എന്തു കൊണ്ടാണ് കേന്ദ്ര ബജറ്റിൽ നികുതി ഘടനയിൽ മാറ്റം വരുത്താതിരുന്നത് ? തിരഞ്ഞെടുപ്പ് വർഷം ആയിട്ടു കൂടി വലിയ പ്രഖ്യാപനങ്ങൾക്കും ധനമന്ത്രി നിർമലാ സീതാരാമൻ മുതിർന്നില്ല. ഇത്തരത്തിൽ നിരവധി സംശയങ്ങള്‍ അവശേഷിപ്പിച്ചു കൊണ്ടാണ് രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ചത്. ബജറ്റിന്റെ പല വ്യാഖ്യാനങ്ങളും ഇതിനോടകം പുറത്തു വന്നു കഴിഞ്ഞു. ഈ സാഹചര്യത്തിൽ ഓഹരി, സാമ്പത്തിക രംഗം, തുടങ്ങി രാജ്യത്തിന്റെ വിവിധ ധനകാര്യ മേഖലകളെ ബജറ്റ് നിർദേശങ്ങൾ എങ്ങനെ ബാധിക്കുമെന്ന് വിവിധ മേഖലകളിലെ വിദഗ്ധർ വിലയിരുത്തുന്നു.

എന്തു കൊണ്ടാണ് കേന്ദ്ര ബജറ്റിൽ നികുതി ഘടനയിൽ മാറ്റം വരുത്താതിരുന്നത് ? തിരഞ്ഞെടുപ്പ് വർഷം ആയിട്ടു കൂടി വലിയ പ്രഖ്യാപനങ്ങൾക്കും ധനമന്ത്രി നിർമലാ സീതാരാമൻ മുതിർന്നില്ല. ഇത്തരത്തിൽ നിരവധി സംശയങ്ങള്‍ അവശേഷിപ്പിച്ചു കൊണ്ടാണ് രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ചത്. ബജറ്റിന്റെ പല വ്യാഖ്യാനങ്ങളും ഇതിനോടകം പുറത്തു വന്നു കഴിഞ്ഞു. ഈ സാഹചര്യത്തിൽ ഓഹരി, സാമ്പത്തിക രംഗം, തുടങ്ങി രാജ്യത്തിന്റെ വിവിധ ധനകാര്യ മേഖലകളെ ബജറ്റ് നിർദേശങ്ങൾ എങ്ങനെ ബാധിക്കുമെന്ന് വിവിധ മേഖലകളിലെ വിദഗ്ധർ വിലയിരുത്തുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്തു കൊണ്ടാണ് കേന്ദ്ര ബജറ്റിൽ നികുതി ഘടനയിൽ മാറ്റം വരുത്താതിരുന്നത് ? തിരഞ്ഞെടുപ്പ് വർഷം ആയിട്ടു കൂടി വലിയ പ്രഖ്യാപനങ്ങൾക്കും ധനമന്ത്രി നിർമലാ സീതാരാമൻ മുതിർന്നില്ല. ഇത്തരത്തിൽ നിരവധി സംശയങ്ങള്‍ അവശേഷിപ്പിച്ചു കൊണ്ടാണ് രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ചത്. ബജറ്റിന്റെ പല വ്യാഖ്യാനങ്ങളും ഇതിനോടകം പുറത്തു വന്നു കഴിഞ്ഞു. ഈ സാഹചര്യത്തിൽ ഓഹരി, സാമ്പത്തിക രംഗം, തുടങ്ങി രാജ്യത്തിന്റെ വിവിധ ധനകാര്യ മേഖലകളെ ബജറ്റ് നിർദേശങ്ങൾ എങ്ങനെ ബാധിക്കുമെന്ന് വിവിധ മേഖലകളിലെ വിദഗ്ധർ വിലയിരുത്തുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്തുകൊണ്ടാണ് കേന്ദ്ര ബജറ്റിൽ നികുതി ഘടനയിൽ മാറ്റം വരുത്താതിരുന്നത്? തിരഞ്ഞെടുപ്പ് വർഷം ആയിട്ടുകൂടി വലിയ പ്രഖ്യാപനങ്ങൾക്കും ധനമന്ത്രി നിർമല സീതാരാമൻ മുതിർന്നില്ല. ഇത്തരത്തിൽ ഒട്ടേറെ സംശയങ്ങൾ അവശേഷിപ്പിച്ചു കൊണ്ടാണ് രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ചത്. ബജറ്റിന്റെ പല വ്യാഖ്യാനങ്ങളും ഇതിനോടകം പുറത്തു വന്നുകഴിഞ്ഞു. ഈ സാഹചര്യത്തിൽ ഓഹരി, സാമ്പത്തിക രംഗം, തുടങ്ങി രാജ്യത്തിന്റെ വിവിധ ധനകാര്യ മേഖലകളെ ബജറ്റ് നിർദേശങ്ങൾ എങ്ങനെ ബാധിക്കുമെന്ന് വിവിധ മേഖലകളിലെ വിദഗ്ധർ വിലയിരുത്തുന്നു.

മൂലധന നിക്ഷേപം കൂട്ടിയതാണ് ബജറ്റിലെ ഏറ്റവും മികച്ച നിർദേശമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ ചെയർമാൻ ഡോ. വി.എ. ജോസഫ് പറയുന്നു. അതെങ്ങനെയെന്ന വിശദീകരണം വായിക്കാം. ബജറ്റ് ഓഹരി വിപണിക്കു ഗുണം ചെയ്യുമെന്ന് വെർട്ടക്സ് സെക്യൂരിറ്റീസ് ഡയറക്ടർ ജോർജ് മാമ്പിള്ളി ചൂണ്ടിക്കാട്ടുന്നുണ്ട്. ഓഹരി വിപണിയുടെ കുതിപ്പ് സാമ്പത്തിക മേഖലയ്ക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. ആ പ്രതീക്ഷ പോലെ തന്നെ ബജറ്റിനു ശേഷം ഓഹരി വിപണിയിൽ മുന്നേറ്റം ഉണ്ടാകുന്നു. അതേ സമയം ഭവന പദ്ധതി രാജ്യത്തെ സാമൂഹിക മേഖലയിലും വ്യവസായ മേഖലയിലും ഒരു പേരെ കുതിപ്പിന് ഇടയാക്കുമെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ചീഫ് ഫിനാൻഷ്യൽ ഓഫിസർ മിനി നായർ വിലയിരുത്തുന്നു. അതിനുള്ള കാരണവും മിനി നായർ അവതരിപ്പിക്കുന്നുണ്ട്. ബജറ്റ് അവലോകനം ചെയ്ത് വിദഗ്ധ സമിതി തയാറാക്കിയ വിശദമായ കുറിപ്പ് തുടർന്ന് വായിക്കാം.

കേന്ദ്ര ബജറ്റിലെ ഏറ്റവും നല്ല പ്രഖ്യാപനം ധനകമ്മി  5.1 ശതമാനത്തിലേക്ക് കുറച്ചു കൊണ്ടുവന്നു എന്നതാണ്. അടിസ്ഥാന സൗകര്യങ്ങൾക്കായി കഴിഞ്ഞ കുറേ വർഷങ്ങളായി ഈ സർക്കാർ നീക്കി വച്ച തുക വളരെയധികം രാജ്യത്തിനു പ്രയോജനപ്പെട്ടു.

 

ഡോ. വി.എ. ജോസഫ്, മുൻ ചെയർമാൻ, സൗത്ത് ഇന്ത്യൻ ബാങ്ക്

ADVERTISEMENT

∙ ബജറ്റ് നിർദേശങ്ങൾ വ്യവസായ മേഖലയ്ക്ക് കുതിപ്പേകും : ഡോ. വി.എ. ജോസഫ്

കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങളിൽ ഏറ്റവും നല്ല ഒരു പ്രഖ്യാപനം ധനക്കമ്മി 5.1 ശതമാനത്തിലേക്ക് കുറച്ചു കൊണ്ടു വന്നു എന്നതാണ്. അടിസ്ഥാന സൗകര്യങ്ങൾക്കായി കഴിഞ്ഞ കുറേ വർഷങ്ങളായി ഈ ഗവൺമെന്റ് നീക്കി വച്ച തുക വളരെയധികം രാജ്യത്തിനു പ്രയോജനപ്പെട്ടു. ഈ ബജറ്റിൽ മൂലധന ചെലവ് (Capital expenditure) 11 ശതമാനം വളർച്ചയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴിലില്ലായ്മ കുറയ്ക്കുന്നതിനും വ്യവസായ മേഖലയ്ക്ക് ശക്തി പകരുന്നതിനും ഇത് സഹായിക്കും. ബാങ്കുകളുടെ എസ്എൽആർ ബോണ്ട് നിക്ഷേപങ്ങൾക്ക് കൂടുതൽ ലാഭം വർഷാവസാനത്തിൽ ഉണ്ടാക്കുന്നതിന് ഇത് സഹായിക്കും. സോളർ വൈദ്യുതിരംഗത്തും ഭവനനിർമാണ രംഗത്തും ടൂറിസം, ഡിജിറ്റൽ, ഫിഷറീസ് മുതലായ രംഗത്തും ഈ ബജറ്റ് ശക്തി പകരും. ധനകാര്യ സ്ഥാപനങ്ങൾക്ക് പുതുതായി ഒരു പ്രഖ്യാപനവും ഈ ബജറ്റിൽ ഇല്ല.

ഇടക്കാല കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ഡൽഹിയിലെ ധനമന്ത്രാലയത്തിൽ നിന്ന് പാർലമെന്റിലേക്ക് പുറപ്പെടുന്ന മന്ത്രി നിർമല സീതാരാമൻ. സഹമന്ത്രിമാരായ പങ്കജ് ചൗധരി, ഡോ. ഭഗവത് കിഷൻറാവു കരാഡ് എന്നിവർ സമീപം. (ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ)

∙ നിർദേശങ്ങൾ നല്ലത്, നടപ്പാക്കുന്നതിൽ വിജയം : ജോർജ് മാമ്പിള്ളി

ഏറെ പ്രതീക്ഷയോടെയാണ് ഓഹരി വിപണി ബജറ്റ് കാത്തിരുന്നത്. ആ പ്രതീക്ഷ വിഫലമായില്ല. ധന മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ഇടക്കാല ബജറ്റ് പൊതുവേ ഓഹരി വിപണിക്ക് അനുകൂലമാണെന്ന് പറയാം. സാമ്പത്തിക വളർച്ചയും അടിസ്ഥാന സൗകര്യ വികസന ചെലവുകളും വർധിപ്പിക്കുന്നതിനുള്ള നടപടികൾ ഓഹരി വിപണി സ്വാഗതം ചെയ്യും. എങ്കിലും സ്ഥിതി ഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടത് പ്രധാനമാണ്. ഇടക്കാല ബജറ്റ് ഏറക്കുറെ പ്രതീക്ഷകൾക്ക് അനുസൃതമായതിനാൽ വിപണിയിൽ കുത്തനെയുള്ള ‘റാലി’ക്കോ വിൽപനയ്ക്കോ കാരണമായേക്കാവുന്ന വലിയ ആശ്ചര്യങ്ങളോ പ്രഖ്യാപനങ്ങളോ ഉണ്ടായില്ല. 2024– 25 സാമ്പത്തിക വർഷത്തിൽ ജിഡിപിയുടെ ധനക്കമ്മിയാണ് 5.1% ആയി കുറയ്ക്കുകയാണ് ലക്ഷ്യമെന്ന പ്രഖ്യാപനം നല്ല വാർത്തയാണ് വിപണി കണക്കാക്കുന്നത്.

ADVERTISEMENT

5.2 – 5.5 % ആണ് പലിശ നിരക്ക് കുറയ്ക്കാനും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കാനും സഹായിക്കുന്ന ഈ പ്രഖ്യാപനം ബാങ്കിങ് മേഖലയ്ക്ക് വളരെ ഗുണകരമാണ്. കുറഞ്ഞ കമ്മി പൊതുവേ കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കാനും സാധിക്കും. അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക മേഖല, മറ്റ് പ്രധാന മേഖലകൾ എന്നിവയിൽ നിക്ഷേപിക്കാൻ സർക്കാരിന് ബജറ്റിൽ കൂടുതൽ ഇടമുണ്ടാകും. പക്ഷേ, ഈ ലക്ഷ്യം കൈവരിക്കേണ്ടതിന് ഗവൺമെന്റ് ചെലവ് ചുരുക്കുകയോ നികുതികൾ ഉയർത്തുകയോ ചെയ്യേണ്ടി വന്നേക്കാം. മൊത്തത്തിൽ കുറഞ്ഞ കമ്മി ലക്ഷ്യം ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഒരു നല്ല വികസന മുന്നേറ്റമാണ്.

സ്റ്റാർട്ടപ്പ് പ്രോജക്ടുകളുടെ ഉയർച്ചയ്ക്കു വേണ്ടി ധനസമാഹരണം, നികുതി ഇളവിനുള്ള പദ്ധതികൾ എന്നിവ ഐടി സേനവരംഗത്ത് ഗുണകരമായ മാറ്റത്തിന് കാരണമാകാം. വിമാനത്താവളങ്ങൾ വര്‍ധിപ്പിക്കാനുള്ള തീരുമാനം വ്യോമയാനം, ഹോട്ടൽ, ലോജിസ്റ്റിക്സ് മേഖലകളിൽ കുതിപ്പ് ഉണ്ടാക്കാൻ ഉതകുന്നതാണ്. 

ജോർജ് മാമ്പിള്ളി, ഡയറക്ടർ ആൻഡ് ചീഫ് ഫിനാൻഷ്യൽ ഓഫിസർ, വെർട്ടെക്സ് സെക്യൂരിറ്റീസ്

മറ്റൊരു പ്രധാന പ്രഖ്യാപനം ബജറ്റിൽ 11.11 ലക്ഷം കോടി രൂപയുടെ ഏറ്റവും ഉയർന്ന മൂലധന ചെലവ് (capex), റോഡുകൾ, റെയിൽവേ, തുറമുഖങ്ങൾ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യവികസനത്തിന് ഇത് ഉപകരിക്കുന്നു. ഒത്തിരി പുതിയ തൊഴിലവസരങ്ങളും ഇത് സൃഷ്ടിക്കും. സ്റ്റീൽ, സിമന്റ്, നിർമാണം, ഗതാഗതം തുടങ്ങിയ വിവിധ മേഖലകളെ ഉത്തേജിപ്പിക്കുകയും തൽഫലമായി സാമ്പത്തിക പ്രവർത്തനവും എല്ലാവരും ഉറ്റു നോക്കുന്ന ഇന്ത്യയുടെ ജിഡിപിയുടെ വളർച്ചയും വർധിപ്പിക്കും.

മൊത്തത്തിൽ, കേന്ദ്ര ബജറ്റിലെ വർധിച്ച മൂലധനം ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഒരു നല്ല ചുവടുവയ്പ്പാണ്. എന്നിരുന്നാലും നേട്ടങ്ങൾ പരമാവധിയാക്കുന്നതിനും ശ്രദ്ധാപൂർവമായ ആസൂത്രണം, കാര്യക്ഷമമായ നിർവഹണം, ധനക്കമ്മി നിയന്ത്രിക്കൽ എന്നിവ നിർണായകമാകും. കൂടാതെ ടൂറിസം, ഹോട്ടൽ മേഖലകളിൽ ഉണർവ് ഉണ്ടാക്കുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പ് പ്രോജക്ടുകളുടെ ഉയർച്ചയ്ക്കു വേണ്ടി ധനസമാഹരണം, നികുതി ഇളവിനുള്ള പദ്ധതികൾ എന്നിവ ഐടി സേവനരംഗത്ത് ഗുണകരമായ മാറ്റത്തിന് കാരണമാകാം. വിമാനത്താവളങ്ങൾ വർധിപ്പിക്കാനുള്ള തീരുമാനം വ്യോമയാനം, ഹോട്ടൽ, ലോജിസ്റ്റിക്സ് മേഖലകളിൽ കുതിപ്പ് ഉണ്ടാക്കാൻ ഉതകുന്നതാണ്.

മാസ ശമ്പളക്കാര്‍ക്കിടയില്‍ വ്യക്തിഗത നികുതിയുടെ കാര്യത്തില്‍ നിരാശയുണ്ട്.  ഇതൊരു ഇടക്കാല ബജറ്റ് മാത്രമായതിനാല്‍, വ്യക്തിഗത നികുതിയുടെ കാര്യത്തില്‍ കൂടുതല്‍ ഇളവിന് ഇനിയും സാധ്യതയുണ്ടെന്നു പ്രതീക്ഷിക്കാം.

മിനി നായര്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസർ, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്

∙ ധനക്കമ്മി കുറച്ചു നിർത്താൻ കഴിഞ്ഞത് ബജറ്റിന്റെ ഏറ്റവും വലിയ ശക്തി : മിനി നായർ

ADVERTISEMENT

എന്താണ് ഈ ബജറ്റിന്റെ മികവുകൾ. ഈ ചോദ്യത്തെ ഇങ്ങനെ വിശദീകരിക്കാം, ധനക്കമ്മി പ്രതീക്ഷിച്ചതിലും കുറഞ്ഞ നിലയിൽ 5.1 ശതമാനമാക്കുമെന്ന പ്രഖ്യാപനമാണ്   ബജറ്റിന്റെ ഏറ്റവും വലിയ ശക്തി. അടിസ്ഥാന സൗകര്യ വികസനത്തിലും പദ്ധതി ചെലവിലും ശ്രദ്ധ കേന്ദ്രീകരിച്ചത് ഗുണകരമാണ്. ഒട്ടേറെ ഉപ വ്യവസായങ്ങൾ ബന്ധപ്പെട്ടു കിടക്കുന്നതിനാൽ ഗ്രാമീണ ഭവന പദ്ധതിക്കു നൽകിയ പ്രാധാന്യം നിർമാണ മേഖലയിൽ വിപ്ലവകരമായ ഫലങ്ങൾ നൽകും. ഗവേഷണ, വികസന രംഗത്തെ പുതിയ കണ്ടുപിടിത്തങ്ങൾക്കായി ഒരു ലക്ഷം കോടി രൂപ ചെലവഴിക്കാൻ തീരുമാനിച്ചത് അങ്ങേയറ്റം പ്രയോജനകരമാണ്. മൊത്തത്തിൽ ധന ഏകീകരണത്തിനും വലിയ തോതിലുള്ള സാമ്പത്തിക വികസനത്തിലുമുള്ള ഊന്നൽ തുടരുന്ന ബജറ്റാണിത്.

∙ നികുതി കുടിശിക എഴുതിത്തള്ളുന്നത് നല്ല തീരുമാനം

നേരിട്ടും അല്ലാതെയുമുള്ള നികുതിയെക്കുറിച്ച് വിശദീകരിക്കാം. 2009-10 സാമ്പത്തിക വർഷങ്ങൾ വരെ 25,000 രൂപയിൽ താഴെയും 2010 മുതൽ 2015 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ 10,000 രൂപയിൽ താഴെയുമുള്ള നികുതി കുടിശിക എഴുതിത്തള്ളാനുള്ള തീരുമാനം സ്വാഗതാർഹമാണ്. സർക്കാർ കൈവശമുള്ള അടിസ്ഥാന വിവരങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നു എന്നാണ് ഇതിന് അർഥം. നികുതി അടയ്ക്കുന്നവരുടെ എണ്ണം 2.4 മടങ്ങ് വർധിച്ചതായും നേരിട്ടുള്ള നികുതി, ജിഎസ്ടി പിരിവുകൾ മികച്ച നിലയിൽ നടക്കുന്നതായും ബജറ്റ് പ്രസംഗത്തിൽ പറയുന്നു. അതേ സമയം ഇതിന്റെ ഗുണം ഇടത്തരക്കാരിലേക്കു ഇനിയും കൈമാറ്റം ചെയ്യപ്പെടേണ്ടതാണ്. മാസ ശമ്പളക്കാർക്കിടയിൽ വ്യക്തിഗത നികുതിയുടെ കാര്യത്തിൽ നിരാശയുണ്ട്. ഇതൊരു ഇടക്കാല ബജറ്റ് മാത്രമായതിനാൽ, വ്യക്തിഗത നികുതിയുടെ കാര്യത്തിൽ കൂടുതൽ ഇളവിന് ഇനിയും സാധ്യതയുണ്ടെന്നു പ്രതീക്ഷിക്കാം.

English Summary:

What are the benefits of the Union Budget 2024? expert views