അവസരങ്ങൾ ശരിയാംവണ്ണം പ്രയോജനപ്പെടുത്തുകയാണെങ്കിൽ കേരളത്തിൽ ഭക്ഷ്യ സംസ്കരണ വ്യവസായം ശതകോടീശ്വരന്മാരാകാനുള്ള വഴി ഒരുക്കുന്നു. ഇതിനു വേണ്ടത് പരമ്പരാഗത രീതികളെ തച്ചുടച്ചു കൊണ്ടുള്ള ഒരു മുന്നേറ്റമാണ്. ഭക്ഷ്യ വ്യവസായത്തിൽ അനിഷേധ്യ നാമം സിഎസ്ഐആർ അത്യാധുനികവും അതി നൂതനവുമായ സാങ്കേതിക വിദ്യകൾ

അവസരങ്ങൾ ശരിയാംവണ്ണം പ്രയോജനപ്പെടുത്തുകയാണെങ്കിൽ കേരളത്തിൽ ഭക്ഷ്യ സംസ്കരണ വ്യവസായം ശതകോടീശ്വരന്മാരാകാനുള്ള വഴി ഒരുക്കുന്നു. ഇതിനു വേണ്ടത് പരമ്പരാഗത രീതികളെ തച്ചുടച്ചു കൊണ്ടുള്ള ഒരു മുന്നേറ്റമാണ്. ഭക്ഷ്യ വ്യവസായത്തിൽ അനിഷേധ്യ നാമം സിഎസ്ഐആർ അത്യാധുനികവും അതി നൂതനവുമായ സാങ്കേതിക വിദ്യകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അവസരങ്ങൾ ശരിയാംവണ്ണം പ്രയോജനപ്പെടുത്തുകയാണെങ്കിൽ കേരളത്തിൽ ഭക്ഷ്യ സംസ്കരണ വ്യവസായം ശതകോടീശ്വരന്മാരാകാനുള്ള വഴി ഒരുക്കുന്നു. ഇതിനു വേണ്ടത് പരമ്പരാഗത രീതികളെ തച്ചുടച്ചു കൊണ്ടുള്ള ഒരു മുന്നേറ്റമാണ്. ഭക്ഷ്യ വ്യവസായത്തിൽ അനിഷേധ്യ നാമം സിഎസ്ഐആർ അത്യാധുനികവും അതി നൂതനവുമായ സാങ്കേതിക വിദ്യകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അവസരങ്ങൾ ശരിയാംവണ്ണം പ്രയോജനപ്പെടുത്തുകയാണെങ്കിൽ കേരളത്തിൽ ഭക്ഷ്യ സംസ്കരണ വ്യവസായം ശതകോടീശ്വരന്മാരാകാനുള്ള വഴി ഒരുക്കും. ഇതിനു വേണ്ടത് പരമ്പരാഗത രീതികളെ തച്ചുടച്ചു കൊണ്ടുള്ള ഒരു മുന്നേറ്റമാണ്.

ഭക്ഷ്യ വ്യവസായത്തിൽ അനിഷേധ്യ നാമം സിഎസ്ഐആർ

ADVERTISEMENT

അത്യാധുനികവും അതി നൂതനവുമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് അതിവേഗം നശിക്കുന്ന ഭക്ഷ്യ വസ്തുക്കളെ അധികകാലം സൂക്ഷിക്കാൻ പറ്റും വിധത്തിൽ പരിവർത്തനം ചെയ്തെടുക്കുവാൻ പറ്റും. ഇതിന് സംരംഭകരെ സഹായിക്കാൻ രാജ്യത്തെ ഏറ്റവും വലിയ ഗവേഷണ വികസന സ്ഥാപനങ്ങളിൽ പ്രധാനപ്പെട്ട കൗൺസിൽ ഓഫ് സയിന്റിഫിക്ക് ആൻറ് ഇൻഡസ്ട്രിയൽ റിസർച്ച്( CSIR ) ഉണ്ട്.

കേരളത്തിൽ തിരുവനന്തപുരത്ത് ഉള്ളത് ഉൾപെടെ ഇന്ത്യയിൽ 38  ഗവേഷണ കേന്ദ്രങ്ങൾ ഉണ്ട് സി.എസ്.ഐ.ആറിന്. ഭക്ഷ്യ വ്യവസായവുമായി ബന്ധപ്പെട്ട നവീന ആശയം ഉണ്ടെങ്കിൽ അതിൽ ഗവേഷണം നടത്തി  നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ച് പരീക്ഷണ ഉൽപന്നം നിർമിക്കുന്നു. തിരുവനന്തപുരത്തെ സി.എസ്.ഐ.ആറിലെ ശാസ്ത്രജ്ഞ ഡോ.പി നിഷ ഇതേക്കുറിച്ചു വിശദീകരിക്കുന്നു:

പരീക്ഷിക്കാം പുതു ആശയങ്ങൾ

കൊറോണ വൈറസ് സൃഷ്ടിച്ച ഭീതിയിൽ ആളുകൾ ആഹാരകാര്യത്തിൽ അതീവ ജാഗ്രത പുലർത്താൻ തുടങ്ങിയതോടെ ഭക്ഷ്യ സംസ്കരണ മേഖലയിൽ പുതു പുത്തൻ പരീക്ഷണങ്ങൾക്ക് അവസരമൊരുങ്ങി. ശരീരത്തിനു മാത്രമല്ല തലച്ചോറിനും മനസിനും പറ്റുന്ന ഭക്ഷണ പദാർത്ഥങ്ങളുടെ നീണ്ട നിര തന്നെ ഇപ്പോൾ വിപണിയിലുണ്ട്.

ADVERTISEMENT

വീഗൻ, ഹോൾ ഗ്രെയിൻ, ഉയർന്ന പ്രോട്ടീൻ, കുറഞ്ഞ ഗ്ലൈസിമിക് സൂചിക, ഗ്ലൂട്ടൻ ഫ്രീ, ലാക്ടോസ് ഫ്രീ, പ്രോബയോട്ടിക്, പ്രീ ബയോട്ടിക്, സിംബയോട്ടിക് തുടങ്ങി കടകളിലെ ഷെൽഫുകളിൽ പലതരം പ്രത്യേകതകൾ ഉള്ള ഭക്ഷ്യവിഭവങ്ങൾ സ്ഥാനം പിടിച്ചു കൊണ്ടിരിക്കുന്നു.

ഒരാളുടെ ശരീരത്തിന്റെ രീതി അനുസരിച്ച് അതിനു പറ്റുന്ന പോഷകങ്ങൾ ചേർത്ത്  ഭക്ഷ്യവിഭവം ഉണ്ടാക്കാം. രോഗങ്ങൾക്കെതിരെ പോരാടാൻ പറ്റുന്ന ഡെറിവേറ്റീവ് മെഡിക്കൽ ഫുഡ്സിനു ഡിമാന്റ് ആയി. സോഡിയം കുറഞ്ഞ ഉപ്പ്, ലാക്റ്റോസ് രഹിത പാൽ, കൊഴുപ്പ് നീക്കിയ പാൽ ഉദാഹരണങ്ങൾ. 

വിപണി പിടിക്കാനുള്ള നീക്കം

ബ്രെഡ്, കേക്ക്, ഐസ് ക്രീം, കുൽഫി തുടങ്ങിയ ഫോർമുലേറ്റഡ് ഭക്ഷ്യവിഭവങ്ങളിൽ വ്യത്യസ്തമായ പോഷകങ്ങൾ ചേർത്ത് അത് പ്രൊമോട്ട് ചെയ്തു കൊണ്ട് വിപണി പിടിക്കാൻ നിലവിലുള്ള കമ്പനികൾ ഇറങ്ങി തുടങ്ങി.

ADVERTISEMENT

ഭക്ഷ്യയോഗ്യമായ ഫൈബർ ചേർത്ത ബ്രെഡ്, കൊളസ്ട്രോൾ കുറയ്ക്കുന്ന ഓട്ട്മീൽ തുടങ്ങിയ ഫംഗ്ഷണൽ ഭക്ഷ്യ മോഡലുകളും വിപണി പിടിക്കാൻ എത്തിയിട്ടുണ്ട്.

മുമ്പ് വെറും ഓറഞ്ച് ജ്യൂസ് ആണുണ്ടായിരുന്നത്. ഇന്ന് എല്ലിന്റെ ആരോഗ്യത്തിന് കാൽസ്യം ചേർത്ത ഫോർട്ടിഫൈഡ് ഭക്ഷ്യ പദാർത്ഥം എന്ന ആശയം രൂപപ്പെട്ടു. റെഡി ടു ഈറ്റ് ഭക്ഷണം, വെള്ളുള്ളിയിൽ നിന്ന് എണ്ണ എന്ന പോലെയുള്ള ന്യൂട്രാസൂട്ടിക്കൽ പദാർത്ഥങ്ങൾക്കും സാധ്യതയേറി. 

പാനീയങ്ങളും ഭക്ഷണപദാർത്ഥങ്ങളും ബാക്‌രീയമുക്തമാക്കി അണുമുക്തമാക്കിയ കണ്ടെയ്നറുകളിൽ ആക്കി ദീർഘകാലം കേടാകാതിരിക്കാനുള്ള സാങ്കേതിക വിദ്യകളും വികസിച്ചു കഴിഞ്ഞു. 

ഭാവിയിൽ ഉള്ളി പൗഡർ, തക്കാളി പൗഡർ, കരിക്ക് പൗഡർ, മുട്ട പൗഡർ, വെളുള്ളി പൗഡർ, സവാള പൗഡർ തുടങ്ങി പൊടി രൂപത്തിലാക്കി ദീർഘകാലം സൂക്ഷിക്കാനുള്ള സാങ്കേതിക വിദ്യകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

വാക്വം സബ് ലിമേഷൻ വിദ്യ വഴി ആദ്യം ഫ്രീസ് ചെയ്ത് പിന്നെ ഡീഹൈഡ്രേറ്റ് ചെയ്ത് പഴങ്ങളും പച്ചക്കറികളും ദീർഘകാലം സൂക്ഷിക്കാം. ഉദാഹരണത്തിന് ചക്ക എളുപ്പം കേടാകുന്നതാണ്. ഫ്രീസ് ഡ്രൈയിങ് വിദ്യ വഴി എത്ര കാലം വേണമെങ്കിലും സൂക്ഷിക്കാവുന്ന ചക്കച്ചുള എപ്പോൾ വേണമെങ്കിലും എടുത്ത് റി ഹൈഡ്രേറ്റ് ചെയ്യാം. അപ്പോഴും നിറമോ മണമോ രുചിയോ ഗുണമോ നഷ്ടപ്പെടാതെ ചക്കച്ചുള ഫ്രഷ് ആയി ഇരിക്കും.

അഞ്ചു മിനിറ്റിൽ സാമ്പാർ, അഞ്ചു മിനിറ്റിൽ കേക്ക്

തിരക്കുപിടിച്ച ജീവിതത്തിൽ അടുക്കളയിൽ സമയം കളയാൻ വയ്യ പലർക്കും. ഇതിലൊരു  സാധ്യത കണ്ട് കേരളത്തിലെ പ്രമുഖ ഭക്ഷ്യ ബ്രാന്റ് 5 മിനിറ്റിൽ തയ്യാറാക്കാവുന്ന സാമ്പാർ കൂട്ട് വികസിപ്പിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെ സി.എസ്.ഐ.ആറിൽ എത്തി. സാമ്പാർ കഷണങ്ങളും കൂട്ടും ചേർത്ത് കമ്പനി പറഞ്ഞ അതേ മോഡലിൽ മൂന്നു മാസം കൊണ്ട് സാധനം വികസിപ്പിച്ചു. 9 മാസത്തെ ഷെൽഫ് ലൈഫ് ആണ് കമ്പനി ആവശ്യപ്പെട്ടത്.

കേക്കുണ്ടാക്കൽ സാധാരണയായി മണിക്കൂറുകളുടെ പണിയാണ്. എന്നാൽ അഞ്ച് മിനിറ്റിനുള്ളിൽ പിൽസ് ബറിയുടെ കേക്ക് മിക്സ് കൊണ്ട് കേക്ക് റെഡിയാക്കാം.ഇതുപോലെ പ്രീ കുക്ക്ഡ് കറികൾ, കഞ്ഞി, പായസം തുടങ്ങി വൻ ഡിമാന്റുള്ള വിഭവങ്ങൾ പരീക്ഷിക്കാൻ പറ്റും.

കാർഷിക ഭക്ഷ്യ മേഖലയിൽ ഇതുപോലെ അനേകം സാധ്യതകൾ ഉണ്ട്. സ്വന്തമായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ ഒരു മികച്ച ആശയം തെരഞ്ഞെടുക്കുക. അതിനു ശേഷം സി.എസ്.ഐ.ആറിനെ സമീപിക്കുക. സാങ്കേതിക വിദ്യ വികസിപ്പിച്ച് പരീക്ഷണ ഉൽപന്നം ഉണ്ടാക്കിയതിനു ശേഷം പരീക്ഷണ വിപണനത്തിന് സഹായിക്കും. അതിനു ശേഷം സ്റ്റാന്റേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ ഉണ്ടാക്കാം. അന്തിമ ഉൽപന്നം ഉണ്ടാക്കി വിപണിയിൽ അവതരിപ്പിക്കുന്നത് വരെ ഇവരുടെ സഹായം ഉണ്ടാകും.

English Summary: CSIR Introducing Variety of Novelty Foods