അങ്കണവാടി കുട്ടികൾക്കും ആഴ്ചയിൽ രണ്ടു ദിവസം മുട്ടയും പാലും നൽകാൻ സർക്കാർ തീരുമാനിച്ചപ്പോൾ, സംസ്ഥാനത്തെ ഒരു പ്രധാനാധ്യാപിക ഫെയ്സ്ബുക്കിൽ ഇങ്ങനെ കുറിച്ചു, ‘‘ഈശ്വരാ, ഇനി പലചരക്കു കടയിൽ കടം പറയാൻ അങ്കണവാടിക്കാരെക്കൂടി കാണേണ്ടി വരുമല്ലോ..!’’ ഇത് വെറും തമാശയാണെന്ന് കരുതാൻ വരട്ടെ, സുഭിക്ഷമായി സ്കൂളുകളിൽ ഉച്ചഭക്ഷണം നൽകി പാപ്പരാകുന്ന അധ്യാപകരുടെ അവസ്ഥ ഇതിലും ലളിതമായി പറയാനാവില്ല. ആഴ്ചയിൽ രണ്ടു ദിവസം മുട്ട, ഒരു ദിവസം പാൽ, ദിവസം രണ്ട് കറികൾ കൂട്ടി ചോറ്. ഇങ്ങനെയാണ് സർക്കാർ നിർദേശിച്ചിരിക്കുന്ന ഉച്ചഭക്ഷണ മെനു. പക്ഷേ, ഇതിന് ലഭിക്കുന്നതാവട്ടെ തുച്ഛമായ തുകയും. കഴിഞ്ഞ മാർച്ച് വരെ ഉച്ചഭക്ഷണം നൽകിയതിന്റെ തുക ലഭിക്കുന്നത് ഇപ്പോഴാണ്. ജൂൺ, ജൂലൈ മാസങ്ങളിലെ തുക എന്ന് ലഭിക്കുമെന്ന് ഒരുറപ്പുമില്ല. 53 കോടിയാണ് ഈ ഇനത്തിലെ കുടിശിക.

അങ്കണവാടി കുട്ടികൾക്കും ആഴ്ചയിൽ രണ്ടു ദിവസം മുട്ടയും പാലും നൽകാൻ സർക്കാർ തീരുമാനിച്ചപ്പോൾ, സംസ്ഥാനത്തെ ഒരു പ്രധാനാധ്യാപിക ഫെയ്സ്ബുക്കിൽ ഇങ്ങനെ കുറിച്ചു, ‘‘ഈശ്വരാ, ഇനി പലചരക്കു കടയിൽ കടം പറയാൻ അങ്കണവാടിക്കാരെക്കൂടി കാണേണ്ടി വരുമല്ലോ..!’’ ഇത് വെറും തമാശയാണെന്ന് കരുതാൻ വരട്ടെ, സുഭിക്ഷമായി സ്കൂളുകളിൽ ഉച്ചഭക്ഷണം നൽകി പാപ്പരാകുന്ന അധ്യാപകരുടെ അവസ്ഥ ഇതിലും ലളിതമായി പറയാനാവില്ല. ആഴ്ചയിൽ രണ്ടു ദിവസം മുട്ട, ഒരു ദിവസം പാൽ, ദിവസം രണ്ട് കറികൾ കൂട്ടി ചോറ്. ഇങ്ങനെയാണ് സർക്കാർ നിർദേശിച്ചിരിക്കുന്ന ഉച്ചഭക്ഷണ മെനു. പക്ഷേ, ഇതിന് ലഭിക്കുന്നതാവട്ടെ തുച്ഛമായ തുകയും. കഴിഞ്ഞ മാർച്ച് വരെ ഉച്ചഭക്ഷണം നൽകിയതിന്റെ തുക ലഭിക്കുന്നത് ഇപ്പോഴാണ്. ജൂൺ, ജൂലൈ മാസങ്ങളിലെ തുക എന്ന് ലഭിക്കുമെന്ന് ഒരുറപ്പുമില്ല. 53 കോടിയാണ് ഈ ഇനത്തിലെ കുടിശിക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അങ്കണവാടി കുട്ടികൾക്കും ആഴ്ചയിൽ രണ്ടു ദിവസം മുട്ടയും പാലും നൽകാൻ സർക്കാർ തീരുമാനിച്ചപ്പോൾ, സംസ്ഥാനത്തെ ഒരു പ്രധാനാധ്യാപിക ഫെയ്സ്ബുക്കിൽ ഇങ്ങനെ കുറിച്ചു, ‘‘ഈശ്വരാ, ഇനി പലചരക്കു കടയിൽ കടം പറയാൻ അങ്കണവാടിക്കാരെക്കൂടി കാണേണ്ടി വരുമല്ലോ..!’’ ഇത് വെറും തമാശയാണെന്ന് കരുതാൻ വരട്ടെ, സുഭിക്ഷമായി സ്കൂളുകളിൽ ഉച്ചഭക്ഷണം നൽകി പാപ്പരാകുന്ന അധ്യാപകരുടെ അവസ്ഥ ഇതിലും ലളിതമായി പറയാനാവില്ല. ആഴ്ചയിൽ രണ്ടു ദിവസം മുട്ട, ഒരു ദിവസം പാൽ, ദിവസം രണ്ട് കറികൾ കൂട്ടി ചോറ്. ഇങ്ങനെയാണ് സർക്കാർ നിർദേശിച്ചിരിക്കുന്ന ഉച്ചഭക്ഷണ മെനു. പക്ഷേ, ഇതിന് ലഭിക്കുന്നതാവട്ടെ തുച്ഛമായ തുകയും. കഴിഞ്ഞ മാർച്ച് വരെ ഉച്ചഭക്ഷണം നൽകിയതിന്റെ തുക ലഭിക്കുന്നത് ഇപ്പോഴാണ്. ജൂൺ, ജൂലൈ മാസങ്ങളിലെ തുക എന്ന് ലഭിക്കുമെന്ന് ഒരുറപ്പുമില്ല. 53 കോടിയാണ് ഈ ഇനത്തിലെ കുടിശിക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അങ്കണവാടി കുട്ടികൾക്കും ആഴ്ചയിൽ രണ്ടു ദിവസം മുട്ടയും പാലും നൽകാൻ സർക്കാർ തീരുമാനിച്ചപ്പോൾ, സംസ്ഥാനത്തെ ഒരു പ്രധാനാധ്യാപിക ഫെയ്സ്ബുക്കിൽ ഇങ്ങനെ കുറിച്ചു, ‘‘ഈശ്വരാ, ഇനി പലചരക്കു കടയിൽ കടം പറയാൻ അങ്കണവാടിക്കാരെക്കൂടി കാണേണ്ടി വരുമല്ലോ..!’’ ഇത് വെറും തമാശയാണെന്ന് കരുതാൻ വരട്ടെ, സുഭിക്ഷമായി സ്കൂളുകളിൽ ഉച്ചഭക്ഷണം നൽകി പാപ്പരാകുന്ന അധ്യാപകരുടെ അവസ്ഥ ഇതിലും ലളിതമായി പറയാനാവില്ല.

ആഴ്ചയിൽ രണ്ടു ദിവസം മുട്ട, ഒരു ദിവസം പാൽ, ദിവസം രണ്ട് കറികൾ കൂട്ടി ചോറ്. ഇങ്ങനെയാണ് സർക്കാർ നിർദേശിച്ചിരിക്കുന്ന ഉച്ചഭക്ഷണ മെനു. പക്ഷേ, ഇതിന് ലഭിക്കുന്നതാവട്ടെ തുച്ഛമായ തുകയും. കഴിഞ്ഞ മാർച്ച് വരെ ഉച്ചഭക്ഷണം നൽകിയതിന്റെ തുക ലഭിക്കുന്നത് ഇപ്പോഴാണ്. ജൂൺ, ജൂലൈ മാസങ്ങളിലെ തുക എന്ന് ലഭിക്കുമെന്ന് ഒരുറപ്പുമില്ല. 53 കോടിയാണ് ഈ ഇനത്തിലെ കുടിശിക.

ADVERTISEMENT

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഈ തുകയൊന്നും ലഭിക്കുന്നില്ലെന്നും വിശന്നിരിക്കുന്ന കുട്ടികളോട് പറയുന്നതെങ്ങനെ? ചെലവാകുന്ന തുകയും ലഭിക്കുന്ന തുകയും തമ്മിൽ വലിയ അന്തരമുണ്ടെങ്കിലും ഒരു നേരവും മുടക്കം വരുത്താതെ ഈ അധ്യാപകർ എങ്ങനെയാണ് ഈ അന്നം നൽകുന്നത്? പച്ചക്കറിക്കടക്കാരെയും പലചരക്കു കടക്കാരെയും കാണുമ്പോൾ ഒളിച്ചു നടക്കേണ്ട അധ്യാപകരുടെ ഗതികേടിന് ആരാണ് ഉത്തരവാദി?

∙ തുടങ്ങിയത് ഇങ്ങനെ

കേരളത്തിലെ സ്കൂളുകളിൽ കുട്ടികളുടെ വിശപ്പാറ്റാൻ ആദ്യ കാലത്ത് വിളമ്പിയിരുന്നത് ചോറായിരുന്നില്ല, ഉപ്പുമാവായിരുന്നു. ‘കെയർ’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന കോഓപ്പറേറ്റീവ് ഫോർ അസിസ്റ്റൻസ് ആൻഡ് റിലീഫ് എവരിവെയർ എന്ന സംഘടനയാണ് ഇതിന് ധനസഹായം നൽകിയിരുന്നത്. 1961ൽ  ആരംഭിച്ച ഉപ്പുമാവ് വിതരണം രണ്ട് പതിറ്റാണ്ടിലധികം നീണ്ടു. 1984ൽ  സംഘടന സാമ്പത്തിക സഹായം നൽകുന്നത് നിർത്തി.

സ്കൂൾ പ്രവേശനോത്സവ ദിനത്തോടനുബന്ധിച്ച് പാമ്പാടി പങ്ങട ഗവ. എൽപി സ്കൂളിൽ എത്തിയ വിദ്യാർഥികൾ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ കുശലം പറഞ്ഞു ചിരിക്കുന്നു. ഫയൽ ചിത്രം: മനോരമ

പക്ഷേ, സ്കൂളുകളിൽ നിന്ന് വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിൽ നിർണായകമായിരുന്നു ഈ ഉപ്പുമാവ് വിതരണം എന്നതിനാൽ സർക്കാർ പദ്ധതി തുടരാൻ തന്നെ തീരുമാനിച്ചു. താഴ്ന്ന ക്ലാസുകളിലെ കുട്ടികൾക്ക് ‘ഉച്ചക്കഞ്ഞി’ നൽകിയാണ് സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുത്തത്. വൈകാതെ യുപി ക്ലാസുകളിലേക്കും എയ്ഡഡ് സ്കൂളുകളിലേക്കും പദ്ധതി വ്യാപിച്ചു.

ADVERTISEMENT

ഉച്ചക്കഞ്ഞിയുടെയും പയറിന്റെയും സ്ഥാനത്ത് ചോറും കറികളും വന്നു. പാലും മുട്ടയും നിർബന്ധമാക്കി. എല്ലാ സംസ്ഥാനങ്ങളിലേക്കും പദ്ധതിയെത്തി. 2021ൽ  പദ്ധതിയുടെ പേര് ‘പ്രധാനമന്ത്രി പോഷൻ ശക്തി നിർമാൻ സ്കീം’ എന്നാക്കി മാറ്റി. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്ന പദ്ധതിയുടെ സാമ്പത്തിക ചെലവിന്റെ 60%  കേന്ദ്ര സർക്കാരും 40%  സംസ്ഥാന സർക്കാരുമാണ് വഹിക്കേണ്ടത്. രാജ്യത്ത് തന്നെ ‘മിഡ് ഡേ മീൽ സ്കീ’മിൽ ഒന്നാം സ്ഥാനത്ത് കേരളമെന്നാണ് കണക്കുകൾ. പക്ഷേ, ഈ ഒന്നാം സ്ഥാനം നിലനിർത്തിക്കൊണ്ടു പോകാൻ അധ്യാപകർ എന്താണ് ചെയ്യുന്നതെന്ന് അറിയാമോ?

∙ ഉച്ചഭക്ഷണം വേണ്ടവർ 25 ലക്ഷത്തോളം

എൽപി, യുപി വിഭാഗങ്ങളിലായി സർക്കാർ, എയ്ഡഡ് മേഖലയിൽ സംസ്ഥാനത്ത് 9251 സ്കൂളുകളുണ്ട്. കഴിഞ്ഞ അധ്യയനവർഷത്തെ കണക്കനുസരിച്ച് സർക്കാർ – എയ്ഡഡ് സ്കൂളുകളില്‍ മാത്രം 34,04,724 കുട്ടികളുണ്ടെന്ന് സർക്കാർ പറയുന്നു. 9–12 വരെയുള്ള വിദ്യാർഥികളെ മാറ്റി നിർത്തിയാലും ഏറ്റവും കൂടുതൽ കുട്ടികളുള്ള എൽപി, യുപി വിഭാഗങ്ങളിൽ മാത്രം 30 ലക്ഷത്തിനടുത്ത് കുട്ടികളുണ്ടാവും. ഇതിൽ 90 ശതമാനത്തിലധികം കുട്ടികളും ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമാണെന്നാണ് സർക്കാർ കണക്ക്. അതായത് പ്രതിദിനം സ്കൂളുകളിലെ ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികൾ 25 ലക്ഷമെങ്കിലും വരും.

സ്കൂളിലെ ഉച്ചഭക്ഷണം പരിശോധിക്കാൻ തിരുവനന്തപുരം പൂജപ്പുര ഗവ. യുപി സ്കൂളിലെത്തിയ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി കുട്ടികൾക്കൊപ്പം ഭക്ഷണം കഴിക്കുന്നു (Manorama Archives/ Special Arrangement)

മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ കണക്ക് ‘അസംഭവ്യ’മാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടിയത് വലിയ വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു. പക്ഷേ, കേരളത്തിൽ ഉച്ചഭക്ഷണം കഴിക്കുന്ന ഓരോ കുട്ടിയുടെയും ഹാജർ ദിവസേന രേഖപ്പെടുത്തുന്ന രീതിയാണുള്ളത്. പോഷകസമൃദ്ധമായ ഭക്ഷണമാണ് നൽകുന്നതെന്നതിനാൽ ഭൂരിഭാഗം കുട്ടികളും സംസ്ഥാനത്ത് ഈ പദ്ധതിയുടെ ഭാഗമാകുന്നുണ്ട്.

ADVERTISEMENT

∙ ഈ തുകകൊണ്ട് തികയുമോ?

കുട്ടികൾക്ക് സമൃദ്ധമായി ഉച്ചഭക്ഷണം നൽകുന്നുണ്ടെങ്കിലും അതിനായി അധ്യാപകർക്ക് ലഭിക്കുന്ന തുക അത്ര സമൃദ്ധമല്ല. 150 കുട്ടികൾ വരെ ഉള്ള സ്കൂളുകളിൽ കുട്ടിയൊന്നിന് 8 രൂപയാണ് ലഭിക്കുന്നത്. 151– 500 വരെയുള്ള കുട്ടികൾക്ക് ഇത് 7 രൂപയായി കുറയും. 500 ന് മുകളിലുള്ള കുട്ടികൾക്ക് പ്രതിദിനം 6 രൂപയും.

2012ൽ ആണ്  ഉച്ചക്കഞ്ഞി എന്നത് മാറ്റി ഉച്ചയ്ക്ക് ചോറും കറികളും എന്ന ആശയത്തിലേക്ക് വരുന്നത്. അതുവരെ അരിയും പയറും സപ്ലൈകോയിൽ നിന്ന് നേരിട്ട് സ്കൂളുകളിൽ എത്തിക്കുകയായിരുന്നു. 2012–13 അധ്യയനവർഷം മുതൽ ഇത് അരി മാത്രമായി ചുരുങ്ങി. 2013ൽ  150 കുട്ടികൾ വരെയുള്ള സ്കൂളിൽ പ്രതിദിനം 5 രൂപയാണ് അനുവദിച്ചിരുന്നത്. പിന്നീട് അത് എട്ട് ആയി ഉയർത്തുകയായിരുന്നു.

ഉച്ചഭക്ഷണത്തിനു പുറമേയാണ് ആഴ്ചയിൽ രണ്ടു ദിവസം മുട്ടയും പാലും നൽകണമെന്ന നിബന്ധന. പച്ചക്കറിയുടെയും പാലിന്റെയും മുട്ടയുടെയും വില കുത്തനെ ഉയർന്നിട്ടും വർഷങ്ങളായി ഈ തുകയിൽ മാത്രം ഒരു വർധനയുമില്ല. 2018ൽ  അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.രവീന്ദ്രനാഥ് ഈ തുക പര്യാപ്തമാണെന്നാണ് നിയമസഭയിൽ നൽകിയ മറുപടി. ഇപ്പോഴാവട്ടെ, തുക അപര്യാപ്തമാണെന്ന് സർക്കാർ സമ്മതിക്കുന്നുണ്ടെങ്കിലും ഇത് കൂട്ടുന്നത് സംബന്ധിച്ച് ഒരു നടപടിയുമില്ല.

∙ ‘‘പൈസ തരാതെ മുട്ട തരില്ല ടീച്ചറേ’’

‘‘കുട്ടികൾക്ക് മുട്ട കൊടുക്കാനായി സ്ഥിരം വാങ്ങുന്ന കടയിൽ ചെന്നപ്പോൾ ഇനി പൈസ തരാതെ ഒരു മുട്ട പോലും തരാൻ പറ്റില്ല ടീച്ചറേ എന്നായിരുന്നു മറുപടി. അവരെയും തെറ്റു പറയാൻ പറ്റില്ല. കടം പറയുന്നതിന് ഒരു പരിധിയുണ്ടല്ലോ. കുട്ടികൾക്ക് ഭക്ഷണം കൊടുത്തേ മതിയാവൂ എന്നതുകൊണ്ട് സ്വന്തം കൈയിൽ നിന്ന് തന്നെ പണം മുടക്കും. ഇതിങ്ങനെ മുട്ടില്ലാതെ നടന്നു പോകുന്നത് ഭൂരിഭാഗം അധ്യാപകരും സ്ത്രീകളായതു കൊണ്ടു കൂടിയാണ്. വീടു നടത്തുന്നതു പോലെ പരാതി പറയാതെ അവരീ സ്കൂളും ഓടിക്കുകയാണ്.’’ കരമന എസ്എസ്എൽപിഎസിൽ നിന്ന് വിരമിച്ച സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കൂടിയായ ഷർമിള ദേവി പറയുന്നു.

പലചരക്ക് കടക്കാരെയും പച്ചക്കറി കടക്കാരെയും കാണുമ്പോൾ ഒളിച്ചു നടക്കേണ്ട ഗതികേടു വന്നിട്ടുണ്ട് സംസ്ഥാനത്തെ പല അധ്യാപകർക്കും. ഭക്ഷണം തരാനാവില്ലെന്ന് കുട്ടികളോട് കടം പറയുന്നതെങ്ങനെ? കഴിഞ്ഞ അധ്യയന വർഷം അവസാനിക്കുമ്പോൾ കൊല്ലം ജില്ലയിലെ അധ്യാപകരുടെ ഒരു വാട്സാപ് ഗ്രൂപ്പിൽ ഒരു അധ്യാപിക കരഞ്ഞു കൊണ്ട് പങ്കുവച്ച സന്ദേശം ഏറെ ചർച്ചയായതാണ്. കുട്ടികൾക്ക് പലവ്യഞ്ജനങ്ങൾ വാങ്ങിയ വകയിലെ ഭീമമായ കടം തീർക്കാൻ സ്വർണ മാല പണയം വയ്ക്കാനൊരുങ്ങുകയായിരുന്നു അവർ. ആ കണ്ണീര് ചർച്ചയായെങ്കിലും കഴിഞ്ഞ മാർച്ച് വരെയുള്ള ഉച്ചഭക്ഷണ പദ്ധതിയുടെ പണം നൽകിയത് കഴിഞ്ഞ ദിവസമാണ്. ജൂൺ, ജൂലൈ മാസങ്ങളിലേത് ഇനി എന്ന് ലഭിക്കുമെന്നും അറിയില്ല.

∙ മാസം വേണ്ടത് 3 ഗ്യാസ് സിലിണ്ടർ

സർക്കാർ ഇപ്പോൾ നൽകുന്നത് അരി മാത്രമാണ്. ഇത് സ്കൂളിൽ എത്തിക്കുന്നതിന്റെ കയറ്റി ഇറക്ക് കൂലി മുതൽ വഹിക്കേണ്ടത് അധ്യാപകർ. ഉച്ചഭക്ഷണത്തിനു പുറമേ ആഴ്ചയിൽ രണ്ട് ദിവസം മുട്ടയും പാലും നിർബന്ധം. മുട്ട കഴിക്കാത്ത കുട്ടിക്ക് ഏത്തപ്പഴവും നൽകണം. വിറക് ഉപയോഗിക്കരുതെന്നും ഗ്യാസ് മാത്രമേ ഉപയോഗിക്കാവൂ എന്നും കർശന നിബന്ധനയുണ്ട്. 200 കുട്ടികൾക്ക് മുകളിൽ പഠിക്കുന്ന സ്കൂളുകളാണെങ്കിൽ മാസം 3 ഗ്യാസ് സിലിണ്ടറെങ്കിലും വേണ്ടി വരും.

കുട്ടികളുടെ പിറന്നാൾ, വീടുകളിലെ വിശേഷങ്ങൾ ഒക്കെ വരുമ്പോ സ്കൂളിൽ ഒരു നേരം ചോറ് കൊടുക്കൂ എന്ന് ഞങ്ങൾ പറയും. ഒരു ദിവസമെങ്കിൽ ഒരു ദിവസം കറികൾ അങ്ങനെ എത്തുമല്ലോ...

‘‘എങ്ങനെ നോക്കിയാലും മൂന്ന് ഗ്യാസ് സിലിണ്ടർ വേണ്ടി വരും ഒരു മാസം. ഇതിങ്ങനെ ഉപയോഗിച്ചു കൊണ്ടിരിക്കുകയല്ലേ. വാണിജ്യ സിലിണ്ടർ ആയതുകൊണ്ട് 2000 രൂപയ്ക്ക് അടുത്തു വരും. പച്ചക്കറികളുടെ വിലയും കുത്തനെ ഉയർന്നതോടെ പിടിച്ചു നിൽക്കാനാവാത്ത അവസ്ഥയാണ്. പിന്നീട് പൈസ അനുവദിച്ചാലും അതിലും എത്രയോ കൂടുതൽ അധ്യാപകർക്ക് ചെലവ് വരുന്നുണ്ട്.’’ ഉച്ച ഭക്ഷണത്തിന്റെ ചുമതല   വഹിക്കുന്ന അധ്യാപികയായ എം.നെസ്സ പറയുന്നു.

സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാര പരിശോധനയ്ക്കായി അഴീക്കോട് ഹയർ സെക്കൻഡറി സ്കൂളിലെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയും കലക്ടർ എസ്.ചന്ദ്രശേഖറും കഴിക്കാനുള്ള ഉച്ചയൂണ് കുട്ടികൾക്കൊപ്പം നിന്ന് പാത്രത്തിൽ വാങ്ങുന്നു. (ഫയൽ ചിത്രം: മനോരമ)

ഉച്ചഭക്ഷണത്തിന് പുറമേ ചില സ്കൂളുകളിൽ പ്രഭാതഭക്ഷണവും നൽകുന്നുണ്ട്. ഇതിന്റെ ഫണ്ട് നൽകേണ്ടത് അതത് തദ്ദേശ സ്ഥാപനങ്ങളാണ്. പക്ഷേ അതും കൃത്യസമയത്ത് കിട്ടാറില്ല. കോർപറേഷനുകൾ ഉൾപ്പെടെ കുട്ടികളുടെ പ്രഭാതഭക്ഷണത്തിന് പൈസ നീക്കി വയ്ക്കുന്നുണ്ടെങ്കിലും കൃത്യസമയത്ത് അത് ലഭിക്കാത്തതിന് പിന്നിൽ ഓഫിസുകളിലെ കാലതാമസമാണ് കാരണമെന്ന് അധ്യാപകർ പറയുന്നു. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും നൽകുന്ന സ്കൂളുകളിൽ അധ്യാപകരുടെ ഭാരം ഇരട്ടിയാവും.

‘‘പിടിഎയുടെ പിന്തുണയോടു കൂടി ഉച്ചഭക്ഷണം മുന്നോട്ടു കൊണ്ടുപോകണമെന്നാണ് സർക്കാർ പറയുന്നത്. സ്കൂളിലെ മിക്ക കുട്ടികളും തീർത്തും ദരിദ്രമായ പശ്ചാത്തലത്തിൽ നിന്നു വരുന്നവരാണ്. ദുർബലമായ പിടിഎകളോട് ഇതിനുള്ള പൈസ എങ്ങനെ ചോദിക്കാനാണ്.? അതിലെന്ത് മര്യാദയാണുള്ളത്?’’ പേരു വെളിപ്പെടുത്താൻ കഴിയാത്ത പ്രധാനാധ്യാപിക ചോദിക്കുന്നു.

∙ അംഗീകാരമില്ലാത്ത പ്രീപ്രൈമറികൾ

ഉച്ചഭക്ഷണം കൃത്യമായി നൽകുന്നുണ്ടെങ്കിലും ഈ പദ്ധതിക്ക് പുറത്ത് നിൽക്കുന്ന ഒരു വിഭാഗമുണ്ട്. 2012 നു ശേഷം ആരംഭിച്ച പ്രീ പ്രൈമറികൾ. ഇവയ്ക്ക് സർക്കാർ അംഗീകാരമില്ല. അതുകൊണ്ടു തന്നെ ഇവർക്ക് ഉച്ചഭക്ഷണം നൽകാനുള്ള തുക അനുവദിക്കുകയുമില്ല. സ്കൂളിൽ മറ്റു കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ ‘അംഗീകാരമില്ലാത്ത’ പ്രീ പ്രൈമറിക്കാരെ ഒഴിവാക്കാൻ മനസ്സാക്ഷി അനുവദിക്കാത്തു കൊണ്ടു മാത്രം ഈ തുക സ്വന്തം പോക്കറ്റുകളിൽ നിന്നെടുക്കുകയാണ് അധ്യാപകർ.

അംഗീകാരമില്ലാത്തതു കൊണ്ട് ഉച്ചഭക്ഷണവും പാലും മുട്ടയും തരില്ലെന്ന് ഈ കുട്ടികളോട് പറയുന്നതെങ്ങനെ? അംഗീകാരം ഇല്ല എന്നത് വെറും സാങ്കേതിക വാദമാണെന്നിരിക്കേ, ഈ കുട്ടികളെ കൊഴിഞ്ഞു പോകാതെ ഒന്നാം ക്ലാസുകളിലേക്ക് എത്തിക്കാനും പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ് പ്രവേശനം നേടിയവരുടെ എണ്ണം ഉയർത്താനും ചെലവ് കണ്ടേത്തേണ്ടത് മുഴുവൻ അധ്യാപകർ മാത്രമാണ് എന്നതാണ് സങ്കടകരം. പല തവണ വിഷയം ഉന്നയിച്ചിട്ടുണ്ടെങ്കിലും വിഷയത്തിൽ ഒരു അനുകൂല നിലപാടും ഉണ്ടായിട്ടില്ല.

∙ കണക്കുകൾ ഇങ്ങനെ

150 കുട്ടികൾ പഠിക്കുന്ന ഒരു സ്കൂളിലേക്ക് ഉച്ച ഭക്ഷണ വിതരണത്തിനായി ഓരോ മാസവും ശരാശരി ലഭിക്കുന്നത് 24,000 രൂപയാണ്. സർക്കാർ നിർദേശം അനുസരിച്ച് കുട്ടികൾക്ക് വിതരണം ചെയ്യേണ്ട പാൽ, മുട്ട എന്നിവയ്ക്കൊപ്പം പാചക വാതകത്തിന്റെ വിലകൂടി ചേർത്താൽ ആകെ 19,380 രൂപ ചെലവു വരും. ഇവ കഴിഞ്ഞാൽ ശേഷിക്കുന്നത് 4,620 രൂപ മാത്രമാണ്. സ്കൂളിലേക്ക് എത്തിക്കുന്ന അരിയുടെ കയറ്റിയിറക്ക്  കൂലി മുതൽ പച്ചക്കറിയുടെയും പലചരക്കിന്റെയും വില വരെ ഓടിയെത്തേണ്ടത് ഈ 4620 രൂപയിലാണ്.

(Creative image by Manorama Online)

അതെങ്ങനെ നടക്കുമെന്ന് ഊഹിക്കാവുന്നതാണല്ലോ. കുറച്ചു കൂടി ലളിതമായി പറഞ്ഞാൽ, 150 കുട്ടികളുള്ള സ്കൂളിൽ 20 പ്രവൃത്തി ദിനങ്ങൾ വച്ചു നോക്കിയാൽ ഒരു കുട്ടിക്ക് ഒരു മാസം കിട്ടുക 160 രൂപയാണ്. 20 ദിവസം രണ്ട് കറി കൂട്ടിയുള്ള ഊണും മാസത്തിൽ എട്ടു മുട്ടയും പാലും അതുകൊണ്ട് നടക്കുമോ എന്നാലോചിച്ചാൽ മതി! 150 കുട്ടികൾക്കു മുകളിൽ ഒരാൾക്ക് കിട്ടുന്ന തുക വീണ്ടും കുറയും.

∙ അങ്ങനെ എന്തെങ്കിലും കൊടുത്താൽ പോരാ

‘‘നാലാംക്ലാസുവരെയുള്ള കുട്ടികൾക്ക് 100 ഗ്രാം ഭക്ഷ്യധാന്യങ്ങൾ, 20 ഗ്രാം പയറുവർഗങ്ങൾ, 50 ഗ്രാം പച്ചക്കറികളും ഇലക്കറികളും 5 ഗ്രാം എണ്ണയും കൊഴുപ്പും ആവശ്യാനുസരണം ഉപ്പും വ്യഞ്ജനങ്ങളും എന്നാണ് നിഷ്കർഷിച്ചിരിക്കുന്നത്.

മുതിർന്ന ക്ലാസുകളിലെ കുട്ടികൾക്ക് 150 ഗ്രാം ഭക്ഷ്യധാന്യങ്ങളും 30 ഗ്രാം പയറും 75 ഗ്രാം പച്ചക്കറികളും ഇലയും 7.5 ഗ്രാം എണ്ണയും കൊഴുപ്പും ആവശ്യാനുസരണം ഉപ്പും വ്യഞ്ജനങ്ങളും ഉറപ്പാക്കണം. എൽപി ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് ദിവസം 450 കലോറി ഊർജവും യുപി കുട്ടികൾക്ക് 700 കലോറി ഊർജവും ലഭ്യമാകുന്ന വിധമാണ് ഭക്ഷണമൊരുക്കേണ്ടത്.’’ ഉച്ചഭക്ഷണം വിഭവസമൃദ്ധമാക്കി നൽകണം എന്നുത്തരവിട്ട് പുറത്തിറങ്ങിയ സർക്കുലറിൽ പറയുന്നതാണിത്.

എന്നാൽ, സർക്കാർ നൽകുന്ന തുക കൊണ്ട് ഇത്രയും വിഭവങ്ങൾ എങ്ങനെ നൽകുമെന്ന ചോദ്യത്തിന് പക്ഷേ ഉത്തരമില്ല. ‘‘കുട്ടികളുടെ പിറന്നാൾ, വീടുകളിലെ വിശേഷങ്ങൾ ഒക്കെ വരുമ്പോ സ്കൂളിൽ ഒരു നേരം ചോറ് കൊടുക്കൂ എന്ന് ഞങ്ങൾ പറയും. ഒരു ദിവസമെങ്കിൽ ഒരു ദിവസം കറികൾ അങ്ങനെ എത്തുമല്ലോ.’’ പേര് വെളിപ്പെടുത്താൻ കഴിയാത്ത ഒരു അധ്യാപിക പറയുന്നു.

സർക്കാർ പറയുന്നത് പ്രകാരം തന്നെയാണോ ചോറും കറികളും നൽകുന്നത് എന്ന് പരിശോധിക്കാൻ  ഉച്ച ഭക്ഷണത്തിന്റെ ചുമതല വഹിക്കുന്നവർ ഇടയ്ക്കിടെ   എത്തും. ഒരു ദിവസം പോഷകാഹാരം കുറഞ്ഞാൽ നടപടിയും ഉണ്ടാകും. വിറക് ഉപയോഗിക്കരുത്, വെളിച്ചെണ്ണയിലേ പാകം ചെയ്യാവൂ തുടങ്ങിയ നിർദേശങ്ങൾ വേറേ. ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ ‘രുചി റജിസ്റ്ററും’ സൂക്ഷിക്കണം. ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട റജിസ്റ്ററുകളും കണക്കുകളും കൃത്യമായി സമർപ്പിക്കുന്നത് തന്നെ ഒരാളുടെ അധികജോലിയായി മാറുകയാണെന്ന പരാതിയുമുണ്ട് അധ്യാപകർക്ക്.

∙ കേൾക്കണം ഈ സങ്കടവും

കഴിഞ്ഞ ജൂൺ, ജൂലൈ മാസങ്ങളിൽ ഉച്ചഭക്ഷണത്തിന്റെ ഫണ്ട് എത്തിയിട്ടില്ല എന്നതിനൊപ്പം തന്നെ അറിയേണ്ട മറ്റൊരു സങ്കടകഥ കൂടിയുണ്ട്. ഭക്ഷണം പാകം ചെയ്യുന്ന സ്കൂൾ പാചകത്തൊഴിലാളികളുടെ കഥ. കഴിഞ്ഞ രണ്ട് മാസമായി അവർക്കും ഓണറേറിയം ലഭിച്ചിട്ടില്ല. സംസ്ഥാനത്തെ 13611 പാചകത്തൊഴിലാളികൾക്ക് കഴിഞ്ഞ രണ്ടു മാസത്തെ വേതനം നൽകാൻ ജൂലൈ അവസാനം അഞ്ച് കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു.

ഓണത്തിന് മുൻപെങ്കിലും അത് ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണിവർ. മാർച്ച് വരെയുള്ള വേതനവും അവധിക്കാല അലവൻസും വളരെ വൈകി ഈ അധ്യയന വർഷത്തിന്റെ തുടക്കത്തിലാണ് ലഭിച്ചതും. ഉച്ചഭക്ഷണ ഫണ്ട് പോലെ എപ്പോഴും മൂന്നോ നാലോ മാസം വൈകിയാണ് പാചകത്തൊഴിലാളികളുടെ വേതനവും ലഭിക്കുന്നതെന്നതിനാൽ വളരെ ബുദ്ധിമുട്ടിലാണ് ഇവരും മുന്നോട്ടു പോകുന്നത്.

600 –675 രൂപ വരെയാണ് പാചകത്തൊഴിലാളികളുടെ പ്രതിദിന വേതനം. 2016 ൽ ഇത് 350 രൂപയായിരുന്നു. പിന്നീടാണ് ഘട്ടം ഘട്ടമായി 600 വരെ ഉയർത്തിയത്. എന്നാൽ പ്രതിമാസം 1000 രൂപ എന്നാണ് കേന്ദ്രത്തിന്റെ ചട്ടം എന്നതിനാൽ ഈ ഓണറേറിയത്തിൽ കേന്ദ്രവിഹിതമായി ലഭിക്കുന്നതാവട്ടെ വെറും 600 രൂപയും. കേന്ദ്രവിഹിതം ഉയർത്തണമെന്ന ആവശ്യം പല തവണ സംസ്ഥാന സർക്കാർ ഉന്നയിച്ചിട്ടുണ്ടെങ്കിലും അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.

കൂലി ഇല്ലാതെ പണി എടുക്കുന്ന പാചകത്തൊഴിലാളികൾക്കാവട്ടെ, മറ്റൊരു ജോലിക്കും പോകാനുമാവില്ല. ഇവരെ നിലനിർത്തേണ്ടത് സ്കൂളുകളുടെ കൂടി ആവശ്യമായതുകൊണ്ട് ഓണറേറിയം വൈകുമ്പോൾ പലയിടത്തും പ്രതിമാസം ചെറിയ തുക വേതനമായി നൽകുന്നതും ഇതേ അധ്യാപകർ തന്നെ.

∙ മുട്ടയും പാലും ഒഴിവാക്കാൻ പറ്റില്ല

പച്ചക്കറികളുടെയും പലചരക്കിന്റെയും വില ദിവസേന കുതിച്ചുയരുമ്പോൾ ഏഴ് വർഷം മുൻപ് നിശ്ചയിച്ച നിരക്കിൽ ഉച്ച ഭക്ഷണ പദ്ധതി മുന്നോട്ടു പോകില്ലെന്ന് ആവർത്തിക്കുകയാണ് അധ്യാപകർ. പാലും മുട്ടയും എങ്കിലും ഒഴിവാക്കിത്തരണം എന്ന ആവശ്യവുമായി ഇവർ പല തവണ ഇതിനകം വിദ്യാഭ്യാസ മന്ത്രിയെ കണ്ടു കഴിഞ്ഞു. എന്നാൽ ഒരു കാരണവശാലും പാലും മുട്ടയും ഒഴിവാക്കില്ലെന്ന നിലപാടിലാണ് സർക്കാർ.

‘‘പാലും മുട്ടയും ഒഴിവാക്കിയാൽ സർക്കാരിന്റെ ഇമേജിനെ ബാധിക്കും എന്നതാണ് കാരണം. ഇത് സർക്കാരിന്റെ പദ്ധതിയല്ലേ? അതിന് പ്രത്യേക തുക തരണ്ടേ? കേന്ദ്ര സർക്കാരിന്റെ ഉച്ചഭക്ഷണ പദ്ധതിയിലെ സർക്കാർ വിഹിതം മാത്രം തന്നിട്ട് പാലും മുട്ടയും നൽകണം എന്ന് പറഞ്ഞാൽ എന്തു ചെയ്യും? സർക്കാരിന്റെ ഇമേജ് സംരക്ഷിക്കാൻ കടം വാങ്ങേണ്ട അവസ്ഥയിലാണ് പ്രധ്യാനാധ്യാപകർ.’’ കൊല്ലം ജില്ലയിലെ പ്രഥമാധ്യാപകനായ എം.സുനിൽ പറയുന്നു.

സംസ്ഥാനത്തെ അങ്കണവാടികളിലെ കുട്ടികൾക്ക് പാലും മുട്ടയും കൊടുക്കുന്ന പോഷക ബാല്യം പദ്ധതിയുടെ ഭാഗമായി മാരാരിക്കുളത്തെ അങ്കണവാടിയിൽ കുരുന്നുകൾക്ക് പാൽ നൽകിയപ്പോൾ. ഫയൽ ചിത്രം: മനോരമ

പിടിഎയുടെയും പൂർവവിദ്യാർഥി സംഘടനകളുടെയും മറ്റ് സാംസ്കാരിക കൂട്ടായ്മകളുടെയും സഹായത്തോടെ ഉച്ചഭക്ഷണ പദ്ധതി മുന്നോട്ടു കൊണ്ടുപോകാനാണ് സർക്കാർ പറയുന്നത്. സർക്കാർ പണം തരാതിരിക്കുകയും മറ്റ് സംഘടനകളുടെ മുന്നിൽ പോയി അധ്യാപകർക്ക് കൈ നീട്ടേണ്ടി വരികയും ചെയ്യുന്നത് എന്ത് അവസ്ഥയാണെന്നാണ് ഇവരുടെ ചോദ്യം.

ചോദ്യം ന്യായമാണെങ്കിലും നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷയില്ലാത്തതു കൊണ്ട് പിടിഎ നൽകിയ ഒരു കേസും കോടതിയിലുണ്ട്. കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതി പ്രകാരം, സാധനങ്ങൾ നൽകുന്ന കച്ചവടക്കാരന്റെ അക്കൗണ്ടിലേക്ക് നേരിട്ടാണ് ഇനി മുതൽ പണമെത്തുക. ബിൽ നിർബന്ധം. കടം പറഞ്ഞും വില കുറച്ചും വാങ്ങിയിരുന്ന ചെറുകിട കച്ചവടക്കാരിൽ പലർക്കും ബില്ലോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്തതിനാൽ വൈകാതെ അതും അവസാനിക്കുമെന്ന ആശങ്കയിലാണ് അധ്യാപകർ.

English Summary: Teachers Who Borrowed Money to Implement The Mid-day Meal Scheme in Schools are in Distress