ഫ്രാഞ്ചൈസി ബിസിനസ് എങ്ങനെ വിജയത്തിലെത്തിക്കാം? ഫ്രാഞ്ചൈസിങ്ങിലേക്ക് കാലെടുത്തു വയ്ക്കുന്ന ലഘു സംരംഭകർക്കായി ചില മാർഗനിർദേശങ്ങൾ. സ്വന്തം ബ്രാൻഡും ബിസിനസ് മോഡലും മറ്റൊരു സംരംഭകന് ഉപാധികളോടെ വിട്ടു നൽകുന്നതാണ് ഫ്രാഞ്ചൈസിങ് എന്നു പറയാം. വൻ നിക്ഷേപം വേണ്ടിവരുന്ന വമ്പൻ ബ്രാൻഡുകൾ മാത്രമല്ല, ചെറിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വന്തം ബ്രാൻഡും ബിസിനസ് മോഡലും മറ്റൊരു സംരംഭകന് ഉപാധികളോടെ വിട്ടു നൽകുന്നതാണ് ഫ്രാഞ്ചൈസിങ് എന്നു പറയാം. വൻ നിക്ഷേപം വേണ്ടിവരുന്ന വമ്പൻ ബ്രാൻഡുകൾ മാത്രമല്ല, ചെറിയ മുതൽമുടക്കിൽ തുടങ്ങാവുന്ന ഫ്രാഞ്ചൈസികളും ഉണ്ട്. ഫ്രാഞ്ചൈസി ബിസിനസുകളുടെ ആകർഷണീയത കണ്ട് മുൻപിൻ ചിന്തിക്കാതെ ഇറങ്ങിത്തിരിച്ച് കോടികൾ നഷ്ടമായവരും കുറവല്ല. 

1. പരിചയവും പഠനവും മുഖ്യം 

ADVERTISEMENT

സമാനസംരംഭങ്ങൾ നടത്തി പരിചയമില്ലാത്തവർക്ക് വൻ ബ്രാൻഡുകൾ പൊതുവേ ഫ്രാഞ്ചൈസികൾ നൽകാറില്ല. എന്നാൽ, ലഘുസംരംഭം എന്ന നിലയിലുള്ള ഫ്രാഞ്ചൈസികൾക്ക് ഇത്തരം നിബന്ധനകൾ ഉണ്ടാകില്ല. നിബന്ധനയില്ലെങ്കിലും മുൻപരിചയം മുതൽക്കൂട്ടാകും. ഇനി മുൻപരിചയമില്ലെങ്കിൽ അതേക്കുറിച്ച് പരമാവധി പഠിച്ച ശേഷം വേണം മുന്നോട്ടു പോകാൻ. ഇതിനായി സമാന സംരംഭങ്ങൾ സ്വന്തമായി നടത്തുന്ന സംരംഭകരുടെ സഹായം തേടുന്നത് പരിധി വരെ ഗുണകരമാണ്.

2. ബ്രാൻഡ് മൂല്യം ചെറുതല്ല 

ബ്രാൻഡ് മൂല്യത്തിനും ഉപഭോക്താക്കൾക്കിടയിൽ പ്രസ്തുത ബ്രാൻഡിനുള്ള സ്വാധീനത്തിനും ഊന്നൽ നൽകണം. ഇവ രണ്ടുമില്ലാതെ ഫ്രാഞ്ചൈസിങ്ങിലേക്ക് കടക്കുന്നതും പുതുതായൊരു സംരംഭം കെട്ടിപ്പടുക്കുന്നതും തമ്മിൽ വ്യത്യാസമില്ല. ബ്രാൻഡ് മൂല്യത്തിന് പുറമേ വിപണി  മാറ്റങ്ങളെ അതിജീവിക്കാൻ കെൽപുള്ള ബിസിനസ്സ് മോഡലാണോ ഫ്രാഞ്ചൈസറുടേത് എന്നും ഉറപ്പ് വരുത്തണം. 

3. വിപണി വിശകലനം വേണം

ADVERTISEMENT

ഫ്രാഞ്ചൈസി ആരംഭിക്കുന്ന സ്ഥലത്ത് അത്തരമൊന്നിന്റെ ആവശ്യമുണ്ടോ, ഉപഭോക്താക്കൾ സ്വീകരിക്കുമോ എന്നെല്ലാം കൃത്യമായി വിശകലനം ചെയ്യണം. 

4. നിലവിലെ ഫ്രാഞ്ചൈസികളുടെ അഭിപ്രായം 

പ്രസ്തുത ഫ്രാഞ്ചൈസറുടെ കീഴിൽ നിലവിൽ എഗ്രിമെന്റിൽ ഏർപ്പെട്ടിട്ടുള്ളവരുമായി ആശയവിനിമയം നടത്തണം. ഇടപാടുകൾ സുതാര്യമാണോ, വിജയസാധ്യതയുണ്ടോ എന്നെല്ലാം ഉറപ്പു വരുത്താൻ ഇതു സഹായകമാകും. 

5. ലാഭ-നഷ്ട കണക്കുകൾ ശ്രദ്ധിക്കണം 

ADVERTISEMENT

മുതൽമുടക്ക് എത്ര നാൾ കൊണ്ട് തിരിച്ചെടുക്കാം, ലാഭവും നഷ്ടവും എത്രയെത്ര അനുപാതത്തിലാണ് പങ്കിടുന്നത്, കൂടുതൽ നേട്ടം ആർക്കാണ്, ഭാവിയിലെ സാധ്യതകൾ എന്തൊക്കെ തുടങ്ങിയ കാര്യങ്ങൾ സസൂക്ഷ്മം വിശകലനം ചെയ്യണം. 

6. കള്ളനാണയങ്ങളെ കരുതിയിരിക്കണം

പത്രങ്ങളിലെ ക്ലാസിഫൈഡ് പേജിൽ കാണുന്ന ഫ്രാഞ്ചൈസി ക്ഷണങ്ങളിലേക്ക് ഒന്നും ചിന്തിക്കാതെ എടുത്തു ചാടരുത്. കള്ളനാണയങ്ങൾക്ക് കുറവില്ല. 

‘എന്റെ കട’ എന്ന പേരിൽ പലവ്യഞ്ജന സാധനങ്ങൾ വിൽക്കുന്ന ഫ്രാഞ്ചൈസിക്കായി 30 കോടിയോളം രൂപയാണ് ലഘുസംരംഭകരിൽനിന്നു പിരിച്ചെടുത്തത്. തുടക്കത്തിൽ പ്രശ്നങ്ങളില്ലായിരുന്നെങ്കിലും പിന്നീട് സംഗതി അവതാളത്തിലായി. നടത്തിപ്പുകാർ അഴിക്കുള്ളിലായി. നിക്ഷേപിച്ചവരുടെ പണം പോയത് മിച്ചം.

7. നിയമോപദേശം തേടണം 

ഫ്രാഞ്ചൈസിങ് എഗ്രിമെന്റ് വളരെ പ്രധാനമാണ്. ബിസിനസ് നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാവിധ വ്യവസ്ഥകളും അടങ്ങുന്നതാണ് ഫ്രാഞ്ചൈസിങ് എഗ്രിമെന്റ്. ഈ കരാറിലെ വ്യവസ്ഥകളെല്ലാം സുതാര്യമായാണെന്നും തട്ടിപ്പിനുള്ള സാധ്യത തീരെ ഇല്ലെന്നും ഈ മേഖലയിൽ കഴിവ് തെളിയിച്ച ഒരു നിയമവിദഗ്ധൻ മുഖേന ഉറപ്പാക്കണം.

ലേഖകൻ കുസാറ്റ് സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ ഗവേഷകനാണ്. MSME കൺസൾട്ടിങ് രംഗത്തും പ്രവർത്തിക്കുന്നു. Mail: sajidnasar@cusat.ac.in

English Summary : How to Start a Franchisee Business and lead it to Success