നിക്ഷേപങ്ങള്‍ക്ക് എല്ലാ ബാങ്കുകളും പലിശ നിരക്ക് കുറച്ചുകൊണ്ടിരിക്കുമ്പോഴാണ് പലിശ വരുമാനം കൊണ്ട് ജീവിക്കുന്ന മുതിര്‍ന്ന പൗരന്‍മാരായ നിക്ഷേപകര്‍ക്ക് കൂടുതല്‍ ആദായം ലഭിക്കുന്ന പദ്ധതി എസ് ബി ഐ നേരത്തെ പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 30 വരെയായിരുന്നു മേയില്‍ പ്രഖ്യാപിച്ച ഈ പദ്ധതയുടെ കാലാവധി. എന്നാല്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിക്ഷേപങ്ങള്‍ക്ക് എല്ലാ ബാങ്കുകളും പലിശ നിരക്ക് കുറച്ചുകൊണ്ടിരിക്കുമ്പോഴാണ് പലിശ വരുമാനം കൊണ്ട് ജീവിക്കുന്ന മുതിര്‍ന്ന പൗരന്‍മാരായ നിക്ഷേപകര്‍ക്ക് കൂടുതല്‍ ആദായം ലഭിക്കുന്ന പദ്ധതി എസ് ബി ഐ നേരത്തെ പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 30 വരെയായിരുന്നു മേയില്‍ പ്രഖ്യാപിച്ച ഈ പദ്ധതിയുടെ കാലാവധി. എന്നാല്‍ കോവിഡ് മഹാവ്യാധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇതിന്റെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി.

∙ഡൊമസ്റ്റിക് ടേം ഡിപ്പോസിറ്റ് എന്നുള്ളതിനാല്‍ മുതിര്‍ന്ന പൗരന്‍മാരാണെങ്കിലും എന്‍ ആര്‍ ഐ കള്‍ക്ക് ഇതില്‍ നിക്ഷേപം നടത്താനാവില്ല. അറുപത് വയസിന് മുകളിലുള്ള എന്‍ ആര്‍ ഐ അല്ലാത്തവര്‍ക്ക് വേണ്ടിയാണ് ഈ നിക്ഷേപ പദ്ധതി. പരമാവധി 10 വര്‍ഷമാണ് നിക്ഷേപ കാലാവധി.

ADVERTISEMENT

പലിശ 6.2 ശതമാനം

സാധാരണക്കാര്‍ക്ക് ലഭിക്കുന്നതിനേക്കാളും 0.8 ശതമാനം പലിശ ഇത്തരം നിക്ഷേപകര്‍ക്ക് അധികം ലഭിക്കും. അഞ്ച് വര്‍ഷത്തെ കാലാവധിയുള്ള സാധാരണ നിക്ഷേപങ്ങള്‍ക്ക് 5.4 ശതമാനമാണ് പലിശയെങ്കില്‍ ഇവിടെ പലിശ നിരക്ക് 6.2 ശതമാനമായിരിക്കും.  

ADVERTISEMENT

പലിശ മാസത്തിലൊരിക്കലോ വര്‍ഷം നാല് തവണയായിട്ടോ ലഭിക്കും. 50,000 രൂപയില്‍ കൂടുതലാണ് പലിശ വരുമാനമെങ്കില്‍ ടിഡിഎസ് പിടിച്ചതിന് ശേഷമായിരിക്കും തുക അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുക.

എങ്ങനെ നിക്ഷേപിക്കാം

ADVERTISEMENT

അടുത്തുള്ള എസ് ബി ഐ ശാഖ സന്ദര്‍ശിച്ച് നിക്ഷേപം നടത്താം. ബാങ്കിന്റെ യോനോ ആപ്പ് വഴിയും നെറ്റ് ബാങ്കിങിലൂടെയും നിലവിലുള്ള ഇടപാടുകാരാണെങ്കില്‍ നിക്ഷേപം നടത്താം. കാലാവധിയ്ക്ക്് മുമ്പ് നിക്ഷേപം പിന്‍വലിച്ചാല്‍ ഈ പദ്ധതിയുടെ പ്രത്യേക അധിക പലിശ നിരക്കായ 0.3 ശതമാനം കുറയും. അതായത് 5.9 ശതമാനമായിരിക്കും അപ്പോള്‍ ഫലത്തില്‍ ലഭിക്കുന്ന പലിശ.

English Summary : Sbi We Care Extended upto December 31