നാട് മുഴുവൻ അടച്ചു പൂട്ടി വീട്ടിലിരുന്നപ്പോൾ നമുക്കായി ഏറ്റവും കൂടുതൽ സേവനം നൽകിയത് ഓൺലൈൻ ഭക്ഷ്യോൽപ്പന്ന വിതരണക്കാരായിരുന്നു കഴിക്കാൻ തയാറായ വിഭവങ്ങളും, റെഡി റ്റു കുക്ക് വിഭവങ്ങളും ചൂടപ്പം പോലെയാണ് ലോക്ഡൗൺ കാലത്ത് വിറ്റുപോയത്. ഇത്തരം നാടൻ വിഭവങ്ങൾക്ക് ഏതു സമയത്തും ' ആവശ്യക്കാരുണ്ട് കേരളത്തിൽ.

നാട് മുഴുവൻ അടച്ചു പൂട്ടി വീട്ടിലിരുന്നപ്പോൾ നമുക്കായി ഏറ്റവും കൂടുതൽ സേവനം നൽകിയത് ഓൺലൈൻ ഭക്ഷ്യോൽപ്പന്ന വിതരണക്കാരായിരുന്നു കഴിക്കാൻ തയാറായ വിഭവങ്ങളും, റെഡി റ്റു കുക്ക് വിഭവങ്ങളും ചൂടപ്പം പോലെയാണ് ലോക്ഡൗൺ കാലത്ത് വിറ്റുപോയത്. ഇത്തരം നാടൻ വിഭവങ്ങൾക്ക് ഏതു സമയത്തും ' ആവശ്യക്കാരുണ്ട് കേരളത്തിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാട് മുഴുവൻ അടച്ചു പൂട്ടി വീട്ടിലിരുന്നപ്പോൾ നമുക്കായി ഏറ്റവും കൂടുതൽ സേവനം നൽകിയത് ഓൺലൈൻ ഭക്ഷ്യോൽപ്പന്ന വിതരണക്കാരായിരുന്നു കഴിക്കാൻ തയാറായ വിഭവങ്ങളും, റെഡി റ്റു കുക്ക് വിഭവങ്ങളും ചൂടപ്പം പോലെയാണ് ലോക്ഡൗൺ കാലത്ത് വിറ്റുപോയത്. ഇത്തരം നാടൻ വിഭവങ്ങൾക്ക് ഏതു സമയത്തും ' ആവശ്യക്കാരുണ്ട് കേരളത്തിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാട് മുഴുവൻ അടച്ചു പൂട്ടി വീട്ടിലിരുന്നപ്പോൾ നമുക്കായി ഏറ്റവും കൂടുതൽ സേവനം നൽകിയത് ഓൺലൈൻ ഭക്ഷ്യോൽപ്പന്ന വിതരണക്കാരായിരുന്നു. റെഡി റ്റു കുക്ക് വിഭവങ്ങള്‍ ചൂടപ്പം പോലെയാണ് ലോക്ഡൗൺ കാലത്ത് വിറ്റുപോയത്. ഇത്തരം നാടൻ വിഭവങ്ങൾക്ക് ഏതു സമയത്തും ആവശ്യക്കാരുണ്ട് കേരളത്തിൽ. എന്നും വിപണിയുള്ളതും കുറഞ്ഞ ചെലവിൽ വീട്ടിൽ തന്നെ ആരംഭിക്കാവുന്നതുമായ രണ്ട് നാനോ നിർമാണ യൂണിറ്റുകൾ പരിചയപ്പെടാം. 

1. ഇഡ്ഡലി-ദോശ മാവ് നിർമ്മാണം 

ADVERTISEMENT

ഇഡ്ഡലിയും ദോശയും നെയ്‌റോസ്‌റ്റുമുണ്ടാക്കുന്നതിന് ധാരാളം സമയം വേണം. ഇത്രയും സമയം നീക്കിവയ്‌ക്കാൻ വീട്ടമ്മമാർക്കാവില്ല. ഇഡ്‌ഡലിയും ദോശയും പാചകം ചെയ്‌യുന്നതിനുള്ള മാവ് റെഡിമെയ്ഡായി നൽകുന്ന ധാരാളം സംരംഭങ്ങൾ ഇന്ന് നമ്മുടെ നാട്ടിലുണ്ട്. ഈ സംരംഭങ്ങളെയെല്ലാം നമ്മുടെ വീട്ടമ്മമാർ ഗ്രാമ-നഗര ഭേദമില്ലാതെ വിജയിപ്പിച്ചിട്ടുണ്ട്. ഒരു കുടുംബ സംരംഭം എന്ന നിലയിൽ ഇനിയും ധാരാളം യൂണിറ്റുകൾക്ക് ഈ രംഗത്ത് അവസരമുണ്ട്.

സാധ്യതകൾ 

ഇതിനുള്ള മാവ് ആധുനിക യന്ത്ര സംവിധാനങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച് ആകർഷകമായ പായ്‌ക്കിങിൽ വിൽപ്പനയ്ക്കെത്തിക്കുന്നുണ്ട്.  പ്രാദേശികമായി 100 കേന്ദ്രങ്ങളെ കണ്ടെത്താൻ കഴിഞ്ഞാൽ ഈ സംരംഭം വിജയകരമായി നടപ്പാക്കാം. കുറഞ്ഞ മുതൽ മുടക്കും അസംസ്‌കൃത വസ്‌തുക്കളുടെ സുഗമമായ ലഭ്യതയും ഈ വ്യവസായത്തെ സംരംഭക സൗഹൃദമാക്കുന്നു. വലിയ ബ്രാൻഡിങോ മാർക്കറ്റിങോ ആവശ്യമില്ല. ഗുണമേന്മയ്ക്ക് ഊന്നൽ കൊടുത്ത് അരിയും ഉഴുന്നും തിരഞ്ഞെടുത്ത് മാവ് നിർമ്മിച്ചാൽ ചുരുങ്ങിയ കാലം കൊണ്ട് വിപണി പിടിക്കാം. ചെറിയ പരിശീലനം നേടിയാൽ ഈ വ്യവസായം ആരംഭിക്കാവുന്നതാണ്.

നിർമാണരീതി 

ADVERTISEMENT

ഗുണമേന്മയുള്ള പൊന്നി അരിയും ഉഴുന്നും 4 മണിക്കൂർ വെള്ളത്തിൽ മുക്കി വച്ച് കുതിർത്തെടുക്കുന്നു. പിന്നീട് അരിയും ഉഴുന്നും മൾട്ടി ഗ്രൈൻഡറിൽ അരച്ച് പേസ്റ്റ് രൂപത്തിലാക്കുന്നു. പിന്നീട് അരിമാവും ഉഴുന്നുമാവും നിശ്ചിത അനുപാതത്തിൽ കലർത്തി പായ്‌ക്കറ്റുകളിൽ നിറയ്‌ക്കുന്നു. സാധാരണയായി 1 കിലോഗ്രാം പായ്‌ക്കറ്റുകളാണുള്ളത്. 22 – 24 ഇഡ്‌ഡലിയോ ദോശയോ പാചകം ചെയ്യാം. മൾട്ടി കളറിൽ പ്രിന്റ് ചെയ്ത എൽ. ഡി. കവറുകളോ പ്രിന്റില്ലാത്ത നാടൻ പായ്‌ക്കുകളും ലഭ്യമാണ്. സാധാരണയായി പായ്‌ക്ക്‌ ചെയ്ത മാവ് ഒരു ദിവസം സാധാരണ ഊഷ്‌മാവിലും പിന്നീട് നാല്‌ ദിവസം വരെ ഫ്രിഡ്‌ജിൽ സൂക്ഷിക്കുന്നതിനും സാധിക്കും. പുളി കുറഞ്ഞ മാവിനാണ് വിപണിയിൽ പ്രിയം. 

മാർക്കറ്റിങ് 

തട്ടുകടകൾക്കും ഹോട്ടലുകൾക്കും മാവ് നേരിട്ട് വിതരണം നടത്താം. പായ്ക്കിങ്ങ് വിതരണ ചിലവുകളും കമ്മീഷനും കിഴിച്ചു ആകർഷകമായ നിരക്കിൽ ഹോട്ടലുകൾക്കും തട്ടുകടകളും ദോശമാവ് വിതരണം നടത്താം 

 

ADVERTISEMENT

ലൈസൻസുകൾ

ഭക്ഷ്യ സുരക്ഷാ വിഭാഗം, അളവ് തൂക്ക വിഭാഗം, ജി എസ് ടി എന്നിവിടങ്ങളിൽ നിന്നുള്ള ലൈസൻസ്, ഉദ്യോഗ് ആധാർ എന്നിവ സംരംഭകൻ നേടിയിരിക്കണം.

2. അലൂമിനിയം ഫോയിൽ & ക്ളിങ് ഫിലിം

വീടുകളിൽ കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാൻ കഴിയുന്ന പായ്‌ക്കിംഗ് മെറ്റീരിയൽ റീവൈൻഡിംഗ് സംരംഭമാണ് അലൂമിനിയം ഫോയിൽ & ക്ളിങ് ഫിലിം ഫോയിൽ. ഭക്ഷണങ്ങളുടെ പാഴ്‌സൽ വില്‍പ്പ‍ന വർദ്ധിച്ചു. ഇതിന് അലുമിനിയം ഫോയിലുകൾ ധാരാളമായി ആവശ്യമുണ്ട്. ഹോട്ടലുകൾ ഈ രംഗത്തെ സംരംഭകർക്ക് വലിയ വിപണിയാണ്. നേരിട്ടുള്ള വില്പനയിലൂടെയും വിതരണക്കാരെ നിയമിച്ചും വിപണി കണ്ടെത്താം. അസംസ്‌കൃത വസ്‌തുക്കൾ ജംബോ റോൾ ആയി വാങ്ങാൻ കഴിയും.

നിർമ്മാണരീതി 

അലൂമിനിയം  ഫോയിലുകളുടെ ജംബോ റോളുകൾ 12,000 മീറ്റർ നീളത്തിലും 100 കിലോ തൂക്കത്തിലുമാണ്  ലഭിക്കുന്നത്. ഇത് റീവൈൻഡിംഗ് യന്ത്രം ഉപയോഗിച്ച്  9 മീറ്റർ , 72 മീറ്റർ ,1 കിലോ അളവുകളിൽ ചെറിയ റോളുകളാക്കി മാറ്റും. ഇതിനാവശ്യമായ പേപ്പർ കോറുകൾ വിപണിയിൽ ലഭ്യമാണ്. തുടർന്ന് ഡ്യൂപ്ളെക്സ് ബോക്‌സുകളിൽ പായ്‌ക്ക് ചെയ്‌ത്‌ വിപണിയിലെത്തിക്കും.

 

ലൈസൻസ്,  സബ്സിഡി 

ഉദ്യം രജിസ്‌ട്രേഷൻ, ചരക്ക് സേവന നികുതി റജിസ്‌ട്രേഷൻ, പായ്‌ക്കേജിങ് ൈലസൻസ് എന്നിവ നേടണം . മൂലധന നിക്ഷേപത്തിന് അനുപാതികമായി വ്യവസായ വകുപ്പിൽ നിന്നും സബ്സിഡി ലഭിക്കും  

ലേഖകൻ പിറവം അഗ്രോപാർക്കിന്റെ മാനേജിങ് ഡയറക്ടറാണ്. വിവരങ്ങൾക്ക് ഫോൺ 0485 -2242310 

English Summary: 2 Simple Business Ideas You can Start after Lockdown