സംസ്ഥാനത്തെ അർബൻ ബാങ്കുകൾക്കു നേരെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വടിയെടുത്തിരിക്കുകയാണ്. ഇന്നു കാണുന്ന പല അർബൻ ബാങ്കുകളെയും ഒരുപക്ഷേ ഇതേ രൂപത്തിൽ ഭാവിയിൽ കണ്ടെന്നു വരില്ല. മറ്റു ചില ബാങ്കുകൾ പരസ്പരം ലയിച്ച് പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.കേന്ദ്ര നിയമത്തിലെ

സംസ്ഥാനത്തെ അർബൻ ബാങ്കുകൾക്കു നേരെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വടിയെടുത്തിരിക്കുകയാണ്. ഇന്നു കാണുന്ന പല അർബൻ ബാങ്കുകളെയും ഒരുപക്ഷേ ഇതേ രൂപത്തിൽ ഭാവിയിൽ കണ്ടെന്നു വരില്ല. മറ്റു ചില ബാങ്കുകൾ പരസ്പരം ലയിച്ച് പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.കേന്ദ്ര നിയമത്തിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്തെ അർബൻ ബാങ്കുകൾക്കു നേരെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വടിയെടുത്തിരിക്കുകയാണ്. ഇന്നു കാണുന്ന പല അർബൻ ബാങ്കുകളെയും ഒരുപക്ഷേ ഇതേ രൂപത്തിൽ ഭാവിയിൽ കണ്ടെന്നു വരില്ല. മറ്റു ചില ബാങ്കുകൾ പരസ്പരം ലയിച്ച് പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.കേന്ദ്ര നിയമത്തിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്തെ അർബൻ ബാങ്കുകൾക്കു നേരെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വടിയെടുത്തിരിക്കുകയാണ്. ഇന്നു കാണുന്ന പല അർബൻ ബാങ്കുകളെയും ഒരുപക്ഷേ ഇതേ രൂപത്തിൽ ഭാവിയിൽ കണ്ടെന്നു വരില്ല. മറ്റു ചില ബാങ്കുകൾ പരസ്പരം ലയിച്ച് പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.കേന്ദ്ര നിയമത്തിലെ ഭേദഗതി വ്യവസ്ഥകളും പുതിയ മാർഗരേഖയും പാലിക്കാനാകാത്ത അർബൻ ബാങ്കുകൾ വായ്പ സഹകരണ സംഘങ്ങളാക്കി മാറ്റേണ്ടി വരുമെന്നാണു റിസർവ് ബാങ്ക് നൽകിയിരിക്കുന്ന മുന്നറിപ്പ്. സംസ്ഥാനത്ത് നിലവിലുള്ള 60 അർബൻ ബാങ്കുകളിൽ മാർഗരേഖ പാലിക്കാത്ത 50 എണ്ണത്തിൽ ആർബിഐ നിയന്ത്രണ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇവയ്ക്കാണ് നിലവിൽ ബാങ്ക് പദവി റദ്ദാക്കൽ ഭീഷണിയുള്ളത്. വിവിധ ഘട്ടങ്ങളിലായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. അവസാന ഘട്ടത്തിലും പിടിച്ചു നിൽക്കാനായില്ലെങ്കിൽ ഇവയ്ക്കു മറ്റ് അർബൻ ബാങ്കുകളുമായി ലയിക്കേണ്ടതായി വരും, അല്ലെങ്കിൽ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരും.

∙ ചുമതല റജിസ്ട്രാർക്ക്

ADVERTISEMENT

കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത സംസ്ഥാന സഹകരണ റജിസ്ട്രാർമാരുടെ യോഗത്തിലാണ് നിയന്ത്രണ നടപടികൾക്കു തുടക്കമായ കാര്യം ആർബിഐ അറിയിച്ചത്. കേന്ദ്ര വ്യവസ്ഥകൾ പാലിക്കുന്നില്ലെങ്കിൽ അവയുടെ ബാങ്ക് പദവി എടുത്തു കളഞ്ഞ് വായ്പ സഹകരണ സംഘങ്ങളാക്കി മാറ്റാനാണ് നിർദേശം. സംസ്ഥാന സഹകരണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അർബൻ ബാങ്കുകൾ രൂപീകരിച്ചിട്ടുള്ളത്. അതിനാൽ കേന്ദ്രവും ആർബിഐയും നിർദേശിക്കുന്ന കാര്യങ്ങൾ സംസ്ഥാനത്തെ അർബൻ ബാങ്കുകളിൽ നടപ്പാക്കാനുള്ള ചുമതല സഹകരണ റജിസ്ട്രാർക്കാണ്. കാര്യങ്ങളുടെ ഗൗരവം സർക്കാരിനെ ബോധ്യപ്പെടുത്തി അടിയന്തര നടപടികൾ സ്വീകരിക്കാനാണ് ആർബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. മാറ്റത്തിന് തയ്യാറായില്ലെങ്കിൽ അർബൻ ബാങ്കുകളെ സഹകരണ സംഘങ്ങളാക്കി സംസ്ഥാന പരിധിയിൽ നിർത്താനാണ് നിർദേശം.

∙ രാജ്യത്തെ അർബൻ ബാങ്കുകളുടെ പ്രവർത്തനം ഒറ്റ കുടക്കീഴിൽ

കേന്ദ്ര സർക്കാരും ആർബിഐയും നിർദ്ദേശിച്ച പല വ്യവസ്ഥകളും സംസ്ഥാന സർക്കാരിന്റെ അധികാരം പരിമിതപ്പെടുത്തുന്നവയാണ്. അതു കൊണ്ടാണ് അംഗീകരിക്കാനുള്ള വിമുഖതയും. ഭരണ സമിതിയുടെ ഘടന, അംഗങ്ങളുടെ കാലാവധി, ഓഡിറ്റ് എന്നിവ സംബന്ധിച്ചുള്ള കേന്ദ്ര നിയമങ്ങളെല്ലാം സംസ്ഥാന നിയമത്തിനു വിരുദ്ധമാണ്. അതേസമയം രാജ്യത്തെ മുഴുവൻ അർബൻ ബാങ്കുകളുടെയും പ്രവർത്തനം ഏകോപിപ്പിക്കാനാണ് കേന്ദ്ര സർക്കാറിന്റെ നീക്കം. ഇതിനായി അംബ്രല്ല ഓർഗനൈസേഷൻ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഇതിലും കേരളത്തിലെ അർബൻ ബാങ്കുകൾ അംഗങ്ങളായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ആർബിഐയുടെ പുതിയ നടപടി.

വ്യവസ്ഥകൾ പാലിക്കാനാകാത്ത ബാങ്കുകൾക്ക് മറ്റുള്ള വഴികൾ ആലോചിക്കേണ്ടി വരും.

 

ADVERTISEMENT

∙ നിഷ്ക്രിയ ആസ്തി 6 ശതമാനത്തിൽ താഴെ

 

ആർബിഐയുടെ മാനദണ്ഡങ്ങൾ പാലിക്കാൻ അർബൻ ബാങ്കുകളിൽ നിയന്ത്രണ നടപടികൾ ആരംഭിച്ചിട്ടുണ്ട്. സൂപ്പർവൈസറി ആക്ഷൻ ഫ്രെയിം വർക്ക് (സാഫ്) എന്ന പേരിലാണ് നിയന്ത്രണ നടപടികൾ. നിഷ്ക്രിയ ആസ്തി 6 ശതമാനത്തിൽ താഴെയും മൂലധനപര്യാപ്തത 9 ശതമാനത്തിൽ കൂടുതലും വേണമെന്നാണ് ആർബിഐ വ്യവസ്ഥ. ഇതു പാലിക്കാത്ത ബാങ്കുകളിൽ നിക്ഷേപത്തിനും വായ്‌പയ്ക്കും നിയന്ത്രണം ഏർപ്പെടുത്തും. വ്യവസ്ഥകൾ പാലിക്കാനാകാത്ത ബാങ്കുകൾക്ക് മറ്റുള്ള വഴികൾ ആലോചിക്കേണ്ടി വരും. ഒന്നുകിൽ സൊസൈറ്റികളായി മാറാം, അല്ലെങ്കിൽ മറ്റ് അർബൻ ബാങ്കുകളുമായി ലയിച്ച് പ്രവർത്തനം തുടരാം. രണ്ടായാലും സംസ്ഥാനത്തെ മിക്ക അർബൻ ബാങ്കുകളുടെയും ഘടനയിലും പ്രവർത്തനത്തിലും  അടിമുടി മാറ്റം അനിവാര്യമായി വന്നേക്കും.

അർബൻ ബാങ്കുകളെ നാലു വിഭാഗങ്ങളാക്കി നിയന്ത്രണം ഏർപ്പെടുത്താൻ റിസർവ് ബാങ്ക് നിയോഗിച്ച എൻ.എസ് സ്വാമിനാഥൻ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു.

 

ADVERTISEMENT

∙ എൻപിഎയിൽ ഇളവു വേണം

പ്രതീകാത്മക ചിത്രം.

 

പ്രളയത്തിനും കോവിഡിനും ശേഷം സംസ്ഥാനത്തെ അർബൻ ബാങ്കുകളിൽ വായ്പ തിരിച്ചടവ് 70% കുറഞ്ഞിട്ടുണ്ടെന്നാണ് ബന്ധപ്പെട്ടവരുടെ അഭിപ്രായം. വായ്പാ തിരിച്ചടവ് താളം തെറ്റിയതിനാൽ അർബൻ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി (നോൺ പെർഫോമിങ് അസറ്റ് ) വർധിച്ചിട്ടുണ്ട്. ഇതിന്റെ പേരിൽ ആർബിഐ കടുത്ത നിയന്ത്രണമാണ്  ഏർപ്പെടുത്തിയിട്ടുള്ളത്. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ 5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് പലിശ ഈടാക്കാതിരിക്കാൻ റിസർവ് ബാങ്ക് അനുമതിയില്ല. എൻപിഎ ശതമാനത്തിൽ ഇളവ് അനുവദിച്ച് സഹായിച്ചാൽ മാത്രമേ അർബൻ ബാങ്കുകൾക്ക് പിടിച്ചു നിൽക്കാനാവൂ. നബാർഡ്‌ വാണിജ്യ ബാങ്കുകൾക്കു നൽകുന്ന സൗകര്യങ്ങൾ അർബൻ ബാങ്കുകൾക്കും ലഭ്യമാക്കണമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ ആവശ്യം.

 

∙ അർബൻ ബാങ്കുകൾ വായ്പാ സഹകരണ സംഘങ്ങളാകുമ്പോൾ

 

നിലവിൽ അർബൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിയന്ത്രണമുള്ളതിനാൽ പ്രാഥമിക സഹകരണ ബാങ്കുകളെ അപേക്ഷിച്ച് ജനങ്ങൾക്കിടയിൽ വിശ്വാസ്യത കൂടുതലാണ്. മാത്രമല്ല പൊതുമേഖലാ ബാങ്കുകൾ നൽകുന്ന എല്ലാ സേവനങ്ങളും സഹകരണ അർബൻ ബാങ്കുകളിൽ നിന്ന് ലഭിക്കുകയും ചെയ്യും. പക്ഷേ റിസർവ് ബാങ്ക് അനുശാസിക്കുന്ന വ്യവസ്ഥകൾക്ക് വിധേയമായി മാത്രമേ പ്രവർത്തിക്കാനാവൂ. ബാങ്ക് ഇതര മേഖലകളിലെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണമുണ്ട്. അതേ സമയം പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ബാങ്കിങ് പ്രവർത്തനങ്ങൾക്കൊപ്പം മറ്റു ജനക്ഷേമകരമായ മേഖലകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ കഴിയും. സഹകരണ മെഡിക്കൽ സ്റ്റോർ, ഓണച്ചന്ത, കൺസ്യൂമർ സ്റ്റോറുകൾ തുടങ്ങിയ സംരംഭങ്ങളിലൂടെ സേവനം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനാവും. കാർഷിക വായ്പകളും മറ്റും കൂടുതൽ ഉദാരവ്യവസ്ഥകളോടെ നൽകാനും പ്രാഥമിക സഹകരണ സംഘങ്ങൾക്കു കഴിയും.

 

∙ നിയന്ത്രണം 3 ഘട്ടങ്ങളിലായി

 

അർബൻ ബാങ്കുകളെ നാലു വിഭാഗങ്ങളാക്കി നിയന്ത്രണം ഏർപ്പെടുത്താൻ റിസർവ് ബാങ്ക് നിയോഗിച്ച എൻ.എസ് സ്വാമിനാഥൻ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. ഇതനുസരിച്ച വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സർക്കുലർ ആർബിഐ നേരത്തെ പുറപ്പെടുവിച്ചിട്ടുണ്ട്. നിക്ഷേപം അനുസരിച്ച് അർബൻ ബാങ്കുകളുടെ നിയന്ത്രണം, പ്രവർത്തന പരിധി തുടങ്ങിയ കാര്യങ്ങൾ നിശ്ചയിക്കുന്നതാണ്  സർക്കുലറിലെ വ്യവസ്ഥകൾ. ഇവയൊന്നും നടപ്പിലാക്കാൻ സംസ്ഥാനത്തെ അർബൻ ബാങ്കുകൾ തയ്യാറായിട്ടില്ല. നിഷ്ക്രിയ ആസ്തി, മൂലധന പര്യാപ്തത, ലാഭക്ഷമത തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് അർബൻ ബാങ്കുകളുടെ പ്രവർത്തനം ആർബിഐ പരിശോധിക്കുന്നത്. വ്യവസ്ഥകൾക്കു വിധേയമായി പ്രവർത്തിക്കാത്ത ബാങ്കുകളിൽ മൂന്നു ഘട്ടങ്ങളിലായി നിയന്ത്രണം ഏർപ്പെടുത്തുന്നതാണ് ആർബിഐ രീതി. രണ്ടാം ഘട്ട നിയന്ത്രണം ഏർപ്പെടുത്തുമ്പോൾത്തന്നെ ശക്തമായ അപായ സൂചന നൽകും. മൂന്നാം ഘട്ട നിയന്ത്രണമാകുന്നതോടെ ബാങ്കുകൾക്കു മുന്നിലുള്ള എല്ലാ രക്ഷാമാർഗങ്ങളും അടഞ്ഞിട്ടുണ്ടാകും. പിന്നീട് പ്രവർത്തനം അവസാനിപ്പിക്കുകയേ നിവൃത്തിയുള്ളൂ. സംസ്ഥാനത്ത് നിയന്ത്രണം നടപ്പാക്കിയ 50 അർബൻ ബാങ്കുകളിൽ 20 എണ്ണം വ്യവസ്ഥകൾ പാലിക്കാൻ പറ്റുന്ന ഘട്ടത്തിൽ എത്തിയിട്ടുണ്ടെന്നാണ് ഒടുവിലത്തെ റിപ്പോർട്ട്. എന്തായാലും കേന്ദ്ര മാനദണ്ഡങ്ങളും ആർബിഐ വ്യവസ്ഥകളും പാലിക്കാത്ത അർബൻ ബാങ്കുകൾക്ക് സംസ്ഥാനത്ത് നിലനിൽക്കാനാവില്ല എന്നതാണ്  ആർബിഐ നൽകുന്ന സന്ദേശം.

 

English Summary: Will Cooperative Urban Banks in Kerala loose Bank Status? Explained