ജൂട്ട് പാക്കിങ് കവറുകൾ, ഫോൾഡറുകൾ, പ്രിന്റഡ് ജൂട്ട് ബാഗുകൾ, ജൂട്ട് അടിസ്ഥാനമാക്കിയുള്ള പൗച്ചുകൾ, പഴ്സുകൾ, ഡിൈസൻ പ്രോഡക്ടുകൾ, വിവിധതരം തുണിസഞ്ചികൾ, തുണി പായ്ക്കിങ് കവറുകൾ തുടങ്ങി ഒട്ടേറെ പ്ലാസ്റ്റിക് ബദൽ ഉൽപന്നങ്ങൾ നിർമിക്കുകയാണ് അനീഷ്കുമാറെന്ന യുവസംരംഭകൻ.എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് ഓണക്കൂറിൽ

ജൂട്ട് പാക്കിങ് കവറുകൾ, ഫോൾഡറുകൾ, പ്രിന്റഡ് ജൂട്ട് ബാഗുകൾ, ജൂട്ട് അടിസ്ഥാനമാക്കിയുള്ള പൗച്ചുകൾ, പഴ്സുകൾ, ഡിൈസൻ പ്രോഡക്ടുകൾ, വിവിധതരം തുണിസഞ്ചികൾ, തുണി പായ്ക്കിങ് കവറുകൾ തുടങ്ങി ഒട്ടേറെ പ്ലാസ്റ്റിക് ബദൽ ഉൽപന്നങ്ങൾ നിർമിക്കുകയാണ് അനീഷ്കുമാറെന്ന യുവസംരംഭകൻ.എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് ഓണക്കൂറിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൂട്ട് പാക്കിങ് കവറുകൾ, ഫോൾഡറുകൾ, പ്രിന്റഡ് ജൂട്ട് ബാഗുകൾ, ജൂട്ട് അടിസ്ഥാനമാക്കിയുള്ള പൗച്ചുകൾ, പഴ്സുകൾ, ഡിൈസൻ പ്രോഡക്ടുകൾ, വിവിധതരം തുണിസഞ്ചികൾ, തുണി പായ്ക്കിങ് കവറുകൾ തുടങ്ങി ഒട്ടേറെ പ്ലാസ്റ്റിക് ബദൽ ഉൽപന്നങ്ങൾ നിർമിക്കുകയാണ് അനീഷ്കുമാറെന്ന യുവസംരംഭകൻ.എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് ഓണക്കൂറിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രകൃതിയ്ക്ക് ദോഷം വരുത്താത്ത ഉൽപ്പന്നം, ഇതായിരുന്നു സംരംഭം തുടങ്ങും മുമ്പ് ഈ സംരംഭകന്റെ മനസിലൂണ്ടായിരുന്നത്. ജൂട്ട് പാക്കിങ് കവറുകൾ, ഫോൾഡറുകൾ, പ്രിന്റഡ് ജൂട്ട് ബാഗുകൾ, ജൂട്ട് അടിസ്ഥാനമാക്കിയുള്ള പൗച്ചുകൾ, പഴ്സുകൾ, ഡിസൈൻ പ്രോഡക്ടുകൾ, വിവിധതരം തുണിസഞ്ചികൾ, തുണി പായ്ക്കിങ് കവറുകൾ തുടങ്ങി ഒട്ടേറെ പ്ലാസ്റ്റിക് ബദൽ ഉൽപന്നങ്ങൾ നിർമിക്കുകയാണ് അനീഷ്കുമാറെന്ന യുവസംരംഭകൻ. എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് ഓണക്കൂറിൽ ‘ഫസ്റ്റ് ലറ്റർ’ എന്ന േപരിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. പ്രകൃതിയോടിണങ്ങിയ ഉൽപന്നങ്ങൾ എന്നു പറയാനാണ് ഇദ്ദേഹത്തിനിഷ്ടം. സെമിനാറുകൾക്ക് ഉപയോഗിക്കുന്ന സെമിനാർ ബാഗുകൾ, ഐഡി ടാഗുകൾ എന്നിവയും ഉൽപന്നങ്ങളിൽപെടുന്നു.

തുണിസഞ്ചിയിൽ തുടക്കം

ADVERTISEMENT

ആറു വർഷം മുൻപു തുണിസഞ്ചികൾ നിർമിച്ചായിരുന്നു തുടക്കം. പിന്നീടു പ്രിന്റഡ് ക്ലോത്ത് ബാഗുകൾ ആയി. ക്രമേണ ജൂട്ട് ഐറ്റങ്ങൾ തുടങ്ങി. ഇപ്പോൾ 15 ൽ പരം ഉൽപന്നങ്ങൾ നിർമിക്കുന്നുണ്ട്. ഗിഫ്റ്റ് നൽകുക എന്ന നിലയ്ക്കാണ് പ്രധാനമായും ജൂട്ട് ഉൽപന്നങ്ങൾ തുടങ്ങുന്നത്. വിദേശീയരായ ടൂറിസ്റ്റുകൾക്കായി സുഗന്ധവ്യഞ്ജനങ്ങൾ, സോപ്പ് പോലുള്ള ഉൽപന്നങ്ങൾ എന്നിവ പാക്ക് ചെയ്യുന്നതു കൂടാതെ, പ്രത്യേക പാക്കിങ്/സീലിങ് പൗച്ചുകൾ എന്നിവയും ഉൽപാദിപ്പിച്ചു നൽകുന്നു. ടൂറിസ്റ്റ് കേന്ദ്രങ്ങളിലാണു നൂലുകൊണ്ട് ൈടറ്റ് ചെയ്യുന്ന ഇത്തരം പാക്കറ്റുകൾ കൂടുതലായും വിൽക്കുന്നത്.

അനീഷ് കുമാർ

ജൂട്ട് ബംഗാളിൽനിന്ന്

ജൂട്ട് ആണ് പ്രധാന അസംസ്കൃത വസ്തു. ബംഗാളിൽനിന്നു നേരിട്ടാണ് ഇതു വാങ്ങുന്നത്. എത്തിച്ചുതരാൻ സ്വകാര്യ ഏജൻസികൾ ഉണ്ട്. അത്യാവശ്യഘട്ടങ്ങളിൽ എറണാകുളത്തെ സ്വകാര്യ കച്ചവടക്കാരിൽനിന്നും എടുക്കാറുണ്ട്. അസംസ്കൃത വസ്തു സുലഭമായി ലഭിക്കുമെങ്കിലും കടം കിട്ടില്ല. അതുപോലെ മൊത്തമായി വാങ്ങേണ്ടിയും വരും. ബംഗാളിൽ, പ്രധാനമായും കൊൽക്കത്തയിൽ നിന്നാണ് ക്ലോത്ത് ഷീറ്റുകൾ ലഭിക്കുന്നത്.

പ്രത്യേക പരിശീലനം ആവശ്യമില്ല

ADVERTISEMENT

അൽപം തയ്യൽ അറിയാവുന്ന ആർക്കും ഇത്തരം ഉൽപന്നങ്ങളുടെ നിർമാണത്തിലേക്കു വരാം. പ്രത്യേക പരിശീലനത്തിന്റെ ആവശ്യമില്ല. ഡിസൈൻ അനുസരിച്ചു മുറിച്ചശേഷം തയ്ച്ചെടുക്കുകയാണു പതിവ്. കട്ടിങ് വലിയ മെഷീൻ ഉപയോഗിച്ചു ഷീറ്റുകൾ അടുക്കിവച്ച് ഒരേ രീതിയിൽ ചെയ്യുന്നതിനാൽ മറ്റുള്ള ജോലിക്കാർക്കു കൂടുതൽ സ്കിൽ ആവശ്യമില്ല. കട്ടിങ് അനുസരിച്ചു തയ്ച്ചെടുത്താൽ മതി.

വിൽപനയ്ക്കു പല രീതികൾ

ഓൺലൈൻ മാധ്യമങ്ങൾ വഴി ഉൽപന്നങ്ങൾ നന്നായി വിൽക്കുന്നു. ഫ്ലിപ്‌കാർട്ട്, ഇന്ത്യാമാർട്ട്, ആമസോൺ തുടങ്ങിയവയിലൂടെ വിൽപനയുണ്ട്. ഓൺലൈൻ വ്യാപാരം സ്വന്തമായും നടത്തുന്നു. പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങൾ, പ്ലാസ്റ്റിക്കിനു ബദൽ ഉൽപന്നം എന്ന നിലയിലെല്ലാമാണു വിറ്റുപോകുന്നത്. മികച്ച സ്ക്രീൻ പ്രിന്റിങ് നടത്തിയാണു വിപണിയിലെത്തിക്കുന്നത്. 

30 രൂപ മുതൽ 50 രൂപ വരെയാണു പ്രിന്റഡ് ക്ലോത്ത് ബാഗുകൾക്കു വില. മുൻകൂട്ടി ഓർഡർ വാങ്ങിയാണു സെമിനാർ ബാഗുകൾ, പാഡുകൾ, ഐഡി ടാഗുകൾ എന്നിവ നിർമിക്കുക. ഇപ്പോൾ ആവശ്യത്തിന് ഓർഡറുകൾ ലഭിക്കുന്നുണ്ട്. ചിലപ്പോഴൊക്കെ കടം നൽകേണ്ടതായും വരും. എങ്കിലും പണം പിരിഞ്ഞു കിട്ടാൻ പ്രയാസം ഉണ്ടാകാറില്ല.

ADVERTISEMENT

സ്വന്തം നിക്ഷേപം

വിൽപന വര്‍ധിപ്പിക്കാനായി പരസ്യങ്ങൾ നൽകാറില്ല. ഈ ഉൽപന്നങ്ങൾ ഉപയോഗിക്കുന്ന ഒരു പരിപാടി കഴിഞ്ഞാൽ അതുമായി ബന്ധപ്പെട്ടു തുടർച്ചയായി ഓർഡറുകൾ ലഭിക്കാറുണ്ട്. സൂപ്പർ മാർക്കറ്റുകൾ, ടെക്സ്റ്റൈൽ ഷോപ്പുകൾ, സ്വർണ വ്യാപാരസ്ഥാപനങ്ങൾ‌, മറ്റു പ്രീമിയം ഷോപ്പുകൾ എന്നിവയുടെ ആവശ്യത്തിലേക്കായി ജൂട്ട് ബാഗുകളും ക്ലോത്ത് ബാഗുകളും നന്നായി വിറ്റുപോകുന്നു. വിതരണക്കാരുടെ സഹായം നിലവിൽ ആവശ്യമില്ലെങ്കിലും ‘വന്നാൽ നോക്കാം’ എന്നതാണു സമീപനം.

വായ്പ ഒന്നും എടുക്കാതെ സ്വന്തം പണം മുടക്കിയാണു തുടക്കം. പിന്നീടു വിപുലീകരണം വേണ്ടി വന്നെങ്കിലും അതിനും വായ്പ എടുത്തില്ല. എങ്കിലും സർക്കാർ സബ്സിഡി ലഭിക്കുമെന്നതിനാൽ അതിന് അപേക്ഷ നൽകാൻ പോകുകയാണ്. 

എട്ടു ലക്ഷം രൂപയുടെ മെഷിനറികൾ

മോട്ടർ ഘടിപ്പിച്ച തയ്യൽ മെഷീനുകൾ, കട്ടിങ് മെഷീനുകൾ, ഫോൾഡിങ്/ അയണിങ് ഉപകരണങ്ങൾ, ഫർണിച്ചറുകൾ എന്നിവയ്ക്കാണു പ്രധാന മുതൽമുടക്ക്. വീടിന്റെ ടെറസിലും ഒരു വശത്തുള്ള ഷെഡിലുമായാണു സ്ഥാപനം പ്രവർത്തിക്കുന്നത്. ഇപ്പോൾ സ്ഥാപനത്തിൽ 12 തൊഴിലാളികളുണ്ട്. അവർക്കു സ്ഥിരമായി തൊഴിൽ നൽകാനാകുന്നു. അനീഷിന്റെ പിതാവ്, മാതാവ്, ഭാര്യ അങ്ങനെ എല്ലാവരും ചേർന്നു തികഞ്ഞൊരു കുടുംബസംരംഭമാണിതെന്നു പറയാം. ഏകദേശം 10 ലക്ഷം രൂപയുടെ പ്രതിമാസ കച്ചവടവും അതിലൂടെ 10–15% അറ്റാദായവും ലഭിക്കുന്നുണ്ട്. 

ഇപ്പോൾ ഉൽപന്നങ്ങളുടെ വിദേശ വിപണി ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് അനീഷ്. ആ നിലയ്ക്കുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

പുതുസംരംഭകർക്ക്

ജൈവ പാക്കേജിങ്, പ്ലാസ്റ്റിക് ബദൽ ഉൽപന്നങ്ങൾ എന്നിവയുടെ സാധ്യതകൾ വർധിച്ചു വരികയാണ്. ഒരു തയ്യൽ മെഷീനിൽ തുടങ്ങാവുന്ന ബിസിനസാണിത്. കൂടുതൽ ഓർഡറുകൾ ലഭിക്കുന്നതിനുസരിച്ചു വികസിപ്പിച്ചാൽ മതിയാകും. അൽപം തയ്യൽ അറിയാമെങ്കിൽ നന്നായി ശോഭിക്കാം. മൂന്നു തയ്യൽ മെഷീനുകൾ മാത്രമുപയോഗിച്ച് 3 ലക്ഷം രൂപയുടെ പ്രതിമാസം ഉൽപാദനം/കച്ചവടം നടത്താനായാൽ പോലും 45,000 രൂപയോളം വരുമാനം കിട്ടും.  

English Summary : Attractive Business Idea in Eco Friendly Products