അമ്പരപ്പുകൾക്കും ഗൂഢാലോചനാ സിദ്ധാന്തങ്ങൾക്കും അവസാനമില്ല, അറുപതു ദിവസത്തിനുള്ളിൽ റഷ്യയിൽ അരങ്ങേറിയ സംഭവങ്ങൾ ലോകത്തെ തുടർച്ചയായി ആശയക്കുഴപ്പത്തിലേക്കു തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. ലോകത്തെ ഏറ്റവും കരുത്തേറിയ സ്വകാര്യ സൈന്യമായ റഷ്യൻ കൂലിപ്പട്ടാളമായ വാഗ്നർ സംഘത്തിന്റെ തലവൻ യെവ്ഗിനി പ്രിഗോഷിൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. രഹസ്യമായി നടത്തിയ സംസ്കാര ചടങ്ങിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പോലും പങ്കെടുത്തില്ല. പ്രിഗോഷിന്റെ മരണത്തിനിടയാക്കിയ വിമാന അപകടം സ്വാഭാവികമോ അതോ കൊലപാതകമോ? കൊലപ്പെടുത്തിയെങ്കിൽ ആര്? റഷ്യയോ അതോ യുക്രെയ്നോ? സൈനിക നേതൃത്വത്തിനെതിരെ കലാപനീക്കം നടത്തിയതിനു പകരമായി, ചതിക്കു മാപ്പില്ലെന്ന തന്റെ നയം പുട്ടിൻ വാഗ്നർ തലവന്റെ കാര്യത്തിൽ നടപ്പിലാക്കിയെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെ സംശയിക്കുന്നത്. റഷ്യയ്ക്കു നേരെയുള്ള തിരിച്ചടിയുടെ (കൗണ്ടർ ഒഫൻസീവ്) പരാജയം മറയ്ക്കാൻ യുക്രെയ്ൻ നടത്തിയ രഹസ്യ ഓപറേഷനാണ് പ്രിഗോഷിന്റെയും സംഘത്തിന്റെയും ജീവനെടുത്തതെന്നും സംശയിക്കുന്നവരേറെ. എന്താണു യാഥാർഥ്യം? പ്രിഗോഷിനെ കൊലപ്പെടുത്താൻ യുഎസ് ഉൾപ്പെടെയുള്ള വിദേശ ശക്തികൾ ഇടപ്പെട്ടോ? വാഗ്നർ‌ സംഘത്തിന്റെ തലപ്പത്തുള്ള സുപ്രധാന പോരാളികളുടെ മരണത്തോടെ സൈനികർക്ക് ഇനി എന്തുസംഭവിക്കും? യുക്രെയ്ന്‍ യുദ്ധത്തെ അതു ബാധിക്കുമോ? വിശദമായി പരിശോധിക്കാം....

അമ്പരപ്പുകൾക്കും ഗൂഢാലോചനാ സിദ്ധാന്തങ്ങൾക്കും അവസാനമില്ല, അറുപതു ദിവസത്തിനുള്ളിൽ റഷ്യയിൽ അരങ്ങേറിയ സംഭവങ്ങൾ ലോകത്തെ തുടർച്ചയായി ആശയക്കുഴപ്പത്തിലേക്കു തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. ലോകത്തെ ഏറ്റവും കരുത്തേറിയ സ്വകാര്യ സൈന്യമായ റഷ്യൻ കൂലിപ്പട്ടാളമായ വാഗ്നർ സംഘത്തിന്റെ തലവൻ യെവ്ഗിനി പ്രിഗോഷിൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. രഹസ്യമായി നടത്തിയ സംസ്കാര ചടങ്ങിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പോലും പങ്കെടുത്തില്ല. പ്രിഗോഷിന്റെ മരണത്തിനിടയാക്കിയ വിമാന അപകടം സ്വാഭാവികമോ അതോ കൊലപാതകമോ? കൊലപ്പെടുത്തിയെങ്കിൽ ആര്? റഷ്യയോ അതോ യുക്രെയ്നോ? സൈനിക നേതൃത്വത്തിനെതിരെ കലാപനീക്കം നടത്തിയതിനു പകരമായി, ചതിക്കു മാപ്പില്ലെന്ന തന്റെ നയം പുട്ടിൻ വാഗ്നർ തലവന്റെ കാര്യത്തിൽ നടപ്പിലാക്കിയെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെ സംശയിക്കുന്നത്. റഷ്യയ്ക്കു നേരെയുള്ള തിരിച്ചടിയുടെ (കൗണ്ടർ ഒഫൻസീവ്) പരാജയം മറയ്ക്കാൻ യുക്രെയ്ൻ നടത്തിയ രഹസ്യ ഓപറേഷനാണ് പ്രിഗോഷിന്റെയും സംഘത്തിന്റെയും ജീവനെടുത്തതെന്നും സംശയിക്കുന്നവരേറെ. എന്താണു യാഥാർഥ്യം? പ്രിഗോഷിനെ കൊലപ്പെടുത്താൻ യുഎസ് ഉൾപ്പെടെയുള്ള വിദേശ ശക്തികൾ ഇടപ്പെട്ടോ? വാഗ്നർ‌ സംഘത്തിന്റെ തലപ്പത്തുള്ള സുപ്രധാന പോരാളികളുടെ മരണത്തോടെ സൈനികർക്ക് ഇനി എന്തുസംഭവിക്കും? യുക്രെയ്ന്‍ യുദ്ധത്തെ അതു ബാധിക്കുമോ? വിശദമായി പരിശോധിക്കാം....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്പരപ്പുകൾക്കും ഗൂഢാലോചനാ സിദ്ധാന്തങ്ങൾക്കും അവസാനമില്ല, അറുപതു ദിവസത്തിനുള്ളിൽ റഷ്യയിൽ അരങ്ങേറിയ സംഭവങ്ങൾ ലോകത്തെ തുടർച്ചയായി ആശയക്കുഴപ്പത്തിലേക്കു തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. ലോകത്തെ ഏറ്റവും കരുത്തേറിയ സ്വകാര്യ സൈന്യമായ റഷ്യൻ കൂലിപ്പട്ടാളമായ വാഗ്നർ സംഘത്തിന്റെ തലവൻ യെവ്ഗിനി പ്രിഗോഷിൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. രഹസ്യമായി നടത്തിയ സംസ്കാര ചടങ്ങിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പോലും പങ്കെടുത്തില്ല. പ്രിഗോഷിന്റെ മരണത്തിനിടയാക്കിയ വിമാന അപകടം സ്വാഭാവികമോ അതോ കൊലപാതകമോ? കൊലപ്പെടുത്തിയെങ്കിൽ ആര്? റഷ്യയോ അതോ യുക്രെയ്നോ? സൈനിക നേതൃത്വത്തിനെതിരെ കലാപനീക്കം നടത്തിയതിനു പകരമായി, ചതിക്കു മാപ്പില്ലെന്ന തന്റെ നയം പുട്ടിൻ വാഗ്നർ തലവന്റെ കാര്യത്തിൽ നടപ്പിലാക്കിയെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെ സംശയിക്കുന്നത്. റഷ്യയ്ക്കു നേരെയുള്ള തിരിച്ചടിയുടെ (കൗണ്ടർ ഒഫൻസീവ്) പരാജയം മറയ്ക്കാൻ യുക്രെയ്ൻ നടത്തിയ രഹസ്യ ഓപറേഷനാണ് പ്രിഗോഷിന്റെയും സംഘത്തിന്റെയും ജീവനെടുത്തതെന്നും സംശയിക്കുന്നവരേറെ. എന്താണു യാഥാർഥ്യം? പ്രിഗോഷിനെ കൊലപ്പെടുത്താൻ യുഎസ് ഉൾപ്പെടെയുള്ള വിദേശ ശക്തികൾ ഇടപ്പെട്ടോ? വാഗ്നർ‌ സംഘത്തിന്റെ തലപ്പത്തുള്ള സുപ്രധാന പോരാളികളുടെ മരണത്തോടെ സൈനികർക്ക് ഇനി എന്തുസംഭവിക്കും? യുക്രെയ്ന്‍ യുദ്ധത്തെ അതു ബാധിക്കുമോ? വിശദമായി പരിശോധിക്കാം....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്പരപ്പുകൾക്കും ഗൂഢാലോചനാ സിദ്ധാന്തങ്ങൾക്കും അവസാനമില്ല, അറുപതു ദിവസത്തിനുള്ളിൽ റഷ്യയിൽ അരങ്ങേറിയ സംഭവങ്ങൾ ലോകത്തെ തുടർച്ചയായി ആശയക്കുഴപ്പത്തിലേക്കു തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. ലോകത്തെ ഏറ്റവും കരുത്തേറിയ സ്വകാര്യ സൈന്യമായ റഷ്യൻ കൂലിപ്പട്ടാളമായ വാഗ്നർ സംഘത്തിന്റെ തലവൻ യെവ്ഗിനി പ്രിഗോഷിൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. രഹസ്യമായി നടത്തിയ സംസ്കാര ചടങ്ങിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പോലും പങ്കെടുത്തില്ല. പ്രിഗോഷിന്റെ മരണത്തിനിടയാക്കിയ വിമാന അപകടം സ്വാഭാവികമോ അതോ കൊലപാതകമോ? കൊലപ്പെടുത്തിയെങ്കിൽ ആര്? റഷ്യയോ അതോ യുക്രെയ്നോ? 

 

ADVERTISEMENT

സൈനിക നേതൃത്വത്തിനെതിരെ കലാപനീക്കം നടത്തിയതിനു പകരമായി, ചതിക്കു മാപ്പില്ലെന്ന തന്റെ നയം പുട്ടിൻ വാഗ്നർ തലവന്റെ കാര്യത്തിൽ നടപ്പിലാക്കിയെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെ സംശയിക്കുന്നത്. റഷ്യയ്ക്കു നേരെയുള്ള തിരിച്ചടിയുടെ (കൗണ്ടർ ഒഫൻസീവ്) പരാജയം മറയ്ക്കാൻ യുക്രെയ്ൻ നടത്തിയ രഹസ്യ ഓപറേഷനാണ് പ്രിഗോഷിന്റെയും സംഘത്തിന്റെയും ജീവനെടുത്തതെന്നും സംശയിക്കുന്നവരേറെ. എന്താണു യാഥാർഥ്യം? പ്രിഗോഷിനെ കൊലപ്പെടുത്താൻ യുഎസ് ഉൾപ്പെടെയുള്ള വിദേശ ശക്തികൾ ഇടപ്പെട്ടോ? വാഗ്നർ‌ സംഘത്തിന്റെ തലപ്പത്തുള്ള സുപ്രധാന പോരാളികളുടെ മരണത്തോടെ സൈനികർക്ക് ഇനി എന്തുസംഭവിക്കും? യുക്രെയ്ന്‍ യുദ്ധത്തെ അതു ബാധിക്കുമോ? വിശദമായി പരിശോധിക്കാം....

 

പ്രിഗോഷിനും കൊല്ലപ്പെട്ട മറ്റു വാഗ്നർ കമാൻഡന്റുമാര്‍ക്കും ആദരാഞ്ജലി അർപ്പിക്കാൻ മോസ്കോയിൽ ഒരുക്കിയ സ്മൃതികേന്ദ്രത്തിൽനിന്ന് (Photo by NATALIA KOLESNIKOVA / AFP)

∙ പ്രിഗോഷിനെ കൊലപ്പെടുത്തിയതോ?

സിറിയയിലെ ഇദ്‌ലിബിൽ യുദ്ധത്തിൽ തകർന്ന ചുമരിൽ പ്രിഗോഷിന്റെ ചിത്രം വരയ്ക്കുന്നയാൾ (File Photo by OMAR HAJ KADOUR / AFP)

 

ADVERTISEMENT

മൂന്നു ദുരൂഹ സംഭവങ്ങളാണ് റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ ഇതുവരെ വഴിത്തിരിവായത്. ഒന്നാമത്തേത് റഷ്യയെയും ജർമനിയെയും ബന്ധിപ്പിക്കുന്ന നോർഡ് സ്ട്രീം ഗ്യാസ് പൈപ് ലൈനുകളിലെ സ്ഫോടനം, രണ്ട് യുക്രെയ്നിലെ ഡെനിപ്രോ നദിയിലെ കവോഹ്ക അണക്കെട്ടിന്റെ അപ്രതീക്ഷിത തകർച്ച, അവസാനത്തേത് വാഗ്നർ സംഘത്തലവൻ പ്രിഗോഷിന്റെ മരണത്തിനിടയാക്കിയ വിമാനാപകടം. മറ്റു രണ്ടു സംഭവങ്ങളിലെന്ന പോലെ പ്രിഗോഷിന്റെ മരണ വാർത്തയിലും ഒട്ടേറെ ചോദ്യങ്ങളും അതിലേറെ ഗൂഢാലോചനാ സിദ്ധാന്തങ്ങളും ലോകമെങ്ങും ഉയരുന്നുണ്ട്. 

 

വ്ളാഡിമിർ പുട്ടിനും പ്രിഗോഷിനും (Photo by Alexey DRUZHININ / SPUTNIK / AFP)

യെവ്ഗിനി പ്രിഗോഷിൻ കൊല്ലപ്പെട്ടുവെന്നു ലോകമാധ്യമങ്ങൾ ഒന്നടങ്കം പറഞ്ഞപ്പോഴും പ്രിഗോഷിന്റെ മരണം റഷ്യ മാത്രം സ്ഥിരീകരിച്ചില്ല. അപകടത്തിൽപ്പെട്ട വിമാനത്തിലെ 10 യാത്രക്കാരുടെ പട്ടികയിൽ പ്രിഗോഷിന്റെ പേരുണ്ടായിരുന്നുവെന്ന് റഷ്യ പറഞ്ഞെങ്കിലും മരണം ഉറപ്പിച്ചില്ലായിരുന്നു. എന്നാൽ കൊല്ലപ്പെട്ടവർക്ക് അനുശോചനമർപ്പിച്ചു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രസംഗിച്ചതിൽ പ്രിഗോഷിന്റെ കാര്യം എടുത്തുപറഞ്ഞതോടെ അദ്ദേഹത്തിന്റെ മരണം ലോകം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. ഒടുവിൽ, അപകടം നടന്നു നാലുദിവസങ്ങൾക്കു ശേഷം മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന പൂർത്തിയാക്കിയതോടെ മരണവിവരം റഷ്യ സ്ഥിരീകരിച്ചു. അപ്പോഴും ബാക്കിയാകുന്ന ചോദ്യം അപകടം യാദൃച്ഛികമോ അതോ കരുതിക്കൂട്ടിയുള്ളതോ എന്നതാണ്.

യെവ്ഗിനി പ്രിഗോഷിൻ (File Photo by Handout / TELEGRAM/ @concordgroup_official / AFP)

 

ADVERTISEMENT

വാഗ്നർ സംഘത്തലവനായ യെവ്ഗിനി പ്രിഗോഷിൻ വർഷങ്ങളായി ഒട്ടേറെ പേരുടെ നോട്ടപ്പുള്ളിയാണ്. സിറിയയിലെ ആഭ്യന്തര യുദ്ധകാലത്ത് സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിനെ സഹായിക്കാനെത്തിയ വാഗ്നർ സംഘത്തിന്റെ ദയാരഹിതമായ ആക്രമണത്തിൽ ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദികൾക്കും അൽ ഖായിദയ്ക്കും കനത്ത നാശം നേരിട്ടിരുന്നു. അതോടെ ഇത്തരം ഭീകരസംഘടനകളുടെ നോട്ടപ്പുള്ളിയായും പ്രിഗോഷിൻ മാറി. പിന്നീട് യുക്രെയ്ൻ യുദ്ധത്തിന്റെ ആദ്യനാളുകളിൽ അരങ്ങേറിയ ബുച്ച കൂട്ടക്കൊലയുടെ ഉത്തരവാദിത്തവും വാഗ്നർ സംഘത്തിനു മേൽ പതിച്ചു. യുക്രെയ്നിലെ ബാഖ്മുതിൽ വാഗ്നർ സംഘം നടത്തിയ കടുത്ത ആക്രമണവും ഒട്ടേറെ യുക്രെയ്ൻ സൈനികരുടെ ജീവനപഹരിച്ചിരുന്നു. അതിനാൽ വാഗ്നർ സംഘവും പ്രിഗോഷിനും യുക്രെയ്നിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ മുൻനിരയിൽത്തന്നെയായിരുന്നു സ്ഥാനം. ഇതിനെല്ലാം ഉപരിയായി, റഷ്യൻ സൈനിക നേതൃത്വത്തിനെതിരെയുള്ള കലാപത്തിനു പിന്നാലെ റഷ്യയിലും പ്രിഗോഷിനു ശത്രുക്കളുടെ എണ്ണം കൂടിയിരുന്നു.

 

ആഫ്രിക്കയിലെ അജ്ഞാത മരുപ്രദേശത്ത് വാഗ്നർ സംഘത്തിന്റെ തലവൻ യെവ്ഗിനി പ്രിഗോഷിൻ (File Photo by HANDOUT / TELEGRAM / @ razgruzka_vagnera / AFP)

∙ നടപ്പിലാക്കിയത് പുട്ടിന്റെ പ്രതികാരം?

 

റഷ്യൻ സൈനിക മേധാവികൾക്കെതിരെ പ്രിഗോഷിൻ കലാപക്കൊടി ഉയർത്തി കൃത്യം രണ്ടു മാസം തികഞ്ഞപ്പോഴാണു വിമാനാപകടം എന്നതു തികച്ചും യാദൃച്ഛികമല്ലെന്നു കരുതുന്നവരുണ്ട്. റഷ്യൻ ജനതയ്ക്കിടയിൽ വലിയ സ്വാധീനമുണ്ടായിരുന്ന പ്രിഗോഷിനെ വധിക്കാൻ പുട്ടിൻ അവസരം നോക്കിയിരിക്കുകയായിരുന്നുവെന്ന് ഒരു വിഭാഗം പറയുന്നു. ജോ ബൈഡന്റെയും ഒട്ടേറെ നാറ്റോ നേതാക്കളുടെയും പ്രതികരണവും ഇത്തരത്തിലായിരുന്നു. കലാപത്തിനു പിന്നാലെ പ്രിഗോഷിന്റെ മരണം ഉറപ്പാണെന്നും അത് എപ്പോഴാണെന്നു മാത്രം നോക്കിയാൽ മതിയെന്നുമാണ് ബൈഡൻ പ്രതികരിച്ചത്.

സെന്റ് പീറ്റേഴ്‌സ്ബർഗിൽ പ്രിഗോഷിന്റെ കുഴിമാടത്തിൽ പൂക്കൾ അർപ്പിക്കുന്ന യുവതി (Photo by Olga MALTSEVA / AFP)

 

പ്രിഗോഷിനും കൊല്ലപ്പെട്ട മറ്റു വാഗ്നർ കമാൻഡന്റുമാര്‍ക്കും ആദരാഞ്ജലി അർപ്പിക്കാൻ സെന്റ് പീറ്റേഴ്സ്ബർഗിൽ ഒരുക്കിയ സ്മൃതികേന്ദ്രത്തിൽ പ്രിഗോഷിന്റെ ചിത്രം (Photo by Olga MALTSEVA / AFP)

എന്നാൽ കലാപത്തിന്റെ പേരിൽ കൊലപ്പെടുത്താനായിരുന്നെങ്കിൽ പുട്ടിന്റെ സൈന്യത്തിന് പ്രിഗോഷിനെയും മാർച്ച് നടത്തിയ 2000 വാഗ്നർ സൈനികരെയും മണിക്കൂറുകൾക്കുള്ളിൽ വധിക്കാമായിരുന്നുവെന്ന് ഈ വാദത്തിനോടു വിയോജിക്കുന്നവർ പറയുന്നു. വാഗ്നറിന്റെ കലാപം ഒരിക്കലും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനു നേർക്കായിരുന്നില്ല, മറിച്ച് പ്രതിരോധ മന്ത്രാലയവുമായി കരാർ ഒപ്പിടാൻ നിർബന്ധിച്ച റഷ്യൻ സൈനിക നേതൃത്വത്തിനെതിരെയായിരുന്നു. കലാപത്തിനു ശേഷവും പ്രിഗോഷിനും പുട്ടിനും തമ്മിലുള്ള ‘അന്തർധാര’ ശക്തമായിരുന്നുവെന്നാണു തുടർന്നുള്ള സംഭവങ്ങൾ തെളിയിച്ചത്. 

 

കലാപത്തിനു തൊട്ടടുത്ത ദിവസങ്ങളിൽ പുട്ടിനും പ്രിഗോഷിനും വാഗ്നർ കമാൻഡമാരും മോസ്കോയിൽ വച്ചു രഹസ്യചർച്ച നടത്തിയ വിവരങ്ങൾ പുറത്തുവന്നിരുന്നു. കലാപത്തിനു മാപ്പു നൽകിയതിന്റെ ഭാഗമായി ബെലാറൂസിലേക്ക് ‘സ്ഥിരമായി നാടുകടത്തപ്പെട്ടെങ്കിലും’ പ്രിഗോഷിൻ മോസ്കോയിലും സെന്റ് പീറ്റേഴ്സ്ബർഗിലും പലവട്ടം പ്രത്യക്ഷപ്പെട്ടു. കൂടാതെ ജൂലൈ 27നും 28നും റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ ആഫ്രിക്കൻ നേതാക്കളുമായി പുട്ടിൻ നടത്തിയ ഉച്ചകോടിയിലും പ്രിഗോഷിൻ സജീവസാന്നിധ്യമായിരുന്നു. ഉച്ചകോടിയിൽ ആഫ്രിക്കൻ നേതാക്കൾക്കൊപ്പമുള്ള പ്രിഗോഷിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

സെന്റ് പീറ്റേഴ്സ്ബർഗിൽ, വാഗ്നർ സംഘത്തലവൻ യെവ്ഗിനി പ്രിഗോഷിന്റെ കുഴിമാടത്തിൽ പ്രാർഥിക്കുന്നയാൾ (Photo by Olga MALTSEVA / AFP)

 

∙ ആഫ്രിക്കയെ കയ്യിലെടുക്കാൻ സൗജന്യ ധാന്യവും വാഗ്നറും

 

സെന്റ് പീറ്റേഴ്സ്ബർഗിൽ പ്രിഗോഷിന്റെ കുഴിമാടത്തിൽ അദ്ദേഹത്തിന്റെ ഛായാചിത്രം (Photo by Olga MALTSEVA / AFP)

യുക്രെയ്ൻ- റഷ്യ യുദ്ധം രണ്ടാം വർഷത്തിലേക്ക് കടന്നതോടെ കരിങ്കടലിലൂടെയുള്ള യുക്രെയ്ൻ ധാന്യക്കയറ്റുമതി റഷ്യ തടഞ്ഞിരുന്നു. ഇതു ലോകമെങ്ങും, പ്രത്യേകിച്ച് ആഫ്രിക്കൻ രാജ്യങ്ങളിൽ കടുത്ത ഭക്ഷ്യസുരക്ഷാഭീതി ഉയർത്തിയിരുന്നു. ഉച്ചകോടിക്കായി റഷ്യയിലെത്തിയ ആഫ്രിക്കൻ നേതാക്കളുടെ പ്രധാന ആവശ്യവും കരിങ്കടലിലൂടെയുള്ള യുക്രെയ്നിന്റെ ഭക്ഷ്യധാന്യ കയറ്റുമതി കരാർ പുനഃസ്ഥാപിക്കണമെന്നായിരുന്നു. ആഫ്രിക്കൻ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ അവർക്ക് സൗജന്യ ധാന്യവിതരണ പദ്ധതിയടക്കം പ്രഖ്യാപിച്ച പുട്ടിൻ അവരുമായുള്ള സാമ്പത്തിക-സൈനിക ബന്ധങ്ങൾ ശക്തമാക്കാൻ നിയോഗിച്ചവരുടെ മുൻനിരയിലായിരുന്നു പ്രിഗോഷിന്റെ സ്ഥാനം. ആഫ്രിക്കയിലെ റഷ്യയുടെ മുഖമായിരുന്നു പ്രിഗോഷിനും വാഗ്നർ സംഘവും. ആഫ്രിക്കയിൽ ഫ്രാൻസിനും അമേരിക്കയ്ക്കും ബദൽ സ്വാധീന ശക്തിയായി വളരാൻ ശ്രമിക്കുന്ന റഷ്യയ്ക്ക് അതിനുള്ള സുപ്രധാന കരുവായിരുന്നു വാഗ്നർ സംഘം. അതിനാൽതന്നെ വാഗ്നർ സംഘത്തിന്റെയും പ്രിഗോഷിന്റെയും ആഫ്രിക്കയിലെ വളർച്ച റഷ്യയുടെതന്നെ വളർച്ചയായിരുന്നു. 

 

സെന്റ് പീറ്റേഴ്സ്ബർഗിൽ പ്രിഗോഷിന്റെയും കൊല്ലപ്പെട്ട മറ്റു വാഗ്നർ കമാൻഡന്റുമാരുടെയും മൃതദേഹങ്ങള്‍ അടക്കിയ സെമിത്തേരിയിൽ കാവൽ നിൽക്കുന്ന റഷ്യൻ സൈനികൻ (Photo by Olga MALTSEVA / AFP)

വിമാനാപകടത്തിനു രണ്ടുദിവസം മുൻപ് ആഫ്രിക്കൻ രാജ്യമായ മാലിയിലെ അജ്ഞാതമായ ഒരു മരുപ്രദേശത്ത്, വാഗ്നർ സംഘമൊരുക്കിയ സുരക്ഷയിൽ അത്യാധുനിക യന്ത്രത്തോക്കും പിടിച്ചു നിൽക്കുന്ന പ്രിഗോഷിന്റെ വിഡിയോ വൈറലായിരുന്നു. റഷ്യൻ സാമ്രാജ്യത്തിന് ആഫ്രിക്കയിലും മഹത്വം സൃഷ്ടിക്കുമെന്ന് അവകാശപ്പെട്ട വിഡിയോയിൽ ആഫ്രിക്കയ്ക്കു കൂടുതൽ നീതിയും സ്വാതന്ത്ര്യവും സമ്മാനിക്കുമെന്നും ഐഎസ്, അൽ ഖായിദ തീവ്രവാദികളോടു പോരാടാൻ വാഗ്നർ സംഘം ഒരുക്കമാണെന്നും പ്രിഗോഷിൻ പ്രഖ്യാപിച്ചിരുന്നു. ഇതോടെ വാഗ്നർ സംഘത്തിന്റെയും പ്രിഗോഷിന്റെയും തട്ടകം ഇനി ആഫ്രിക്കയാണെന്നു ലോകം ഏറെക്കുറെ ഉറപ്പിച്ചു നിൽക്കവെയാണ് ഇടിത്തീപോലെ റഷ്യയിലെ വിമാനാപകടത്തിൽ പ്രിഗോഷിനും പ്രധാനകൂട്ടാളികളും കൊല്ലപ്പെട്ടെന്ന വാർത്തകൾ പ്രചരിച്ചത്.

അബുജയിലെ ഇകോവാസിന്റെ ആസ്ഥാനത്തുനിന്നുള്ള ദൃശ്യം (Photo by Michele Spatari / AFP)

 

പ്രിഗോഷിനും കൊല്ലപ്പെട്ട മറ്റു വാഗ്നർ കമാൻഡന്റുമാര്‍ക്കും ആദരാഞ്ജലി അർപ്പിക്കാൻ മോസ്കോയിൽ ഒരുക്കിയ സ്മൃതികേന്ദ്രത്തിൽ എത്തിയവർ (Photo by NATALIA KOLESNIKOVA / AFP)

∙ വിമാനം തകർത്തതോ തകർന്നതോ?

പ്രസിഡന്റിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്തതിനു പിന്നാലെ നൈജറിലെ ഫ്രഞ്ച് എംബസിക്കു മുന്നിൽ പ്രതിഷേധവുമായി എത്തിയവര്‍ (Photo by AFP)

 

പ്രിഗോഷിനും വാഗ്നർ സംഘവും സഞ്ചരിച്ചിരുന്ന ബ്രസീലിയൻ നിർമിത എംപറർ ലെഗസി 600 എന്ന സ്വകാര്യ ജെറ്റ് തകർന്നതിനെ കുറിച്ചും ഒട്ടേറെ ഗൂഢസിദ്ധാന്തങ്ങൾ പ്രചരിക്കുന്നുണ്ട്. വിമാനം റഷ്യൻ വ്യോമപ്രതിരോധ സേന തകർത്തതാണെന്നാണ് ഒരു വാദം. റഷ്യൻ വ്യോമസേന, എസ് 300 വ്യോമപ്രതിരോധ മിസൈൽ അയച്ചാണ് വിമാനം തകർത്തതെന്ന് ഇക്കൂട്ടർ വാദിക്കുന്നു. എന്നാൽ വിമാനത്തിലുണ്ടായ സ്ഫോടനമാണു വിമാനാപകടത്തിനു വഴിവച്ചതെന്നാണ് വ്യോമയാന മേഖലയിലെ മിക്ക വിദഗ്ധരുടെയും നിഗമനം. വ്യോമ പ്രതിരോധ മിസൈലേറ്റാണു വിമാനം തകർന്നതെങ്കിൽ ആകാശത്തു വച്ചുതന്നെ വിമാനം ചിതറിത്തെറിക്കുമായിരുന്നുവെന്ന് അവർ ഉറപ്പിച്ചു പറയുന്നു. വിമാനത്തിനകത്തുണ്ടായ സ്ഫോടനത്തെ തുടർന്നു പൈലറ്റ് കൊല്ലപ്പെട്ടിരിക്കാമെന്നും 28,000 അടിയിൽനിന്ന് 38 സെക്കൻഡുകൾകൊണ്ട് വിമാനം 8000 അടിയിലേക്ക് കുത്തനെ വീഴുകയായിരുന്നുവെന്നും അവർ പറയുന്നു.

 

യുക്രെയ്നിലെ ബാഖ്മുതിൽ വാഗ്നർ സംഘാംഗങ്ങൾക്കൊപ്പം പ്രിഗോഷിൻ (Photo by Handout / various sources / AFP)

സെന്റ് പീറ്റേഴ്സ് ബർഗിൽനിന്നു പറന്നുയരുന്നതിനു തൊട്ടുമുൻപേ വിമാനത്തിൽ കയറ്റിയ മുന്തിയ ഇനം വീഞ്ഞിന്റെ പെട്ടിയിൽ ഒളിപ്പിച്ച ബോംബാണ് സ്ഫോടനത്തിന് ഇടയാക്കിയതെന്നാണ് പ്രബലമായ വാദം. മറ്റൊന്ന്, വിമാനത്തിന്റെ അറ്റകുറ്റപ്പണികളുടെ മറവിൽ വിമാനത്തിൽ ഒളിപ്പിച്ച ബോംബാണ് സ്ഫോടനത്തിന് വഴിയൊരുക്കിയതെന്നാണ്. പ്രിഗോഷിനും സംഘവും സഞ്ചരിച്ചിരുന്ന വിമാനത്തിന്റെ ഫ്ലൈറ്റ് എൻജിനീയർ സെർജി കിറ്റ്റിഷ് നിലവിൽ റഷ്യൻ രഹസ്യാന്വേഷണ സംഘമായ ജിആർയുവിന്റെ കസ്റ്റഡിയിലാണെന്നാണ് റിപ്പോർട്ടുകൾ. 

 

പ്രിഗോഷിനും കൊല്ലപ്പെട്ട മറ്റു വാഗ്നർ കമാൻഡന്റുമാര്‍ക്കും ആദരാഞ്ജലി അർപ്പിക്കാൻ സെന്റ് പീറ്റേഴ്സ്ബർഗിൽ ഒരുക്കിയ സ്മൃതികേന്ദ്രത്തിൽ പ്രിഗോഷിന്റെയും ദിമിത്രി ഉട്കിന്റെയും ചിത്രങ്ങൾ (Photo by Olga MALTSEVA / AFP)

അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ടർബോ കൂളർ യാത്രയ്ക്കു മുൻപേ മാറ്റിവച്ചിരുന്നു. യുക്രെയ്നിലെ യുദ്ധത്തെ തുടർന്നുള്ള രാജ്യാന്തര ഉപരോധം മൂലം വിമാനങ്ങളുടെ ഘടകങ്ങൾ സംഘടിപ്പിക്കാൻ റഷ്യ പാടുപെടുകയാണ്. അജ്ഞാതമായ ഏതോ കേന്ദ്രത്തിൽനിന്നു ലഭിച്ച ടർബോകൂളറാണ് വിമാനത്തിൽ ഘടിപ്പിച്ചതെന്നും ഇതിൽ ഒളിപ്പിച്ച ബോംബാണ് സ്ഫോടനത്തിനിടയാക്കിയതെന്നും വാദമുണ്ട്. വിമാനം പുറപ്പെടുന്നതിനു മുൻപു നടത്തിയ അസാധാരണമായ റിപ്പയറിങ്ങിനെ കുറിച്ച് ഫ്ലൈറ്റ് അറ്റൻഡന്റ് റിപ്പോർട്ട് ചെയ്തിരുന്നതായും വാർത്തകൾ വരുന്നുണ്ട്. വിമാനാപകടത്തിനു പിന്നിൽ വിദേശ കരങ്ങളാണെന്നാണ് വാഗ്നർ സംഘത്തിന്റെ ആരോപണം. യുക്രെയ്ൻ ഭീകരവാദികളുടെ ആക്രമണത്തെ തുടർന്നാണ് പ്രിഗോഷിൻ സഞ്ചരിച്ചിരുന്ന വിമാനം തകർന്നതെന്നാണ് പ്രിഗോഷിനുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഗ്രേസോൺ എന്ന ടെലിഗ്രാം ചാനലിൽ വന്ന ആരോപണം. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും അപകടത്തെ കുറിച്ച് അന്വേഷണം തുടരുകയാണെന്നാണ് റഷ്യയുടെ നിലപാട്.

റഷ്യയിലെ വാഗ്നർ ഗ്രൂപ്പിന്റെ ആസ്ഥാനത്തിനു മുന്നിൽ ആദരാഞ്ജലി അർപ്പിക്കാൻ ഒരുക്കിയ സ്ഥലത്ത് പ്രിഗോഷിന്റെയും ഉട്കിന്റെയും ചിത്രങ്ങൾ (Photo by Vladimir NIKOLAYEV / AFP)

 

∙ അപകടത്തിനു പിന്നിൽ വിദേശ കരങ്ങൾ?

 

ആന്റൺ യെലിസാറോവും പ്രിഗോഷിനും (Photo courtesy molfar.com)

പ്രിഗോഷിനും സംഘവും സഞ്ചരിച്ചിരുന്ന വിമാനം തകർത്തതിൽ വിദേശരാജ്യങ്ങൾക്കോ സ്പെഷൽ ഓപറേഷൻ സംഘങ്ങൾക്കോ പങ്കുണ്ടെന്ന വാദവും ഉയർന്നിട്ടുണ്ട്. റഷ്യയിലെ തന്ത്രപ്രധാനമായ ഒട്ടേറെ മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ വൻ സൈനിക അട്ടിമറികൾ നടന്നിരുന്നു. അതിൽ ഏറ്റവും പ്രധാനം റഷ്യയുടെ ഏറ്റവും തന്ത്രപ്രധാന ബോംബറുകളായ ടുപ്‌ലോവ് 22 എം അഥവാ ടിയു 22എം ബോംബറുകൾക്കു നേർക്കുണ്ടായ ഡ്രോൺ ആക്രമണമാണ്. ആണവായുധം പോലുള്ള തന്ത്രപ്രധാന പോർമുനകൾ വഹിക്കാൻ ശേഷിയുള്ള ഈ ദീർഘദൂര ബോംബർ വിമാനങ്ങൾ ശീതയുദ്ധകാലത്തെ സോവിയറ്റ് എൻജിനീയറിങ്ങിന്റെ മകുടോദാഹരണങ്ങളാണ്. നിലവിൽ ഇത്തരം ദീർഘദൂര പോർവിമാനങ്ങൾ നിർമിക്കാനുള്ള ശേഷിയും സാങ്കേതികവിദ്യയും റഷ്യയ്ക്ക് ഇല്ലതാനും. കൈവശമുള്ള ഏതാനും ടുപ്‌ലോവ് വിമാനങ്ങൾ അതിനാൽ അതീവസൂക്ഷ്മതയോടെയാണു റഷ്യ സംരക്ഷിച്ചിരുന്നത്.

 

പ്രിഗോഷിനും കൊല്ലപ്പെട്ട മറ്റു വാഗ്നർ കമാൻഡന്റുമാര്‍ക്കും ആദരാഞ്ജലി അർപ്പിക്കാൻ സെന്റ് പീറ്റേഴ്സ്ബർഗിൽ ഒരുക്കിയ സ്മൃതികേന്ദ്രത്തിലെ കാഴ്ച (Photo by NATALIA KOLESNIKOVA / AFP)

വടക്കുപടിഞ്ഞാറൻ റഷ്യയിലെ അതീവപ്രാധാന്യമുള്ള നോവ്ഗ്രോഡിലെ വ്യോമത്താവളത്തിനു നേർക്കു നടത്തിയ എഫ്പിവി ഡ്രോൺ ആക്രമണത്തിൽ ഇത്തരം മൂന്നു ബോംബറുകൾ തകർത്തെന്നാണ് യുക്രെയ്ന്റെ അവകാശവാദം. എന്നാൽ ബോംബറുകൾ തകർന്നിട്ടില്ലെന്നാണ് റഷ്യയുടെ നിലപാട്. യുക്രെയ്ൻ അതിർത്തിയിൽ നിന്നു ആയിരത്തിലധികം കിലോമീറ്ററുകളുള്ള വ്യോമത്താവളത്തിൽ നടന്ന ഡ്രോൺ ആക്രമണം റഷ്യയ്ക്കുള്ളിൽ നിന്നാണു സംഭവിച്ചതെന്നാണു റഷ്യൻ രഹസ്യാന്വേഷണ ഏജൻസിയുടെ വിലയിരുത്തൽ. തകർന്ന ടുപ്‌ലോവ് ബോംബറുകളുടെ ചിത്രം ആദ്യം യുക്രെയ്ൻ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതും റഷ്യയെ ഞെട്ടിച്ചിരുന്നു. റഷ്യയ്ക്ക് അകത്ത് എത്ര ദുർഘടം പിടിച്ച ഓപറേഷൻ നടത്താനും യുക്രെയ്ൻ സ്പെഷൽ ഫോഴ്സിന് ആളുകളുണ്ടെന്നത് ഇതു വ്യക്തമാക്കുന്നു. അതിനാൽ യുക്രെയ്ൻ സ്പെഷൽ ഫോഴ്സ് അംഗങ്ങളുടെ സഹായത്തോടെ ബ്രിട്ടനോ അമേരിക്കയോ ഫ്രാൻസോ നടത്തിയ രഹസ്യ ഓപറേഷനായിരുന്നു പ്രിഗോഷിന്റെ വിമാനാപകടമെന്നും വാദമുണ്ട്.

 

∙ ആഫ്രിക്കയിൽ യുദ്ധക്കളമൊരുക്കി വാഗ്നർ; കലിതീരാതെ യുഎസും ഫ്രാൻസും

 

വാഗ്നർ സംഘത്തിന് റഷ്യയ്ക്ക് അകത്തുനിന്നു പോലും ഭീഷണിയുണ്ടായിരുന്നെങ്കിലും വാഗ്നർ സംഘത്തെ ഏറ്റവും കൂടുതൽ നോട്ടപ്പുള്ളിയാക്കിയിരുന്നത് യുഎസ് ആയിരുന്നു. 2016ലെ യുഎസ് തിരഞ്ഞെടുപ്പിൽ ജോ ബൈഡന്റെ പാർട്ടിയായ ഡമോക്രാറ്റിക് പാർട്ടിയെ തോൽപിക്കാൻ ഇടപെട്ട ട്രോൾഫാക്ടറി എന്ന സമൂഹമാധ്യമ കമ്പനി വാഗ്നർ സംഘത്തിന്റേതായിരുന്നു. അന്നുമുതൽ യുഎസിന്റെ ഹിറ്റ്ലിസ്റ്റിൽ പ്രധാനിയായിരുന്നു വാഗ്നർ സംഘത്തലവൻ. 

അടുത്തിടെ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ സഹേൽ മേഖലയിലുണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ കൊടുങ്കാറ്റുകളാണു വാഗ്നർ സംഘത്തെയും പ്രിഗോഷിനെയും വീണ്ടും യുഎസിന്റെ നോട്ടപ്പുള്ളികളാക്കിയത്. സുഡാൻ, സെൻട്രൽ ആഫ്രിക്കൻ റിപബ്ലിക്, ബുർക്കിനാഫാസോ, മാലി, ചാഡ്, ഗിനിയ, നൈജർ തുടങ്ങി ഒട്ടേറെ രാജ്യങ്ങളിൽ ഭരണകൂടങ്ങളെ പുറത്താക്കി അവിടങ്ങളിലെ പട്ടാളം അധികാരം പിടിച്ചതിനു പിന്നിൽ വാഗ്നർ സംഘത്തിന്റെ സ്വാധീനമാണെന്നാണ് യുഎസിന്റെ വിലയിരുത്തൽ. എണ്ണസമ്പന്നമായ ഗാബോണിൽ കഴിഞ്ഞ ദിവസമുണ്ടായ സൈനിക അട്ടിമറി കൂടി ആയപ്പോൾ 2020നു ശേഷം പടിഞ്ഞാറൻ ആഫ്രിക്കയിലെ എട്ടാമത്തെ രാജ്യത്തുണ്ടായ സൈനിക അട്ടിമറിയായി അതു മാറി.

 

ഈ മിക്ക രാജ്യങ്ങളിലും മതതീവ്രവാദികളെ നേരിടാനെന്ന പേരിൽ വർഷങ്ങളായി ആയിരക്കണക്കിന് അമേരിക്കൻ, ഫ്രഞ്ച് സൈനികർ താവളമടിച്ചിട്ടുണ്ടായിരുന്നു. എന്നാൽ പട്ടാള അട്ടിമറിക്കു പിന്നാലെ ഈ രാജ്യങ്ങളിലെല്ലാം അമേരിക്കൻ, ഫ്രഞ്ച് സേനകൾക്കെതിരെ ജനകീയ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. ഫ്രഞ്ച് സേനയുടെ പിൻമാറ്റത്തിനു പിന്നാലെ ഈ രാജ്യങ്ങളിലെ തീവ്രവാദ പോരാട്ടത്തിന് പട്ടാളഭരണകൂടങ്ങൾ വിളിച്ചു വരുത്തിയത് വാഗ്നർ സംഘത്തെയായിരുന്നു. 

 

ജൂലൈ 26ന്, സഹേൽ മേഖലയിലെ നൈജറിൽ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ തടവിലാക്കി പ്രസിഡൻഷ്യൽ ഗാർഡുമാരുടെ നേതൃത്വത്തിൽ പട്ടാളം അധികാരം പിടിച്ചിരുന്നു. ഇതിനു പിന്നാലെ, രാജ്യത്ത് തമ്പടിച്ചിരുന്ന ഫ്രഞ്ച്, അമേരിക്കൻ സേനകൾക്കു നേരെ ജനകീയ പ്രതിഷേധമുയർന്നു. ഇവയിൽ പങ്കെടുത്ത ജനങ്ങൾ റഷ്യൻ-വാഗ്നർ പതാകകൾ ഏന്തിയത് നൈജറിലെ പാശ്ചാത്യ സേനയെ ഞെട്ടിക്കുകയും ചെയ്തു. നൈജറിലെ അട്ടിമറിക്കു പിന്നാലെ സഹേൽ മേഖലയിലെ 15 പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളുടെ സാമ്പത്തിക കൂട്ടായ്മയായ ഇക്കോവാസ് (ECOWAS) നൈജറിലെ പട്ടാള നേതൃത്വത്തോട് കലാപത്തിൽനിന്നു പിൻമാറാനും തടവിലാക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് ബസൂമിനെ മോചിപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കിൽ സൈനിക നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പു നൽകി. അമേരിക്കയുടെയും ഫ്രാൻസിന്റെയും പിന്തുണയുള്ള കൂട്ടായ്മയാണ് ഇക്കോവാസ്.

 

എന്നാൽ നൈജറിലെ പട്ടാളഭരണകൂടത്തിനു പിന്തുണ നൽകി മാലിയും ബുർക്കിനാഫാസോയും ഇക്കോവാസിനെതിരെ രംഗത്തു വന്നതോടെ ആഫ്രിക്കയിലെ സ്ഥിതി കൂടുതൽ വഷളായി. നൈജറിനെ ആക്രമിച്ചാൽ തങ്ങളോട് യുദ്ധം പ്രഖ്യാപിക്കുന്നതിനു തുല്യമാണെന്ന ഇരുരാജ്യങ്ങളുടെയും നിലപാട് ആഫ്രിക്കയിൽ ഒരു മഹായുദ്ധത്തിനുള്ള കളം ഒരുക്കിത്തുടങ്ങിയിരുന്നു. നൈജറിലെ പട്ടാളഭരണകൂടത്തിനു റഷ്യ പിന്തുണ പ്രഖ്യാപിക്കുകയും വാഗ്നർ സംഘത്തിന്റെ ഒരു വിഭാഗം നൈജറിൽ എത്തുകയും ചെയ്തതോടെ ഇക്കോവാസ് തങ്ങളുടെ സൈനിക നടപടി നിലവിൽ മരവിപ്പിച്ചിരിക്കുകയാണ്. പടിഞ്ഞാറൻ ആഫ്രിക്കയിൽ ഒരു മഹായുദ്ധമുണ്ടായാൽ അതു യൂറോപ്പിനെ ഗുരുതരമായി ബാധിക്കും. സഹേൽ മേഖലയിൽ നിന്നുണ്ടാകുന്ന അഭയാർഥി പ്രവാഹം യൂറോപ്പിന്റെ കുടിയേറ്റ മേഖലയിൽ വൻ സംഘർഷവും സൃഷ്ടിക്കും.

 

2013 മുതൽ നൈജറിലെ സൈന്യത്തിന് അമേരിക്കൻ സൈന്യം പരിശീലനം നൽകുന്നുണ്ടായിരുന്നു. അങ്ങനെ അമേരിക്ക വളർത്തി വലുതാക്കിയ സൈനിക ജനറൽമാർ വരെ റഷ്യയ്ക്കും വാഗ്നർ സംഘത്തിനും അനുകൂലമായി നിലകൊണ്ടത് അമേരിക്കയ്ക്കു കനത്ത തിരിച്ചടിയായിരുന്നു. ആഫ്രിക്കയിലെ വാഗ്നർ സംഘത്തിന്റെ വേരുകളറക്കാനുള്ള ശ്രമത്തിലായിരുന്നു വർഷങ്ങളായി അമേരിക്ക. ഇതിന്റെ ഭാഗമായി കിഴക്കൻ ലിബിയയിലെ ഖലീഫ ഹഫ്ത്താർ ഭരണകൂടത്തോട് വെടിനിർത്തലിനും പകരം വാഗ്നർ സംഘത്തിന്റെ സേവനം ഉപേക്ഷിക്കാനും യുഎസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നാൾക്കുനാൾ വാഗ്നർ സംഘം ആഫ്രിക്കയിൽ പിടിമുറുക്കുന്ന കാഴ്ചകൾക്കാണ് പിന്നീട് അമേരിക്ക സാക്ഷ്യം വഹിക്കേണ്ടി വന്നത്.

 

നൈജറിലെ ക്രൂഡ് ഓയിൽ, യുറേനിയം ഖനനത്തിൽ അമേരിക്കയ്ക്കും ഫ്രാൻസിനും വലിയ താൽപര്യങ്ങളുണ്ടായിരുന്നു. പട്ടാള കലാപത്തിനു പിന്നാലെ ഖനന മേഖലയിലെ വിദേശ കമ്പനികളെ പുറത്താക്കാനുള്ള നീക്കത്തിലാണ് ഭരണകൂടം. പട്ടാളഭരണകൂടത്തെ സഹായിക്കുന്നതിനു പ്രതിഫലമായി നൈജറിലെ യുറേനിയം ഖനികൾ വാഗ്നർ സംഘത്തിന്റെ കൈവശമാകുന്നത് ഇരുരാജ്യങ്ങൾക്കും ചിന്തിക്കാൻ പോലുമാകില്ല. ഈ അവസ്ഥയിൽ നിൽക്കെയാണ് ആഫ്രിക്കയിലെ മാലിയിൽനിന്ന് വാഗ്നർ സംഘത്തലവൻ പ്രിഗോഷിന്റെ വിഡിയോ കൂടി പുറത്തു വന്നത്. അതോടെയാണ് യുഎസും ഫ്രാൻസും ചേർന്നു നടത്തിയ രഹസ്യ ഓപറേഷനാണ് പ്രിഗോഷിന്റെ വിമാനാപകടത്തിലേക്കു നയിച്ചതെന്ന വാദം ശക്തമായത്.

 

∙ പരാജയം മറയ്ക്കാൻ യുക്രെയ്ൻ?

 

ലോകം വളരെ ആകാംക്ഷയോടെ കാത്തിരുന്ന യുക്രെയ്ൻ കൗണ്ടർ ഒഫൻസീവ് മൂന്നു മാസത്തോളമായിട്ടും താളം കണ്ടെത്തിയിട്ടില്ല. ഓഗസ്റ്റ് 24ന് സ്വാതന്ത്ര്യദിനം ആഘോഷിച്ച യുക്രെയ്നിന് ജനങ്ങളോട് പറയാൻ തക്ക ഒരു നേട്ടവും യുദ്ധഭൂമിയിൽ സൃഷ്ടിക്കാനായിട്ടില്ല. അതിനാൽ മാധ്യമശ്രദ്ധ തിരിച്ചുവിടാൻ, പ്രിഗോഷിന്റെ മരണം യുക്രെയ്ൻ കൂടി അറിഞ്ഞുകൊണ്ടു നടപ്പിലാക്കിയതാണെന്ന വാദവും ഉയർന്നിരുന്നു. പ്രിഗോഷിന്റെ മരണം ഒരു ദേശീയ നേട്ടം പോലെയാണ് യുക്രെയ്നിയൻ മാധ്യമങ്ങളും ജനങ്ങളും സ്വീകരിച്ചതെന്നത് ഈ വാദത്തിന് ബലമേകുന്നുമുണ്ട്. എന്നാൽ അപകടത്തിനു പിന്നാലെ തന്നെ സംഭവത്തിൽ തങ്ങൾക്കു പങ്കില്ലെന്നു പ്രഖ്യാപിച്ചു യുക്രെയ്ൻ കൈകഴുകുകയായിരുന്നു.

 

∙ പ്രിഗോഷിൻ മരിച്ചിട്ടില്ല!!!

 

പ്രിഗോഷിൻ തന്റെയും കൂട്ടാളികളുടെയും മരണം കൃത്രിമമായി സൃഷ്ടിച്ചതാണെന്ന സിദ്ധാന്തത്തിനും ഒട്ടേറെ പ്രചാരകരുണ്ട്. പ്രിഗോഷിനൊപ്പം വാഗ്നർ സംഘത്തിന്റെ സ്ഥാപകനും കമാൻഡറുമായ വലേറിവിച്ച് ദിമിത്രി ഉട്കിൻ, വാഗ്നർ സംഘത്തിന്റെ സിറിയയിലെ ചുമതലയുള്ള യെവ്ഗിനി മക്കാരിയാൻ, വാഗ്നർ സംഘത്തിന്റെ സാമ്പത്തിക സാമ്രാജ്യത്തിന്റെ ചുതലയും സിറിയയിലെ എണ്ണ ഉൽപാദനത്തിന്റെ മേൽനോട്ടക്കാരനുമായ വലേരി ചെക്കല്ലോവ് തുടങ്ങിയ മുൻനിര നേതാക്കളും വിമാനാപകടത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. അപകടത്തിൽപ്പെട്ട വിമാനത്തിനു പിന്നാലെത്തന്നെ വാഗ്നർ സംഘത്തിന്റെ മറ്റൊരു വിമാനം കൂടി പറക്കുന്നുണ്ടായിരുന്നുവെന്നും അതു സുരക്ഷിതമായി നിലത്തിറങ്ങിയെന്നും പറയപ്പെടുന്നു. 

 

പ്രോട്ടോക്കോൾ പ്രകാരം വാഗ്നർ സംഘത്തിലെ പ്രധാനപ്പെട്ടവരെല്ലാം ഒരിക്കലും ഒരുമിച്ചു സഞ്ചരിക്കാറില്ല. അതിനാൽ തകരാത്ത വിമാനത്തിൽ ഒരുപക്ഷേ പ്രിഗോഷിനും മറ്റു പ്രധാനപ്പെട്ടവരും ഉണ്ടായിരുന്നിരിക്കാമെന്നും അവർ വാദിക്കുന്നു. 2019 ൽ സുഡാനിൽ വച്ചു നടന്ന വിമാനാപകടത്തിൽ പ്രിഗോഷിൻ കൊല്ലപ്പെട്ടതായി വാർത്തകളുണ്ടായിരുന്നു. എന്നാൽ മൂന്നു ദിവസങ്ങൾക്കു േശഷം പ്രിഗോഷിൻ വീണ്ടും റഷ്യയിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. വാഗ്നർ കമാൻഡറും സ്ഥാപകനുമായ വലേറിവിച്ച് ഉട്കിനും മുൻപു കൊല്ലപ്പെട്ടതായി വാർത്തകളുണ്ടായിരുന്നു. എന്നാൽ എട്ടുവർഷത്തിനു ശേഷം അടുത്തിടെ ബെലാറൂസിലാണ് ഉട്കിൻ പിന്നീട് പ്രത്യക്ഷപ്പെട്ടത്. അതിനാൽ നേതാക്കളുടെ മരണവാർത്ത വാഗ്നർ സംഘം മനഃപൂർവം സൃഷ്ടിച്ചതാണെന്നും വാദമുണ്ട്.

 

വാഗ്നർ സംഘത്തിന്റെ കലാപത്തിനു പിന്നാലെ മോസ്കോയിലെ വാഗ്നർ ആസ്ഥാനത്ത് റഷ്യൻ സൈന്യം നടത്തിയ പരിശോധനയിൽ വിവിധ പേരുകളിലുള്ള പ്രിഗോഷിന്റെ പത്തിലധികം പാസ്പോർട്ടുകൾ പിടിച്ചെടുത്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രിഗോഷിന് തന്റെ അതേരൂപത്തിലും ഭാവത്തിലുമുള്ള ഒട്ടേറെ ബോഡി ഡബിളുകൾ അഥവാ അപരന്മാരുണ്ടെന്നും സുരക്ഷയ്ക്കായി പ്രിഗോഷിൻ ഇവരെ ഉപയോഗപ്പെടുത്തുന്നുവെന്നുമുള്ള കഥകൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്.പുട്ടിനും ഇത്തരത്തിൽ ബോഡി ഡബിളുകളെ ആശ്രയിക്കുന്നുണ്ടെന്നാണ് പടിഞ്ഞാറൻ ഇന്റലിജൻസ് റിപ്പോർട്ടുകൾ.

 

∙ വാഗ്നറിനെ ഇനി നയിക്കാൻ ‘ഹീറോ ഓഫ് റഷ്യ’? 

 

പ്രിഗോഷിന്റെയും പ്രധാന നേതാക്കളുടെയും മരണത്തോടെ വാഗ്നർ ഗ്രൂപ്പ് അനാഥമാകുമോയെന്ന ചോദ്യം ലോകം മൊത്തം ഉയർന്നിരുന്നു. എന്നാൽ ആഫ്രിക്കയിലെയും സിറിയയിലെയും വാഗ്നർ പ്രവർത്തനം മാറ്റമില്ലാതെ തുടരുമെന്നാണു റഷ്യയുടെ നിലപാട്. പ്രിഗോഷിന്റെ മരണത്തിനു പിന്നാലെ റഷ്യൻ പതാകയോട് പ്രതിജ്ഞ ചെയ്യാൻ വാഗ്നർ പടയാളികളോട് റഷ്യ ആവശ്യപ്പെട്ടിരുന്നു. പ്രിഗോഷിന്റെ മരണവാർത്തയ്ക്കു പിന്നാലെ വാഗ്നർ സംഘം റഷ്യയ്ക്കെതിരെ കലാപക്കൊടി ഉയർത്തുമെന്നാണ് മിക്ക പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികളും പ്രതീക്ഷിച്ചത്. ഫ്രീ റഷ്യൻ ആർമി എന്ന വിമത ഗ്രൂപ്പ് റഷ്യയ്ക്കെതിരെ പോരാടാൻ വാഗ്നർ സംഘത്തെ യുക്രെയ്നിലേക്കു ക്ഷണിക്കുക പോലും ചെയ്തു. അടിസ്ഥാനപരമായി റഷ്യൻ രഹസ്യാന്വേഷണ ഏജൻസിയായ ജിആർയുവിലെ ‘വിരമിച്ച’ സൈനികരാണ് വാഗ്നർ സംഘാംഗങ്ങളിൽ ഭൂരിഭാഗവും. പ്രിഗോഷിനേക്കാൾ റഷ്യൻ ഭരണകൂടത്തോടാണ് അവരുടെ കൂറ്. അതിനാൽതന്നെ റഷ്യയ്ക്കകത്ത് ഇനിയൊരു വാഗ്നർ കലാപം ഒരിക്കലും ഉണ്ടാകാനിടയില്ല.

 

വാഗ്നർ സംഘത്തെ ഇനി ആരുനയിക്കുമെന്നതിനെ ചൊല്ലി ഒട്ടേറെ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. വാഗ്നർ സംഘത്തിന്റെ രാഷ്ട്രീയ മുഖമായ പ്രിഗോഷിനും സൈനിക മുഖമായിരുന്ന ദിമിത്രി ഉട്കിനും പകരം ആര് ചുമതലയേൽക്കുമെന്ന് ആകാംഷയോടെയാണ് നാറ്റോ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നത്. വാഗ്നർ സംഘം നിലനിന്നിരുന്നില്ലെന്നാണു റഷ്യയുടെ നിലപാട്. അതിനാൽതന്നെ പുതിയ നേതാക്കളെ കുറിച്ച് ഔദ്യോഗികമായ തുറന്നൊരു പ്രഖ്യാപനം റഷ്യയിൽ നിന്നുണ്ടാകാനിടയില്ല. എങ്കിലും വാഗ്നർ സംഘത്തിലെ സെക്കൻഡ് ഇൻ കമാൻഡന്റും ഹീറോ ഓഫ് റഷ്യ എന്ന ബഹുമതിയോടെ അറിയപ്പെടുന്നതുമായ ആന്റൺ യെലിസാറോവ് ആയിരിക്കും വാഗ്നറിന്റെ സൈനിക മുഖമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. യെലിസാറോവ് വാഗ്നർ സംഘത്തിന്റെ നേതൃത്വം ഏറ്റെടുത്തതായി വാഗ്നർ സംഘവുമായി ബന്ധമുള്ള ഒട്ടേറെ ടെലിഗ്രാം ചാനലുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 

2023ൽ യുക്രെയ്നിലെ ഡോൺബാസ് മേഖലയിലെ ഖനിനഗരമായ സോളെദാർ പിടിച്ചെടുക്കാനുള്ള വാഗ്നർ പോരാട്ടത്തിനു നേതൃത്വം നൽകിയത് യെലിസാറോവ് ആയിരുന്നു. കടുത്ത പോരാട്ടത്തിനൊടുവിൽ സോളെദാർ പിടിച്ചെടുത്ത് റഷ്യയ്ക്കു നിർണായകമായ വിജയം നൽകിയതോടെയാണ് ഹീറോ ഓഫ് റഷ്യ എന്ന ബഹുമതി ലഭിച്ചത്. നിലവിൽ വാഗ്നർ സൈനികരുടെ പരിശീലനവും യുദ്ധതന്ത്രങ്ങളുമൊരുക്കുന്നതിന്റെ ചുമതലയാണ് യെലിസാറോവിന്. ബെലാറൂസിലുള്ള സൈനികരെ പരിശീലിപ്പിക്കുന്നതും യെലിസാറോവിന്റെ നേതൃത്വത്തിലാണ്. ലോട്ടസ് എന്ന കോൾസൈനിലാണ് (സൈനിക ആശയവിനിമയത്തിൽ ഉപയോഗിക്കുന്ന പേര്) യെലിസാറോവ് വാഗ്നർ സംഘത്തിൽ അറിയപ്പെടുന്നത്.

 

∙ ദുരൂഹത തുടരും വാഗ്നറും...

 

കഴിഞ്ഞ വർഷം യുക്രെയ്നിന്റെ പ്രത്യാക്രമണത്തിൽ തോറ്റുപോയ റഷ്യയ്ക്ക് ആദ്യ ആശ്വാസജയം നൽകിയത് വാഗ്നർ സംഘം സോളെദാർ പിടിച്ചെടുത്തതോടെയായിരുന്നു. ഈ വിവരം തന്റെ ടെലിഗ്രാം പോസ്റ്റിലൂടെ പ്രഖ്യാപിച്ചാണ് പ്രിഗോഷിൻ വാഗ്നർ സംഘവുമായുള്ള തന്റെ ബന്ധം ലോകത്തിനു മുന്നിൽ വെളിപ്പെടുത്തിയത്. പിന്നീട് യുദ്ധഭൂമിയിൽ പ്രിഗോഷിന്റെയും വാഗ്നറിന്റെയും തേരോട്ടമായിരുന്നു. ഒടുവിൽ ആഫ്രിക്കയിലെ അവസാന വിഡിയോയ്ക്കു ശേഷം പ്രിഗോഷിൻ എന്നന്നേക്കുമായി ‘സൈൻ ഓഫ്’ ചെയ്തുകഴിഞ്ഞു. റഷ്യയുടെ ഹീറോയായും ജനങ്ങൾ പ്രിഗോഷിനെ ഏറ്റെടുത്തുകഴിഞ്ഞു. അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകളിലും ഒട്ടേറെ പേരാണ് പങ്കെടുത്തത്. നോർഡ് സ്ട്രീം ഗ്യാസ് പൈപ് ലൈനുകളിലെ പൊട്ടിത്തെറി പോലെ,  പ്രിഗോഷിന്റെ വിമാനാപകടത്തിന്റെ ദുരൂഹത ഇനിയും ഉത്തരംകിട്ടാതെ തുടരും. ഒപ്പം പുതിയ നായകന്റെ കീഴിൽ വാഗ്നർ സംഘം റഷ്യയുടെ താൽപര്യങ്ങൾക്കനുസരിച്ച് ഇനിയും യുദ്ധഭൂമിയിൽ ചോരപ്പുഴകളൊഴുക്കുകയും ചെയ്യും.

 

English Summary: Who is Behind Russia's Wagner Mercenary Group Chief Yevgeny Prigozhin's death? Explained