കോവിഡ് തളർത്തിക്കളഞ്ഞ വിമാനമേഖലയ്ക്കു പ്രതീക്ഷയുടെ ചിറകു സമ്മാനിച്ച് കോഴിക്കോട്ടുകാരായ മൂന്നു സഹപാഠികൾ. 18 വര്‍ഷം മുമ്പു കോഴിക്കോട് എന്‍ഐടിയില്‍ ഈ മൂന്നു സഹപാഠികള്‍ ചേര്‍ന്നു സ്റ്റാര്‍ട്ടപ്പായി തുടങ്ങിയ നുകോർ എന്ന കമ്പനിയാണ് ഇന്ന് രാജ്യാന്തര വിമാന വമ്പന്മാർക്ക് വിവിധങ്ങളായ സേവനങ്ങൾ

കോവിഡ് തളർത്തിക്കളഞ്ഞ വിമാനമേഖലയ്ക്കു പ്രതീക്ഷയുടെ ചിറകു സമ്മാനിച്ച് കോഴിക്കോട്ടുകാരായ മൂന്നു സഹപാഠികൾ. 18 വര്‍ഷം മുമ്പു കോഴിക്കോട് എന്‍ഐടിയില്‍ ഈ മൂന്നു സഹപാഠികള്‍ ചേര്‍ന്നു സ്റ്റാര്‍ട്ടപ്പായി തുടങ്ങിയ നുകോർ എന്ന കമ്പനിയാണ് ഇന്ന് രാജ്യാന്തര വിമാന വമ്പന്മാർക്ക് വിവിധങ്ങളായ സേവനങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് തളർത്തിക്കളഞ്ഞ വിമാനമേഖലയ്ക്കു പ്രതീക്ഷയുടെ ചിറകു സമ്മാനിച്ച് കോഴിക്കോട്ടുകാരായ മൂന്നു സഹപാഠികൾ. 18 വര്‍ഷം മുമ്പു കോഴിക്കോട് എന്‍ഐടിയില്‍ ഈ മൂന്നു സഹപാഠികള്‍ ചേര്‍ന്നു സ്റ്റാര്‍ട്ടപ്പായി തുടങ്ങിയ നുകോർ എന്ന കമ്പനിയാണ് ഇന്ന് രാജ്യാന്തര വിമാന വമ്പന്മാർക്ക് വിവിധങ്ങളായ സേവനങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് തളർത്തിക്കളഞ്ഞ വിമാനമേഖലയ്ക്കു പ്രതീക്ഷയുടെ ചിറകു സമ്മാനിച്ച് കോഴിക്കോട്ടുകാരായ മൂന്നു സഹപാഠികൾ. 18 വര്‍ഷം മുമ്പു കോഴിക്കോട് എന്‍ഐടിയില്‍ ഈ മൂന്നു സഹപാഠികള്‍ ചേര്‍ന്നു സ്റ്റാര്‍ട്ടപ്പായി തുടങ്ങിയ നുകോർ എന്ന കമ്പനിയാണ്  ഇന്ന് രാജ്യാന്തര വിമാന വമ്പന്മാർക്ക് വിവിധങ്ങളായ സേവനങ്ങൾ ഒരുക്കുന്നത്. ചെലവ് ചുരുക്കലിലൂടെ കമ്പനികൾക്ക് എങ്ങനെ നേട്ടമുണ്ടാക്കാം എന്ന ചിന്തയിൽ നിന്നും ഈ സഹപാഠികള്‍ മുന്‍കൈയെടുത്ത് പുതിയൊരു സംവിധാനം കൂടി ഒരുക്കുകയാണ്. ഇവർ വികസിപ്പിച്ച നുഫ്ളൈറ്റ്സ് ബുക്കിങ് സംവിധാനമാണ് കമ്പനികൾക്ക് കുറഞ്ഞ ചെലവിൽ പറക്കാൻ സാഹചര്യം ഒരുക്കുന്നത്. രാജ്യാന്തര വിമാന കമ്പനികൾ പോലും ചെലവു ചുരുക്കലിനുള്ള ഈ സംവിധാനം ഉപയോഗപ്പെടുത്താൻ മുന്നോട്ടു വരികയാണ്. 

ടിക്കറ്റ് നിരക്ക് കുറയും 

ADVERTISEMENT

വിമാന കമ്പനികള്‍ക്ക് അതിവേഗം ടിക്കറ്റുകളും അവരുടെ മറ്റുല്‍പ്പന്നങ്ങളും വില്‍ക്കാനും ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സികള്‍, ട്രാവല്‍ മാനേജ്മെന്റ് കമ്പനികള്‍ എന്നിവര്‍ക്ക് വേഗത്തില്‍ ബുക്കിങ് നടത്താനും ഈ പ്ലാറ്റ്ഫോം സൗകര്യമൊരുക്കുന്നു. ഇടനിലക്കാരുടെ ചെലവുകള്‍ കുറയുന്നതോടെ എയര്‍ലൈനുകള്‍ക്ക് ടിക്കറ്റ് നിരക്ക് ഗണ്യമായി കുറച്ചു നല്‍കാനാകും. എമിറേറ്റ്‌സ് എയര്‍ലൈന്‍സ്, ബ്രിട്ടീഷ് എയര്‍വേയ്‌സ്, ഒമാന്‍ എയര്‍, ഖത്തര്‍ എയര്‍വേസ്, സിങ്കപ്പൂര്‍ എയര്‍ലൈന്‍സ്, യുണൈറ്റഡ് എയര്‍ലൈന്‍സ് എന്നീ വമ്പന്മാരാണ് നുഫ്‌ളൈറ്റ്‌സ് പ്ലാറ്റ്‌ഫോമിലേക്ക് മാറാനായി തയാറെടുക്കുന്ന പ്രമുഖര്‍. എയർലൈൻ ഓപ്പറേഷൻരംഗത്ത് ക്ലോഡ് സേവനത്തിന്റെ പുതിയൊരു മാതൃക അവതരിപ്പിച്ച് വിമാനക്കമ്പനികളുടെ പ്രവർത്തന ചെലവ് ഗണ്യമായി കുറച്ചു കൊണ്ടുവരാനും തയാറെടുക്കുകയാണ് നുകോർ.

അയാട്ടയുടെ അഭിനന്ദനം 

ADVERTISEMENT

രാജ്യാന്തര എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷനായ അയാട്ടയുടെ പുതിയ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതിന് ആഗോള തലത്തില്‍ നേതൃപരമായ പങ്കുവഹിക്കാനും എയര്‍ലൈന്‍ കമ്പനികളുടേയും അയാട്ടയുടേയും പ്രശംസ നേടാനും നുഫ്‌ളൈറ്റ്‌സിലൂടെ സാധിച്ചുവെന്ന് നുകോര്‍ സിഇഒ സുഹൈല്‍ വി.പി പറഞ്ഞു. 34 രാജ്യങ്ങളിലായി ട്രാവൽ ഏജന്റുമാരും, ട്രാവൽ മാനേജ്മെന്റ്–വിമാന കമ്പനികളുമുൾപ്പടെ 620ലേറെ ഉപഭോക്താക്കള്‍ കമ്പനിക്കുണ്ട്. 

ഒന്നരപ്പതിറ്റാണ്ടിന്റെ അനുഭവ സമ്പത്ത്

ADVERTISEMENT

'വിമാന കമ്പനികളും ട്രാവല്‍ ഏജന്‍സികളും നേരിടുന്ന ബുക്കിങ് അനുബന്ധ പോരായ്മകള്‍ വേഗത്തില്‍ പരിഹരിക്കാന്‍ ഈ സാങ്കേതിക വിദ്യയിലൂടെ നുകോറിന് കഴിയുന്നു. 15 വര്‍ഷത്തോളം ട്രാവല്‍ ടെക്ക് രംഗത്തുള്ള അനുഭവ സമ്പത്തും ആഗോള തലത്തില്‍ വിപുലമായ ഉപഭോക്തൃ ശൃംഖലയുമാണ് ഈ നേട്ടത്തില്‍ മുഖ്യ ഘടകമായത്', നുഫ്ളൈറ്റ്സ് പ്രൊജക്ട് മേധാവിയും നുകോര്‍ സഹസ്ഥാപകനും കമ്പനിയുടെ ഗ്ലോബല്‍ പ്രോഡക്ട് ആന്‍ഡ് സൊല്യൂഷന്‍സ് ഡയറക്ടറുമായ മോഹന്‍ ദാസ് പറഞ്ഞു. ട്രാവല്‍ ടെക്ക് രംഗത്ത്  സാങ്കേതിക വിദ്യകള്‍ക്ക് രൂപം നല്‍കുന്നത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ടീമാണ്. കോഴിക്കോട് യുഎല്‍ സൈബര്‍പാര്‍ക്കില്‍ 135 ജീവനക്കാരുമായി പ്രവര്‍ത്തിക്കുന്ന നുകോര്‍ കോവിഡാനന്തര ട്രാവല്‍ ബിസിനസ് മേഖലയ്ക്ക് അനുയോജ്യവും അത്യാവശ്യവുമായ ഉല്‍പ്പന്നങ്ങളുടെ പണിപ്പുരയിലാണ്.

ആഗോള സാന്നിധ്യം 

നുകോർട്രാവല്‍ ടെക്ക് രംഗത്ത് ശ്രദ്ധയൂന്നിയ നുകോർ മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ പസഫിക്, തെക്കന്‍ ഏഷ്യ എന്നീ മേഖലകളില്‍ വിമാനയാത്രാ ബുക്കിങ് രംഗത്തും, ട്രാവല്‍ അക്കൗണ്ടിംഗ് സോഫ്റ്റ് വെയര്‍ രംഗത്തും മുന്നിലാണ്- സുഹൈല്‍ പറഞ്ഞു. ട്രാവൽ ഏജന്റുമാർക്കുള്ള സിആർഎം സോഫ്റ്റ് വെയർ ആയ നുസെം, ക്ലൗ‍ഡ് സൊല്യൂഷനായ നൂട്രാക്സ്, കോർപ്പറേറ്റ് വെർച്ച്വൽ ക്രെഡിറ്റ് കാർഡായ നുപേ, വിമാനങ്ങൾക്കുള്ള സമഗ്ര ഇആർപി സൊല്യൂഷനായ സ്കൈട്രാക്സ് തുടങ്ങിയ ഉൽപ്പന്ന നിരയുമുണ്ട്. ടെക്നോളജി വിഭാഗത്തിന് നേതൃത്വം നല്‍കുന്ന മുഹമ്മദ് നിയാസ്, സ്ട്രാറ്റജി മേധാവി കൃഷ്ണ കുമാര്‍ എന്നിവരാണ് കമ്പനിയുടെ മറ്റു ഡയറക്ടര്‍മാര്‍.

English Summary: Success Story Of an IT Company from Kozhikode which Provide Cost Effective Technology to Airline Industry