പുതുതായി സംരംഭം തുടങ്ങുന്നവർക്ക് അനുയോജ്യമായ മികച്ച വായ്പാ പദ്ധതിയാണ് പ്രധാന‌മന്ത്രിയുടെ തൊഴിൽ സൃഷ്ടി പദ്ധതി (പിഎംഇജിപി). ഇത്രയധികം സബ്സിഡി ആനുകൂല്യങ്ങളും സഹായവും നൽകുന്ന മറ്റൊരു പദ്ധതിയും ഇന്ന് ഇന്ത്യയിൽ ഇല്ല. 2008 മുതൽ കേന്ദ്രസർക്കാർ നടപ്പാക്കി‌വരുന്ന പ്രധാനപ്പെട്ട വായ്പാ

പുതുതായി സംരംഭം തുടങ്ങുന്നവർക്ക് അനുയോജ്യമായ മികച്ച വായ്പാ പദ്ധതിയാണ് പ്രധാന‌മന്ത്രിയുടെ തൊഴിൽ സൃഷ്ടി പദ്ധതി (പിഎംഇജിപി). ഇത്രയധികം സബ്സിഡി ആനുകൂല്യങ്ങളും സഹായവും നൽകുന്ന മറ്റൊരു പദ്ധതിയും ഇന്ന് ഇന്ത്യയിൽ ഇല്ല. 2008 മുതൽ കേന്ദ്രസർക്കാർ നടപ്പാക്കി‌വരുന്ന പ്രധാനപ്പെട്ട വായ്പാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതുതായി സംരംഭം തുടങ്ങുന്നവർക്ക് അനുയോജ്യമായ മികച്ച വായ്പാ പദ്ധതിയാണ് പ്രധാന‌മന്ത്രിയുടെ തൊഴിൽ സൃഷ്ടി പദ്ധതി (പിഎംഇജിപി). ഇത്രയധികം സബ്സിഡി ആനുകൂല്യങ്ങളും സഹായവും നൽകുന്ന മറ്റൊരു പദ്ധതിയും ഇന്ന് ഇന്ത്യയിൽ ഇല്ല. 2008 മുതൽ കേന്ദ്രസർക്കാർ നടപ്പാക്കി‌വരുന്ന പ്രധാനപ്പെട്ട വായ്പാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതുതായി സംരംഭം തുടങ്ങുന്നവർക്ക് അനുയോജ്യമായ മികച്ച വായ്പാ പദ്ധതിയാണ് പ്രധാന‌മന്ത്രിയുടെ തൊഴിൽ സൃഷ്ടി പദ്ധതി (പിഎംഇജിപി). ഇത്രയധികം സബ്സിഡി ആനുകൂല്യങ്ങളും സഹായവും നൽകുന്ന മറ്റൊരു പദ്ധതിയും ഇന്ന് ഇന്ത്യയിൽ ഇല്ല. 2008 മുതൽ കേന്ദ്രസർക്കാർ നടപ്പാക്കി‌വരുന്ന പ്രധാനപ്പെട്ട വായ്പാ പദ്ധതിയാണ്.

ആനുകൂല്യങ്ങൾ
 

ADVERTISEMENT

നിർമാണ സേവന സംരംഭങ്ങൾ തുടങ്ങുന്നവർക്ക് പരിധിയില്ലാതെ വായ്പ നൽകും. പക്ഷേ, നിർമാണ സ്ഥാപനത്തിന് 50 ലക്ഷം‌വരെയും സേവന സ്ഥാപനത്തിന് 20 ലക്ഷം രൂപ‌വരെയും മാത്രമേ പരമാവധി സബ്സിഡി ലഭിക്കൂ. പ്രത്യേക വിഭാഗങ്ങൾക്ക് ഗ്രാമപ്രദേശത്ത് 35ഉം പട്ടണങ്ങളിൽ 25ഉം ശതമാനമാണ് സബ്സിഡി. പൊതുവിഭാഗത്തിന് പഞ്ചായത്തിൽ 25ഉം മുനിസിപ്പൽ–‌കോർപറേഷൻ പ്രദേശത്ത് 15ഉം ശതമാനം സബ്സിഡിയാണു കിട്ടുക.

Image: Shutterstock/Odua Images

പ്രത്യേക വിഭാഗം ആരെല്ലാം? സ്ത്രീകൾ, എസ്‌സി–എസ്‌ടി വിഭാഗം, ഒബിസി, മതന്യൂനപക്ഷം, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ എന്നീ പ്രത്യേക വിഭാഗക്കാർക്കു മുൻഗണനയുണ്ട്. സബ്സിഡി തുക ലഭിച്ചാൽ മൂന്നു വർഷത്തേക്കു ബാങ്കിൽ സ്ഥിരനിക്ഷേപമായി സൂക്ഷിച്ചുകൊണ്ടു സംരംഭത്തിന്റെ പ്രവർത്തനം വിലയിരുത്തി വായ്പ കണക്കിലേക്കു സബ്സിഡി തുക വരവു‌വച്ചു നൽകും. ഈ സബ്സിഡി തുകയ്ക്കും വായ്പതുകയ്ക്കും ഒരേ പലിശയായിരിക്കണം എന്നും വ്യവസ്ഥയുണ്ട്. 

Read more: പടിയിറങ്ങാനൊരുങ്ങി വായ്പാ നിരക്കുകൾ 

ആർക്കെല്ലാം അർഹത?

18 വയസ്സു പൂർത്തിയാകണം. ഉയർന്ന പ്രായപരിധിയില്ല. 10 ലക്ഷത്തിനു മുകളിലെ നിർമാണസംരംഭത്തിനും 5 ലക്ഷത്തിനു മേലുള്ള സേവന സ്ഥാപനങ്ങൾക്കും എട്ടാം ക്ലാസ് പാസ് ആയിരിക്കണം. പങ്കാളിത്ത സ്ഥാപനത്തിനും ലിമിറ്റഡ് കമ്പനികൾക്കും വായ്പ ലഭിക്കില്ല. കൃഷി‌ഫാമുകൾ, വാഹനങ്ങൾ, പുകയില, മദ്യം, മാംസം, ടെസ്റ്റിങ് ലാബുകൾ, പരിശീലന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ജിംനേഷ്യം, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവ ഒഴികെയുള്ള എല്ലാത്തരം സംരംഭ‌പ്രവൃത്തികൾക്കും വായ്പ ലഭിക്കും.

മത്സ്യവിളവെടുപ്പ്
ADVERTISEMENT

പൗൾട്രി –ഫിഷ് ഫാമുകൾക്കും വായ്പ
 

പുതിയ ഭേദഗതി‌പ്രകാരം പൗൾട്രി–‌ഫിഷ് ഫാമുകൾക്കും വായ്പ ലഭിക്കും. ട്രാൻസ്പോർട്ടേഷൻ വാഹനം, വാൻ–ഓട്ടോ–ടാക്സികൾ, വെജിറ്റേറിയൻ -നോൺ വെജിറ്റേറിയൻ ഹോട്ടൽ, പശുവിനെ വളർത്തി പാൽ ഉൽപന്നം നിർമിക്കുന്ന ഫാം എന്നിവയ്ക്കു വായ്പ ലഭിക്കും. എരുമ, ആട്, ഒട്ടകം, കുതിര, കഴുത എന്നിവയുടെ ഫാമുകൾക്കും കോഴി, ടർക്കി, താറാവ്, തേനീച്ച വളർത്തലിനും വായ്പ ലഭിക്കും. കച്ചവടത്തിനു വ്യവസ്ഥകളോടെ വായ്പ ലഭിക്കും. ഖാദി പിഎംഇജിപി യൂണിറ്റുകളുടെ നിർമാണ–സേവന സ്ഥാപനങ്ങളുടെ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ആണെങ്കിൽ പരിഗണിക്കും.

വനിതകൾക്ക് 30% സംവരണം
 

പദ്ധതി അപേക്ഷകളിൽ വനിതകൾക്ക് 30ഉം ഒബിസിക്ക് 27ഉം എസ്‌സിക്ക് 9.1ഉം എസ്ടിക്ക് 1.45ഉം മതന്യൂനപക്ഷങ്ങൾക്ക് 5ഉം ഭിന്നശേഷിക്കാർക്ക് 3ഉം ശതമാനം വീതം സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്.

ADVERTISEMENT

∙ 2 ലക്ഷം രൂപവരെ നിക്ഷേപമുള്ള സ്ഥാപനങ്ങൾക്ക് സംരംഭകത്വ പരിശീലനം നിർബന്ധമില്ല. നിക്ഷേപം 5 ലക്ഷത്തിൽ താഴെയാണെങ്കിൽ അഞ്ചു ദിവസവും അതിനു മുകളിൽ 10 ദിവസവും പരിശീലനം നേടിയാലേ സബ്സിഡിക്ക് അർഹത ഉണ്ടാവുകയുള്ളൂ.

∙ തിരിച്ചടവിനു മൂന്നു‌ മുതൽ ഏഴു വർഷംവരെ ലഭിക്കും.

∙ മൂന്നു ലക്ഷം രൂപവരെയുള്ള സ്ഥിരനിക്ഷേപത്തിന് ഒരു തൊഴിൽ നൽകണം. 

∙ ഗ്രാമ–നഗര വ്യത്യാസം ഇല്ലാതെ എല്ലാ നിർവഹണ സ്ഥാപനങ്ങൾക്കും അപേക്ഷ സ്വീകരിക്കാം. ഖാദി‌ബോർഡ്, ഖാദി കമ്മിഷൻ, കയർ ബോർഡ് എന്നീ ഏജൻസികൾക്കും മുനിസിപ്പൽ പ്രദേശത്തെ അപേക്ഷകൾ കൈകാര്യം ചെയ്യാം. 

∙ 2008 മുതലുള്ള ഈ പദ്ധതി ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷൻ (കെവിഐസി), ഖാദി ബോർഡ് (കെവിഐബി), കയർ ബോർഡ്, ജില്ലാ വ്യവസായ കേന്ദ്രങ്ങൾ (ഡിഐസി) എന്നിവവഴിയാണു നടപ്പാക്കുന്നത്. ഖാദി കമ്മിഷനാണ് നോഡൽ ഏജൻസി.

Image: Shutterstock/mavo

വികസനത്തിനു കിട്ടും ഒരു കോടി
 

വായ്പയെടുത്തു സംരംഭം നടത്തുന്നവർക്ക് വിപുലീകരണത്തിനും ഇപ്പോൾ വായ്പ അനുവദിക്കും. നിർമാണസംരംഭത്തിന് ഒരു കോടി രൂപ‌വരെയും സേവനസംരംഭത്തിന് 20 ലക്ഷം രൂപ വരെയും രണ്ടാം വായ്പയായി അനുവദിക്കും.  ഓൺലൈൻ ആയി‌വേണം അപേക്ഷിക്കാൻ. സന്ദർശിക്കേണ്ട വെബ്സൈറ്റ് - www.kviconline.gov.in

English Summary:

Loans up to 50 Lakhs for New Entrepreneurship