‘ഇനിയൊരു പ്രളയുണ്ടായാൽ ഇവിടെ നിന്ന് ഓടിപ്പോകാൻ വയ്യ. അതു കൊണ്ടാണ് അന്നു വെള്ളം പൊങ്ങിയതിനേക്കാളും ഉയരത്തിൽ ഈ വീടുണ്ടാക്കിയത് ’. തറനിരപ്പിൽ നിന്ന് പത്തടി ഉയരത്തിലുള്ള കോൺക്രീറ്റ് തൂണുകളുടെ മുകളിൽ നിർമിച്ച വീട്ടിലിരുന്ന് പാറക്കാട്ട് വിശ്വമ്മ ആത്മവിശ്വാസത്തോടെ പറഞ്ഞു.

‘ഇനിയൊരു പ്രളയുണ്ടായാൽ ഇവിടെ നിന്ന് ഓടിപ്പോകാൻ വയ്യ. അതു കൊണ്ടാണ് അന്നു വെള്ളം പൊങ്ങിയതിനേക്കാളും ഉയരത്തിൽ ഈ വീടുണ്ടാക്കിയത് ’. തറനിരപ്പിൽ നിന്ന് പത്തടി ഉയരത്തിലുള്ള കോൺക്രീറ്റ് തൂണുകളുടെ മുകളിൽ നിർമിച്ച വീട്ടിലിരുന്ന് പാറക്കാട്ട് വിശ്വമ്മ ആത്മവിശ്വാസത്തോടെ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഇനിയൊരു പ്രളയുണ്ടായാൽ ഇവിടെ നിന്ന് ഓടിപ്പോകാൻ വയ്യ. അതു കൊണ്ടാണ് അന്നു വെള്ളം പൊങ്ങിയതിനേക്കാളും ഉയരത്തിൽ ഈ വീടുണ്ടാക്കിയത് ’. തറനിരപ്പിൽ നിന്ന് പത്തടി ഉയരത്തിലുള്ള കോൺക്രീറ്റ് തൂണുകളുടെ മുകളിൽ നിർമിച്ച വീട്ടിലിരുന്ന് പാറക്കാട്ട് വിശ്വമ്മ ആത്മവിശ്വാസത്തോടെ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഇനിയൊരു പ്രളയമുണ്ടായാൽ ഇവിടെ നിന്ന് ഓടിപ്പോകാൻ വയ്യ. അതു കൊണ്ടാണ് അന്നു വെള്ളം പൊങ്ങിയതിനേക്കാളും ഉയരത്തിൽ ഈ വീടുണ്ടാക്കിയത് ’. തറനിരപ്പിൽ നിന്ന് പത്തടി ഉയരത്തിലുള്ള കോൺക്രീറ്റ് തൂണുകളുടെ മുകളിൽ നിർമിച്ച വീട്ടിലിരുന്ന് പാറക്കാട്ട് വിശ്വമ്മ ആത്മവിശ്വാസത്തോടെ പറഞ്ഞു. കുട്ടനാട്ടിൽ കൈനകരി സ്വദേശിയാണ് വിശ്വമ്മ. ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുന്ന സമയത്താണ് 2018ലെ പ്രളയം. 

വീടിനകത്തു വെള്ളം കയറിത്തുടങ്ങിയതോടെ ബന്ധുവീട്ടിൽ അഭയം തേടി. ആ പ്രളയത്തിൽ വീടാകെ മുങ്ങി. അന്ന് വിശ്വമ്മ തീരുമാനിച്ചു. വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന വീട് നിർമിക്കണം. ബാങ്കിൽ നിന്നു വായ്പയെടുത്തു. തറനിരപ്പിൽ നിന്നു പത്തടി ഉയരത്തിൽ കോൺക്രീറ്റ് തൂണുകൾ നിർമിച്ചു, അതിന്റെ മുകളിൽ വീടുണ്ടാക്കി. 

ADVERTISEMENT

പ്രളയം വന്നാലും നേരിടാമെന്ന ആത്മവിശ്വാസം വിശ്വമ്മയുടെ വാക്കുകളിലുണ്ട്. പ്രളയത്തില്‍ നിന്നുള്ള സ്വാതന്ത്ര്യവും. 2018 ലെ മഹാപ്രളയം കഴിഞ്ഞ കേരളത്തിന്റെ മുഖമാണ് വിശ്വമ്മ. മഹാപ്രളയം കഴിഞ്ഞ് 5 വർഷം. 2018 നമ്മെ എന്തു പഠിപ്പിച്ചു? എല്ലാം തൂത്തെറിഞ്ഞ പ്രളയത്തിൽ നിന്ന് നാം എങ്ങനെ കരകയറി? മഹാപ്രളയം തകർത്ത കുട്ടനാട്, ചേന്ദമംഗലം, ഇടുക്കി, ചാലക്കുടി, വയനാട് എന്നീ മേഖലകൾ നമുക്ക് നൽകുന്നത് ആത്മവിശ്വാസമാണ്. ഏതു പ്രതിസന്ധിയും നേരിടാമെന്ന ചങ്കുറപ്പ്. ഒരു പ്രളയവും നാടിനെ പാരതന്ത്ര്യത്തിലാക്കില്ലെന്ന നെഞ്ചുറപ്പ്. 

∙ ചേക്കുട്ടി വഴി തെളിച്ചു, കൂട്ടായ്മ കൈ പിടിച്ചു, ചേന്ദമംഗലം ഒരു ശീലമായി 

മഹാപ്രളയം കഴിഞ്ഞപ്പോൾ ചേന്ദമംഗലം കൈത്തറിയും ഒരു മഹാ ബ്രാൻഡായി മാറി. ആ മാറ്റത്തിനു വഴിയൊരുക്കിയതോ ചേക്കുട്ടിപ്പാവ എന്ന കുഞ്ഞിപ്പാവ. ചേന്ദമംഗലം ഇപ്പോൾ പറയുന്നു. ഏതു പ്രതിസന്ധിയും സത്യത്തിൽ ഒരു അവസരമാണെന്ന്. അക്കഥ ഇങ്ങനെ. 2018ലെ പ്രളയത്തിൽ എറണാകുളം ജില്ലയിൽ ഏറ്റവും നാശനഷ്ടമുണ്ടായത് പറവൂർ മേഖലയിലാണ്. ചേന്ദമംഗലം കൈത്തറി സംഘത്തിലെ ഒട്ടേറെ പേരുടെ നെയ്ത്തുശാലകളും വീടുകളും ഈ ഭാഗത്താണുള്ളത്. 

പ്രളയജലം ഉയർന്നതോടെ ഇവിടങ്ങളിലുള്ള തറികളിൽ വെള്ളം കയറി അവ നശിച്ചു. ഇതേപ്പറ്റിയുള്ള വാർത്തകളും വിവരങ്ങളും അറിഞ്ഞെത്തിയ സംരംഭകരായ ലക്ഷ്മി മേനോൻ, പൂർണിമ ഇന്ദ്രജിത്ത് തുടങ്ങിയവരും പല സംഘടനകളും സുമനസ്സുകളും ചേർന്നാണ് ഈ സംരംഭത്തെ വീണ്ടും കൈപിടിച്ചുയർത്തിയത്. ചേക്കുട്ടി പാവകളും മറ്റും ഇതിൽ നിർണായക പങ്ക് വഹിച്ചിരുന്നു. വെള്ളം കയറി നശിച്ച കൈത്തറി വസ്ത്രങ്ങൾ പുനരുപയോഗിച്ച് തയാറാക്കിയ ചേക്കുട്ടി പാവകളിലൂടെ പറന്നുയർന്നത് ചേന്ദമംഗലം കൈത്തറി എന്ന ബ്രാൻഡ് ആണ്. 

ADVERTISEMENT

ചേക്കുട്ടിപ്പാവകൾ ഹിറ്റായതോടെ ചേന്ദമംഗലം കൈത്തറി തേടി കൂടുതൽ ആളുകളും ഓഡറുകളും എത്തിത്തുടങ്ങി. എറ്റവും മൃദുലമായ ചേന്ദമംഗലം കൈത്തറി ഉപയോഗിച്ച് തുടങ്ങിയവർ പിന്നീട് അതൊരു ശീലമാക്കി മാറ്റുകയായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ പ്രളയത്തിൽ മുങ്ങി താഴ്ന്നെങ്കിലും അവിടെ നിന്ന് കുതിച്ചു പൊങ്ങിയ കഥയാണ് ഈ സംരംഭത്തിന് പറയാനുള്ളത്.

ചേന്ദമംഗലത്തെ നെയ്ത്ത് ശാലകളിലൊന്ന്. (ചിത്രം: മനോരമ)

ഓണക്കാലമാണ് ഇവരുടെ ഏറ്റവും പ്രധാന കച്ചവട സീസൺ. ഉൽപാദിപ്പിക്കുന്ന തുണിത്തരങ്ങളുടെ 75% വിറ്റഴിക്കുന്നത് ഈ കാലത്താണ്. കൂടുതൽ വർണങ്ങളിലും ഡിസൈനുകളിലുമുള്ള വസ്ത്രങ്ങൾ രംഗത്തിറക്കുന്നതിനാൽ തന്നെ ചേന്ദമംഗലം കൈത്തറിക്ക് ആവശ്യക്കാർ ഏറുകയാണ്. അതേ സമയം, തലവര മാറ്റിയ പ്രളയത്തോട് എവിടെയോ ഒരു മമതയുണ്ടെങ്കിലും ഇനിയൊരു പ്രളയം ഇവർക്കും ചിന്തിക്കാനാകുന്നതിന് അപ്പുറമാണ്.

∙ അവസരത്തിനൊത്തുയർന്ന് കുട്ടനാട്ടുകാർ, എസി റോഡ് വരെ പൊങ്ങി 

ചെറിയ പ്രളയം പോലും കുട്ടനാടിനെ മുക്കും. അപ്പോൾ മഹാപ്രളയം വന്നാലോ? കുട്ടനാട്ടിൽ പണ്ടേ ഒരു ചൊല്ലുണ്ട്. തലയ്ക്കു മുകളിൽ വെള്ളം വന്നാൽ അതുക്കു മുകളിൽ വള്ളം. അതു തന്നെ കുട്ടനാട്ടുകാർ ചെയ്തു. ഏതു പ്രതിസന്ധിയിലും തളരില്ലെന്ന ഉറപ്പാണ് കുട്ടനാട്. കുട്ടനാട്ടിലെ പുതിയ വീടുകളെല്ലാം ഇപ്പോൾ ഉയർത്തിയാണു നിർമിക്കുന്നത്. ചിലർ വലിയ കോൺക്രീറ്റ് തൂണുകൾ പണിത് അതിനു മുകളിൽ. ചിലർ മൂന്നടിയോളം ഉയരത്തിൽ അടിത്തറ പണിത് അതിനു മുകളിൽ.

ADVERTISEMENT

പഴയ വീടുകൾ പൊളിക്കാതെ തറ ഉയർത്തുന്നവരുമുണ്ട്. വീടുകൾ ഉയർത്തി പുതിയ അടിത്തറ നിർമിച്ചുനൽകുന്ന പത്തോളം സ്ഥാപനങ്ങൾ കുട്ടനാട് മേഖലയിൽ പുതുതുതായി രംഗത്തുവന്നു. വീടു മാത്രമല്ല, വ്യാപാരസ്ഥാപനങ്ങളും ക്ഷേത്രങ്ങളും കുരിശടികളും കാണിക്കവഞ്ചികളുമെല്ലാം ഇങ്ങനെ തറനിരപ്പിൽ നിന്നു ഉയർന്നുതുടങ്ങി. നെടുമ്പ്രം ശ്രീനാരായണഗുരു ക്ഷേത്രം തറനിരപ്പിൽ നിന്നു ഉയർത്തിയിരുന്നു. മങ്കൊമ്പ് ഭഗവതി ക്ഷേത്രം ഉയർത്തുന്ന പണി പുരോഗമിക്കുകയാണ്. പ്രളയം വന്നാൽ രക്ഷപ്പെടാനായി പലരും വീടുകളിൽ ഫൈബർ വള്ളങ്ങൾ വാങ്ങി. കുറഞ്ഞ ചെലവിൽ സ്പീഡ് ബോട്ടുകൾ നിർമിച്ചവരുമുണ്ട്.

2018ലെയും 19ലെയും പ്രളയത്തിൽ നൂറുകണക്കിനു വളർത്തുമൃഗങ്ങളാണു ചത്തൊടുങ്ങിയത്. വീടുകൾ വെള്ളത്തിനടിയിലായപ്പോൾ പലരും ഉയരത്തിലുള്ള പാലങ്ങളിലാണ് കന്നുകാലികളെ കെട്ടിയിട്ടത്. വീടുകൾക്കൊപ്പം കാലിത്തൊഴുത്തുകളും ഉയർത്തിപ്പണിയുകയാണു കുട്ടനാട്ടുകാർ. തറനിരപ്പിൽ നിന്ന് 5 അടി വരെ ഉയരത്തിലാണു പുതിയ തൊഴുത്തുകൾ നിർമിക്കുന്നത്.

വെള്ളപ്പൊക്കമുണ്ടായാൽ വളർത്തുമൃഗങ്ങളെ സംരക്ഷിക്കാനായി കുട്ടനാട്ടിൽ സർക്കാർ 2 എലവേറ്റഡ് കാറ്റിൽ ഷെഡുകൾ നിർമിക്കുന്നുണ്ട്. ചെമ്പുംപുറത്തെ കാറ്റിൽഷെഡിന്റെ നിർമാണം പൂർത്തിയായി. ചമ്പക്കുളത്ത് നിർമാണം പുരോഗമിക്കുന്നു. വെള്ളം പൊങ്ങിയാൽ ഒപ്പം പൊങ്ങുന്ന ഫ്ലോട്ടിങ് ആട്ടിൻകൂടുകളാണ് കുട്ടനാട്ടുകാർ ഇപ്പോൾ പരീക്ഷിക്കുന്നത്. കന്നാസുകളും പ്ലാസ്റ്റിക് വീപ്പകളും നിരത്തിക്കെട്ടി അതിനു മുകളിലാണ് ഇത്തരം കൂടുകൾ നിർമിക്കുന്നത്.

ചെറിയൊരു വെള്ളപ്പൊക്കത്തിൽ മുങ്ങിയിരുന്ന എസി റോഡ് പ്രളയത്തെ അതിജീവിക്കുന്ന തരത്തിലാണു നവീകരിക്കുന്നത്. 24 കിലോമീറ്റർ നീളമുള്ള റോഡിൽ സ്ഥിരമായി വെള്ളം കയറുന്ന ഭാഗങ്ങളിൽ 5 മേൽപാലങ്ങൾ, 3 വലിയ പാലങ്ങൾ, 14 ചെറു പാലങ്ങൾ, 3 കോസ്‌വേകൾ എന്നിവയാണു നിർമിക്കുന്നത്. പലയിടത്തും ഒരു മീറ്ററിലധികം റോഡ് ഉയർത്തിയിട്ടുമുണ്ട്. മങ്കൊമ്പ് വികാസ് മാർഗ് റോഡും വെള്ളം കയറാത്ത രീതിയിൽ ഉയർത്തിയാണു നിർമിച്ചത്. വീടുകളുടെ മതിലുകളുടെ നിർമാണ രീതിയും മാറി. വെള്ളപ്പൊക്കത്തിൽ ഏറ്റവും കൂടുതൽ തകർന്നതു മതിലുകളായിരുന്നു. ചുറ്റുപാടും വിടവില്ലാതെ മതിലുകൾ കെട്ടിയിരുന്നതിനാൽ ഒഴുക്കിന്റെ ശക്തിയിൽ മതിലുകൾ അടർന്നു വീഴുകയായിരുന്നു. വെള്ളം ഒഴുകിപ്പോകാൻ വിടവുകളിട്ടാണു പുതിയ മതിലുകൾ പണിയുന്നത്.

∙ ഇല്ല, ഇനി ഇടുക്കി ഡാം നമ്മെ മുക്കില്ല. ഇടുക്കിക്ക് ഇപ്പോൾ റൂൾ കർവുണ്ട്

2018ലെ പ്രളയത്തിൽ  ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ‘റൂൾ കർവ്’ അനുസരിച്ച് ക്രമീകരിക്കാത്തതിനാലാണ് ദുരന്തത്തിന്റെ വ്യാപ്തി ഏറിയത്. 2018 ഓഗസ്റ്റ് 9ന് ജലനിരപ്പ് പരമാവധി സംഭരണശേഷിയിൽ എത്തിയപ്പോള്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തുന്നതിന് അധികൃതർ തീരുമാനിച്ചു. ആദ്യ 2 ദിവസം പ്രശ്നമില്ലാതെ കടന്നുപോയെങ്കിലും പിന്നീട് പ്രവചനാതീതമായി മഴ പെയ്തതോടെ കാര്യങ്ങൾ കൈവിട്ടുപോകുകയായിരുന്നു. ഇതോടെ, 11 മുതൽ പടിപടിയായി തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടേണ്ടിവന്നു. 

ഇതുമൂലം ചെറുതോണി മുതൽ ആലുവ വരെയുള്ള ജനവാസ മേഖലയെയും കൃഷിയിടങ്ങളെയും പ്രളയം ദോഷകരമായി ബാധിച്ചു. ഒരുമാസത്തിനു ശേഷം സെപ്റ്റംബർ 8ന് അണക്കെട്ടിൽ ജലനിരപ്പ് നിയന്ത്രണവിധേയമായതോടെയാണ് ചെറുതോണി ഡാമിന്റെ ഷട്ടറുകൾ അടച്ചത്. തുടർന്നുള്ള വർഷങ്ങളിലും പ്രളയസമാനമായ സാഹചര്യം ഉണ്ടായെങ്കിലും റൂൾ കർവ് അനുസരിച്ച് ഡാമിലെ ജലനിരപ്പ് നിലനിർത്തിയതിനാൽ ദുരന്തം ഉണ്ടായില്ല. 

ചെറുതോണി പുതിയ പാലം. സമീപത്തായി പഴയ പാലവും കാണാം. (ചിത്രം: മനോരമ)

തോരാമഴയിൽ കൈക്കുഞ്ഞിനെ നേഞ്ചാട് ചേർത്ത് പാലത്തിലൂടെ പായുന്ന എൻഡിആർഎഫ് ഉദ്യോഗസ്ഥൻ. 2018ലെ പ്രളയകാലത്ത് ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട ചിത്രമാണത്. അണക്കെട്ടിലെ വെള്ളം തുറന്നുവിട്ടാൽ മുങ്ങുന്ന പാലത്തിൽ നിന്ന് ശാപമോക്ഷം വേണമെന്ന ചെറുതോണിക്കാരുടെ ആകുലതയുടെ നേർച്ചിത്രം കൂടിയായിരുന്നു അത്. വെള്ളം കയറി ഒഴുകി ചെറുതോണി പാലത്തിന്റെ സമീപനപാത തകർന്നതോടെ ഏറെ നാൾ അടിമാലി–കുമളി ദേശീയപാതയിൽ ഗതാഗതം നിലച്ചിരുന്നു. അണക്കെട്ട് തുറന്നാൽ പോലും ദേശീയപാതയിൽ ഗതാഗതം തടസ്സമില്ലാതെ നടത്തുന്നതിന് ഉയരം കൂട്ടി പുതിയ പാലം നിർമിക്കാൻ ഇതോടെ തീരുമാനിക്കുകയായിരുന്നു. 

പ്രളയത്തെയും പ്രകൃതിദുരന്തത്തെയും അതിജീവിക്കാനുള്ള ആധുനിക രൂപകൽപനയും മികച്ച സംവിധാനങ്ങളുമാണു നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. 1960കളിൽ ഇടുക്കി ആർച്ച് ഡാമിന്റെ നിർമാണത്തിന് സാധനങ്ങൾ കൊണ്ടുപോകാൻ കനേഡിയൻ എൻജിനീയറിങ് വൈദഗ്ധ്യത്താൽ നിർമിച്ചതായിരുന്നു ചെറുതോണിയിലെ പഴയ പാലം. പ്രളയത്തിൽ സെക്കൻഡിൽ 16 ദശലക്ഷം ലീറ്ററിലേറെ വെള്ളം കുത്തിയൊലിച്ചെത്തിയിട്ടും പാലത്തിന് ഒരു പോറൽ പോലും ഏൽക്കാതെ നിന്നത് സാങ്കേതികവിദഗ്ധരെ പോലും അദ്ഭുതപ്പെടുത്തി. കുത്തൊഴുക്കിനൊപ്പം എത്തിയ 300 വർഷത്തിലേറെ പഴക്കമുള്ള കൂറ്റൻ ഈട്ടിത്തടിയും തേക്കിൻതടിയും വന്നിടിച്ചിട്ടും പാലത്തിന് ക്ഷതമേറ്റില്ല. 

പ്രളയത്തിൽ മുങ്ങിയ ചാലക്കുടി പട്ടണം. (ഫയൽ ചിത്രം: മനോരമ)

∙ ഏതു പ്രളയത്തെയും നേരിടും, ഈ ചാലക്കുടി കൂട്ടായ്മ 

ഒരു പ്രളയത്തിനും ഞങ്ങളെ തകർക്കാനാകില്ല... ഇതു ചാലക്കുടിക്കാരുടെ പ്രഖ്യാപനമാണ്. ചാലക്കുടി പുഴയുടെ പട്ടണമാണ് ചാലക്കുടി. ആ പുഴ കര കവിഞ്ഞാലോ? പ്രളയത്തിൽ ചാലക്കുടി പട്ടണം ഉള്‍പെടെയുള്ള പ്രദേശങ്ങള്‍ വെള്ളത്തിന് അടിയിലായി. വീടുകളില്‍ വെള്ളം കയറി. പുഴയും തോടുകളും ഗതിമാറി ഒഴുകി. വന്‍തോതില്‍ കൃഷി നശിച്ചു. ആശുപത്രികളും വിദ്യാലയങ്ങളും റോഡുകളും വെള്ളത്തിലായി. നൂറോളം വ്യാപാര സ്ഥാപനങ്ങൾ വെള്ളത്തിൽ കുതിർന്നു. താലൂക്ക് ആശുപത്രിയുടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം അഴുകിയത് ഉള്‍പ്പടെ ദാരുണസംഭവങ്ങളും അരങ്ങേറി. റെയില്‍വേ പാലത്തിന്റെ അടിത്തറ ഇളകി. കോടശേരി പഞ്ചായത്തിലെ ചന്ദനക്കുന്നിലും പരിയാരം പഞ്ചായത്തിലെ കാഞ്ഞിരപ്പിള്ളിയിലും മലയിടിച്ചിലുണ്ടായി. ദേശീയപാതയില്‍ വെള്ളം കയറി ഗതാഗതം ദിവസങ്ങളോളം സ്തംഭിച്ചിരുന്നു.

എന്നാൽ ഇതിലൊന്നും ചാലക്കുടിയിലെ വ്യാപാരികൾ തളർന്നില്ല. എന്നു മാത്രമല്ല തിരികെ വരികയും ചെയ്തു. വ്യാപാര സ്ഥാപനങ്ങളിലെ ചരക്കു മുഴുവൻ നശിച്ചിരുന്നു. കോടികളുടെ ചരക്ക്. എന്തു ചെയ്യും? വ്യാപാരികൾ ഒത്തുകൂടി. ചെറിയ വായ്പകൾ ലഭ്യമാക്കി. അങ്ങനെ കച്ചവടം പുനരാരംഭിച്ചു. അതിൽ നിന്നില്ല ചാലക്കുടിക്കാർ. വ്യാപാരികൾക്കായി പെൻഷൻ പദ്ധതി ആരംഭിച്ചു. ഭദ്രം എന്ന പേരിൽ മരണസഹായ ഫണ്ടും. കാരണം കൂട്ടായ്മയുടെ ശക്തി ചാലക്കുടിക്കാർ മനസിലാക്കി. ഈ കൂട്ടായ്മയുള്ളിടത്തോളം ഏതു പ്രളയം വന്നാലും നേരിടാമെന്ന വിശ്വാസം ഇന്നു ചാലക്കുടിക്കുണ്ട്.

തുർക്കി ജീവൻ രക്ഷാ കൂട്ടായ്മയിലെ അംഗങ്ങൾ. (Photo courtesy: തുർക്കി ജീവൻ രക്ഷാ സമിതി)

∙ ഉരുൾ പൊട്ടലിലും പ്രളയത്തിലും രക്ഷ, ഈ തുർക്കി 

തുർക്കി ജീവൻ രക്ഷാസമിതിയെന്നു കേൾക്കുമ്പോൾ നെറ്റി ചുളിക്കേണ്ട. ഈ തുർക്കി വയനാട്ടിലാണ്. വാസ്തവത്തിൽ ഈ കൂട്ടായ്മയാണ് വയനാടിന്റെ ശക്തി എന്നും പറയാം. 2018ലെ പ്രളയം കഴിഞ്ഞപ്പോൾ വയനാട്ടുകാർ ഒന്നു മനസിലാക്കി; കൂട്ടായ്മ വേണം. ഇന്ന് തുർക്കിയുടെ മാതൃകയിൽ ഒട്ടേറെ രക്ഷാസമിതികൾ വയനാട്ടിൽ പ്രവർത്തിക്കുന്നു.

മഹാപ്രളയത്തിൽ വയനാട്ടിൽ ദുരിതത്തിന്റെ ഘോഷയാത്രയായിരുന്നു. കുറിച്യർ മലയിലും മക്കിമലയിലും ഒരുൾപൊട്ടൽ. ബാണാസുരസാഗർ അണക്കെട്ട് തുറന്നതോടെ നാടു മുഴുവൻ വെള്ളത്തിൽ. കേരളം മുഴുവൻ പ്രളയത്തിൽ മുങ്ങിയ സമയം. ഭൂപ്രകൃതി ഉയർത്തുന്ന വെല്ലുവിളികൾ വേറെയും. അവരുടെ സഹായത്തിനായി തുർക്കി ജീവൻ രക്ഷാസമിതി എത്തി. പൊലീസിന്റെയും അഗ്നിശമന സേനയുടെയും സഹായത്തിൽ നാട്ടുകാരുടെ കൂട്ടായ്മയും രംഗത്തിറങ്ങി. പ്രളയശേഷം ഇത്തരം കൂട്ടായ്മകൾ വയനാട്ടിൽ സജീവമായി. തുർക്കി സമിതിയെ സര്‍ക്കാർ ആദരിച്ചു. അവർക്ക് ഉപകരണങ്ങളും നൽകി. 

English Summary: Positive Changes in Kerala After the 2018 Floods