മിക്കവരും പറയാൻ മടിക്കുന്ന വിഷയമാണ്. ദുഃസ്സഹമായ അന്തരീക്ഷത്തിലും സാഹചര്യത്തിലും യാതന അനുഭവിക്കേണ്ടി വരുന്ന അവസ്ഥ. ഉള്ളതു പറഞ്ഞുപോയാൽ വ്യക്തിബന്ധങ്ങൾ തകരും. ചിലപ്പോൾ മാനഹാനിയാകും ഫലം. എന്താണു ചെയ്യുക എന്നത് പലരെയും അലട്ടുന്ന പ്രശ്നം. ഉദാഹരണങ്ങൾ പലതുമുണ്ട്. നാം ട്രെയിൻ യാത്രയിലാണ്. അഞ്ചു മണിക്കൂർകൊണ്ടേ ലക്ഷ്യസ്ഥാനത്ത് എത്തുകയുള്ളൂ. തൊട്ടടുത്ത സീറ്റിലുള്ള അപരിചിതനും അതേ സ്ഥലത്തേക്കു തന്നെ. ഒന്നു ചിരിച്ചു. അദ്ദേഹവും ചിരിച്ചു. അതോടെ നമ്മുടെ നേർക്കു ചോദ്യങ്ങളുടെ കുത്തൊഴുക്കായി. ഏതു ക്രിമിനൽ വക്കീലും നാണിച്ചുപോകുന്ന ചോദ്യശൈലി. വീട്ടുകാര്യമടക്കം സർവതും പറയാതെ രക്ഷയില്ല. എല്ലാം നാരുകീറി ചോദിച്ചുകൊണ്ടേയിരിക്കുകയാണ്. അത്ര വലിയ സൗഹൃദമൊന്നും ആവശ്യമില്ലാത്തതിനാൽ ക്ഷമകെട്ട് ഒടുവിൽ ഉത്തരം പറയാതിരുന്നു. അതോടെ അയാളുടെ മുഖം കറുത്തു. ചോദ്യമഴയിൽനിന്നു രക്ഷപ്പെട്ടെന്ന് ആശ്വസിച്ചു. അറ്റ കൈയ്ക്ക് ചോദ്യങ്ങളോടു വിമുഖത കാട്ടിയില്ലെങ്കിൽ അഞ്ചു മണിക്കൂർ നേരം നിരന്തരം ചോദ്യവർഷങ്ങളിൽ നനഞ്ഞുകുളിച്ചു തളർന്നുപോയേനേ. ഈ സാഹചര്യത്തിൽ കീഴടങ്ങിയിരുന്നെങ്കിലോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിക്കവരും പറയാൻ മടിക്കുന്ന വിഷയമാണ്. ദുഃസ്സഹമായ അന്തരീക്ഷത്തിലും സാഹചര്യത്തിലും യാതന അനുഭവിക്കേണ്ടി വരുന്ന അവസ്ഥ. ഉള്ളതു പറഞ്ഞുപോയാൽ വ്യക്തിബന്ധങ്ങൾ തകരും. ചിലപ്പോൾ മാനഹാനിയാകും ഫലം. എന്താണു ചെയ്യുക എന്നത് പലരെയും അലട്ടുന്ന പ്രശ്നം. ഉദാഹരണങ്ങൾ പലതുമുണ്ട്. നാം ട്രെയിൻ യാത്രയിലാണ്. അഞ്ചു മണിക്കൂർകൊണ്ടേ ലക്ഷ്യസ്ഥാനത്ത് എത്തുകയുള്ളൂ. തൊട്ടടുത്ത സീറ്റിലുള്ള അപരിചിതനും അതേ സ്ഥലത്തേക്കു തന്നെ. ഒന്നു ചിരിച്ചു. അദ്ദേഹവും ചിരിച്ചു. അതോടെ നമ്മുടെ നേർക്കു ചോദ്യങ്ങളുടെ കുത്തൊഴുക്കായി. ഏതു ക്രിമിനൽ വക്കീലും നാണിച്ചുപോകുന്ന ചോദ്യശൈലി.

വീട്ടുകാര്യമടക്കം സർവതും പറയാതെ രക്ഷയില്ല. എല്ലാം നാരുകീറി ചോദിച്ചുകൊണ്ടേയിരിക്കുകയാണ്. അത്ര വലിയ സൗഹൃദമൊന്നും ആവശ്യമില്ലാത്തതിനാൽ ക്ഷമകെട്ട് ഒടുവിൽ ഉത്തരം പറയാതിരുന്നു. അതോടെ അയാളുടെ മുഖം കറുത്തു. ചോദ്യമഴയിൽനിന്നു രക്ഷപ്പെട്ടെന്ന് ആശ്വസിച്ചു. അറ്റ കൈയ്ക്ക് ചോദ്യങ്ങളോടു വിമുഖത കാട്ടിയില്ലെങ്കിൽ അഞ്ചു മണിക്കൂർ നേരം നിരന്തരം ചോദ്യവർഷങ്ങളിൽ നനഞ്ഞുകുളിച്ചു തളർന്നുപോയേനേ. ഈ സാഹചര്യത്തിൽ കീഴടങ്ങിയിരുന്നെങ്കിലോ? ഇരുവർക്കും കാൽക്കാശിന്റെ പ്രയോജനമില്ലാത്ത ചോദ്യോത്തര വ്യായാമത്തിൽ മനഃസ്സമാധാനം നഷ്ടപ്പെട്ട് സങ്കടപ്പെടുമായിരുന്നു. ആക്രമണത്തിനു കീഴടങ്ങാത്തതു നന്നായെന്ന് ആരും സമ്മതിക്കും.

(Representative image by :oatawa/istock)
ADVERTISEMENT

ഒരിക്കൽ വെളുപ്പിന് അഞ്ചിനോടടുത്തു പുറപ്പെടുന്ന ട്രെയിനിൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കു തിരിച്ചു. ചെയർ കാറാണ്. പത്തു മിനിറ്റിനകം കംപാർട്മെന്റിനുള്ളിലുണ്ടായിരുന്നവരെല്ലാം ഒരു കാര്യം മനസ്സിലാക്കി. നന്നായി വേഷമണിഞ്ഞൊരു യാത്രക്കാരന്റെ വീട്ടുകാരി ആ നേരത്ത് ഉച്ചയൂണിനുള്ള കറിക്കു നുറുക്കുകയാണെന്ന്. മൊബൈൽ ഫോൺ വന്നുതുടങ്ങിയ‌‌ കാലമാണ്. അതു വാങ്ങിയവർക്കെല്ലാം തെല്ലു ഗമയുള്ള സമയം. അടുത്ത രണ്ടു മണിക്കൂറിനുള്ളിൽ അദ്ദേഹത്തിന്റെ മുന്നു കുട്ടികളുടെയും പ്രഭാതകൃത്യങ്ങൾ കഴിഞ്ഞു. അമ്മ കുട്ടികളെ യൂണിഫോം ഇടീച്ച് സ്കൂൾ ബസിലയച്ചു.

ഒൻപതരയായതോടെ ഓഫിസിലേക്കു ഭാര്യ സ്കൂട്ടറിൽ പുറപ്പെട്ടു. അപ്പോഴേക്കും ട്രെയിൻ എറണാകുളം ജം‌ക്‌ഷനിലെത്തി. യാത്രാക്ലേശത്തിൽനിന്നും പരോപകാരിയായ ആ യാത്രക്കാരന്റെ തോരാത്ത മൊബൈൽ ‘ബ്രോഡ്‌കാസ്റ്റിൽ’ നിന്നും യാത്രക്കാരെല്ലാം രക്ഷപ്പെട്ടു. തുടർന്നും ഓരോ പത്തു മിനിറ്റിലും അദ്ദേഹം വിവരങ്ങൾ അപ്ഡേറ്റ് ചെയ്തിരിക്കണം. അദ്ദേഹത്തിന്റെ ഫോൺ സംഭാഷണത്തിന്റെ ശബ്ദവിതാനം ശ്രദ്ധിച്ച പലർക്കും സംശയം തോന്നിയിരുന്നു, ഫോൺകൂടാതെ പറഞ്ഞാലും തിരുവനന്തപുരത്തുള്ള വീട്ടുകാരി കേൾക്കുമായിരുന്നില്ലേ? ഒരൊറ്റ യാത്രക്കാരനും അദ്ദേഹത്തിന്റെ മര്യാദകേടിനെതിരെ പ്രതികരിക്കാത്തതുകാരണമല്ലേ ആ ശബ്ദപീഡനം തുടരാനിടയായത്?

പഠിത്തമുള്ളവൻ നിരക്ഷരനേക്കാൾ ശല്യക്കാരനാണ്

ബർണാഡ് ഷാ

ADVERTISEMENT

നമ്മൾ തിരക്കിട്ട് ഓഫിസ് ജോലി ചെയ്യുകയാണ്. സഹപ്രവർത്തക വന്ന് കുറെ മുഖസ്തുതി പറയുന്നു. നമുക്കല്ലാതെ മറ്റാർക്കും വിഷമമുള്ള ആ ജോലി വേഗം ചെയ്തുതീർക്കാൻ കഴിയില്ലെന്നു പറഞ്ഞു സ്ഥാപിക്കുന്നു. തുടർന്നാണ് അപേക്ഷ. അവരുടെ വിഷമംപിടിച്ച കുറേ ജോലി ചെയ്തുകൊടുക്കണം. ഗത്യന്തരമില്ലാതെ നാം സമ്മതിക്കുന്നു. ജോലി നമ്മെ ഏൽപ്പിക്കുന്നു. ഏറെ വൈകാതെ കണ്ടത്, ഓഫിസ് നേരത്തുതന്നെ നഗരത്തിൽ കറങ്ങിനടക്കാനിറങ്ങുന്ന സഹപ്രവർത്തകയെ. അവരെ തിരിച്ചുവിളിച്ച്, രണ്ടുപറഞ്ഞ് അതിസാമർഥ്യം കാട്ടി നമ്മെ ഏൽപിച്ച ജോലി തിരികെക്കൊടുത്തില്ലെങ്കിൽ അവർ ഇത്തരം കളി ആവർത്തിക്കുമെന്നു തീർച്ച.

വലിയ മേളകൾ, വമ്പൻ കായിക മത്സരങ്ങൾ, ആഘോഷങ്ങൾ തുടങ്ങിയവയുടെ വിജയ‌കരമായ സംഘാടനം ക്ലേശകരമാണ്. ചെറിയ വീഴ്ച പോലും ചിലപ്പോൾ വലിയ ആക്ഷേപങ്ങൾക്കു വഴിവയ്ക്കും. നൂറു കാര്യങ്ങൾ ചിട്ടയൊപ്പിച്ച് എഴുതിവച്ച് കൃത്യതയോടെ ചെയ്തെങ്കിലേ സംഗതി വിജയിക്കൂ. പ്രവർത്തനങ്ങൾ പലതായി വിഭജിച്ച് ഓരോന്നിനും സമിതികളുണ്ടാക്കി, ചുമതലകൾ ഏൽപിക്കും. സമിതിയംഗങ്ങൾ ശുഷ്കാന്തിയോടെ കാര്യങ്ങൾ ചെയ്യും. പക്ഷേ സമിതികളിൽ പേരു കിട്ടിയ ചിലരെ മഷിയിട്ടു നോക്കിയാൽ കാണില്ല. അവർ മനഃപൂർവം മുങ്ങിക്കളയും. അവസാനദിവസം സമാപനച്ചടങ്ങിൽ അനുമോദനം വരുന്ന നേരത്ത് വലിയ ബാഡ്ജും ധരിച്ച് നെഞ്ചുവിരിച്ച് വേദിയിൽനിന്ന് അഭിനന്ദനവും പൂച്ചെണ്ടുകളും വാങ്ങും. ചോര നീരാക്കിയവർ അവഗണിക്കപ്പെടും.

(Representative image by Gawrav Sinha/istock)
ADVERTISEMENT

സ്റ്റേജിലെത്തി ജോക്കി ട്രോഫി വാങ്ങുമ്പോൾ ഓടിത്തളർന്ന പന്തയക്കുതിരയെ ആരും ഓർക്കാത്തതുപോലെ. മനസ്സറിയാതെ എന്തെങ്കിലും വീഴ്ച വന്നുപോയാൽ അതു പെരുപ്പിച്ച് ആത്മാർത്ഥമായി പ്രയത്നിച്ചവരെ കുറ്റപ്പെടുത്തുകയും ചെയ്യും. അത്തരക്കാരോട് ആരെങ്കിലും മുഖത്തുനോക്കി സത്യം പറയേണ്ടേ? ഏറെ കേസുകൾ കെട്ടിക്കിടക്കുന്ന കോടതികളിൽപ്പോലും നിസ്സാരമായ വിഷയങ്ങളിൽ കേസുമായെത്തി, വളഞ്ഞവഴിയിൽ തെളിവുണ്ടാക്കിക്കാണിക്കുക, വികലവാദങ്ങളുയർത്തുക മുതലായവ ചെയ്യുന്ന വക്കീൽമാരെ ശല്യക്കാരായി (pettifogger) കോടതികൾ കരുതാറുണ്ട്. അവരെ അവഗണിച്ചെന്നും വരും. സമൂഹവിരുദ്ധമായി പ്രവർത്തിക്കുന്ന ഇത്തരക്കാരെ നിലയ്ക്കു നിർത്തേണ്ടതില്ലേ?

സ്വന്തം പ്രവർത്തനമേഖലയിൽ അസാധാരണവിജയം വരിക്കുന്നവരടക്കം ഇഷ്ടമില്ലാത്തവരെപ്പറ്റി വിഷലിപ്തമായ കള്ളക്കഥകൾ മെനഞ്ഞ് പ്രചരിപ്പിക്കുന്ന ശല്യക്കാരുണ്ട്. അപവാദം വ്യാജമാണെന്നു തെളിഞ്ഞാൽപ്പോലും, ഇരകൾ പലപ്പോഴും സംശയത്തിന്റെ നിഴലിൽ കഴിയേണ്ടിവരും. 

പലരും പരസ്യമായും രഹസ്യമായും ദുഃസ്സൂചനകൾ നല്കി, നല്ല മനുഷ്യരെ സങ്കടപ്പെടുത്തുന്നതും അപൂർവമല്ല. കള്ളക്കഥയെഴുത്തുകാരെ അവഗണിക്കുന്നത് സമാനചിന്താഗതിക്കാർക്കു പ്രോത്സാഹനമായി വരാം. ഇത്തരം അപവാദവ്യവസായക്കാരെ മര്യാദ പഠിപ്പിക്കേണ്ടതല്ലേ?

ചെറിയ ശല്യങ്ങളോട് സഹിഷ്ണുത കാട്ടിയാൽ, നമ്മു‌ടെ ക്ഷമയുടെ നെല്ലിപ്പലക കാണിച്ചുതരുന്നവരുണ്ട്. പല ശല്യക്കാരും അവരെ അന്യർ കാണുന്നതെങ്ങനെയെന്നു തിരിച്ചറിയുന്നില്ല. മുഖത്തുനോക്കി അക്കാര്യം പറയാൻ എല്ലാവരും മടിക്കുന്നതോടെ, തങ്ങളുടെ രീതികളിൽ അന്യർ സന്തോഷിക്കുകയാണെന്ന് അവർ തെറ്റിദ്ധരിച്ച് ശല്യം തടസ്സമില്ലാതെ തുടരുന്നു. ഏറ്റവും വലിയ സൗകര്യങ്ങൾ പകർന്നുതരുന്ന മൊബൈൽ ഫോൺ മഹാശല്യത്തിന്റെ സ്രോതസ്സായും വരാറുണ്ട്. നമുക്കു താൽപര്യമില്ലെങ്കിലും ചില വാട്സാപ് വീരന്മാർ ഒഴിയാബാധപോലെ നമ്മെ പിന്തുടർന്നുകളയും. സ്ഥാനത്തും അസ്ഥാനത്തും ഉറക്കെ സംസാരിച്ച് വകതിരിവില്ലാത്ത പലരും നമ്മുടെ മനഃസമാധാനം തകർക്കും.

(Representative image by Pheelings Media/istock)

മൂന്നു നാൾക്കുശേഷം സുഹൃത്തിന്റെ വീട്ടിൽ ശല്യക്കാരനാകാത്ത ഒരതിഥിയും ഇല്ലെന്ന് റോമൻ നാടകകൃത്ത് ടിറ്റസ് മക്കിയുസ് പ്ലോട്ടസ്. ശല്യമാകാതിരിക്കാൻ അതിഥികൾ വിവേകം കാട്ടണം. ഇതേ ആശയം കടുത്ത ചായത്തിൽ പണ്ടുള്ളവർ ഇവിടെ എഴുതിവച്ചിരുന്നു: ‘സ്വജനഗൃഹം പരമസുഖം ത്രിദിനപരം ശുനകസമം’. മൂന്നു നാൾ കഴിഞ്ഞാൽ അതിഥി കുരയ്ക്കുന്ന നാൽക്കാലിയെപ്പോലെയാകുമത്രേ. മര്യാദകെട്ട അതിബുദ്ധിമാന്മാരേക്കാൾ എത്രയോ മെച്ചമാണ് ബുദ്ധി കുറഞ്ഞവരെങ്കിലും നല്ല മനസ്സുള്ളവർ. കഠിനപ്രയത്നംവഴി മാത്രമേ അറിവു സമ്പാദിക്കാൻ കഴിയൂ എന്നതു ശല്യമാണെന്ന് നോവലിസ്റ്റ് സോമർസെറ്റ് മോം. പഠിത്തമുള്ളവൻ നിരക്ഷരനേക്കാൾ ശല്യക്കാരനെന്നു ബർണാഡ് ഷാ. ശല്യക്കാർക്കു കീഴടങ്ങാതിരിക്കുന്നതോടൊപ്പം, സ്വയം ശല്യക്കാരാകാതിരിക്കാനും നാം ശ്രദ്ധിക്കേണ്ടതുണ്ട്.

English Summary:

Ulkazhcha Column on the Price of Confronting Social Intrusiveness