സംരംഭകർക്ക് ആവശ്യമായ ഫണ്ട് ഉറപ്പാക്കാൻ വ്യത്യസ്തതരം വായ്പ പദ്ധതികൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അവതരിപ്പിച്ചിട്ടുണ്ട്. അതിൽ പ്രധാനം ഭാരതസർക്കാരിന്റെ സൂക്ഷ്മ–ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയം അവതരിപ്പിക്കുന്ന പിഎംഇജിപിയാണ്. വായ്പയോടൊപ്പം സബ്സിഡിയും നൽകുന്ന പദ്ധതിയാണ് പിഎംഇജിപി. നോഡൽ

സംരംഭകർക്ക് ആവശ്യമായ ഫണ്ട് ഉറപ്പാക്കാൻ വ്യത്യസ്തതരം വായ്പ പദ്ധതികൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അവതരിപ്പിച്ചിട്ടുണ്ട്. അതിൽ പ്രധാനം ഭാരതസർക്കാരിന്റെ സൂക്ഷ്മ–ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയം അവതരിപ്പിക്കുന്ന പിഎംഇജിപിയാണ്. വായ്പയോടൊപ്പം സബ്സിഡിയും നൽകുന്ന പദ്ധതിയാണ് പിഎംഇജിപി. നോഡൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംരംഭകർക്ക് ആവശ്യമായ ഫണ്ട് ഉറപ്പാക്കാൻ വ്യത്യസ്തതരം വായ്പ പദ്ധതികൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അവതരിപ്പിച്ചിട്ടുണ്ട്. അതിൽ പ്രധാനം ഭാരതസർക്കാരിന്റെ സൂക്ഷ്മ–ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയം അവതരിപ്പിക്കുന്ന പിഎംഇജിപിയാണ്. വായ്പയോടൊപ്പം സബ്സിഡിയും നൽകുന്ന പദ്ധതിയാണ് പിഎംഇജിപി. നോഡൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംരംഭകർക്ക് ആവശ്യമായ ഫണ്ട് ഉറപ്പാക്കാൻ വ്യത്യസ്തതരം വായ്പ പദ്ധതികൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അവതരിപ്പിച്ചിട്ടുണ്ട്. അതിൽ പ്രധാനം ഭാരത സർക്കാരിന്റെ സൂക്ഷ്മ–ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയം അവതരിപ്പിക്കുന്ന പിഎംഇജിപിയാണ്. വായ്പയോടൊപ്പം സബ്സിഡിയും നൽകുന്ന പദ്ധതിയാണ് പിഎംഇജിപി.

നോഡൽ ഏജൻസി

ADVERTISEMENT

േദശീയതലത്തിൽ പിഎംഇജിപിയുടെ നടത്തിപ്പിന് ചുക്കാൻ പിടിക്കുന്നത് ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷൻ ആണ്. സംസ്ഥാനതലത്തിൽ അർബൻ ഏരിയയിലെ അപേക്ഷ ജില്ലാ വ്യവസായ കേന്ദ്രങ്ങളും ഗ്രാമപ്രദേശങ്ങളിലെ അപേക്ഷകൾ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡുമാണ് ൈകകാര്യം ചെയ്യുന്നത്. 

പരമാവധി പദ്ധതിച്ചെലവ്

ഉൽപന്നങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട സംരംഭങ്ങൾക്കു പരമാവധി 25 ലക്ഷം രൂപയും േസവനം പ്രദാനം ചെയ്യുന്നവയ്ക്ക് 10 ലക്ഷം രൂപ വരെയുമാണ് പരമാവധി പദ്ധതിച്ചെലവ്.

വായ്പകൾ എവിടെ നിന്നെല്ലാം?

ADVERTISEMENT

പൊതുമേഖല ബാങ്കുകൾ, കോ–ഓപ്പറേറ്റീവ് ബാങ്കുകൾ, പ്രൈവറ്റ് ഷെഡ്യൂൾഡ്  ആൻഡ് കൊമേഴ്സ്യൽ ബാങ്കുകൾഎന്നിവിടങ്ങളിൽ നിന്ന് വായ്പ ലഭിക്കും

വിദ്യാഭ്യാസയോഗ്യത

നിർമാണമേഖലയിൽ 10 ലക്ഷം രൂപയ്ക്കും സേവനമേഖലയിൽ 5 ലക്ഷം രൂപയ്ക്കും മുകളിൽ പദ്ധതി നടപ്പിലാക്കുന്ന സംരംഭകർ കുറഞ്ഞത് 8–ാം ക്ലാസ് പാസ്സായിരിക്കണം.

മറ്റു യോഗ്യതകൾ

ADVERTISEMENT

18 വയസ്സ് പൂർത്തിയായിരിക്കണം. വരുമാനം ബാധകമല്ല. പരമാവധി പ്രായപരിധിയില്ല.

ആർക്കെല്ലാം ആനുകൂല്യം ലഭിക്കും?

പുതിയ സംരംഭം ആരംഭിക്കുന്ന വ്യക്തികൾ, സ്വയം സഹായ സംഘം, സഹകരണ സംഘം, ചാരിറ്റബിൾ ട്രസ്റ്റ്.

എന്തിനെല്ലാം ആനുകൂല്യങ്ങൾ ലഭിക്കും?

സർക്കാരിന്റെ നെഗറ്റീവ് ലിസ്റ്റിൽപെടാത്ത എല്ലാ യൂണിറ്റുകൾക്കും ധനസഹായം ലഭിക്കും. ഭക്ഷ്യ–സംസ്കരണ വ്യവസായങ്ങൾ, ഖനി വിഭവ വ്യവസായങ്ങൾ, ധാതു വ്യവസായങ്ങൾ, നാരുൽപന്ന വ്യവസായങ്ങൾ തുടങ്ങി നിർമാണ മേഖലയിലെയും ടെക്സ്റ്റൈൽ ഉൾപ്പെടെയുള്ള സേവന സംരംഭങ്ങളും പിഎംഇജിപിയിൽ ഉൾപ്പെടുന്നു.

ഒഴിവാക്കപ്പെടേണ്ടത് 

മാംസ സംസ്കരണം, ലഹരി‌പദാർഥങ്ങളുടെ ഉൽപാദനം, വിതരണം, കൃഷിപ്പണികൾ–പ്ലാന്റേഷൻ, നിശ്ചിത കനത്തിൽ കുറഞ്ഞ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, റീസൈക്കിൾഡ് പ്ലാസ്റ്റിക്കിൽ നിർമിച്ച ഫുഡ് കണ്ടെയ്നറുകൾ, സബ്സിഡിയോടുകൂടിയ ഖാദി, നൂൽ–നൂൽപ്–നെയ്ത്ത് പരിപാടികൾ, പൗൾട്രി, പിഎംആർവൈ /ആർഇജിപി തുടങ്ങി കേന്ദ്ര സർക്കാർ വഴി ആനുകൂല്യം ലഭിച്ചവർ, സംസ്ഥാന സർക്കാരിന്റെ  സബ്സിഡിയോടുകൂടി ആനുകൂല്യം ലഭിച്ചവർ എന്നിവർക്ക്  പിഎംഇജിപി സബ്സിഡിക്ക് അർഹതയില്ല.

സ്വന്തം മുതൽ മുടക്ക്

സാധാരണ വിഭാഗത്തിൽപെട്ടവർ പദ്ധതി അടങ്കലിന്റെ 10%വും പ്രത്യേക വിഭാഗത്തിൽപ്പെട്ടവർ പദ്ധതി അടങ്കലിന്റെ 5% വും സ്വന്തം മുതൽ മുടക്കായി കണ്ടെത്തണം.

ഇഡിപി പരിശീലനം

11 ദിവസത്തെ സംരംഭക വികസന പ്രോഗ്രാം (Entreprenure Development Programme- EDP) പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്കു മാത്രമേ ധനകാര്യ സ്ഥാപനങ്ങളിൽനിന്നു വായ്പ വിതരണം ചെയ്യുകയുള്ളൂ. ഇപ്പോൾ ഓൺലൈൻ  ട്രെയിനിങ്ങാണ് നൽകുന്നത്. സാമ്പത്തിക വർഷാവസാനം പലപ്പോഴും പരിശീലനം നീട്ടി നൽകാറുണ്ട്.

സെക്കൻഡ് ‍ഡോസ്

പിഎംഇജിപി വായ്പ എടുത്ത് പ്രവർത്തനം ആരംഭിച്ചു വായ്പ മൊത്തം തിരികെ അടച്ച സംരംഭകർക്ക് യൂണിറ്റിന്റെ നവീകരണ / വിപുലീകരണത്തിനും  േവണ്ടി രണ്ടാം ഡോസ് വായ്പയും സബ്സിഡിയും അനുവദിക്കുന്നുണ്ട്. ഒരു കോടി രൂപ വരെ പദ്ധതി വരുന്ന സംരംഭകർക്കാണ് വായ്പയും സബ്സിഡിയും ലഭിക്കുന്നത്. 10% സ്വന്തം വിഹിതം നൽകണം. ഇത് എല്ലാ വിഭാഗങ്ങൾക്കും ബാധകമാണ്. പരമാവധി അഡീഷനൽ സബ്സിഡി 15%. അതായത്, 15 ലക്ഷം രൂപയാണ്. 

ഇതിനായി കഴിഞ്ഞ 3 വർഷം ലാഭത്തിൽ പ്രവർത്തിച്ചുവെന്നതിൽ ഓഡിറ്റഡ് ബാലൻസ് ഷീറ്റ്, ഉദ്യോഗ് ആധാർ മെമ്മോറാണ്ടം / ഉദ്യോഗ് റജിസ്ട്രേഷൻ, ഐടി റിട്ടേൺ തുടങ്ങിയ രേഖകൾ നൽകണം.

ഒന്നാമത്തെ വായ്പ അനുവദിച്ച ധനകാര്യസ്ഥാപനത്തിൽനിന്നോ മറ്റു ധനകാര്യ സ്ഥാപനം തയാറാണെങ്കിൽ അവിടെനിന്നോ വായ്പ തരപ്പെടുത്താവുന്നതാണ്. വായ്പയിൽ ഒരു കോടി രൂപ പ്രവർത്തന ചെലവിൽ പ്രവർത്തന മൂലധനം 40 ശതമാനത്തിലേറെയാകാൻ പാടില്ല.

സാധാരണ വായ്പയുടെ കാലാവധി 3 മുതൽ 7 വർഷം വരെയാണ്. വായ്പകൾക്ക് സിജിറ്റിഎംഎസ്ഇ കവറേജ് ലഭിക്കുന്നതിനുള്ള ഫീസ് സംരംഭകൻ അടയ്ക്കണം.

പിഎംഇജിപി അപേക്ഷകൾ നൽകേണ്ടത് ഓൺലൈൻ ആയിട്ടാണ്. അതിനായി ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷൻ (K & VIC), DIC (District Industries Centre, MSME Ministry എന്നിവയുടെ ൈസറ്റുകൾ സന്ദർശിക്കുക. 

ലേഖകന്‍ ജില്ലാ വ്യവസായ കേന്ദ്രം മുൻജനറൽ മാനേജർ ആണ്

English Summary : Know More about PMEGP