രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ ഉപഭോക്താക്കൾക്ക് വിവിധ സാമ്പത്തിക സേവനങ്ങൾ കാര്യക്ഷമമായി നൽകുന്നതിനായി ഒരു പുതിയ ടോൾ ഫ്രീ നമ്പർ നൽകിയിട്ടുണ്ട് .1800 1234 എന്നതാണ് പുതിയ നമ്പർ.ഇതിലേക്ക് ഏതു ഫോണിൽ നിന്നും സൗജന്യമായി വിളിക്കാം. ഈ പുതിയ നമ്പറിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ ഉപഭോക്താക്കൾക്ക് വിവിധ സാമ്പത്തിക സേവനങ്ങൾ കാര്യക്ഷമമായി നൽകുന്നതിന്  പുതിയ ടോൾ ഫ്രീ നമ്പർ അവതരിപ്പിച്ചു.1800 1234 എന്നതാണ് പുതിയ നമ്പർ. ഇതിലേക്ക് ഏതു ഫോണിൽ നിന്നും  സൗജന്യമായി വിളിക്കാം. ഈ പുതിയ നമ്പറിലൂടെ ഉപഭോക്താക്കൾക്ക് എവിടെ വച്ചും അത്യാവശ്യമുള്ള  എല്ലാ ബാങ്കിങ് സേവനങ്ങളും നടത്താം. മുകളിൽ കൊടുത്തിരിക്കുന്ന പുതിയ നമ്പറിന് പുറമെ 1800 2100, 1800 11 2211, 1800 425 3800,  080-26599990 എന്നിവയിലും വിളിക്കാം. 

ഇ മെയിൽ 

ADVERTISEMENT

ഇ മെയിൽ ഉപയോഗിക്കാനറിയുന്നവർക്ക്  പരാതി കൊടുക്കാൻ  customercare@sbi.co.in അല്ലെങ്കിൽ contactcentre@sbi.co.in എന്ന ഇ-മെയിൽ വിലാസം ഉപയോഗിക്കാം. പരാതികൾ റജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ എസ് എം എസ്  വഴിയോ, ഇമെയിൽ വഴിയോ ടിക്കറ്റ് നമ്പർ ലഭിക്കും. 

എസ് എം എസ് 

ADVERTISEMENT

എസ് എം എസിലൂടെ പരാതികൾ കൊടുക്കുവാൻ “HELP” എന്ന് ടൈപ്പ് ചെയ്‌ത് “918108511111” എന്നതിലേക്ക് അയയ്‌ക്കാം. ബാങ്ക് നൽകുന്ന സേവനങ്ങളിൽ സംതൃപ്തരല്ലാത്തവർക്ക് “UNHAPPY” എന്ന് ടൈപ്പ് ചെയ്ത് 8008 20 20 20 എന്ന നമ്പറിലേക്ക് അയയ്‌ക്കാവുന്നതാണ്.  

സേവനങ്ങൾ 

ADVERTISEMENT

ഈ പുതിയ ടോൾ ഫ്രീ നമ്പർ ഉപയോഗിച്ച് എസ്ബിഐയുടെ ഉപഭോക്താക്കൾക്ക് അക്കൗണ്ട് ബാലൻസ്, അവസാന 5 ഇടപാടുകൾ, എ ടി എം കാർഡ് ബ്ലോക്ക് ചെയ്യൽ, ഡിസ്പാച്ച് സ്റ്റാറ്റസ്, ചെക്ക് ബുക്കിന്റെ ഡിസ്പാച്ച് സ്റ്റാറ്റസ്, ടിഡിഎസ് വിശദാംശങ്ങൾ, ഇ-മെയിൽ വഴി നിക്ഷേപ പലിശ സർട്ടിഫിക്കറ്റ് തുടങ്ങിയ സേവനങ്ങൾ നടത്താം. ടോൾ ഫ്രീ നമ്പർ ഉപയോഗിച്ചാൽ ബാങ്കിൽ പോകാതെ തന്നെ പണവും സമയവും  ലാഭിച്ച് സൗകര്യപ്രദമായി കാര്യങ്ങൾ നടത്താം.

English Summary : SBI Introdced New Toll Free Number for Banking Services