ഭൂമിശാസ്ത്രപരമായ അസ്തിത്വം എന്നതിലുപരി ‘ഇന്ത്യ ഒരു ആശയം’ ആണെന്ന് ആദ്യമായി വിശേഷിപ്പിച്ചത് രബീന്ദ്രനാഥ് ടഗോർ ആയിരുന്നു. 1921ൽ ആത്മസുഹൃത്ത് സി.എഫ്.ആൻഡ്രൂസിന് അയച്ച നീണ്ട കത്തിൽ, ജാതി-മത-ദേശ അതിർത്തികളെ ഭേദിക്കുന്ന വിശാലവും മാനവികവും സാർവലൗകികവുമായ രാഷ്ട്രഭാവനയായാണ് ടഗോർ ഇന്ത്യയെന്ന ആശയത്തെ

ഭൂമിശാസ്ത്രപരമായ അസ്തിത്വം എന്നതിലുപരി ‘ഇന്ത്യ ഒരു ആശയം’ ആണെന്ന് ആദ്യമായി വിശേഷിപ്പിച്ചത് രബീന്ദ്രനാഥ് ടഗോർ ആയിരുന്നു. 1921ൽ ആത്മസുഹൃത്ത് സി.എഫ്.ആൻഡ്രൂസിന് അയച്ച നീണ്ട കത്തിൽ, ജാതി-മത-ദേശ അതിർത്തികളെ ഭേദിക്കുന്ന വിശാലവും മാനവികവും സാർവലൗകികവുമായ രാഷ്ട്രഭാവനയായാണ് ടഗോർ ഇന്ത്യയെന്ന ആശയത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭൂമിശാസ്ത്രപരമായ അസ്തിത്വം എന്നതിലുപരി ‘ഇന്ത്യ ഒരു ആശയം’ ആണെന്ന് ആദ്യമായി വിശേഷിപ്പിച്ചത് രബീന്ദ്രനാഥ് ടഗോർ ആയിരുന്നു. 1921ൽ ആത്മസുഹൃത്ത് സി.എഫ്.ആൻഡ്രൂസിന് അയച്ച നീണ്ട കത്തിൽ, ജാതി-മത-ദേശ അതിർത്തികളെ ഭേദിക്കുന്ന വിശാലവും മാനവികവും സാർവലൗകികവുമായ രാഷ്ട്രഭാവനയായാണ് ടഗോർ ഇന്ത്യയെന്ന ആശയത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭൂമിശാസ്ത്രപരമായ അസ്തിത്വം എന്നതിലുപരി ‘ഇന്ത്യ ഒരു ആശയം’ ആണെന്ന് ആദ്യമായി വിശേഷിപ്പിച്ചത് രബീന്ദ്രനാഥ് ടഗോർ ആയിരുന്നു. 1921ൽ ആത്മസുഹൃത്ത് സി.എഫ്.ആൻഡ്രൂസിന് അയച്ച നീണ്ട കത്തിൽ, ജാതി-മത-ദേശ അതിർത്തികളെ ഭേദിക്കുന്ന വിശാലവും മാനവികവും സാർവലൗകികവുമായ രാഷ്ട്രഭാവനയായാണ് ടഗോർ ഇന്ത്യയെന്ന ആശയത്തെ നിർവചിക്കുന്നത്. മനുഷ്യരെ പരസ്പരം ഭിന്നിപ്പിക്കുകയും അപരവൽക്കരിക്കുകയും ചെയ്യുന്നതിലൂടെ സമൂഹത്തിൽ സംഘർഷങ്ങളും കലാപങ്ങളും സൃഷ്ടിക്കുന്ന എല്ലാ തീവ്രബോധങ്ങളുടെയും നേർവിപരീതമായ ആശയം. ‘ഇന്ത്യയെന്ന ആശയം’ വിജയിക്കുമ്പോൾ മാത്രമാണ് ഇന്ത്യയെന്ന രാജ്യം ജയിക്കുന്നതെന്ന് അഭിപ്രായപ്പെട്ട ടഗോർ, സഹിഷ്ണുതയുടെയും സമന്വയത്തിന്റെയും വിഭിന്ന മാനങ്ങൾ മനോഹരമായി ഇഴുകിച്ചേർന്നുനിൽക്കുന്ന ബഹുസ്വരനാഗരികതയായാണ് ഇന്ത്യയെ കണ്ടത്. അതുകൊണ്ടാണ്, ‘മാനവികതയുടെ മഹാസമുദ്രം’ എന്ന് അദ്ദേഹം ഇന്ത്യയെ വിളിച്ചത്.

മതനിരപേക്ഷവും സമത്വാധിഷ്ഠിതവുമായ ഈ ദേശഭാവനയായിരുന്നു 1920‌കൾ മുതലുള്ള ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ പൊതുസ്വഭാവം. വർഗീയകക്ഷികൾ ഒഴികെ, ദേശീയ സ്വാതന്ത്ര്യസമരത്തിൽ സജീവമായിരുന്ന എല്ലാ വ്യത്യസ്തധാരകളും ഇന്ത്യയെന്ന ഈ ആശയത്തെ പിൻപറ്റി. ബ്രിട്ടിഷുകാരുടെ സംഭാവനകളായ ആധുനികവിദ്യാഭ്യാസവും റെയിൽവേയും പോസ്റ്റും ടെലഗ്രാഫും സിവിൽ സർവീസും പത്രങ്ങളുമൊക്കെ ഇന്ത്യയെന്ന ആശയത്തിന്റെ പിറവിയിൽ സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. എങ്കിലും, അതിന്റെ ഉള്ളടക്കം പൂർണമായും സാമ്രാജ്യത്വവിരുദ്ധമായിരുന്നു.

(Twitter/@sachin_rt)
ADVERTISEMENT

അമൂർത്തവും ദാർശനികവുമായ ഇന്ത്യയെന്ന ആശയത്തിന് മൂർത്തവും ജനകീയവുമായ രൂപവും ഭാവവും ഉണ്ടാകുന്നത് മഹാത്മാഗാന്ധി ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ നായകസ്ഥാനത്തേക്കു കടന്നുവന്നതോടെയാണ്. മതാത്മകവും സങ്കുചിതവുമായ രാഷ്ട്രഭാവനയെ ഗാന്ധിജി സർവാശ്ലേഷിയായ ഒരു മഹാപ്രസ്ഥാനത്തിലൂടെ നേരിട്ടു. അപരത്വത്തിന്റെയും വർഗീയതയുടെയും നിരാസമായിരുന്നു ഗാന്ധിജി നേതൃത്വം കൊടുത്ത ദേശീയപ്രസ്ഥാനത്തിന്റെ കാതൽ.

‘ഇന്ത്യയെന്ന ആശയ’ത്തെ സ്വാംശീകരിക്കുന്നതിലൂടെ മാത്രമേ ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളുടെ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ അധിനിവേശശ്രമങ്ങളെ എതിർത്തു തോൽപിക്കാൻ കഴിയുകയുള്ളൂവെന്ന് ഉറച്ചു വിശ്വസിച്ച മറ്റൊരാൾ ജവാഹർലാൽ നെഹ്‌റുവായിരുന്നു. അദ്ദേഹത്തിന്റെ ‘ഇന്ത്യയെ കണ്ടെത്തൽ’ ഈ ആശയത്തിന്റെ ഏറ്റവും മനോഹരമായ ആവിഷ്കാരമാണ്. ഇന്ത്യയെന്ന ആശയത്തെ നെഹ്‌റു നിർവചിച്ചത് പുരാതനമായ ഒരു പുനർലിഖിതമായാണ്. നേരത്തേ എഴുതിയ ആശയങ്ങൾ മായ്ക്കാതെതന്നെ അതിന്മേൽ വീണ്ടും വീണ്ടും എഴുതാൻ കഴിയുന്ന പുരാതനമായ താളിയോല. പുരാതന ഹൈന്ദവ സംസ്കാരവും മിത്തുകളും ബുദ്ധ-ജൈന സംസ്കാരങ്ങളും ഇസ്‌ലാമും സൂഫിസവും ഭക്തിപ്രസ്ഥാനവും ക്രൈസ്തവതയും കോളനിവാഴ്ചയും ആധുനിക നവോത്ഥാനമൂല്യങ്ങളും സാർവലൗകികതയും ഒരുമിച്ചുചേരുന്ന ഒരു പുനർലിഖിതം.

ADVERTISEMENT

‘ഇന്ത്യയെന്ന ആശയ’ത്തിന്റെ നെടുംതൂണുകൾ എല്ലായ്പ്പോഴും മതനിരപേക്ഷതയും ജനാധിപത്യവും അഹിംസയും അവസരസമത്വവും നീതിയും സാഹോദര്യവും ആയിരുന്നു. ഭൂരിപക്ഷവംശീയദേശീയതയുടെ വക്താക്കൾ പലപ്പോഴും ‘ഇന്ത്യയെന്ന ആശയ’ത്തെ വിമർശിക്കാറുള്ളത്, ആ സങ്കൽപം ഭാരതീയമല്ലെന്നും, മറിച്ച് പടിഞ്ഞാറിന്റെ വികൃതമായ അനുകരണമെന്നുമാണ്. പക്ഷേ, വാസ്തവത്തിൽ അവർ മുന്നോട്ടുവയ്ക്കുന്ന ‘സാംസ്കാരികദേശീയത’ എന്ന ഏകമത/ഏകസംസ്കാര/ഏകഭാഷാ ദേശഭാവനയാണു പാശ്ചാത്യദേശീയതയെ അതേപടി അനുകരിക്കുന്നത്. ജർമനിയിലും ഇറ്റലിയിലും ഹിംസാത്മകമായ ദേശീയത ഉയർന്നുവന്നത് ഏകവംശത്തിന്റെയും ഏകഭാഷയുടെയും മാഹാത്മ്യവും ശുദ്ധിയും ആഘോഷിച്ചുകൊണ്ടായിരുന്നു. ഫ്രാൻസ് ഏകീകരിക്കപ്പെട്ടത് ഭാഷയുടെ പേരിലാണെങ്കിൽ, ബ്രിട്ടനെ ഒരു രാഷ്ട്രമാക്കി നിലനിർത്തിയത് പ്രൊട്ടസ്റ്റന്റ് ചർച്ച് ആയിരുന്നു.

നേരെമറിച്ച്, ഇന്ത്യ എല്ലായ്പ്പോഴും വൈവിധ്യങ്ങളെയാണ് ആഘോഷിച്ചത്. അധിനിവേശത്തിലും പൗരുഷദേശീയതയിലും അപരത്വത്തിലും വിശ്വസിച്ചിരുന്ന യൂറോപ്യൻ രാജ്യങ്ങൾ കോളനിവാഴ്ചയെയും മഹായുദ്ധങ്ങളെയും വംശഹത്യകളെയും ന്യായീകരിച്ചിരുന്ന കാലത്താണ്, ഇന്ത്യൻ ദേശീയപ്രസ്ഥാനം ബഹുസ്വരവും അഹിംസാത്മകവും സാർവലൗകികവുമായ ദേശഭാവനയുടെ വാതിലുകൾ തുറന്നിട്ടത്. ലോകമെമ്പാടുമുള്ള സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനങ്ങളെ ഗാന്ധിജിയും ഇന്ത്യൻസ്വാതന്ത്ര്യസമരവും ഉപാധികളില്ലാതെ പിന്തുണച്ചിരുന്നുവെന്നും ഓർക്കുക.

ഇന്ത്യയെന്ന ആശയത്തിന്റെ ഹൃദയത്തിലേറ്റ ഏറ്റവും വലിയ മുറിവായിരുന്നു വിഭജനവും വർഗീയലഹളകളും. ആ മുറിവുണക്കാൻ കൂടി വേണ്ടിയാണ്, ഈ ആശയത്തെ അടിത്തറയാക്കിയുള്ള ഭരണഘടന നമ്മുടെ പൂർവികർ എഴുതിയുണ്ടാക്കിയത്. അപഭ്രംശങ്ങളും വെല്ലുവിളികളും ഏറെയുണ്ടായെങ്കിലും കഴിഞ്ഞ ആറര ദശകങ്ങളിലും ഇന്ത്യയെന്ന ആശയം നമ്മുടെ സാമൂഹിക–രാഷ്ട്രീയ–സാംസ്കാരിക മണ്ഡലങ്ങളിൽ സജീവമായി നിലനിന്നിരുന്നു. ഇന്ത്യ ലോകത്തിലെ ഏറ്റവും സചേതനമായ ജനാധിപത്യ രാഷ്ട്രമായി ഇന്നും നിലനിൽക്കുന്നതിനു പിന്നിൽ ഈ ആശയത്തെ പിന്തുടർന്ന അനേകം മനുഷ്യരുടെയും പ്രസ്ഥാനങ്ങളുടെയും വിയർപ്പും ചോരയുമുണ്ട്. അതോടൊപ്പം, ബഹുസ്വര ജനാധിപത്യവും പൗരാവകാശങ്ങളും സ്വതന്ത്ര തിരഞ്ഞെടുപ്പുകളും നിലനിർത്തുന്നതിൽ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയപാർട്ടികൾ കാണിച്ച നിതാന്ത ജാഗ്രതയുമുണ്ട്. 

ADVERTISEMENT

അതുകൊണ്ടാണ് ഇറ്റലിയിൽ റോമൻ കത്തോലിക്കാ വിഭാഗത്തിൽ ജനിച്ച സോണിയ ഗാന്ധി ആധ്യക്ഷം വഹിക്കുന്ന പാർട്ടി, സിഖുകാരനായ ഡോ. മൻമോഹൻ സിങ്ങിനെ പ്രധാനമന്ത്രിസ്ഥാനത്തേക്കു നിർദേശിക്കുന്നതും ഇസ്‌ലാംമതവിശ്വാസിയായ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുൽ കലാം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നതും 80 ശതമാനത്തോളം ഹിന്ദുക്കളുള്ള ഒരു രാജ്യത്തു സർവസാധാരണമായി അംഗീകരിക്കപ്പെട്ടത്. ‘ഇന്ത്യയെന്ന ആശയം’ എന്ന പ്രസിദ്ധമായ പുസ്തകത്തിന്റെ ആമുഖത്തിൽ സുനിൽ ഖിൽനാനി ഇന്ത്യൻ ദേശീയതയെ വിശേഷിപ്പിച്ചിരിക്കുന്നത് മുകളിലും താഴെയും അനേകം മടക്കുകളുള്ള അതിമനോഹരമായ ദോത്തി ആയിട്ടാണ്. ആ ദോത്തിയുടെ ഞൊറികളിലും മടക്കുകളിലും ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും പാഴ്സിയും ബൗദ്ധരും ജൈനരും ഗോത്രവംശജരുമുണ്ട്. 

വിശ്വാസികളും അവിശ്വാസികളുമുണ്ട്. വിവിധ ഭാഷകളും വാമൊഴികളും സംസ്കാരങ്ങളുമുണ്ട്. സമരങ്ങളും പ്രക്ഷോഭങ്ങളും നിയമനിർമാണങ്ങളും ഇന്നും തലയുയർത്തി നിൽക്കുന്ന മികവുറ്റ സ്ഥാപനങ്ങളുമുണ്ട്. ഒട്ടേറെ മനുഷ്യരുടെ ചോരയും ആത്മബലിയുമുണ്ട്. ഇന്ത്യയെന്ന ആശയത്തിന്റെ ‘ദോത്തി’യെ വികൃതമാക്കുന്നത് അപരവിദ്വേഷത്തിന്റെയും വെറുപ്പിന്റെയും വംശീയതയുടെയും ‘കറ’കളാണ്. ഇത്തരം ‘കറ’കളിലൂടെ ഈ ആശയത്തെ ഏതുവിധേനയും നശിപ്പിക്കാനുള്ള സംഘടിതമായ ശ്രമങ്ങൾക്കാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി നമ്മൾ സാക്ഷ്യം വഹിക്കുന്നത്. അതുകൊണ്ടുതന്നെ, ആ ദോത്തിയിലെ വൈവിധ്യമാർന്ന മടക്കുകളുടെയും ഞൊറികളുടെയും ചുളിവുകളുടെയും അപൂർവശോഭ നിലനിർത്തേണ്ടത് ഇന്ത്യൻ ജനാധിപത്യത്തിന്റെ അതിജീവനത്തിന് അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവാണ് ഈ തിരഞ്ഞെടുപ്പുകാലത്ത് നമുക്ക് ഉണ്ടാകേണ്ടത്.

English Summary:

Unraveling Rabindranath Tagore's 'Idea of India': Beyond Geographical Boundaries