എത്ര ഇന്ത്യക്കാർക്ക് സ്വിസ് ബാങ്കിൽ എത്രത്തോളം നിക്ഷേപമുണ്ട് എന്നത് രാജ്യത്തെ വിവാദം നിറഞ്ഞ ഒരു വിഷയമാണ്. കോണ്‍ഗ്രസ്‌ ഭരിച്ചിരുന്ന സമയത്താണ് ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം സംബന്ധിച്ച ആരോപണം ഉയര്‍ന്നത്. സ്ഥിതിവിവര കണക്കുകൾ അനുസരിച്ച് രാജ്യത്തെ ധനികര്‍, മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍

എത്ര ഇന്ത്യക്കാർക്ക് സ്വിസ് ബാങ്കിൽ എത്രത്തോളം നിക്ഷേപമുണ്ട് എന്നത് രാജ്യത്തെ വിവാദം നിറഞ്ഞ ഒരു വിഷയമാണ്. കോണ്‍ഗ്രസ്‌ ഭരിച്ചിരുന്ന സമയത്താണ് ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം സംബന്ധിച്ച ആരോപണം ഉയര്‍ന്നത്. സ്ഥിതിവിവര കണക്കുകൾ അനുസരിച്ച് രാജ്യത്തെ ധനികര്‍, മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എത്ര ഇന്ത്യക്കാർക്ക് സ്വിസ് ബാങ്കിൽ എത്രത്തോളം നിക്ഷേപമുണ്ട് എന്നത് രാജ്യത്തെ വിവാദം നിറഞ്ഞ ഒരു വിഷയമാണ്. കോണ്‍ഗ്രസ്‌ ഭരിച്ചിരുന്ന സമയത്താണ് ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം സംബന്ധിച്ച ആരോപണം ഉയര്‍ന്നത്. സ്ഥിതിവിവര കണക്കുകൾ അനുസരിച്ച് രാജ്യത്തെ ധനികര്‍, മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എത്ര ഇന്ത്യക്കാർക്ക് സ്വിസ് ബാങ്കിൽ എത്രത്തോളം നിക്ഷേപമുണ്ട് എന്നത്  രാജ്യത്തെ  വിവാദം നിറഞ്ഞ ഒരു  വിഷയമാണ്. കോണ്‍ഗ്രസ്‌ ഭരിച്ചിരുന്ന സമയത്താണ് ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക്  നിക്ഷേപം സംബന്ധിച്ച ആരോപണം ഉയര്‍ന്നത്.  സ്ഥിതിവിവര കണക്കുകൾ  അനുസരിച്ച് രാജ്യത്തെ ധനികര്‍, മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ തുടങ്ങി നല്ലൊരു ശതമാനം പേര്‍ക്കും സ്വിസ് ബാങ്കില്‍ നിക്ഷേപമുണ്ട് എന്നായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ ഉയര്‍ന്നിരുന്ന ആരോപണം. 

സ്വിറ്റ്സർലന്റിലെ സെൻട്രൽ ബാങ്കിൽ നിന്നുള്ള വാർഷിക വിവര കണക്കനുസരിച്ച് ഇന്ത്യക്കാരുടെ സ്വിസ് ബാങ്കുകളിലെ നിക്ഷേപം 2021 ൽ 14 വർഷത്തിലെ  ഏറ്റവും ഉയർന്ന തുകയായ  30500 കോടിയിലധികം രൂപയായി. എന്നാൽ ഈ തുക ഇന്ത്യക്കാർ സ്വിസ് ബാങ്കുകളിൽ ഒളിപ്പിച്ചിരുന്ന കള്ളപ്പണത്തിനെ കാണിക്കുന്നില്ല എന്ന റിപ്പോർട്ടുകളുമുണ്ട്. ഇന്ത്യൻ ധനമന്ത്രാലയവും ഇത് ശരിവെക്കുന്നുണ്ട്. ഈ സ്ഥിതി വിവര കണക്കുകളിൽ ഇന്ത്യൻ എൻ ആർ ഐ  കളുടെ പണവും ഉൾപ്പെട്ടിട്ടുണ്ടോയെന്നു ഉറപ്പില്ല. സ്വിറ്റ്സർലന്റിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ ഈ ബാങ്കുകളിലെ പണം 'കള്ളപ്പണം' എന്ന ലേബലിൽ പെടുത്താനാകില്ല എന്ന വാദഗതിയുമുണ്ട്.

ADVERTISEMENT

 ഇന്ത്യൻ കമ്പനികളുടെ രാജ്യാന്തര ബിസിനസ് ഇടപാടുകൾ,  ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന സ്വിസ് ബാങ്ക് ശാഖകളുടെ നിക്ഷേപ വർദ്ധനവ്, സ്വിറ്റ്സർലന്റും ഇന്ത്യയും തമ്മിലുള്ള അന്തർ ബാങ്ക് ഇടപാടുകളുടെ വർദ്ധനവ് എന്നിവ മൂലവും ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം വർധിക്കും എന്ന് പറയപ്പെടുന്നു. തുടർച്ചയായി രണ്ടാം വർഷമാണ് സ്വിസ് ബാങ്കുകളിലെ ഇന്ത്യൻ നിക്ഷേപം കുതിച്ചുയരുന്നത്. ഇന്ത്യയും സ്വിറ്റ്‌സർലൻഡും, സാമ്പത്തിക അക്കൗണ്ട് വിവരങ്ങൾ സ്വയമേവ പങ്കിടുന്നതിനായി, 2016 നവംബർ 22-ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നികുതി കാര്യങ്ങളിൽ വിവരങ്ങൾ പങ്കുവെക്കുന്നതിനുള്ള  സംയുക്ത പ്രഖ്യാപനത്തിൽ ഒപ്പുവച്ചു. എന്നാൽ  ലഭിച്ച വിവരങ്ങളുടെ ഉപയോഗവും വെളിപ്പെടുത്തലും നിയന്ത്രിക്കുന്നത് ഇന്ത്യ-സ്വിറ്റ്സർലൻഡ് നികുതി ഉടമ്പടിയുടെ രഹസ്യസ്വഭാവമുള്ള വ്യവസ്ഥകളാണ്.

എങ്ങനെ സ്വിസ് ബാങ്കിൽ അക്കൗണ്ട് തുറക്കാം?

ഒരു സ്വിസ് ബാങ്ക് അക്കൗണ്ട് തുറക്കുന്നത് ഒരു സാധാരണ ബാങ്ക് അക്കൗണ്ട് തുറക്കുന്നത് പോലെ തന്നെയാണ്. ഫോമുകൾ പൂരിപ്പിച്ച് നിങ്ങൾ ആരാണെന്നും നിങ്ങൾ എന്താണ് ചെയ്യുന്നതെന്നും തെളിയിക്കുന്ന രേഖകൾ  നൽകണം. സ്വകാര്യതയുമായി ബന്ധപ്പെട്ട ചില പ്രത്യേക സാഹചര്യങ്ങൾ കാരണം, നിങ്ങളുടെ ഐഡന്റിറ്റി തെളിയിക്കുന്നതിനുള്ള സൂക്ഷ്മപരിശോധന കർശനമാണ്. പലപ്പോഴും ഐഡന്റിറ്റിയായി  നിങ്ങളുടെ പാസ്‌പോർട്ട് കാണിക്കേണ്ടി വരും . 

എങ്ങനെയാണ് കള്ളപ്പണം സ്വിസ് അക്കൗണ്ടുകളിൽ ഒളിപ്പിക്കുന്നത്?

ADVERTISEMENT

ഹവാല വഴിയാണ്  സാധാരണമായി പണം ഒളിപ്പിക്കുന്നത്. ഇത് അടിസ്ഥാനപരമായി മധ്യസ്ഥർ വഴിയാണ് നടത്തുന്നത്. അവരുടെ ഫീസ് കുറച്ച ശേഷം ഈ മധ്യസ്ഥർ പണം നിങ്ങൾ തിരഞ്ഞെടുത്ത വിദേശ സ്ഥലത്തേക്ക് മാറ്റും. വിവിധ രാജ്യങ്ങളിൽ അവർക്ക് ശക്തമായ ശൃംഖലയുണ്ട്. പിന്നീട്  സ്വിസ് ബാങ്കുകൾ എന്ന് വിളിക്കപ്പെടുന്ന UBS, Credit Suisse, Julius Baer തുടങ്ങിയവയിൽ ഏതിലെങ്കിലും നിക്ഷേപിക്കും. 

എങ്ങനെയാണ് കള്ളപ്പണം വെളുപ്പിക്കുന്നത്?

കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഏറ്റവും സാധാരണമായ മാർഗമാണ് ഹവാല രീതി. ഇപ്പോൾ,  കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള മറ്റൊരു  മാർഗമാണ് പാർട്ടിസിപ്പറ്റോറി നോട്സ്. നിങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ പണം സമർപ്പിക്കുമ്പോൾ പല വൻകിട നിക്ഷേപ ബാങ്കുകളും  പാർട്ടിസിപ്പറ്ററി നോട്ടുകളിൽ പണം നിക്ഷേപിക്കാൻ സഹായിക്കും.  ഈ പാർട്ടിസിപ്പേറ്ററി നോട്ടുകൾ വഴി ഇന്ത്യയിലെ ഓഹരി വിപണികളിൽ നിക്ഷേപിക്കാൻ സാധിക്കും.  ഓഹരി വിപണിയിൽ പാർട്ടിസിപേറ്ററി  വരുമാനത്തിന് നികുതിയില്ല. അങ്ങനെ പലപ്പോഴും  കള്ളപ്പണം വെള്ളയാക്കി മാറ്റുന്നു. കള്ളപ്പണം വെളുപ്പിക്കലിന്റെ പൊതു സ്രോതസ്സായി പിഎൻ സംബന്ധിച്ച് സെബി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട് . പല സാമ്പത്തിക വിദഗ്ധരും എല്ലാ KYC മാനദണ്ഡങ്ങളും പാർട്ടിസിപേറ്ററി നോട്ടുകളിൽ നിർബന്ധമാക്കാൻ  നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ, സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ നടപടിയുണ്ടായിട്ടില്ല.

സ്വിസ് ബാങ്കുകൾ ഒരുകാലത്ത് കള്ളപ്പണം വെളുപ്പിക്കലിനും നികുതിവെട്ടിപ്പിനും പര്യായമായിരുന്നെങ്കിലും, 2018-ൽ സ്വിറ്റ്സർലൻഡ് മറ്റ് OECD രാജ്യങ്ങളുമായി അക്കൗണ്ട് ഉടമകളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ തുടങ്ങിയതിന് ശേഷം നിയമവിരുദ്ധ പ്രവർത്തനത്തിനുള്ള അവസരം കുറഞ്ഞു. സ്വിസ് ബാങ്കിങ് നിയമങ്ങൾ ഇപ്പോഴും ഉയർന്ന സ്വകാര്യത നൽകുന്നു. നിയമവിരുദ്ധമായ ആവശ്യങ്ങൾക്ക് അവ ഉപയോഗിക്കുന്നത് ഇപ്പോൾ അത്ര  പ്രായോഗികമല്ല എന്നാണ് വിദഗ്ധർ പറയുന്നത്. 

ADVERTISEMENT

എന്തിനാണ് സ്വിസ് ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നത്?

സമ്പദ്‌വ്യവസ്ഥയിൽ അനിശ്ചിതത്വത്തിന്റെ സാഹചര്യം ഉണ്ടാകുമ്പോഴെല്ലാം, ആളുകൾ അവരുടെ പണം വൈവിധ്യവത്കരിക്കുകയും അതുവഴി അവരുടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, രൂപയുടെ മൂല്യം ഇടിയാൻ സാധ്യതയുണ്ടെന്ന് കരുതുക, ഉയർന്ന വരുമാനക്കാർ വിദേശനാണ്യം വഴി സ്വിസ് ബാങ്കുകളിൽ പണം നിക്ഷേപിക്കും. സമ്പദ്‌വ്യവസ്ഥ സുസ്ഥിരമാകുകയും രൂപയുടെ മൂല്യം ഇടിയാനുള്ള സാധ്യത കുറയുകയും ചെയ്യുമ്പോൾ പണം തിരികെ എടുക്കും.

ഇറക്കുമതി ചെയ്യാനിരിക്കുന്നവർ ഇറക്കുമതി ബില്ല് അടയ്‌ക്കേണ്ടതിനാൽ വിദേശ ബാങ്കുകളിൽ പണം സൂക്ഷിക്കും. അല്ലെങ്കിൽ  രൂപയുടെ മൂല്യം ഇടിഞ്ഞാൽ അവർക്ക് വലിയ നഷ്ടമുണ്ടാകും. ഇറക്കുമതിക്കാരും കയറ്റുമതിക്കാരും തങ്ങളുടെ നിയമാനുസൃതമായ പണം വിദേശ ബാങ്കുകളിൽ നിക്ഷേപിക്കുന്നത് സാധാരണയാണ്. ഇതുകൂടാതെ, റിസർവ് ബാങ്കിന്റെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (എൽആർഎസ്) വഴി  ഒരാൾക്ക് പ്രതിവർഷം 2.5 ലക്ഷം ഡോളർ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകാം.

അങ്ങനെയാണ് പലരും തങ്ങളുടെ നിയമാനുസൃതമായ പണം സ്വിസ് ബാങ്കിൽ നിക്ഷേപിക്കുന്നത്. അതുകൊണ്ടു സ്വിസ്സ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ പണമെല്ലാം അനധികൃതമാണ് എന്ന് പറയാനാകില്ല. 

വാർഷിക ഓട്ടോമാറ്റിക് ഇൻഫർമേഷൻ എക്‌സ്‌ചേഞ്ചിന്റെ ഭാഗമായി സ്വിസ് അധികാരികൾ ഏറ്റവും പുതിയ വിവരങ്ങൾ ഇപ്പോൾ ഇന്ത്യയുമായി പങ്കുവെച്ചിട്ടുണ്ട്. തുടർച്ചയായി അഞ്ചാമത്തെ വർഷമാണ്  ഇത്തരത്തിൽ വിവരങ്ങൾ കൈമാറുന്നത്.  

നികുതിദായകർ തങ്ങളുടെ നികുതി റിട്ടേണുകളിൽ വിദേശത്തുള്ള തങ്ങളുടെ സാമ്പത്തിക അക്കൗണ്ടുകൾ ശരിയായി പ്രഖ്യാപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ രാജ്യങ്ങളെ ഈ വാർഷിക വിവര കൈമാറ്റം അനുവദിക്കുന്നു.ഈ രേഖകൾ പരിശോധിച്ചാൽ  നികുതി വെട്ടിക്കുന്നവരെ കണ്ടുപിടിക്കാൻ സർക്കാരുകൾക്ക് എളുപ്പമാണ്.  

English Summary:

Know More about Swiss Bank Account