കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന് പെൻഷൻ വാങ്ങുന്ന വ്യക്തികൾ വർഷം തോറും ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം. പെൻഷൻകാർക്കുള്ള ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള അവസാന തീയതി 2022 നവംബർ 30 ആണ്.സമർപ്പിക്കാത്തവർ ഇനിയെങ്കിലും ബന്ധപ്പെട്ട ഓഫീസിനെ അറിയിക്കുക ഡിസംബറിൽ 13 ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിസംബർ മാസത്തിലെ ഈ സാമ്പത്തിക മാറ്റങ്ങൾ ചിലപ്പോൾ നിങ്ങളുടെ പോക്കറ്റിനെ ബാധിക്കാനിടയുണ്ട്. അവ ഏതൊക്കെയെന്നറിയുക

എടിഎമ്മും ഒടിപിയും

ADVERTISEMENT

ഇന്നു മുതൽ പഞ്ചാബ് നാഷണൽ ബാങ്കിന്റെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്ന രീതി മാറും. നിലവിൽ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്ന രീതിയനുസരിച്ച് തട്ടിപ്പിന് സാധ്യതയുണ്ട്. ഇതൊഴിവാക്കുന്നതിന് എടിഎമ്മിൽ കാർഡ് ഇട്ടാലുടൻ മൊബൈൽ നമ്പറിൽ ഒടിപി വരുമെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്. എടിഎം സ്‌ക്രീനിൽ നൽകിയിരിക്കുന്ന കോളത്തിൽ ഈ ഒടിപി നൽകിയ ശേഷം മാത്രമേ പണം ലഭിക്കൂ. ഇപ്പോൾ പഞ്ചാബ് നാഷണൽ ബാങ്കാണ് ഈ സംവിധാനം ഏർപ്പടുത്തിയത്. കൂടുതൽ ബാങ്കുകൾ ഈ സംവിധാനത്തിലേയ്ക്ക് വരുമെന്നറിയുന്നു. എസ് ബി ഐ 10,000 രൂപ മുതൽ പിന്‍വലിക്കുന്നതിന് ഒടിപി നൽകണമെന്നത് നേരത്തെ നിർബന്ധമാക്കിയിട്ടുണ്ട്. 

പെൻഷൻകാരും ലൈഫ് സർട്ടിഫിക്കറ്റും

ADVERTISEMENT

കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന് പെൻഷൻ വാങ്ങുന്ന വ്യക്തികൾ വർഷം തോറും ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം. പെൻഷൻകാർക്കുള്ള ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 30ന് അവസാനിച്ചു. ഇനിയും ഇത് സമർപ്പിക്കാത്തവർ പെട്ടെന്ന് ബന്ധപ്പെട്ട ഓഫീസിനെ വിവരം അറിയിക്കുക 

ഡിജിറ്റൽ രൂപ എത്തി

ADVERTISEMENT

സാധാരണക്കാർക്ക് ഉപയോഗിക്കാനാകുന്ന റീട്ടെയിൽ ഡിജിറ്റൽ രൂപ ഇന്നു മുതൽ പരീക്ഷണാടിസ്ഥാനത്തിൽ റിസർവ് ബാങ്ക് അവതരിപ്പിച്ചു.റീട്ടെയിൽ ഡിജിറ്റൽ രൂപ നിയമപരമായ ടെൻഡറിനെ പ്രതിനിധീകരിക്കുന്ന ഡിജിറ്റൽ ടോക്കണിന്റെ രൂപത്തിലായിരിക്കും. പേപ്പർ കറൻസിയും നാണയങ്ങളും വിതരണം ചെയ്യുന്ന അതേ മൂല്യത്തിൽ തന്നെ ഡിജിറ്റൽ കറൻസിയും ആർബിഐ പുറത്തിറക്കും.

പണമിടപാടുകൾ നേരത്തെ ചെയ്യാം

ദേശീയ തലത്തിൽ ഉൽസവങ്ങളും മറ്റുമായി ഡിസംബറിൽ മൊത്തം 13 ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞു കിടക്കുന്നതിനാൽ പണമിടപാടുകൾ നേരെത്തെ ചെയ്തു വെക്കാൻ ശ്രദ്ധിക്കുക.

English Summary : Know These Changes from December