എന്റെ വീടിനു സമീപം ഒരു ചെറിയക്ഷേത്രമുണ്ട്. ആരാധനാസമയങ്ങളിൽ ഉള്ളിൽനിന്നു നേരിയ ശബ്ദത്തിൽ ഭക്തിഗാനങ്ങൾ കേൾക്കാം. ശ്രദ്ധിച്ചാൽ മാത്രമേ അകത്തുള്ള സ്പീക്കറിൽനിന്നുവരുന്ന ശബ്ദം കേൾക്കാനാവൂ. പുറത്തേക്കു സ്പീക്കർ വച്ചിട്ടില്ല. ഇതുപോലെ മാതൃകാ ശബ്ദസംയമനം പാലിക്കുന്നവയാണ് കേരളത്തിലെ മുഖ്യധാരാ മതങ്ങളുടെ ആരാധനാലയങ്ങളിലധികവും. നിർഭാഗ്യവശാൽ, ഉച്ചഭാഷിണിയുടെ അമിതോപയോഗം നടത്തുന്ന ആരാധനാലയങ്ങളും ഇവിടെയുണ്ട്.

എന്റെ വീടിനു സമീപം ഒരു ചെറിയക്ഷേത്രമുണ്ട്. ആരാധനാസമയങ്ങളിൽ ഉള്ളിൽനിന്നു നേരിയ ശബ്ദത്തിൽ ഭക്തിഗാനങ്ങൾ കേൾക്കാം. ശ്രദ്ധിച്ചാൽ മാത്രമേ അകത്തുള്ള സ്പീക്കറിൽനിന്നുവരുന്ന ശബ്ദം കേൾക്കാനാവൂ. പുറത്തേക്കു സ്പീക്കർ വച്ചിട്ടില്ല. ഇതുപോലെ മാതൃകാ ശബ്ദസംയമനം പാലിക്കുന്നവയാണ് കേരളത്തിലെ മുഖ്യധാരാ മതങ്ങളുടെ ആരാധനാലയങ്ങളിലധികവും. നിർഭാഗ്യവശാൽ, ഉച്ചഭാഷിണിയുടെ അമിതോപയോഗം നടത്തുന്ന ആരാധനാലയങ്ങളും ഇവിടെയുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്റെ വീടിനു സമീപം ഒരു ചെറിയക്ഷേത്രമുണ്ട്. ആരാധനാസമയങ്ങളിൽ ഉള്ളിൽനിന്നു നേരിയ ശബ്ദത്തിൽ ഭക്തിഗാനങ്ങൾ കേൾക്കാം. ശ്രദ്ധിച്ചാൽ മാത്രമേ അകത്തുള്ള സ്പീക്കറിൽനിന്നുവരുന്ന ശബ്ദം കേൾക്കാനാവൂ. പുറത്തേക്കു സ്പീക്കർ വച്ചിട്ടില്ല. ഇതുപോലെ മാതൃകാ ശബ്ദസംയമനം പാലിക്കുന്നവയാണ് കേരളത്തിലെ മുഖ്യധാരാ മതങ്ങളുടെ ആരാധനാലയങ്ങളിലധികവും. നിർഭാഗ്യവശാൽ, ഉച്ചഭാഷിണിയുടെ അമിതോപയോഗം നടത്തുന്ന ആരാധനാലയങ്ങളും ഇവിടെയുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്റെ വീടിനു സമീപം ഒരു ചെറിയക്ഷേത്രമുണ്ട്. ആരാധനാസമയങ്ങളിൽ ഉള്ളിൽനിന്നു നേരിയ ശബ്ദത്തിൽ ഭക്തിഗാനങ്ങൾ കേൾക്കാം. ശ്രദ്ധിച്ചാൽ മാത്രമേ അകത്തുള്ള സ്പീക്കറിൽനിന്നുവരുന്ന ശബ്ദം കേൾക്കാനാവൂ. പുറത്തേക്കു സ്പീക്കർ വച്ചിട്ടില്ല. ഇതുപോലെ മാതൃകാ ശബ്ദസംയമനം പാലിക്കുന്നവയാണ് കേരളത്തിലെ മുഖ്യധാരാ മതങ്ങളുടെ ആരാധനാലയങ്ങളിലധികവും. നിർഭാഗ്യവശാൽ, ഉച്ചഭാഷിണിയുടെ അമിതോപയോഗം നടത്തുന്ന ആരാധനാലയങ്ങളും ഇവിടെയുണ്ട്. ഏറ്റവും നിർഭാഗ്യമെന്തെന്നാൽ, അവയിൽ പലതും ശബ്ദം അഴിച്ചുവിടാൻ തിരഞ്ഞെടുത്തിട്ടുള്ളതു പൗരർക്ക് ഒരു ദിവസം ലഭിക്കുന്ന ഏറ്റവും ശാന്തിയും സമാധാനവും നിറഞ്ഞ രണ്ടു മുഹൂർത്തങ്ങളാണ്:  പുലരിയും സന്ധ്യയും. 

പക്ഷേ, കേരളത്തിലെ ശബ്ദമലിനീകരണത്തിന്റെ ആകെത്തുകയെടുത്താൽ ഒന്നാം സ്ഥാനത്തുള്ളത് ആരാധനാലയങ്ങളല്ലെന്നു തീർത്തുപറയാം. പിന്നെയാര് എന്ന ചോദ്യത്തിന്റെ ഉത്തരത്തെ അഭിമുഖീകരിക്കാൻ പല മലയാളികൾക്കും വൈമുഖ്യമുണ്ടായേക്കാം. കാരണം, ഉച്ചഭാഷിണിയുടെ വ്യാപകമായ ദുരുപയോഗത്തിൽ ഒന്നാം സ്ഥാനത്തുനിൽക്കുന്നതു രാഷ്ട്രീയപ്പാർട്ടികളാണ്; അവയാകട്ടെ, മലയാളികൾക്കു പ്രിയങ്കരങ്ങളും. 

ADVERTISEMENT

1950കളോടെയാണ് ഉച്ചഭാഷിണിയുടെ ഉപയോഗം കേരളത്തിൽ വ്യാപകമായിത്തീർന്നത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയിലും വിമോചനസമരത്തിന് ആക്കം കൂട്ടുന്നതിലും ഉച്ചഭാഷിണി വലിയ പങ്കുവഹിച്ചു. ആൾക്കൂട്ടങ്ങളെ ആകർഷിക്കുന്ന എല്ലായിടങ്ങളിലും അതിനു സ്ഥാനമുണ്ടായി; ഉത്സവങ്ങൾ, പെരുന്നാളുകൾ, നാടകവേദികൾ എന്നിങ്ങനെ. ആൾക്കൂട്ടങ്ങളെ അഭിസംബോധന ചെയ്യാനുള്ള ശേഷികൊണ്ടുതന്നെയാണ് ഉച്ചഭാഷിണി രാഷ്ട്രീയപ്പാർട്ടികൾക്ക് അത്യന്താപേക്ഷിത ഉപകരണമായിത്തീർന്നത്.  

ലോകമൊട്ടാകെയുള്ള സംസ്കാരസമ്പന്ന സമൂഹങ്ങളിൽ ഉച്ചഭാഷിണിയുടെ ഉപയോഗത്തിനു കർശന നിയന്ത്രണങ്ങളുണ്ട്. കാരണം, ആ  സംസ്കാരങ്ങൾ പൗരരുടെ സ്വകാര്യതയെ മാനിക്കുന്നവയാണ്. കേൾക്കാൻ താൽപര്യമില്ലാത്തവരുടെമേൽ ശബ്ദം അടിച്ചേൽപിക്കുന്നത് അതീവ കുറ്റകരമാണ്; സംസ്കാരശൂന്യമാണ് എന്നു പ്രത്യേകം പറയേണ്ടതില്ല. കേരളത്തിലെ ഭരണകൂടങ്ങൾ ശബ്ദമലിനീകരണ നിയന്ത്രണ  ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടില്ലെന്നല്ല. പക്ഷേ, അവയുടെ നടപ്പാക്കൽ പരിതാപകരമാംവണ്ണം അലസവും അയഞ്ഞതുമാണ്. 

Representative image by: istock / VICHAILAO
ADVERTISEMENT

ഒരു രാഷ്ട്രീയപ്പാർട്ടിയുടെയോ മതത്തിന്റെയോമേൽ ശബ്ദമലിനീകരണത്തിനു നടപടിയെടുക്കാൻ‍ പൊലീസിനു പലയാവർത്തി ആലോചിക്കേണ്ടിവരും എന്നതാണ് വാസ്തവം. കാരണം, മതങ്ങൾ സമൂഹത്തിലെ സ്വാധീനശക്തികളാണ്; രാഷ്ട്രീയപ്പാർട്ടികളാവട്ടെ, ഭരണകൂടങ്ങളുടെ ചരടുവലിക്കുന്ന ശക്തികളുമാണ്. രാഷ്ട്രീയപ്പാർട്ടികളെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ചും, ശബ്ദമലിനീകരണത്തിനെതിരെയുള്ള കർശന നടപടികളുടെ അർഥം അവ നടത്തുന്ന അനിയന്ത്രിതമായ ഉച്ചഭാഷിണി ഉപയോഗത്തിന്  അവതന്നെ മൂക്കുകയറിടുന്നു എന്നതാണ്. ഉച്ചഭാഷിണിയില്ലെങ്കിൽ രാഷ്ട്രീയം നിർജീവമാണ്.  

ഖലീൽ ജിബ്രാന്റെ പ്രസിദ്ധമായ കഥയുണ്ട്. പൂർണചന്ദ്രൻ ഉദിച്ചുനിൽക്കുന്ന രാത്രിയിൽ ഒരിടത്തെ ശ്വാനൻമാർ ചന്ദ്രനെ നോക്കി കുരച്ച് ആനന്ദിക്കുകയാണ്. പെട്ടെന്ന് ഒരു നായ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: ‘‘നിങ്ങൾ ഈ നിശ്ശബ്ദതയെ തകർക്കാതിരിക്കൂ. കുരച്ച് ചന്ദ്രനെ ഭൂമിയിൽ പതിപ്പിക്കാതിരിക്കൂ.’’ ഉടൻ എല്ലാവരും നിശ്ശബ്ദരായി. ആ ശ്വാനൻ പിന്നീടു ചെയ്തത് നേരംവെളുക്കുംവരെ നിശ്ശബ്ദതയെപ്പറ്റി നിർത്താതെ കുരയ്ക്കുകയാണ്. ശബ്ദം എക്കാലത്തും അധികാരത്തിന്റെ ഉപകരണമായിരുന്നു. മറ്റുള്ളവരുടെ മേലാളനാണു താനെന്ന പ്രതീതി ശബ്ദമുപയോഗിച്ച് ഉണ്ടാക്കാം; അവരെ നിശ്ശബ്ദരാക്കാം.

ADVERTISEMENT

കീഴ്‌വഴങ്ങാൻ നിർബന്ധിതരാക്കാം. ‘ഞാൻ പറയും, നിങ്ങൾ നിശ്ശബ്ദരായി കേൾക്കും’ എന്നതാണ് എല്ലാ സ്വേഛാധിപതികളുടെയും ഗർജനം. മറ്റു ശബ്ദങ്ങൾ കേൾക്കാൻ അവർ ഇഷ്ടപ്പെടുന്നില്ല. ഹിറ്റ്ലർ തന്റെ ഗർജിക്കുന്ന പ്രസംഗങ്ങൾ കണ്ണാടിക്കു മുന്നിൽ‍നിന്നു പരിശീലിക്കുമായിരുന്നു. ഈ അധികാരശാസ്ത്രത്തിന്റെ രണ്ടു വകഭേദങ്ങളാണ് കേരളത്തിലെ രണ്ടു സാമൂഹികശക്തികൾ പൗരരുടെ സ്വകാര്യതയ്ക്കുമേൽ‍ ശബ്ദംകൊണ്ടു നടത്തുന്ന കടന്നുകയറ്റങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ആ മുഷ്ക്കിന്റെ മനഃശാസ്ത്രമാണ് ഉച്ചഭാഷിണിയുടെ ദുരുപയോഗത്തിന്റെ ഏറ്റവും സൗമ്യമായ വിമർശനംപോലും അസാധ്യമാക്കിയിരിക്കുന്നത്. 

ഉച്ചഭാഷിണിയിലൂടെ ശബ്ദം അടിച്ചേൽപിക്കുന്നവരോടു ശബ്ദം അൽപം താഴ്ത്താമോയെന്ന് ഏറ്റവും എളിമയോടെ യാചിച്ചാൽ സർവസാധാരണമായ ഫലം ഭീഷണിപ്പെടുത്തലാണ്. ഒരുപക്ഷേ, കയ്യേറ്റവും ഉണ്ടാകാം. ഇക്കാര്യത്തിൽ രാഷ്ട്രീയപ്പാർട്ടിയെന്നോ ആരാധനാലയമെന്നോ സത്യഗ്രഹപ്പന്തലെന്നോ ആത്മീയോപദേശ സമ്മേളനമെന്നോ വ്യത്യാസമില്ല. എന്റെ ഉച്ചഭാഷിണിയെ ചോദ്യം െചയ്യാൻ നീയാര്? അല്ലെങ്കിൽ, നിന്റെ യാചന എന്റെ ഉച്ചഭാഷിണിവികാരത്തെ വ്രണപ്പെടുത്തി! ഉച്ചഭാഷിണി പ്രാകൃതമായ ഒരു സാമൂഹികാധികാര ചിഹ്നമായി മാറുന്നു. 

Representative image by: istock / asbe

നഗരങ്ങളിൽ നടക്കുന്ന ഉച്ചഭാഷിണി പീഡനങ്ങൾ കുറെയെല്ലാം അവിടങ്ങളിലെ സ്ഥായിയായ ആരവത്തിൽ മുങ്ങിപ്പോകുന്നുണ്ട്. ഉച്ചഭാഷിണികൾ ഭീകരശക്തികളാകുന്നതു ഗ്രാമങ്ങളിലാണ്. അവയുടെ  ആക്രമണത്തെ തടസ്സപ്പെടുത്താൻ ഗ്രാമപ്രകൃതിയിൽ യാതൊന്നുമില്ല. ഗ്രാമങ്ങളുടെ നിശ്ശബ്ദത അവയ്ക്കു മുന്നിൽ നിസ്സഹായമാണ്. 

പ്രഭാതങ്ങളുടെയും പ്രദോഷങ്ങളുടെയും അനുഗൃഹീത ശാന്തിയെ ഉച്ചഭാഷിണികൾ തല്ലിത്തകർക്കുന്നു. പലപ്പോഴും ആ പ്രഹരം സൂര്യോദയത്തിനു മുൻപ് ആരംഭിക്കുന്നു; മനുഷ്യൻ ഏറ്റവും ശാന്തി ആഗ്രഹിക്കുന്ന സമയം. തുടർന്ന് ഒന്നോ രണ്ടോ മണിക്കൂർ നീളുന്നു. സന്ധ്യയ്ക്ക് ഇതേ പ്രക്രിയയുടെ മറിച്ചുള്ള ആവർത്തനം. മരണാസന്നരുടെ കിടക്കയിലേക്കും രോഗികളുടെ മയക്കത്തിലേക്കും വിദ്യാർഥികളുടെ പഠിത്തത്തിലേക്കും ശബ്ദഭീകരത നുഴഞ്ഞുകയറുന്നു. പണിയെടുത്തു തളർന്ന് രാത്രി വൈകി ഉറങ്ങുന്നവരുടെ ഉറക്കത്തെ കശക്കിയെറിയുന്നു. 

സമാധാനമായി ഉറങ്ങാനും ഇഷ്ടമില്ലാത്തതു കേൾക്കാൻ നിർബന്ധിതരാകാതിരിക്കാനുമുള്ള മൗലികാവകാശങ്ങളെക്കുറിച്ചു സുപ്രീം കോടതി എടുത്തുപറഞ്ഞിട്ടുണ്ട്. അവ ജലരേഖകൾ മാത്രമാണ്. വിദ്യാർഥികളും രോഗികളുമുള്ള കുടുംബങ്ങൾ‍ ഉച്ചഭാഷിണി പരിസരങ്ങളിൽനിന്നു പലായനം ചെയ്യുന്നുപോലുമുണ്ട്. പക്ഷേ, കേരളത്തിൽ ഉച്ചഭാഷിണിയുടെ അധികാരശാസ്ത്രം അലംഘ്യമാണ്: എന്റെ അഹന്ത ഗർജിക്കും, നീ സഹിക്കും.

English Summary: What social issues are raised by loudspeakers?