തിരിച്ചറിയൽ രേഖയായി ആധാർ പകർപ്പുകൾ കൈമാറുന്നത് സുരക്ഷിതമല്ലെന്നു ആധാർ അതോറിറ്റി ജനങ്ങൾക്കു ഈയിടെ മുന്നറിയിപ്പു നൽകിയിരുന്നു. ദുരുപയോഗ സാധ്യത ഉള്ളതിനാലാണിത്. കഴിവതും ആധാർ പകർപ്പ് ഒരു സ്ഥാപനവുമായും പങ്കുവയ്ക്കരുത്. ആവശ്യമെങ്കിൽ 4 അക്കം മാത്രം കാണിക്കുന്ന മാസ്ക്ഡ് ആധാർ ഉപയോഗിക്കുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരിച്ചറിയൽ രേഖയായി ആധാർ പകർപ്പുകൾ കൈമാറുന്നത് സുരക്ഷിതമല്ലെന്നു ആധാർ അതോറിറ്റി ജനങ്ങൾക്കു ഈയിടെ മുന്നറിയിപ്പു നൽകിയിരുന്നു. ദുരുപയോഗ സാധ്യത ഉള്ളതിനാലാണിത്.

∙കഴിവതും ആധാർ പകർപ്പ് ഒരു സ്ഥാപനവുമായും പങ്കുവയ്ക്കരുത്.

ADVERTISEMENT

∙ആവശ്യമെങ്കിൽ 4 അക്കം മാത്രം കാണിക്കുന്ന മാസ്ക്ഡ് ആധാർ ഉപയോഗിക്കുക.

∙ഇന്റർനെറ്റ് കഫെ ഉൾപ്പെടെയുള്ള പൊതു ഇടങ്ങളിലെ കംപ്യൂട്ടറുകളിൽനിന്ന് ആധാർ ഡൗൺലോഡ് ചെയ്യാതിരിക്കുക.

∙അഥവാ ചെയ്താൽ ഡൗൺലോഡ് ചെയ്ത ഫയൽ ഡിലീറ്റ് ചെയ്യുക.

എന്താണ് മാസ്ക്ഡ് ആധാർ‌? 

ADVERTISEMENT

12 അക്ക ആധാർ നമ്പറിൽ അവസാന 4 അക്കങ്ങൾ മാത്രം കാണാവുന്ന ആധാർ പകർപ്പാണ് മാസ്ക്ഡ് ആധാർ. ആധാർ നമ്പർ പൂ‍ർണമായും ആവശ്യമല്ലാത്ത സന്ദർഭങ്ങളിൽ ഇതു നൽകാം.

2 മിനിറ്റൽ ഡൗൺലോഡ് ചെയ്യാം

ഗൂഗിളിൽ myaadhaar.uidai.gov.in എന്ന സൈറ്റ് തുറക്കുക. അതിൽ മൈ ആധാർ ഓപ്ഷൻ ക്ലിക്ക് ചെയ്യുമ്പോൾ ഡൗൺലോഡ് ആധാർ എന്നു കാണാം. അതു ക്ലിക്ക് ചെയ്യുമ്പോൾ ആധാർ നമ്പർ, എൻറോൾമെന്റ് നമ്പർ, വെർച്വൽ ഐഡി എന്നിങ്ങനെ മൂന്നു ഓപ്ഷനുകൾ കാണാം. ആധാർ നമ്പർ എന്നു ക്ലിക്ക് ചെയ്യുക. 

ആധാർ നമ്പർ, ക്യാരക്ടേഴ്സ് തുടങ്ങിയവ നൽകി വെരിഫിക്കേഷൻ പൂർത്തിയാക്കുക. ശേഷം ഓടിപി ൽ ക്ലിക്ക് ചെയ്യുമ്പോൾ മാസ്ക്ഡ് ആധാർ വേണോ (‘Do you want a masked Aadhaar?’) എന്ന ചോദ്യം ടിക് മാർക്ക് ചെയ്യുക. അതോടൊപ്പം ആധാർ ബന്ധിപ്പിച്ചിരിക്കുന്ന ഫോൺ നമ്പറിൽ വരുന്ന ഒടിപിയും നൽകണം. അവസാന നാല് അക്കങ്ങൾ മാത്രം കാണുന്ന ഇ–ആധാർ ഡൗൺലോഡ് ചെയ്യാം. പാസ് വേർഡ് നൽകി മാത്രമേ പിഡിഎഫ് രൂപത്തിലുള്ള ഇത് ഡൗൺലോഡ് ചെയ്യാനാകൂ.

ADVERTISEMENT

ആധാറിനു പകരം വെർച്വൽ ഐഡി

ആധാർ നമ്പർ നൽകുന്നതിനുപകരം 16 അക്ക വെർച്വൽ ഐഡിയും ചിലയിടങ്ങളിൽ നൽകാം. ഇതുവഴി ആധാർ പരസ്യമാക്കുന്നത് ഒഴിവാക്കാം. myaadhaar.uidai.gov.in എന്ന സൈറ്റ് തുറന്ന് ആധാർ നമ്പർ നൽകി ലോഗിൻ ചെയ്യുക.

Generate Virtual ID എന്ന ഓപ്ഷനിൽ പോയി Generate VID നൽകുക. തുടർന്ന് 16 അക്ക നമ്പർ ലഭിക്കും. പിന്നീട് വെർച്വൽ ഐഡി കണ്ടെത്താൻ ഇതേ ഓപ്ഷനിലെ ‘Retrieve VID’ ഉപയോഗിക്കാം.

English Summary : How To Download Masked Aadhar Card