എത്ര ചെറിയ തുകയാണ് സമ്പാദിക്കുന്നതെങ്കിലും അതൊക്കെയും നേരായ മാർഗ്ഗത്തിൽ സമ്പാദിച്ചതാകണം എന്നത് ഇസ്‌ലാം മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണ്. പലിശരഹിതമായതും ഖുർആൻ നിഷിദ്ധമായ യാതൊന്നും ചെയ്യാത്ത രീതിയിലുമുള്ളതുമായ നിക്ഷേപ പദ്ധതികളെയാണ് ഹലാൽ നിക്ഷേപം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

എത്ര ചെറിയ തുകയാണ് സമ്പാദിക്കുന്നതെങ്കിലും അതൊക്കെയും നേരായ മാർഗ്ഗത്തിൽ സമ്പാദിച്ചതാകണം എന്നത് ഇസ്‌ലാം മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണ്. പലിശരഹിതമായതും ഖുർആൻ നിഷിദ്ധമായ യാതൊന്നും ചെയ്യാത്ത രീതിയിലുമുള്ളതുമായ നിക്ഷേപ പദ്ധതികളെയാണ് ഹലാൽ നിക്ഷേപം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എത്ര ചെറിയ തുകയാണ് സമ്പാദിക്കുന്നതെങ്കിലും അതൊക്കെയും നേരായ മാർഗ്ഗത്തിൽ സമ്പാദിച്ചതാകണം എന്നത് ഇസ്‌ലാം മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണ്. പലിശരഹിതമായതും ഖുർആൻ നിഷിദ്ധമായ യാതൊന്നും ചെയ്യാത്ത രീതിയിലുമുള്ളതുമായ നിക്ഷേപ പദ്ധതികളെയാണ് ഹലാൽ നിക്ഷേപം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എത്ര ചെറിയ തുകയാണ് സമ്പാദിക്കുന്നതെങ്കിലും അതൊക്കെയും നേരായ മാർഗ്ഗത്തിൽ സമ്പാദിച്ചതാകണം എന്നത് ഇസ്‌ലാം മതത്തിന്റെ  അടിസ്ഥാന പ്രമാണങ്ങളിലൊന്നാണ്. പലിശയില്ലാത്തതും ഖുർആൻ നിഷിദ്ധമായതൊന്നും ചെയ്യാത്ത രീതിയിലുമുള്ളതുമായ നിക്ഷേപ പദ്ധതികളെയാണ് ഹലാൽ നിക്ഷേപം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഉദാഹരണത്തിന്, മദ്യവ്യവസായത്തിൽ ഏർപ്പെട്ടിട്ടുള്ള കമ്പനിയുടെ സ്റ്റോക്കിൽ നിക്ഷേപിക്കുന്നത് ഹലാൽ ആശയത്തിന് വിരുദ്ധമാണ്. വിദേശ രാജ്യങ്ങളിൽ ഹലാൽ നിക്ഷേപങ്ങൾക്ക് മാത്രമായി നിരവധി ഫിനാൻഷ്യൽ അഡ്‌വൈസർമാരുണ്ട്. ‘ഹലാൽ’ ചട്ടക്കൂടിനുള്ളിൽ നിൽക്കുന്ന മികച്ച നിക്ഷേപ പദ്ധതികൾ നിക്ഷേപകന് വേണ്ടി കണ്ടെത്തുകയെന്നതാണ് ഇവരുടെ ജോലി. ഇന്ത്യയിലെ ഇസ്‌ലാം മതവിശ്വാസികളിൽ നിക്ഷേപമാർഗ്ഗങ്ങളിലെ ഹലാൽ ആശയങ്ങൾക്ക് പ്രാധാന്യം നല്കുന്നവരും നല്കാത്തവരും ഒരേപോലെയാണ്. എന്നാൽ ഹലാൽ നിക്ഷേപങ്ങളിൽ മാത്രമായി നിക്ഷേപിക്കുന്നവരിൽ പലരും ദയനീയമായി വഞ്ചിക്കപ്പെടുന്നുമുണ്ട്.

തട്ടിപ്പിന്റെ രീതി 

ADVERTISEMENT

ഇന്ത്യയിൽ ഹലാൽ നിക്ഷേപങ്ങൾക്ക് ആവശ്യക്കാർ കുറവായത് കൊണ്ട് തന്നെ ഈ രീതിയിലുള്ള നിക്ഷേപങ്ങളും ഉപദേശകരും വിരളമാണ്. ഈ സാഹചര്യത്തെ മുതലെടുത്ത് കൊണ്ട് നിരവധി പേർ ഇന്ന് വിപണിയിലുണ്ട്. ബംഗളുരു ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഒരു സ്ഥാപനം ഹലാൽ ബ്രാൻഡിൽ തട്ടിച്ചെടുത്തത് 2500 കോടി രൂപയോളമാണ്. കേരളത്തിൽ ഹലാൽ മാതൃകാ നിക്ഷേപങ്ങൾക്ക് പ്രധാനമായും ചുക്കാൻ പിടിക്കുന്നത് ചില സ്വർണ-വസ്ത്ര വ്യാപാര സ്ഥാപനങ്ങളാണ്. ഹലാൽ എന്ന ലേബലിലുള്ള നിക്ഷേപസമാഹരണമായത് കൊണ്ട് തന്നെ പലരും ഈ സ്ഥാപനങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യാറില്ല. വിവാദമായ പല നിക്ഷേപ ഇടപാടുകളിലും ഹലാൽ നിക്ഷേപം എന്ന് കണ്ടാണ് നിക്ഷേപകരിൽ നല്ലൊരു ഭാഗവും ഒഴുകിയെത്തിയത്.

രേഖകളില്ല

ADVERTISEMENT

കോടികൾ നിക്ഷേപിക്കുന്നവർക്ക് പോലും വ്യക്തമായ കരാർ ഉടമ്പടികളോ മറ്റ് അനുബന്ധ രേഖകളോ ഇക്കൂട്ടർ നൽകാറില്ല. പല സ്ഥാപനങ്ങളും നിക്ഷേപകർക്ക് നിക്ഷേപത്തിനു ആനുപാതികമായ ചെക്ക് ആണ് നൽകി വരുന്നത്. ചെക്ക് ഇടപാടുകൾക്ക് നിയമപരിരക്ഷ ഉണ്ടെങ്കിലും നിക്ഷേപകാര്യങ്ങൾക്ക് ചെക്ക് സ്വീകരിക്കുന്നത് ഒട്ടും അഭികാമ്യമല്ല. സ്ഥാപനത്തിന്റെ ആസ്തികളിൽ നിക്ഷേപകന് അവകാശം ഉന്നയിക്കത്തക്ക നിലയിലുള്ള യാതൊരുവിധ രേഖകളും ഇവർ നൽകുന്നില്ല എന്നതും ശ്രദ്ധേയമാണ്. വായ്പ-ആസ്തി അനുപാതമോ (Debt Asset Ratio), ബാലൻസ് ഷീറ്റോ പോലും കാണാതെയാണ് പലരും ഹലാൽ എന്ന ഒറ്റവാക്കിൽ വിശ്വസിച്ച് തങ്ങളുടെ ജീവിത സമ്പാദ്യം ഇക്കൂട്ടർക്ക് നൽകുന്നത്. മുൻ‌കൂർ അനുമതിയില്ലാതെ പൊതുജനങ്ങളിൽ നിന്നും ധനസമാഹരണം നടത്തുന്നതിന് റിസർവ് ബാങ്കും സെബിയും വിലക്കേർപ്പെടുത്തിയ നാട്ടിലാണ് ഇതൊക്കെ നടക്കുന്നതെന്നോർക്കണം. പരമാവധി പതിനൊന്ന് ശതമാനമാണ് ഇവർ നൽകുന്ന ലാഭവിഹിതം. ഇത്തരത്തിൽ നിക്ഷേപകനെടുക്കുന്ന റിസ്‌ക്കിന് 25 ശതമാനം ലാഭം നൽകിയാലും മതിയാവില്ലെന്നതാണ് യാഥാർഥ്യം. 

ഇന്ത്യയിൽ സുരക്ഷിതമായ ഹലാൽ നിക്ഷേപങ്ങളുണ്ടോ?

ADVERTISEMENT

നിക്ഷേപകരുടെ ആവശ്യത്തെ മാനിച്ച് കൊണ്ട് നിയമാനുസൃതമായ ചില ഹലാൽ നിക്ഷേപപദ്ധതികൾ നമ്മുടെ നാട്ടിലും നിലവിലുണ്ട്. Tata Ethical Fund, Taurus Ethical Fund, Nippon India ETF Shariah BeEs എന്നിവയാണവ. ഹലാൽ നിക്ഷേപ രംഗത്ത് ഉപദേഷ്ടാക്കളായി പ്രവർത്തി ക്കുന്ന ടാസിസ് (TASIS) സാക്ഷ്യപ്പെടുത്തിയ നിക്ഷേപ പദ്ധതികളാണിവ. ഇതിൽ ആദ്യ രണ്ടെണ്ണം മ്യൂച്വൽ ഫണ്ടുകളും മൂന്നാമത്തേത് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുമാണ്. ഒപ്പം NIFTY50 Shariah, BSE TASIS SHARIAH 50 Index തുടങ്ങിയ സൂചികകളിൽ ഉൾപ്പെട്ടിട്ടുള്ള സ്റ്റോക്കുകളിൽ നിക്ഷേപിക്കുകയും ചെയ്യാവുന്നതാണ്. നിക്ഷേപകന് സ്വയം ഗവേഷണത്തിലൂടെയും ഹലാൽ സ്റ്റോക്കുകൾ കണ്ടെത്തി നിക്ഷേപിക്കാവുന്നതാണ്. ഗോൾഡ് ഫണ്ടുകളിലെ നിക്ഷേപവും ഹലാൽ ചട്ടക്കൂടിനുള്ളിൽ വരുമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. ഇവയ്ക്ക് പുറമേ ഹലാൽ സ്റ്റോക്കുകളുടെ വ്യവഹാരങ്ങൾക്ക് മാത്രമായി പ്രാഗ്മാറ്റിക് വെൽത്ത് മാനേജ്‌മെന്റ് എന്നൊരു SEBI രജിസ്റ്റേർഡ് ബ്രോക്കർ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഈ മേഖലയിലെ അവരുടെ വൈദഗ്ദ്യം ഇനിയും തെളിയിക്കപ്പെടേണ്ടതുണ്ട്.

ഇവിടെ സൂചിപ്പിച്ച ഹലാൽ പദ്ധതികൾ ഒരു പ്രത്യേക മതവിഭാഗത്തിൽപെട്ടവർക്ക് വേണ്ടി മാത്രമാണെന്ന് തെറ്റിദ്ധരിച്ചേക്കരുത്. പല ഹലാൽ സാക്ഷ്യപ്പെടുത്തലുകളുള്ള പദ്ധതികളിലും അവ ഉറപ്പ് നൽകുന്ന സുതാര്യതയും സുരക്ഷിതത്വവും മുൻനിർത്തി വിവിധ മതവിഭാഗത്തിൽപ്പെടുന്നവർ നിക്ഷേപിക്കുന്നുണ്ട്. 

(ലേഖകൻ  കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ ഗവേഷകനാണ്.)

English Summary: Details about Halal Investments