49 ശതമാനത്തിൽനിന്ന് കേന്ദ്രവിഹിതമായ 174 രൂപ കുറച്ചാൽ മതി. അൽപംകൂടി ലളിതമായി പറഞ്ഞാൽ മൊത്തം ശമ്പളത്തെ 0.0949 കൊണ്ട് ഗുണിച്ചുകിട്ടുന്ന തുകയിൽനിന്ന് 174 രൂപ കുറയ്ക്കുക. ഉദാഹരണത്തിന് ശമ്പളം 60,000 രൂപയെങ്കിൽ ഉയർന്ന പെൻഷൻ പദ്ധതിയിലേക്ക് അടയ്ക്കേണ്ടത് 5520 രൂപ (60,000 X 0.0949 -174)

English Summary: All about the Higher PF Pension and the Formula, Rules, and Documents you need to Calculate.