മൂന്നു യൂണിറ്റുകളും 615 ചതുരശ്ര മീറ്റർ (15.2 സെന്റ്) വിസ്തൃതി മാത്രമുള്ളതുമായ വില്ല പദ്ധതിയും കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ (കെ-റെറ) റജിസ്റ്റർ ചെയ്തു. എറണാകുളം– ഏലൂർ നഗരസഭയിൽ മൈത്രി റോഡിൽ സ്ഥിതി ചെയ്യുന്ന 'സോഫിയ അമേലിയ' ആണ് ഇതു വരെ റജിസ്റ്റർ ചെയ്തതിൽ ഏറ്റവും ചെറിയ വില്ല പദ്ധതി .

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മൂന്നു യൂണിറ്റുകളും 615 ചതുരശ്ര മീറ്റർ (15.2 സെന്റ്) വിസ്തൃതി മാത്രമുള്ളതുമായ വില്ല പദ്ധതിയും കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ (കെ-റെറ) റജിസ്റ്റർ ചെയ്തു. എറണാകുളം– ഏലൂർ നഗരസഭയിൽ മൈത്രി റോഡിൽ സ്ഥിതി ചെയ്യുന്ന  'സോഫിയ അമേലിയ' ആണ് ഇതു വരെ റജിസ്റ്റർ ചെയ്തതിൽ ഏറ്റവും ചെറിയ വില്ല പദ്ധതി . 

മാർച്ച് 25നാണു പദ്ധതിക്ക് റജിസ്ട്രേഷൻ ലഭിച്ചത്. 2026 ഡിസംബർ 31നു ‌പൂർത്തീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചെറിയ പദ്ധതി ആയിട്ടും റജിസ്റ്റർ ചെയ്ത് നിയമം പാലിച്ച പ്രമോട്ടർ ജോയ്സ് ജോർജിന്റെ നടപടി മാതൃകാപരമാണെന്ന് അതോറിറ്റി അറിയിച്ചു. വിൽപനയ്ക്കായി  500 ചതുരശ്ര മീറ്ററിൽ കൂടുതൽ  പ്ലോട്ട് വികസനം നടത്തുന്നത് കെ-റെറയിൽ റജിസ്റ്റർ ചെയ്യണമെന്നാണു ചട്ടം.

ADVERTISEMENT

വിൽപന വിലക്ക് നീക്കി കെ–റെറ ഉത്തരവ്

തിരുവനന്തപുരം ∙ കോഴിക്കോട് പന്തീരാങ്കാവിലുള്ള പദ്ധതികളായ ലാൻഡ്മാർക്ക് മില്ലേനിയ സെന്റർ, ലാൻഡ്മാർക്ക് ലിയോൺ സെന്റർ, ലാൻഡ്മാർക്ക് ബിസിനസ് സെന്റർ എന്നിവയിൽ നിന്നുള്ള യൂണിറ്റുകളുടെ വിൽപനയ്ക്ക് വിലക്ക് ഏർപ്പെടുത്തിയ നിർദേശം റദ്ദാക്കി പുതിയ ഉത്തരവിറക്കിയതായി കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്റിങ് അതോറിറ്റി (കെ–റെറ). പദ്ധതികളുടെ പാരിസ്ഥിതിക അനുമതി റദ്ദാക്കിയ ഹരിത ട്രൈബ്യൂണലിന്റെ തീരുമാനം ഫെബ്രുവരി 8ന് പുറപ്പെടുവിച്ച വിധിയിലൂടെ കേരള ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് കെ-റെറ വിലക്ക് നീക്കിയത്. ഹൈക്കോടതി വിധിയെത്തുടർന്ന് പദ്ധതികൾക്കുള്ള സ്റ്റേറ്റ് എൻവയൺമെന്റ് ഇംപാക്റ്റ് അസസ്മെന്റ് അതോറിറ്റിയുടെ (എസ്ഇഐഎഎ) പാരിസ്ഥിതിക അനുമതി വീണ്ടും സാധുവായി.

English Summary:

Villa project registered in K-RERA