ക്ഷേമ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ഉൾപ്പടെയുള്ള സേവനങ്ങള്‍ നേരിട്ട് വീട്ടിലെത്തിക്കുന്ന പുതിയ സാമൂഹ്യ സാഹചര്യത്തിലേക്ക് മാറുകയാണ് ധനകാര്യ സ്ഥാപനങ്ങളും. ഇതിന്റെ ഭാഗമായി എസ് ബി ഐ അടക്കമുള്ള ബാങ്കുകളെല്ലാം വാതില്‍പടി സേവനങ്ങള്‍ തുടങ്ങി പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, കനറാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലാവർക്കും ഓൺലൈൻ ബാങ്കിങ് സേവനങ്ങളും മറ്റും ലഭ്യമല്ലാത്ത സാഹചര്യത്തിൽ ക്ഷേമ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ഉൾപ്പടെയുള്ള സേവനങ്ങള്‍ നേരിട്ട് വീട്ടിലെത്തിക്കുകയാണ് ധനകാര്യ സ്ഥാപനങ്ങള്‍. ഇതിന്റെ ഭാഗമായി എസ് ബി ഐ അടക്കമുള്ള ബാങ്കുകളെല്ലാം വാതില്‍പടി സേവനങ്ങള്‍ തുടങ്ങി. പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, ഐ ഒ ബി, യൂക്കോ ബാങ്ക്, ബി ഒ ബി, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് ആന്‍ഡ് സിന്‍ഡ് ബാങ്ക് തുടങ്ങിയവയെല്ലാം വാതില്‍പടി സേവനങ്ങള്‍ നൽകുന്നുണ്ട്. എന്തെല്ലാം സേവനങ്ങളാണ് വീട്ടുപടിക്കല്‍ ബാങ്കുകള്‍ നല്‍കുന്നത്, അവയുടെ ചാര്‍ജുകള്‍ എന്തെല്ലാമാണ് എന്ന് നോക്കാം.

ബാങ്കുകള്‍ ഇങ്ങനെ ചെയ്യുന്ന സേവനങ്ങളെ രണ്ടായി തിരിക്കാം,സാമ്പത്തികവും സാമ്പത്തികേതരവും.

ADVERTISEMENT

സാമ്പത്തിക സേവനം

ഡിപ്പോസിറ്റിനായി പണം കൈപ്പറ്റുക, പണം പിന്‍വലിച്ച് നല്‍കുക തുടങ്ങിയവ ഇതില്‍ പെടും. ഇതിന് രണ്ടിനും തുടക്കമെന്ന നിലയില്‍ ഇപ്പോള്‍ പരിധിയുണ്ട്. ചുരുങ്ങിയത് 1,000 രൂപയാണ് ഇങ്ങനെ ഇടപാട് നടത്തേണ്ടത്. പരമാവധി തുക 10,000 ആയി നിജപ്പെടുത്തിയിട്ടുമുണ്ട്.

ADVERTISEMENT

സാമ്പത്തിക ഇതര സേവനങ്ങള്‍

ചെക്ക് ക്ലിയറിങ്, ചെക്ക്് ബുക്ക് അപേക്ഷ, ലൈഫ് സര്‍ട്ടിഫിക്കറ്റ്, അക്കൗണ്ട് സ്റ്റേറ്റ്്‌മെന്റ്, ഡി ഡി, പേ ഓര്‍ഡര്‍ ടിഡിഎസ്, ഫോം 16 സര്‍ട്ടിഫിക്കറ്റ്, ഐ ടി-ഗവണ്‍മെന്റ്-ജി എസ് ടി ചലാന്‍ തുടങ്ങിയവ ഇതിന്റെ പരിധിയില്‍ വരും.

ADVERTISEMENT

റജിസ്‌ട്രേഷന്‍ വേണം

ഡോര്‍സ്‌റ്റെപ്പ് ബാങ്കിങ് സര്‍വീസ് (ഡി ബി എസ്) ലഭ്യമാവണമെങ്കില്‍ ഓണ്‍ലൈനായോ ഡോര്‍ സ്‌റ്റെപ്പ് ബാങ്കിങ് ആപ്പു വഴിയോ സേവനത്തിന് റജിസ്റ്റര്‍ ചെയ്യാം. ആപ്ലിക്കേഷന്‍ തുറന്ന് ബാങ്ക് തിരഞ്ഞെടുക്കുക. പിന്നീട് അക്കൗണ്ട് നമ്പര്‍ അല്ലെങ്കില്‍ പിന്‍ നമ്പര്‍ നല്‍കുക. റജിസ്‌ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി നല്‍കി 'കണ്‍ഫേം' ചെയ്യുക. റജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ വേണ്ട സേവനങ്ങള്‍ എന്തെന്നും അഡ്രസും നല്‍കണം. 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള ബാങ്ക് ശാഖകള്‍ ഈ സമയം സ്‌ക്രീനില്‍ തെളിയും. സേവനത്തിനുളള ചാര്‍ജും ഇപ്പോള്‍ കാണാനാകും. ശാഖയും സമയവും തിരഞ്ഞെടുക്കുക.

ഇതോടെ സര്‍വീസ് റിക്വസ്റ്റ് നമ്പര്‍ എസ് എം എസ് ആയി ലഭിക്കും. ഒപ്പം സേവനം നല്‍കാനായി എത്തുന്ന ഏജന്റിന്റെ ഫോട്ടോ അടക്കമുള്ള വിശദാംശങ്ങളും ലഭിക്കും.

ഫീസ് നിരക്ക്

സേവനങ്ങള്‍ക്കുള്ള ചാര്‍ജുകള്‍ അക്കൗണ്ടില്‍ നിന്ന് തന്നെ വസൂലാക്കും.  സാമ്പത്തിക-ഇതര സേവനമൊന്നിന് 75 രൂപയാണ് ബാങ്കുകള്‍ ഈടാക്കുന്ന നിരക്ക്. ജി എസ് ടിയും വരും.

English Summary: Door Step Banking Details