ഡിഗ്രി മൂന്നാം വർഷം പഠിക്കുമ്പോൾ കൈക്കുഞ്ഞുമായി ഒറ്റപ്പെട്ടുപോയവൾ, താങ്ങാകാനും തണലാകാനും തനിക്ക് താനേ ഉള്ളുവെന്ന് മനസ്സിലാക്കിയവൾ, ചെറുപ്രായത്തിൽ അഗ്നിപരീക്ഷണങ്ങൾ ഏറെ കണ്ടവൾ… ഇങ്ങനെ വിശേഷണങ്ങൾ പലതാണ് ആനി ശിവക്ക്. സെയിൽസ് റെപ്രസെന്ററിവിൽ നിന്നും ഉത്സവപ്പറമ്പിലെ ശീതളപാനീയ കച്ചവടക്കാരിയിൽ

ഡിഗ്രി മൂന്നാം വർഷം പഠിക്കുമ്പോൾ കൈക്കുഞ്ഞുമായി ഒറ്റപ്പെട്ടുപോയവൾ, താങ്ങാകാനും തണലാകാനും തനിക്ക് താനേ ഉള്ളുവെന്ന് മനസ്സിലാക്കിയവൾ, ചെറുപ്രായത്തിൽ അഗ്നിപരീക്ഷണങ്ങൾ ഏറെ കണ്ടവൾ… ഇങ്ങനെ വിശേഷണങ്ങൾ പലതാണ് ആനി ശിവക്ക്. സെയിൽസ് റെപ്രസെന്ററിവിൽ നിന്നും ഉത്സവപ്പറമ്പിലെ ശീതളപാനീയ കച്ചവടക്കാരിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിഗ്രി മൂന്നാം വർഷം പഠിക്കുമ്പോൾ കൈക്കുഞ്ഞുമായി ഒറ്റപ്പെട്ടുപോയവൾ, താങ്ങാകാനും തണലാകാനും തനിക്ക് താനേ ഉള്ളുവെന്ന് മനസ്സിലാക്കിയവൾ, ചെറുപ്രായത്തിൽ അഗ്നിപരീക്ഷണങ്ങൾ ഏറെ കണ്ടവൾ… ഇങ്ങനെ വിശേഷണങ്ങൾ പലതാണ് ആനി ശിവക്ക്. സെയിൽസ് റെപ്രസെന്ററിവിൽ നിന്നും ഉത്സവപ്പറമ്പിലെ ശീതളപാനീയ കച്ചവടക്കാരിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിഗ്രി മൂന്നാം വർഷം പഠിക്കുമ്പോൾ കൈക്കുഞ്ഞുമായി ഒറ്റപ്പെട്ടുപോയവൾ, താങ്ങാകാനും തണലാകാനും തനിക്ക് താനേ ഉള്ളുവെന്ന് മനസ്സിലാക്കിയവൾ, ചെറുപ്രായത്തിൽ അഗ്നിപരീക്ഷണങ്ങൾ ഏറെ കണ്ടവൾ… ഇങ്ങനെ വിശേഷണങ്ങൾ പലതാണ് ആനി ശിവക്ക്. സെയിൽസ് റെപ്രസെന്ററിവിൽ നിന്നും ഉത്സവപ്പറമ്പിലെ ശീതളപാനീയ കച്ചവടക്കാരിയിൽ നിന്നും സിവിൽ പോലീസ് ഓഫിസറിലേക്കും, അവിടെ നിന്നും സബ് ഇൻസ്പെക്ടറിലേക്കുമുള്ള ദൂരം വലുതെങ്കിലും ആനിയെന്ന പെൺകുട്ടിയുടെ നിശ്ചയദാർഡ്യത്തിന് മുൻപിൽ അതൊന്നും ഒന്നുമല്ലാതാകുകയായിരുന്നു. ആനിയുടേതിന് സമാനമായ ജീവിതസാഹചര്യങ്ങളുള്ള നിരവധി പെൺകുട്ടികൾ നമുക്ക് ചുറ്റിലുമുണ്ട്. അവർക്കൊക്കെയും ആനി ശിവ ഒരു മാതൃകയാണെന്നതിൽ തർക്കമില്ല. എന്നാൽ സംരംഭകർക്കും ആനി ചില സന്ദേശങ്ങൾ പറയാതെ പറയുന്നുണ്ട്. 

1. വീഴ്ചകളിൽ പതറരുത് 

ADVERTISEMENT

വിവാഹ ജീവിതത്തിലുണ്ടായ താളപ്പിഴയിൽ തോൽവി സമ്മതിച്ചിരുന്നുവെങ്കിൽ ഇന്ന് നവമാധ്യമങ്ങളിൽ താരമായ ഒരു ആനി ഉണ്ടാകുമായിരുന്നില്ല. പ്രതീക്ഷയറ്റ അനേകായിരം വനിതകളെപ്പോലെ അവളും ജീവിച്ച് തീർക്കുമായിരുന്നു. പട്ടിണിയുടെയും കഷ്ടപ്പാടിന്റെയും അവഗണനയുടെയും കയ്പ്പ് നീര് കുടിച്ച് അലിഞ്ഞില്ലാതാകുമായിരുന്നു. എന്നാൽ, ജീവിതസാഹചര്യങ്ങളോട് മല്ലടിച്ച്, സാഹചര്യങ്ങളെ മെച്ചപ്പെടുത്താൻ ശ്രമിച്ചതാണ് ഇന്ന് ആഘോഷിക്കപ്പെടുന്ന ആനിയെ രൂപപ്പെടുത്തിയത്. ചില നവസംരംഭകർ തങ്ങളുടെ ആദ്യ സംരംഭം പരാജയപ്പെടുകയോ, ആദ്യ മാസങ്ങളിൽ വിറ്റ് വരവ് കുറയുകയോ ചെയ്‌താൽ സംരംഭകത്വം എന്ന ആശയം തന്നെ ഉപേക്ഷിച്ച് ഓടിയൊളിക്കുന്നത് പലപ്പോഴും കാണാറുള്ളതാണ്. അവർക്കൊക്കെയും ആനിയുടെ ജീവിതം ഒരു നിഘണ്ടുവാണ്. 

2. കുറവുകൾ മനസിലാക്കി  വേണം മുന്നോട്ട് പോകാൻ 

വീടു വീടാന്തരം കയറിയിറങ്ങിയുള്ള കറി പൗഡർ കച്ചവടം ഉപേക്ഷിക്കാൻ കാരണം സംസാരിക്കുന്നതിലുള്ള ബുദ്ധിമുട്ട് കൊണ്ടാണെന്ന് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആനി സൂചിപ്പിച്ചിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണെന്ന് പറയുന്നതിൽ ആനിയ്ക്ക് നാണക്കേടുമില്ല. 

ഇത്തരത്തിൽ, തന്റെ കുറവുകൾ കണ്ടെത്തി വേണം ഓരോ സംരംഭകനും മുന്നോട്ട് പോകാൻ. കുറവുകൾ നികത്താൻ പറ്റുന്നതാണെങ്കിൽ അങ്ങനെയും,  അതല്ലെങ്കിൽ ഉചിതമായ മറ്റ് തന്ത്രങ്ങൾ സ്വീകരിക്കുകയുമാണ് വേണ്ടത്. 

ADVERTISEMENT

3. കൂടുതൽ സഹായം പ്രതീക്ഷിക്കരുത് 

തനിച്ചായത് കൊണ്ട് വീട്  വാടകക്കെടുക്കുന്നതിൽ പോലും ആനി ബുദ്ധിമുട്ടിയിട്ടുണ്ടത്രെ. എന്നാൽ വളരെക്കുറച്ച് പേർ സഹായിച്ചിട്ടുമുണ്ട്. ഇത് തന്നെയാണ് ഓരോ നവസംരംഭകന്റെയും അവസ്ഥ. തന്റെ നിലനിൽപ്പ് ഉറപ്പാക്കുന്നത് വരെ ആരിൽ നിന്നും അധികം സഹായങ്ങൾ പ്രതീക്ഷിക്കരുത്. ഇനി ഏറ്റവും വേണ്ടപ്പെട്ടവർ സഹായങ്ങൾ നൽകുകയാണെങ്കിൽ അതിനെ പരാമാവധി സൂക്ഷ്മതയോടെ വേണം വിനിയോഗിക്കാൻ. പണത്തിന്റെയും സ്വത്ത് വകകളുടെയും കാര്യത്തിൽ ദയ, അനുകമ്പ പോലുള്ളവ പ്രതീക്ഷിക്കുന്നത് തന്നെ ഇക്കാലത്തു വലിയ മണ്ടത്തരമാണ്. എന്നാൽ, സംരംഭം വിജയക്കൊടി പാറിച്ചാൽ ഇന്ന് ആനിയെ ലോകം വാഴ്ത്തുന്നത് പോലെ പലരും വാഴ്ത്തും, സഹായഹസ്തങ്ങളുമെത്തിയേക്കാം. അന്ന് സഹായം സ്വീകരിക്കണോ വേണ്ടയോ എന്ന് യുക്തിപൂർവം തീരുമാനമെടുക്കുക. 

4. പലരും പലതും പറയും, തീരുമാനം നിങ്ങളുടേതാകണം 

ആനിയുടേതെന്ന് മാത്രമല്ല, സമാന സാഹചര്യമുള്ള സ്ത്രീകളെക്കുറിച്ച് ചുറ്റുമുള്ളവർ പലതും പറഞ്ഞ് നടക്കും. അതിനൊക്കെയും പുല്ല് വില പോലും നൽകാഞ്ഞതാണ് ആനിയുടെ വിജയം. സംരംഭകത്വത്തിലാകട്ടെ പലരും പല അഭിപ്രായങ്ങൾ പറയും. അതിൽ നിന്നും നല്ലത് മാത്രം ഉൾക്കൊണ്ട് കൊണ്ട് മുന്നോട്ട് പോകുകയാണ് വേണ്ടത്. 

ADVERTISEMENT

5. ആത്മവിശ്വാസം കൈമുതലാക്കണം 

വിജയിച്ച സംരംഭകരെല്ലാം തന്നെ ആത്മവിശ്വാസം മുറുകെപിടിച്ചവരായിരുന്നുവെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഒന്നുമില്ലായ്മയിൽ നിന്നും ഇത് വരെയെത്തിയ ആനിയുടെ ആത്മവിശ്വാസത്തെക്കുറിച്ച് പ്രത്യേകം വിവരിക്കേണ്ടതുണ്ടോ ?

(ലേഖകൻ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ  ഗവേഷകനാണ്) 

English Summary : Lessons from Annie Sive for Entrepreneurs