ഉന്നതപഠനത്തിനു പിന്നാലെ മികച്ചൊരു ജോലി സ്വപ്നം കാണുന്ന യുവജനങ്ങൾക്കിടയിൽ, വ്യത്യസ്തമായി ചിന്തിക്കുന്ന മൂന്നു സഹോദരിമാർ. അവർ പടുത്തുയർത്തിയൊരു സംരംഭത്തിന്റെ വിജയകഥ. പഠിത്തം കഴിഞ്ഞാൽ പലരും നല്ലൊരു ജോലിയാണ് ആഗ്രഹിക്കുന്നത്. എന്നാൽ പഠനം പൂര്‍ത്തിയായ പിറകെ നല്ലൊരു ബിസിനസ് സംരംഭം

ഉന്നതപഠനത്തിനു പിന്നാലെ മികച്ചൊരു ജോലി സ്വപ്നം കാണുന്ന യുവജനങ്ങൾക്കിടയിൽ, വ്യത്യസ്തമായി ചിന്തിക്കുന്ന മൂന്നു സഹോദരിമാർ. അവർ പടുത്തുയർത്തിയൊരു സംരംഭത്തിന്റെ വിജയകഥ. പഠിത്തം കഴിഞ്ഞാൽ പലരും നല്ലൊരു ജോലിയാണ് ആഗ്രഹിക്കുന്നത്. എന്നാൽ പഠനം പൂര്‍ത്തിയായ പിറകെ നല്ലൊരു ബിസിനസ് സംരംഭം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉന്നതപഠനത്തിനു പിന്നാലെ മികച്ചൊരു ജോലി സ്വപ്നം കാണുന്ന യുവജനങ്ങൾക്കിടയിൽ, വ്യത്യസ്തമായി ചിന്തിക്കുന്ന മൂന്നു സഹോദരിമാർ. അവർ പടുത്തുയർത്തിയൊരു സംരംഭത്തിന്റെ വിജയകഥ. പഠിത്തം കഴിഞ്ഞാൽ പലരും നല്ലൊരു ജോലിയാണ് ആഗ്രഹിക്കുന്നത്. എന്നാൽ പഠനം പൂര്‍ത്തിയായ പിറകെ നല്ലൊരു ബിസിനസ് സംരംഭം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉന്നതപഠനത്തിനു പിന്നാലെ മികച്ചൊരു ജോലി സ്വപ്നം കാണുന്ന യുവജനങ്ങൾക്കിടയിൽ പഠനം പൂര്‍ത്തിയായ പിറകെ നല്ലൊരു ബിസിനസ് സംരംഭം പടുത്തുയർത്തണമെന്നു ഉറപ്പിച്ച് മുന്നോട്ടുപോയി വിജയം കൊയ്ത മൂന്നു പെൺകുട്ടികളെ അറിയാം. വർഷ, വിസ്മയ, വൃന്ദ. വർഷ എംബിഎ പാസായ പുറകെ 2019ൽ ആണ് ബിസിനസ് ആരംഭിക്കുന്നത്. ചാർട്ടേഡ് അക്കൗണ്ടന്റാകാനുള്ള തയാറെടുപ്പിനിടെയാണ് വിസ്മയ സഹോദരിമാർക്കൊപ്പം ചേരുന്നത്. വൃന്ദയാകട്ടെ ബിബിഎ പഠനത്തിനുശേഷം ഫുൾടൈം സംരംഭകയായി ചേച്ചിമാർക്കൊപ്പം കൂടി. മക്കൾ മൂവർക്കും പ്രചോദനവും വഴികാട്ടികളുമായി മാതാപിതാക്കളായ സരളയും പ്രശാന്തും ചേരുന്നതോടെ ഇതൊരു കുടുംബ ബിസിനസായി മാറി.

പ്രൈവറ്റ് ലിമിറ്റഡ് കമ്പനി

ADVERTISEMENT

‘‘പഠനശേഷം സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്നായിരുന്നു ആഗ്രഹം. ബിസിനസ് രംഗത്ത് മുൻപരിചയമുള്ള അച്ഛനും അമ്മയും പിന്തുണ നൽകി. അനിയത്തിമാരെയും കൂട്ടി ഏറെ ആലോചിച്ച്, കൂട്ടിയും കുറച്ചുമാണ് ഇങ്ങനെയൊരു സംരംഭം തിരഞ്ഞെടുത്തത്.’’

‘ത്രീവീസ് & കമ്പനി’ എന്നു പേരിട്ടിരിക്കുന്ന എറണാകുളത്ത് കളമശേരിയിലുള്ള കമ്പനിയുടെ മാനേജിങ് ഡയറക്ടർ കൂടിയായ വർഷ പറയുന്നു. പ്രൊപ്രൈറ്റർഷിപ്പിൽ തുടങ്ങിയ കമ്പനി ഇൗയിടെ പ്രൈവറ്റ് ലിമിറ്റഡാക്കി മാറ്റി. കേരളത്തിൽ മികച്ച വിപണി സാധ്യതയുള്ളതും എന്നാൽ ഉൽപാദനം കുറവുള്ളതുമായ ഒരു ഉൽപന്നം നിർമിച്ചു വിപണിയിലെത്തിക്കാനുള്ള അന്വേഷണമാണ് ഇവരെ കായം നിർമാണത്തിലെത്തിച്ചത്. പിറവത്തെ അഗ്രോപാർക്കിൽ ആദ്യഘട്ട പരിശീലനം പൂർത്തിയാക്കി. പിന്നീട് ചെന്നൈയിലും മധുരയിലുമുള്ള നിർമാണശാലകളിലെത്തി കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കിയാണ് കായം ബിസിനസ് ആരംഭിക്കുന്നത്. 

പ്രതിസന്ധികൾ പലതുണ്ടായി

ആദ്യസമയത്ത് ഒരുപാടു പ്രതിസന്ധികളുണ്ടായി. വേണ്ടത്ര പരിശീലനം നേടിയിരുന്നെങ്കിലും അസംസ്കൃതവസ്തുക്കൾ കൂട്ടിച്ചേർക്കുന്നതിന്റെ അനുപാതം ശരിയാകാത്തതായിരുന്നു പ്രധാന പ്രശ്നം. വളരെ മൃദുവായി പോകുന്നു, പൂപ്പൽ വരുന്നു തുടങ്ങിയവയൊക്കെ സംഭവിച്ചു. ഏതാണ്ട് 25ൽ അധികം തവണ അനുപാതങ്ങൾ മാറ്റിമാറ്റി പരീക്ഷിക്കേണ്ടി വന്നുവെങ്കിലും പതിയെ അതെല്ലാം പരിഹരിക്കാനായി. അതിനു ശേഷമാണ് കായം വിപണിയിലേക്ക് എത്തിച്ചത്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ബന്ധപ്പെട്ട ലൈസൻസുകളെല്ലാം ഇവർക്കു ലഭിച്ചിട്ടുണ്ട്. 

ADVERTISEMENT

തുടക്കത്തിൽ ഒരു വർഷത്തോളം പെരുങ്കായം മാത്രമായിരുന്നു ഉൽപന്നമെങ്കിലും ഇപ്പോൾ കായത്തിനു പുറമേ മുളക്, മഞ്ഞൾ, മല്ലി, ഗോതമ്പ് തുടങ്ങി വിവിധതരം പൊടികളും ബനാന ഫിഗും ഉൾപ്പെടെ 30ഓളം ഉൽപന്നങ്ങൾ ‘ത്രിബീസ്’ ബ്രാൻഡിൽ വിപണിയിലെത്തുന്നു. 

ഷോപ്പുകളിൽ കുറഞ്ഞ ഇടവേളകളിൽ കടന്നുചെല്ലാനും ബിസിനസ് വ്യാപ്തി വിപുലപ്പെടുത്താനും ഈ നീക്കം സഹായിച്ചുവെന്ന് ഇവർ പറയുന്നു.

വിതരണക്കാർ വഴി വിപണിയിൽ

വിതരണക്കാർ വഴി കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ന് ത്രിബീസ് പെരുങ്കായം എത്തുന്നുണ്ട്. മുംബൈയിലും വിതരണക്കാരുണ്ട്. ഓൺലൈൻ വഴിയും മികച്ച വിൽപന നടക്കുന്നു. ആമസോൺ, ഫ്ലിപ് കാർട്ട്, ഇന്ത്യാമാർട്ട് തുടങ്ങിയ പ്ലാറ്റ്ഫോമുകളുമായി ബിസിനസ് സഹകരണമുണ്ട്.

ADVERTISEMENT

എറണാകുളം ജില്ലയിൽ നേരിട്ടാണ് വിതരണം. കൂടാതെ സപ്ലൈകോയ്ക്കും ഉൽപന്നം നൽകുന്നു. മികച്ചൊരു ബിസിനസ് സംരംഭം എന്നതിനൊപ്പം സമീപവാസികളായ 30ഓളം സ്ത്രീകൾക്കു തൊഴിൽ നൽകാനാകുന്നുവെന്നതിന്റെ ചാരിതാർഥ്യവും ഈ സഹോദരിമാർക്കുണ്ട്. മണിക്കൂർ അടിസ്ഥാനത്തിലാണ് അവർക്ക് വേതനം. 

വാടകവീട്ടിൽ തുടക്കം

താമസിച്ചിരുന്ന വാടകവീടിന്റെ ചെറിയൊരു മുറിയിലാണ് സംരംഭത്തിനു തുടക്കമിട്ടതെങ്കിലും കാര്യങ്ങളെ തികച്ചും പ്രഫഷനലായി സമീപിച്ചത് വിജയത്തിൽ നിർണായക ഘടകമായി. കൃത്യമായ എസ്ഒപി (standard operating procedure) ഇവർ പിന്തുടരുന്നു. ബിസിനസിൽ കുടുംബാംഗങ്ങൾക്കെല്ലാവർക്കും ഓരോരോ റോളുകൾ. അതെല്ലാവരും ഭംഗിയായി നിർവഹിക്കുന്നു. വീഴ്ചകൾ ചർച്ച ചെയ്യുന്നു, പരിഹാരം കണ്ടെത്തി മുന്നോട്ടു പോകുന്നു.

കേവലം 50,000 രൂപയുടെ മെഷനറികളുമായി രണ്ടു ലക്ഷം രൂപ മുതൽമുടക്കിൽ തുടങ്ങിയ സ്ഥാപനത്തിൽ ഇന്ന് 50 ലക്ഷം രൂപയുടെ മെഷനറികളുണ്ട്. പ്രതിമാസം ശരാശരി 25 ലക്ഷം രൂപയുടെ ബിസിനസ് നടക്കുന്നു. 20 ശതമാനം വരെയാണ് അറ്റാദായം. അടുത്ത നാലോ അഞ്ചോ വർഷം കൊണ്ട് ആഗോളതലത്തിൽ ബിസിനസ് ചെയ്യുന്നൊരു സ്ഥാപനമായി ത്രീവീസിനെ വളർത്താനുള്ള ഉത്സാഹത്തിലാണ് ഈ സഹോദരിമാർ. 

കായം നിർമാണം

അഫ്ഗാനിസ്ഥാനിലും ഇറാനിലുമെല്ലാം കാണുന്ന ‘അസഫോയിറ്റഡ’ എന്ന ചെടിയിൽ നിന്നു ലഭിക്കുന്ന കറയാണ് പെരുങ്കായം നിർമാണത്തിലെ പ്രധാന അസംസ്കൃതവസ്തു. ഇതു പേസ്റ്റ് രൂപത്തിലും ഖരരൂപത്തിലും വാങ്ങാൻ കിട്ടും. വൃത്തിയാക്കിയ ഗോതമ്പിൽ നിന്നു നിർമിച്ചെടുക്കുന്ന ഗോതമ്പു പൊടിയും അറബിക് ഗമ്മും ചേർത്ത് പരുവപ്പെടുത്തി പൾവറൈസർ ഉപയോഗിച്ചു പൊടിച്ച ശേഷം അസഫോയിറ്റഡ നിശ്ചിത ശതമാനം ബ്ലെൻഡ് ചെയ്തു ചേർത്താണ് നമ്മൾ ഉപയോഗിക്കുന്ന തരത്തിലുള്ള കായം നിർമിക്കുന്നത്.ഇതിനു വേണ്ട അസംസ്കൃത വസ്തുക്കളിൽ വിദേശത്തുനിന്നു വരുന്നവയുണ്ടെങ്കിലും ഇന്ത്യയിൽ ഏജന്റുമാർ വഴി സുലഭമായി ലഭിക്കുന്നു. രൊക്കം പണം നൽകിയാണ് ഇടപാടുകൾ.

English Summary : Know these Three Girls Earning attractive Income from Business after Higher Studies