ഇടത്, വലത് വ്യത്യാസമില്ലാതെ സംഭാവന നൽകിയ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിന്റെ പേര് തിരഞ്ഞെടുപ്പു കടപ്പത്രം വാങ്ങിയവരുടെ പട്ടികയിലില്ല. കാരണം, ആ കമ്പനിയുടെ സംഭാവന കറൻസി നോട്ടുകളായാണ്; പാർ‍ട്ടികൾക്കല്ല, വ്യക്തികൾക്കാണു നൽകിയത്. അങ്ങനെ നൽകുന്നതും വാങ്ങുന്നതും നിയമവിരുദ്ധമാണ്. എങ്കിലും,

ഇടത്, വലത് വ്യത്യാസമില്ലാതെ സംഭാവന നൽകിയ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിന്റെ പേര് തിരഞ്ഞെടുപ്പു കടപ്പത്രം വാങ്ങിയവരുടെ പട്ടികയിലില്ല. കാരണം, ആ കമ്പനിയുടെ സംഭാവന കറൻസി നോട്ടുകളായാണ്; പാർ‍ട്ടികൾക്കല്ല, വ്യക്തികൾക്കാണു നൽകിയത്. അങ്ങനെ നൽകുന്നതും വാങ്ങുന്നതും നിയമവിരുദ്ധമാണ്. എങ്കിലും,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇടത്, വലത് വ്യത്യാസമില്ലാതെ സംഭാവന നൽകിയ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിന്റെ പേര് തിരഞ്ഞെടുപ്പു കടപ്പത്രം വാങ്ങിയവരുടെ പട്ടികയിലില്ല. കാരണം, ആ കമ്പനിയുടെ സംഭാവന കറൻസി നോട്ടുകളായാണ്; പാർ‍ട്ടികൾക്കല്ല, വ്യക്തികൾക്കാണു നൽകിയത്. അങ്ങനെ നൽകുന്നതും വാങ്ങുന്നതും നിയമവിരുദ്ധമാണ്. എങ്കിലും,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇടത്, വലത് വ്യത്യാസമില്ലാതെ സംഭാവന നൽകിയ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിന്റെ പേര് തിരഞ്ഞെടുപ്പു കടപ്പത്രം വാങ്ങിയവരുടെ പട്ടികയിലില്ല. കാരണം, ആ കമ്പനിയുടെ സംഭാവന കറൻസി നോട്ടുകളായാണ്; പാർ‍ട്ടികൾക്കല്ല, വ്യക്തികൾക്കാണു നൽകിയത്. അങ്ങനെ നൽകുന്നതും വാങ്ങുന്നതും നിയമവിരുദ്ധമാണ്. എങ്കിലും, വാങ്ങിയിട്ടുണ്ടെന്ന് ഒരു കോൺഗ്രസ് നേതാവ് സമ്മതിച്ചു; വാങ്ങിയെങ്കിൽ രസീത് നൽകിയിട്ടുണ്ടെന്ന് വേറൊരാൾ; കൈകൾ ശുദ്ധമെന്ന് മറ്റൊരാൾ; കാശു നൽകിയതു കാര്യം നടക്കാനാണെന്ന് കർത്തയും. ശുദ്ധവ്യക്തിയുടെ മകൾക്കും കമ്പനിക്കും ബാങ്കിലൂടെ ലഭിച്ചത് അഴിമതിപ്പണമാണെന്ന് ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് ഉത്തരവിൽ പറഞ്ഞു. ബാങ്കിലൂടെ ലഭിച്ചതും നികുതി അടച്ചതുമായതിനാൽ കോഴയല്ല, സേവന പ്രതിഫലമാണെന്ന് ഇനിയും പരസ്യമല്ലാത്ത തെളിവുകളുടെ അടിസ്‌ഥാനത്തിൽ‍ പാർട്ടി വാദിച്ചു. തീർപ്പ് കോടതിക്കു വിടാം.

രാഷ്ട്രീയമേഖലയിലെ കൊടുക്കൽവാങ്ങലിനുള്ള വ്യവസ്ഥാപിത സംവിധാനങ്ങളിലൊന്നായിരുന്നു തിരഞ്ഞെടുപ്പു കടപ്പത്രം. വ്യവസ്ഥകളുണ്ട് എന്നതുകൊണ്ടുമാത്രം എല്ലാം ഒകെയാണ് എന്ന് അർഥമില്ലെന്നാണ് ഈ പദ്ധതി അവസാനിപ്പിച്ച വിധിയിലെ പല വാചകങ്ങളിലൂടെ സുപ്രീം കോടതി സൂചിപ്പിച്ചത്. നിയമപരമായ രീതിയിൽ പണം നൽകുമ്പോഴും പ്രത്യുപകാര പ്രതീക്ഷയുണ്ടാകുമെന്നു കോടതി തെളിച്ചുപറഞ്ഞു; അതായത്, കോഴയുടെ സ്വഭാവമുണ്ടെന്ന്.

സുപ്രീംകോടതി (ചിത്രം: രാഹുൽ ആർ.പട്ടം ∙ മനോരമ)
ADVERTISEMENT

ചുരുക്കത്തിൽ, കണക്കിൽപെട്ട പണം നിയമപരമായി നൽകിയും വാങ്ങിയും അഴിമതി സാധ്യമാക്കുന്ന പദ്ധതികൂടിയായിരുന്നു തിരഞ്ഞെടുപ്പു കടപ്പത്രം. പണത്തിന്റെ കൊടുക്കൽവാങ്ങലുകൾക്കു കണക്കുള്ളതിനാൽ അതിനെ വെള്ളപ്പണ അഴിമതിയെന്നു വിളിക്കാം. ശരിയാണ്, കടപ്പത്ര പദ്ധതി കൊണ്ടുവന്ന നരേന്ദ്ര മോദി ത്രിശൂല യുദ്ധം പ്രഖ്യാപിച്ചത് കള്ളപ്പണത്തിനും അതുൾപ്പെടുന്ന അഴിമതിക്കുമെതിരെ മാത്രമായിരുന്നു.

മന്ത്രിമാരും ഉദ്യോഗസ്ഥരും കോഴ വാങ്ങി അഴിമതി നടത്തുന്ന പരമ്പരാഗത ശൈലിക്കുകൂടിയാണ് കടപ്പത്രങ്ങൾ മാറ്റമുണ്ടാക്കിയത്. പണമത്രയും പാർട്ടികൾക്കു ലഭിക്കുന്നു. ഇത്തരം കോഴ നേരത്തേ ഇല്ലാതിരുന്ന കാര്യമല്ല. ഇപ്പോൾ ഊർജിതമായിരിക്കുന്ന ഡൽഹി മദ്യനയക്കേസിൽ, അഴിമതിപ്പണം കിട്ടിയത് വ്യക്തികൾക്കല്ല ആം ആദ്മി പാർട്ടിക്കാണെന്ന ഇ.ഡി ആരോപണവും എന്തുകൊണ്ട് പാർട്ടിയെ കക്ഷിയാക്കിയില്ലെന്ന സുപ്രീം കോടതിയുടെ ചോദ്യവും ഓർക്കാം.

ADVERTISEMENT

വൻതുകകളുടെ കടപ്പത്രം വാങ്ങി പാർട്ടികൾക്കു നൽകിയ കമ്പനികളിൽ പലതും, വ്യക്തികളിൽ പലരും ഇ.ഡി, ആദായനികുതി വകുപ്പ്, സിബിഐ തുടങ്ങിയവയുടെ അന്വേഷണരേഖകളിൽ പേരുള്ളവരാണ്, നിർമാണക്കരാർ ലഭിക്കാനോ ലഭിച്ചതിനോ സംഭാവന നൽകിയെന്നു സംശയിക്കപ്പെടുന്നവരുമുണ്ട്.

കടപ്പത്ര സംഭാവനകളും അന്വേഷണ ഏജൻസികളുടെ നടപടികളുമായുള്ള ബന്ധവും കരാർനേട്ടങ്ങളുമൊക്കെ ഒത്തുനോക്കിയാൽ കാര്യങ്ങൾക്കു കൂടുതൽ വ്യക്തതയുണ്ടാകും. അതിന് ഇതുവരെ ഉത്സാഹിച്ചതു മാധ്യമങ്ങളാണ്. സ്വാഭാവികമായും, സർ‍ക്കാരുകൾ അതിനു മുതിരില്ല; സുപ്രീം കോടതി താൽപര്യമെടുത്താൽ കടപ്പത്ര പദ്ധതി കേസ് കുറച്ചെങ്കിലും യുക്തിസഹമായി സമാപിച്ചു എന്നു പറയാനാകും.

ADVERTISEMENT

എന്തുകൊണ്ട് അത് പൂർണതോതിലുള്ള സമാപനമാകില്ല? 2019ലെ പൊതുതിരഞ്ഞെടുപ്പുകാലത്ത് കടപ്പത്ര കേസിൽ പരിമിതമായ ഇടപെടലാണു കോടതിയിൽനിന്നുണ്ടായത്. വിഷയത്തിന്റെ വിശദമായ പരിശോധനയും നിരോധനാജ്ഞയും ഉണ്ടായത് 4 വർഷവും 10 മാസവും കഴിഞ്ഞാണ്. അപ്പോഴേക്കും ആയിരക്കണക്കിനു കോടികൾ കൈമാറപ്പെട്ടു കഴിഞ്ഞിരുന്നു. കിട്ടിയതൊക്കെ പാർട്ടികളുടെ കയ്യിലിരിക്കട്ടെയെന്നതാണ് കോടതിയുടെ ഇതുവരെയുള്ള നിലപാട്.

സംഭാവനപ്പദ്ധതിക്ക് തിരഞ്ഞെടുപ്പു കടപ്പത്രമെന്നു പേരിട്ടതിൽനിന്ന് ഊഹിച്ചെടുക്കാം: തിരഞ്ഞെടുപ്പിനാണ് പാർട്ടികൾക്ക് ഏറ്റവും കൂടുതൽ പണച്ചെലവുള്ളത്. സംസ്ഥാനങ്ങളിലെ ലോക്സഭാ മണ്ഡലങ്ങളിൽ 95 ലക്ഷം രൂപയും നിയമസഭാ മണ്ഡലങ്ങളിൽ 40 ലക്ഷവുമാണ് തിരഞ്ഞെടുപ്പു കമ്മിഷൻ അനുവദിച്ചിട്ടുള്ള പരിധി. അതിന്റെ എത്ര മടങ്ങു കൂടുതലാണ് യഥാർഥത്തിൽ ചെലവാകുന്നതെന്ന് പാർട്ടികൾക്കും സ്ഥാനാർഥികൾക്കുമൊക്കെയാണ് അറിയാവുന്നത്. 2019ൽ എല്ലാ പാർട്ടികൾക്കുമായി 50,000 കോടി ചെലവായെന്നും അതിൽ പകുതിയും ബിജെപിക്കെന്നുമാണ് സെന്റർ‍ ഫോർ മീഡിയ സ്റ്റഡീസ് പഠിച്ചു പറഞ്ഞത്.

തിരഞ്ഞെടുപ്പുചെലവിനായി സർക്കാർതന്നെ പാർട്ടികൾക്കു പണം നൽകുകയെന്ന ആശയം ഇന്ദ്രജിത് ഗുപ്ത അധ്യക്ഷനായ സമിതി 1998ൽ പഠിച്ചിരുന്നു. ഡോ. മൻമോഹൻ സിങ്ങും സോമനാഥ് ചാറ്റർജിയുമൊക്കെ ഉൾപ്പെട്ട ഈ സമിതി പറഞ്ഞു: കോർപറേറ്റുകൾ പാർ‍ട്ടികൾക്കു നൽകുന്ന പണത്തിന് ഏറെയും നിക്ഷേപത്തിന്റെ സ്വഭാവമാണുള്ളത്, അവരതിൽനിന്നു നല്ല വരുമാനം പ്രതീക്ഷിക്കുന്നു, ഇതു രാഷ്ട്രീയമായ അഴിമതിയാണ്, എത്രയും വേഗം അവസാനിപ്പിച്ചാൽ രാജ്യത്തിന്റെ ആരോഗ്യത്തിന് അത്രയും നല്ലത്.

എങ്കിലും കോർപറേറ്റ് പണം പാർട്ടികൾക്കു ലഭിക്കുന്നതിനെ പൂർണമായി തടയുന്നത് യാഥാർഥ്യങ്ങൾക്കു നേരെ കണ്ണടയ്ക്കുന്ന നടപടിയാകുമെന്ന് അവർ ഏറ്റുപറഞ്ഞു. സാമൂഹിക സേവനത്തിനും മറ്റും കമ്പനികൾ പണം നൽകുന്നെങ്കിൽ എന്തുകൊണ്ട് രാഷ്ട്രീയപ്രവർത്തനത്തിനും നൽകിക്കൂടാ എന്ന വാദത്തിൽ കഴമ്പുണ്ടെന്ന് അവർക്കു തോന്നി. അവിടെ അവരുദ്ദേശിച്ചത് നേരുള്ള സംഭാവനയുടെ കാര്യമാണ്.

ചിത്രീകരണം∙ മനോരമ

തിരഞ്ഞെടുപ്പുചെലവുകൾ കുറയ്ക്കാൻ ശ്രമം വേണമെന്നും കമ്പനികൾ സംഭാവന നൽകുന്നതിന് കുറ്റമറ്റ മാർഗങ്ങൾ വേണമെന്നും അവർ നിർദേശിച്ചു. 25 വർഷം കഴിഞ്ഞ് നമ്മൾ എത്തിനിന്നത് അൾട്രാ വയലറ്റ് വെളിച്ചത്തിൽ മാത്രം കാണാവുന്ന - അതും സുപ്രീം കോടതി ഇടപെട്ടതുകൊണ്ടതു മാത്രം – ഇടപാടുകളിലാണ്.കടപ്പത്ര പദ്ധതി കളങ്കിതമായി അസ്തമിക്കുമ്പോൾ പഴയ ചോദ്യം വീണ്ടുമുദിക്കുന്നു: എങ്ങനെയാണ് പാർട്ടികൾ ശരിയായ മാർഗങ്ങളിലൂടെ ചെലവുകാശുണ്ടാക്കുക? അതിന് ഉത്തരം കണ്ടെത്തേണ്ട ബാധ്യത പാർട്ടികൾക്കുതന്നെയാണ്. 

തിരഞ്ഞെടുപ്പു ചെലവുകൾ കുറയ്ക്കാൻ എല്ലാ പാർട്ടികളും മനസ്സുവയ്ക്കുക, തികച്ചും സത്യസന്ധമായ രീതിയിൽ മാത്രമേ പ്രവർത്തിക്കുകയുള്ളൂവെന്ന് എല്ലാ കമ്പനികളും തീരുമാനിക്കുക, ഭരണപ്പാർട്ടിക്കു പണം നൽകിയാലേ കാര്യം നടക്കൂ, അറസ്റ്റ് ഒഴിവാകൂ എന്ന സാഹചര്യം അവസാനിക്കുക തുടങ്ങി എത്രയോ രാമരാജ്യ സ്വപ്നങ്ങളാണ് നയാപൈസ ചെലവില്ലാതെ അതുവരെ നമുക്കു കാണാനാകുന്നത്.

English Summary:

Unraveling the Electoral Bond Controversy: Political Corruption Exposed