കനത്ത മഴ പെയ്യേണ്ട ജൂണിൽ മഴ പെയ്തില്ല! കാലവർഷം കഴിഞ്ഞു വരേണ്ട സെപ്റ്റംബറിൽ തോരാമഴ. തെറ്റിയത് കാലവർഷത്തിന്റെ കണക്കാണോ അതോ നമ്മുടെ കണക്കൂകൂട്ടലാണോ? ഇടവപ്പാതിക്കും തുലമഴയ്ക്കും ഇടയിൽ കന്നിമഴ പെയ്യുന്നതിനു കാരണം എന്താകും? ജൂൺ മുതൽ ആരംഭിക്കുന്ന കേരളത്തിലെ മൺസൂൺ സീസണിന്റെ സ്വഭാവം ആകെ മാറിക്കഴിഞ്ഞു. ജൂൺ, ജൂലൈ മാസങ്ങളിൽ മഴക്കുറവാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. എന്നാൽ ഓഗസ്റ്റ് മുതൽ മഴ പെയ്തു തുടങ്ങുന്നു. 2023 ൽ സെപ്റ്റംബറിലാണു മഴ ശക്തമായത്. 2018 ലെ പ്രളയത്തിനു കാരണമായ മഴ പെയ്തത് ഓഗസ്റ്റിലാണ്. 2021ൽ കൂട്ടിക്കലിൽ ഉരുൾപൊട്ടലും നാശവും വിതച്ച മഴ പെയ്തത് ഒക്ടോബറിലാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി നമ്മുടെ മൺസൂണിലും മാറ്റങ്ങൾ സംഭവിക്കുന്നു. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് കൂടുതൽ ചുഴലിക്കാറ്റുകൾ രൂപപ്പെടുന്നതിനും ഇതു കാരണമാകുന്നു. കിഴക്കൻ അറബിക്കടലിൽ മാർച്ച്–ജൂൺ മാസങ്ങളിലും ഒക്ടോബർ–ഡിസംബർ മാസങ്ങളിലും ചുഴലിക്കാറ്റുകൾ രൂപം കൊള്ളുന്നു. ‘കുസാറ്റി’ന്റെ ഈ പഠനം പ്രശസ്തമായ നേച്ചർ മാസിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജൂണിലെ മൺസൂൺ തുടങ്ങുന്നതിനു മുൻപുള്ള ചുഴലിക്കാറ്റിന്റെ രൂപീകരണം മൺസൂണിനെ ബാധിക്കും. ഇതാണു ജൂണിൽ ആരംഭിക്കേണ്ട മൺസൂൺ വൈകാൻ കാരണം. എന്നാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കനത്ത മഴ പെയ്യേണ്ട ജൂണിൽ മഴ പെയ്തില്ല! കാലവർഷം കഴിഞ്ഞു വരേണ്ട സെപ്റ്റംബറിൽ തോരാമഴ. തെറ്റിയത് കാലവർഷത്തിന്റെ കണക്കാണോ അതോ നമ്മുടെ കണക്കൂകൂട്ടലാണോ? ഇടവപ്പാതിക്കും തുലമഴയ്ക്കും ഇടയിൽ കന്നിമഴ പെയ്യുന്നതിനു കാരണം എന്താകും? ജൂൺ മുതൽ ആരംഭിക്കുന്ന കേരളത്തിലെ മൺസൂൺ സീസണിന്റെ സ്വഭാവം ആകെ മാറിക്കഴിഞ്ഞു. ജൂൺ, ജൂലൈ മാസങ്ങളിൽ മഴക്കുറവാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. എന്നാൽ ഓഗസ്റ്റ് മുതൽ മഴ പെയ്തു തുടങ്ങുന്നു. 2023 ൽ സെപ്റ്റംബറിലാണു മഴ ശക്തമായത്. 

കണ്ണൂരിൽ നിന്നുള്ള മഴക്കാഴ്ച. (ചിത്രം: മനോരമ)
ADVERTISEMENT

2018 ലെ പ്രളയത്തിനു കാരണമായ മഴ പെയ്തത് ഓഗസ്റ്റിലാണ്. 2021ൽ കൂട്ടിക്കലിൽ ഉരുൾപൊട്ടലും നാശവും വിതച്ച മഴ പെയ്തത് ഒക്ടോബറിലാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി നമ്മുടെ മൺസൂണിലും മാറ്റങ്ങൾ സംഭവിക്കുന്നു. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് കൂടുതൽ ചുഴലിക്കാറ്റുകൾ രൂപപ്പെടുന്നതിനും ഇതു കാരണമാകുന്നു. കിഴക്കൻ അറബിക്കടലിൽ മാർച്ച്–ജൂൺ മാസങ്ങളിലും ഒക്ടോബർ–ഡിസംബർ മാസങ്ങളിലും ചുഴലിക്കാറ്റുകൾ രൂപം കൊള്ളുന്നു. ‘കുസാറ്റി’ന്റെ ഈ പഠനം പ്രശസ്തമായ നേച്ചർ മാസിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

പ്രഫ. എസ് അഭിലാഷ്

ജൂണിലെ മൺസൂൺ തുടങ്ങുന്നതിനു മുൻപുള്ള ചുഴലിക്കാറ്റിന്റെ രൂപീകരണം മൺസൂണിനെ ബാധിക്കും. ഇതാണു ജൂണിൽ ആരംഭിക്കേണ്ട മൺസൂൺ വൈകാൻ കാരണം. എന്നാൽ മഴയുടെ വിതരണത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. ആദ്യ ഘട്ടത്തിൽ മഴക്കുറവും പിന്നീട് അതിശക്തമായ മഴയും ലഭിക്കുന്ന സാഹചര്യം. തുള്ളി തുള്ളിയായി വീഴുന്ന വെള്ളം ഒരു ബക്കറ്റിൽ സൂക്ഷിച്ച് വച്ച് ആരോടോ വാശി തീർക്കും പോലെ എടുത്തു ശക്തിയായി കമഴ്ത്തുക. ആർക്കെങ്കിലും പ്രയോജനമുണ്ടോ, ഇല്ല. എന്നാൽ വെള്ളം കുത്തിയൊഴിച്ചു വീഴുന്ന സ്ഥലത്തു നാശമുണ്ടാക്കുകയും ചെയ്യും. കേരളത്തിലെ മഴമാറ്റത്തെ ഏതാണ്ട് ഇങ്ങനെ താരതമ്യം ചെയ്യാം. 

ADVERTISEMENT

മഴക്കാല സീസണിന്റെ അവസാനം കേരളത്തിൽ പെയ്യേണ്ട മഴ ലഭിക്കും. കേരളത്തിലെ മഴയുടെ സ്വഭാവം ആകെ മാറിയോ? ജില്ലാതല മഴ അറിയിപ്പുകളുടെ കാലം അവസാനിച്ചോ? പ്രാദേശികമായ ചെറു വരൾച്ചകൾ കേരളത്തിൽ സാധാരണമാകുമോ? കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്‌ഫെറിക് റഡാർ റിസർച് (എസിഎആർആർ) ഡയറക്ടർ പ്രഫ. എസ് അഭിലാഷ് വിലയിരുത്തുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...

കണ്ണൂരിൽ നിന്നുള്ള മഴക്കാഴ്ച (ചിത്രം: മനോരമ)

∙ അതി തീവ്രമഴ പെയ്താൽ മേഘവിസ്ഫോടനം, പേടിക്കണം ഈ കൂമ്പാര ‘മേഘസന്ദേശം’ 

ADVERTISEMENT

ഒരു പ്രദേശത്തെ അതിശക്തമായ മഴ വിരൽ ചൂണ്ടുന്നതു കൂമ്പാര മേഘങ്ങളുടെ സാന്നിധ്യത്തിലേക്കാണ്. മേഘപാളികൾ അടുക്കടുക്കായി ഒന്നിനു മുകളിൽ മറ്റൊന്നായി ഉയരത്തിലേക്കു കൂമ്പാരം കൂടുന്നതിനാണു കൂമ്പാര മേഘം എന്നു പറയുന്നത്. ഒരു പ്രദേശത്ത് അതിശക്തമായ മഴയ്ക്ക് ഇത്തരത്തിലുള്ള മേഘ രൂപീകരണം കാരണമാകുന്നു. ലഘു മേഘ വിസ്ഫോടനം അടക്കം ഇതു വഴിയുണ്ടാകും. ഓരോ സ്ഥലത്തിന്റെ ഘടനയും കൂമ്പാര മേഘങ്ങളുടെ രൂപീകരണത്തിനു കാരണമാകും. 

മഴക്കാഴ്ചകളിലൊന്ന് (ചിത്രം: മനോരമ)

മലമ്പ്രദേശങ്ങളിൽ മലകൾ വായുപ്രവാഹത്തിനു തടസ്സം സൃഷ്ടിക്കുന്നു. ഇതു വഴി വായു ശക്തമായി മുകളിലേക്ക് ഉയരുന്നു. ‘ഓറോഗ്രാഫിക് ലിഫ്റ്റിങ്’ എന്നാണ് ഇതിനു പറയുന്നത്. ഇതു മേഘങ്ങൾ ഉയരത്തിൽ രൂപം കൊള്ളാൻ കാരണമാകുന്നു. അതിതീവ്രമഴ പെയ്യുന്ന പ്രദേശത്തിന്റെ ഘടന അനുസരിച്ചും അതിന്റെ  സ്വാധീനം മാറും. മലമടക്കുകളിൽ അതിശക്ത മഴ പെയ്താൽ അതു ഉരുൾപൊട്ടലിനടക്കം കാരണമാകുന്നു. എന്നാൽ വലിയ ജലാശയങ്ങൾക്കു മുകളിൽ അതിശക്തമായ മഴ പെയ്താൽ അത്ര വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാതെ കടന്നു പോയെന്നും വരാം. 

∙ അതിതീവ്ര മഴയല്ല മേഘവിസ്ഫോടനം, 2 മണിക്കൂറിൽ കിട്ടുന്നത് 10 സെമീ മഴ 

അതിതീവ്ര മഴ എന്ന ഒരു വിഭാഗം മാത്രമാണ് ഇപ്പോഴും പഠന വിഷയം. ഇതിൽത്തന്നെ ലഘുമേഘ വിസ്ഫോടനത്തെ  തിരിച്ചറിയണം. എങ്കിൽ മാത്രമാണു കൂടുതൽ മെച്ചപ്പെട്ട പഠനങ്ങളും പ്രവചനങ്ങളും സാധ്യമാകൂ. ഒരു മണിക്കൂറിൽ 10 സെന്റീ മീറ്റർ മഴ പെയ്യുന്നതിനെയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മേഘവിസ്ഫോടനം എന്ന ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹിമാലയൻ മേഖലയിൽ ഇത്തരത്തിൽ മേഘവിസ്ഫോടനം പതിവാണ്. അവിടുത്തെ മഴയുടെ ഘടനയല്ല കേരളത്തിൽ. രണ്ടായിത്തന്നെ സമീപിക്കണം. എന്നാൽ നമ്മുടെ സംസ്ഥാനത്ത് 2 മണിക്കൂറിൽ 10 സെന്റീമീറ്റർ മഴ ലഭിക്കുന്ന സാഹചര്യമുണ്ട്. ഇതിനെ ലഘു മേഘ വിസ്ഫോടനം എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താം. അതി തീവ്രമഴയും ലഘു മേഘ വിസ്ഫോടനവും പ്രത്യേകം പഠിക്കേണ്ടതാണ്. ഇപ്പോൾ അതിതീവ്ര മഴ എന്ന ഒറ്റ വിഭാഗത്തിലാണ് എല്ലാ മഴയെയും ഉൾപ്പെടുത്തിയിരിക്കുന്നത്. 

വയനാട്ടിലെ മഴക്കാഴ്ചകളിലൊന്ന് (ചിത്രം: മനോരമ)

∙ ആകെ മാറിയ മഴ 

മഴയത്ത് സ്കൂൾ വിട്ട് നടന്നു പോകുന്ന കുട്ടിയും അമ്മയും. വയനാട് പെരുന്തട്ടയിൽ നിന്നുള്ള കാഴ്ച. ഫയൽ ചിത്രം: മനോരമ

എന്താണ് കേരളത്തിലെ മഴയ്ക്ക് പറ്റിയത്? അതു മനസ്സിലാക്കണമെങ്കിൽ മഴവ്യത്യാസം അറിയണം. കേരളത്തിലെ മഴവ്യത്യാസത്തിന്റെ പട്ടിക പരിശോധിക്കാം. 

മുകളിലെ രണ്ടു പട്ടികകൾ നോക്കാം. പട്ടികയിൽനിന്ന് ഒരു കാര്യം വ്യക്തം. ജൂൺ മുതൽ ഓഗസ്റ്റ് വരെ ആകെ പെയ്യേണ്ട മഴയുടെ 50 ശതമാനവും ലഭിക്കാത്ത അഞ്ചു ജില്ലകൾ കേരളത്തിലുണ്ട്– തൃശൂർ, കോട്ടയം, പാലക്കാട്, വയനാട്, ഇടുക്കി. ഇതിൽ ഇടുക്കി ജില്ല മഴ വളരെ കുറവ് ലഭിച്ച പട്ടികയിലായിരുന്നു. എന്നാൽ പിന്നെയുള്ള 29 ദിവസംകൊണ്ട് ഇടുക്കിയും വയനാടും ഒഴികെയുള്ള എല്ലാ ജില്ലകളിലും, പ്രതീക്ഷിച്ച മഴയുടെ 50 ശതമാനമെങ്കിലും പെയ്തു കഴിഞ്ഞു. ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ സാധാരണ ലഭിക്കേണ്ട മഴ ലഭിച്ച പട്ടികയിലേക്കും എത്തി. 29 ദിവസംകൊണ്ടു കേരളത്തിൽ പെയ്തിറങ്ങിയ മഴയാണ് ഈ വ്യത്യാസത്തിനു കാരണം. കേരളത്തിലെ മലയോര മേഖലകളിൽ ഇക്കാലയളവിൽ ഉരുൾ പൊട്ടലും റിപ്പോർട്ട് ചെയ്തു. 

∙ എവിടെ പെയ്യണമെന്ന് മഴ തീരുമാനിക്കും, എങ്ങനെ വേണമെന്നും 

താഴെയുളള രണ്ട് പട്ടികകൾ കൂടി പരിശോധിക്കാം. മഴയും ഉരുൾപൊട്ടലും തമ്മിലുള്ള ബന്ധമെന്തെന്ന് ഇതിലൂടെ വ്യക്തമാകും. 2023 സെപ്റ്റംബറിൽ ഉരുൾപൊട്ടലുണ്ടായ കോട്ടയം തീക്കോയി പഞ്ചായത്തിലെ മഴയുടെ സ്വഭാവമാണ് ഈ പട്ടികയിൽ. 21 ന് വൈകിട്ട് അഞ്ചോടെയാണു തീക്കോയി പഞ്ചായത്തിലെയും സമീപ പഞ്ചായത്തായ തലനാട്ടിലെയും പ്രദേശങ്ങളിൽ ഉരുൾപൊട്ടിയത്. ജനവാസ മേഖലകൾക്കു അധികം അടുത്തല്ലാത്തതിനാൽ വ്യാപക കൃഷി നാശം മാത്രമാണ് പ്രദേശത്തുണ്ടായത്. വലിയ തോതിൽ കല്ലും മണ്ണും ഒലിച്ചിറങ്ങിയിരുന്നു.

21ന് ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 7 വരെ പ്രദേശത്തു പെയ്ത മഴയാണ് ഉരുൾ പൊട്ടലിനു കാരണം. ഈരാറ്റുപേട്ട- വാഗമൺ റോഡിൽ തീക്കോയി പഞ്ചായത്തിലെ കാരികാട് ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് പെയ്ത മഴ 212.210 മില്ലീമീറ്റർ. ഇതേ പഞ്ചായത്തിൽ ഇതേ റോഡിൽ ഏകദേശം ആറു കിലോമീറ്റർ മാത്രം അകലെ വേലത്തുശ്ശേരിയിൽ പെയ്ത മഴ 89.475 മില്ലീമീറ്റർ മാത്രം! വാഗമൺ മലനിരകൾക്കു താഴെ ഏകദേശം രണ്ടു കിലോമീറ്റർ ചുറ്റളവിലെ പ്രദേശത്താണു അതിശക്തമായ മഴ 21ന് ചെയ്തിറങ്ങിയത്. ഇതിൽനിന്ന് ഒരു പ്രത്യേക പ്രദേശത്ത് പെയ്യുന്ന മഴയുടെ അളവിനോടു താരതമ്യം പോലുമില്ലാത്ത വിധമാണ് അതേ സ്ഥലത്തിന്റെ മറ്റൊരു പ്രദേശത്തു മഴ പെയ്യുന്നത് എന്നു വ്യക്തം. 

∙ മഴ മാറിയാൽ മലയും മാറും, കാർഷിക കലണ്ടറും തെറ്റും 

മഴയുടെ ഘടനയിൽ മാറ്റം വരുന്നതു എല്ലാവരെയും ബാധിക്കും. കൃഷിയെ മാത്രമല്ല നമ്മുടെ ജല വിനിയോഗത്തെയും (Water Management) അത് താളം തെറ്റിക്കും. പരമ്പരാഗത മൺസൂൺ സീസൺ അടിസ്ഥാനമാക്കിയാണ് ഇപ്പോഴും കൃഷി കലണ്ടർ. എന്നാൽ മഴ അതിന് അനുസരിച്ചല്ല ഇപ്പോൾ എത്തുന്നത്. ഡാമുകളിൽ വെള്ളമില്ലെന്ന വലിയ വാർത്തകൾ ഇപ്പോൾ വരുന്നു. നമ്മുടെ വൈദ്യുതി വിതരണത്തെതന്നെ ആകെ ഇതു ബാധിക്കും. വൈദ്യുതോൽപാദനത്തിനായി, പുനരുല്‍പാദിപ്പിക്കാനാകുന്ന ഊർജ സ്രോതസ്സുകളെ കൂടുതലായി ആശ്രയിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു.

∙ ഇനി മുതൽ ഓരോ പ്രദേശത്തിനും വേണം പ്രത്യേക മുന്നറിയിപ്പ്

ഒരു ജില്ലയ്ക്ക് ഒറ്റ മുന്നറിയിപ്പ് എന്ന പരമ്പരാഗത സംവിധാനങ്ങളിൽനിന്ന് ഓരോ പ്രദേശത്തിനും മുന്നറിയിപ്പ് എന്ന നിലയിലേക്ക് നമ്മുടെ കാലാവസ്ഥാ പ്രവചന സംവിധാനങ്ങൾ വളരണം. കൂമ്പാര മേഘങ്ങൾ വഴി പെയ്യുന്ന മഴ പരമാവധി 5–6 കിലോമീറ്റർ ചുറ്റളവിൽ മാത്രമാകും പെയ്യുന്നത്. ഒരു ജില്ലയ്ക്ക് മുഴുവനായും മുന്നറിയിപ്പ് നൽകുമ്പോൾ ആ ജില്ലയുടെ ഏതു പ്രദേശത്ത് കൂടുതൽ ശ്രദ്ധിക്കണം എന്ന കാര്യവും പ്രധാനം. 

∙ ഇനി മഴ പെയ്താലും വരൾച്ച വരും, മഴക്കാലത്തും ജലക്ഷാമം!

മൺസൂൺ സീസണിലെ മുഴുവൻ മഴയും ഒരു ചെറിയ സമയത്തു മാത്രം പെയ്യുന്നതു പ്രാദേശിക വരൾച്ചയ്ക്കും വഴി വയ്ക്കുന്നു. മൺസൂണിന്റെ ആദ്യ മാസങ്ങളിൽ മഴ ഇല്ലാതാകുന്നതു ചെറിയ പ്രദേശങ്ങളിൽ വരൾച്ചയുണ്ടാക്കും. മഴക്കാലത്തും വരൾച്ച എന്ന സാഹചര്യം ഇത്തരത്തിൽ മഴയുടെ വിന്യാസത്തിലുള്ള മാറ്റംകൊണ്ടാണു വരുന്നത്. ഒരു ദിവസംതന്നെ പെയ്യുന്ന മഴയുടെ അളവിലും മാറ്റം വന്നു. ഒരു ദിവസം കൊണ്ടു പെയ്യേണ്ട മഴ 2–3 മണിക്കൂറിൽ പെയ്യുന്ന സാഹചര്യമുണ്ടാകുന്നു. മഴക്കുറവ് ഒന്നോ രണ്ടോ മഴയിൽ അവസാനിക്കുന്നു. 2018ൽ വെള്ളം പൊങ്ങാത്ത  പല സ്ഥലങ്ങളിലും 2019ൽ വെള്ളം പൊങ്ങി. മഴയുടെ ഘടന മാറിയതാണ് ഇതിനും കാരണം.

English Summary: Is there a Big Change in Rain Pattern in Kerala? Expert Explains