ഇതൊരു വിേദശ മലയാളിയുടെ വിജയകഥയാണ്. പത്തു വർഷക്കാലം ഗൾഫിൽ ജോലി ചെയ്ത് നാട്ടിലെത്തി ചെറിയ നിക്ഷേപത്തിൽ സംരംഭം തുടങ്ങി. പ്രതിബന്ധങ്ങളെയെല്ലാം നേരിട്ട് ഒരു വർഷത്തിനുള്ളിൽ 16 േപർക്ക് തൊഴിൽ നൽകുന്ന പ്രസ്ഥാനമായി വളർത്തിയെടുത്ത ഈ വിജയകഥ തൊഴിലന്വേഷിക്കുന്ന പ്രവാസികൾക്കും നാട്ടിലുള്ളവർക്കും

ഇതൊരു വിേദശ മലയാളിയുടെ വിജയകഥയാണ്. പത്തു വർഷക്കാലം ഗൾഫിൽ ജോലി ചെയ്ത് നാട്ടിലെത്തി ചെറിയ നിക്ഷേപത്തിൽ സംരംഭം തുടങ്ങി. പ്രതിബന്ധങ്ങളെയെല്ലാം നേരിട്ട് ഒരു വർഷത്തിനുള്ളിൽ 16 േപർക്ക് തൊഴിൽ നൽകുന്ന പ്രസ്ഥാനമായി വളർത്തിയെടുത്ത ഈ വിജയകഥ തൊഴിലന്വേഷിക്കുന്ന പ്രവാസികൾക്കും നാട്ടിലുള്ളവർക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതൊരു വിേദശ മലയാളിയുടെ വിജയകഥയാണ്. പത്തു വർഷക്കാലം ഗൾഫിൽ ജോലി ചെയ്ത് നാട്ടിലെത്തി ചെറിയ നിക്ഷേപത്തിൽ സംരംഭം തുടങ്ങി. പ്രതിബന്ധങ്ങളെയെല്ലാം നേരിട്ട് ഒരു വർഷത്തിനുള്ളിൽ 16 േപർക്ക് തൊഴിൽ നൽകുന്ന പ്രസ്ഥാനമായി വളർത്തിയെടുത്ത ഈ വിജയകഥ തൊഴിലന്വേഷിക്കുന്ന പ്രവാസികൾക്കും നാട്ടിലുള്ളവർക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതൊരു വിദേശ മലയാളിയുടെ വിജയകഥയാണ്. പത്തു വർഷക്കാലം ഗൾഫിൽ ജോലി ചെയ്ത് നാട്ടിലെത്തി ചെറിയ നിക്ഷേപത്തിൽ സംരംഭം തുടങ്ങി. പ്രതിബന്ധങ്ങളെയെല്ലാം നേരിട്ട് ഒരു വർഷത്തിനുള്ളിൽ 16 േപർക്ക് തൊഴിൽ നൽകുന്ന പ്രസ്ഥാനമായി വളർത്തിയെടുത്ത ഈ വിജയകഥ തൊഴിലന്വേഷിക്കുന്ന പ്രവാസികൾക്കും നാട്ടിലുള്ളവർക്കും പ്രചോദനമേകും. 

എറണാകുളം ജില്ലയിലെ ആലുവയ്ക്കടുത്ത് തോട്ടുമുഖത്ത് ‘എലഗന്റ് ബേക്കേഴ്സ്’ എന്ന േപരിലാണ് ഷമീം മേത്തർ എന്ന ചെറുപ്പക്കാരന്റെ ബേക്കറി സംരംഭം പ്രവർത്തിക്കുന്നത്. ബ്രെഡ്, ബൺ, റെസ്ക്, ക്രീം ബൺ, വെറൈറ്റി േകക്കുകൾ, പുഡ്ഡിങ് അങ്ങനെ ഒട്ടേറെ ഇനങ്ങൾ. സ്വന്തം ഫോർമുലയിൽ തയാറാക്കുന്നുണ്ട് ഇവിടെ. കുക്കീസ് ബിസ്കറ്റ്, കപ്കേക്ക്, മോഫിൻസ്, പഫ്സ്, സ്വീറ്റ് പൊറോട്ട തുടങ്ങി 20 ൽ പരം ഉൽപന്നങ്ങളാണ് ഷമീം ഉണ്ടാക്കി വിൽക്കുന്നത്.

ADVERTISEMENT

ഗൾഫിൽനിന്നു തിരിച്ചെത്തിയശേഷം എല്ലാവരെയും പോലെ നാട്ടിൽ ജോലിക്കു േവണ്ടി അലഞ്ഞപ്പോൾ അവസാനം എത്തപ്പെട്ടത് ഒരു ബേക്കറി സ്ഥാപനത്തിലാണ്. സ്വന്തം അളിയൻ നടത്തുന്ന തിരുനെൽവേലിയിലെ േബക്കറിയിൽ. ഇവിടെനിന്നു േബക്കറി ഉൽപന്നങ്ങളുടെ നിർമാണവും വിൽപനയും നന്നായി മനസ്സിലാക്കാൻ അവസരം ലഭിച്ചു. നമ്മുടെ നാട്ടിൽ ഇത്തരം ബിസിനസുകൾക്കു വലിയ സാധ്യതകളുണ്ടെന്നും മികച്ച ലാഭം തരുമെന്നും തിരിച്ചറിഞ്ഞതോടെ ഈ രംഗത്ത് സ്വന്തമായൊരു സംരംഭം തുടങ്ങി ചുവടുറപ്പിക്കാൻ തീരുമാനിച്ചു. 

25 ലക്ഷം രൂപയുടെ നിക്ഷേപം

തുടക്കം വാടകയ്ക്കെടുത്ത കെട്ടിടത്തിലായിരുന്നു. വാടക അഡ്വാൻസ്, മെഷിനറികൾ, അസംസ്കൃത വസ്തുക്കൾ അങ്ങനെ എല്ലാം േചർത്ത് ഏകദേശം 25 ലക്ഷം രൂപയാണ് തുടക്കത്തിൽ നിക്ഷേപമായി കണ്ടെത്തേണ്ടിവന്നത്. മൈദ മിക്സ്ചർ, അവ്ൻ (ഇലക്ട്രിക്), ക്ലീനർ, ൈഡ സെറ്റുകൾ, വർക്കിങ് േടബിളുകൾ, ട്രോളികൾ, റാക്കുകൾ, പാക്കിങ് മെഷീൻ അങ്ങനെ അത്യാവശ്യം മെഷിനറികൾ സംഘടിപ്പിച്ചു. സ്വന്തം സമ്പാദ്യവും കുടുംബാംഗങ്ങളുടെ സംഭാവനകളും ചേർത്ത് ബാങ്ക് വായ്പയ്ക്കായി കാത്തുനിൽക്കാതെ തുടങ്ങുകയായിരുന്നു. പിന്നീട് വിവിധ ഘട്ടങ്ങളിലായി 10 ലക്ഷം രൂപയോളം സ്ഥാപനത്തിേലക്ക് മുതൽമുടക്കി. മൈദ മിക്സിങ് ഓട്ടമാറ്റിക് ആക്കി. അതിനാൽ സോഫ്റ്റ്നസ് വർധിച്ചു. ചുരുങ്ങിയ നാളുകൾ കൊണ്ട് 16 പേർക്ക് തൊഴിൽ നൽകുന്നൊരു സ്ഥാപനമായി എലഗന്റ് ബേക്കറി വളർന്നു. 

സ്വന്തം ഫോർമുല

ADVERTISEMENT

സ്വന്തമായി ഉണ്ടാക്കിയ ഫോർമുലകളാണ് പല ഉൽപന്നങ്ങൾക്കും ഉപയോഗിക്കുന്നത്. അതു തന്നെയാണ് േബക്കറിയുടെ വിജയ രഹസ്യങ്ങളിൽ പ്രധാനമെന്നു ഷമീം പറയുന്നു. പരമ്പരാഗത രീതിയിൽനിന്നു ചില വ്യത്യാസങ്ങൾ വരുത്തിയതോടെ രുചിഭേദങ്ങളായി. അവയെല്ലാം വിപണിയിൽ അംഗീകരിക്കപ്പെട്ടത് വിജയത്തിനു പിന്നിലെ നിർണായകഘടകമായെന്നു ഷമീം വിലയിരുത്തുന്നു.

ൈമദ, പഞ്ചസാര, വനസ്പതി, മുട്ട, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ അസംസ്കൃത വസ്തുക്കള്‍ ഏറ്റവും മികച്ചതു മാത്രം വാങ്ങി ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നു. അതുപോലെ അനുവദനീയമായതിലും കുറഞ്ഞ അളവിൽ മാത്രമേ കളർ/പ്രിസർവേറ്റീവ് േചർക്കുകയുള്ളൂ. പരീക്ഷിച്ചു വിജയം നേടിയവ മാത്രം വിപണിയിലേക്ക് എത്തിക്കൂവെന്നതിലും നിഷ്കർഷ പുലർത്തുന്നു. കൃത്യമായി, സ്ഥിരമായി തത്സസമയ വിതരണ സംവിധാനം ഉറപ്പു വരുത്തും. ഇതുവഴി ഉൽപന്നങ്ങൾ ഒരിടത്തും കെട്ടിക്കിടക്കാൻ ഇടവരികയില്ല.

വിതരണത്തിന് ഗൾഫ് മലയാളികൾ

ഉൽപന്നങ്ങളുടെ വിതരണത്തിന്റെ സിംഹഭാഗവും നാട്ടിൽ മടങ്ങിയെത്തിയ ഗൾഫ് മലയാളികൾ വഴിയാണ്. സ്ഥിരനിക്ഷേപം ഒന്നും ഇല്ലാതെ തന്നെ സ്ഥിരമായ ഒരു വരുമാനം ഉണ്ടാക്കാൻ അവർക്കു കഴിയുന്നു. തൃശൂർ, മലപ്പുറം, പാലക്കാട് തുടങ്ങിയ ജില്ലകളിൽ ഇനിയും വിതരണക്കാരെ ആവശ്യമുണ്ടെന്നാണ് ഷമീം പറയുന്നത്. ഗൾഫ് മലയാളികൾക്കാണ് പ്രഥമ പരിഗണന നൽകുക. വിപണിയിൽ ശോഭിക്കാൻ േവണ്ട നിർദേശങ്ങളും സഹായങ്ങളും ഈ സംരംഭകന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. എറണാകുളം ജില്ലയിൽ ഇപ്പോൾ നേരിട്ടും വിൽപനകൾ നടക്കുന്നു. ക്രെഡിറ്റ് കച്ചവടം പ്രോത്സാഹിപ്പിക്കാറില്ലെങ്കിലും ചില സൂപ്പർമാർക്കറ്റുകളിൽ അതില്ലാതെ പറ്റില്ല. എങ്കിലും അവിടങ്ങളിൽനിന്നൊന്നും പണം പിരിഞ്ഞുകിട്ടാൻ പ്രയാസം ഇല്ല. ഈ രംഗത്ത് മത്സരം നിലനിൽക്കുന്നുണ്ടെങ്കിലും വില കുറച്ചു വിൽക്കാനും വിപണി പിടിക്കാനും ശ്രമിക്കാറില്ല. സ്വന്തം ഫോർമുല കൊണ്ടും ഉൽപന്നത്തിന്റെ ഗുണനിലവാരം കൊണ്ടും ശോഭിക്കാൻ കഴിയുന്നു. ഉയർന്ന നിരക്കിൽ 20 മുതൽ 50 ശതമാനം വരെ ലാഭം തരുന്ന ഉൽപന്നങ്ങളാണ് ബേക്കറി ബിസിനസിലേത്.

ADVERTISEMENT

പുതിയ പ്ലാന്റ് 

ഇനി സ്വന്തം സ്ഥലത്ത് പുതിയ പ്ലാന്റ്, അതാണ് ഷമീമിന്റെ സ്വപ്നം. അതിനു കുറച്ച് വായ്പ കൂടി വേണ്ടിവരും. ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. ഇൻഫോ പാർക്കിൽ സോഫറ്റ് വെയർ എൻജിനീയറായ ഭാര്യ സുമയ്യ എന്തിനും കൂട്ടായി കൂടെയുണ്ട്. അതോടെ 10 ഗൾഫ് മലയാളികൾക്കുകൂടി തൊഴിൽ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതുസംരംഭകരോട്

കെട്ടിടം, മെഷിനറി എന്നിവയിൽ നിക്ഷേപിക്കാതെ തന്നെ ബിസിനസ് ചെയ്യാൻ അവസരമുണ്ട്. വിതരണം ഏറ്റെടുത്ത് നടത്തിയാൽ മതി. വിപണിയെ നന്നായി പഠിക്കാൻ അത് അവസരം ഒരുക്കും. കൃത്യമായ ഒരു വരുമാനവും ലഭിക്കും. വേണ്ടത്ര പരിചയം നേടിക്കഴിഞ്ഞാൽ പത്തു ലക്ഷം രൂപയുടെ നിക്ഷേപത്തിൽ ഒരു മിനി േബക്കറി യൂണിറ്റ് ആരംഭിക്കാം. സ്വന്തമായി രുചിക്കൂട്ടുകൾ തയാറാക്കി ഉണ്ടാക്കാൻ ശ്രമിച്ചാൽ നല്ല വിപണി പിടിക്കാം. അഞ്ചു േപർക്കെങ്കിലും ജോലി നൽകാം. മാസം ഒരു ലക്ഷം രൂപയെങ്കിലും അറ്റാദായവും നേടാം

English Summary : Success Story of a NRI Returnee