36 വർഷങ്ങൾക്കു ശേഷമാണ് ഗ്രോ വാസു വീണ്ടുമൊരു ജയിൽവാസം പിന്നിട്ടിരിക്കുന്നത്. 46 ദിവസത്തെ ഈ ജയിൽവാസം അദ്ദേഹത്തിന്റെ ശരീരത്തിൽ ചില അവശതകൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും പോരാട്ടവീര്യത്തിൽ തെല്ലും പോറലേൽപിക്കാൻ സാധിച്ചിട്ടില്ല. നിശ്ചയദാർഢ്യവും ഉറച്ച പുതിയ ചില തീരുമാനങ്ങളും ഈ വീര്യം വിളിച്ചറിയിക്കുന്നു. കോഴിക്കോട് ജില്ലാ ജയിലിലെ 46 ദിവസത്തെ റിമാൻഡ് കാലാവധിക്കു ശേഷം സെപ്റ്റംബർ 14നാണ് അദ്ദേഹം ജയിൽമോചിതനായത്. ജയിൽജീവിതം ഒട്ടും തളർത്തിയിട്ടില്ലെന്ന് ആ വാക്കുകളിൽനിന്നുതന്നെ വ്യക്തം. ഇതിനു മുൻപ് 1987ലായിരുന്നു അവസാനമായി ജയിലിൽ കിടന്നത്. ഗ്വാളിയർ റയോൺസുമായി ബന്ധപ്പെട്ട കേസിലായിരുന്നു അത്. ജയിലിൽനിന്നിറങ്ങിയതിനു ശേഷവും പോരാട്ടം അവസാനിപ്പിക്കാൻ ഒരുക്കമല്ല ഗ്രോ വാസു. മനസ്സിൽ ചില ലക്ഷ്യങ്ങളുണ്ട്. അതുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ജയിൽവാസത്തെക്കുറിച്ചും അതിനിടയായ സംഭവത്തെപ്പറ്റിയും അദ്ദേഹത്തിന് എന്താണു പറയാനുള്ളത്? ഇനി എന്തെല്ലാം നടപടികളാണു സ്വീകരിക്കാനുള്ളത്? തൊണ്ണൂറ്റിനാലാം വയസ്സിലും കെടാത്ത ആ മനോവീര്യം ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ പങ്കുവയ്ക്കുകയാണ് ഗ്രോ വാസു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

36 വർഷങ്ങൾക്കു ശേഷമാണ് ഗ്രോ വാസു വീണ്ടുമൊരു ജയിൽവാസം പിന്നിട്ടിരിക്കുന്നത്. 46 ദിവസത്തെ ഈ ജയിൽവാസം അദ്ദേഹത്തിന്റെ ശരീരത്തിൽ ചില അവശതകൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും പോരാട്ടവീര്യത്തിൽ തെല്ലും പോറലേൽപിക്കാൻ സാധിച്ചിട്ടില്ല. നിശ്ചയദാർഢ്യവും ഉറച്ച പുതിയ ചില തീരുമാനങ്ങളും ഈ വീര്യം വിളിച്ചറിയിക്കുന്നു. കോഴിക്കോട് ജില്ലാ ജയിലിലെ 46 ദിവസത്തെ റിമാൻഡ് കാലാവധിക്കു ശേഷം സെപ്റ്റംബർ 13നാണ് അദ്ദേഹം ജയിൽമോചിതനായത്. ജയിൽജീവിതം ഒട്ടും തളർത്തിയിട്ടില്ലെന്ന് ആ വാക്കുകളിൽനിന്നുതന്നെ വ്യക്തം. ഇതിനു മുൻപ് 1987ലായിരുന്നു അവസാനമായി ജയിലിൽ കിടന്നത്. ഗ്വാളിയർ റയോൺസുമായി ബന്ധപ്പെട്ട കേസിലായിരുന്നു അത്.

ADVERTISEMENT

ജയിലിൽനിന്നിറങ്ങിയതിനു ശേഷവും പോരാട്ടം അവസാനിപ്പിക്കാൻ ഒരുക്കമല്ല ഗ്രോ വാസു. മനസ്സിൽ ചില ലക്ഷ്യങ്ങളുണ്ട്. അതുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ജയിൽവാസത്തെക്കുറിച്ചും അതിനിടയായ സംഭവത്തെപ്പറ്റിയും അദ്ദേഹത്തിന് എന്താണു പറയാനുള്ളത്? ഇനി എന്തെല്ലാം നടപടികളാണു സ്വീകരിക്കാനുള്ളത്? തൊണ്ണൂറ്റിനാലാം വയസ്സിലും കെടാത്ത ആ മനോവീര്യം ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ പങ്കുവയ്ക്കുകയാണ് ഗ്രോ വാസു.

ജയിൽമോചിതനായ ഗ്രോ വാസു കോഴിക്കോട് ജില്ലാ ജയിലിനു മുന്നിൽ മാധ്യമങ്ങളോടു സംസാരിക്കുന്നു. (ചിത്രം: മനോരമ)

? ജയിൽമോചിതനായ താങ്കൾക്ക് ആരോടെങ്കിലും പ്രത്യേകം പറയാനുള്ളത്.

ADVERTISEMENT

∙ എനിക്കു നന്ദി പറയാനുള്ളത് 5 പേരോടാണ്. അതിലാദ്യം മാധ്യമങ്ങളോടാണ്. കാരണം ഞാനൊരു ചെറു കൈത്തിരി കത്തിച്ചത് പന്തമാക്കി മാറ്റിയത് മാധ്യമങ്ങളാണ്. പിന്നീട് നന്ദി പറയേണ്ടത് കെ.കെ.രമ എംഎൽഎ, എം.കെ.രാഘവൻ എംപി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, നടനും എഴുത്തുകാരനുമായ ജോയ് മാത്യു എന്നിവരോടാണ്. ഇവരെല്ലാം ജയിലിലെത്തി എനിക്കു പകർന്ന പിന്തുണ ചെറുതല്ല. ഞാനുയർത്തിയ പ്രശ്നം സജീവമായി നിലനിർത്താൻ ഇവരെല്ലാം സഹായിച്ചു.

? ജാമ്യത്തിനു പകരം റിമാൻഡ് തിരഞ്ഞെടുക്കാൻ താങ്കൾ നേരത്തേ തീരുമാനിച്ചിരുന്നോ.

ADVERTISEMENT

∙ ചില കാര്യങ്ങൾ തീരുമാനിച്ചശേഷമാണ് ഞാൻ അന്ന് പൊലീസ് സ്റ്റേഷനിലേക്കു പുറപ്പെട്ടത്. ഓഗസ്റ്റ് 29ന് രാവിലെ 10നുതന്നെ ഞാൻ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെത്തി. രാവിലെ പുറപ്പെടുമ്പോൾ ഫ്ലാസ്ക്, തോർത്ത്, അടിവസ്ത്രങ്ങൾ തുടങ്ങിയവയെല്ലാം ഒരുക്കിയാണ് ഇറങ്ങിയത്. 2 മണിക്കൂറോളം ഞാൻ‌ സ്റ്റേഷനിൽ‌ത്തന്നെ കാത്തിരുന്നു. തുടർന്ന് മെഡിക്കൽ പരിശോധനയ്ക്കു കൊണ്ടുപോയി. തുടർന്ന് വൈകിട്ട് നാലോടെ കുന്ദമംഗലം കോടതിയിൽ ഹാജരാക്കി. ജാമ്യം അനുവദിക്കാമെന്നും മറ്റുമുള്ള നിലപാട് തള്ളി ഞാൻ റിമാൻഡ് സ്വീകരിച്ചു. പരമാവധി 500 രൂപയുടെ പിഴ മാത്രമായിരിക്കുമെന്നും ഒപ്പിട്ടുതന്നാൽ നടപടികൾ തീർത്ത് ജാമ്യത്തിലിറങ്ങാമെന്നും അഭിഭാഷകർ പറഞ്ഞിരുന്നു. ഞാൻ വഴങ്ങില്ലെന്നു മനസ്സിലാക്കിയ മജിസ്ട്രേട്ട് കൂടുതൽ സന്ധിസംഭാഷണത്തിനു മുതിർന്നില്ല. 15 ദിവസം റിമാൻഡ് ചെയ്ത് ജയിലിലേക്കയച്ചു.

ജയിൽ ഒരുപാടു മാറി. ഭക്ഷണത്തിൽത്തന്നെ കാര്യമായ മാറ്റം. പിന്നെ വാർഡന്മാർ പഴയപോലെ മരവിച്ച മനുഷ്യരല്ല.

? പൊലീസ് അന്വേഷിച്ചെത്തിയപ്പോൾ എന്തു തോന്നി.

ഗ്രോ വാസുവിനെ കോടതിയിൽനിന്ന് പുറത്തേക്കു കൊണ്ടു വരുമ്പോൾ മുദ്രാവാക്യം വിളിക്കാതിരിക്കാൻ പൊലീസ് തൊപ്പി ഉപയോഗിച്ചു തടയുന്നു (ചിത്രം: മനോരമ)

∙ ജൂലൈ 28ന് രാത്രി 10നാണ് എന്നെത്തേടി പൊലീസ് പൊറ്റമ്മലിലെ ഈ മുറിയിലെത്തിയത്. ആദ്യം അവർ ചെന്നത് ബന്ധുവിന്റെ വീട്ടിലായിരുന്നു. അവിടെനിന്ന് ഒരാളെക്കൂട്ടിയാണ് എന്റെ അടുക്കലെത്തിയത്. ആ സമയത്ത് ഞാൻ എണ്ണയും തേച്ച് കുളിക്കാനൊരുങ്ങുകയായിരുന്നു. ആദ്യം ബന്ധുവാണ്  മുറിയിലേക്കു വന്നത്. പേടിച്ചാണ് അവൻ എന്നോട് കാര്യം പറഞ്ഞത്. ഞാൻ പൊലീസിനോടു വരാൻ പറഞ്ഞു. മെഡിക്കൽ കോളജ് സ്റ്റേഷനിൽനിന്ന് എസ്ഐയും 2 പൊലീസുകാരുമാണ് വന്നത്. 

അവർ ഈ മുറിയിലേക്കു വന്നു. എന്താണ് കാര്യമെന്ന് ചോദിച്ചു. വാറണ്ട് പെൻഡിങ് ആണെന്നും ഇനിയും നീട്ടാനാവില്ലെന്നും വ്യക്തമാക്കി. ഇപ്പോൾ വരണോ എന്നു ഞാൻ ചോദിച്ചു. എണ്ണയും തേച്ച് കുളിക്കാൻ തയാറായി നിൽക്കുന്ന എന്റെ ചോദ്യം കേട്ട് അവരൊന്ന് അയഞ്ഞു. രാവിലെ വന്നാൽ മതിയെന്നു മറുപടി. എത്ര മണിക്കു വരണമെന്ന് ചോദിച്ചു. രാവിലെ 10ന് എന്നു മറുപടി.

? ജയിൽവാസത്തിന്റെ ഫലം.

ഗ്രോ വാസു (ചിത്രം: മനോരമ)

∙ ആശയം ജനങ്ങളിലെത്തിക്കലാണ് പ്രധാനം. അതു പ്രധാനമായി കണ്ട മാർക്സിസ്റ്റുകാരുടെ നേതൃത്വത്തിലുള്ള സർക്കാർതന്നെയാണ് എന്നെ അതിൽനിന്നു തടഞ്ഞതും. എന്നാൽ ഇവിടെ മറിച്ചാണ് സംഭവിച്ചത്. ഞാനുയർത്തിയ ആശയം ജനങ്ങളിലേക്കെത്തിക്കാനും അതിനു പിന്തുണ നേടാനും എനിക്കു സാധിച്ചു. എന്റെ ജയിൽവാസത്തിന്റെ നേട്ടവും അതുതന്നെ. ഈ പ്രശ്നം ഉന്നയിക്കാൻ അടിത്തറ കിട്ടിയതാണ് ഈ ജയിൽവാസത്തിന്റെ സുപ്രധാന നേട്ടം. 

സത്യം മനസ്സിലാക്കാൻ കാലതാമസം പിടിക്കുമെന്നതൊരു യാഥാർഥ്യമാണ്. പക്ഷേ സത്യം പുറത്തുവരുന്ന അവസരത്തിലും അതു തിരിച്ചറിയാതെ പോകരുത്.

പശ്ചിമഘട്ട രക്തസാക്ഷികളെ വെടിവച്ചു കൊന്ന സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണം നടത്തണം. ജുഡിഷ്യൽ അന്വേഷണത്തിൽ വലിയ കാര്യമില്ലെന്ന് എനിക്കറിയാം. കാരണം ഇവരുടെ സിൽബന്തികളെയാവുമല്ലോ അന്വേഷണം ഏൽപിക്കുക. അന്വേഷണത്തിനൊടുവിൽ റിപ്പോർട്ട് കൊട്ടയിലെറിയുകയും ചെയ്യും. മറ്റൊരു കാര്യം, സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ട് എന്തു കാര്യം? കേന്ദ്രസർക്കാരിനും ഇതിൽ താൽപര്യമുണ്ടാവില്ലല്ലോ.

ഗ്രോ വാസു (ചിത്രം: മനോരമ)

? എന്താണ് താങ്കളുടെ അടുത്ത നീക്കം.

∙ മാവോയിസ്റ്റുകളെ വെടിവച്ചുകൊന്ന സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണത്തിന് സർക്കാരിൽനിന്ന് തീരുമാനമെടുപ്പിക്കണം. ഇതിനായി നിയമവിദഗ്ധരുമായി ചർച്ച ചെയ്ത് നടപടികളുമായി നീങ്ങുകയാണ്. ധാരാളം പേർ ഇതിനാവശ്യമായ പിന്തുണയുമായി തന്നെ സമീപിക്കുന്നുണ്ട്. ജുഡിഷ്യൽ അന്വേഷണം നേടിയെടുക്കുംവരെ നിയമപോരാട്ടം തുടരും.

? ഇതിനു മുൻപ് ജയിലിൽ കിടന്നത് എന്നായിരുന്നു.

ഗ്രോ വാസു (ഫയൽ ചിത്രം: മനോരമ)

∙ 1987ലായിരുന്നു അത്. അന്നു ഞാൻ മാവൂർ ഗ്വാളിയർ റയോൺസിൽ ‘ഗ്രോ’ യൂണിയന്റെ (ഗ്വാളിയർ റയോൺസ് ഓർഗനൈസേഷൻ ഓഫ് വർക്കേഴ്സ്) ജനറൽ സെക്രട്ടറിയാണ്. ബോണസ് ഉൾപ്പടെ വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തിയ പിക്കറ്റിങ്ങിനെത്തുടർന്നായിരുന്നു അറസ്റ്റിലായതും റിമാൻഡിലായതും. ഇത്തവണ 46 ദിവസം കിടന്ന കോഴിക്കോട് ജില്ലാ ജയിലിൽതന്നെയായിരുന്നു അന്നും കിടന്നത്.

? ജയിലിലെ സ്ഥിതിയിൽ മാറ്റമുണ്ടോ.

∙ ജയിൽ ഒരുപാടു മാറി. ഭക്ഷണത്തിൽത്തന്നെ കാര്യമായ മാറ്റം. പിന്നെ വാർഡന്മാർ പഴയപോലെ മരവിച്ച മനുഷ്യരല്ല. പുതിയ ചെറുപ്പക്കാരിൽ കാര്യമായ വ്യത്യാസമുണ്ട്. 

? ജനങ്ങളോട് താങ്കൾക്ക് ഇനി പറയാനുള്ളത്.

സത്യം മനസ്സിലാക്കാൻ കാലതാമസം പിടിക്കുമെന്നതൊരു യാഥാർഥ്യമാണ്. പക്ഷേ സത്യം പുറത്തുവരുന്ന അവസരത്തിലും അതു തിരിച്ചറിയാതെ പോകരുത്. 1967ലാണ് മാർക്സിസ്റ്റ് പാർട്ടിയിൽനിന്ന് ഞാൻ രാജിവയ്ക്കുന്നത്. അന്ന് അതുൾക്കൊള്ളാൻ പലർക്കും പ്രയാസമുണ്ടായിരുന്നു. എന്നാൽ ഇന്ന് മാർക്സിസ്റ്റ് പാർട്ടിയെക്കുറിച്ച് മനസ്സിലാക്കാൻ ഒന്നും ബാക്കിയില്ല. കേരളത്തിൽ പാർട്ടി ചെയ്യുന്ന തെറ്റുകൾ തിരിച്ചറിഞ്ഞ് അതിനെതിരെ പ്രതികരിക്കാൻ ജനം തയാറാവണം– ഗ്രോ വാസു പറഞ്ഞു നിർത്തി.

∙ ജയിൽമോചിതനായ ശേഷം...

ജയിലിൽനിന്നിറങ്ങിയ ദിവസം രാത്രി ഗ്രോ വാസു സാധാരണപോലെ ഉറങ്ങാൻ കിടന്നെങ്കിലും രാത്രി 2ന് ഉറക്കം ഞെട്ടി ഉണർന്നു. ജില്ലാ ജയിലിലെ കൊതുകു കടി സഹിക്കാനാവാതെ എന്നും രാത്രി 2ന് അവിടെ ഉറക്കമുണർന്ന ശീലം അദ്ദേഹത്തെ തിരികെ താമസസ്ഥലത്തെത്തിയിട്ടും കൈവിട്ടില്ല. ഉണർന്നുപോയ ഗ്രോ വാസു അൽപനേരം വായന തുടർന്നശേഷം വീണ്ടും ഉറങ്ങാൻ കിടക്കുകയായിരുന്നു. സ്വയം പാലിച്ചുപോന്ന ചിട്ടകളോടു വിടപറഞ്ഞ് ജയിലിൽ കഴിഞ്ഞ 46 ദിവസം ഗ്രോ വാസുവിൽ ശാരീരികമായ ക്ഷീണവും വരുത്തിയിട്ടുണ്ട്. അതിന്റെ ചികിത്സയിലേക്കും ഇനി മാറണം. 

ജയിലിൽനിന്നു മോചിതനായ സെപ്റ്റംബർ 13ന് ഉച്ചയ്ക്കുശേഷം സ്വീകരണത്തിനും ചാനൽമുറികളിലെ ചർച്ചകൾക്കും ശേഷം രാത്രി അൽപനേരം പൊറ്റമ്മലിലെ തന്റെ ഒറ്റമുറി വീട്ടിൽ തിരിച്ചെത്തിയിരുന്നു ഗ്രോ വാസു. എന്നാൽ അന്ന് പൊറ്റമ്മൽ‌ ജംക്‌ഷനിലെ തന്റെ ഒറ്റമുറിയിലല്ല അദ്ദേഹം കിടന്നുറങ്ങിയത്. ഒന്നര മാസത്തോളം അടച്ചിട്ട മുറി വൃത്തിയാക്കാതെ രാത്രി കഴിയുന്നത് ശരിയാവില്ലെന്ന ആശങ്കയിൽ സുഹൃത്തുക്കൾ അദ്ദേഹത്തെ തൊട്ടടുത്ത സുഹൃത്തായ അശോകന്റെ വീട്ടിലാണു താമസിപ്പിച്ചത്.

രാവിലെ കുളിച്ച് ഭക്ഷണത്തിനു ശേഷം ഉച്ചയോടെ അദ്ദേഹം പൊറ്റമ്മലെ കെട്ടിടത്തിനു മുകളിലെ സ്വന്തം വീട്ടിലേക്കു തിരിച്ചെത്തി. ഓഫായിരുന്ന ഫോൺ ഓൺ ആയതോടെ സുഹൃത്തുക്കളും മാധ്യമപ്പടയും അന്വേഷിച്ചുതുടങ്ങി. പിന്നെ ഓരോരുത്തരായി പൊറ്റമ്മലെ കെട്ടിടത്തിനു മുകളിലേക്കെത്തി. എല്ലാവർക്കും സമയം അനുവദിച്ചും എല്ലാവരുടെയും ഫോൺ വിളികൾക്കു മറുപടി നൽകിയും ഉച്ചക്ക് 3 വരെ അദ്ദേഹം അവിടെയിരുന്നു. ഉച്ചയ്ക്കുശേഷം ഏതാനും സുഹൃത്തുക്കൾക്കൊപ്പം പുറത്തേക്കിറങ്ങി. 

രണ്ട് വീടുകളാണ് അദ്ദേഹത്തിന് സന്ദർശിക്കാനുണ്ടായിരുന്നത്. ഒന്ന് അന്തരിച്ച ഫൊട്ടോഗ്രാഫർ സി.ചോയിക്കുട്ടിയുടെ വീട്ടിൽ. വർഷങ്ങളോളം തുടർന്ന ബന്ധമായിരുന്നു അത്. ഓഗ്സ്റ്റ് 26ന് ചോയിക്കുട്ടി മരിക്കുമ്പോൾ ഗ്രോ വാസു ജയിലിലായിരുന്നു. അവിടെ പോയി. തുടർന്ന് പതിനാറാം വയസ്സു മുതൽ തന്റെ സുഹൃത്തായിരുന്ന ശ്രീധരന്റെ കക്കോടിയിലെ വീട്ടിൽ. അസുഖബാധിതനായി കിടപ്പിലാണ് ശ്രീധരൻ. വ്യായാമമോ സ്ഥിരം കഴിച്ചിരുന്ന ഭക്ഷണമോ ലഭിക്കാത്ത 46 ദിവസമായിരുന്നു ഗ്രോ വാസു പിന്നിട്ടത്. ജയിലിലെ ഭക്ഷണം കഴിക്കാതിരിക്കാനുമാവില്ലല്ലോ. 4 വർഷം മുൻപത്തെ ആൻജിയോ പ്ലാസ്റ്റിക്കുശേഷം അദ്ദേഹം തുടർന്നുവന്ന ഭക്ഷണവും വ്യായമവും മുടങ്ങിയതോടെ ആരോഗ്യം ക്ഷയിച്ചിട്ടുണ്ട്. ആസ്ത്‌മയുടെ ശല്യവും കൂടി. 

മുറി വൃത്തിയാക്കി, കിടക്കവിരി അലക്കി സെപ്റ്റംബർ 14ന് ഗ്രോ വാസു സ്വന്തം ലാവണത്തിൽ അന്തിയുറങ്ങി. ഇനി അദ്ദേഹം പതിവു ജീവിത ശീലങ്ങളിലേക്കു മടങ്ങും. അദ്ദേഹത്തെ കാത്തിരിക്കുന്ന ചുറ്റുമുള്ളവരുടെ എണ്ണമറ്റ ജീവൽപ്രശ്നങ്ങളിലേക്ക് അദ്ദേഹം തിരിച്ചെത്തും. അതിലകപ്പെട്ടുകിടക്കുന്ന ആളുകൾക്ക് സഹായവുമായി അദ്ദേഹം സജീവമാകും. കാണാനെത്തി മടങ്ങുന്നവരെ കൈവീശി യാത്ര പറയുമ്പോൾ പ്രത്യഭിവാദ്യം ചെയ്യുന്ന ഗ്രോ വാസുവിൽ അണയാത്ത ആവേശം അപ്പോഴുമുണ്ടായിരുന്നു.

∙ 94–ാം വയസ്സിലും തുടരുന്ന ഭക്ഷണശീലങ്ങൾ

രാവിലെ 9നും 10നും ഇടയിലാണ് പ്രഭാത ഭക്ഷണം. അതു മുറിയിൽത്തന്നെ തയാറാക്കുന്നതാണ് ഗ്രോ വാസുവിന്റെ ശീലം. ആദ്യം തയാറാക്കുക ശർക്കര വെള്ളമാണ്. ഒന്നോ രണ്ടോ കഷ്ണം ശർക്കര രണ്ടോ മൂന്നോ കപ്പ് വെള്ളത്തിൽ ചൂടാക്കി മിശ്രിതമാക്കി വയ്ക്കും. തുടർന്ന് ഒരു കോപ്പയിൽ ഒരു പിടി അവിൽ എടുത്ത് അതിലേക്ക് 5 രൂപയുടെ ഹോർലിക്സ് പായ്ക്കറ്റ് പൊട്ടിച്ചിടും. അതിനു മീതെ ശർക്കരലായനി ഒഴിച്ചു കഴിക്കും. ഇതിനോടൊപ്പം 2 ഞാലിപ്പൂവനോ മൈസൂർ പഴമോ കഴിക്കും.

ഉച്ചഭക്ഷണം ചോറും കറിയുമാണ്. അതു തന്റെ ഒറ്റമുറി വീടിനു താഴെ കട നടത്തുന്ന പാപ്പന്റെ മകൻ ഹരിദാസിനൊപ്പമാണ്. ഒരു ഊണു വാങ്ങി ഇരുവരും ചേർന്നു പങ്കിട്ടു കഴി. ആഴ്ചയിലൊരിക്കൽ കോഴിക്കോട് ടൗണിൽ പോയി വെജിറ്റേറിയൻ ഊണു കഴിക്കും. വൈകിട്ട് ചായയും അടയും കഴിക്കും. അതു സ്ഥിരമല്ല. വിശക്കുമ്പോൾ മാത്രമാണിത്. എണ്ണപ്പലഹാരം പരാമവധി ഒഴിവാക്കും. നെല്ലുകുത്തരി കഞ്ഞിയാണ് രാത്രി 10ന് അത്താഴം. എണ്ണ തേച്ച് കുളി കഴിഞ്ഞു വരുമ്പോഴേക്കും അതു പാകമായിരിക്കും. സാധാരണ വെളിച്ചെണ്ണ തേച്ചാണ് ചൂടുവെള്ളത്തിൽ കുളി. അതിനോടൊപ്പം പുഴുങ്ങിയ നേന്ത്രപ്പഴവും മുട്ടയും. രാവിലെയും വൈകിട്ടും വ്യായാമം പതിവാണ്. രാവിലെ സ്വന്തം മുറിക്കുള്ളിലും വൈകിട്ട് കോട്ടൂളിയിലെ സുഹൃത്തിന്റെ ജിമ്മിലുമാണ് വ്യായാമം. ലളിതമായ മുറകളാണ് ചെയ്യാറുള്ളത്.

46 ദിവസത്തെ ജയിൽവാസം ഈ വ്യായാമമുറകളെല്ലാം മുടക്കി. ഭക്ഷണശീലവും തെറ്റി. പതിവു ഭക്ഷണത്തിനുപകരം പല ഭക്ഷണമായി മാറി. ചപ്പാത്തിയും കടലക്കറിയും, ഇഡലി–സാമ്പാർ, ദോശ–സാമ്പാർ, ഉപ്പുമാവ്–കടല എന്നിങ്ങനെയായിരുന്നു ജയിലിലെ പ്രഭാതഭക്ഷണം. വ്യായാമത്തിലൂടെയായിരുന്നു ആസ്ത്‌മ നിയന്ത്രിച്ചുപോന്നതെന്നും ഗ്രോ വാസു പറയുന്നു. ജയിലിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇതു മുടങ്ങിയതാണ് അദ്ദേഹത്തിനു തിരിച്ചടിയായത്. വയറ്റിൽ ശോധന ശരിയാക്കാൻ പേരയ്ക്ക കഴിക്കുന്നതായിരുന്നു ശീലം. ജയിലിൽ അതു കിട്ടിയിരുന്നില്ല. അതും ആരോഗ്യപ്രശ്നം സൃഷ്ടിച്ചു.

English Summary: Interview with Human Rights Activist GROW Vasu after Released from Jail