അയൽ രാജ്യങ്ങൾക്ക് മുൻഗണന നൽകുക എന്നത് ഇന്ത്യയുടെ വിദേശ നയത്തിന്റെ കേന്ദ്ര തത്വമാണ്. ഏഷ്യയിലും രാജ്യാന്തര തലത്തിലും ഇന്ത്യയുടെ സ്വാധീനം വിപുലീകരിക്കുന്നതിന് ഉപഭൂഖണ്ഡത്തിലെ തൊട്ടടുത്ത പ്രദേശങ്ങൾ ഫലപ്രദമായി, തന്ത്രപരമായി കൈകാര്യം ചെയ്യുന്നത് ഇന്ത്യയ്ക്ക് നിർണായവും. അയൽ രാജ്യങ്ങളിലെ പതിവ് രാഷ്ട്രീയമോ സാമ്പത്തികമോ ആയ വെല്ലുവിളികൾ പലപ്പോഴും ഇന്ത്യയുടെ ശ്രദ്ധ ഉപഭൂഖണ്ഡത്തിലേക്ക് തിരിച്ചുവിടുകയും വിശാലമായ പ്രാദേശികവും രാജ്യാന്തരവുമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനുള്ള ശേഷി പരിമിതപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ പാക്കിസ്ഥാനെ കൂടാതെ ഭൂട്ടാനുമായും നേപ്പാളുമായും മ്യാൻമറുമായുമുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധങ്ങളിൽ ചെറുതല്ലാത്ത വിള്ളലുകൾ ഉണ്ടായിട്ടുണ്ട്. ഇന്ത്യയുമായി അകലുംതോറും അവിടങ്ങളിൽ ചൈനീസ് വ്യാളി പിടിമുറുക്കുന്നു. അതിനൊപ്പം അരുണാചൽ പ്രദേശിലും ചൈന പ്രകോപനം ശക്തമാക്കിയിട്ടുമുണ്ട്. അയൽ രാജ്യങ്ങൾക്കിടയിൽ രാജ്യാന്തരവും ആഭ്യന്തരവുമായ രാഷ്ട്രീയ, സാമ്പത്തിക ഭൂപ്രകൃതികളിലെ സമീപകാല മാറ്റങ്ങളോടെ, ഇന്ത്യയ്ക്ക് അയൽപക്ക പ്രഥമ നയം (Neighbourhood First Policy ) ഉത്തേജിപ്പിക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്. കൃത്യമായ നീക്കത്തിലൂടെ അയൽക്കാരെ കൂടെ നിർത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞാൻ ചൈനയ്ക്ക് വൻ തിരിച്ചടി നൽകാനും സാധിക്കും. ഈ മേഖലയിലെ ചൈനയുടെ കുതന്ത്രത്തെ ചെറുക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെങ്കിൽ ബംഗ്ലദേശുമായി ബന്ധം നിലനിർത്തുന്നത് പോലെ സൗഹൃദം മറ്റ് അയൽ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്. ഇപ്പോൾ ബംഗ്ലദേശ് മാത്രമാണ് ഇന്ത്യയോട് ഏറെ അടുപ്പം കാണിക്കുന്ന അയൽക്കാർ. ശേഷിക്കുന്നവരെയും ഇന്ത്യയ്‌ക്കൊപ്പം ചേര്‍ത്തുപിടിച്ച് ചൈനയെ നിലയ്ക്കുനിർത്താൻ കഴിയണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അയൽ രാജ്യങ്ങൾക്ക് മുൻഗണന നൽകുക എന്നത് ഇന്ത്യയുടെ വിദേശ നയത്തിന്റെ കേന്ദ്ര തത്വമാണ്. ഏഷ്യയിലും രാജ്യാന്തര തലത്തിലും ഇന്ത്യയുടെ സ്വാധീനം വിപുലീകരിക്കുന്നതിന് ഉപഭൂഖണ്ഡത്തിലെ തൊട്ടടുത്ത പ്രദേശങ്ങൾ ഫലപ്രദമായി, തന്ത്രപരമായി കൈകാര്യം ചെയ്യുന്നത് ഇന്ത്യയ്ക്ക് നിർണായവും. അയൽ രാജ്യങ്ങളിലെ പതിവ് രാഷ്ട്രീയമോ സാമ്പത്തികമോ ആയ വെല്ലുവിളികൾ പലപ്പോഴും ഇന്ത്യയുടെ ശ്രദ്ധ ഉപഭൂഖണ്ഡത്തിലേക്ക് തിരിച്ചുവിടുകയും വിശാലമായ പ്രാദേശികവും രാജ്യാന്തരവുമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനുള്ള ശേഷി പരിമിതപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ പാക്കിസ്ഥാനെ കൂടാതെ ഭൂട്ടാനുമായും നേപ്പാളുമായും മ്യാൻമറുമായുമുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധങ്ങളിൽ ചെറുതല്ലാത്ത വിള്ളലുകൾ ഉണ്ടായിട്ടുണ്ട്. ഇന്ത്യയുമായി അകലുംതോറും അവിടങ്ങളിൽ ചൈനീസ് വ്യാളി പിടിമുറുക്കുന്നു. അതിനൊപ്പം അരുണാചൽ പ്രദേശിലും ചൈന പ്രകോപനം ശക്തമാക്കിയിട്ടുമുണ്ട്.

അയൽ രാജ്യങ്ങൾക്കിടയിൽ രാജ്യാന്തരവും ആഭ്യന്തരവുമായ രാഷ്ട്രീയ, സാമ്പത്തിക ഭൂപ്രകൃതികളിലെ സമീപകാല മാറ്റങ്ങളോടെ, ഇന്ത്യയ്ക്ക് അയൽപക്ക പ്രഥമ നയം (Neighbourhood First Policy ) ഉത്തേജിപ്പിക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്. കൃത്യമായ നീക്കത്തിലൂടെ അയൽക്കാരെ കൂടെ നിർത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞാൻ ചൈനയ്ക്ക് വൻ തിരിച്ചടി നൽകാനും സാധിക്കും. ഈ മേഖലയിലെ ചൈനയുടെ കുതന്ത്രത്തെ ചെറുക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെങ്കിൽ ബംഗ്ലദേശുമായി ബന്ധം നിലനിർത്തുന്നത് പോലെ സൗഹൃദം മറ്റ് അയൽ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്. ഇപ്പോൾ ബംഗ്ലദേശ് മാത്രമാണ് ഇന്ത്യയോട് ഏറെ അടുപ്പം കാണിക്കുന്ന അയൽക്കാർ. ശേഷിക്കുന്നവരെയും ഇന്ത്യയ്‌ക്കൊപ്പം ചേര്‍ത്തുപിടിച്ച് ചൈനയെ നിലയ്ക്കുനിർത്താൻ കഴിയണം.

2021 ജനുവരി 22ന് യാങ്കൂൺ രാജ്യാന്തര വിമാനത്താവളത്തിൽ, ഇന്ത്യയിൽ നിന്ന് മ്യാൻമറിലേക്ക് എത്തിച്ച കോവിഡ്-19 വാക്‌സീൻ ബോക്സുകൾ ഇറക്കുന്നു. (Photo by AFP)
ADVERTISEMENT

എന്നാൽ അയൽപക്ക രാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം ശക്തമായിത്തന്നെയാണോ തുടരുന്നതെന്ന് എന്ന ചോദ്യം ബാക്കിയാണ്. നേപ്പാൾ, മ്യാൻമർ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളുമായി പ്രത്യേകിച്ച്. ഈ ബന്ധത്തിൽ വിള്ളലുകളുണ്ടാകുന്നതിന് കാത്തിരിക്കുകയാണ് ചൈന. എങ്ങനെയാണ് ഈ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നിലവിലെ ബന്ധം? ഇതിൽ ആശങ്കപ്പെടേണ്ടതായി എന്തെങ്കിലുമുണ്ടോ?

∙ വടക്കൻ അതിർത്തിയിലും മുറുമുറുപ്പ്, മുതലെടുത്ത് ചൈന

ദക്ഷിണേഷ്യയിലെ ഹിമാലയൻ രാജ്യങ്ങളായ ഭൂട്ടാൻ, നേപ്പാൾ എന്നിവയുമായുള്ള ബന്ധത്തിൽ സവിശേഷ താൽപര്യം കാണിച്ചിരുന്ന ഇന്ത്യയ്ക്ക് തിരിച്ചടികളുണ്ടായ കാലഘട്ടം കൂടിയാണിത്. പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം തന്റെ ആദ്യ വിദേശസന്ദർശനത്തിന് ഭൂട്ടാനാണ് മോദി തിരഞ്ഞെടുത്തത്. അതിനുശേഷം മാലദ്വീപ് ഒഴികെയുള്ള എല്ലാ അയൽരാജ്യങ്ങളും അദ്ദേഹം സന്ദർശിച്ചു. മാലദ്വീപിലെ ആഭ്യന്തര രാഷ്ട്രീയ സംഭവവികാസങ്ങൾ കാരണം അവിടേക്കുള്ള സന്ദർശനം റദ്ദാക്കി. അയൽക്കാരുമായുള്ള സഹകരണം പതിയെ പുനരുജ്ജീവിപ്പിച്ചു തുടങ്ങിയെങ്കിലും ഒന്നൊന്നായി കലഹിക്കാനും ഉൾവലിയാനും തുടങ്ങി.

2024 ജനുവരി 4ന് കാഠ്മണ്ഡുവിൽ നടന്ന നേപ്പാൾ-ഇന്ത്യ സംയുക്ത കമ്മിഷൻ യോഗത്തിനു ശേഷം ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കർ നേപ്പാളി വിദേശകാര്യമന്ത്രി എൻ.പി.സൗദിനൊപ്പം വരുന്നു. ((Photo by PRABIN RANABHAT / AFP)

നേപ്പാളുമായുള്ള അതിർത്തിയുടെ ചില പ്രദേശങ്ങൾ (കാലാപാനി, സുസ്ത) ഇനിയും നിർണയിക്കാനുണ്ട്. ഇവയിൽ കാലാപാനി ഇന്ത്യയ്ക്ക് തന്ത്രപരമായി പ്രധാന്യമുള്ളതാണ്. ഇന്ത്യ, നേപ്പാൾ, ചൈന എന്നിവ തമ്മിലുള്ള സംഗമഭൂപ്രദേശമാണ് ഇത്. ചൈനയുമായുള്ള സംഗമഭൂപ്രദേശത്തിന്റെ സ്ഥാനം ഇനിയും നിശ്ചയിച്ചിട്ടില്ലാത്തതിനാൽ ഭൂട്ടാനുമായുള്ള ഇന്ത്യയുടെ അതിർത്തിയുടെ കിഴക്കൻ, പടിഞ്ഞാറൻ മേഖലകൾ അംഗീകരിക്കപ്പെട്ടിട്ടില്ല. അതിർത്തി നിർണയം പൂർത്തിയാകാത്തതിനാൽ നേപ്പാളുമായോ ഭൂട്ടാനുമായോ എപ്പോൾ വേണമെങ്കിലും പ്രശ്നങ്ങൾ പൊട്ടിപുറപ്പെടാം. പ്രത്യേകിച്ച് ഈ രാജ്യങ്ങളുമായി ചൈന തന്ത്രപരമായ ചില നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ. 

ടിബറ്റിലെ ചൈനീസ് അധിനിവേശത്തിനെതിരായ 65-ാമത് ടിബറ്റൻ ദേശീയ പ്രക്ഷോഭ ദിനത്തിൽ 2024 മാർച്ച് 10ന് ധർമ്മശാലയ്ക്കടുത്തുള്ള മക്ലിയോഡ് ഗഞ്ചിൽ നടന്ന സമാധാന റാലി. (Photo by Sanjay BAID / AFP)
ADVERTISEMENT

2017ൽ ഇന്ത്യ-ഭൂട്ടാൻ-ചൈന അതിർത്തിയിലെ ചൈനയുടെ നിർമാണപ്രവർത്തനങ്ങളും അതിനെത്തുടർന്ന് ഇന്ത്യ നടത്തിയ സൈനികവിന്യാസവും പ്രശ്നങ്ങൾ വഷളാക്കി. നിസ്സാരമായി കൈകാര്യം ചെയ്യേണ്ടിയിരുന്ന ഒരു വിഷയത്തെ ഇരുരാജ്യങ്ങളും കൈവിട്ടു പോകാവുന്ന തരത്തിലേക്ക് വാദ-പ്രതിവാദങ്ങൾകൊണ്ട് കലുഷിതമാക്കുകയായിരുന്നു.

ചൈനയുടെ തന്ത്രപരമായ പങ്കാളിയായ പാക്കിസ്ഥാൻ ‘ശ്രേണി-പാത’ (Belt and Road Initiative) പദ്ധതി പ്രകാരമുള്ള സാമ്പത്തിക ഇടനാഴി നിർമാണത്തിലെ നിർണായക കണ്ണിയാണ്. പാക്കിസ്ഥാനെപ്പോലെ നേപ്പാളിനെയും ഭൂട്ടാനെയും ഇന്ത്യയെയും ചൈന ലക്ഷ്യംവച്ചിരുന്നു. എന്നാൽ സുരക്ഷാപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യ ഇതിൽനിന്ന് മാറിനിൽക്കാൻ തീരുമാനിച്ചത് ചൈനയെ തീർച്ചയായും പ്രകോപിപ്പിച്ചിട്ടുണ്ട്.

നേപ്പാളിൽ നടന്ന ചടങ്ങിൽ വൺ ബെൽറ്റ് വൺ റോഡ് സംരംഭത്തിൽ ഒപ്പുവയ്ക്കുന്ന നേപ്പാളിലെ ചൈനീസ് പ്രതിനിധി യു ഹോംങ്ങും നേപ്പാൾ വിദേശകാര്യ സെക്രട്ടറി ശങ്കർ ദാസ് ബൈരാഗിയും (File Photo by Prakash MATHEMA / AFP)

∙ വഴിമാറാനൊരുങ്ങി ഭൂട്ടാൻ

എക്കാലവും ഇന്ത്യയുടെ സൗഹൃദരാജ്യമായിരുന്ന ഭൂട്ടാൻ കാലാന്തരത്തിൽ മാറി സഞ്ചരിക്കാൻ തുടങ്ങി. 2007ൽ പുതുക്കിയ ഇന്ത്യ-ഭൂട്ടാൻ ഉടമ്പടിയിൽ തന്ത്രപ്രധാനമായ രണ്ടാം വകുപ്പ് (1949ലേതു പോലെ) നിലനിർത്താൻ ഭൂട്ടാൻ ആഗ്രഹിച്ചില്ല. മാത്രമല്ല, സ്വതന്ത്രപരമാധികാര രാഷ്ട്രമെന്നനിലയിൽ കൂടുതൽ രാഷ്ട്രീയ-സാമ്പത്തിക ഇടപാടുകൾ മറ്റു രാഷ്ട്രങ്ങളുമായി നടത്താൻ അവകാശമുണ്ടെന്ന് ഭൂട്ടാൻ ഇന്ത്യയെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇന്ത്യയുടെ ഹിമാലയൻ നയതന്ത്രത്തിന് പുതിയ വെല്ലുവിളികൾ നേരിട്ടു തുടങ്ങുന്ന സമയം കൂടിയാണിത്. നേപ്പാളിലെ രാഷ്ട്രീയമാറ്റങ്ങൾ ഇന്ത്യയെ വല്ലാതെ അലോസരപ്പെടുത്തിതുടങ്ങിയിട്ടുണ്ട്. ഭൂട്ടാനും ചൈനയും തമ്മിൽ അടുക്കാൻ സാധ്യതകൾ ഏറിയതോടെ ഇന്ത്യയ്ക്ക് ആശങ്കകൂടി. 

ADVERTISEMENT

ദക്ഷിണേഷ്യൻ മേഖലയിൽ ചൈനയുടെ സാന്നിധ്യം കൂടിവരുന്ന സാഹചര്യത്തിൽ ടിബറ്റിന്റെ സമീപപ്രദേശങ്ങൾ കൂടിയായ ഭൂട്ടാനും നേപ്പാളും ഇന്ത്യയ്ക്ക് അനിവാര്യവും തന്ത്രപ്രധാനവുമായ രാജ്യങ്ങളാണ്. ഇതിനിടെ അതിർത്തിയിലെ തർക്കപ്രദേശവുമായി ബന്ധപ്പെട്ട് നേരിട്ട് നയതന്ത്രബന്ധം ഇല്ലാതിരുന്നിട്ടുകൂടി ചൈനയും ഭൂട്ടാനും ഒട്ടേറെത്തവണ ചർച്ച നടത്തി. ഇതെല്ലാം ഇന്ത്യയെ വല്ലാതെ ആശങ്കയിലാക്കിയിരുന്നു. പ്രത്യേകിച്ചും ഇന്ത്യ-ഭൂട്ടാൻ-ചൈന സംഗമഭൂമിയിലെ ചില പ്രദേശങ്ങൾ സംബന്ധിച്ച് ഇന്ത്യയ്ക്ക് നേരത്തേതന്നെ ആശങ്കയുണ്ടായിരുന്ന സാഹചര്യത്തിൽ. 

ഭൂട്ടാൻ വിദേശകാര്യ മന്ത്രി താണ്ടി ഡോർജിയും ചൈനീസ് വിദേശകാര്യ സഹമന്ത്രി സൺ വെയ്‌ഡോങും. (Photo Credit: Ministry of Foreign Affairs China)

‘ചിക്കൻ നെക്ക്’ എന്ന് അറിയപ്പെടുന്ന സിലിഗുരി ഇടനാഴിക്ക് അടുത്തുള്ള ഭൂട്ടാന്റെ പ്രദേശങ്ങൾ ചൈനയുടെ അധീനതയിലായാൽ അത് ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയുടെ മേലുള്ള അവരുടെ നിയന്ത്രണം പൂർണമാക്കുമെന്നാണ് ഇന്ത്യ വിശ്വസിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് പ്രധാനമായ ‘ദോക് ലാ’ ഭൂട്ടാനും ചൈനയും തമ്മിൽ തർക്കം നിലനിൽക്കുന്ന അതിർത്തിയാണ്. അവിടെ നിർമാണപ്രവർത്തനങ്ങൾ ചൈന നടത്തുന്നതിനെ ഭൂട്ടാൻ ആശങ്കയോടെ കണ്ടിരുന്നു.

ഭൂട്ടാനിലെ പാരോ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകിയ ഗാർഡ് ഓഫ് ഓണർ (Photo by PIB / AFP)

2017ൽ ദോക് ലാ മേഖലയിൽ ഇന്ത്യ-ചൈന സൈനികർ തമ്മിലുള്ള സംഘർഷം സുരക്ഷയെയും പ്രാദേശിക അഖണ്ഡതയെയും കുറിച്ച് ആശങ്ക ഉയർത്തി. എന്നാൽ അവിടെ സൈനികവിന്യാസം നടത്തി ഭൂട്ടാനുവേണ്ടി പോരാടാൻ ആരും ഇന്ത്യയെ അധികാരപ്പെടുത്തിയിരുന്നില്ല എന്നതാണ് യാഥാർഥ്യം. രണ്ട് മാസത്തിലേറെ നീണ്ട ഈ തർക്കം ഇന്ത്യയും ചൈനയും തമ്മിലുള്ള ദീർഘകാല അതിർത്തിതർക്കങ്ങളും രൂക്ഷമാക്കി.

∙ ഭരണഘടനയിലും ലിപുലേഖ് റോഡിലും തെറ്റി നേപ്പാൾ

ഇതിനിടയിലാണ് നേപ്പാളുമായുള്ള തർക്കങ്ങൾ മുറുകുന്നത്. 2015ൽ നേപ്പാൾ പുതിയ ഭരണഘടനയിലേക്കു മാറുമ്പോൾ അത് സംബന്ധിച്ചുണ്ടായ ഇന്ത്യയുടെ എതിർപ്പുകളും ആശങ്കയും നേപ്പാളിനെ അരിശം കൊള്ളിച്ചു. ഇതേത്തുടർന്ന് ഇന്ത്യ 2015 സെപ്റ്റംബറിൽ ഏർപ്പെടുത്തിയ ഉപരോധം അക്ഷരാർഥത്തിൽ നേപ്പാളിനെ മുട്ടുകുത്തിച്ചു. 

മാസങ്ങൾ നീണ്ട ഉപരോധത്തിൽ അവശ്യ ഭക്ഷ്യസാധനങ്ങൾ, മരുന്നുകൾ, പെട്രോളിയം, മണ്ണെണ്ണ തുടങ്ങിയവയ്ക്കുപോലും നേപ്പാൾ യാചിക്കേണ്ടിവന്നു. ഇന്ത്യയുടെ മേൽക്കോയ്മ അംഗീകരിക്കേണ്ടിവന്ന നേപ്പാളിന്‌ ഒരു കാര്യം മനസ്സിലായി. ഭൗമരാഷ്ട്രീയത്തിന്റെ പരിമിതികളിൽ ചെറുരാഷ്ട്രങ്ങൾ എക്കാലവും വലിയ അയൽരാജ്യങ്ങൾക്ക് അടിമപ്പെടേണ്ടിവരും. ഇതിനെ മറികടക്കാൻ പിന്നീട് വന്ന നേപ്പാളിഭരണകൂടങ്ങൾ ചൈനയെ ഒരു ബദൽശക്തിയായി കാണാൻ തുടങ്ങി.

ഇതിനിടെയാണ് ഇന്ത്യയും നേപ്പാളും ചൈനയും തമ്മിലുള്ള തർക്കപ്രദേശമായ ലിപുലേഖ് പാസുമായി ഇന്ത്യൻ സംസ്ഥാനമായ ഉത്തരാഖണ്ഡിനെ ബന്ധിപ്പിക്കുന്ന പുതിയ റോഡിന്റെ ഉദ്ഘാടനം നടന്നത്. തുടർന്ന് 2020 മേയിൽ ഇന്ത്യയും നേപ്പാളും തമ്മിൽ സംഘർഷം രൂക്ഷമായി. അതിർത്തിയിലെ സംഘർഷത്തിനും ഉഭയകക്ഷി ബന്ധം വഷളാകുന്നതിനും വഴിയൊരുക്കിയ റോഡ് നിർമാണത്തെ നേപ്പാൾ എതിർത്തിരുന്നു. നേപ്പാളും ഭൂട്ടാനുമായി ഇന്ത്യയ്ക്ക് തുറന്ന അതിർത്തിയുള്ളത് ജനങ്ങളുടെ സ്വതന്ത്രമായ സഞ്ചാരത്തിന് സൗകര്യമൊരുക്കുന്നുണ്ട്. എന്നാൽ, ഇത് സാമൂഹ്യവിരുദ്ധരും ഭീകരരും മുതലെടുക്കുന്നുവെന്ന് ഇന്ത്യ ആരോപിക്കുന്നു. അയൽരാജ്യങ്ങളുടെ പ്രദേശങ്ങൾ ഇന്ത്യാവിരുദ്ധ ശക്തികൾക്ക് സുരക്ഷിത താവളമായി മാറുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി.

2016 സെപ്റ്റംബർ 16ന് ന്യൂഡൽഹിയിൽ നടന്ന ഒപ്പുവയ്ക്കൽ ചടങ്ങിന് ശേഷം നേപ്പാൾ വിദേശകാര്യ സെക്രട്ടറി ശങ്കർ ദാസ് ബൈരാഗിയും ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി സുബ്രഹ്മണ്യം ജയശങ്കറും കരാറുകൾ കൈമാറുന്നത് നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹലും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വീക്ഷിക്കുന്നു. (Photo by PRAKASH SINGH / AFP)

∙ അതിർത്തിയിലെ ചൈനീസ് പ്രകോപനങ്ങൾ

മോദിസർക്കാരിന്റെ ആദ്യകാലത്ത് ചൈനയുമായി ശക്തമായ വ്യാപാര-സാമ്പത്തിക ബന്ധങ്ങൾക്ക് തുടക്കമിട്ടിരുന്നു. എന്നാൽ ഇത് ഭൂട്ടാനും നേപ്പാളും പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മാറിമറിയാൻ തുടങ്ങി. 2020 മ‌േയ് മുതൽ ലഡാക്ക് മേഖലയിൽ ഇന്ത്യ-ചൈന സൈനികർ തമ്മിലുള്ള അതിർത്തി തർക്കം ബന്ധത്തെ വഷളാക്കി. 2020 ജൂണിൽ ഗാൽവാൻ താഴ്‌വരയിൽ നടന്ന ഏറ്റുമുട്ടലുകൾ ഇരുവശത്തും നാശനഷ്ടങ്ങൾക്ക് കാരണമാവുകയും മേഖലയിലെ അതിർത്തി തർക്കങ്ങൾ കൈകാര്യംചെയ്യുന്നതിന്റെ സങ്കീർണതകൾ കൂടുതൽ ബോധ്യപ്പെടുകയും ചെയ്തു. യഥാർഥ നിയന്ത്രണ രേഖ എന്നറിയപ്പെടുന്ന അതിർത്തിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും ഇരു രാജ്യങ്ങളും മത്സരിക്കുന്നുണ്ടായിരുന്നു. 

2020ൽ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നായിരുന്നു ഉയരത്തിലുള്ള വ്യോമതാവളത്തിലേക്കുള്ള ഇന്ത്യയുടെ പുതിയ റോഡ് നിർമാണം. വിവിധ തലത്തിലുള്ള ചർച്ചകൾക്കിടയിലും സംഘർഷം തുടരുകയായിരുന്നു. 2022 ഡിസംബറിൽ സൈനികർ വീണ്ടും ഏറ്റുമുട്ടി. ഇന്ത്യയുടെ കിഴക്കേ അറ്റത്തുള്ള അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിന് സമീപമായിരുന്നു സംഭവം. അരുണാചൽ പ്രദേശ് വിഷയത്തിൽ ചൈന ഇപ്പോഴും ഇന്ത്യാവിരുദ്ധ നിലപാടുതന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. ഏറ്റവുമൊടുവിൽ, അരുണാചൽ പ്രദേശിലെ 30 സ്ഥലങ്ങളുടെ പേരുകൂടി മാറ്റിയതായി ചൈനീസ് സിവിൽകാര്യ മന്ത്രാലയം വെളിപ്പെടുത്തിയാതായി റിപ്പോർട്ടുകൾ വന്നു. അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേരുമാറ്റാനുള്ള വിവേകശൂന്യമായ ശ്രമങ്ങളെ ഇന്ത്യ ശക്തമായി എതിർക്കുന്നുവെന്ന് വിദേശകാര്യമന്ത്രാലയ വക്താവ്  ചൂണ്ടിക്കാട്ടുകയും ചെയ്തു.

ഇന്ത്യ–ചൈന അതിർത്തിയിൽ നിന്നൊരു കാഴ്ച. (Photo by DIPTENDU DUTTA / AFP)

∙ കൂറുപുലർത്തി ബംഗ്ലദേശ്, ചൈനീസ് കുരുക്കിൽ മ്യാൻമർ

ബംഗ്ലദേശുമായുള്ള ഇന്ത്യയുടെ ബന്ധങ്ങൾ വലിയ പരുക്കുകൾ ഇല്ലാതെ മുന്നോട്ട് കൊണ്ടു പോകാൻ കഴിയുന്നുണ്ട്. അതിർത്തിനിർണയ കാര്യത്തിൽ ഇരുരാജ്യങ്ങളും നിർണായകമായ ഒത്തുതീർപ്പുകൾ ഇക്കാലയളവിൽ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും നദീജലം പങ്കിടൽ തുടങ്ങിയ ഏതാനും വിഷയങ്ങളിൽ ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട്. എന്നാൽ ബംഗ്ലദേശുമായി ചൈന കൂടുതൽ ഇടപെടുന്നതും അവിടെ നടക്കുന്ന ഇന്ത്യാവിരുദ്ധ പ്രചാരണങ്ങളും ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്നു. ഷെയ്ഖ് ഹസീന ഭരണകൂടം പൊതുവെ ഇന്ത്യ അനുകൂല നിലപാടാണ് പല വിഷയങ്ങളിലും സ്വീകരിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി അടുത്തുകിടക്കുന്ന രാജ്യമെന്ന നിലയ്ക്ക് ഇന്ത്യയുടെ 'ആക്ട് ഈസ്റ്റ്' നയത്തിന്റെ കിഴക്കൻ കവാടമാണ് മ്യാൻമർ പോലെ ബംഗ്ലദേശും.

ബംഗ്ലദേശിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ പ്രണയ് വർമ, ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പൂച്ചെണ്ട് നൽകി സ്വീകരുക്കുന്നു. (Photo by AFP)

തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള കവാടം എന്ന നിലയ്ക്കാണ് മ്യാൻമർ ഇന്ത്യൻ വിദേശനയത്തിൽ പ്രാധാന്യമർഹിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ ഇന്ത്യയും മ്യാൻമറും പങ്കിടുന്ന സമുദ്രാതിർത്തി സമുദ്ര സഹകരണത്തിനുള്ള അവസരങ്ങൾ വർധിപ്പിക്കുകയും സാമ്പത്തികവും തന്ത്രപരവുമായ സഹകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മറ്റ് പ്രമുഖ ശക്തികളുടെ സ്വാധീനത്തിൽനിന്ന് ഉണ്ടാകാനിടയുള്ള വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ, മേഖലയിലെ ഭൗമരാഷ്ട്രീയ സങ്കീർണതകൾ കണക്കിലെടുത്ത് മ്യാൻമറുമായുള്ള ബന്ധം ശക്തമാക്കാൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്. മ്യാൻമറുമായുള്ള ഇന്ത്യയുടെ സജീവമായ ഇടപഴകൽ മേഖലയിൽ ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനത്തിനെതിരായ കരുതലായി വ്യാഖാനിക്കപ്പെടുന്നുമുണ്ട്. 

മ്യാൻമറിലെ ഏറ്റവും വലിയ നിക്ഷേപകരും ഏറ്റവും വലിയ വ്യാപാര പങ്കാളിയുമാണ് ചൈന. സാമ്പത്തികബന്ധങ്ങളിലൂടെയും വ്യാപാരത്തിലൂടെയും മാത്രമല്ല, സോഫ്റ്റ് പവർ പ്രയോജനപ്പെടുത്തുന്നതിലൂടെയും, പ്രത്യേകിച്ച് പ്രധാനപ്പെട്ട അടിസ്ഥാനസൗകര്യ പദ്ധതികളിലൂടെയും ചൈന മ്യാൻമറിൽ സ്വാധീനം ഉറപ്പിച്ചു.  മ്യാൻമറിനുള്ളിൽ ചൈനയുടെ സ്വാധീനം കുറയ്ക്കുക എന്ന ദൗത്യം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്.

ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് (Photo by WU HONG / POOL / AFP)

മ്യാൻമറുമായുള്ള ഇന്ത്യൻ ബന്ധത്തിൽ ചില ധാർമിക പ്രശ്നങ്ങളുമുണ്ട്. ജനാധിപത്യത്തെ അട്ടിമറിച്ച് സൈന്യം ഭരണം പിടിച്ച മ്യാൻമറിൽ പല മനുഷ്യാവകാശ പ്രശ്നങ്ങളും ഉടലെടുത്തിട്ടുണ്ട്. രാജ്യാന്തരതലത്തിൽ അതുകൊണ്ടുതന്നെ ഭരണകൂടം ഒറ്റപ്പെട്ടു നിൽക്കുന്നു. ഈയിടെ മണിപ്പുർ കലാപങ്ങളുടെ പശ്ചാത്തലത്തിൽ അതിർത്തികളിലേക്കുള്ള അഭയാർഥികളുടെ ഒഴുക്ക് സുരക്ഷാപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി മനസ്സിലാക്കി അതിർത്തിവേലി നിർമിക്കാൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. റോഹിൻഗ്യൻ അഭയാർഥികളുടെ പ്രവേശനം നേരത്തേ തന്നെ ഇന്ത്യയിൽ വലിയ എതിർപ്പുകൾ സൃഷ്ടിച്ചിരുന്നു.

(തുടരും)

English Summary:

China's Growing Shadow: Challenges and Opportunities for India's Himalayan Diplomacy