നന്നായി ബാറ്റുചെയ്യുമ്പോൾ റണ്ണൗട്ടാവുന്നതിനേക്കാൾ കഷ്ടമല്ലേ മത്സരത്തിന് തൊട്ട് മുൻപ് കളി നിയന്ത്രിക്കേണ്ട അംപയർ രാജി വയ്ക്കുന്നത്. ഏതാണ്ട് ഈ അവസ്ഥയാണ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷണർ അരുൺ ഗോയൽ രാജിപ്രഖ്യാപനം നടത്തിയപ്പോൾ ഉണ്ടായത്. സ്വതന്ത്രമായി തിരഞ്ഞെടുപ്പ് നടത്തേണ്ട ഉത്തരവാദിത്തം മറന്ന് നിർണായക

നന്നായി ബാറ്റുചെയ്യുമ്പോൾ റണ്ണൗട്ടാവുന്നതിനേക്കാൾ കഷ്ടമല്ലേ മത്സരത്തിന് തൊട്ട് മുൻപ് കളി നിയന്ത്രിക്കേണ്ട അംപയർ രാജി വയ്ക്കുന്നത്. ഏതാണ്ട് ഈ അവസ്ഥയാണ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷണർ അരുൺ ഗോയൽ രാജിപ്രഖ്യാപനം നടത്തിയപ്പോൾ ഉണ്ടായത്. സ്വതന്ത്രമായി തിരഞ്ഞെടുപ്പ് നടത്തേണ്ട ഉത്തരവാദിത്തം മറന്ന് നിർണായക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നന്നായി ബാറ്റുചെയ്യുമ്പോൾ റണ്ണൗട്ടാവുന്നതിനേക്കാൾ കഷ്ടമല്ലേ മത്സരത്തിന് തൊട്ട് മുൻപ് കളി നിയന്ത്രിക്കേണ്ട അംപയർ രാജി വയ്ക്കുന്നത്. ഏതാണ്ട് ഈ അവസ്ഥയാണ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷണർ അരുൺ ഗോയൽ രാജിപ്രഖ്യാപനം നടത്തിയപ്പോൾ ഉണ്ടായത്. സ്വതന്ത്രമായി തിരഞ്ഞെടുപ്പ് നടത്തേണ്ട ഉത്തരവാദിത്തം മറന്ന് നിർണായക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നന്നായി ബാറ്റുചെയ്യുമ്പോൾ റണ്ണൗട്ടാവുന്നതിനേക്കാൾ കഷ്ടമല്ലേ മത്സരത്തിന് തൊട്ട് മുൻപ് കളി നിയന്ത്രിക്കേണ്ട അംപയർ രാജി വയ്ക്കുന്നത്. ഏതാണ്ട് ഈ അവസ്ഥയാണ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷണർ അരുൺ ഗോയൽ  രാജിപ്രഖ്യാപനം നടത്തിയപ്പോൾ ഉണ്ടായത്. സ്വതന്ത്രമായി തിരഞ്ഞെടുപ്പ് നടത്തേണ്ട ഉത്തരവാദിത്തം  മറന്ന് നിർണായക സമയത്ത് അരുൺ ഗോയൽ രാജിവച്ചതിലൂടെ തിരഞ്ഞെടുപ്പ് നീളുമോ  എന്ന ചോദ്യമാണ് കഴിഞ്ഞ ഒരാഴ്ച രാജ്യം ചർച്ച ചെയ്തത്. തിരഞ്ഞെടുപ്പ് കമ്മിഷനിലേക്ക് പുതിയ രണ്ട് അംഗങ്ങൾ എത്തുകയും പിന്നാലെ  തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തതോടെ ഈ ആശങ്കകൾ അവസാനിച്ചു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്താൽ ആറ് ദിവസങ്ങൾ മാത്രമാണ് പ്രഖ്യാപനത്തിൽ ഇക്കുറി പിന്നിലായത്. അതേസമയം വോട്ടെടുപ്പിലും ഫലപ്രഖ്യാപനത്തിലും 2019‌ൽ നിന്നും ദിവസങ്ങളുടെ ദൈർഘ്യം വർധിക്കുകയും ചെയ്തു. ഇനി അറിയേണ്ടത് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങാൻ വിവിധ പാർട്ടികളും മുന്നണികളും എത്രമാത്രം തയാറായി എന്നതുമാത്രമാണ്. 

2019ൽ മാർച്ച് 10നാണ് ഇന്ത്യയിൽ ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചത്. പക്ഷേ തിരഞ്ഞെടുപ്പ് വർഷമായ 2024 മാർച്ച് 10ന് പുറത്തിറങ്ങിയ പത്രങ്ങളുടെ പ്രധാന വാർത്ത കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ അരുൺ ഗോയൽ രാജിവച്ചു എന്നതായിരുന്നു. തുടർന്ന് ഒഴിവുള്ളതും രാജിവച്ചതും ചേർത്ത്  രണ്ട്  പുതിയ അംഗങ്ങളെ നിയമിച്ച ശേഷമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പൊതുതിരഞ്ഞെടുപ്പ് തീയതി മാർച്ച് 16ന് പ്രഖ്യാപിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം  ആന്ധ്ര, അരുണാചൽ പ്രദേശ്, സിക്കിം, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങിലെ നിയമസഭകളിലേക്കും തിര‍ഞ്ഞെടുപ്പ് നടത്തും. 2019മായി തട്ടിച്ചു നോക്കിയാൽ ഇക്കുറി തിരഞ്ഞെടുപ്പ് തീയതികളിലെ പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ADVERTISEMENT

∙ അന്നും ഇന്നും ഏഴ് ഘട്ടങ്ങൾ പക്ഷേ..

2019ൽ ഏഴ് ഘട്ടങ്ങളിലായാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ രാജ്യത്ത് ലോക്സഭ തിരഞ്ഞെടുപ്പ് നടത്തിയത്. ഏപ്രിൽ 11 മുതൽ മേയ് 19 വരെയായിരുന്നു പോളിങ്. അഞ്ച് മുതൽ ഏഴ് ദിവസങ്ങളുടെ വ്യത്യാസത്തിലാണ് ഓരോ ഘട്ടവും പോളിങ് നടന്നത്. 2019ൽ നിന്നും 2024ലേക്ക് എത്തുമ്പോഴും തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിൽ തന്നെയാണ്. പക്ഷേ 2019ൽ വോട്ടെടുപ്പും ഫലപ്രഖ്യാപനവും ഏപ്രിൽ, മേയ് എന്നീ രണ്ട് മാസങ്ങൾ കൊണ്ട് പൂർത്തിയായെങ്കിൽ ഇക്കുറി ജൂൺ ആദ്യവാരം മാത്രമേ ഫലം പ്രഖ്യാപിക്കുകയുള്ളു. നിലവിലെ ലോക്സഭയുടെ കാലാവധി ജൂൺ 16നാണ് അവസാനിക്കുന്നത്.  എല്ലാ മണ്ഡലങ്ങളിലെയും ഫലപ്രഖ്യാപനം പതിവുപോലെ ഒരുമിച്ച് ജൂൺ 4നാണ് നടത്തുക. 2019ൽ മേയ് 23നായിരുന്നു ഫലപ്രഖ്യാപനം. 

2019ൽ നിന്നും 2024ലെത്തിയപ്പോൾ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിലെ കാലതാമസം 6 ദിവസവും വോട്ടെടുപ്പ് ആരംഭിക്കുന്നതിലെ വ്യത്യാസം  8 ദിവസവുമായി. വിവിധ ഘട്ടങ്ങൾ തമ്മിലുള്ള ഇടവേളകളിലും ഇക്കുറി ദൈർഘ്യമുണ്ട്. ഫലപ്രഖ്യാപനത്തിൽ 2019നെക്കാളും 12 ദിവസം വൈകിയാണ് ഇക്കുറിയുണ്ടാവുക.

∙  തിരഞ്ഞെടുപ്പ് : സംസ്ഥാനങ്ങളും പോളിങും

വലുപ്പവും, സുരക്ഷ ഒരുക്കുന്നതിലെ സൗകര്യങ്ങളും പരിഗണിച്ച് ഒരു സംസ്ഥാനത്തെ വോട്ടെടുപ്പ് വിവിധ തവണകളാക്കി നടത്തുന്ന പതിവുണ്ട്. സമാധാനപ്രശ്നങ്ങൾ കുറവുള്ളതും ചെറുതുമായ സംസ്ഥാനങ്ങളിലെല്ലാം തിരഞ്ഞെടുപ്പ് ഒരു ദിവസം തന്നെ പൂർത്തിയാക്കാറാണുള്ളത്. ഇതിന് പുറമെ ബൂത്തുകൾക്ക് സുരക്ഷ ഒരുക്കുന്നതിനായി മറ്റ് സംസ്ഥാനങ്ങളിൽ നിന്നും സുരക്ഷാഉദ്യോഗസ്ഥരെ കൊണ്ടുവരുന്നതിലെ സൗകര്യങ്ങളും സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുമ്പോൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ കണക്കിലെടുക്കും. 

2014 ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ശേഷം പോളിങ് ബൂത്തിൽ നിന്നിറങ്ങി വരുന്ന സ്ത്രീ മഷി പുരട്ടിയ വിരൽ ഉയർത്തിക്കാണിക്കുന്നു. സിക്കിമിൽ നിന്നുള്ള ദൃശ്യം. (Photo by DIPTENDU DUTTA / AFP)

2019ലെ അതേ മാതൃകയാണ് ഇക്കാര്യത്തിൽ 2024ലും തിരഞ്ഞെടുപ്പ് കമ്മിഷൻ പരിഗണിച്ചത്. എന്നാൽ സംസ്ഥാനങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തിയതിൽ 2019നെ അപേക്ഷിച്ച് മാറ്റങ്ങളുണ്ടാവുകയും ചെയ്തു. ഉദാഹരണത്തിന് 2019ൽ കേരളം വോട്ടെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ വിധിയെഴുതിയപ്പോൾ ഇക്കുറി രണ്ടാം ഘട്ടത്തിലാണ് സംസ്ഥാനത്തെ ഉൾപ്പെടുത്തിയത്. ഇതുപോലെ മറ്റു സംസ്ഥാനങ്ങളിലും മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലേക്കും ഒറ്റത്തവണയായിട്ടാണ് 2019ലും വോട്ടെടുപ്പ് നിശ്ചയിച്ചത്. ഇക്കുറിയും ഇതിൽ മാറ്റമുണ്ടായിട്ടില്ല. എന്നാൽ മറ്റു സംസ്ഥാനങ്ങളിലോ? പരിശോധിക്കാം. 

ആന്ധ്ര, അരുണാചൽ പ്രദേശ്, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, കേരളം, മേഘാലയ, മിസോറം, നാഗാലാൻഡ്, പഞ്ചാബ്, സിക്കിം, തെലങ്കാന, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, ആൻഡമാൻ, ദാദ്ര നഗർ ഹവേലി, ദാമൻ ആൻഡ് ദിയു, ലക്ഷദ്വീപ്, ഡൽഹി, പുതുച്ചേരി, ചണ്ഡിഗഡ് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും 2019ൽ ഒറ്റത്തവണയായിട്ടാണ് തിര‍ഞ്ഞെടുപ്പ് പൂർത്തിയാക്കിയത്. ഇക്കുറി ഈ പട്ടികയിലേക്ക് ലഡാക്ക് കൂടി ഉൾപ്പെട്ടു എന്നതാണ് പ്രധാന വ്യത്യാസം. 

വോട്ട് ചെയ്ത ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സ്ത്രീകൾ. കർണാടകയിലെ ബൂത്തിൽ നിന്നുള്ള കാഴ്ച. (File Photo by Manjunath Kiran/AFP)
ADVERTISEMENT

2019ൽ കർണാടക, മണിപ്പുർ, രാജസ്ഥാൻ, ത്രിപുര തുടങ്ങിയ നാല് സംസ്ഥാനങ്ങളിൽ രണ്ട് തവണയായിട്ടാണ് പോളിങ് പൂർത്തിയാക്കിയത്. ഇക്കുറിയും ഇതിൽ മാറ്റമുണ്ടായില്ല. നാലിടത്തും രണ്ട് തവണയായാണ് വോട്ടെടുപ്പ് നടക്കുക. 2019ൽ അസം, ഛത്തീസ്ഗഡ് തുടങ്ങിയ രണ്ട് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് മൂന്ന് തവണയായിട്ടാണ് പൂർത്തിയാക്കിയത്. ഇക്കുറിയും ഇതിൽ മാറ്റമില്ല.

2019ൽ ജാർഖണ്ഡ്, മധ്യപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര തുടങ്ങിയ നാല് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നാല് തവണയായിട്ടാണ് പൂർത്തിയാക്കിയത്. ഇക്കുറി ഇതിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ മാറ്റം കൊണ്ടു വന്നു. മഹാരാഷ്ട്രയെ ഈ പട്ടികയിൽ നിന്നും ഒഴിവാക്കി. 2019ൽ ജമ്മു കശ്മീരില്‍ അഞ്ച് തവണയായിട്ടാണ് വോട്ടെടുപ്പ് പൂർത്തിയാക്കിയത്. ഇക്കുറിയുണ്ടായ മാറ്റം ജമ്മുവിനൊപ്പം മഹാരാഷ്ട്രയേയും അഞ്ച് ഘട്ടം വോട്ടെടുപ്പിലേക്ക് കൊണ്ടുവന്നു എന്നതാണ്. 

2019ൽ ബിഹാർ, യുപി, ബംഗാൾ എന്നിങ്ങനെ മൂന്ന് സംസ്ഥാനങ്ങളിലെ തിര‍ഞ്ഞെടുപ്പ് പ്രക്രിയ സങ്കീർണമായിരുന്നു. ഏഴ് ഘട്ടങ്ങളിലാണ് ഇവിടെ വോട്ടെടുപ്പ് പൂർത്തിയാക്കിയത്. ഇക്കുറിയും ഇതിൽ മാറ്റമില്ല. ഇനി വിവിധ ഘട്ടങ്ങളിൽ രാജ്യത്തെ ഏതൊക്കെ സംസ്ഥാനങ്ങളാണ് വോട്ട് രേഖപ്പെടുത്തുന്നത്  എന്ന് പരിശോധിക്കാം.

∙ ഒന്നാം ഘട്ടം;  ഇക്കുറി തമിഴ്നാട് ആദ്യം വോട്ടിടും

ADVERTISEMENT

2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഏപ്രിൽ 11 ന് നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പിൽ 18 സംസ്ഥാനങ്ങളിലേയും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലേയും വോട്ടർമാരാണ് ബൂത്തിലേക്ക് എത്തിയത്. ആകെ 91 മണ്ഡലങ്ങളിലെ വോട്ടർമാർ തങ്ങളുടെ ജനപ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള പോളിങിൽ പങ്കെടുത്തു. രാജ്യത്ത് കൂടുതൽ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടന്നത് ഒന്നാം ഘട്ടത്തിലായിരുന്നു. ഈ ഘട്ടത്തിൽ ഉൾപ്പെട്ട സംസ്ഥാനങ്ങൾ, മണ്ഡലങ്ങളുടെ എണ്ണം എന്നിവ അറിയാം. 

ആന്ധ്ര (25), അരുണാചൽ (2), അസം (5), ബീഹാർ (4), ഛത്തീസ്ഗഡ് (1), ജമ്മു & കശ്മീർ (2), മഹാരാഷ്ട്ര (7), മണിപ്പൂർ (1), മേഘാലയ (2), മിസോറം (1), നാഗാലാൻഡ് (1), ഒഡീഷ (4), സിക്കിം (1), തെലങ്കാന (17), ത്രിപുര (1), യുപി (8), ഉത്തരാഖണ്ഡ് (5),  ബംഗാൾ (2), ആൻഡമാൻ (1), ലക്ഷദ്വീപ് (1) 

2024ലേക്ക് എത്തിയപ്പോള്‍ ഏപ്രിൽ 19നാണ് ഒന്നാം ഘട്ടം തിരഞ്ഞെടുപ്പ്. ഒന്നാം ഘട്ടത്തിൽ 102 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു. അവയുടെ പേരും ബ്രാക്കറ്റിൽ വോട്ടിങ് നടക്കുന്ന സീറ്റുകളും.  അരുണാചൽ (2), അസം (5), ബീഹാർ (4), ഛത്തീസ്ഗഡ് (1), ജമ്മു കശ്മീർ (1), മധ്യപ്രദേശ്(6), മഹാരാഷ്ട്ര (5), മണിപ്പൂർ (2), മേഘാലയ (2), മിസോറാം (1) ), നാഗാലാൻഡ് (1), രാജസ്ഥാൻ (12), സിക്കിം (1), തമിഴ്നാട് (39), ത്രിപുര (1), യുപി (8), ഉത്തരാഖണ്ഡ് (5),  ബംഗാൾ (3), ആൻഡമാൻ (1), ലക്ഷദ്വീപ് ( 1) പുതുച്ചേരി(1)

അസമിൽ കൈക്കുഞ്ഞുമായി വോട്ട് ചെയ്യാനെത്തിയ സ്ത്രീ. (File photo by Biju BORO/AFP)

2019ൽ ആന്ധ്ര, ഒഡീഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആദ്യ ഘട്ടത്തിൽ നടന്നെങ്കിൽ ഇപ്പോൾ ഈ സംസ്ഥാനങ്ങളെ ഒന്നാം ഘട്ടത്തിൽ നിന്നും ഒഴിവാക്കി. പകരം 2019ൽ നിന്ന് വ്യത്യസ്തമായി മധ്യപ്രദേശ്, രാജസ്ഥാൻ, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിൽ ഒന്നാം ഘട്ടത്തിൽ പോളിങ് തീരുമാനിക്കുകയും ചെയ്തു. തമിഴ്നാട്ടിൽ ആദ്യഘട്ടത്തിൽ തന്നെ പോളിങ് പൂർത്തിയാക്കും എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. 2019ൽ രണ്ടാം ഘട്ടത്തിലായിരുന്നു ഇവിടെ പോളിങ് നടന്നത്. 

∙ ഇക്കുറി കേരളത്തിന് പ്രമോഷൻ, പക്ഷേ കാത്തിരിപ്പ് നീളും

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ  12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലുമുളള 97 മണ്ഡലങ്ങളാണ് ഏപ്രിൽ 18 ന് നടന്ന രണ്ടാം ഘട്ടത്തിൽ വോട്ട് േരഖപ്പെടുത്തിയത്. ഈ ഘട്ടത്തിൽ ഉൾപ്പെട്ട സംസ്ഥാനങ്ങൾ മണ്ഡലങ്ങളുടെ എണ്ണം എന്നിവ അറിയാം. അസം (5), ബീഹാർ (5), ഛത്തീസ്ഗഡ് (3), ജമ്മു & കശ്മീർ (2), കർണാടക (14), മഹാരാഷ്ട്ര (10), മണിപ്പുർ (1), ഒഡീഷ (5), തമിഴ്നാട് (39), ത്രിപുര ( 1), യുപി (8), ബംഗാൾ (3), പുതുച്ചേരി (1)

2024ല്‍ ഏപ്രിൽ 26നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്.  രണ്ടാം ഘട്ട വോട്ടെടുപ്പിൽ അസം (5), ബിഹാർ (5), ഛത്തീസ്ഗഡ് (3), ജമ്മു കശ്മീർ (1), കർണാടക (14), കേരളം(20), മധ്യപ്രദേശ് (7),  മഹാരാഷ്ട്ര (8), മണിപ്പുർ (1), രാജസ്ഥാൻ (13),  ത്രിപുര ( 1), യുപി (8), ബംഗാൾ (3) എന്നീ സംസ്ഥാനങ്ങളിലെ സീറ്റുകളാണ്  ഉൾപ്പെട്ടത്. 2019 ൽ നിന്നും വ്യത്യസ്തമായി കേരളത്തെ രണ്ടാം ഘട്ടത്തിൽ വോട്ടവകാശം വിനിയോഗിക്കാനായി തിരഞ്ഞെടുത്തു എന്ന പ്രത്യേകതയുണ്ട്. അതേസമയം 2019ൽ രണ്ടാം ഘട്ടത്തിലുണ്ടായിരുന്ന ഒഡീഷ, പുതുച്ചേരി എന്നിവയെ ഒഴിവാക്കി.  തമിഴ്നാട്, പുതുച്ചേരിയിൽ എന്നിവിടങ്ങളിൽ ആദ്യഘട്ടത്തിലാണ് പോളിങ്. 89 സീറ്റുകളിലേക്കാണ് രണ്ടാം ഘട്ടം പോളിങ് നടക്കുന്നത്. 

∙ മൂന്നാം ഘട്ടത്തില്‍ ഇക്കുറി 94 സീറ്റുകൾ

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം ജനപ്രതിനിധികളെ തിരഞ്ഞെടുത്തത് മൂന്നാം ഘട്ടത്തിൽ നടന്ന വോട്ടെടുപ്പിലായിരുന്നു. ഒറ്റദിവസമായിട്ടാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടന്നത്. 12 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണപ്രദേശങ്ങളിലുമായി 115 സീറ്റുകളിലേക്കാണ് മൂന്നാം ഘട്ടത്തിൽ പോളിങ് നടന്നത്. രാജ്യത്ത് കൂടുതൽ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് നടന്നതും മൂന്നാം ഘട്ടത്തിലായിരുന്നു. ആദ്യത്തെ മൂന്ന് ഘട്ടം കഴിഞ്ഞപ്പോൾ തന്നെ ദക്ഷിണേന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലേയും വോട്ടെടുപ്പ് 2019ൽ പൂർത്തിയായിരുന്നു.   ഈ ഘട്ടത്തിൽ ഉൾപ്പെട്ട സംസ്ഥാനങ്ങൾ മണ്ഡലങ്ങളുടെ എണ്ണം എന്നിവ അറിയാം.  അസം (4), ബീഹാർ (5), ഛത്തീസ്ഗഡ് (7), ഗുജറാത്ത് (26), ഗോവ (2), ജമ്മു & കശ്മീർ (1), കർണാടക (14), കേരളം (20), മഹാരാഷ്ട്ര (14), ഒഡീഷ (6) ), യുപി (10),  ബംഗാൾ (5), ദാദ്ര ആൻഡ് നഗർ ഹവേലി (1), ദാമൻ ആൻഡ് ദിയു (1); 

കർണാടകയിലെ പിങ്ക് പോളിങ് ബൂത്തിൽ വോട്ട് ചെയ്തു മടങ്ങുന്ന സ്ത്രീകൾ. (File Photo by Manjunath KIRAN / AFP)

2024 മേയ് 7 ന് രാജ്യം മൂന്നാം ഘട്ട പോളിങ്ങിലേക്ക്  എത്തുമ്പോൾ അസം (4), ബീഹാർ (5), ഛത്തീസ്ഗഡ് (7), ഗുജറാത്ത് (26), ഗോവ (2), ജമ്മു കശ്മീർ (1), കർണാടക (14), മധ്യപ്രദേശ്(8) മഹാരാഷ്ട്ര (11), യുപി (10),  ബംഗാൾ (4), ദാദ്ര ആൻഡ് നഗർ ഹവേലി (1), ദാമൻ ആൻഡ് ദിയു (2) എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കും 2019ൽ ഈ ഘട്ടത്തിലായിരുന്നു പോളിങ് നടന്നത്. ഇക്കുറി ഒരു ഘട്ടം മുൻപേ  ആക്കുകയായിരുന്നു. ഈ ഘട്ടത്തിൽ 94 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക.

∙ നാലാംഘട്ടം; ദക്ഷിണേന്ത്യയിലെ വോട്ട്  പെട്ടിയിൽ

ഒൻപത് സംസ്ഥാനങ്ങളിലെ 71 സീറ്റുകളിലേക്കാണ് നാലാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. ഇതിൽ ഭൂരിഭാഗവും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായിരുന്നു.  ഈ ഘട്ടത്തിൽ ഉൾപ്പെട്ട സംസ്ഥാനങ്ങൾ മണ്ഡലങ്ങളുടെ എണ്ണം എന്നിവ അറിയാം.  ബീഹാർ (5), ജമ്മു കശ്മീർ (1), ജാർഖണ്ഡ് (3), മധ്യപ്രദേശ് (6), മഹാരാഷ്ട്ര (17), ഒഡീഷ (6), രാജസ്ഥാൻ (13), യുപി (13),  ബംഗാൾ (8) തുടങ്ങിയ സംസ്ഥാനങ്ങളായിരുന്നു അവ. 

ചെന്നൈയിലെ പോളിങ് ബൂത്തിലേക്ക് പൊലീസ് കാവലിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ കൊണ്ടുവരുന്നു. (File Photo by Arun Sankar/AFP)

2024 മേയ് 13 ന്  നാലാം ഘട്ടത്തിലേക്ക് രാജ്യം കടക്കുമ്പോൾ ആന്ധ്ര (25) ബീഹാർ (5), ജമ്മു കശ്മീർ (1), ജാർഖണ്ഡ് (4), മധ്യപ്രദേശ് (8), മഹാരാഷ്ട്ര (11), ഒഡീഷ (4), തെലങ്കാന(17) യുപി (13),  ബംഗാൾ (8) എന്നിവിടങ്ങളിലാണ് വോട്ടിങ്.  നാലാം ഘട്ടത്തോടെയാണ് ദക്ഷിണേന്ത്യയിലെ പ്രധാന സംസ്ഥാനങ്ങളിലെല്ലാം പോളിങ് അവസാനിക്കുന്നത്. ആന്ധ്ര 2019ൽ ആദ്യഘട്ടത്തിൽ പോളിങ് ബൂത്തിലെത്തിയപ്പോൾ ഇക്കുറി നാലാം ഘട്ടം വരെ കാത്തിരിക്കണം.

∙ അഞ്ചാം ഘട്ടം; ജനവിധി 49 സീറ്റുകളിൽ

2019ൽ ഏഴ് സംസ്ഥാനങ്ങളിലെ 51 ലോക്സഭ സീറ്റുകളിലേക്കാണ് അഞ്ചാം ഘട്ടത്തിൽ പോളിങ്ങ് നടന്നത്. ഇതിൽ ജമ്മു കശ്മീർ, ബംഗാൾ എന്നിവ ഒഴിച്ച് ബാക്കി എല്ലാം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായിരുന്നു. ഈ ഘട്ടത്തിൽ ഉൾപ്പെട്ട സംസ്ഥാനങ്ങൾ മണ്ഡലങ്ങളുടെ എണ്ണം എന്നിവ അറിയാം.  ബീഹാർ (5), ജമ്മു കശ്മീർ (2), ജാർഖണ്ഡ് (4), മധ്യപ്രദേശ് (7), രാജസ്ഥാൻ (12), യുപി (14),  ബംഗാൾ (7); ആകെ: 51

2024ൽ മേയ് 20ന്  അഞ്ചാം ഘട്ടമെത്തുമ്പോൾ  ബീഹാർ (5), ജമ്മു കശ്മീർ (1), ജാർഖണ്ഡ് (3) ,  മഹാരാഷ്ട്ര (13), ഒഡീഷ (5), യുപി (14),  ബംഗാൾ (7), ലഡാക്ക് (1) എന്നിവിടങ്ങളിൽ പോളിങ് നടക്കും. ഇതിൽ ലഡാക്ക് മണ്ഡലം 2019ല്‍ നിലവിലുണ്ടായിരുന്നില്ല.

∙ ആറാംഘട്ടം; ഏഴ് സംസ്ഥാനങ്ങളിൽ മാത്രം 

2019ൽ  ആറാം ഘട്ടത്തിലാണ് ഏഴ് സംസ്ഥാനങ്ങളിലെ 59 സീറ്റുകളിലേക്കുള്ള പോളിങ്  നടന്നത്. രാജ്യതലസ്ഥാനമായ ഡൽഹി ആറാം ഘട്ടത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. 2024ൽ മേയ് 25ന്  ഈ ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തുന്ന പ്രധാന സംസ്ഥാനങ്ങൾ; ബിഹാർ (8), ഹരിയാന(10) ‍ജാർഖണ്ഡ‍് (4) ഒഡീഷ(6) യുപി(14) ബംഗാൾ(8) ഡൽഹി(7) തുടങ്ങിയവയാണ്. ആകെ 57 സീറ്റുകൾ.

∙ ജനോത്സവം കൊടിയിറങ്ങുന്നു

2019ൽ രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കിയ അവസാന ഘട്ടത്തിൽ എട്ട് സംസ്ഥാനങ്ങളിലെ  59 മണ്ഡലങ്ങളിലേക്കായിരുന്നു പോളിങ്. പോളിങ് അവസാനിച്ചതോടെ ഫലപ്രഖ്യാപനത്തിലേക്ക് ഒരു പടികൂടി കടന്നു. അന്ന് മേയ് 23 നാണ് ഫലം പ്രഖ്യാപിച്ചത്. 2024 ജൂൺ ഒന്നിനാണ് അവസാനഘട്ട തിരഞ്ഞെടുപ്പ്. ബിഹാർ (8) ഹിമാചൽ പ്രദേശ്(4), ജാർഖണ്ഡ‍്(3), ഒഡീഷ(6) പഞ്ചാബ് (13), യുപി(13) ബംഗാൾ(9)  ഛത്തീസ്ഗഡ്(1) എന്നീ സംസ്ഥാനങ്ങളിലെ 57 മണ്ഡലങ്ങളാണ് അവസാന ഘട്ടത്തിൽ ജനവിധി തേടുക. ജൂൺ 1ന് നടക്കുന്ന ഏഴാം ഘട്ടം പോളിങ് കഴിഞ്ഞാൽ പിന്നീട് ഫലപ്രഖ്യാപനത്തിനായി മൂന്ന് ദിവസം കാത്തിരിക്കണം. ജൂൺ 4നാണ് അത് സംഭവിക്കുക. 

ലോകത്തിലെ ഏറ്റവും വലിയ വോട്ടിങ് മാമാങ്കത്തിനാണ് രാജ്യം തയാറെടുക്കുന്നത്. 543 മണ്ഡലങ്ങൾ, 96.8 കോടി വോട്ടർമാർ, 10.5 ലക്ഷം ബൂത്തുകൾ, 1.5 കോടി പോളിങ് ഉദ്യോഗസ്ഥർ... ജനാധിപത്യത്തിന്റെ ഈ ഉത്സവത്തിൽ മാറി നിൽക്കാതെ വോട്ട് രേഖപ്പെടുത്തി നമുക്കും പങ്കാളിയാവാം. അഭിമാനത്തോടെ പൗരധർമം നിർവഹിക്കാം. 

English Summary:

Navigating the Lok Sabha Elections 2024: Decoding the Phases, Comparing Lok Sabha Elections 2019 with 2024