2023 സാമ്പത്തികവർഷം പബ്ലിക് സെക്ടർ അണ്ടർടേക്കിങ് (പിഎസ്‌‌യു) ബാങ്കുകൾക്കു നല്ല കാലമാണ്. വരുമാനവും ലാഭവുംകൊണ്ട് ബാങ്ക് ഓഹരികൾ ഓഹരിവിപണിയിൽ നിന്നുണ്ടാക്കിയ നേട്ടം ചില്ലറയല്ല. ഡിജിറ്റൽ ബാങ്കിങ് സജീവമായ ഇക്കാലത്ത്‌ മികച്ച സേവനം നൽകുന്നതിനായി ബാങ്കുകൾ പരസ്പരം മത്സരിക്കുന്നത് വിപണിയിലും ഗുണം ചെയ്യുന്നതായ‌ാണു വിലയിരുത്തൽ. കഴിഞ്ഞ വർഷം നിഫ്റ്റി പൊതുമേഖലാ ബാങ്ക് സെക്ടർ 65% മുന്നേറി നിക്ഷേപകരുടെ പ്രതീക്ഷ കാത്തു. ഇനിയും മുന്നോട്ടേക്ക് കുതിക്കാനുള്ള ഊർജം ഈ മേഖലയ്ക്കുണ്ട്.

2023 സാമ്പത്തികവർഷം പബ്ലിക് സെക്ടർ അണ്ടർടേക്കിങ് (പിഎസ്‌‌യു) ബാങ്കുകൾക്കു നല്ല കാലമാണ്. വരുമാനവും ലാഭവുംകൊണ്ട് ബാങ്ക് ഓഹരികൾ ഓഹരിവിപണിയിൽ നിന്നുണ്ടാക്കിയ നേട്ടം ചില്ലറയല്ല. ഡിജിറ്റൽ ബാങ്കിങ് സജീവമായ ഇക്കാലത്ത്‌ മികച്ച സേവനം നൽകുന്നതിനായി ബാങ്കുകൾ പരസ്പരം മത്സരിക്കുന്നത് വിപണിയിലും ഗുണം ചെയ്യുന്നതായ‌ാണു വിലയിരുത്തൽ. കഴിഞ്ഞ വർഷം നിഫ്റ്റി പൊതുമേഖലാ ബാങ്ക് സെക്ടർ 65% മുന്നേറി നിക്ഷേപകരുടെ പ്രതീക്ഷ കാത്തു. ഇനിയും മുന്നോട്ടേക്ക് കുതിക്കാനുള്ള ഊർജം ഈ മേഖലയ്ക്കുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2023 സാമ്പത്തികവർഷം പബ്ലിക് സെക്ടർ അണ്ടർടേക്കിങ് (പിഎസ്‌‌യു) ബാങ്കുകൾക്കു നല്ല കാലമാണ്. വരുമാനവും ലാഭവുംകൊണ്ട് ബാങ്ക് ഓഹരികൾ ഓഹരിവിപണിയിൽ നിന്നുണ്ടാക്കിയ നേട്ടം ചില്ലറയല്ല. ഡിജിറ്റൽ ബാങ്കിങ് സജീവമായ ഇക്കാലത്ത്‌ മികച്ച സേവനം നൽകുന്നതിനായി ബാങ്കുകൾ പരസ്പരം മത്സരിക്കുന്നത് വിപണിയിലും ഗുണം ചെയ്യുന്നതായ‌ാണു വിലയിരുത്തൽ. കഴിഞ്ഞ വർഷം നിഫ്റ്റി പൊതുമേഖലാ ബാങ്ക് സെക്ടർ 65% മുന്നേറി നിക്ഷേപകരുടെ പ്രതീക്ഷ കാത്തു. ഇനിയും മുന്നോട്ടേക്ക് കുതിക്കാനുള്ള ഊർജം ഈ മേഖലയ്ക്കുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2023 സാമ്പത്തികവർഷം പബ്ലിക് സെക്ടർ അണ്ടർടേക്കിങ് (പിഎസ്‌‌യു) ബാങ്കുകൾക്കു നല്ല കാലമാണ്. വരുമാനവും ലാഭവുംകൊണ്ട് ബാങ്ക് ഓഹരികൾ ഓഹരിവിപണിയിൽ നിന്നുണ്ടാക്കിയ നേട്ടം ചില്ലറയല്ല. ഡിജിറ്റൽ ബാങ്കിങ് സജീവമായ ഇക്കാലത്ത്‌ മികച്ച സേവനം നൽകുന്നതിനായി ബാങ്കുകൾ പരസ്പരം മത്സരിക്കുന്നത് വിപണിയിലും ഗുണം ചെയ്യുന്നതായ‌ാണു വിലയിരുത്തൽ. കഴിഞ്ഞ വർഷം നിഫ്റ്റി പൊതുമേഖലാ ബാങ്ക് സെക്ടർ 65% മുന്നേറി നിക്ഷേപകരുടെ പ്രതീക്ഷ കാത്തു. ഇനിയും മുന്നോട്ടേക്ക് കുതിക്കാനുള്ള ഊർജം ഈ മേഖലയ്ക്കുണ്ട്.

ഇന്ത്യയുടെ പണപ്പെരുപ്പം റിസർവ് ബാങ്കിന്റെ സഹനപരിധിക്കുള്ളിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ പണ നയ സമിതി (എംപിസി) അനുകൂലമായ നിലപാടു സ്വീകരിക്കുമെന്നാണ് കണക്കുകൂട്ടൽ. ഇത് ബാങ്കിടപാടുകൾക്കും നിക്ഷേപത്തിനും വഴിയൊരുക്കുന്നതോടൊപ്പം ഓഹരിവിപണിയിൽ ബാങ്ക് സ്റ്റോക്കുകളുടെ ഡിമാൻഡും വർധിപ്പിക്കും. പിഎസ്‌യു വിഭാഗത്തിൽ 13 ബാങ്കുകളാണ് ഓഹരി വിപണിയിൽ ലിസ്റ്റു ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിൽ ഈ ഓഹരികളിൽ ഉണ്ടായ മാറ്റങ്ങൾ എന്തെല്ലാമാണ്? 

Representative image by Bro Crock/Shutterstock
ADVERTISEMENT

∙ എന്താണ് പിഎസ്‌യു സ്ഥാപനങ്ങളും ഓഹരികളും?

രാജ്യത്തെ മുൻനിര സ്ഥാപനങ്ങളിൽ സർക്കാരിന്റെ ഓഹരി വിഹിതം 50 ശതമാനത്തിലധികം ആണെങ്കിൽ അത്തരം സ്ഥാപനങ്ങൾ പിഎസ്‌‌യു വിഭാഗത്തിൽ വരുന്നവയാണ്. ഓഹരി വിപണിയിൽ ഇത്തരം കമ്പനികൾക്കുള്ള വിശ്വാസ്യത വളരെയേറെയാണ്. ബാങ്കുകളെടുത്താല്‍ രാജ്യത്തെ 13 ബാങ്കുകളിലാണ് സര്‍ക്കാരിന്റെ പങ്കാളിത്തം 50 ശതമാനത്തിനു മുകളിലുള്ളത്. ഈ വിഭാഗമാണ് പൊതുവിൽ പിഎസ്‌യു ബാങ്ക് ഓഹരികള്‍ എന്ന പേരിൽ അറിയപ്പെടുന്നത്. 

∙ സ്റ്റേറ്റ് ബാങ്ക് മുതൽ ഇന്ത്യൻ ഓവർസീസ് ബാങ്ക് വരെ 

കഴിഞ്ഞ ഒരു വർഷം വിപണിയിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായപ്പോഴും നിക്ഷേപകർക്ക് മികച്ച റിട്ടേൺ നൽകിയ സെക്ടറുകളില്‍ ഒന്നാണ് പിഎസ്‌‌യു ബാങ്കുകൾ. 2023 സാമ്പത്തിക വർഷത്തിൽ പിഎസ്‌‌യു ബാങ്കുകളെ ആശ്രയിച്ചവർക്ക് നല്ലകാലമായിരുന്നു. ഓഹരികളിൽ ഭൂരിഭാഗവും മികച്ച പ്രകടനം കാണിച്ചതോടെ നിക്ഷേപകരുടെ പോക്കറ്റും നിറഞ്ഞു. പല ബാങ്കുകളുടേയും ലാഭം റെക്കോർഡായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവരുടെ എക്കാലത്തെയും വലിയ ലാഭമാണ് റിപ്പോർട്ടു ചെയ്തത്. 16,694 കോടി രൂപ. ഇക്കാലയളവിൽ 4 ബാങ്കുകളുടെയും ഓഹരിവിലയും പല മടങ്ങായി വർധിച്ചിട്ടുണ്ട്.

Photo by Mrinal Pal/istockphoto
ADVERTISEMENT

∙ റിട്ടേൺ 100 ശതമാനത്തിലധികം

കഴിഞ്ഞ ഒരു വർഷത്തിൽ നിക്ഷേപം 100 ശതമാനം ഇരട്ടിയാക്കിയ പിഎസ്‌‌യു ബാങ്കുകൾ നാലെണ്ണമാണ്.  അതിൽ ഒന്നാം സ്ഥാനം യൂകോ ബാങ്കിനാണ്. 141% റിട്ടേൺ. ഒരു ലക്ഷം രൂപയ്ക്കുള്ള നിക്ഷേപത്തിന് ലഭിച്ചത് 2.41 ലക്ഷം രൂപ. ഓഗസ്റ്റ് 8ന് ഒരു ഓഹരിക്ക് 27.2 രൂപയില്‍ വ്യാപാരം നടത്തുന്ന ഓഹരികൾ, ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് 2022–23ലാണ്. 32,460 കോടി രൂപയാണ് നിലവിൽ കമ്പനിയുടെ വിപണി മൂല്യം. സാമ്പത്തികമായി മികച്ച മുന്നേറ്റം കാഴ്ചവയ്ക്കുന്ന ഓഹരി 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന 11.3 രൂപയിൽ നിന്ന് 38.15 രൂപ വരെയെത്തി. വരുമാനത്തിലും ലാഭത്തിലും മുൻവർഷത്തേക്കാള്‍ മികച്ച നേട്ടമാണ് യൂകോ ബാങ്ക് റിപ്പോർട്ടു ചെയ്തത്. 

ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പഞ്ചാബ് ആൻഡ് സിൻഡ് ബാങ്ക് 1500ലധികം ബ്രാഞ്ചുകളുള്ള പിഎസ്‌‌യു ബാങ്കുകളിൽ ഒന്നാണ്. ഇതിൽ 600ലധികം ബ്രാഞ്ചുകൾ പഞ്ചാബിലാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിൽ നിക്ഷേപകർക്ക് 106.58% റിട്ടേൺ നൽകിയ ഓഹരി 2021നു ശേഷം 135.21% മുന്നേറി. 21,282 കോടി രൂപ വിപണി മൂല്യമുള്ള ബാങ്കിന്റെ സാമ്പത്തിക പ്രകടനം സ്ഥായിയായി തുടരുന്നു. 

Photo by lakshmiprasad S/istockphoto

2021ൽ 2733 കോടി രൂപയുടെ നഷ്ടം റിപ്പോർട്ട് ചെയ്ത ബാങ്കിന്റെ നിലവിലെ ലാഭം 1313 കോടി രൂപയാണ്. ശക്തമായ തിരിച്ചുവരവ് നടത്തുന്ന ബാങ്കിന്റെ 52 ആഴ്ചയിലെ ഉയര്‍ന്ന വില 44.75 രൂപയാണ്. 2014 ജൂൺ 10ന് 80.5 രൂപ വരെയെത്തിയ സ്റ്റോക്ക് 2017 ലാണ് പിന്നീട് 70 രൂപ കടന്നത്. ലോങ് ടേമിലേക്ക് നിക്ഷേപം ആഗ്രഹിക്കുന്നവർക്ക് ഇത്തരം ഓഹരികൾ നല്ലതാണ്. 

ADVERTISEMENT

ജമ്മു ആൻഡ് കശ്മീർ (ജെ ആൻഡ് കെ) ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയും കഴിഞ്ഞ വർഷത്തിൽ 100 ശതമാനത്തിലേറെ നേട്ടമുണ്ടാക്കിയ ഓഹരികളാണ്. നിലവിൽ‌ 68.4 രൂപയിൽ വ്യാപാരം നടക്കുന്ന ജെ ആൻഡ് കെ ബാങ്കിന്റെ വിപണി മൂല്യം വെറും 7045 കോടി രൂപയാണ്. ശക്തമായ സാമ്പത്തിക അടിത്തറയുള്ള ബാങ്ക് 2021നു ശേഷം നിക്ഷേപകർക്ക് നൽകിയ റിട്ടേൺ 313.9 ശതമാനമാണ്. 2022 ൽ ഇത് 123.49 ശതമാനവും. വരുമാനത്തിലും ലാഭത്തിലും മികച്ച മുന്നേറ്റം നടത്തുന്ന ഈ ഓഹരി പിഎസ്‍യു ബാങ്കിങ് ഓഹരികളില്‍ മികച്ച പ്രകടനം നടത്തുന്ന ഒന്നാണ്.

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനു മുന്നിൽനിന്ന് (Photo by INDRANIL MUKHERJEE / AFP)

59,462 കോടി രൂപ വിപണി മൂല്യമുള്ള യൂണിയൻ ബാങ്കിന്റെ ഒരു ഓഹരിക്ക് നിലവിൽ 87.1 രൂപയിലാണ് വ്യാപാരം നടക്കുന്നത്. നേട്ടത്തിൽ തുടരുന്ന ഓഹരി കഴിഞ്ഞ ഒരു വർഷത്തിൽ 125.13 ശതമാനവും 2021നു ശേഷം 197.11 ശതമാനവും മുന്നേറി. ആറു മാസത്തെ വർധന 20.15 ശതമാനമാണ്. 2022നെ അപേക്ഷിച്ച് ആകെ ലാഭത്തിലുണ്ടായ മുന്നേറ്റം 3000 കോടിക്കു മുകളിലാണ്. വരുമാനത്തിലും 20,000 കോടിയിലേറെ വർധനയുണ്ടായി. 52 ആഴ്ചയിലെ ഉയർന്ന നിരക്കായ 96.4 രൂപയിലേക്കെത്താനുള്ള പ്രയാണത്തിലാണ് നിലവിൽ യൂണിയൻ ബാങ്ക് ഓഹരികൾ.

തൊട്ടുപിന്നാലെ ഇവരും

ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ് നാഷനൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ബാങ്ക് ഓഫ്  ഇന്ത്യ, കാനറ ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നിവയും നിക്ഷേപകരുടെ പ്രതീക്ഷ തെറ്റിച്ചില്ല. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 50 ശതമാനത്തിലേറെ നേട്ടമുണ്ടാക്കി ബാങ്കിങ് ഓഹരികളിലെ വിശ്യാസ്യത വർധിപ്പിച്ചു. കണക്കുകളെടുത്താല്‍ അഞ്ചാം സ്ഥാനത്ത് ബാങ്ക് ഓഫ് ബറോഡയാണ്. 86% റിട്ടേൺ ആണ് കഴിഞ്ഞ വർഷം ബാങ്ക് ഓഫ് ബറോഡയിലൂടെ നിക്ഷേപകരിലേക്കെത്തിയത്. 

വിപണി മൂല്യം ഒരു ലക്ഷം കോടി രൂപയുള്ള ബാങ്ക് ഓഫ് ബറോഡ ഓഹരി വിപണിയിലെ സ്ട്രോങ് പെർഫോമറാണ്. 2021നു ശേഷം 301% റിട്ടേൺ നിക്ഷേപകർക്ക് നൽകിയാണ് നിക്ഷേപകരുടെ വാച്ച്ലിസ്റ്റിൽ ഓഹരി ഇടം നേടിയത്.  കഴിഞ്ഞ വർഷവും മികച്ച നേട്ടത്തിൽതന്നെ തുടർന്ന ബാങ്ക് ഓഫ് ബറോഡ ഓഹരി നിലവിൽ നിക്ഷേപകർക്ക് മികച്ച ചോയിസാണ്. 2023 ഓഗസ്റ്റ് 9ന് 195 രൂപയിൽ വ്യാപാരം ആരംഭിച്ച ഓഹരി നേരിയ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. വിവിധ ബ്രോക്കറേജുകൾ ബാങ്ക് ഓഫ് ബറോഡ ഓഹരികൾ 235–240 വരെ എത്തുമെന്ന് പ്രവചിച്ചിട്ടുണ്ട്.  

Representative Image by lakshmiprasad S/istockphoto

ഇന്ത്യൻ ബാങ്കിന്റെ കാര്യത്തിലും സ്ഥിതി മറിച്ചല്ല. ബാങ്ക് ഓഫ് ബറോഡയോടൊപ്പം മികച്ച റിട്ടേൺ നൽകി മത്സരത്തിന് തൊട്ടു പിന്നിലുണ്ട്. 52 ആഴ്ചയിലെ താഴ്ന്ന നിരക്കായ 173 രൂപയില്‍നിന്ന് തിരിച്ചു കയറിയ ഓഹരി  ഓഗസ്റ്റ് 9ലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ വര്‍ഷം നൽകിയ റിട്ടേൺ 118 ശതമാനമാണ്. 381.75 രൂപയിൽ വ്യാപാരം നടക്കുന്ന സ്റ്റോക്ക് കഴിഞ്ഞ 5 വർഷമായി നിക്ഷേപകർക്കു നേട്ടം മാത്രമാണ് നൽകുന്നത്. 2 വർഷത്തെ റിട്ടേൺ 28.37 ശതമാനവും ഈ വർഷം മാത്രം 33.5 ശതമാനവും മുന്നേറി. 

ചെറിയ രൂപയ്ക്ക് മികച്ച ബാങ്കിങ് ഓഹരികളിതാ 

‌നിങ്ങളുടെ കയ്യിൽ വലിയ തുക നിക്ഷേപത്തിനായി ഇല്ലെങ്കിലും പേടിക്കണ്ട. പിഎസ്‌യു ബാങ്കുകളിൽ മികച്ച ബാങ്കുകളുടെയും ഓഹരികളുടെ വില 100 രൂപയിലും താഴെയാണ്. ദീർഘകാലത്തേക്കു നിക്ഷേപം ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഓഹരികൾ പരിഗണിക്കാം. ഓഹരിവിപണിയിൽ ബുള്ളിഷായി തുടരുകയാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര ഓഹരികൾ. ഓഗസ്റ്റ് 9ന് വിപണിയിൽ 36.95 രൂപയാണ് ഒരു ഓഹരിയുടെ വില. നിക്ഷേപകന് 100 ഓഹരി വാങ്ങാൻ 3700  രൂപ മതി. 

ശക്തമായ സാമ്പത്തിക അടിത്തറയുള്ള ഓഹരി നിക്ഷേപകർക്ക് കഴിഞ്ഞ 5 വർഷമായി ലാഭം മാത്രമാണ് നൽകിയത്. 2021നു ശേഷം ലഭിച്ച റിട്ടേൺ 211.81 ശതമാനവും കഴിഞ്ഞ ഒരു വര്‍ഷത്തെ നേട്ടം 114.2 ശതമാനവുമാണ്. ഈ വർഷം മാത്രം 20.75% ഓഹരി മുന്നേറി. 

Photo by Mrinal Pal/istockphoto

നീരവ് മോദിയുടെ തട്ടിപ്പിൽ ആപ്പിലായ പഞ്ചാബ് നാഷണൽ ബാങ്ക് ഓഹരികൾ നിലവിൽ നേട്ടം തുടരുകയാണ്.  61 രൂപ വിലയുള്ള ഓഹരി കഴിഞ്ഞ ഒരു വർഷത്തിൽ നിക്ഷേപകർക്ക് നൽകിയത് 83% റിട്ടേൺ ആണ്. ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ ഓഹരി വിപണിയിൽ ബുള്ളിഷ് ട്രെൻഡിലാണ്. 86.985 രൂപയിലാണ് ഓഹരിയുടെ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തെ നേട്ടം 78.42%. 

50 രൂപയിൽ താഴെ മാത്രം വിലയുള്ള മറ്റൊരു പിഎസ്‍യു ബാങ്ക് ഓഹരിയാണ് സെൻട്രൽ ബാങ്ക്. ഓഗസ്റ്റ് 9ന് വിപണിയിൽ 31.25 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ വർഷത്തെ റിട്ടേൺ 72.38%. വിപണിയിലെ സ്ട്രോങ് പെർഫോർമറായ സെൻ‌ട്രൽ ബാങ്ക് ദീർഘകാലത്തേക്ക് മികച്ച നേട്ടം നൽകാൻ കഴിയുന്ന ഒരു ഓഹരിയാണ്. 63 രൂപയിൽ ഐഡിബിഐ ബാങ്കും 27.4 രൂപയിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ഓഹരിയും നിക്ഷേപകർക്ക് ചെറിയ തുകയ്ക്കു കരുതാവുന്ന ഓഹരികളാണ്.  

വിലയിൽ മുന്നിൽ എസ്ബിഐ, പക്ഷേ നേട്ടത്തിൽ?

ഓഗസ്റ്റ് 9നാണ് ലാഭക്കണക്കിൽ റിലയൻസ് ഇൻഡസ്ട്രീസിനെ പിന്തള്ളി എസ്ബിഐ ഒന്നാം സ്ഥാനത്തേക്കെത്തിയ റിപ്പോർട്ടു വന്നത്. 2024ലെ ആദ്യ സാമ്പത്തിക പാദഫലം പുറത്തുവന്നപ്പോൾ റെക്കോർഡ് ലാഭമാണ് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് റിപ്പോർട്ടു ചെയ്തിരിക്കുന്നത്. 16,011 കോടി രൂപയുമായി റിലയൻസ് രണ്ടാം സ്ഥാനത്തായപ്പോൾ സ്റ്റേറ്റ് ബാങ്കിന്റെ ലാഭം 18,537 കോടി രൂപയാണ്. 

Photo by PhotographerIncognito/shutterstock

നിലവില്‍ ഓഹരിവില താഴോട്ടാണെങ്കിലും 2021നു ശേഷം നിക്ഷേപകരുടെ നേട്ടം 196 ശതമാനമാണ്. ഓഗസ്റ്റ് 9ന് വ്യപാരം അവസാനിപ്പിക്കുമ്പോൾ ഒരു ഓഹരിയുടെ വില 573.75 രൂപയാണ്. വിപണി മൂല്യത്തിൽ മുന്നിലുള്ള ബാങ്കിന്റെ നിലവിലെ മാർക്കറ്റ് കാപ് 5,12,049 കോടി രൂപയാണ്. നിലവാരമുള്ള സ്റ്റോക്കിൽ നിക്ഷേപിക്കാൻ താൽപര്യം ഉണ്ടെങ്കിൽ നിലവിൽ പരിഗണിക്കാവുന്ന ഓഹരിയാണ് എസ്ബിഐ. വിവിധ ബ്രോക്കറേജുകൾ  ഓഹരിവില 700 രൂപ വരെ ടാര്‍ജറ്റ് ആയി നിർദേശിച്ചിട്ടുണ്ട്.  

നിക്ഷേപകരേ ഇതിലേ ഇതിലേ

2024 സാമ്പത്തിക പാദത്തിലെ ഒന്നാം പാദഫലം പുറത്തുവന്നപ്പോൾ പബ്ലിക് സെക്ടര്‍ ബാങ്കുകളുടെ ലാഭം ഇരട്ടിയിലധികമാണ്. കഴിഞ്ഞ വർഷത്തെ 15,306 കോടിയിൽനിന്ന് 12 ബാങ്കുകളുടെ ലാഭം ഇത്തവണ 34,774  കോടിയിലേക്കെത്തി. പണപ്പെരുപ്പം റിസർവ് ബാങ്കിന്റെ സഹനപരിധിയിലായത് നിരക്കു വര്‍ധനവില്‍നിന്ന് താൽക്കാലികമായ പിന്മാറ്റം ഉണ്ടാകുമെന്നാണ് വിദഗ്‍ധരുടെ കണക്കുകൂട്ടൽ. ഫോറിന്‍ പോർട്ഫോളിയോ ഇൻവെസ്റ്റേഴ്സിന്റെ നിക്ഷേപങ്ങളും ഇന്ത്യൻ വിപണിയിലേക്കൊഴുകുന്നത് ഓഹരിവിപണിയെ നല്ല രീതിയിൽ സ്വാധീനിക്കുന്നുണ്ട്. വരുംവർഷങ്ങളിൽ വലിയ റെക്കോർഡുകൾക്ക് സാക്ഷ്യം വഹിക്കാനുള്ള തയാറെടുപ്പ് നടക്കുന്നതിന്റെ സൂചന വിപണിയിലുണ്ട്. കരുതി നിക്ഷേപിച്ചാൽ ലാഭം പലമടങ്ങായി ഇരട്ടിപ്പിക്കാം.

English Summary: From SBI  to IOB Know the Indian Public Sector Undertaking (PSU) Banks in Share Market