എലി ചത്തുചീഞ്ഞ് ദുർഗന്ധം വമിക്കുന്നുണ്ടോ? അവിടെ കുറച്ച് ക്ലീൻസർ പൗഡർ കലക്കി ഒഴിക്കുക. തൽസമയം ചീഞ്ഞ മണം പോകും. എലിയുടെ ജഢം അഴുകി ദ്രവിച്ചു പോവുകയും ചെയ്യും. ഇങ്ങനെ ഏതു ദുർഗന്ധവും ക്ലീൻസർ ഉപയോഗിച്ച് കളയാം എന്നാണ് നിർമാതാക്കളായ ജെഷ്ബി ഇന്നൊവേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ ജെസ്റ്റോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എലി ചത്തുചീഞ്ഞ് ദുർഗന്ധം വമിക്കുന്നുണ്ടോ? അവിടെ കുറച്ച് ക്ലീൻസർ പൗഡർ കലക്കി ഒഴിക്കുക. തൽസമയം ചീഞ്ഞ മണം പോകും. എലിയുടെ ജഡം അഴുകി ദ്രവിച്ചു പോവുകയും ചെയ്യും. ഇങ്ങനെ ഏതു ദുർഗന്ധവും ക്ലീൻസർ ഉപയോഗിച്ച് കളയാം എന്നാണ് നിർമാതാക്കളായ ജെഷ്ബി ഇന്നൊവേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ ജെസ്റ്റോ വർഗീസ് പറയുന്നത്. അടുക്കള മാലിന്യം, ഫാക്റ്ററികൾ, ഫാമുകൾ, വളർത്തുമൃഗങ്ങൾ, ടോയ് ലെറ്റ്, അഴുക്കുചാലുകൾ, മൽസ്യ മാംസ മാർക്കറ്റുകൾ തുടങ്ങി വിവിധങ്ങളായ മേഖലകളിൽ ഉപയോഗിക്കാൻ വ്യത്യസ്ത തരം ക്ലീൻസർ പൗഡർ കമ്പനി വികസിപ്പിച്ചിട്ടുണ്ട്. ഇവ 100% പരിസ്ഥിതി സൗഹാർദ ഉല്പന്നങ്ങളാണ്.

ലക്ഷ്യം ലോകവിപണി

ADVERTISEMENT

ഇക്കഴിഞ്ഞ നവംബർ മാസത്തിലാണ് ക്ലീൻസർ വിപണിയിൽ അവതരിപ്പിച്ചത്. ഇതിനകം 2000 ത്തിലധികം ഉപഭോക്താക്കൾ ഇവർക്ക് കേരളത്തിൽ തന്നെയുണ്ട്. ലോക വിപണി ലക്ഷ്യമാക്കിയാണ് ഇവർ പദ്ധതികൾ ആവിഷ്കരിച്ചിട്ടുള്ളത്. 

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള വ്യാപാരവിനിമയ കരാർ പ്രകാരം ഓസ്ട്രേലിയയിൽ ക്ലീൻസർ അവതരിപ്പിക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. അബുദാബിയിലും, യൂറോപ്യൻ രാജ്യങ്ങളിലും ക്ലീൻസർ അവതരിപ്പിക്കാനുളള നടപടികൾ പുരോഗമിച്ചു വരുന്നു. ഓൺലൈനായും ഉൽപന്നം ലഭ്യമാക്കുന്നുണ്ട്. 

ADVERTISEMENT

കെമിക്കൽ എഞ്ചിനിയറും 30 വർഷത്തിലേറെ അനുഭവ സമ്പത്തുമുള്ള ശങ്കർ എം. ആണ് ഉൽപന്നം വികസിപ്പിച്ചത്. പേറ്റന്റഡ് ടെക്നോളജി ഉപയോഗിച്ച് ഉൽപാദിപ്പിക്കുന്ന ക്ലീൻസർ ഒരു അണുനാശീനി കൂടിയാണ്. 

കർണ്ണാടകയിൽ 20000 ചതുരശ്ര അടിയിൽ ആധുനിക സാങ്കേതിക വിദ്യയോടെ പ്രവർത്തിക്കുന്ന ഫാക്ടറി ഉണ്ട്. പ്രതിദിനം 27 ടൺ ഉൽപാദനമുണ്ട്. പേറ്റന്റ് ലഭിച്ചിട്ടുള്ള ഏഴ് പുതിയ ഉൽപന്നം കൂടി തയ്യാറാകുന്നുണ്ട്.

ADVERTISEMENT

English Summary : Cleanser helps to Remove Foul Smell