നികുതി വരവ് കുറഞ്ഞതോടെ റിട്ടേണ്‍ സമര്‍പ്പിക്കാത്ത വ്യാപാരികളുടെ ജി എസ് ടി റെജിസ്‌ട്രേഷന്‍ റദ്ദാക്കാനൊരുങ്ങി ആധികൃതര്‍. കഴിഞ്ഞ ആറുമാസമായി തുടര്‍ച്ചയായി റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്കെതിരെയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സ് ആന്‍ഡ് കസ്റ്റംസ് നടപടിക്കൊരുങ്ങുന്നത്. ഇതുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നികുതി വരവ് കുറഞ്ഞതോടെ റിട്ടേണ്‍ സമര്‍പ്പിക്കാത്ത വ്യാപാരികളുടെ ജി എസ് ടി റജിസ്‌ട്രേഷന്‍ റദ്ദാക്കാനൊരുങ്ങി അധികൃതര്‍. കഴിഞ്ഞ ആറുമാസമായി തുടര്‍ച്ചയായി റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്കെതിരെയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സ് ആന്‍ഡ് കസ്റ്റംസ് നടപടിക്കൊരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ദിവസേന നിരീക്ഷിക്കാനും തീരുമാനമുണ്ട്.

കൃത്യമായി റിട്ടേണ്‍ ഫയല്‍ ചെയ്താലെ അധികൃതര്‍ക്ക് നികുതി ബാധ്യതയും അടച്ച നികുതിയും കൃത്യമായി കണക്കാക്കാനാവു.ജി എസ് ടി റജിസ്‌ട്രേഷനുള്ള 20 ശതമാനത്തോളം പേരെങ്കിലും ആറു മാസമായി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ട്. ഇത് നികുതി പിരിവിനെ ബാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. 

ADVERTISEMENT

ആഗസ്തിലെ ജി എസ് ടി നികുതി വരവ് 91,000 കോടി രൂപയായി കുറഞ്ഞിരുന്നു. ഇത് 19 മാസത്തെ ഏറ്റവും കുറഞ്ഞ നികുതി വരുമാനമായിരുന്നു. ഒക്ടോബറില്‍ ഇത് 95,000 കോടിയായി വര്‍ധിച്ചിരുന്നുവെങ്കിലും ഒരു ലക്ഷം കോടി എന്ന ലക്ഷ്യത്തലേക്ക് എത്തണമെങ്കില്‍ നികുതി പിരിവ് കൂടുതല്‍ ഊര്‍ജ്ജിതമാക്കേണ്ടതുണ്ടെന്നാണ് അധികൃതരുടെ കണക്ക് കൂട്ടല്‍. ചട്ടമനുസരിച്ച് ജി എസ് ടി റജിസ്‌ട്രേഷനുള്ള വ്യാപാരി മാസാമാസം/മൂന്ന് മാസം കൂടുമ്പോള്‍ റിട്ടേണ്‍ സമര്‍പ്പിക്കണം. എന്നാല്‍ 20 ശതമാനത്തോളം പേര്‍ ആറ് മാസമായി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ല. ഈ മാസം 25 നുള്ളില്‍ ഫയലിംഗ് നടത്താത്തവര്‍ക്കെതിരെയാണ് നടപടിയുണ്ടാവുക. എന്നാല്‍ സാമ്പത്തിക മാന്ദ്യവും മോശം ഫയലിംഗിന് കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്.