ഇപ്പോൾ ഉപയോഗത്തിലുള്ള ജിപിടി4നേക്കാൾ ആയിരംമടങ്ങ് ശേഷിയുള്ള നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്–എഐ) സാങ്കേതികവിദ്യകളാകും അടുത്ത അഞ്ചു വർഷത്തിനുള്ളിൽ സൃഷ്ടിക്കപ്പെടുക. ശതകോടികളാണ് എഐ ഗവേഷണമേഖലയിൽ വമ്പൻ ടെക് കമ്പനികൾ മുടക്കിക്കൊണ്ടിരിക്കുന്നത്. മിന്നൽവേഗത്തിലാണു മാറ്റങ്ങളും പുതിയ സാങ്കേതിവിദ്യകളും സൃഷ്ടിക്കപ്പെടുന്നത്. കവിതയെഴുതാനും സ്കൂൾ അസൈൻമെന്റ് ചെയ്യാനും കഴിവുള്ള ചാറ്റ് ജിപിടിയോ നിമിഷങ്ങൾക്കുള്ളിൽ നിങ്ങളുടെ ഫോട്ടോയെ സ്വപ്നസമാനമായ മേക്കോവറിലേക്ക് എത്തിക്കുന്ന ഫോട്ടോ ലാബോ പോലെ ഇന്നു നമ്മൾ നിത്യജീവിതത്തിൽ അറിയുന്ന കുറച്ച് സാങ്കേതികവിദ്യകളിൽ ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ സൂക്ഷ്മമായും വിപുലമായും വിവിധ കാര്യങ്ങൾ ചെയ്യാൻ ശേഷിയുള്ള എഐ അധികം താമസിയാതെ ഉണ്ടാകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇപ്പോൾ ഉപയോഗത്തിലുള്ള ജിപിടി4നേക്കാൾ ആയിരംമടങ്ങ് ശേഷിയുള്ള നിർമിതബുദ്ധി (ആർടിഫിഷ്യൽ ഇന്റലിജൻസ്–എഐ) സാങ്കേതികവിദ്യകളാകും അടുത്ത അഞ്ചു വർഷത്തിനുള്ളിൽ സൃഷ്ടിക്കപ്പെടുക. ശതകോടികളാണ് എഐ ഗവേഷണമേഖലയിൽ വമ്പൻ ടെക് കമ്പനികൾ മുടക്കിക്കൊണ്ടിരിക്കുന്നത്. മിന്നൽവേഗത്തിലാണു മാറ്റങ്ങളും പുതിയ സാങ്കേതിവിദ്യകളും സൃഷ്ടിക്കപ്പെടുന്നത്.

കവിതയെഴുതാനും സ്കൂൾ അസൈൻമെന്റ് ചെയ്യാനും കഴിവുള്ള ചാറ്റ് ജിപിടിയോ നിമിഷങ്ങൾക്കുള്ളിൽ നിങ്ങളുടെ ഫോട്ടോയെ സ്വപ്നസമാനമായ മേക്കോവറിലേക്ക് എത്തിക്കുന്ന ഫോട്ടോ ലാബോ പോലെ ഇന്നു നമ്മൾ നിത്യജീവിതത്തിൽ അറിയുന്ന കുറച്ച്  സാങ്കേതികവിദ്യകളിൽ ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ സൂക്ഷ്മമായും വിപുലമായും വിവിധ കാര്യങ്ങൾ ചെയ്യാൻ ശേഷിയുള്ള എഐ അധികം താമസിയാതെ ഉണ്ടാകും.

യുവാൽ നോവ ഹരാരി. (Photo Credit: REUTERS/Denis Balibouse)
ADVERTISEMENT

മനുഷ്യരുമായും മറ്റ് എഐ സംവിധാനങ്ങളുമായും നേരിട്ടു സംഭാഷണത്തിലും സംവാദത്തിലും ഏർപ്പെടാനും സ്വയം തീരുമാനങ്ങളിലെത്താനും ശേഷിയുള്ളവ വരെ സൃഷ്ടിക്കപ്പെടും. വിവിധ തൊഴിൽമേഖലകൾ അതോടെ പൂർണമായും എഐ നിയന്ത്രണത്തിലായിത്തീരും. ആഗോളതലത്തിൽ വൻതോതിൽ തൊഴിൽ നഷ്ടം സംഭവിച്ചേക്കാം. അതുമാത്രമാണോ ഉണ്ടാവുക? എഐ എല്ലാതരത്തിലും ആധിപത്യം നേടുന്നതോടെ മനുഷ്യചരിത്രത്തിന്റെ അന്ത്യം കുറിക്കുമെന്നാണ് പ്രമുഖ ചരിത്രകാരനും എഴുത്തുകാരനുമായ യുവാൽ നോവ ഹരാരി മുന്നറിയിപ്പ് നൽകുന്നത്. എന്തുകൊണ്ടാണ് എഐ അഥവാ നിർമിതബുദ്ധിയെ ഭയക്കേണ്ടത്? വിശദമായി വായിക്കാം...

∙ ഭീഷണിയിൽ മനുഷ്യചരിത്രം

പ്രമുഖ ചരിത്രകാരനും തത്വചിന്തകനും എഴുത്തുകാരനും ‘സാപിയൻസ്’ എന്ന പ്രശസ്ത ഗ്രന്ഥത്തിന്റെ രചയിതാവുമായ യുവാൽ നോവ ഹരാരി മറ്റൊരു അതിഗുരുതര മുന്നറിയിപ്പു കൂടി നൽകുകയാണ്. എഐ വികാസത്തിന്റെ അടുത്തഘട്ടത്തിൽ മനുഷ്യകേന്ദ്രീകൃതമായ ചരിത്രത്തിന്റെ അന്ത്യമാകുമെന്നാണു ‘ദി ഇക്കണോമിസ്റ്റ്’ സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുത്തു സംസാരിച്ച ഹരാരി ചൂണ്ടിക്കാട്ടിയത്. മനുഷ്യവംശത്തിന്റെ നാശമെന്നല്ല താൻ ഉദ്ദേശിക്കുന്നതെന്നും മനുഷ്യരല്ലാത്ത, ജൈവികമല്ലാത്ത മറ്റാരെങ്കിലും എഴുതുന്ന ചരിത്രമാകും ഇനിയങ്ങോട്ടുണ്ടാകുക എന്നതിനാണു സാധ്യതയെന്നും അദ്ദേഹം പറയുന്നു.

ക്രൊയേഷ്യയിലെ ദ് ഹോട്ടൽ സോണൽ സാഗ്‌രിബിൽ നടന്ന ‘വെന്‍ എഐ മീറ്റ്സ് ക്രിയേഷന്‍’ എന്ന പ്രദർശനത്തിൽനിന്ന്. ആർടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചായിരുന്നു സൃഷ്ടികൾ ഒരുക്കിയത് (Photo by DENIS LOVROVIC / AFP)

മനുഷ്യൻ തന്റെ വളർച്ചയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു അവസ്ഥയെ അഭിമുഖീകരിക്കുന്നത്. ആറ്റംബോംബ് സൃഷ്ടിച്ചപ്പോൾ അത് എപ്പോൾ, എവിടെ ഉപയോഗിക്കണമെന്നുള്ള തീരുമാനമെടുത്തത് ആറ്റംബോംബ് ആയിരുന്നില്ല. ട്രൂമാൻ എന്ന അമേരിക്കൻ പ്രസിഡന്റ് ആയിരുന്നു ഹിരോഷിമയിൽ ആറ്റംബോംബ് ഇടണമെന്ന തീരുമാനമെടുത്തത്. ആയുധങ്ങൾ, അച്ചടിശാല തുടങ്ങിയവ മുതലുള്ള ഏതു കണ്ടുപിടിത്തമെടുത്താലും അതിന്റെ നിയന്ത്രണവും ഉപയോഗവും തീരുമാനിച്ചിരുന്നത് മനുഷ്യനായിരുന്നു, മനുഷ്യചേതനയായിരുന്നു. മനുഷ്യനു പുറമെ, സ്വയം ബുദ്ധിപൂർവമായ ഒരു തീരുമാനം എടുക്കാൻ കഴിയുന്ന ഒരു സംവിധാനം ഇതിനു മുൻപ് ഉണ്ടായിട്ടില്ല.

ADVERTISEMENT

എന്നാൽ, സമൂഹത്തിൽ പുതിയ ആശയങ്ങൾ, കണ്ടുപിടിത്തങ്ങൾ എന്നിവ പൂർണമായും സ്വയം സൃഷ്ടിക്കാൻ കഴിയുന്ന ഒന്നാകും എഐ വഴിയുണ്ടാകുക. അതും മനുഷ്യന് സാധിക്കുന്നതിനേക്കാൾ പലമടങ്ങ് വേഗത്തിലും സമ്പൂർണമായും. സമൂഹവ്യവസ്ഥയുടെ അധികാരം, നിയന്ത്രണം എന്നിവ പൂർണമായും മനുഷ്യനിൽ നിന്ന് മറ്റൊരു അജൈവ ബുദ്ധികേന്ദ്രത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയാണ്. മനുഷ്യചരിത്രത്തിന്റെ അന്ത്യമായി എന്നു പറയുന്നത് അതുകൊണ്ടാണ്. ഹരാരി പറയുന്നു. 

∙ ഭാഷ, പണം

മനുഷ്യസംസ്കാരം മുഴുവൻ നിലനിൽക്കുന്നത് ഭാഷയിലാണ്. ഉദാഹരണത്തിന് മനുഷ്യാവകാശം നമ്മുടെ ഡിഎൻഎയിൽ രേഖപ്പെടുത്തിയിട്ടുള്ള ഒന്നല്ല. വിവിധ കഥകളിലൂടെയും നിയമങ്ങൾ എഴുതിയുണ്ടാക്കിയതിലൂടെയും നമ്മൾ സൃഷ്ടിച്ച സാംസ്കാരികനീക്കിയിരിപ്പുകളിലൊന്നാണു മനുഷ്യാവകാശം. പണവും ഇതുപോലെ മറ്റൊരു സാംസ്കാരികനീക്കിയിരിപ്പാണ്. കറൻസി നല്ല നിറമുള്ള കടലാസിൽ അച്ചടിച്ച ഒന്നുമാത്രമാണ്. മാത്രമല്ല, ഇന്നു 90 ശതമാനം വിനിമയവും കംപ്യൂട്ടർ ശൃംഖലകളിലെ ഡിജിറ്റൽ ലോകത്താണു നടക്കുന്നത്. എന്നാൽ, ബാങ്കർമാർ, ധനമന്ത്രിമാർ തുടങ്ങിയവർ നമ്മളോടു പറയുന്ന കഥകളിലൂടെയാണ് ഈ പണത്തിനു മൂല്യം കൈവരുന്നത്, കൈവന്നിട്ടുള്ളത്.

കാനഡയിൽ നടന്ന ആർടിഫിഷ്യൽ ഇന്റലിജൻസ് പ്രദർശനത്തിൽനിന്ന്. ഡീപ് ലേണിങ് ഉപയോഗിച്ചു തയാറാക്കിയ ചിത്രങ്ങളാണ് പ്രദർശനത്തിൽ (Photo by ANDREJ IVANOV / AFP)

മനുഷ്യരല്ലാത്ത, മറ്റൊരു അജൈവ വ്യവസ്ഥ ഈ കഥകൾ മനുഷ്യരേക്കാൾ നന്നായി പറയാനുള്ള ശേഷി നേടിയാലോ? സംഗീതം സൃഷ്ടിക്കാനും കഥയെഴുതാനും ചിത്രം വരയ്ക്കാനും നിയമങ്ങൾ എഴുതിയുണ്ടാക്കാനും മനുഷ്യനേക്കാൾ അനേകമടങ്ങ് കഴിവുള്ള ഒരു സംവിധാനമുണ്ടായാൽ? സ്കൂൾ കുട്ടികൾ അസൈൻമെന്റുകൾ ചാറ്റ് ജിപിടി ഉപയോഗിച്ച് എഴുതിയാൽ വിദ്യാഭ്യാസരംഗത്തിന് എന്തു സംഭവിക്കുമെന്നു നാം ഭയക്കുന്നു. എന്നാൽ യാഥാർഥ്യം അതിനേക്കാൾ ഭീതിദമാണ്. 2024 ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എഐ ഉപകരണങ്ങൾ ഉപയോഗിച്ച് രാഷ്ട്രീയ അഭിപ്രായങ്ങൾ വൻതോതിൽ സൃഷ്ടിക്കപ്പെടുകയും വ്യാജ വാർത്തകൾ വൻതോതിൽ ഉൽപാദിപ്പിക്കപ്പെടുകയും ചെയ്താൽ എന്താകും സംഭവിക്കുക? ഹരാരി ചോദിക്കുന്നു.

ലോകമെങ്ങുമുള്ള കോടിക്കണക്കിനു മനുഷ്യരുമായി വൈകാരികമായ അടുപ്പം സ്ഥാപിക്കുന്നതിൽ എഐ ഉപകരണങ്ങൾ വിജയംകണ്ടു കഴിഞ്ഞു. ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിക്ക് വോട്ടു ചെയ്യാനും ഒരു പ്രത്യേക ഉൽപന്നം വാങ്ങാനും ഉള്ള നമ്മുടെ തീരുമാനത്തെ സ്വാധീനിക്കാനായി വിവിധ എഐ സംവിധാനങ്ങൾ പരസ്പരം യുദ്ധം പ്രഖ്യാപിച്ചാലുള്ള സ്ഥിതിയെന്താകും?

ADVERTISEMENT

കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, അധികംവൈകാതെ നമ്മൾ റഷ്യ–യുക്രെയ്‌ൻ സംഘർഷത്തെപ്പറ്റിയോ കാലാവസ്ഥാമാറ്റത്തെക്കുറിച്ചോ ഗർഭഛിദ്രത്തെപ്പറ്റിയോ നടത്താൻ പോകുന്ന ദൈർഘ്യമേറിയ ഓൺലൈൻ സംവാദങ്ങളിൽ മറുപുറത്തുള്ളതു മനുഷ്യനാണെന്നു ധരിച്ചാലും അങ്ങനെയായിരിക്കില്ല യാഥാർഥ്യം, അവിടെയുണ്ടാകുക എഐ ആയിരിക്കും. ഭാഷയുടെ മേലുള്ള അഗാധ സ്വാധീനത്താൽ ആളുകളുമായുള്ള സംഭാഷണത്തിൽ എഐയ്ക്ക് വളരെയെളുപ്പം മേൽക്കൈ ലഭിക്കും. ആളുകളുടെ പരസ്പരമുള്ള ബന്ധങ്ങളിലും ലോകവീക്ഷണത്തിലും അങ്ങനെ മാറ്റം വരുത്താൻ എഐയ്ക്കു കഴിയും.

(Representative image by imaginima/istockphoto)

എഐയ്ക്ക് വികാരമോ ബോധമോ ഉണ്ടെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ലെങ്കിലും മനുഷ്യരുമായി വ്യാജ വൈകാരികബന്ധം സ്ഥാപിക്കാൻ എഐയ്ക്ക് കഴിഞ്ഞേക്കും. 2022 ജൂണിൽ, ഗൂഗിൾ എൻജിനീയറായ ബ്ലേക്ക് ലിമോയിൻ അദ്ദേഹം ജോലി ചെയ്തു കൊണ്ടിരുന്ന എഐ ചാറ്റ് ബോട്ടായ ലാംഡയ്ക്ക് (LAMDA) ബോധം വച്ചതായി അവകാശപ്പെട്ടതു വലിയ ചർച്ചയായിരുന്നു. ആ വിവാദ അവകാശവാദംമൂലം അദ്ദേഹത്തിന് ജോലി നഷ്ടപ്പെടുകയാണ് ഉണ്ടായത്.

∙ മനസ്സ് കീഴടക്കൽ

മനുഷ്യന്റെ മനസ്സ് കീഴടക്കാനുള്ള യുദ്ധം കഴിഞ്ഞ കുറേ വർഷങ്ങളായി നടക്കുന്നതു സമൂഹമാധ്യമങ്ങളിലാണെന്നു നമുക്കറിയാം. രാഷ്ട്രീയപാർട്ടികളും ഏകാധിപതികളും ബിസിനസ് സാമ്രാജ്യങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളുടെ ബുദ്ധിപൂർവമായ ഉപയോഗത്തിലൂടെ ജനലക്ഷങ്ങളുടെ മനസ്സ് തങ്ങൾക്ക് അനുകൂലമാക്കി മാറ്റാനാണു പ്രയത്നിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യന്റെ മനം കവരാനുള്ള രാഷ്ട്രീയ യുദ്ധത്തിൽ ഏറ്റവും മികച്ച ആയുധം വൈകാരിക അടുപ്പം സൃഷ്ടിക്കലാണ്.

ഗൂഗിളിന്റെ ആർടിഫിഷ്യൽ ഇന്റലിജൻസ് സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനായ ബാർഡ് എഐയുടെ ലോഗോ (Photo by Lionel BONAVENTURE / AFP)

ലോകമെങ്ങുമുള്ള കോടിക്കണക്കിനു മനുഷ്യരുമായി വൈകാരികമായ അടുപ്പം സ്ഥാപിക്കുന്നതിൽ എഐ ഉപകരണങ്ങൾ വിജയംകണ്ടു കഴിഞ്ഞു. ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിക്ക് വോട്ടു ചെയ്യാനും ഒരു പ്രത്യേക ഉൽപന്നം വാങ്ങാനും ഉള്ള നമ്മുടെ തീരുമാനത്തെ സ്വാധീനിക്കാനായി വിവിധ എഐ സംവിധാനങ്ങൾ പരസ്പരം യുദ്ധം പ്രഖ്യാപിച്ചാലുള്ള സ്ഥിതിയെന്താകും?

∙ അധിക സമ്പത്ത്

എഐ ഉപയോഗത്തിലൂടെ വിവിധ മേഖലകളിൽ അധിക സമ്പത്ത് ഉൽപാദിക്കപ്പെടും. പക്ഷേ, ഈ സമ്പത്ത് തുല്യനിലയിൽ വീതിക്കപ്പെടും എന്നു നമുക്ക് ഉറപ്പിക്കാനാകില്ല. സിലിക്കൺവാലി കമ്പനികളുടെ മേൽ അമേരിക്ക അധികനികുതി ചുമത്തുമെന്നും ആ തുക പാക്കിസ്ഥാനിലെയും ഗ്വാട്ടിമലയിലെയും ജോലി നഷ്ടപ്പെട്ട ടെക്സ്റ്റൈൽ വ്യവസായത്തിലെ ജോലിക്കാർക്ക് വീതിച്ചു നൽകുമെന്നും നമുക്ക് കരുതാനാകില്ല. എന്താണു സംഭവിക്കുന്നത് എന്നതിനെപ്പറ്റി വിവിധ ലോക സർക്കാരുകൾക്ക് ഒന്നും മനസ്സിലാകുന്നില്ല.

(Representative image by Moor Studio/istockphoto)

എഐ വികസിപ്പിക്കുന്ന സ്വകാര്യ കമ്പനികള്‍ക്കു മാത്രമേ ഇതേപ്പറ്റി ഗൗരവമായി അറിവുള്ളൂ. അതീവ ബുദ്ധിശാലികളായ ചുരുക്കംപേർ ലോക സാമ്പത്തിക കേന്ദ്രമായ അമേരിക്കയിലെ വോൾസ്ട്രീറ്റിൽ നടത്തിയ ഇടപെടലുകളാണ് 2008ൽ ലോകത്തെ സാമ്പത്തികമാന്ദ്യത്തിലേക്കു തള്ളിയിട്ടതെന്ന് ഇന്നു നമുക്കറിയാം. അവർക്കൊക്കെ ചിന്തിക്കാൻ കഴിയാത്തത്ര ഉയരത്തിലുള്ള ചിന്താ, വിശകലന ശേഷിയുള്ള എഐ സാങ്കേതികവിദ്യ സാമ്പത്തികരംഗം സ്വയം അവർക്കനുകൂലമായി നിയന്ത്രിച്ചാൽ എന്താകും സംഭവിക്കുക.

∙ നിയന്ത്രണം വേണം, ഉടൻ

അണുശക്തി കണ്ടുപിടിച്ചപ്പോൾ അതു ചെലവുകുറഞ്ഞ ഊർജോൽപാദന മാർഗമാക്കി മാറ്റാം എന്നു നമ്മൾ കരുതി. എന്നാൽ അണുബോംബുകൾ ആ സ്വപ്നത്തെ അട്ടിമറിച്ചു. അപ്പോൾ നമ്മൾ ലോക വ്യവസ്ഥയാകെ മാറ്റിമറിച്ചു കർശന നിയന്ത്രണങ്ങളിലൂടെ വീണ്ടുമൊരു ആണവദുരന്തം സംഭവിക്കാതെ സൂക്ഷിക്കുന്നു. ഒരു അണുബോംബിന് അതിനേക്കാൾ ശക്തികൂടിയ മറ്റൊരു അണുബോംബ് സൃഷ്ടിക്കാൻ സാധ്യമല്ല. എന്നാൽ ഒരു എഐയ്ക്ക് കൂടുതൽ ശക്തിയേറിയ മറ്റൊരു എഐയെ സൃഷ്ടിക്കാനാകും. അതാണ് അപകടം.

ബാർസിലോനയിൽ നടന്ന മൊബൈല്‍ വേൾഡ് കോൺഗ്രസിൽനിന്ന് (Photo by Josep LAGO / AFP)

കൂട്ടസംഹാരശേഷിയുള്ള ആയുധമായി എഐ രൂപാന്തരപ്പെടാനുള്ള സാധ്യത അവിടെയാണ്. ചികിൽസാരംഗം, ശാസ്ത്രരംഗം തുടങ്ങിയ മേഖലകളിലൊക്കെ വിപ്ലവകരമായ, ഗുണപരമായ മാറ്റങ്ങൾക്ക് എഐയ്ക്ക് കഴിവുണ്ട് എന്നതു നിസ്തർക്കമായ വസ്തുതയാണ്. എന്നാൽ വളരെ വലിയ അപകടം നമ്മൾ കാണാതിരുന്നുകൂടാ. പുതിയ പുതിയ എഐ വിദ്യകൾ സൃഷ്ടിച്ചു സമൂഹത്തിലേക്ക് തുറന്നുവിടുന്നതിനു കർശന നിയന്ത്രണം ഏർപ്പെടുത്തണം.

ഇതിനായി ലോകരാഷ്ട്രങ്ങൾ നിയമനിർമാണം നടത്തണം. എത്രയോ പരീക്ഷണ, നിരീക്ഷണങ്ങൾക്കു ശേഷമാണു മരുന്നുകമ്പനികൾ ഒരു പുതിയ മരുന്ന് ജനങ്ങളുടെ ഉപയോഗത്തിനായി പൊതുവിപണിയിൽ ലഭ്യമാക്കുന്നത്. ഇത്തരമൊരു സംവിധാനം എഐ രംഗത്തും വേണം. ഇല്ലെങ്കിൽ സർവനാശമാകും ഫലം. ഹരാരി മുന്നറിയിപ്പു നൽകുന്നു. 

(കടപ്പാട്: ദി ഇക്കണോമിസ്റ്റ്)

English Summary : Yuval Noah Harrari's Thoughts on Artificial Intelligence