നല്ല നീലിയമരിയും കയ്യുണ്യവും കറ്റാർവാഴയുമെല്ലാം ചേർത്ത് ഓട്ടുരുളിവച്ച് ശുദ്ധമായ വെളിച്ചെണ്ണയിൽ കാച്ചിയെടുത്ത എണ്ണയുടെ ഗുണം പഴമക്കാർക്ക് ആരും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. എന്നാൽ കാച്ചെണ്ണയുടെ ഗുണങ്ങളെപ്പറ്റി അറിയാത്ത ഈ തലമുറയിൽപ്പെട്ട ആളുകൾക്ക് അത് ഉപയോഗിച്ച് നോക്കിയാൽ മാത്രമേ മനസിലാകുകയുള്ളൂ.

നല്ല നീലിയമരിയും കയ്യുണ്യവും കറ്റാർവാഴയുമെല്ലാം ചേർത്ത് ഓട്ടുരുളിവച്ച് ശുദ്ധമായ വെളിച്ചെണ്ണയിൽ കാച്ചിയെടുത്ത എണ്ണയുടെ ഗുണം പഴമക്കാർക്ക് ആരും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. എന്നാൽ കാച്ചെണ്ണയുടെ ഗുണങ്ങളെപ്പറ്റി അറിയാത്ത ഈ തലമുറയിൽപ്പെട്ട ആളുകൾക്ക് അത് ഉപയോഗിച്ച് നോക്കിയാൽ മാത്രമേ മനസിലാകുകയുള്ളൂ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല നീലിയമരിയും കയ്യുണ്യവും കറ്റാർവാഴയുമെല്ലാം ചേർത്ത് ഓട്ടുരുളിവച്ച് ശുദ്ധമായ വെളിച്ചെണ്ണയിൽ കാച്ചിയെടുത്ത എണ്ണയുടെ ഗുണം പഴമക്കാർക്ക് ആരും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. എന്നാൽ കാച്ചെണ്ണയുടെ ഗുണങ്ങളെപ്പറ്റി അറിയാത്ത ഈ തലമുറയിൽപ്പെട്ട ആളുകൾക്ക് അത് ഉപയോഗിച്ച് നോക്കിയാൽ മാത്രമേ മനസിലാകുകയുള്ളൂ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല നീലയമരിയും കയ്യുണ്യവും കറ്റാർവാഴയുമെല്ലാം ചേർത്ത്  ഓട്ടുരുളിവച്ച് ശുദ്ധമായ വെളിച്ചെണ്ണയിൽ കാച്ചിയെടുത്ത എണ്ണയുടെ ഗുണം പഴമക്കാർക്ക് ആരും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. എന്നാൽ കാച്ചെണ്ണയുടെ ഗുണങ്ങളെപ്പറ്റി അറിയാത്ത ഈ തലമുറയിൽപ്പെട്ട ആളുകൾക്ക് അത് ഉപയോഗിച്ച് നോക്കിയാൽ മാത്രമേ മനസിലാകുകയുള്ളൂ. ഇത്തരത്തിൽ തീർത്തും ഹോം മെയ്ഡ് ആയ കാച്ചെണ്ണ നിർമാണത്തിലൂടെ ഉപഭോക്താക്കളുടെ തലമുടി സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് മലപ്പുറം സ്വദേശിനിയും അധ്യാപികയുമായ രജിത മനു. ലോക്ക് ഡൗൺ കാലയളവിൽ രജിത നീലാംബരി എന്ന ബ്രാൻഡിൽ വിപണിയിൽ എത്തിച്ച കാച്ചെണ്ണയിൽ നിന്നും പ്രതിമാസം 12000  രൂപയുടെ വരുമാനമാണ് ലഭിക്കുന്നത്.

ലോക്ക് ഡൗണിൽ തുടങ്ങിയ സംരംഭം

ADVERTISEMENT

ലോക്ക് ഡൗൺ ആരംഭിക്കുന്നത് വരെ താൻ ഒരു സംരംഭകകുമെന്നോ, സ്വന്തം ബ്രാൻഡ് വിപണിയിൽ എത്തിക്കുമെന്നോ ഒന്നും രജിത കരുതിയിരുന്നില്ല. ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്ത പ്രൊഫഷൻ ആയതിനാൽ തന്നെ അധ്യാപികയുടെ റോളിൽ തുടരാനായിരുന്നു എന്നും താല്പര്യം. എന്നാൽ ലോക്ക് ഡൗൺ ഈ അധ്യാപികയെ ഒരു സംരംഭകയാക്കി.  ഓൺലൈൻ ക്‌ളാസുകൾ കഴിഞ്ഞാൽ ബാക്കിയുള്ള സമയം ഫലപ്രദമായി വിനിയോഗിക്കണം എന്ന ചിന്തയിലായിരുന്നു രജിത. അപ്പോഴാണ് അടുത്തൊരു സുഹൃത്ത് 'നിനക്ക് സമയമുണ്ടെങ്കിൽ നീ സ്ഥിരമായി തലയിൽ തേക്കുന്ന എണ്ണ എനിക്കൊന്ന് ഉണ്ടാക്കി തരുമോ'  എന്ന് ചോദിക്കുന്നത്.

സത്യത്തിൽ ആ ചോദ്യമാണ് രജിതയെ സംരംഭകയാക്കിയത്. ഇടതൂർന്ന നീണ്ട മുടിയാണ് രജിതയുടെ പ്രത്യേകത. ഈ മുടിയുടെ രഹസ്യം എന്താണെന്നു ചോദിച്ചാൽ തന്റെ 'അമ്മ കാലങ്ങളായി കാച്ചി തരുന്ന എണ്ണയാണ് എന്നാണ് രജിതയുടെ മറുപടി. നീലയമരിയും കയ്യുണ്യവും കറ്റാർവാഴയുമെല്ലാം ചേർത്ത്  ഓട്ടുരുളിവച്ച് 'അമ്മ കാച്ചി തരുന്ന എണ്ണ രജിതയും ഉണ്ടാക്കുമായിരുന്നു. ആ ഒരു ഉറപ്പിലാണ് സുഹൃത്ത് എണ്ണ ആവശ്യപ്പെട്ടത്. ഒരു കുപ്പി എണ്ണ സുഹൃത്തിനായി നിർമിച്ചു നൽകി, മികച്ച അഭിപ്രായം ലഭിക്കാൻ തുടങ്ങിയതോടെ എങ്കിൽ പിന്നെ കുറച്ചധികം എണ്ണ നിർമിച്ചാലോ എന്നായി ചിന്ത.

പ്രചോദനമായത് ലോക്ക് ഡൗൺ സംരംഭ കഥകൾ

അധ്യാപനം എന്നതിനപ്പുറം മറ്റൊന്നിനെ പറ്റിയും ചിന്തിക്കാത്ത രജിതയ്ക്ക് തുടക്കത്തിൽ  എണ്ണ നിർമിച്ചു വിപണിയിൽ എത്തിക്കാൻ തന്നെക്കൊണ്ട് സാധിക്കുമോ എന്ന ഭയം ഉണ്ടായിരുന്നു. ഈ സമയത്ത് പ്രചോദനമായത് ലോക്ക് ഡൗണിൽ സംരംഭകരായി മാറിയ വീട്ടമ്മമാരുടെ കഥകളാണ്. വരുമാനം കണ്ടെത്തുക എന്നതിനേക്കാൾ ഏറെ ഉപയോഗിച്ച എല്ലാവർക്കും ഫലം ലഭിച്ച ഒരു ഉൽപ്പന്നം ജനങ്ങളിലേക്ക് എത്തിക്കുക എന്നതായിരുന്നു രജിത ലക്ഷ്യമിട്ടത്.

ADVERTISEMENT

''ഇത്തരത്തിൽ ഒരാശയം മനസ്സിൽ വന്നപ്പോൾ തന്നെ ഞാൻ അംഗമായ ഒരു വനിതാ ഫേസ്‌ബുക്ക് കൂട്ടായ്മയിലെ സുഹൃത്തുക്കളോട് ഞാൻ കാര്യം പറഞ്ഞു. അവർ ആണ് എനിക്ക് പൂർണമായ പിന്തുണ നൽകിയത്. നഗരങ്ങളിൽ നീലയമരിയും കയ്യുണ്യവും എല്ലാം ചേർത്ത എണ്ണ കിട്ടാനില്ലെന്നും ഉയർന്ന ഗുണമേന്മയോടെ വിപണിയിൽ എത്തിക്കാൻ കഴിഞ്ഞാൽ വിജയിക്കാനാകുമെന്നും പറഞ്ഞു. അപ്പോഴും എണ്ണയുടെ മാർക്കറ്റിങ്, ബ്രാൻഡിങ് തുടങ്ങിയ കാര്യങ്ങളെപ്പറ്റി എനിക്ക് വലിയ ധാരണയില്ലായിരുന്നു. കൂട്ടത്തിൽ ഒരു സുഹൃത്താണ് ചെറിയ രീതിയിൽ തുടക്കം കുറിക്കുന്ന സംരംഭമായതിനാൽ ആദ്യം വളരെ ആക്റ്റീവ് ആയ ഒരു ഫേസ്‌ബുക്ക് പേജ് തുടങ്ങാൻ നിർദേശിച്ചത്. ഉടനെ നീലാംബരി എന്ന ബ്രാൻഡ് നെയിമിൽ  ഞാൻ ഒരു ഫേസ്‌ബുക്ക് പേജ് ആരംഭിച്ചു'' രജിത പറയുന്നു.

 

അച്ഛന്റെ കൈനീട്ടവുമായി നീലാംബരി

പരീക്ഷണാർത്ഥം രണ്ട് ലിറ്റർ എണ്ണ വാങ്ങി നീലാംബരിയുടെ ആദ്യ ബാച്ച് നിർമിച്ചു. അത് ദിവസങ്ങൾക്കുള്ളിൽ അത് വിറ്റുപോയി. അതിൽ ഏറിയ പങ്കും വാങ്ങിയത് പരിചയക്കാർ തന്നെയായിരുന്നു. പിന്നീട് ഉപയോഗിച്ചവരെല്ലാം നല്ല അഭിപ്രായം പറയാൻ തുടങ്ങിയതോടെ മൗത്ത് പബ്ലിസിറ്റി വഴി ഓർഡറുകൾ വരാൻ തുടങ്ങി. അങ്ങനെ ബിസിനസ് എന്ന നിലയ്ക്ക് കൂടുതൽ അളവിൽ കാച്ചെണ്ണ നിർമാണം തുടങ്ങി. ബിസിനസിലേക്ക് ആദ്യമായി നിക്ഷേപം നടത്തിയത് തന്റെ അച്ഛനാണ് എന്നതായിരുന്നു രജിതയുടെ ഏറ്റവും വലിയ സന്തോഷം.

ADVERTISEMENT

മുടി കൊഴിച്ചിൽ, താരൻ, അറ്റം പിളരൽ, അകാലനര, ഉറക്കക്കുറവ്  തുടങ്ങിയവയ്ക്ക് ഏറെ ഫലപ്രദമാണ് നീലാംബരി എന്ന് ഉപഭോക്താക്കൾ വിധിയെഴുതിയതോടെ, കേരളത്തിനകത്തും പുറത്തും നിന്നുമായി ധാരാളം ഓർഡർ ഇന്ന് രജിതയ്ക്ക് ലഭിക്കുന്നുണ്ട്. തുടക്കത്തിൽ ആവശ്യാനുസരണം മാത്രമായിരുന്നു എണ്ണ നിർമാണം. എന്നാൽ ഇപ്പോൾ എത്ര എണ്ണ നിർമ്മിച്ചാലും വിറ്റുപോകും എന്ന അവസ്ഥയാണ്. കോളേജ് അധ്യാപനത്തിനൊപ്പമാണ് രജിത എണ്ണ നിർമാണം മുന്നോട്ട് കൊണ്ട് പോകുന്നത്.

''ഒരു വിധത്തിൽപ്പെട്ട പച്ചമരുന്നുകൾ എല്ലാം തന്നെ ഇവിടെ ലഭ്യമാണ് എന്നതാണ് എന്റെ ഏറ്റവും വലിയ നേട്ടം. ഞാൻ തന്നെയാണ് പറമ്പിൽ ഇറങ്ങി എണ്ണ കാച്ചുന്നതിനായുള്ള സസ്യങ്ങൾ ശേഖരിക്കുന്നത്. ഇപ്പോൾ വലിയവർക്കും കുട്ടികൾക്കുമായി വ്യത്യസ്ത രീതിയിൽ എണ്ണ കാച്ചുന്നുണ്ട്. തൊലിപ്പുറത്തുണ്ടാകുന്ന പ്രശ്നങ്ങൾക്കും നീലാംബരി ഫലപ്രദമാണ്. ഗുണമേന്മയിൽ വിട്ടു വീഴ്ച ചെയ്യാൻ ആഗ്രഹിക്കാത്തതിനാൽ തന്നെ പച്ചമരുന്നുകളുടെ ലഭ്യത മുൻനിർത്തി മാത്രമാണ് എണ്ണ നിർമിക്കുന്നത്'' രജിത പറയുന്നു

12000  രൂപയുടെ വരുമാനം

നിലവിൽ നീലാംബരി എന്ന ബ്രാൻഡിലൂടെ  പ്രതിമാസം 10000  മുതൽ 12000  രൂപ വരെ വരുമാനം നേടുന്നുണ്ട് രജിത. ഭാവിയിൽ സമീപവാസികളായ സ്ത്രീകളെക്കൊണ്ട് പച്ചമരുന്നുകൾ നട്ട് വളർത്തിച്ച് അവരിൽ നിന്നും എണ്ണ നിർമാണത്തിനായി മരുന്നുകൾ വാങ്ങുന്ന അവസ്ഥയിലേക്ക് വളരണം എന്നാണ് രജിത ആഗ്രഹിക്കുന്നത്. ഇതിലൂടെ വീട്ടമ്മാരായി കഴിയുന്നവർക്കും വരുമാനം കണ്ടെത്താനാകും എന്നതാണ് രജിതയുടെ ചിന്ത. അധ്യാപനവും എണ്ണ നിർമാണവും  ഒരുമിച്ചു കൊണ്ട് പോകുന്നതിനാൽ തന്നെ ബ്രാൻഡിങ് , മാർക്കറ്റിങ് തുടങ്ങിയ കാര്യങ്ങൾക്ക് പൂർണ പിന്തുണ നൽകുന്നത് ഭർത്താവ് മനു ആണ്.

English Summary : ALock Down Initiative of a College Lecturer