എങ്ങനെയാണ് വജ്രങ്ങള്‍ രൂപപ്പെടുന്നത്? ഒറ്റ വാചകത്തിൽ പറഞ്ഞാൽ, ദശലക്ഷക്കണക്കിന് വർഷങ്ങളെടുത്തു ഭൂമിയുടെ ഉള്ളറയിലെ ചൂടും മർദവുമേറ്റ് കാർബണിന് രൂപാന്തര സംഭവിച്ചുണ്ടാകുന്നതാണ് വജ്രങ്ങൾ. ഭൂമിക്കടിയിൽ ഏകദേശം 145 മുതൽ 200 കിലോമീറ്റർ വരെ ആഴത്തിലാണ് ഇവ രൂപംകൊള്ളുന്നത്. എങ്ങനെയാണിവ രൂപംകൊള്ളുന്നതെന്ന് മനുഷ്യന് നേരിട്ടു കാണാൻ പോലും പറ്റില്ലെന്നു ചുരുക്കം. പക്ഷേ വജ്രങ്ങളെ കൃത്രിമമായ നിർമിച്ചാലോ? അക്കാര്യമാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞത്. ലാബിൽ വജ്രങ്ങൾ വളർത്തിയെടുക്കുന്ന പദ്ധതിക്കായി പണം നീക്കിവയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്രം. ഇതിന്റെ ഗവേഷണത്തിനായി, തിരഞ്ഞെടുക്കപ്പെട്ട ഒരു ഐഐടിക്ക് ധനസഹായവും നൽകും. പക്ഷേ ദശലക്ഷക്കണക്കിനു വർഷങ്ങളുടെ പ്രക്രിയയെ എങ്ങനെ ഒരു ലാബിൽ പുനഃസൃഷ്ടിക്കാൻ സാധിക്കും? അങ്ങനെ നിർമിക്കുന്ന വജ്രത്തിന് യഥാർഥ വജ്രത്തിന്റെയത്ര ഗുണമേന്മയുണ്ടാകുമോ? എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം? എങ്ങനെയാണ് ഈ പുതിയ നീക്കം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ സഹായിക്കുക? വിശദമായി പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ എന്താണ് ലാബിൽ വളർത്തിയെടുക്കുന്ന വജ്രം?

ADVERTISEMENT

ലാബിൽ വജ്രം വളർത്തിയെടുക്കുന്ന രീതി തുടങ്ങിയത് 1954ൽ ആണ്. അമേരിക്കന്‍ കമ്പനിയായ ജനറൽ ഇലക്ട്രിക്കായിരുന്നു അതിനു പിന്നിൽ. 1941 മുതലുള്ള ഗവേഷണത്തിനൊടുവിലാണ് 1954ൽ ഇവ വിജയകരമായി സൃഷ്ടിച്ചെടുത്തത്. രണ്ടാം ലോക മഹായുദ്ധത്തെത്തുടർന്ന് അവരുടെ ഗവേഷണം താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നെങ്കിലും, വീണ്ടും കൂടുതൽ ഗവേഷണങ്ങൾ ഇവർ ഈ മേഖലയിൽ രഹസ്യമായി നടത്തിയിരുന്നു. ജനറൽ ഇലക്ട്രിക് കൂടാതെ, സ്വീഡിഷ് ഇലക്ട്രിക്കൽ യൂട്ടിലിറ്റി പോലുള്ള മറ്റ് ഗ്രൂപ്പുകളും ലാബ് വജ്രങ്ങൾ സൃഷ്ടിച്ചിരുന്നു. പക്ഷേ 1980കൾ വരെ അവരുടെ എല്ലാ കണ്ടെത്തലുകളും രഹസ്യമായി സൂക്ഷിച്ചു. സാങ്കേതികവിദ്യ അത്ര വികസിക്കാതിരുന്ന ആ കാലഘട്ടത്തിൽ വളരെ അസംസ്കൃത രീതികളിലായിരുന്നു ഇവയുടെ ഉൽപാദന പരീക്ഷണങ്ങൾ നടത്തിയിരുന്നത്. 1980കൾക്ക് ശേഷമാണ് നൂതന മാർഗങ്ങൾ ഉപയോഗിച്ചുള്ള ഉൽപാദനവും, വാണിജ്യ ഉപയോഗവും തുടങ്ങിയത്.

പ്രകൃതിദത്ത വജ്രങ്ങളുടെ കട്ട്, ക്ലാരിറ്റി, നിറം, കാരറ്റ് എന്നിവയുമായി പൊരുത്തപ്പെടുന്ന രീതിയിൽ, ലാബുകളിൽ ഉയർന്ന താപനിലയിലും നിശ്ചിത മർദത്തിലും കാർബൺ സമ്പന്നമായ വാതകങ്ങൾ ഉപയോഗിച്ചാണ് ഇവ ഉണ്ടാക്കുന്നത്. പ്രകൃതിദത്തമായ വജ്രം വർഷങ്ങളോളം പ്രകൃതിയുടെ മാറ്റങ്ങൾക്ക് വിധേയമായി രൂപപ്പെടുമ്പോൾ ലാബിൽ വളർത്തിയെടുക്കുന്ന വജ്രം കൃത്രിമ സാഹചര്യങ്ങളൊരുക്കി സൃഷ്ടിച്ചെടുക്കുന്നതാണ്. എന്നാൽ പ്രകൃതിദത്തമായ വജ്രത്തിന്റെ വിലയുടെ ചെറിയൊരു അംശം മാത്രമേ ലാബിൽ വളർത്തിയ വജ്രത്തിനു ചെലവാവുകയുള്ളൂ.

∙ എന്താണ് വ്യത്യാസം?

ഒറ്റ നോട്ടത്തിൽ രണ്ടു തരം വജ്രവും കാണാൻ ഒരുപോലെയിരിക്കും. രാസപരമായി സമാനമാണു താനും. എന്നാൽ ഖനനം ചെയ്ത വജ്രത്തേക്കാൾ ലാബിൽ വളർത്തിയവ കൂടുതൽ സുസ്ഥിരമായി ഉൽപ്പാദിപ്പിക്കപ്പെടുന്നവയാണ്. പ്രകൃതിദത്ത വജ്രത്തെഅപൂർവ വസ്തുവായാണ് കണക്കാക്കുന്നത്. ലാബിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നവയ്ക്ക് അത് അവകാശപ്പെടാനാകില്ലെന്നു മാത്രം. അതിനാൽത്തന്നെ, ലാബിൽ വളർത്തിയ വജ്രങ്ങൾ പലപ്പോഴും പ്രകൃതിദത്ത വജ്രങ്ങളേക്കാൾ തരംതാഴ്ന്നതായാണ് കണക്കാക്കാറുള്ളത്. ഇവ രണ്ടും ഒരേ ഭൗതികവും രാസപരവുമായ ഗുണങ്ങൾ ഉള്ളവയാണ്. പ്രകൃതിദത്ത വജ്രങ്ങൾ ഖനനം ചെയ്യുന്നു, ലാബിൽ വളർത്തിയ വജ്രങ്ങൾ ലാബുകളിൽ സൃഷ്ടിക്കപ്പെടുന്നു എന്നതാണ് ഒരേയൊരു വ്യത്യാസം. ‘കട്ടിങ് എഡ്ജ് ടെക്നോളജി’യായിരിക്കും ഓരോ ലാബിലും ഇതിനു വേണ്ടി ഒരുക്കുക. ഗവേഷകരുടെയും എൻജിനീയര്‍മാരുടെയും സംഘംതന്നെ മേൽനോട്ടം വഹിക്കാനായി ഉണ്ടാകും.

ലാബിൽ നിർമിച്ചെടുത്ത വജ്രം. ചിത്രം: AFP / Lionel BONAVENTURE
ADVERTISEMENT

100 കോടി മുതൽ 330 കോടി വർഷം വരെയെടുത്താണ് ഭൂമിയുടെ ഉള്ളറകളിലൊന്നായ ‘മാന്റിലി’ൽ പ്രകൃതിദത്ത വജ്രം രൂപപ്പെടുന്നത്. എന്നാൽ ലാബിൽ ഒരു വജ്രം തയാറാക്കിയെടുക്കാൻ ആറു മുതൽ 10 ആഴ്ച വരെ മതി. കെമിക്കൽ വേപ്പർ ഡെപ്പോസിഷൻ (സിവിഡി), ഹൈ പ്രഷർ ഹൈ ടെംപറേച്ചർ (എച്ച്പിഎച്ച്ടി) എന്നീ രണ്ടു രീതികളിലൂടെയാണ് പ്രധാനമായും ലാബുകളിൽ വജ്രം ഉൽപാദിപ്പിക്കുന്നത്. ഹൈ ക്വാളിറ്റി വജ്രങ്ങളുമായിരിക്കും ഇവ. ഉദാഹരണത്തിന് സിവിഡി രീതി നോക്കാം: ലാബിലെ പ്രത്യേക ചേംബറിൽ വളരെ ചെറിയ ഒരു ഡയമണ്ട് കഷ്ണം വയ്ക്കും. (കാർബൺ സീഡ് എന്നാണ് ഇത്തരം വസ്തുക്കളെ വിളിക്കുക) അതിലേക്ക് കാർബൺ വാതകങ്ങൾ പ്രയോഗിക്കും. വൻതോതിലുള്ള താപനിലയായിരിക്കും ചേംബറിൽ നിലനിർത്തുക. ഈ താപനിലയും ഡയമണ്ട് കഷ്ണത്തിന്മേൽ ഏൽപ്പിക്കുന്ന മർദവും തുടർച്ചയായി നിലനിർത്തണം. 6 മുതൽ 10 ആഴ്ചയ്ക്കകം കാർബൺ വാതകം അയണൈസ് ചെയ്യപ്പെടും. തുടർന്നു രൂപപ്പെടുന്ന ചെറുകണികകൾ ക്രിസ്റ്റലൈസ് ചെയ്യപ്പെടുകയും വജ്രമായി മാറുകയും ചെയ്യും.

എച്ച്പിഎച്ച്ടി രീതിയിൽ ശുദ്ധമായ കാർബൺ ഒരു ലോഹ ക്യൂബിൽ സൂക്ഷിക്കുകയാണു ചെയ്യുക. അതിലേക്ക് ഇലക്ട്രിക് തരംഗങ്ങള്‍ ഉപയോഗിച്ച് ശക്തമായ താപവും മർദവും പ്രയോഗിക്കും. ആഴ്ചകൾ കഴിയുന്നതോടെ കാർബൺ വിഘടിച്ച് വജ്രരൂപത്തിലേക്ക് ‘ക്രിസ്റ്റലൈസ്’ ചെയ്യപ്പെടും. പ്രകൃതിദത്ത വജ്രം പോലെ ലാബിലെ വജ്രങ്ങളും ക്വാളിറ്റി ഗ്രേഡിങ് നടത്തിയാണ് വിപണിയിലേക്ക് എത്തിക്കുക. ജിഐഎ, ഐജിഐ പോലുള്ള ഗ്രേഡിങ് ലാബറട്ടറികൾ പരിശോധിച്ച് സർട്ടിഫൈ ചെയ്തായിരിക്കും ഇവ പുറത്തിറക്കുക. ലാബുകളിലെ വജ്രത്തിന്റെ നിർമാണത്തിനായി സൗരോർജം പോലുള്ള പുനരുപയോഗിക്കാവുന്ന ഊർജവും പലയിടത്തും ഉപയോഗിക്കുന്നുണ്ട്. ഇതും പരിസ്ഥിതിക്ക് ഏറെ ഗുണം ചെയ്യുന്നു.

∙ ചോര മണക്കുന്ന വജ്രഖനികൾ

വജ്രങ്ങൾ സ്നേഹത്തിന്റെയും ആഡംബരത്തിന്റെയും പ്രതീകമാണെങ്കിലും, പ്രകൃതിദത്ത വജ്രം ഖനനം ചെയ്യുന്ന പ്രക്രിയ പാരിസ്ഥിതികമായും ധാർമികമായും ഏറെ പ്രശ്നങ്ങളുണ്ടാക്കുന്നതാണ്. മണ്ണിന്റെയും പാറയുടെയും പാളികൾ നീക്കം ചെയ്തും ഭൂമിയുടെ പുറംതോടിൽ തുരങ്കങ്ങൾ കുഴിച്ചും ശേഖരിക്കുന്ന അയിര് ശുദ്ധീകരിച്ച് സംസ്കരിച്ചാണ് വജ്രമെടുക്കുന്നത്. ഈ ഖനനരീതി പരിസ്ഥിതിക്ക് അങ്ങേയറ്റം ദോഷം ഉണ്ടാക്കുന്നുണ്ട്. മണ്ണൊലിപ്പ്, വന നശീകരണം, മനുഷ്യരുടെ നിർബന്ധിത കുടിയേറ്റം, മൃഗങ്ങളുടെ വംശനാശം എന്നിവയെല്ലാം ഇതുമൂലം ഉണ്ടാകുന്നുണ്ട്. അണകെട്ടിയുള്ള ഖനന കമ്പനികളുടെ പ്രവർത്തനങ്ങൾ നദികളുടെ ഗതിപോലും തിരിച്ചുവിട്ട് മനുഷ്യരുടെയും മൃഗങ്ങളുടെയും ആവാസ വ്യവസ്ഥയെ തകർക്കാറുണ്ട്. ഖനന ശേഷം മലിനമാകുന്ന നദികളിലെ വെള്ളത്തെ മാത്രം ആശ്രയിച്ചു ജീവിക്കാൻ നിർബന്ധിതരാകുന്ന ഹതഭാഗ്യരായ മനുഷ്യരുടെ കഥകൾ പലപ്പോഴും രാജ്യാന്തര മാധ്യമങ്ങളിൽ വന്നിട്ടുണ്ടെങ്കിലും അവയൊന്നും ഖനന മാഫിയയുടെ പ്രവർത്തനങ്ങളെ ഇന്നേവരെ തടസ്സപ്പെടുത്തിയിട്ടില്ല.

ADVERTISEMENT

അധികാരികളും, കാശിനു പുറത്ത് പലതും കണ്ടില്ലെന്ന് നടിക്കുന്ന മനോഭാവമാണ് പലപ്പോഴും സ്വീകരിച്ചിരുന്നത്. പല ആഫ്രിക്കൻ രാജ്യങ്ങളിലും ഖനനത്തിനു ശേഷം ആ പ്രദേശങ്ങളിൽ വിഷപദാർഥങ്ങൾ രൂപപ്പെടുന്നുവെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വജ്ര ഖനനത്തിനായി കുട്ടികളെയും നിർബന്ധപൂർവം ജോലിയെടുപ്പിക്കുന്ന ഒരുപാടു ഖനന കേന്ദ്രങ്ങൾ ആഫ്രിക്കൻ രാജ്യങ്ങളുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ബോട്സ്വാന, ഡമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ദക്ഷിണാഫ്രിക്ക, അംഗോള, സിംബാബ്‌വെ, നമീബിയ, സിയറ ലിയോൺ, ഗിനിയ തുടങ്ങിയ രാജ്യങ്ങളിൽ നടക്കുന്ന മറ്റ് മനുഷ്യാവകാശ ലംഘനങ്ങളും അധികാരികളുടെ കണ്ണ് തുറപ്പിക്കുന്നില്ല. ഖനികളുടെ നടത്തിപ്പിനും കാവലിനുമായി പ്രാദേശിക മാഫിയ സംഘങ്ങൾ വരെ പല രാജ്യങ്ങളിലുമുണ്ട്. ‘ബ്ലഡ് ഡയമണ്ട്’ എന്ന ഹോളിവുഡ് സിനിമ ഈ വിഷയത്തെ ആസ്പദമാക്കിയുള്ളതാണ്. ലാബുകളിൽ വജ്രം വളർത്തിയെടുക്കാൻ സാധിച്ചാൽ ഇത്തരം ചൂഷണങ്ങൾക്കെല്ലാം പരിഹാരമാകുമെന്ന് പരിസ്ഥിതി വാദികളും ഓർമിപ്പിക്കുന്നു.

∙ ഇന്ത്യയ്ക്ക് തിളക്കമേറിയ നേട്ടം

വജ്ര-ആഭരണ വ്യവസായം ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായങ്ങളിലൊന്നാണ്. ലോകത്തിലെ ഡയമണ്ട് ആഭരണങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യയ്ക്കാണ് ഒന്നാം സ്ഥാനം. ആഭരണങ്ങളുടെ ആഗോള ഉപഭോഗത്തിന്റെ 29 ശതമാനവും ഈ വ്യവസായം സംഭാവന ചെയ്യുന്നു. ഇതിന് വിശാലമായ വിപണിയും തൊഴിൽ സാധ്യതകളും ഇന്ത്യയിലുണ്ട്. പ്രതിവർഷം ഏകദേശം 4 ദശലക്ഷം ആളുകൾക്കാണ് ഇതിലൂടെ തൊഴിൽ ലഭിക്കുന്നത്. ലാബിൽ വികസിപ്പിച്ച വജ്ര ഉൽപ്പാദനത്തിന്റെയും സംസ്കരണത്തിന്റെയും ആഗോള കേന്ദ്രമായി മാറാനുള്ള സാധ്യത ഇന്ത്യയ്ക്കുണ്ടെന്നു ചുരുക്കം.

ജെം ആൻഡ് ജ്വല്ലറി എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിലിന്റെ സമീപകാല കണക്കുകൾ പ്രകാരം, 2021 ഏപ്രിൽ മുതൽ 2022 ജനുവരി വരെ ഇന്ത്യയുടെ ലാബിൽ വളർത്തിയ വജ്ര കയറ്റുമതി 105 കോടി ഡോളറിന്റേതായി. ഗുജറാത്തിലെ സൂറത്ത്, ഡൽഹി, കൊൽക്കത്ത, ചെന്നൈ, മുംബൈ തുടങ്ങിയ പ്രധാന മെട്രോ നഗരങ്ങളിൽ, ലാബിൽ വളർത്തിയെടുക്കുന്ന വജ്രങ്ങളുടെ വ്യവസായം ഇപ്പോഴേ പച്ചപിടിച്ചിട്ടുണ്ട്. ഇന്ത്യയിലെ ചെറു നഗരങ്ങളിലേക്കു കൂടി ഈ തിളങ്ങുന്ന വ്യവസായം വളരുമെന്നാണു പ്രതീക്ഷ. ഇന്ത്യയിലെ വ്യവസായ ഭീമനായ ടൈറ്റൻ മുതൽ ചെറുകിട വജ്രക്കമ്പനികൾ വരെ ലാബുകളിൽ വജ്രം നിർമിക്കുന്ന പദ്ധതിയിൽ പണം നിക്ഷേപിച്ചിട്ടുണ്ട്.

Representative Image

നിലവിൽ, ലാബിൽ വികസിപ്പിച്ച വജ്രങ്ങളുടെ ആഗോള ഉൽപാദനത്തിന്റെ 15 ശതമാനത്തോളം സംഭാവന ചെയ്യുന്നത് ഇന്ത്യയാണ്. വജ്രം മിനുക്കുന്നതിൽ ഇന്ത്യയുടെ വൈദഗ്ധ്യം കണക്കിലെടുക്കുമ്പോൾ, ലാബിൽ വളർത്തിയ വജ്ര മേഖലയിലും ഇന്ത്യയ്ക്ക് മികവ് തെളിയിക്കാനാകും. കാരണം രണ്ടു തരം വജ്രങ്ങളും മിനുക്കിയെടുക്കുന്ന രീതി ഒന്നാണ്. ജ്വല്ലറി വ്യവസായത്തിന് പുറമേ, ലാബിൽ ഉണ്ടാക്കിയ വജ്രങ്ങൾ കംപ്യൂട്ടർ ചിപ്പുകൾ, ഉപഗ്രഹങ്ങൾ, 5 ജി നെറ്റ്‌വർക്കുകൾ മുതലായവയിലും ഉപയോഗിക്കുന്നുണ്ട്. കുറഞ്ഞ വൈദ്യുതി ഉപയോഗിച്ച് ഉയർന്ന വേഗതയിൽ പ്രവർത്തിക്കാൻ കഴിവുള്ളതിനാൽ അവ ഏത് പരിതസ്ഥിതികളിലും ഉപയോഗിക്കാനാകും എന്നതാണു നേട്ടം.

അടുത്ത 5 വർഷത്തിനകം, ലാബിൽ വളർത്തിയ വജ്രങ്ങളുടെ ഉൽപാദനത്തിൽ ഇന്ത്യയ്ക്ക് മികച്ച മേൽക്കൈ നേടാനാകുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഇത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക മാത്രമല്ല, ഇന്ത്യയുടെ കയറ്റുമതി കൂട്ടി വിദേശ നാണ്യം നേടിത്തരുന്ന തിളങ്ങുന്ന മേഖലയായി ലാബ് ഡയമണ്ട് വ്യവസായത്തെ മാറ്റാനുള്ള സാധ്യതയും ഉണ്ട്.

2021 ഏപ്രിൽ മുതൽ 2022 മാർച്ച് വരെ, മിനുക്കിയ, ലാബിൽ വളർത്തിയ വജ്രങ്ങളുടെ ഇന്ത്യയുടെ കയറ്റുമതി തലേ വർഷത്തേക്കാൾ ഇരട്ടിയായിട്ടുണ്ട്. (105.63 ശതമാനം അധികം). എന്നാൽ ചൈനയിലെ കോവിഡ് ലോക്ഡൗൺ നീണ്ടത് തിരിച്ചടിയായി. അതോടെ വജ്ര നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ വരവ് തടസ്സപ്പെട്ടു. അമേരിക്ക, സിംഗപ്പൂർ, ഇസ്രായേൽ, ബെൽജിയം, ചൈന എന്നിവിടങ്ങളിലേക്കാണ് ഇന്ത്യ പ്രധാനമായും ലാബിൽ വളർത്തിയെടുക്കുന്ന വജ്രങ്ങളും കയറ്റുമതി ചെയ്യുന്നത്. ലാബിൽ വളർത്തിയെടുക്കാവുന്ന വജ്രങ്ങളുടെ അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ ബജറ്റിൽ വെട്ടിക്കുറച്ചതോടെ ഇന്ത്യൻ ഉൽപാദകർക്കും വ്യാപാരികൾക്കും ഇന്ത്യൻ ബ്രാൻഡുകൾക്കും രാജ്യാന്തര വിപണികൾ പിടിച്ചെടുക്കാനാകും. അതുകൊണ്ടുതന്നെ ബജറ്റിലെ ഈ ഒരു പ്രഖ്യാപനത്തിൽ സൂറത്തിലെ ഉൾപ്പെടെ വജ്ര വ്യവസായികളും ഏറെ സന്തോഷത്തിലാണ്.

∙ സാധാരണക്കാരനും വാങ്ങാം വജ്രം

ഖനനം ചെയ്ത വജ്രങ്ങളേക്കാൾ 50-60 ശതമാനം വരെ വിലക്കുറവാണ് ലാബിൽ വളർത്തിയെടുക്കുന്ന വജ്രങ്ങൾക്ക്. പ്രകൃതിദത്തമായ വജ്രങ്ങളേക്കാൾ, സംസ്കരിച്ചതും ലാബിൽ വളർത്തിയതുമായ വജ്രങ്ങൾ ഉപഭോക്താക്കളും ഇപ്പോൾ ഇഷ്ടപ്പെടുന്നുണ്ട്. ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന, ലാബിൽ വളർത്തിയ വജ്രങ്ങളുടെ അന്താരാഷ്ട്ര വിൽപ്പന ആഭ്യന്തര വിപണിയേക്കാൾ കൂടുതലാണ്. ഉപഭോക്താക്കളുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ലാബിൽ വളർത്തുന്ന വജ്രങ്ങളുടെ ഉൽപാദനം ഇരട്ടിയാക്കാനുള്ള ശ്രമത്തിലുമാണ് ഇന്ത്യ. പാരിസ്ഥിതികവും സാമ്പത്തികവുമായ ആകർഷണം കാരണം വലിയ വജ്ര നിർമാതാക്കൾ എല്ലാം തന്നെ ലാബിൽ വജ്രം വളർത്തിയെടുക്കുന്ന രീതിക്ക് ഇപ്പോൾ പ്രാധാന്യം നൽകുന്നുമുണ്ട്.

സാധാരണക്കാരുടെ പോക്കറ്റിനു താങ്ങാനാവുന്ന വിലയിൽ ലാബിൽ വളർത്തിയ വജ്രം വാങ്ങാൻ സാധിക്കും എന്നത് മറ്റൊരു നേട്ടമാണ്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ, ലാബിൽ വളർത്തിയ വജ്രങ്ങളുടെ ഉൽപ്പാദനത്തിലൂടെ ഇന്ത്യയ്ക്ക് നല്ലൊരു മേൽക്കൈ ലോകരാജ്യങ്ങൾക്കു മേൽ നേടാനുള്ള കഴിവുണ്ടെന്ന് വിദഗ്ധരും വിലയിരുത്തുന്നു. ഇത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക മാത്രമല്ല, ഇന്ത്യയുടെ കയറ്റുമതി കൂട്ടി വിദേശ നാണ്യം നേടിത്തരുന്ന തിളങ്ങുന്ന മേഖലയായി മാറാനുള്ള സാധ്യതയും ഉണ്ട്. ഈ മേഖലയിലെ ഇന്ത്യയുടെ മികവ് പണത്തിനുപരിയായി പരിസ്ഥിതി സുസ്ഥിരതയ്ക്കും സഹായകരമാകും. ഹരിത മേഖലകളിൽ നിക്ഷേപത്തിന് ഊന്നൽ കൊടുക്കുന്ന ഒരു നയം ഇത്തവണത്തെ ബജറ്റിൽ ഉള്ളതിനാൽ ലാബിൽ വളർത്തിയെടുക്കുന്ന വജ്രങ്ങളും ഇന്ത്യയുടെ ഹരിതനയത്തിന് കൂടുതൽ ശോഭ നൽകുന്ന ഒന്നാകും.

English Summary: How Are Lab Grown Diamonds Made? Why India Boosted its Production? Explainer