മധ്യവേനലവധി ആഘോഷിച്ച്, ഓണമുണ്ട് മടങ്ങാൻ നാട്ടിലെത്തിയ പ്രവാസികൾ ഇനി എങ്ങനെ തിരികെപ്പോകും എന്ന അവസ്ഥയിലാണ്. ‘കാണം വിറ്റും ഓണം ഉണ്ണണം എന്നല്ല, കാണം വിറ്റും ടിക്കറ്റ് എടുക്കണം’ എന്നാണ് ഇപ്പോൾ പ്രവാസികൾക്കിടയിലെ പഴഞ്ചൊല്ല്. ഓഗസ്റ്റ് അവസാനത്തോടെ ഗൾഫ് രാജ്യങ്ങളിലെല്ലാം സ്കൂൾ തുറക്കും. 12 ദിവസംകൊണ്ട് 33 ലക്ഷത്തോളം യാത്രക്കാരാണ് ദുബായ് വിമാനത്താവളത്തിൽ മാത്രമെത്തുക എന്നാണു കണക്ക്. വിമാനത്താവളത്തിൽ 5 ലക്ഷം യാത്രക്കാരെ വരെ പ്രതീക്ഷിക്കുന്ന ദിവസവുമുണ്ട്. യാത്രക്കാരുടെ ഈ എണ്ണം അദ്ഭുതപ്പെടുത്തുന്നതു മാത്രമല്ല. ചിലരെയെങ്കിലും നിരാശരാക്കുന്നതുമാണ്. കാരണം ഈ ദിവസങ്ങളിലൊന്നിൽ ഇനി ടിക്കറ്റ് ലഭിക്കാൻ വൻ തുകതന്നെ വേണ്ടി വരും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽനിന്ന് ജിസിസി രാജ്യങ്ങളിലേക്കുള്ള വിമാനനിരക്ക് കുത്തനെ കൂട്ടിയതോടെ, അവധി ആഘോഷിക്കാൻ കുടുംബമായി നാട്ടിലെത്തിയ പ്രവാസികൾ ശരിക്കും പ്രതിസന്ധിയിലായെന്നുതന്നെ പറയാം. കുടുംബമായി തിരിച്ചു പോകണമെങ്കിൽ ലക്ഷങ്ങൾ വേണ്ടിവരും. നേരിട്ടുള്ള ഫ്ലൈറ്റുകളിൽ സീറ്റ് കിട്ടാതായതോടെ ചുറ്റിക്കറങ്ങി പോകാൻ കണക്‌ഷൻ ഫ്ലൈറ്റുകളെ ആശ്രയിക്കുകയാണ് പലരും. എന്താണ് തൊട്ടാൽ പൊള്ളുന്ന ഈ ഈ നിരക്കു വർധനയ്ക്കു പിന്നിൽ? ഈ നിരക്ക് താഴുക ഇനി എപ്പോഴാണ്? നിരക്ക് കുറഞ്ഞ് ടിക്കറ്റ് കിട്ടാന്‍ എന്തെങ്കിലും വഴിയുണ്ടോ? വിശദമായറിയാം...

(Representative image by izusek/istockphoto)
ADVERTISEMENT

∙ തിരക്ക് കുറയാൻ സെപ്റ്റംബർ പകുതിയാവണം

രണ്ടുമാസത്തെ വേനലവധി കഴിഞ്ഞ് ഗൾഫ് മേഖലയിൽ സ്കൂളുകൾ തുറക്കുന്നത് ഓഗസ്റ്റ് അവസാനമാണ്. സ്കൂൾ തുറന്നാലും കുറച്ചുദിവസംകൂടി യാത്രക്കാരുടെ തിരക്കിനു കുറവുണ്ടാകില്ല. അതിനാൽ, സെപ്റ്റംബർ ആദ്യവാരം വരെ 1000 ദിർഹത്തിനു മുകളിലാണു കേരളത്തിൽനിന്നുള്ള ടിക്കറ്റിനു നിരക്ക്. ഓഗസ്റ്റ് ആദ്യവാരം കൊച്ചിയിൽനിന്ന് ദുബായിലേക്കുള്ള വൺവേ ടിക്കറ്റ് 19,500 രൂപയായിരുന്നെങ്കിൽ 20–ാം തീയതി കഴിഞ്ഞപ്പോൾ അത് 40,000 ആയി ഉയർന്നിട്ടുണ്ട്. ഇനിയും നിരക്ക് കൂടാൻതന്നെയാണ് സാധ്യതയെന്ന് ട്രാവൽ ഏജൻസികളും പറയുന്നു. 

സ്വകാര്യ വിമാന കമ്പനികളുടെ ടിക്കറ്റ് നിരക്കിൽ ഇടപെടാൻ കഴിയില്ല. നേരത്തേ യാത്ര ആസൂത്രണം ചെയ്ത് ടിക്കറ്റ് നിരക്കു വർധനയിൽനിന്ന് രക്ഷപ്പെടണം.

ഗൾഫ് പ്രവാസികളിൽ ടിക്കറ്റ് നിരക്കിന്റെ കാര്യത്തിൽ ഭാഗ്യവാന്മാരാണു യുഎഇയിലെ പ്രവാസികളെന്നു കരുതേണ്ടി വരും. കാരണം, ഒട്ടേറെ മലയാളികൾ ജോലി ചെയ്യുന്ന സൗദിയിലേക്കടക്കം ടിക്കറ്റ് നിരക്ക് ഇതിനേക്കാളേറെയാണ്. ഖത്തറിലേക്കും ടിക്കറ്റ് നിരക്ക് താങ്ങാവുന്നതിനും അധികമാണ്. എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തർ എയർവേയ്സ് തുടങ്ങിയ എയർലൈനുകളിൽ ഇപ്പോൾ തന്നെ നിരക്ക് 60,000 –90,000 രൂപയാണ്. നിരക്കു കൂടിയതോടെ പലരും ദുബായ്, ശ്രീലങ്ക, എന്നിവിടങ്ങൾ വഴിയുള്ള കണക്‌ഷൻ ഫ്ലൈറ്റുകളെ ആശ്രയിക്കുകയാണിപ്പോൾ.

∙ ഓണമുണ്ട് മടങ്ങാൻ മോഹം

ADVERTISEMENT

സാധാരണ വേനലവധി അവസാനിക്കുന്നതിന് അൽപം മുൻപ് നാട്ടിൽനിന്നു പ്രവാസികൾ മടങ്ങുന്നതിനാൽ ഇത്ര വലിയ തിരക്കുണ്ടാകാറില്ലെന്നു ട്രാവൽ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ വേനലവധി അവസാനിക്കുന്ന ഓഗസ്റ്റിൽതന്നെ ഇത്തവണ ഓണമെത്തിയതോടെ ഓണാഘോഷം കഴിഞ്ഞു മടങ്ങാമെന്ന ചിന്തയിൽ പലരും യാത്രാദിവസം നീട്ടി. ഇതോടെയാണ് ഓഗസ്റ്റ് അവസാനത്തിലെ യാത്രാതിരക്കും നിരക്കും കുതിച്ചുയർന്നത്. നേരിട്ടുള്ള വിമാനങ്ങളിൽ സീറ്റ് ഇല്ലാത്തതോടെ കണക്‌ഷൻ ഫ്ലൈറ്റുകളെ ആശ്രയിച്ച് തിരികെ പോകാനുള്ള ശ്രമത്തിലാണ് പലരും.

(Representative image by NicoElNino/Shutterstock)

ചെറിയ കുട്ടികളുമായി തിരികെ പോകേണ്ടവർക്ക് പക്ഷേ, തിരക്ക് ഒഴിയും വരെ കാത്തിരിക്കുകയേ മാർഗമുള്ളൂ. ജിസിസി രാജ്യങ്ങളിലെല്ലാം ഓഗസ്റ്റ് അവസാനം മധ്യവേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കും എന്നതിനാൽ കൃത്യസമയത്ത് തിരിച്ചെത്താനായില്ലെങ്കിൽ കുട്ടികളുടെ പഠനം മുടങ്ങുമെന്ന ആശങ്കയും രക്ഷിതാക്കൾക്കുണ്ട്. നിരക്ക് കുത്തനെ ഉയർന്നതോടെ ജൂലൈയിൽ തിരികെ വന്ന് ഓഗസ്റ്റിൽ തിരികെ മടങ്ങാൻ നാലംഗ കുടുംബത്തിന് മുടക്കേണ്ടത് മൂന്ന് ലക്ഷത്തിലധികം രൂപയാണ്!

∙ സർക്കാരിന് ഒന്നും ചെയ്യാനില്ല

2023 മാർച്ച് മുതൽതന്നെ വിമാനനിരക്ക് കുത്തനെ കൂടിയതോടെ കേന്ദ്രസർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസർക്കാരിന് കത്തയച്ചിരുന്നു. ഫെസ്റ്റിവൽ സീസണുകള്‍, സ്കൂൾ അവധികൾ തുടങ്ങിയ സമയങ്ങളില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നത് മൂലം മാസങ്ങളോളം വിദേശത്ത് ജോലി ചെയ്തുണ്ടാക്കുന്ന ചെറിയ സമ്പാദ്യം വിമാന ടിക്കറ്റിനായി നല്‍കേണ്ട അവസ്ഥയാണ് പ്രവാസി തൊഴിലാളികള്‍ക്കുണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ നിരക്കുകള്‍ പുനഃപരിശോധിക്കണമെന്നായിരുന്നു ആവശ്യം.

ജ്യോതിരാദിത്യ സിന്ധ്യ (Photo - Twitter / @JM_Scindia)
ADVERTISEMENT

എന്നാൽ സ്വകാര്യ വിമാന കമ്പനികളുടെ ടിക്കറ്റ് നിരക്കിൽ ഇടപെടാൻ കഴിയില്ലെന്ന നിലപാടായിരുന്നു കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക്. മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ, നേരത്തേ യാത്ര ആസൂത്രണം ചെയ്ത് ടിക്കറ്റ് നിരക്കു വർധനയിൽനിന്ന് രക്ഷപ്പെടണം എന്ന ഉപദേശവും സിന്ധ്യ നൽകി. ടിക്കറ്റ് നിരക്കിലെ വർധന തടയാൻ നടപടി തേടി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്കു കത്തുനൽകിയ അടൂർ പ്രകാശ് എംപിയ്ക്ക് ലഭിച്ച മറുപടി, ‘‘അവധിക്കാലത്തു തിരക്കുണ്ടാകുമ്പോൾ നിരക്കുകൂടും’’ എന്നായിരുന്നു. വിമാനടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നത് കമ്പനികളാണെന്നും അതിൽ ഇട‌പെടാൻ സർക്കാരിനു കഴിയില്ലെന്നും, അടൂർ പ്രകാശിനു നൽകിയ മറുപടിയിൽ മന്ത്രി ഉറപ്പിച്ചു പറഞ്ഞു.

വിമാന ഇന്ധനവിലയിലെ വർധനയും ടിക്കറ്റ് നിരക്കു വർധിക്കാൻ കാരണമായിട്ടുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. നിരക്ക് വർധിപ്പിക്കുമ്പോൾ ഒരു പരിധി വേണം എന്ന് വിമാനക്കമ്പനികളെ വിമർശിച്ചതൊഴിച്ചാൽ ഇത് സംബന്ധിച്ച് കാര്യക്ഷമമായ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇതിനെ തുടർന്ന് നിയമനടപടികൾ സ്വീകരിക്കുമെന്നും പ്രവാസി അസോയിയേഷനുകൾ വ്യക്തമാക്കിയിരുന്നു. അതേസമയം, കേരളം ചാർ‌ട്ടേഡ് വിമാന സർവീസ് ആവശ്യപ്പെട്ടാൽ സാഹചര്യം വിലയിരുത്തി പരിഗണിക്കാമെന്നും കേന്ദ്ര വ്യോമയാന മന്ത്രി  മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ഉറപ്പു നൽകിയിട്ടുണ്ട്.

∙ ഇന്ത്യയിൽ നിരക്കേറെ

ഗൾഫിലേക്കുള്ള യാത്രയ്ക്കു മാത്രമല്ല, ഇന്ത്യയിലെ ആഭ്യന്തര യാത്രയുടെയും മറ്റു രാജ്യങ്ങളിലേക്കുള്ള യാത്രയുടെയും ടിക്കറ്റ് നിരക്കിൽ വൻ കുതിച്ചു ചാട്ടമുണ്ടായിട്ടുണ്ട്. എയർപോർട്ട് കൗൺസിൽ ഇന്റർനാഷനലിന്റെ (എസിഐ) റിപ്പോർട്ട് അനുസരിച്ച് ഏഷ്യാ–പസിഫിക് മേഖലയിൽ വിമാനയാത്രാ നിരക്കിൽ ഏറ്റവും കൂടുതൽ വർധനയുണ്ടായത് ഇന്ത്യയിലാണ്. വിമാനയാത്രാ നിരക്ക് യുഎഇയിൽ 34 ശതമാനവും സിംഗപ്പുരിൽ 30 ശതമാനവും വർധിച്ചപ്പോൾ ഇന്ത്യയിൽ 41 ശതമാനമാണു വർധിച്ചത്.

ഡൽഹി വിമാനത്താവളം (Photo by JeJai Images/Shutterstock.com)

ലോകത്തെ ഏറ്റവും തിരക്കേറിയ ഒൻപതാമത്തെ വിമാനത്താവളം ഡൽഹിയിലേത് ആണെന്നും റിപ്പോർട്ടിൽ പറയുന്നു. ഏഷ്യാ– പസിഫിക് മേഖലയിലെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളമായി തിരഞ്ഞെടുക്കപ്പെട്ടതും ഡൽഹി രാജ്യാന്തര വിമാനത്താവളം ആണ്. കോവിഡ്കാ‌ലത്തിനു ശേഷം രാജ്യങ്ങൾ അതിർത്തികൾ തുറന്നതോടെ വിമാനയാത്രയിൽ വൻവർധനയാണുണ്ടായത്. അതേസമയം, വിമാനങ്ങളുടെ ലഭ്യത കുറയുകയും ചെയ്തു. വിമാനക്കമ്പനികളുടെ ലാഭം വർധിച്ചപ്പോൾ വിമാനത്താവളങ്ങൾ നഷ്ടത്തിലാകുകയാണുണ്ടായതെന്നും എസിഐ റിപ്പോർട്ടിൽ പറയുന്നു.

∙ ‘ഗോഫസ്റ്റി’ന്റെ തകർച്ച

പ്രതിദിനം ഇരുന്നൂറോളം സർവീസ് നടത്തിയിരുന്ന ഗോഫസ്റ്റ് എയൽലൈനിന്റെ തകർച്ചയും വിമാനടിക്കറ്റ് നിരക്കു വർധനയ്ക്കു കാരണമായിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ദേശീയ നിയമ ട്രൈബ്യൂണലിനെ സമീപിച്ച കമ്പനി 2023 മേയ് മൂന്നിനാണു സർവീസ് നിർത്തിയത്. ഗോ ഫസ്റ്റിനു കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ മാത്രം ആഴ്ചയിൽ 42 രാജ്യാന്തര സർവീസുകളും 14 ആഭ്യന്തര സർവീസുകളുമുണ്ടായിരുന്നു.

ആഭ്യന്തര സെക്ടറിൽ കണ്ണൂരിനും മുംബൈയ്ക്കും ഇടയിൽ പ്രതിദിന സർവീസും രാജ്യാന്തര സെക്ടറിൽ അബുദാബി, കുവൈത്ത്, മസ്കത്ത്, ദുബായ് സെക്ടറുകളിലുമാണു സർവീസ് നടത്തിയിരുന്നത്. ഇതെല്ലാം നിലച്ചതോടെ മറ്റ് എയർലൈനുകളിൽ തിരക്കുകൂടി. ഒപ്പം നിരക്കും. ഗോ ഫസ്റ്റ് മാത്രമല്ല, കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ 25 ൽ അധികം വിമാനക്കമ്പനികളാണ് ഇത്തരത്തിൽ പ്രവർത്തനം അവസാനിപ്പിച്ചത്.

∙ പ്രതീക്ഷയുടെ ചിറകുകൾ

അതേസമയം, ഇന്ത്യൻ വ്യോമയാന മേഖലയ്ക്ക് തിളക്കമുള്ള ഭാവി വരാനിരിക്കുന്നു എന്ന പ്രതീക്ഷയിലാണു പ്രവാസികൾ. കൂടുതൽ വിമാനങ്ങളെത്തുകയും സർവീസുകൾ വർധിക്കുകയും ചെയ്യുന്നതോടെ വിമാനയാത്രാ നിരക്ക് ഗണ്യമായി കുറയുമെന്നാണു പ്രതീക്ഷ. ഇന്ത്യയിലെ എയർലൈനുകൾ ആയിരത്തോളം പുതിയ വിമാനങ്ങൾ ആകാശത്തെത്തിക്കാൻ ഒരുങ്ങുകയാണ്.

ആകാശ പോലുള്ള പുതിയ വിമാനക്കമ്പനികൾ രംഗത്തുവന്നത് ഇന്ത്യൻ വ്യോമയാനമേഖലയ്ക്ക് പ്രതീക്ഷയേകുന്നുണ്ട് (Image Courtesy: akasaair.com)

യാത്രക്കാർ കൂടുകയും ഗോഫസ്റ്റിന്റെ തകർച്ചയടക്കമുള്ള കാരണങ്ങളാൽ വിപണിയിൽ വേണ്ടത്ര മത്സരമില്ലാതാകുകയും ചെയ്ത സാഹചര്യം ഭാവിയിൽ ഇല്ലാതാകുമെന്നാണു സൂചന. ഇതോടെ നിരക്കും കുറയുമെന്നാണു പ്രതീക്ഷ. 2030 ആകുമ്പോഴേക്കും ഇന്ത്യയിലെ രാജ്യാന്തര വിമാനയാത്രക്കാരുടെ എണ്ണം 64 ലക്ഷത്തിൽനിന്നു 16 കോടിയായി ഉയരുമെന്നും കണക്കുകൾ പറയുന്നു. ഇതിനനുസരിച്ച് വിമാനങ്ങളുടെ എണ്ണവും വർധിപ്പിച്ചേ മതിയാകൂ.

∙ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കാൻ

∙ ടിക്കറ്റുകൾ നേരത്തേ റിസർവ് ചെയ്യുക. ഒരു മാസം മുൻപൊക്കെ ടിക്കറ്റ് ബുക്ക് ചെയ്താൽ കാര്യമായ കുറവ് കിട്ടും. യാത്ര പോകുന്ന അന്നോ തലേദിവസമോ ബുക്ക് ചെയ്യുകയാണെങ്കിൽ വളരെ ഉയർന്ന നിരക്കായിരിക്കും കൊടുക്കേണ്ടി വരിക

∙അർധരാത്രിയിൽ ബുക്ക് ചെയ്യുക. തിങ്കൾ മുതൽ ബുധൻ വരെ അർധരാത്രികളിൽ തിരയുക. കുറഞ്ഞ നിരക്ക് കാണാനാകും. യാത്ര ചെയ്യാൻ ചെലവ് കുറഞ്ഞ ദിവസങ്ങൾ ഉണ്ട്. അതും തിരഞ്ഞു നോക്കുക.

∙ പല വെബ് സൈറ്റുകളിൽ തിരയുക. നിരക്കുകൾ തമ്മിൽ താരതമ്യം ചെയ്യുക. കുറഞ്ഞ നിരക്ക് കണ്ടുപിടിക്കുക.

(Representative image by Bet_Noire/istockphoto)

∙ ഫെയർ അലർട്ട് സെറ്റ് അപ് ചെയ്യുക. എയർലൈൻ വെബ്സൈ‌റ്റുകളിൽ ഫെയർ അലർട്ട് സെറ്റ് ചെയ്യാൻ ഓപ്ഷൻ ഉണ്ട്. അപ്പോൾ സ്പെഷൽ ഓഫറുകൾ അറിയാൻ പറ്റും.

∙ ബ്രൗസറിലെ ഇൻകോഗ്നിറ്റോ (incognito) മോഡിൽ തിരയുക. ഒരു വെബ്സൈറ്റിൽ ഒരേ സ്ഥലത്തേക്കുള്ള ടിക്കറ്റ് നിരക്ക് ഇടയ്ക്കിടെ പരിശോധിക്കുമ്പോൾ നിരക്ക് കൂടിക്കൂടി വരുന്നതു കാണാറുണ്ട്. യഥാർഥ ആവശ്യക്കാരനായതിനാൽ നിരക്കു കൂട്ടുന്നതാണത്. ഇൻകോഗ്നിറ്റോ മോഡിൽ തിരഞ്ഞാൽ ഇത്തരം മുൻ തിരയലുകൾ സേവ് ആയിട്ടുണ്ടാകില്ല.

English Summary : Return Tickets For Gulf Malayalis To Be Costlier Due To Recent Hike- What to Do?