ചെറിയ ഒരു തളര്‍ച്ചയ്ക്ക് ശേഷം സ്വര്‍ണ വിപണി ഉയര്‍ച്ച തേടുന്ന പ്രവണത തുടരുകയാണിപ്പോള്‍. ജൂണ്‍മാസത്തില്‍ വിലയിടിവിന്റെ ട്രെന്‍ഡായിരുന്നുവെങ്കില്‍ ജൂലയ് സ്വര്‍ണ നിക്ഷേപകര്‍ക്ക്് പ്രതീക്ഷ നല്‍കുന്നുണ്ട്. ഗ്രാമിന് 4475 രൂപയായിരുന്നു കഴിഞ്ഞയാഴ്ചത്തെ നിരക്ക്. ഈ സാഹചര്യത്തില്‍ സോവറിന്‍ ഗോള്‍ഡ് ബോണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൂലായ് സ്വര്‍ണ നിക്ഷേപകര്‍ക്ക്് പ്രതീക്ഷ നല്‍കുന്നു. ഗ്രാമിന് 4490 രൂപയാണിന്ന്. ഈ സാഹചര്യത്തില്‍ സ്വർണത്തിൽ നിന്ന് കൂടുതൽ നേട്ടമെടുക്കാൻ സോവറിന്‍ ഗോള്‍ഡ് ബോണ്ട് പരീക്ഷിക്കാവുന്നതാണ്. സ്വര്‍ണത്തിന് സ്വാഭാവികമായി ഉണ്ടാകാവുന്ന വിലക്കയറ്റത്തിന് പുറമേ രണ്ടര ശതമാനം പലിശ ലഭിക്കുമെന്ന നേട്ടമാണിതിനു പിന്നിൽ.

ഗ്രാമിന് വില 4,807

ADVERTISEMENT

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പുറത്തിറക്കുന്ന  സോവറിന്‍ ഗോള്‍ഡ് ബോണ്ട് നാലാം സീരീസിലാണ് ഇപ്പോള്‍ നിക്ഷേപിക്കാന്‍ അവസരം. ഒരു ഗ്രാം സ്വര്‍ണം സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് 4,807 രൂപയാണ് വിലയിട്ടിരിക്കുന്നത്. കഴിഞ്ഞ സീരിസില്‍ ഇത് 4,889  രൂപയായിരുന്നു.  ഓണ്‍ലൈന്‍ സ്ബസ്‌ക്രിപ്്ഷന് ഒരു ഗ്രാമിന് 50 രുപ നിരക്കില്‍ കുറവ് ലഭിക്കും. ജൂലായ് 16 വരെ നിക്ഷേപിക്കാം. വലിയ ഉയര്‍ച്ചയ്ക്ക് ശേഷം കുത്തനെ ഇടിഞ്ഞ സ്വര്‍ണവില ഇനിയങ്ങോട്ട് കൂടുന്ന പ്രവണതയാണ് കാണുന്നത്. ഇത് തുടരുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ സോവറിന്‍ ഗോള്‍ഡ് ബോണ്ട് മികച്ച നിക്ഷേപ സാധ്യതയാണ്.

ചുരുങ്ങിയത് ഒരു ഗ്രാം

ADVERTISEMENT

2015 ന് നിലവില്‍ വന്ന എസ് ജി ബി യില്‍ വലിയ തോതില്‍ നിക്ഷേപം എത്തിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഈ വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ആറുമാസം എസ് ജി ബി യില്‍ നിക്ഷേപിക്കാന്‍ അവസരം നല്‍കുന്നത്. കേന്ദ്ര സര്‍ക്കാരിന് വേണ്ടി ആര്‍ ബി ഐ ആണ് ഗോള്‍ഡ് ബോണ്ടുകള്‍ ഇറക്കുന്നത്. ചുരുങ്ങിയ നിക്ഷേപം ഒരു ഗ്രാമാണ്. എട്ടു വര്‍ഷ കാലാവധിയുള്ള ഇതില്‍ എത്ര ഗ്രാം (തുക) വേണമെങ്കിലും നിക്ഷേപിക്കാം.  അഞ്ച് വര്‍ഷത്തെ ലോക്ക് ഇൻ പീരിയഡുണ്ട്

എങ്ങനെ വാങ്ങാം

ADVERTISEMENT

ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, ചുമതലപ്പെടുത്തിയിട്ടുള്ള പോസ്റ്റ് ഓഫീസുകള്‍, സ്റ്റോക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, നാഷണല്‍ സ്റ്റോക് എക്‌സേഞ്ച്, മുംബൈ സ്റ്റോക് എക്‌സേഞ്ച് എന്നിവിടങ്ങളില്‍ ബോണ്ടിനുള്ള അപേക്ഷ സ്വീകരിക്കും. അപേക്ഷ സ്വീകിരിക്കുമ്പോള്‍ വ്യക്തമായ ഫോം ബി യിലുള്ള റിസീറ്റ് നല്‍കും.

English Summary : Invest in Sovereign Gold Bond Now