സംസ്ഥാന വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി സംരംഭകരുടെ മഹാ സംഗമത്തിന് വേദിയൊരുങ്ങുന്നു. ജനുവരി 21 ന് കൊച്ചിയിൽ നടക്കുന്ന മഹാ സംഗമത്തിൽ പതിനായിരത്തിലേറെ നവസംരംഭകർ പങ്കെടുക്കും. കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം മൈതാനിയിലാണ് പരിപാടി. ഒരുവർഷത്തിനുള്ളിൽ ഒരു ലക്ഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാന വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി സംരംഭകരുടെ മഹാസംഗമത്തിന് വേദിയൊരുങ്ങുന്നു. ജനുവരി 21 ന് കൊച്ചിയിൽ നടക്കുന്ന മഹാ സംഗമത്തിൽ പതിനായിരത്തിലേറെ നവസംരംഭകർ പങ്കെടുക്കും. കലൂർ ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിലാണ് പരിപാടി. ഒരുവർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ സൃഷ്ടിച്ച സംരംഭ കവർഷം പദ്ധതിക്ക് ദേശീയ അംഗീകാരം ലഭിച്ച പശ്ചാത്തലത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

എട്ടു മാസം കൊണ്ട് ലക്ഷ്യം നേടി

ADVERTISEMENT

2022 മാർച്ച് 30 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് സംരംഭക വർഷം പദ്ധതി ഉദ്ഘാടനം ചെയ്തത്. ഒരു വർഷം കൊണ്ടു ഒരു ലക്ഷം തൊഴിൽ സംരംഭങ്ങൾ സൃഷ്ടിക്കാനാണ് പദ്ധതി ലക്ഷ്യമിട്ടിരുന്നത്. ഈ ലക്ഷ്യം 8 മാസം കൊണ്ടു തന്നെ നേടാനായി. 1,18,509  സംരംഭങ്ങളിലൂടെ 7,261.54 കോടി രൂപയുടെ നിക്ഷേപം കൈവരിക്കാനായി. പദ്ധതിയിലൂടെ  2,56,140 തൊഴിലവസരങ്ങളും സൃഷ്ടിച്ചു. സമാനതകളില്ലാത്ത നേട്ടമായാണ് സംരംഭകവർഷം പദ്ധതി ദേശീയതലത്തിൽ അവതരിപ്പിക്കപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷത വഹിച്ച സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ  സമ്മേളനത്തിലാണ് രാജ്യത്തെ മികച്ച പദ്ധതികളിലൊന്നായി ഇത് ദേശീയ അംഗീകാരം നേടിയത്. സംരംഭങ്ങൾ രൂപീകരിക്കാനെടുത്ത ചുരുങ്ങിയ സമയം, സർക്കാർ ഒരുക്കിയ പശ്ചാത്തല സൗകര്യങ്ങൾ, നവ സംരംഭകരായ വനിതകളുടെ എണ്ണം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് പദ്ധതിക്ക് ദേശീയ അംഗീകാരം ലഭിച്ചത്.

ജനുവരി 21ന്

ADVERTISEMENT

സംരംഭക മഹാസമ്മേളനം 21 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി.രാജീവ്, ധനമന്ത്രി കെ.എൻ ബാലഗോപാൽ, തദ്ദേശ വകുപ്പു മന്ത്രി എം.ബി.രാജേഷ്, റവന്യു മന്ത്രി കെ. രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

English Summary : Entrepreneurs  Mahasangamam Will Celebrate on Jaunary 21